- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
ഇ-കൊമേഴ്സ് ഭീമൻമാരായ ഫ്ലിപ്പ്കാർട്ടിനും മീഷോയ്ക്കും സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സിസിപിഎ) നോട്ടീസ് നൽകി. ഓൺലൈൻ പ്ലാറ്റ്ഫോം വഴി ആസിഡ് വിൽപ്പനയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് നോട്ടീസ്. ഏഴ് ദിവസത്തിനകം വിശദമായ മറുപടി നൽകാൻ ഇ-കൊമേഴ്സ് കമ്പനികൾക്ക് സിസിപിഎ നിർദ്ദേശം നൽകി. അടുത്തിടെ ഡൽഹിയിൽ ഒരു സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം നടന്നിരുന്നു. ആ സമയത്ത് അക്രമി ഉപയോഗിച്ച ആസിഡ് ഫ്ലിപ്കാർട്ടിൽ നിന്ന് വാങ്ങിയതാണെന്ന് പോലീസ് അറിയിച്ചതിന് പിന്നാലെയാണ് സിസിപിഎ ഇരു കമ്പനികൾക്കും നോട്ടീസ് നൽകിയത്. ഡിസംബർ 14നാണ് ദാരുണമായ സംഭവം നടന്നത്. പതിവുപോലെ, സഹോദരിയുടെ കൈപിടിച്ച് ഡൽഹിയിലെ ദ്വാരകയിലൂടെ സ്കൂളിലേക്ക് നടക്കുകയായിരുന്നു പതിനേഴുകാരി. ബൈക്കിലെത്തിയ രണ്ടുപേർ ഇവർക്കരിലേക്ക് വണ്ടിയടുപ്പിച്ച് ആസിഡ് പോലൊരു ദ്രാവകം മുഖത്തേക്ക് ഒഴിച്ച് കടന്നുകളയുകയായിരുന്നു.
പട്ന: ബിഹാറിലെ സാരൻ ജില്ലയിൽ വ്യാജമദ്യദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 71 ആയി. ബി.ജെ.പി ഭരിക്കുന്ന ഉത്തർ പ്രദേശിൽ നിന്നും ഹരിയാനയിൽ നിന്നുമാണ് മദ്യനിരോധനം നിലവിലുള്ള ബിഹാറിലേക്ക് മദ്യമൊഴുകുന്നതെന്ന് ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ആരോപിച്ചു. വിഷമദ്യ ദുരന്തത്തെക്കുറിച്ച് ബിഹാർ സർക്കാർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ യുപി, ഹരിയാന സർക്കാരുകൾ അന്വേഷണത്തിന് തയ്യാറല്ല. പ്രതിപക്ഷ നേതാവ് വിജയ് കുമാർ സിൻഹയുടെ ബന്ധുവിന്‍റെ വീട്ടിൽ നിന്ന് വൻ മദ്യ ശേഖരം പിടിച്ചെടുത്തതായും അന്വേഷണം ഊർജ്ജിതമാക്കിയതായും തേജസ്വി യാദവ് പറഞ്ഞു.
തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ വനിതാ എസ്.ഐയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച അഭിഭാഷകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. ജോലി തടസ്സപ്പെടുത്തിയതിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസെടുത്തത്. വലിയതുറ എസ്.ഐ അലീനയുടെ പരാതിയിൽ വഞ്ചിയൂർ പൊലീസ് ആണ് കേസെടുത്തത്. ഇന്ന് എസ്.ഐ അലീന കോടതിയിൽ എത്തിയപ്പോൾ ഒരു കൂട്ടം അഭിഭാഷകർ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നായിരുന്നു പരാതി. പ്രണവ് എന്ന അഭിഭാഷകൻ ഉൾപ്പെടെ ഇരുപതോളം പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ജാമ്യഹർജിയുമായി വലിയതുറ പൊലീസ് സ്റ്റേഷനിലെത്തിയ അഭിഭാഷകനെ കാണാൻ സമയം വൈകിയെന്നാരോപിച്ചാണ് അലീനയെ വഞ്ചിയൂർ കോടതിയിൽ അഭിഭാഷകർ തടഞ്ഞത്. അഭിഭാഷകർ തന്നെ കൈയേറ്റം ചെയ്തെന്നും അസഭ്യം പറഞ്ഞെന്നും കാണിച്ച് എസ്.ഐ അലീന മജിസ്ട്രേറ്റിന് പരാതി നൽകിയിരുന്നു.
