Author: News Desk

പാലക്കാട്: കെപിസിസി പ്രസിഡന്റ് കെ സുധാകരനെ രൂക്ഷമായി വിമർശിച്ച് യൂത്ത് കോൺഗ്രസിന്റെ പാലക്കാട് ജില്ലാ ക്യാമ്പ്. ആർ.എസ്.എസിനോട് കെ.പി.സി.സി പ്രസിഡന്‍റ് സ്വീകരിച്ച മൃദുസമീപനം അംഗീകരിക്കാനാവില്ലെന്നായിരുന്നു വിമർശനം. പാർട്ടിക്കുള്ളിൽ എത്ര വലിയ നേതാവായാലും ആർ.എസ്.എസിനെ താങ്ങി നിർത്തുന്നെന്ന രീതിയിൽ സംസാരിച്ചാൽ നാക്ക് പിഴയായി കണക്കാക്കി കൈയ്യും കെട്ടി വായും പൊത്തി മിണ്ടാതിരിക്കാനാവില്ല. അങ്ങനെ പറയുന്നവർ ഒറ്റുകാരാണ്. ശശി തരൂരിനെ ഒറ്റപ്പെടുത്താനാവില്ല. അത് തുടർന്നാൽ യൂത്ത് കോണ്‍ഗ്രസ് അദ്ദേഹത്തിന് വേദി നൽകും. പാലക്കാട് ജില്ലയിലെ കോങ്ങാട് സീറ്റ് മുസ്ലീം ലീഗിൽ നിന്ന് കോണ്‍ഗ്രസ് തിരിച്ച് പിടിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് രാഷ്ട്രീയ പ്രമേയത്തിൽ ആവശ്യപ്പെട്ടു.

Read More

തിരുവനന്തപുരം: വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ കെ.എസ്.ആർ.ടി.സി ആരംഭിച്ച ബജറ്റ് ടൂറിസം പദ്ധതി ആരംഭിച്ച് ഒരു വർഷം കൊണ്ട് കൈവരിച്ചത് മികച്ച വരുമാനം. കോർപ്പറേഷന്‍റെ ചരിത്രത്തിൽ ടിക്കറ്റ് ഇതര വരുമാനത്തിന്‍റെ രൂപത്തിൽ ഇത്രയും ലാഭമുണ്ടാക്കിയ മറ്റൊരു പദ്ധതിയില്ല. ടിക്കറ്റ് ഇതര വരുമാനം ലക്ഷ്യമിട്ട് 2021 നവംബറിലാണ് കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ രൂപീകരിച്ചത്. 2021 നവംബർ മുതൽ 2022 ഒക്ടോബർ വരെയുള്ള ഒരു വർഷ കാലയളവിൽ 10,45,06,355 രൂപയുടെ വരുമാനമാണ് പദ്ധതിയിലൂടെ ലഭിച്ചത്. എല്ലാ ജില്ലകളിലെയും തിരഞ്ഞെടുത്ത ഡിപ്പോകളിൽ നിന്നാണ് സർവീസുകൾ നടത്തുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 602 ടൂർ പാക്കേജുകളിലായി 2907 ട്രിപ്പുകൾ നടത്തി. ആകെ 1,94,184 യാത്രക്കാരാണ് യാത്ര ചെയ്തത്. ഇതില്‍ നിന്നാണ് ഇത്രയധികം വരുമാനം കോര്‍പ്പറേഷന് ലഭിച്ചത്.

Read More

ബെംഗളൂരു: ബെംഗളൂരുവിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സന്ദർശിച്ചു. സതീശൻ തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. “പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സാറിനെ ബെംഗളൂരുവിൽ സന്ദർശിച്ചു. ചികിത്സയ്ക്ക് ശേഷമുള്ള വിശ്രമത്തിലാണ് അദ്ദേഹം. പൂർണ ആരോഗ്യവാനായെത്തുന്ന ഉമ്മൻ ചാണ്ടി എത്രയും വേഗം കർമ മണ്ഡലത്തിൽ സജീവമാകും” അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. യു.ഡി.എഫ് കൺവീനർ എം.എം ഹസ്സൻ, മുൻ മന്ത്രി കെ.സി ജോസഫ്, ബെന്നി ബെഹനാൻ എം.പി എന്നിവർ നേരത്തെ ബംഗളൂരുവിൽ ചികിത്സയിൽ കഴിയുന്ന ഉമ്മൻചാണ്ടിയെ സന്ദർശിച്ചിരുന്നു. അദ്ദേഹം അടുത്തിടെ, ജർമ്മനിയിലെ ബെർലിൻ ചാരിറ്റി ഹോസ്പിറ്റലിൽ ലേസർ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

