- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
വടകര: സ്കൂളുകളിലെ യൂണിഫോം അതാത് സ്കൂളുകളും പി.ടി.എ.യും തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്കൂളുകളിൽ ആൺകുട്ടികളേയും പെൺകുട്ടികളേയും ഇടകലർത്തി ഇരുത്താൻ പോകുന്നുവെന്ന പ്രചരണം, തെറ്റായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്ന മനസ്സുകളുടെ സൃഷ്ടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലിംഗസമത്വത്തെക്കുറിച്ചുള്ള ധാരണ കുട്ടികളിൽ അരാജകത്വം സൃഷ്ടിക്കുമെന്ന പ്രചാരണമാണ് ഇപ്പോൾ നടക്കുന്നത്. നമ്മുടെ സമൂഹത്തിൽ ചില നുണപ്രചാരണങ്ങൾ അഴിച്ചുവിടുകയാണ്. സർക്കാർ ഉദ്ദേശിക്കാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും സംസ്ഥാനത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരില്‍ 64 കാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയശേഷം ശരീരം 10 കഷണങ്ങളാക്കി ഉപേക്ഷിച്ച കേസില്‍ ബന്ധുവായ യുവാവ് അറസ്റ്റിൽ. അനൂജ് ശര്‍മ (32) എന്നയാളാണ് തന്നോടൊപ്പം താമസിച്ചിരുന്ന ബന്ധുവിനെ കൊലപ്പെടുത്തിയത്. ഡിസംബർ 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അനൂജിൻ്റെ അച്ഛനും സഹോദരിയും വീട്ടിലില്ലാതിരുന്ന സമയത്ത് എന്തോ ആവശ്യത്തിനായി ഡല്‍ഹിയില്‍ പോകണമെന്ന് പറഞ്ഞ അനൂജിനെ സരോജ് തടഞ്ഞതിനെ തുടർന്ന് ഇരുവരും തമ്മില്‍ തര്‍ക്കമായി. തുടർന്ന് ചായ തിളപ്പിച്ച് കൊണ്ടിരുന്ന സരോജിനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ ശേഷം അവരുടെ മൃതദേഹം മാർബിൾ കട്ടർ ഉപയോഗിച്ച് 10 കഷണങ്ങളായി മുറിച്ച് ഹൈവേയിലെ ഒതുങ്ങിയ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. ബക്കറ്റുകളിലും സ്യൂട്ട്കേസുകളിലുമായാണ് അനൂജ് ശരീര ഭാഗങ്ങൾ കടത്തിയതെന്ന് അധികൃതർ പറഞ്ഞു. പിന്നാലെ ബന്ധുവിനെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകുകയും കുടുംബത്തിലെ മറ്റുള്ളവർക്കൊപ്പം സരോജിനായി തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. സരോജിനായി പൊലീസ് നടത്തിയ തിരച്ചിലിലാണ് അനൂജിന്‍റെ മൊഴിയിൽ പൊരുത്തക്കേട് കണ്ടെത്തിയത്. പിന്നീട് ഇയാളെ കേന്ദ്രീകരിച്ച്…
നോയിഡ: പലതരം തട്ടിക്കൊണ്ടുപോകൽ കഥകൾ നാം കേട്ടിട്ടുണ്ടെങ്കിലും വളരെ വിചിത്രമായി തോന്നുന്ന ഒരു തട്ടിക്കൊണ്ടുപോകൽ നടന്നിരിക്കുകയാണ് നോയിഡയിൽ. നായയെ മോഷ്ടിക്കാൻ ശ്രമിച്ച സംഘത്തിന് നായയെ കിട്ടാതെ വന്നതോടെ വീട്ടിലെ ഒരാളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യമായി ആവശ്യപ്പെട്ടത് ഒന്നര ലക്ഷം രൂപ വിലവരുന്ന നായയെ. ഗ്രേറ്റർ നോയിഡയിലെ യൂണിടെക് ഹൊറൈസണിൽ ഡിസംബർ 14 നാണ് സംഭവം നടന്നത്. ശുഭം പ്രതാപ് സിങ്ങ് എന്നയാളുടെ വീട്ടിൽ ആറ് മാസം മുമ്പ് വാങ്ങിയ ഡോഗോ അർജന്‍റീനോ ഉൾപ്പെടെ രണ്ട് നായകളാണുള്ളത്. ഈ നായ്ക്കളെ പരിപാലിക്കാൻ ശുഭത്തിന്റെ സഹോദരൻ 30 കാരനായ രാഹുലും അവിടെയുണ്ട്. സംഭവ ദിവസം വിശാൽ കുമാർ, മോണ്ടി, ലളിത് എന്നിവർ നായയെ തട്ടിയെടുക്കാൻ ശുഭത്തിന്റെ അപ്പാർട്ട്മെന്‍റിൽ എത്തി. ഡോഗോ അർജന്‍റിനോയെ കടത്താൻ വിശാൽ കുമാർ ശ്രമം നടത്തിയെങ്കിലും ഇത് കണ്ട് രാഹുൽ ഇവരെ തടയുകയും നായയെ സംരക്ഷിക്കുകയും ചെയ്തു. ഇതോടെ സംഘം രാഹുലിനെ തട്ടിക്കൊണ്ട് പോയി മോചനദ്രവ്യമായി നായയെ ആവശ്യപ്പെടുകയായിരുന്നു.
