- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
ഷില്ലോങ്: ഖത്തറിലേത് പോലെ ഒരു ഉത്സവം ഇന്ത്യയിലും നടക്കുമെന്ന് ഫുട്ബോൾ ലോകകപ്പ് ആവേശത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആളുകൾ ത്രിവർണ പതാകയ്ക്കായി ആർപ്പുവിളിക്കും. അത്തരമൊരു ദിവസം വിദൂരമല്ലെന്ന് മേഘാലയയിലെ ഷില്ലോങ്ങിൽ പ്രധാനമന്ത്രി പറഞ്ഞു. ഷില്ലോങ്ങിൽ നോർത്ത് ഈസ്റ്റേൺ കൗൺസിലിന്റെ ജൂബിലി ആഘോഷങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ജി കിഷൻ റെഡ്ഡി, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവരും പ്രധാനമന്ത്രിക്കൊപ്പം പങ്കെടുത്തു. ‘ഇന്ന് നമ്മൾ ഖത്തറിലെ കളി നോക്കുകയാണ്. അവിടെ കളത്തിലിറങ്ങിയ വിദേശ ടീമുകളെ നോക്കുന്നു. പക്ഷേ, ഈ രാജ്യത്തെ യുവജനങ്ങളിൽ എനിക്ക് വിശ്വാസമുണ്ട്. അതിനാൽ ആ ദിവസം വളരെ അകലെയല്ലെന്ന് എനിക്ക് ഉറപ്പുണ്ട്. അത്തരം ഒരു ഉത്സവം ഇന്ത്യയിലും നടക്കും. അന്നേ ദിവസം ജനങ്ങൾ ത്രിവർണപതാകയ്ക്ക് വേണ്ടി ആർപ്പുവിളിക്കും’ മോദി പറഞ്ഞു.
കോഴിക്കോട്: ബഫർ സോൺ വിഷയത്തിൽ സർക്കാരിനെതിരെ പ്രതിഷേധത്തിലേക്ക് നീങ്ങുകയാണ് കത്തോലിക്കാ സഭ. തിങ്കളാഴ്ച കൂരാച്ചുണ്ടില്‍ ജനജാഗ്രതാ യാത്ര നടത്തുമെന്ന് താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ അറിയിച്ചു. കേരള സർക്കാർ നടത്തിയ സാറ്റലൈറ്റ് സർവേയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ഭൂപടം പിന്‍വലിക്കണമെന്നും പകരം പഞ്ചായത്തുകളുടെ സഹായത്തോടെ സർവേ നടത്തി അതിർത്തികൾ നിശ്ചയിക്കണമെന്നുമാണ് സമരത്തിന് പിന്നിലെ ആവശ്യം. നിരവധി തവണ തങ്ങളുടെ അപേക്ഷ സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെങ്കിലും ഈ വിഷയത്തിൽ ആത്മാർത്ഥതയില്ലാത്ത നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് താമരശ്ശേരി ബിഷപ്പ് പറഞ്ഞു. ഇത് സർക്കാരിന് വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന കാര്യമാണ്. എന്നിരുന്നാലും, ആർക്കും അതിരുകൾ മനസ്സിലാക്കാൻ കഴിയാത്തവിധം തെറ്റുകൾ നിറഞ്ഞ ഒരു ഭൂപടം സർക്കാർ പ്രസിദ്ധീകരിച്ചു. ബഫർ സോൺ പ്രശ്നത്തെക്കുറിച്ച് കർഷകരെയും ജനങ്ങളെയും കൂടുതൽ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് റാലി സംഘടിപ്പിക്കുന്നതെന്ന് ബിഷപ്പ് പറഞ്ഞു. താമരശ്ശേരി ബിഷപ്പ് സമരം ഉദ്ഘാടനം ചെയ്യും. മലയോര ജനതയുടെ വേദന മനസിലാക്കാതെ ഉപഗ്രഹ ഭൂപടം പ്രസിദ്ധീകരിച്ചവരോട് എങ്ങനെ ക്ഷമിക്കാനാകുമെന്ന് ബിഷപ്പ്…
