- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
കട്ടപ്പന: നിർമലാസിറ്റിക്ക് സമീപത്തെ ഏലത്തോട്ടത്തിലെ കുളത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് തിരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുവ പ്രദേശത്ത് ഇറങ്ങിയതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാൽപ്പാടുകളും കണ്ടെത്തിയിരുന്നു. കടുവയുടേതാണെന്ന് അന്വേഷണത്തിൽ തന്നെ വ്യക്തമായിരുന്നു. പ്രദേശത്തുള്ള ഒരാളുടെ കൃഷിയിടത്തിലെ കുളത്തിലാണ് കടുവയെ കണ്ടെത്തിയത്. ഓടിപ്പോയ സമയത്ത് കുളത്തിൽ വീണതായിരിക്കാം എന്നാണ് നിഗമനം. വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയ ശേഷം വിശദമായ പരിശോധന നടത്തും.
തിരുവനന്തപുരം: ബഫർ സോൺ വിവാദത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഉപഗ്രഹ സർവ്വേയുടെ പിന്നിൽ ഉണ്ടായിരുന്നത് നല്ല ഉദ്ദേശം മാത്രം. ഇതൊരു അന്തിമ രേഖയല്ല. കൂടുതൽ വ്യക്തത വേണമെന്ന് തന്നെയാണ് സർക്കാരിൻ്റെയും നിലപാട്.ഓരോ പ്രദേശത്തെയും പ്രത്യേകത മനസിലാക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചു .അതിന്റെ തലപ്പത്ത് ജസ്റ്റിസ് തോട്ടത്തിലിനെയാണ് വച്ചത്. കോടതി വിധിയിൽ എന്താണ് ചെയ്യേണ്ടതെന്ന് ആലോചിക്കാൻ സർക്കാർ തയ്യാറാണ്. ജനവാസ കേന്ദ്രങ്ങളിൽ സാധാരണ ജീവിതം നയിക്കാനാകണം. കേന്ദ്രസർക്കാരും തങ്ങളാൽ കഴിയുന്നത് ചെയ്യണം. ഇതിന്‍റെ ഭാഗമായാണ് നടപടികൾ സ്വീകരിക്കുന്നത്. പരാതികൾ രേഖപ്പെടുത്താൻ അവസരമുണ്ട്. ഇതിനായി വാർഡ് തിരിച്ചുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. കുറ്റമറ്റ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. ചില നീക്കങ്ങളുടെ ഭാഗമായി ചില കാര്യങ്ങൾ സംഭവിക്കുന്നു. അതിനു പിന്നിൽ വ്യക്തമായ ഉദ്ദേശ്യമുണ്ട്. അവരുടെ ഉദ്ദേശ്യങ്ങൾക്കനുസരിച്ചല്ല സർക്കാർ നീങ്ങുന്നത്. ജനങ്ങളുടെ താൽപര്യം മുൻ നിർത്തിയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
റാഞ്ചി: ശ്രദ്ധ വോൾക്കർ കൊലപാതകത്തിന്‍റെ മാതൃകയിൽ ജാർഖണ്ഡിലും ക്രൂരത. ആദിവാസി സ്ത്രീയെ ഭർത്താവ് കൊലപ്പെടുത്തി കഷണങ്ങളാക്കി വെട്ടിനുറുക്കി. റൂബിക പഹാദനാണ് (22) കൊല്ലപ്പെട്ടത്. ഭർത്താവ് ദിൽദാർ അൻസാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. സാഹിബ്ഗഞ്ച് ഗ്രാമത്തിലെ ബോറിയോ സന്താലിയിൽ നായ്ക്കൾ മനുഷ്യശരീര ഭാഗങ്ങൾ ഭക്ഷിക്കുന്നത് കണ്ട ഗ്രാമീണരാണ് പൊലീസിനെ വിവരമറിയിച്ചത്. മൃതദേഹം 50 ഓളം കഷണങ്ങളാക്കി മുറിച്ച് വീട്ടിലെ ചാക്കിനുള്ളിൽ സൂക്ഷിച്ച് ചില ഭാഗങ്ങൾ സമീപപ്രദേശങ്ങളിൽ ഉപേക്ഷിച്ചതായും പൊലീസ് കണ്ടെത്തി. ദിൽദാറിന്‍റെ രണ്ടാം ഭാര്യയാണ് റൂബിക. ഇരുവരുടേയും