Author: News Desk

ഖത്തര്‍: അർജന്‍റീന 2022 ഫിഫ ലോകകപ്പ് നേടിയതിനു പിന്നാലെ വിരമിക്കലിൽ വ്യക്തത വരുത്തി ലയണൽ മെസ്സി. ലോകചാമ്പ്യൻമാരുടെ ജേഴ്സിയിൽ തുടരാൻ ആഗ്രഹമുണ്ടെന്നും അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും വിരമിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മെസി മാധ്യമപ്രവർത്തകരോട് പറഞ്ഞു. “വർഷങ്ങളായി ഞാൻ കാണുന്ന ഒരു സ്വപ്നം. ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. ദൈവം എനിക്ക് ഈ വിജയം നൽകുമെന്ന് ഉറപ്പുണ്ടായിരുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. ക്രൊയേഷ്യയ്ക്കെതിരായ സെമി ഫൈനൽ വിജയത്തോടെ ഇത് തന്‍റെ അവസാന ലോകകപ്പായിരിക്കുമെന്ന് മെസ്സി വ്യക്തമാക്കിയിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ 4-2നു തോൽപ്പിച്ചാണ് അർജന്‍റീന കിരീടം നേടിയത്. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരുടീമുകളും 3-3ന് സമനില പാലിച്ചതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. അർജന്‍റീനയ്ക്കായി മെസ്സി രണ്ട് ഗോളുകളും എയ്ഞ്ചൽ ഡി മരിയയും വലകുലുക്കി. ഫ്രാൻസിനായി എംബാപ്പെ ഹാട്രിക്കും നേടി.

Read More

തിരുവനന്തപുരം: ലോകകപ്പ് നേടിയ അർജന്‍റീനയെ അഭിനന്ദിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. ലോക ഫുട്ബോൾ താരം ലയണൽ മെസ്സി തന്‍റെ കരിയറിലെ ഏറ്റവും വിലയേറിയ നേട്ടം കൈവരിച്ചാണ് അർജന്‍റീനയെ വിജയത്തിലേക്ക് നയിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. “പിന്നിൽ നിന്നും തിരിച്ചു വന്നു പൊരുതിയ ഫ്രാൻസ് ഫൈനൽ മത്സരം ആവേശോജ്ജ്വലമാക്കി. അവസാന നിമിഷം വരെ ഉദ്വേഗജനകമായ മത്സരം ഖത്തർ ലോകകപ്പിനെ ഫിഫ ലോകകപ്പിലെ സമുജ്ജ്വലമായ അധ്യായമാക്കി മാറ്റി”. ഫുട്ബോളെന്ന മനോഹരമായ ഗെയിമിന്‍റെ അതുല്യമായ ആവിഷ്കാരങ്ങൾ ഈ ടൂർണമെന്‍റിലുടനീളം കാണാനിടയായി. പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ. ഇനി അടുത്ത ലോകകപ്പിനായി നമ്മൾ ഫുട്ബോൾ ആരാധകർക്കു കാത്തിരിക്കാം.” – മുഖ്യമന്ത്രി പ്രതികരിച്ചു. ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് അർജന്‍റീന ഖത്തറിൽ ലോകകപ്പ് കിരീടം നേടിയത്.