കോഴിക്കോട്: സി.പി.എമ്മും ഇടതുപക്ഷവും ഇതുവരെ മുസ്ലിം ലീഗിനെ തങ്ങളുടെ മുന്നണിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും ക്ഷണിക്കുമ്പോൾ മാത്രമേ ഇക്കാര്യത്തിൽ നിലപാട് സ്വീകരിക്കാൻ കഴിയൂവെന്നും ലീഗ് സംസ്ഥാന പ്രസിഡന്‍റ് സാദിഖലി തങ്ങൾ. സി.പി.എമ്മുമായുള്ള എതിർപ്പ് അടിസ്ഥാനപരമായി വിശ്വാസമാണ്. ഇടതുപക്ഷവുമായുള്ള ഒത്തുചേരലിനോ ഏറ്റുമുട്ടലിനോ ഉള്ള സാഹചര്യം നിലവിലില്ല. മാധ്യമങ്ങൾ പറയുന്നത് കേട്ടാൽ ഇടതുപക്ഷം ലീഗിനെ ക്ഷണിച്ചുകൊണ്ടിരിക്കുകയാണെന്ന് തോന്നും. ഇപ്പോൾ തങ്ങൾ ബിജെപിക്കെതിരെയുള്ള പോരാട്ടത്തിലാണെന്നും അതിന് നേതൃത്വം നൽകേണ്ടത് കോൺഗ്രസാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
ന്യൂഡല്‍ഹി: കരട് ഡിജിറ്റൽ വ്യക്തിവിവര സംരക്ഷണ ബിൽ 2022 നെക്കുറിച്ച് പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കുന്നതിനുള്ള സമയപരിധി ജനുവരി 2 വരെ നീട്ടി. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ഐടി മന്ത്രാലയം പുറത്തിറക്കി. നേരത്തെ ഡിസംബർ 17 വരെയായിരുന്നു സമയപരിധി. വിവിധ കോണുകളിൽ നിന്നുള്ള ആവശ്യം പരിഗണിച്ചാണ് കാലാവധി നീട്ടിയത്. പൊതുജനങ്ങൾക്ക് മന്ത്രാലയത്തിന്‍റെ വെബ് സൈറ്റിൽ അഭിപ്രായങ്ങൾ അറിയിക്കാവുന്നതാണ്. ഓഗസ്റ്റിൽ പിൻവലിച്ച 2019 ലെ ബില്ലിന് പകരമായാണ് കേന്ദ്ര സർക്കാർ കരട് ബിൽ പുറത്തിറക്കിയിരിക്കുന്നത്. വ്യവസ്ഥകൾ ലംഘിക്കുന്നവർക്കുള്ള പിഴ 500 കോടി രൂപയായി ഉയർത്താനും ബില്ലിൽ നിർദ്ദേശമുണ്ട്.