മുംബൈ: ‘പത്താൻ’ സിനിമയ്‌ക്കെതിരെ കേസെടുത്ത് മുംബൈ പൊലീസ്. ‘ബേഷരം രംഗ്’ എന്ന ഗാനം ഹിന്ദുമതത്തിന് എതിരാണെന്ന് കാണിച്ച് മുംബൈ സ്വദേശിയായ സഞ്ജയ് തിവാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പത്താൻ സിനിമയ്ക്കെതിരെ മുംബൈ പൊലീസ് കേസെടുത്തത്. ചിത്രത്തിന്‍റെ പ്രദർശനം നിരോധിക്കണമെന്നാവശ്യപ്പെട്ട് ബിഹാർ മുസഫർനഗർ സിജെഎം കോടതിയിലും ഹർജി സമർപ്പിച്ചിട്ടുണ്ട്. ഷാരൂഖ് ഖാന്‍റെ ‘പത്താൻ’ എന്ന ചിത്രത്തിലെ ‘ബേഷരം രംഗ്’ എന്ന ഗാനത്തിലെ ദീപിക പദുക്കോണിന്‍റെ കാവി വസ്ത്രം വിവാദമായിരുന്നു. ഇത് ഇന്ത്യൻ സംസ്കാരത്തിന് അനുസൃതമല്ല, ഹിന്ദുക്കളെ അവഹേളിക്കുന്നുവെന്ന് ആരോപിച്ച് വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി പരാതികൾ ഫയൽ ചെയ്തിട്ടുണ്ട്. നിരവധി പരാതികളാണ് മുംബൈ പൊലീസിന് ലഭിച്ചത്. അഭിഭാഷകനായ സുധീർ ഓജയാണ് ബിഹാറിലെ മുസാഫർനഗർ സിജെഎം കോടതിയെ സമീപിച്ചത്. കേസ് ജനുവരി മൂന്നിന് പരിഗണിക്കും.
കോവിഡ് മഹാമാരി ഏറ്റവും കൂടുതൽ ബാധിച്ച മേഖലയാണ് സിനിമാ വ്യവസായം. ഒ.ടി.ടി റിലീസുകളിലൂടെ മലയാളമടക്കമുള്ള സിനിമകൾ ഇൻഡസ്ട്രിയിൽ പിടിച്ചുനിന്നു. കൊവിഡ് കാലത്തെ വലിയ ആഘാതത്തിൽ നിന്ന് വ്യത്യസ്ത ഭാഷകളിലെ സിനിമാ വ്യവസായങ്ങൾ ബഹുദൂരം മുന്നോട്ട് പോയതിന് ഈ വർഷം സാക്ഷ്യം വഹിച്ചു. വിവിധ ഭാഷകളിലായി നിരവധി മികച്ച സിനിമകൾ പുറത്തിറങ്ങി. അവയിൽ മലയാളം ഒട്ടും പിന്നിലല്ല എന്നതാണ് വാസ്തവം. ഈ വർഷം മലയാളത്തിൽ നിരവധി നല്ല സിനിമകൾ റിലീസ് ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ഫോബ്സ് മാഗസിൻ ഈ വർഷത്തെ മികച്ച ഇന്ത്യൻ ചിത്രങ്ങളുടെ പട്ടിക പുറത്തുവിട്ടു. രണ്ട് മലയാള ചിത്രങ്ങളാണ് ഫോബ്സ് ലിസ്റ്റിൽ ഇടംപിടിച്ചത്. മമ്മൂട്ടി നായകനായ ‘റോഷാക്ക്’ കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ എന്നിവയാണ് ഈ നേട്ടം കൈവരിച്ചത്. നിസാം ബഷീർ സംവിധാനം ചെയ്ത റോഷാക്ക് വ്യത്യസ്തമായ ആഖ്യാനവും കഥപറച്ചിലും അവതരിപ്പിച്ചു. ന്നാ താൻ കേസ് കൊട് ഒരുക്കിയത് രതീഷ് ബാലകൃഷ്ണ പൊതുവാളാണ്. രാജമൗലിയുടെ ആർആർആർ, അമിതാഭ്…
തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സമാപനച്ചടങ്ങിലെ കൂവൽ വെറും അപശബ്ദം മാത്രമാണെന്ന് അക്കാദമി ചെയർമാൻ രഞ്ജിത്ത്. വലിയ പ്രതിഷേധം ഉയർന്നെങ്കിലും 100 ശതമാനം ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് അടുത്ത വർഷവും തുടരുമെന്ന് രഞ്ജിത്ത് പറഞ്ഞു. അതേസമയം, പരാതികൾ തള്ളിയ രഞ്ജിത്തിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ കടുക്കുകയാണ്. ഐഎഫ്എഫ്കെയ്ക്ക് തിരശ്ശീല വീണെങ്കിലും വിവാദങ്ങൾക്ക് ഒരു കുറവുമില്ല. മാനേജ്മെന്‍റിനെക്കുറിച്ച് ഉയർന്ന പരാതികൾ രഞ്ജിത്ത് പൂർണമായും തള്ളിക്കളയുന്നു. റിസർവ്വേഷനിൽ വീഴ്ചയുണ്ടായിട്ടില്ല. നൻപകൽ നേരത്ത് മയക്കത്തിൻറെ ആദ്യ ഷോയ്ക്ക് എല്ലാവരും എത്തിയതാണ് പ്രശ്നമെന്നാണ് അക്കാദമി ചെയർമാന്‍റെ നിലപാട്. പഴയ എസ്.