Read More

കാസർകോട്: പെരിയ ഇരട്ട കൊലപാതകക്കേസിലെ പ്രതികളുടെ കേസ് ഏറ്റെടുത്ത് മുൻ കോൺഗ്രസ് നേതാവ് അഡ്വ.സി കെ ശ്രീധരൻ. ഒന്നാം പ്രതി പീതാംബരൻ ഉൾപ്പെടെ ഒൻപത് പേർക്ക് വേണ്ടി ശ്രീധരൻ കൊച്ചിയിലെ സി.ബി.ഐ കോടതിയിൽ ഹാജരായി. അടുത്തിടെയാണ് ശ്രീധരൻ കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേർന്നത്. ഫെബ്രുവരി 2 ന് കൊച്ചിയിലെ സി.ബി.ഐ കോടതിയിൽ കേസിന്റെ വിചാരണ ആരംഭിക്കും. 54 സാക്ഷികളുടെ വിസ്താരത്തിനുള്ള തീയതി പ്രോസിക്യൂഷൻ കോടതിക്ക് കൈമാറി. എന്നാൽ പ്രതിഭാഗം ഇതുവരെ സാക്ഷികളുടെ പട്ടിക കൈമാറിയിട്ടില്ല. ഒന്നാം പ്രതി പീതാംബരനെ വിചാരണക്കോടതിയുടെ അനുമതി ഇല്ലാതെ ആയുർവേദ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയത് വിവാദം സൃഷ്ടിച്ചിരുന്നു. ഇതേതുടർന്ന് ജയിൽ അധികൃതരുടെ അപേക്ഷ പ്രകാരം കേസിലെ എല്ലാ പ്രതികളെയും വിയ്യൂരിലെ അതിസുരക്ഷാ സെല്ലിലേക്ക് മാറ്റാൻ സി.ബി.ഐ കോടതി അനുമതി നൽകി. 2019 ഫെബ്രുവരി 17ന് രാത്രിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

Read More

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാർ വീണ്ടും കാക്കി യൂണിഫോമിലേക്ക്. ജനുവരി മുതൽ മാറ്റങ്ങൾ വരുത്താനാണ് മാനേജ്മെന്‍റ് ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയനുകളുമായി സിഎംഡി ചർച്ച നടത്തി. യൂണിയൻ ഭേദമന്യേ കെ.എസ്.ആർ.ടി.സി ജീവനക്കാർ ഏറെക്കാലമായി ഉന്നയിക്കുന്ന ആവശ്യമാണ് മാനേജ്മെന്‍റ് അംഗീകരിച്ചത്. എട്ട് വർഷത്തിന് ശേഷമാണ് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ യൂണിഫോം വീണ്ടും കാക്കിയാക്കുന്നത്. ഡ്രൈവർ, കണ്ടക്ടർ, ഇൻസ്പെക്ടർ എന്നിവർക്ക് കാക്കി. സീനിയോറിറ്റി അറിയാൻ പ്രത്യേക ബാഡ്ജുകളും ചിഹ്നങ്ങളും ഉൾപ്പെടുത്തും. മെക്കാനിക്കൽ ജീവനക്കാർക്ക് നീല യൂണിഫോം.യൂണിഫോമിനുള്ള ബൾക്ക് ഓർഡർ ഉടൻ തന്നെ നൽകും.  മൂന്ന് പതിറ്റാണ്ടോളം ഉപയോഗത്തിലുണ്ടായിരുന്ന കെ.എസ്.ആർ.ടി.സിയുടെ കാക്കി യൂണിഫോം 2015ലാണ് മാറ്റിയത്. കെ.എസ്.ആർ.ടി.സി.യിൽ പുതുമയും പ്രൊഫഷണൽ മുഖവും കൊണ്ടുവരാനായിരുന്നു മാറ്റം. കണ്ടക്ടർമാരുടെയും ഡ്രൈവർമാരുടെയും യൂണിഫോം നീല ഷർട്ടും കടുംനീല പാന്‍റ്സും ആക്കി. മെക്കാനിക്കൽ ജീവനക്കാരുടേത് ചാരനിറവും, ഇൻസ്പെക്ടർമാർക്ക് മങ്ങിയ വെള്ള ഷർട്ടും കറുത്ത പാന്‍റും ആക്കിയിരുന്നു.