മുംബൈ: സാങ്കേതിക തകരാറിനെ തുടർന്ന് ദുബായിലേക്കുള്ള എയർ ഇന്ത്യ വിമാനം മുംബൈയിൽ ലാൻഡ് ചെയ്തു. ഹൈദരാബാദിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ 143 യാത്രക്കാരാണ് ഉണ്ടായിരുന്നത്. എയർ ഇന്ത്യയുടെ എ 320 വിമാനമാണ് അടിയന്തരമായി ലാൻഡ് ചെയ്തത്. ഹൈഡ്രോളിക് സംവിധാനത്തിലെ തകരാർ കാരണം വിമാനം മുംബൈയിലേക്ക് തിരിച്ച് വിടുകയായിരുന്നു. വിമാനത്തിലെ യാത്രക്കാർ സുരക്ഷിതരാണെന്നും തകരാർ പരിഹരിച്ച ശേഷം യാത്രക്കാരുമായി ഇതേ വിമാനം ദുബായിലേക്ക് പുറപ്പെട്ടതായും എഎൻഐ റിപ്പോർട്ട് ചെയ്തു. വിമാനത്തിനുള്ളിൽ പാമ്പിനെ കണ്ടെത്തിയതിനെ തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ദുബായിൽ നിന്നും കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയിരുന്നു. ശനിയാഴ്ച പുലർച്ചെ 2.20ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിൽ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനത്തിലാണ് പാമ്പിനെ കണ്ടത്. യാത്രക്കാർ വിമാനത്തിൽ കയറുന്നതിനിടെയാണ് പാമ്പിനെ കണ്ടത്. ഇതോടെ എല്ലാ യാത്രക്കാരെയും തിരിച്ചിറക്കിയിരുന്നു. എങ്ങനെയാണ് പാമ്പ് വിമാനത്തിൽ കയറിയതെന്ന് വ്യക്തമായിട്ടില്ല.
ഞായറാഴ്ച ചാറ്റോഗ്രാമിലെ സഹൂർ അഹമ്മദ് ചൗധരി സ്റ്റേഡിയത്തിൽ നടന്ന തങ്ങളുടെ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ അഞ്ചാം ദിനത്തിൽ 513 റൺസിന്റെ വിജയലക്ഷ്യം പ്രതിരോധിച്ച ഇന്ത്യ 188 റൺസിന് ബംഗ്ലാദേശിനെ പരാജയപ്പെടുത്തി. അഞ്ചാം ദിനത്തിലെ ആദ്യ സെഷനിൽ സന്ദർശകർ ആതിഥേയരെ 324 റൺസിന് പുറത്താക്കി. 2022ൽ ആദ്യമായാണ് ഇന്ത്യയ്ക്ക് പുറത്ത് ഇന്ത്യ ഒരു ടെസ്റ്റ് ജയിക്കുന്നത്. ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ തന്റെ കന്നി ടെസ്റ്റ് സെഞ്ചുറി നേടി. അതേസമയം, സ്പിന്നർ കുൽദീപ് യാദവ് ടെസ്റ്റിൽ തന്റെ മികച്ച ബൗളിംഗ് കണക്കുകൾ രേഖപ്പെടുത്തി(36-9-113-8). 108 പന്തിൽ ആറ് സിക്സും ആറ് ഫോറുമടക്കം 84 റൺസ് നേടിയ ബംഗ്ലാദേശിന്റെ ഷാക്കിബ് അർധസെഞ്ചുറി നേടി. എന്നാൽ അദ്ദേഹത്തിന്റെ വിക്കറ്റിന് ശേഷം ബംഗ്ലാദേശിന് ശേഷിക്കുന്ന വിക്കറ്റുകൾ അതിവേഗം നഷ്ടമായി. അതേസമയം, ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിംഗ്‌സിൽ അക്‌സർ പട്ടേൽ നാല് വിക്കറ്റും കുൽദീപ് യാദവ് മൂന്ന് വിക്കറ്റും വീഴ്ത്തി.
ദേശീയ പാതയിലെ രാത്രി യാത്രാ നിരോധനം: കേസ് അട്ടിമറിക്കാൻ നീക്കമെന്ന് ദേശീയ പാത സംരക്ഷണ സമിതി
കോഴിക്കോട്: ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ ചരക്ക് ലോറിയിടിച്ച് കാട്ടാന ചരിഞ്ഞ സംഭവത്തിൽ അന്വേഷണം വേണമെന്ന് ദേശീയപാത സംരക്ഷണ സമിതി. കോഴിക്കോട്-കൊല്ലേഗൽ ദേശീയപാതയിലെ രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് ആക്ഷേപം. വൈകുന്നേരം 6 മുതൽ രാവിലെ 6 വരെ യാത്രാ നിരോധനം ഏർപ്പെടുത്താൻ സംസ്ഥാന സർക്കാരിന് കത്തെഴുതുമെന്ന് ബന്ദിപ്പൂർ ടൈഗർ റിസർവ് ഡയറക്ടർ അറിയിച്ചു. എന്നാൽ കർണാടകയ്ക്ക് ഇക്കാര്യത്തിൽ ഏകപക്ഷീയമായ തീരുമാനമെടുക്കാൻ കഴിയില്ലെന്നും ദേശീയപാത സംരക്ഷണ സമിതി (എൻഎച്ച്എഐ) വ്യക്തമാക്കി. ആന