പ്രണയവിവാഹമാണ്. ഇരുവരും തമ്മിൽ വഴക്കുണ്ടാകാറുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ. വെള്ളിയാഴ്ച ദിർദാറിന്‍റെ അമ്മ റൂബികയെ സഹോദരൻ മൊയ്നുദ്ദീൻ അൻസാരിയുടെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. അവിടെ വച്ച് റൂബികയെ കൊലപ്പെടുത്തിയ ശേഷം ഇരുമ്പ് കട്ടിംഗ് മെഷീൻ ഉപയോഗിച്ച് മൃതദേഹം കഷണങ്ങളാക്കി വിവിധ ഭാഗങ്ങളിൽ വലിച്ചെറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
തിരുവനന്തപുരം: ടൈറ്റാനിയത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രധാന ഇടനിലക്കാരി ദിവ്യ നായർ അറസ്റ്റിൽ. തിരുവനന്തപുരം ജേക്കബ് ജംഗ്ഷനിലെ വീട്ടിലെത്തിയാണ് ദിവ്യ നായരെ വെഞ്ഞാറമൂട് പൊലീസ് രാവിലെ കസ്റ്റഡിയിലെടുത്തത്. ഉച്ചയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഒഴിവ് സംബന്ധിച്ച വിവരങ്ങൾ ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ച് ഉദ്യോഗാർത്ഥികളിൽ നിന്ന് പണം വാങ്ങിയിരുന്നത് ദിവ്യയായിരുന്നു. ടൈറ്റാനിയത്തിൽ ജോലി നൽകാമെന്ന് പറഞ്ഞ് 14 ലക്ഷം രൂപ തട്ടിയെടുത്തെന്ന ഉദ്യോഗാർത്ഥിയുടെ പരാതിയിൽ വെഞ്ഞാറമൂട് പൊലീസ് കഴിഞ്ഞ മാസം എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. വാർത്ത പുറത്തുവന്നതോടെ കൂടുതൽ പേർ പരാതിയുമായി മുന്നോട്ട് വരുമെന്നാണ് പൊലീസ് കരുതുന്നത്. ടൈറ്റാനിയം എജിഎം ശശി കുമാരൻ തമ്പിക്ക് തട്ടിപ്പിൽ നിർണായക പങ്കുണ്ട്. മറ്റ് പ്രതികളായ പ്രേംകുമാറും ശ്യാം ലാലും ടൈറ്റാനിയത്തിലേക്ക് കൊണ്ടുവരുന്ന ഉദ്യോഗാർത്ഥികളുമായി എജിഎം ശശികുമാരൻ തമ്പിയാണ് അഭിമുഖം നടത്തുന്നത്. പകുതി പണം ഇന്‍റര്‍വ്യൂവിന് മുമ്പും ബാക്കി പണം ഇന്‍റര്‍വ്യൂവിന് ശേഷവും വാങ്ങിയാണ് തട്ടിപ്പ്. ടൈറ്റാനിയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് അഭിമുഖം നടത്തിയതെന്നതിനാൽ…
ഐഎഫ്എഫ്കെ സമാപനച്ചടങ്ങിൽ പ്രതിഷേധിച്ചവരെ നായ്ക്കളോട് ഉപമിച്ച ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ രൂക്ഷവിമർശനവുമായി നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിലാണ് ഹരീഷ് പേരടി പരിഹാസവുമായി രംഗത്തെത്തിയത്. രഞ്ജിത്തിൻ്റെ തിരക്കഥയില്‍ ഇറങ്ങിയ ‘ദേവാസുരം’ എന്ന ചിത്രത്തിലെ വന്ദേ മുകുന്ദ ഹരേ എന്ന പാട്ടിന്റെ ഈണത്തിലായിരുന്നു ഹരീഷ് പേരടിയുടെ കൂവൽ. ‘ഞാനടക്കമുള്ള പൊതുജനങ്ങളുടെ നികുതിപ്പണം കൊണ്ട് നടക്കുന്ന ചലച്ചിത്ര മേളയിൽ പ്രതിഷേധിച്ചവരെ നായ്ക്കളോട് ഉപമിച്ച ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്‍റെ മടമ്പിത്തരത്തിനെതിരെയുള്ള പ്രതിഷേധമാണ് ഈ കൂവലും കുരയും. ഇത്തരം തെമ്മാടിത്തരങ്ങൾ മേലാൽ ആവർത്തിക്കരുത്’, ഹരീഷ് പേരടി വീഡിയോയിൽ പറയുന്നു.