സൈനികര്‍ക്കൊപ്പമുള്ള കേന്ദ്രമന്ത്രിയുടെ ചിത്രം തെറ്റിദ്ധരിപ്പിക്കുന്നത്: വിമർശനവുമായി കോൺഗ്രസ്
ന്യൂഡല്‍ഹി: കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു അരുണാചൽ പ്രദേശിലെ സൈനികരുമായി കൂടിക്കാഴ്ച നടത്തുന്ന ചിത്രം ട്വീറ്റ് ചെയ്തതിനെതിരെ വിമർശനം. നിലവിലെ സാഹചര്യത്തിൽ ചിത്രം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് കോൺഗ്രസിന്റെ ആരോപണം. ചൈന യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്നും എന്നാൽ ഇന്ത്യ ഈ ഭീഷണി അവഗണിക്കുകയാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന് മറുപടിയായുള്ള റിജിജുവിന്‍റെ ട്വീറ്റും ഫോട്ടോയുമാണ് വിവാദമായത്. റിജിജു പങ്കുവച്ച ചിത്രം പഴയതാണെന്നും ഇപ്പോഴത്തെ പോലെ തോന്നിപ്പിക്കുന്ന തരത്തിലാണ് ട്വീറ്റ് എന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. “രാഹുൽ ഗാന്ധി ഇന്ത്യൻ സൈന്യത്തെ അവഹേളിക്കുക മാത്രമല്ല, രാജ്യത്തിന്‍റെ പ്രതിച്ഛായ തകർക്കുകയും ചെയ്തു. അദ്ദേഹം കോൺഗ്രസ് പാർട്ടിക്ക് മാത്രമല്ല, രാജ്യത്തിനും വലിയ ശല്യമായി മാറിയിരിക്കുന്നു. നമ്മുടെ സായുധ സേനയെക്കുറിച്ച് അഭിമാനിക്കുന്നു” എന്നാണ് റിജിജു ട്വീറ്റ് ചെയ്തത്. ഇന്ത്യൻ സൈന്യത്തിലെ ധീരരായ ജവാൻമാരെ വിന്യസിച്ചതിനാൽ അരുണാചൽ പ്രദേശിലെ തവാങ്ങിലെ യാങ്സി പ്രദേശം ഇപ്പോൾ പൂർണ്ണമായും സുരക്ഷിതമാനെന്ന പോസ്റ്റും ഒപ്പം നൽകിയ ചിത്രവുമാണ് വിമർശനങ്ങൾക്ക്…
ശതകോടീശ്വരനായ എലോൺ മസ്ക് ഏറ്റെടുത്തത് മുതൽ ട്വിറ്റർ വലിയ മാറ്റങ്ങൾക്കാണ് വിധേയമാകുന്നത്. പ്രധാന പദവികൾ വഹിച്ചിരുന്നവർ ഉൾപ്പെടെ നിരവധി ജീവനക്കാരെ എലോൺ മസ്ക് പിരിച്ച് വിടുകയും തുടർന്ന് പലരും രാജിവച്ച് ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, എലോൺ മസ്ക് ട്വിറ്ററിൽ നിന്ന് പുറത്താക്കിയ രണ്ട് പേർ, ട്വിറ്ററിനെ തന്നെ വെല്ലുവിളിക്കുന്ന തരത്തിൽ ട്വിറ്ററിന് സമാനമായ സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ നിർമ്മിക്കുന്നെന്നാണ് റിപ്പോർട്ടുകൾ. അൽഫോൻസോ ഫോൺസ് ടെറൽ, ഡെവാരിസ് ബ്രൗൺ എന്നിവരെ എലോൺ മസ്ക് നേരത്തെ ട്വിറ്ററിൽ നിന്ന് പുറത്താക്കിയിരുന്നു. ഇവർ തയ്യാറാക്കുന്ന ആപ്പിന് ‘സ്പിൽ’ എന്നാണ് പേര് നൽകിയിരിക്കുന്നത്. 2023 ജനുവരിയിൽ ആപ്പ് പുറത്തിറക്കുമെന്നാണ് വിവരം. നവംബറിൽ ട്വിറ്ററിൽ നടത്തിയ കൂട്ട പിരിച്ചുവിടലിലാണ് ഇരുവർക്കും ജോലി നഷ്ടപ്പെട്ടത്.