Read More

കൊച്ചി: കൊളോണിയൽ കാലഘട്ടത്തിലെ ജഡ്ജിമാർക്ക് സ്വന്തം നാടുകളിലേക്ക് മടങ്ങാൻ രണ്ട് മാസത്തെ അവധി പ്രഖ്യാപിച്ച പ്രാകൃത നിയമം മാറ്റണമെന്നും പാശ്ചാത്യവൽക്കരിക്കലല്ല ആധുനികത എന്നും കേന്ദ്രമന്ത്രി വി മുരളീധരൻ. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ രാജാറാം മോഹൻ റോയിയുടെ 250-ാം ജയന്തി ആഘോഷ വേളയിലായിരുന്നു മുരളീധരന്‍റെ പരാമർശം. പഞ്ചായത്ത് മുതൽ മുകളിലേക്ക് ഉള്ള എല്ലാ സംവിധാനങ്ങളും അവധിയില്ലാതെ സമൂഹത്തിനായി പ്രവർത്തിക്കുമ്പോൾ കോടതികൾ അതേ രീതിയിൽ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സമൂഹത്തിലെ ദുരാചാരങ്ങൾ തുടച്ചുനീക്കണമെന്ന് കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. ആത്മീയതയും ബൗദ്ധികതയും സമന്വയിപ്പിക്കുന്ന ദർശനങ്ങളിൽ ഊന്നി ഉപനിഷത്തുകളെ മുറുകെപ്പിടിച്ച് ഉപഗ്രഹങ്ങളിലേക്ക് കുതിക്കാൻ സാധിക്കുന്ന നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ഖത്തർ: ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീനക്ക് ആവേശ ജയം. അധിക സമയത്തിലേക്കും പിന്നീട് പെനൽറ്റി ഷൂട്ട്ഔട്ടിലേക്കും നീണ്ട മത്സരത്തിലായിരുന്നു അർജന്റീനയുടെ ജയം. ഇരു ടീമുകളും വീറും വാശിയുമുള്ള കളിയാണ് പുറത്തെടുത്തത്. ഫൈനലിന്റെ എല്ലാ ആവേശവും ഉൾകൊണ്ട മത്സരമാണ് ലുസൈൽ സ്റ്റേഡിയത്തിൽ അർജന്റീനയും ഫ്രാൻസും കാഴ്ച വച്ചത്. 4-2 നായിരുന്നു പെനൽറ്റിയിൽ അർജന്റീനയുടെ ജയം(3-3 അധികസമയത്ത്). അർജന്റീന ഗോളി എമിലിയാനോ മാർട്ടിനെസ് നടത്തിയ സേവുകളാണ് വഴിത്തിരിവായത്. നേരത്തെ രണ്ട് ഗോളുകൾ മെസ്സിയും ഒരു ഗോൾ ഡി മരിയയുമാണ് നേടിയിരുന്നത്. അതേ സമയം ആദ്യ പകുതിയിൽ പരുങ്ങിയ ഫ്രാൻസ് രണ്ടാം പകുതിയിൽ മിന്നലാക്രമണങ്ങൾ നടത്തുകയായിരുന്നു. ഫ്രാൻസിനുവേണ്ടി കിലിയൻ എംബാപ്പെയാണ് ഹാട്രിക് ഗോളുകൾ നേടിയത്.

Read More

ചെന്നൈ: മക്കൾ നീതി മയ്യം (എംഎൻഎം) നേതാവും നടനുമായ കമൽ ഹാസൻ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കും. ഡിസംബർ 24ന് ഡൽഹിയിൽ എത്തുന്ന യാത്രയിൽ കമലും മക്കൾ നീതി മയ്യം പ്രവർത്തകരും പങ്കെടുക്കും. രാഹുൽ ഗാന്ധിയുടെ ക്ഷണം സ്വീകരിച്ചാണ് കമൽ ഹാസൻ ജോഡോ യാത്രയിൽ പങ്കെടുക്കുന്നതെന്നാണ് വിവരം. ജനാധിപത്യം സംരക്ഷിക്കാനാണ് ജോഡോ യാത്രയിൽ പങ്കെടുക്കുന്നതെന്ന് മക്കൾ നീതി മയ്യം (എംഎൻഎം) വൈസ് പ്രസിഡന്‍റ് എ ജി മൗര്യ പറഞ്ഞു. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും മൗര്യ കൂട്ടിച്ചേർത്തു. തമിഴ്നാട്ടിലെ ഡിഎംകെ-കോൺഗ്രസ് സഖ്യവുമായി കൈകോർക്കാനുള്ള നീക്കങ്ങൾ കമൽഹാസൻ നടത്തുന്നുണ്ട്.