ദോഹ: 2022 ഫിഫ ലോകകപ്പ് ഫൈനലിന് മുൻപ് ഫ്രാൻസിന് തിരിച്ചടി. സീനിയർ താരങ്ങളായ ഒലിവിയർ ജിറൂഡും റാഫേൽ വരാനെയും ഫൈനലിൽ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. ഫൈനലിന് മുന്നോടിയായുള്ള ഫ്രാൻസിന്‍റെ പരിശീലനത്തിൽ ഇരുവരും പങ്കെടുത്തിട്ടില്ല. പനി ബാധിച്ച വരാനെ ഇതുവരെ രോഗമുക്തി നേടിയിട്ടില്ല. ഫ്രാൻസ് ക്യാമ്പിലെ നിരവധി കളിക്കാർക്ക് പനി ബാധിച്ചിരുന്നു. വരാനെയ്ക്ക് പകരം ഡായോ ഉപമെക്കാനോ പരിശീലനം നടത്തി. ജിറൂഡിന് പകരം മാർക്കസ് തുറാം ടീമിലെത്തുമെന്നാണ് റിപ്പോർട്ട്. നിലവിൽ മികച്ച ഫോമിലുള്ള ജിറൂദിന്‍റെ അഭാവം ഫ്രാൻസ് ടീമിന് തിരിച്ചടിയാണ്. ഫൈനലിൽ അർജന്‍റീനയ്ക്കെതിരെ മികച്ച കളി പുറത്തെടുക്കുമെന്ന് ഫ്രഞ്ച് കോച്ച് ദിദിയര്‍ ദെഷാംപ്‌സ് പറഞ്ഞു. 2018 ൽ ഫ്രാന്‍സിന് കിരീടം നേടിക്കൊടുത്ത പരിശീലകനാണ് ദെഷാംപ്സ്.
ദോഹ: അർജന്‍റീന-ഫ്രാൻസ് ഫൈനലിൽ ആര് ജയിക്കുമെന്ന് പറയാനാകില്ലെന്ന് നടൻ മോഹൻലാൽ. അവസാന മത്സരം കാണാൻ ഖത്തറിലെത്തിയ അദ്ദേഹം ഖത്തറിന്റെ ലോകകപ്പ് സംഘാടനം അദ്ഭുതകരമാണെന്നും പറഞ്ഞു. “ആവേശത്തിലാണ്. ആരാണ് ജയിക്കുന്നതെന്ന് പറയാനാവില്ല. ഇതൊരു മത്സരമാണ്. അവസാന നിമിഷം എന്തും സംഭവിക്കാം. ഏറ്റവും നന്നായി കളിക്കുന്ന ടീം ജയിക്കും,” അദ്ദേഹം പറഞ്ഞു. ഖത്തർ മന്ത്രാലയത്തിന്‍റെ അതിഥിയായാണ് മോഹൻലാൽ ഖത്തറിലെത്തിയത്. അർജന്‍റീന-ഫ്രാൻസ് ഫൈനൽ മത്സരം ഇന്ത്യൻ സമയം രാത്രി 8.30ന് ലുസൈൽ സ്റ്റേഡിയത്തിൽ നടക്കും.
വ്യാജപ്രചാരണം ഒഴിവാക്കണം; ജനങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിച്ചേ ബഫർ സോൺ നടപ്പാക്കൂവെന്ന് സിപിഎം
തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ വ്യാജപ്രചാരണം ഒഴിവാക്കണമെന്ന് സി.പി.എം. ജനങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിച്ചേ ബഫർ സോൺ നടപ്പാക്കൂ. ഉപഗ്രഹ സർവേ ഭാഗികമാണെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരിനെതിരായ പ്രചാരണം അവസാനിപ്പിക്കണമെന്ന് സി.പി.എം വ്യക്തമാക്കി. അതേസമയം, ഗാഡ്ഗിൽ-കസ്തൂരിരംഗൻ സമരത്തിന്‍റെ മുന്നില്‍ നിന്ന താമരശ്ശേരി രൂപത ബഫർ സോൺ വിഷയത്തിലും പ്രതിഷേധത്തിനിറങ്ങുകയാണ്. ബഫർ സോൺ പ്രശ്നത്തിൽ ഉപഗ്രഹ ഭൂപടം തയ്യാറാക്കിയവർക്ക് മാപ്പില്ല. പൊരുത്തക്കേടുകൾ നിറഞ്ഞ സർവേ റിപ്പോർട്ട് ഉടൻ പിൻവലിക്കണമെന്നും രൂപത ആവശ്യപ്പെട്ടു. ഗാഡ്ഗിൽ-കസ്തൂരിരംഗൻ സമരങ്ങളുടെ മുന്നിൽ നിന്ന താമരശ്ശേരി രൂപത ബഫർ സോൺ വിഷയത്തിലും പ്രതിഷേധത്തിന് ഇറങ്ങുകയാണ്. ആദ്യഘട്ടത്തിൽ ബഫർ സോൺ ഭീഷണി നിലനിൽക്കുന്ന മലയോര മേഖലകളായ കൂരച്ചപണ്ട്, ചെമ്പനോട, ചക്കിട്ടപ്പാറ എന്നിവിടങ്ങളിൽ കര്‍ഷക അതിജീവിന സമിതിയുടെ നേതൃത്വത്തില്‍ സമരം നടക്കും. ഓഗസ്റ്റിൽ തന്നെ സാറ്റലൈറ്റ് സർവേ പൂർത്തിയായിട്ടും റിപ്പോർട്ട് പുറത്തുവിടാത്തതിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയുണ്ടെന്ന് സഭ ആരോപിച്ചു. സർക്കാർ നിയോഗിച്ച ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള സമിതിക്ക് മുമ്പാകെ ബഫർ സോൺ മേഖലയിലെ പ്രശ്നങ്ങൾ…