എഫ്.ഐ ചരിത്രത്തെ അനുസ്മരിപ്പിക്കുന്ന ഒരു പ്രതിരോധവും സ്വീകരിക്കാതെയാണ് പ്രതിഷേധക്കാർ കടുപ്പിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇടത് അനുകൂല നിലപാട് സ്വീകരിക്കുന്നവർ തന്നെ രഞ്ജിത്തിന്‍റെ സിനിമകളിലെ ഡയലോഗുകൾ ഉപയോഗിച്ചാണ് കൂട്ടത്തോടെ വിമർശിക്കുന്നത്. വിക്കിപീഡിയയിൽ രഞ്ജിത്തിന്‍റെ പ്രൊഫൈൽ കടുത്ത ഭാഷയിൽ തിരുത്തുന്നതിലേക്ക് വരെ എതിർപ്പ് എത്തി.
ബെംഗളൂരു: ബംഗ്ലാദേശിനെ തോൽപ്പിച്ച് കാഴ്ചപരിമിതരുടെ ടി20 ക്രിക്കറ്റ് ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ. ശനിയാഴ്ച നടന്ന ഫൈനലിൽ 120 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഈ വിജയത്തോടെ തുടർച്ചയായി മൂന്ന് ടി20 ലോകകപ്പ് കിരീടങ്ങൾ നേടി ഇന്ത്യൻ ടീം ചരിത്രം സൃഷ്ടിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 277 റൺസ് ആണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 20 ഓവറിൽ 157 റൺസ് മാത്രമാണ് എടുത്തത്. ഓസ്ട്രേലിയ, ബംഗ്ലാദേശ്, നേപ്പാൾ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ ടീമുകളും ഇന്ത്യ ആതിഥേയത്വം വഹിച്ച ലോകകപ്പിൽ പങ്കെടുത്തു. നേരത്തെ 2012ലും 2017ലും ഇന്ത്യ കിരീടം നേടിയിരുന്നു.
കോഴിക്കോട് നഗരസഭയില്‍ കൗണ്‍സിലര്‍മാര്‍ തമ്മില്‍ സംഘർഷം; മാധ്യമപ്രവര്‍ത്തകരെയും കയ്യേറ്റം ചെയ്തു
കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് നഗരസഭയില്‍ എൽ.ഡി.എഫ് യു.ഡി.എഫ് കൗൺസിലർമാർ തമ്മിൽ സംഘർഷം. ദൃശ്യങ്ങള്‍ പകര്‍ത്തിയ മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ ജിതേഷ്, കേരളാ വിഷന്‍ ക്യാമറാമന്‍ വസീം അഹമദ്, റിപ്പോര്‍ട്ടര്‍ റിയാസ് എന്നിവരെ എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. സംഘർഷത്തിൽ 6 പേർക്ക് പരിക്കേറ്റു. യു.ഡി.എഫ് പ്രവർത്തകൻ സിദ്ദീഖ്, എൽ.ഡി.എഫ് കൗൺസിലർമാരായ ജയശീല, മഹേഷ്, മുരളീധരൻ, ഷീബ, ഷമീന എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോർപ്പറേഷൻ ഹാളിൽ ചേർന്ന കൗണ്‍സില്‍ യോഗത്തിനു ശേഷം പ്രതിഷേധിക്കുന്ന യു.ഡി.എഫ് കൗണ്‍സിലര്‍മാരെ കാണാന്‍ യു.ഡി.എഫ് നേതാക്കള്‍ എത്തുകയും മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തു. ഇതിനിടെ എൽ.ഡി.എഫ് പ്രവര്‍ത്തകരും കൗണ്‍സിലര്‍മാരും അവിടേയ്‌ക്കെത്തി അവിടെ സംസാരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ബഹളമുണ്ടാക്കുകയായിരുന്നു.