ചരിഞ്ഞതോടെ രാത്രികാല ഗതാഗത നിരോധന സമയം നീട്ടാൻ കർണാടക നീക്കം തുടങ്ങിയെന്ന അഭ്യൂഹങ്ങൾ വീണ്ടും വയനാട്ടിൽ ആശങ്ക സൃഷ്ടിക്കുകയാണ്. കഴിഞ്ഞ 13ന് രാത്രി കോഴിക്കോട്-കൊല്ലേഗൽ ദേശീയപാതയിൽ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ മൂലഹള്ള ചെക്ക് പോസ്റ്റിന് സമീപം ചരക്ക് ലോറി ഇടിച്ചാണ് ആന ചരിഞ്ഞത്. രാത്രി 9 നും രാവിലെ 6 നും ഇടയിൽ ഗതാഗതം നിരോധിച്ച റോഡിലാണ് അപകടമുണ്ടായത്. വന്യമൃഗങ്ങൾ അപകടത്തിൽ…
ടെഹ്റാൻ: ഓസ്കർ ജേതാവും പ്രമുഖ ഇറാനിയൻ നടിയുമായ തരാനെ അലിദോസ്തി (38) അറസ്റ്റിൽ. ശിരോവസ്ത്രം ശരിയായി ധരിക്കാത്തതിന്‍റെ പേരിൽ അറസ്റ്റിലായ മഹ്സ അമിനി സെപ്റ്റംബർ 16 ന് മരിച്ചതോടെ ഇറാനിലുടനീളം വലിയ പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധക്കാരെ പിന്തുണച്ചതിനാണ് തരാനെ അലിദോസ്തിയെ അറസ്റ്റ് ചെയ്തത്. അലിദോസ്തി ഉൾപ്പെടെയുള്ള പ്രമുഖരെ ചോദ്യം ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തതായി പ്രാദേശിക മാധ്യമമായ മിസാൻ ഓൺലൈൻ ന്യൂസിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. 2016-ൽ ‘ദ സെയിൽസ്മാൻ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അലിദോസ്തിയ്ക്ക് ഓസ്കർ പുരസ്കാരം ലഭിച്ചത്. അലിദോസ്തിയുടെ ‘ലെയ്ലാസ് ബ്രദേഴ്സ്’ ഈ വർഷം കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു. ഡിസംബർ എട്ടിന് പ്രതിഷേധക്കാരെ പിന്തുണച്ച് അലിദോസ്തി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഈ കുറിപ്പിന്‍റെ പേരിലാണ് അറസ്റ്റ്. അതേസമയം, നവംബർ 9 ന് നടി ഇൻസ്റ്റാഗ്രാമിൽ മുഖാവരണം ധരിക്കാത്ത ചിത്രം പങ്കുവച്ചുകൊണ്ട് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. സർക്കാർ…
ന്യൂഡൽഹി: ഇന്ത്യക്കെതിരെ ആണവയുദ്ധം നടത്തുമെന്ന് പാക് രാഷ്ട്രീയ നേതാവിന്റെ ഭീഷണി. പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) നേതാവ് ഷാസിയ മാരിയാണ് ഭീഷണി മുഴക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തിയ പാക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരിയെ ഇന്ത്യ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് മറുപടിയായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഷാസിയ മാരിയുടെ ഭീഷണി. “പാകിസ്ഥാന്‍റെ പക്കലും ആറ്റംബോംബ് ഉണ്ടെന്ന കാര്യം ഇന്ത്യ മറക്കരുത്. ഞങ്ങളുടെ ആണവനിലപാട് നിശ്ശബ്ദത പാലിക്കുക എന്നതല്ല. ആവശ്യമെങ്കിൽ അത് ഉപയോഗിക്കുന്നതിൽ നിന്ന് ഞങ്ങൾ പിന്നോട്ട് പോകില്ല,” മാരി പറഞ്ഞു. ഭീകരവാദത്തിന്‍റെ പ്രഭവകേന്ദ്രം പാകിസ്ഥാനാണെന്ന് യു.എന്നിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ഭൂട്ടോ, “ഒസാമ ബിൻ ലാദൻ മരിച്ചു, എന്നാൽ ഗുജറാത്തിലെ കശാപ്പുകാരൻ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്,” എന്ന പരാമർശം നടത്തിയത്. ഭൂട്ടോയുടെ പ്രസ്താവന സംസ്കാര ശൂന്യമായ പൊട്ടിത്തെറി ആണെന്നും ഭീകരരെ ഉപയോഗിക്കാനുള്ള പാകിസ്ഥാന്‍റെ കഴിവില്ലായ്മ തുറന്ന് കാട്ടപ്പെട്ടുവെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു.