Read More

തിരുവനന്തപുരം: മദ്യത്തിന്‍റെ വിൽപ്പന നികുതി 4 ശതമാനം വർദ്ധിപ്പിക്കാനുള്ള ബില്ലിൽ ഗവർണർ ഒപ്പുവെച്ചു. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ പാസാക്കിയ ബില്ലിലാണ് ഒപ്പിട്ടത്. ഒമ്പത് ബ്രാൻഡ് മദ്യങ്ങളുടെ വില ജനുവരി 1 മുതൽ ഉയരും. അതേസമയം നിയമസഭ പാസാക്കിയ ചാൻസലേഴ്സ് ബിൽ സർക്കാർ ഇതുവരെ ഗവർണർക്ക് അയച്ചിട്ടില്ല. 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ളതാണ് ബിൽ. ബില്ലിന്‍റെ വിശദമായ പരിശോധന നടത്താനാണ് രാജ്ഭവന്‍റെ നീക്കം.

Read More

കൊച്ചി: മുൻഗണനാ കാർഡ് കൈവശമുള്ള അനർഹർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ഇത്തരക്കാരോട് സഹതാപം വേണ്ടെന്നാണ് സിവിൽ സപ്ലൈസ് വകുപ്പിന്‍റെ തീരുമാനമെന്നും മന്ത്രി പറഞ്ഞു. കൊച്ചിയിൽ സിറ്റി റേഷനിംഗ്, താലൂക്ക് സപ്ലൈ ഓഫീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 8,000 ത്തോളം പേർക്കെതിരെയുള്ള പരാതികൾ സർക്കാർ പരിഗണിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Read More

കൊച്ചി: ബഹുജന ഏകീകരണ തർക്കം നിലനിൽക്കുന്ന എറണാകുളം ബിഷപ്പ് ഹൗസിന് മുന്നിൽ പൊലീസും വൈദികരും തമ്മിൽ വാക്കേറ്റം. ബിഷപ്പ് ഹൗസിലെത്തിയ വൈദികരെ ഗേറ്റ് പൂട്ടി പൊലീസ് തടഞ്ഞതാണ് തർക്കത്തിന് തുടക്കം കുറിച്ചത്. ചേരാനെല്ലൂർ സി.ഐയും മൈനർ സെമിനാരി റെക്ടർ ഫാ.വർഗീസ് പൂതവേലിത്തറയും തമ്മിലാണ് തർക്കമുണ്ടായത്. സ്വന്തം വീടിന്‍റെ വാതിൽ അടച്ച് അകത്തു കയറരുതെന്ന് പറയുന്ന പോലെയാണ് പൊലീസ് നടപടിയെന്ന് പുരോഹിതൻ പറഞ്ഞു. വീട്ടിലെ മൂത്തമകനാണെങ്കിലും കലം പൊളിക്കാൻ വന്നാൽ വീട്ടിൽ കയറരുതെന്ന് അച്ഛൻ പറയുമെന്നായിരുന്നു എസ്.ഐയുടെ മറുപടി. എറണാകുളം ബിഷപ്പ് ഹൗസിനു മുന്നിലാണ് ഇന്ന് വൈകിട്ട് സിനിമാ ശൈലിയിലുള്ള ചർച്ച നടന്നത്.