കൊച്ചി: അങ്കമാലി-കുണ്ടന്നൂർ ബൈപ്പാസിന് കേന്ദ്രം അംഗീകാരം നൽകി. പ്രധാന നഗരങ്ങളിലെ ഗതാഗതം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ദേശീയപാത 544-ന്‍റെ തുടർച്ചയായി ആരംഭിച്ച ബൈപ്പാസ് ആലുവ, കുന്നത്തുനാട്, കണയന്നൂർ താലൂക്കുകളിലൂടെ കടന്നുപോകും. ബൈപ്പാസിന്‍റെ പ്രാഥമിക അലൈൻമെന്‍റ് പൂർത്തിയായി. ദേശീയപാത 66-ൽ ഇടപ്പള്ളി മുതൽ അരൂർ വരെയുള്ള സ്ഥലങ്ങളിൽ തിരക്ക് കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. നിലവിലുള്ള ദേശീയ പാതയില്‍നിന്ന് 10 കിലോമീറ്ററിനുള്ളിലൂടെയായിരിക്കും ബെപ്പാസ് കടന്നു പോകുന്നത്. 17 ഗ്രാമങ്ങളിലൂടെയാണ് ബെപ്പാസ് കടന്നുപോകുന്നത്. കേന്ദ്രസർക്കാരിന്റെ ഭാരത് മാല പദ്ധതി പ്രകാരം ഗ്രീൻഫീൽഡ് റോഡായാണ് ബൈപ്പാസ് നിർമിക്കുക. സ്വകാര്യ ഏജൻസിയുടെ സഹായത്തോടെയാണ് ബൈപ്പാസിന്‍റെ പ്രാഥമിക അലൈൻമെന്‍റ് പൂർത്തിയാക്കിയത്. വിവരം റവന്യൂ വകുപ്പിന് കൈമാറി സർവേ നമ്പറുകൾ പരിശോധിച്ച ശേഷം 3എ വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്ന് ദേശീയപാത 66 സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ പത്മചന്ദ്രക്കുറുപ്പ് പറഞ്ഞു. ദേശീയപാതയുടെ പ്രതീക്ഷിക്കുന്ന നീളം 50 കിലോമീറ്ററാണ്.
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിലെ സസ്യശാസ്ത്ര ഗവേഷകർ ഇടുക്കി ജില്ലയിൽ പുതിയ സസ്യത്തെ കണ്ടെത്തി. സസ്യശാസ്ത്ര പഠനവിഭാഗം മുന്‍മേധാവിയും ഇന്ത്യൻ അസോസിയേഷൻ ഫോർ ആന്‍ജിയോസ്‌പേം ടാക്സോണമി സെക്രട്ടറിയുമായ പ്രൊഫ. സന്തോഷ് നമ്പി. ഗവേഷകനായ തൃശൂര്‍ തൈക്കാട്ടുശ്ശേരി രയരോത്ത് വിഷ്ണു മോഹന്‍ എന്നിവരാണ് പുതിയ ചെടി കണ്ടെത്തിയത്. പോളിഗാല ഇടുക്കിയാന എന്നാണ് ഈ ചെടിയുടെ പേര്. പോളിഗാലെസിയെ കുടുംബത്തിലെ പോളിഗാല ജനുസ്സില്‍പ്പെടുന്നതാണ് അമൃതാഞ്ജന്‍ ചെടി എന്നറിയപ്പെടുന്ന ഈ സസ്യം. വേരുകൾക്ക് അമൃതാഞ്ജൻ ബാമിന്‍റെ മണമുള്ളതിനാലാണ് ഈ പേര്. ഇടുക്കി ജില്ലയിലെ കോട്ടപ്പാറ, കാറ്റാടിക്കടവ് കുന്നുകളിലാണ് ചെടി കണ്ടെത്തിയത്. ഇതിന്‍റെ ഇലകൾ ഹെന്ന ചെടിയുടെ ഇലകളോട് സാമ്യമുള്ളവയാണ്. വെളുത്ത മുകുളങ്ങൾ വിരിയുമ്പോൾ ലാവെൻഡർ നിറമുള്ളതായിത്തീരുകയും ഏതാനും മണിക്കൂറുകൾക്ക് ശേഷം അവ വീണ്ടും വെളുത്ത നിറത്തിലേക്ക് മാറുന്നതുമാണ് ഇതിന്‍റെ പ്രത്യേകത. സ്പെയിനിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന അനല്‍സ്‌ഡെല്‍ ജാര്‍ഡിന്‍ ബൊട്ടാണിക്കോ ഡിമാഡ്രിഡ് എന്ന ജേണലിന്റെ പുതിയ ലക്കത്തിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