ലണ്ടൻ: യുകെയിൽ ഭർത്താവ് ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വൈക്കം സ്വദേശി അഞ്ജുവിന്‍റെ ഭർത്താവ് സാജുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ നാളെ കോടതിയിൽ ഹാജരാക്കും. യുകെയിലെ കെറ്ററിംഗിലെ ജനറൽ ആശുപത്രിയിൽ നഴ്സായിരുന്ന അഞ്ജു ജോലിക്കെത്തിയിരുന്നില്ല. സുഹൃത്തുക്കൾ ഇതേക്കുറിച്ച് അന്വേഷിച്ചതിനെ തുടർന്നാണ് പോലീസ് വീട്ടിലെത്തിയത്. അഞ്ജുവിന്റെ മരണം സ്ഥിരീകരിച്ച പൊലീസ്, ഗുരുതരാവസ്ഥയിലായിരുന്ന മക്കൾ ജാന്‍വിയെയും ജീവയെയും എയർ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. പക്ഷേ, രണ്ടു പേരെയും രക്ഷിക്കാനായില്ല. കോട്ടയം വൈക്കം കുലശേഖരമംഗലം ആറാക്കൽ അശോകന്‍റെ മകൾ അഞ്ജു (40), മക്കളായ ജീവ (6), ജാൻവി (4) എന്നിവരാണ് മരിച്ചത്. അഞ്ജുവിന്റേത് പ്രണയവിവാഹമായിരുന്നു. 2012 ഓഗസ്റ്റ് 10ന് ഇരുവീട്ടുകാരുടെയും സമ്മതത്തോടെയായിരുന്നു വിവാഹം. തുടർന്ന് അഞ്ജു 7 വർഷം സൗദി അറേബ്യയിൽ ജോലി ചെയ്തു. അവിടെ ഡ്രൈവറായി ജോലി നോക്കി സാജു കൂടെ ഉണ്ടായിരുന്നു. കഴിഞ്ഞ വർഷമാണ് ബ്രിട്ടനിലേക്ക് പോയത്.
‘ശ്രീധരന് സ്ത്രീയായി ജനിക്കാതിരുന്നത് ഭാഗ്യം’; സ്ത്രീവിരുദ്ധ പരാമർശം നടത്തി ഉണ്ണിത്താന്
കാസർകോട്: സ്ത്രീവിരുദ്ധ പരാമർശം നടത്തി രാജ്മോഹൻ ഉണ്ണിത്താൻ എം പി. മുൻ കോൺഗ്രസ് നേതാവും അഭിഭാഷകനുമായ സി.കെ. ശ്രീധരൻ ഒരു സ്ത്രീയായി ജനിക്കാത്തത് കേരളത്തിന്‍റെ ഭാഗ്യം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ, സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായ ശ്രീധരൻ സുപ്രധാന സാക്ഷികളെ വിസ്തരിക്കുന്ന ദിവസം കോടതിയിൽ ഹാജരാകാതിരിക്കുകയും ജൂനിയേഴ്സിനെ പറഞ്ഞയക്കുകയും ചെയ്തിരുന്നു. മാർക്സിസ്റ്റ് നേതാവ് മോഹനനേയും അദ്ദേഹവുമായി ബന്ധപ്പെട്ട സാക്ഷികളെയും വിസ്തരിക്കാൻ വിളിപ്പിച്ച ദിവസങ്ങളിൽ അദ്ദേഹം വിചാരണക്കോടതികളിൽ നിന്ന് മുങ്ങുന്ന കാഴ്ച അന്നും കണ്ടു. പണത്തിനുവേണ്ടി മാർക്സിസ്റ്റ് പാർട്ടിയുമായും ആർ.എസ്.എസുമായും ഇയാൾക്ക് അവിഹിത ബന്ധമുണ്ട്. ശരീരം കോൺഗ്രസിലും മനസ്സ് ബിജെപിയിലും മാർക്സിസ്റ്റ് പാർട്ടിയിലുമാണ്. കാഞ്ഞങ്ങാട്ടുകാരുടേയും കേരളത്തിന്റേയും ഭാഗ്യമാണ് അദ്ദേഹം ഒരു സ്ത്രീയായി ജനിക്കാതിരുന്നത് എന്നും ഉണ്ണിത്താൻ പറഞ്ഞു. പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് കേസ് എടുത്ത ശേഷവും ശ്രീധരൻ വഞ്ചന നടത്തിയെന്ന് അദ്ദേഹം പറഞ്ഞു.