Read More

തമിഴ്‌നാട്: ആപ്പിളിന്‍റെ ഏറ്റവും വലിയ കരാർ വിതരണക്കാരായ ഫോക്സ്കോൺ ഇന്ത്യയിൽ രണ്ട് വലിയ ഹോസ്റ്റലുകൾ നിർമ്മിക്കാൻ ഒരുങ്ങുകയാണ്. ചെന്നൈയ്ക്കടുത്തുള്ള ഐഫോൺ നിർമ്മാണ കേന്ദ്രത്തിന് സമീപം 60,000 തൊഴിലാളികൾക്ക് ഒരുമിച്ച് താമസിക്കാൻ കഴിയുന്ന രണ്ട് ഭീമൻ ഹോസ്റ്റലുകൾ നിർമ്മിക്കുന്നുണ്ടെനാണു ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. 20 ഏക്കർ സ്ഥലത്ത് വലിയ ഹോസ്റ്റൽ ബ്ലോക്കുകളുടെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നും ഇന്ത്യയിലെ ഉപകരണങ്ങളുടെ നിർമ്മാണ ശേഷി വർദ്ധിപ്പിക്കാനുള്ള ആപ്പിളിന്‍റെ പദ്ധതികളുടെ ഭാഗമായാണ് ഈ നീക്കമെന്ന് റിപ്പോർട്ടിലുണ്ട്‌. തായ്‌വാന്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോക്സ്കോണിന്‍റെ ചെന്നൈ ആസ്ഥാനമായുള്ള കമ്പനിയിൽ നിലവിൽ 15,000 ജീവനക്കാരുണ്ട്. അടുത്ത 18 മാസത്തിനുള്ളിൽ ഈ യൂണിറ്റുകളിലെ മൊത്തം ജീവനക്കാരുടെ എണ്ണം 70,000 കടക്കുമെന്നാണ് സൂചന. ഇന്ത്യയിൽ നിന്നുള്ള ഐഫോൺ കയറ്റുമതി കുതിച്ചുയരുന്നതിനിടെയാണ് ഫോക്സ്കോണിന്‍റെ പുതിയ നീക്കം. ചൈനയെ മാത്രം ആശ്രയിക്കാതെ ആഗോള വിതരണ ശൃംഖലകളുടെ വൈവിധ്യവൽക്കരണവും ഈ നീക്കത്തിന് പിന്നിലുണ്ട്. ചൈനയിലെ ഫോക്സ്കോൺ പ്ലാന്‍റിലെ തൊഴിലാളി പ്രതിഷേധം, ചൈനയുടെ കർശനമായ കോവിഡ് നിയന്ത്രണങ്ങൾ…

Read More

ചാറ്റോഗ്രാം: ഒടുവിൽ ടെസ്റ്റ് സെഞ്ച്വറിക്കായി ചേതേശ്വർ പുജാരയുടെ നാല് വർഷം നീണ്ട കാത്തിരിപ്പിന് വിരാമം. ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ മൂന്നാം ദിവസമാണ് പുജാര സെഞ്ച്വറി നേടിയത്. അദ്ദേഹത്തിന്‍റെ ടെസ്റ്റ് കരിയറിലെ 19-ാം സെഞ്ചുറിയായിരുന്നിത്. 2019 ജനുവരിയിൽ ഓസ്ട്രേലിയക്കെതിരായ സിഡ്നി ടെസ്റ്റിന് ശേഷം പൂജാരക്ക് ഒരു സെഞ്ച്വറി പോലും സ്വന്തമാക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ നാല് വർഷത്തിനിടെ 29 ടെസ്റ്റുകളും 52 ഇന്നിങ്സുകളും 47 മാസവും ഒരു സെഞ്ച്വറിയുടെ തിളക്കം പോലും ഇല്ലാതെയാണ് കടന്നുപോയത്. നേരത്തെ ചാറ്റോഗ്രാമില്‍ ആദ്യ ഇന്നിങ്സിൽ പൂജാര 90 റൺസെടുത്ത് പുറത്തായിരുന്നു. എന്നാൽ രണ്ടാം ഇന്നിംഗ്സിൽ പൂജാര 130 പന്തിൽ നിന്ന് 100 റൺസ് നേടി. 87 പന്തിൽ 50 റണ്‍സെടുത്ത പൂജാര പിന്നീട് ഗിയർ മാറ്റി അടുത്ത 43 പന്തിൽ 52 റൺസ് നേടി.

Read More