ബഫർ സോൺ; നിലവിലെ സാറ്റലൈറ്റ് സർവേ റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിക്കില്ലെന്ന് വനം മന്ത്രി
കോഴിക്കോട്: സാറ്റലൈറ്റ് സർവേയിൽ പൊരുത്തക്കേടുകളുണ്ടെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. നിലവിലെ സാറ്റലൈറ്റ് സർവേ റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിക്കില്ല. പകരം പ്രായോഗിക നിർദേശം അംഗീകരിക്കുമെന്നും വനം മന്ത്രി പറഞ്ഞു. വനത്തോട് ചേർന്നുള്ള ഒരു കിലോമീറ്റർ ജനവാസ മേഖലയാണെന്ന് തെളിയിക്കുകയാണ് ഉപഗ്രഹ സർവേയുടെ ലക്ഷ്യം. ഒരു കിലോമീറ്ററിൽ ജനവാസ മേഖല ഉണ്ടെന്ന് തെളിയിക്കണമെങ്കിൽ അവിടെ എത്ര ജനങ്ങളുണ്ട്, സ്ഥാപനങ്ങൾ ഉണ്ട് എന്ന് തെളിയിക്കണം. വസ്തുതാ വിരുദ്ധമായ എന്തെങ്കിലും ഉണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കാൻ അവസരമുണ്ട്. അതേസമയം ബഫർ സോൺ വിഷയത്തിൽ സർക്കാർ രൂപീകരിച്ച ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ അധ്യക്ഷനായ വിദഗ്ധ സമിതിയുടെ കാലാവധി രണ്ട് മാസത്തേക്ക് കൂടി നീട്ടി. പരാതി നൽകാനുള്ള തീയതിയും നീട്ടും. വിദഗ്ധ സമിതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും അതിനായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കൊച്ചി: ബഫർ സോൺ വിഷയത്തിലെ സർക്കാരിൻ്റെ അലംഭാവം മാപ്പർഹിക്കാത്ത കുറ്റമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കേണ്ടെന്ന് തീരുമാനിച്ചത് പിണറായി സർക്കാരാണെന്നും സതീശൻ ആരോപിച്ചു. “കേരളത്തിൽ ദേശീയ ശരാശരിയെക്കാൾ വനമുണ്ട്. കൂടുതൽ ജനവാസ മേഖലയാണ് കേരളം. ഈ പ്രാധാന്യത്തോടെ വിഷയങ്ങൾ സുപ്രീം കോടതിയെ ബോധിപ്പിക്കണം. അതിന് മാനുവൽ സർവേ നടത്തണം. സാറ്റലൈറ്റ് സർവേയാണ് സുപ്രീം കോടതിക്ക് നൽകുന്നതെങ്കിൽ കോടതിയിൽ നിന്ന് കടുത്ത തിരിച്ചടിയുണ്ടാകും,” സതീശൻ പറഞ്ഞു. മാനുവൽ സർവേ ഉടനടി നടത്തണം. അതുവരെ കാലാവധി നീട്ടണം. അല്ലാത്ത പക്ഷം പതിനായിരക്കണക്കിന് ആളുകൾക്ക് പലായനം ചെയ്യേണ്ടി വരും. നടപടിയില്ലാത്ത പക്ഷം യു.ഡി.എഫ് ശക്തമായ സമരത്തിലേക്ക് നീങ്ങും. കെ റെയിൽ, വിഴിഞ്ഞം വിഷയങ്ങളിലേത് പോലെ ഇരകളെ യു.ഡി.എഫ് ചേർത്ത് നിർത്തും. ഒരു ലക്ഷത്തിലധികം വീടുകളെയും ഇരുപത് നഗരങ്ങളെയും ബാധിക്കും. പഞ്ചായത്തുകളെ കൊണ്ട് പരിശോധിക്കാമെന്നാണ് മന്ത്രി ഇപ്പോൾ പറയുന്നത്. എന്തിനാണ് ഇത്രയും കാലതാമസം വരുത്തിയതെന്ന് ചോദിച്ച സതീശൻ ഭരിക്കാൻ മറന്ന സർക്കാരാണിതെന്നും പറഞ്ഞു.
ദോഹ: ഇന്ന് ഖത്തർ ദേശീയ ദിനം. ‘ഐക്യമാണ് ശക്തിയുടെ ഉറവിടം’ എന്നതാണ് ഈ വർഷത്തെ ദേശീയ ദിന മുദ്രാവാക്യം. പരേഡുകൾ, എയർ ഷോകൾ, വെടിക്കെട്ട് പ്രദർശനങ്ങൾ എന്നിവയാണ് ദേശീയ ദിനാഘോഷത്തിലെ പ്രധാന ആകർഷണങ്ങൾ. ലോകകപ്പിന്‍റെ അവസാന ദിനം കൂടിയായതിനാൽ ഈ വർഷത്തെ ദേശീയ ദിനാഘോഷങ്ങൾ ലോകശ്രദ്ധ ആകർഷിക്കും. അർജന്‍റീനയും ഫ്രാൻസും തമ്മിലുള്ള ലോകകപ്പ് ഫൈനൽ മത്സരത്തിന് ശേഷം ലോകകപ്പ് ജേതാക്കളുമായി ലുസൈൽ ബൊളിവാർഡിൽ പരേഡ് നടക്കും. ദേശീയ ദിനത്തിന്‍റെ ഭാഗമായുള്ള പ്രധാന എയർ ഷോ ഇന്ന് ഉച്ചയ്ക്ക് 3.15 മുതൽ 3.35 വരെ ലുസൈൽ ബൊളിവാർഡിന്‍റെ ആകാശത്ത് നടക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. കത്താറ കൾച്ചറൽ വില്ലേജ്, എഡ്യൂക്കേഷൻ സിറ്റി ക്ലബ് ഹൗസ്, മാൾ ഓഫ് ഖത്തർ എന്നിവിടങ്ങളിലും വിപുലമായ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ലോകകപ്പ് കാർണിവൽ വേദിയായ കോർണിഷ് ഉൾപ്പെടെ രാജ്യമെങ്ങും അലങ്കാരങ്ങളാൽ സമ്പന്നമാണ്. ദേശീയ ദിനാഘോഷത്തിന്‍റെ ഔദ്യോഗിക വേദിയായ ഉംസലാൽ മുഹമ്മദിലെ ദർബ് അൽ സായിയിലെ ആഘോഷങ്ങളും ഇന്ന് സമാപിക്കും. …
വീട്ടുകാരെ എതിർത്ത് വിവാഹം; രാജ്യത്ത് കൊല്ലപ്പെടുന്നത് നൂറുകണക്കിന് പേരെന്ന് ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി: ഓരോ വർഷവും നൂറുകണക്കിന് ആളുകൾ വീട്ടുകാരുടേയും ബന്ധുക്കളുടെയും ആഗ്രഹങ്ങൾക്ക് വിരുദ്ധമായി വിവാഹം കഴിച്ചതിന്‍റെ പേരിൽ കൊല്ലപ്പെടുന്നുവെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. “ഓരോ വര്‍ഷവും നൂറ് കണക്കിനാളുകള്‍ തങ്ങളുടെ ജാതിക്ക് പുറത്ത് പ്രണയിച്ചതിനും വിവാഹം കഴിച്ചതിനും അല്ലെങ്കില്‍ വീട്ടുകാരുടെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം കഴിച്ചതിന്റെയും പേരില്‍ കൊല്ലപ്പെടുന്നുണ്ട്” അദ്ദേഹം പറഞ്ഞു. ‘നിയമവും സദാചാരവും’ എന്ന വിഷയത്തില്‍ മുംബൈയില്‍ അശോക് ദേശായി സ്മാരക പ്രഭാഷണം നടത്തുന്നതിനിടയിൽ ഉയര്‍ന്ന ഒരു ചോദ്യത്തിന് മറുപടിയായിട്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
രഹന ഫാത്തിമയ്ക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന ആവശ്യവുമായി സംസ്ഥാനം സുപ്രീം കോടതിയിൽ
ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട കേസിൽ രഹന ഫാത്തിമയ്ക്ക് ജാമ്യ വ്യവസ്ഥകളിൽ ഇളവ് നൽകരുതെന്ന ആവശ്യവുമായി സംസ്ഥാനം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. രഹന ഫാത്തിമ കോടതി നൽകിയ നിബന്ധനകൾ പലതവണ ലംഘിച്ചുവെന്നും മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകൾ വീണ്ടും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ജാമ്യ വ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് രഹന ഫാത്തിമ നൽകിയ ഹർജി തള്ളണമെന്നും സത്യവാങ്മൂലത്തിൽ ആവശ്യപ്പെടുന്നു. സംസ്ഥാനത്തിന് വേണ്ടി കൗൺസിൽ ഹർഷദ് വി ഹമീദാണ് സത്യവാങ്മൂലം സമർപ്പിച്ചത്. യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് ശബരിമല ദർശനത്തിന് ശ്രമിച്ചതിനെതിരെ പത്തനംതിട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഹൈക്കോടതി അനുവദിച്ച ജാമ്യ വ്യവസ്ഥകൾ ലഘൂകരിക്കണമെന്നാവശ്യപ്പെട്ടാണ് രഹന ഫാത്തിമ ഹർജി നൽകിയത്.
പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ല; മെറ്റയിലെ ചീഫ് ടെക്നോളജി ഓഫീസർ ജോണ്‍ കാര്‍മാക് രാജിവെച്ചു
ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്സ്ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ മാതൃ കമ്പനിയായ മെറ്റയുടെ തലപ്പത്ത് വീണ്ടും രാജി. മെറ്റയിലെ വെർച്വൽ റിയാലിറ്റി ഡിവിഷന്റെ ചീഫ് ടെക്നോളജി ഓഫീസറായിരുന്ന ജോൺ കാർമാക്കാണ് രാജിവെച്ചത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ കാര്‍മാക് മെറ്റക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തുകയും ചെയ്തു. മെറ്റയിലെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നില്ലെന്ന് കാർമാക് ചൂണ്ടിക്കാട്ടി. മാർക്ക് സുക്കർബർഗിനോടുള്ള തന്‍റെ എതിർപ്പും അദ്ദേഹം പരസ്യമാക്കി. കഴിഞ്ഞ എട്ട് വർഷമായി കാർമാക് മെറ്റയുടെ ഭാഗമായിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി മെറ്റയിൽ കടുത്ത പ്രതിസന്ധിയാണ് നിലനിൽക്കുന്നത്. കമ്പനി നിരവധി ജീവനക്കാരെ പിരിച്ചുവിട്ടതിനെ തുടർന്ന്, മെറ്റയുടെ ഇന്ത്യയിലെ പബ്ലിക് പോളിസി മേധാവി രാജീവ് അഗർവാൾ, വാട്ട്സ്ആപ്പ് ഇന്ത്യ മേധാവി അഭിജിത് ബോസ് എന്നിവരുൾപ്പെടെ സുപ്രധാന സ്ഥാനങ്ങളിലുള്ളവർ രാജിവെച്ചിരുന്നു. മെറ്റ ഇന്ത്യ മേധാവി അജിത് മോഹനും സ്ഥാനമൊഴിഞ്ഞിരുന്നു.