Read More

ദോഹ: ലോകകപ്പ് ഫൈനലിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ച് അർജന്‍റീന ക്യാപ്റ്റൻ ലയണൽ മെസി. ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന നേട്ടം മെസിക്ക് സ്വന്തം. മെസി 26 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. മുൻ ജർമൻ ക്യാപ്റ്റൻ ലോഥർ മത്തേവൂസിന്റെ 25 മൽസരങ്ങളുടെ റെക്കോർഡാണ് മെസി മറികടന്നത്. ക്രൊയേഷ്യയ്ക്കെതിരായ സെമി ഫൈനലിൽ, ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച മത്തേവൂസിന്റെ റെക്കോർഡിനൊപ്പം മെസി എത്തിയിരുന്നു. മിറോസ്ലാവ് ക്ലോസെ 24 മത്സരങ്ങളും പൗലോ മാൽഡിനി 23 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ 22 ലോകകപ്പ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

Read More

ലോകമെമ്പാടുമുള്ള ആരാധകർ ലോകകപ്പ് ഫൈനലിൽ കണ്ണുനട്ടിരിക്കുകയാണ്. അർജന്‍റീനയാണോ ഫ്രാൻസാണോ കപ്പിനെ ചുംബിക്കുക എന്ന പ്രവചനവുമായി ഓരോരുത്തരും രംഗത്തെത്തിയിട്ടുണ്ട്. ആശംസകൾ നേർന്ന് രംഗത്തെത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ.  “രാത്രി ഭ്രാന്ത് പിടിക്കും! ഫ്രാൻസിനെതിരെ അർജന്റീന. എംബാപ്പെക്കെതിരെ മെസ്സി. മികച്ച ടീം വിജയിക്കട്ടെ” ദുൽഖർ ട്വിറ്ററിൽ കുറിച്ചു. ഇതിന് പിന്നാലെ നിരവധി പേരാണ് തങ്ങളുടെ ടീമിന് എല്ലാവിധ ആശംസകളും നേർന്ന് കമന്‍റ് ചെയ്തിരിക്കുന്നത്.

Read More

ദോഹ: ലോകകപ്പിൽ ഏറ്റവും അധികം മത്സരങ്ങള്‍ കളിച്ച ഗോള്‍കീപ്പറെന്ന റെക്കോഡ് ഫ്രാന്‍സ് ക്യാപ്റ്റന്‍ ഹ്യൂഗോ ലോറിസിന്. ലുസൈൽ സ്റ്റേഡിയത്തിൽ അർജന്‍റീനയ്ക്കെതിരായ ഫൈനലിലാണ് ലോറിസ് ഈ നേട്ടം കൈവരിച്ചത്. ജർമ്മനിയുടെ മാനുവൽ നൂയറുടെ റെക്കോർഡാണ് തകർത്തത്. 2010ലെ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിലാണ് ലോറിസ് രാജ്യത്തിന് വേണ്ടി ആദ്യമായി ലോകകപ്പില്‍ കളിച്ചത്. അന്ന് മൂന്ന് മത്സരങ്ങളിലാണ് കളിച്ചത്. 2014ൽ ബ്രസീലിൽ നടന്ന ലോകകപ്പിൽ അഞ്ച് മത്സരങ്ങൾ കളിച്ചു. 2018ൽ റഷ്യയിൽ നടന്ന ലോകകപ്പിൽ ആറ് മത്സരങ്ങൾ കളിച്ചു. ഫ്രാൻസ് കിരീടം നേടിയിരുന്നു. ഖത്തർ ലോകകപ്പിന്‍റെ സെമി ഫൈനൽ താരത്തിൻ്റെ അഞ്ചാമത്തെ മത്സരമായിരുന്നു. ടുണീഷ്യയ്ക്കെതിരായ ഗ്രൂപ്പ് മത്സരത്തിൽ അദ്ദേഹം കളിച്ചിരുന്നില്ല.

Read More

4 വർഷത്തെ ഇടവേളയ്ക്ക് ശേഷം റിലീസ് ചെയ്യുന്ന ഷാരൂഖ് ഖാൻ ചിത്രമാണ് ‘പത്താൻ’. അടുത്തിടെ പുറത്തിറങ്ങിയ പത്താനിലെ ആദ്യ ഗാനം ഇപ്പോൾ ബോളിവുഡിലെ സംസാരവിഷയമാണ്. പാട്ടിലെ ദീപികയുടെ കാവി നിറത്തിലുള്ള ബിക്കിനിയെച്ചൊല്ലിയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. ഇതേതുടർന്ന് ചിത്രത്തിനെതിരെ ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്യുകയും മുംബൈ പോലീസ് ചിത്രത്തിനെതിരെ കേസെടുക്കുകയും ചെയ്തു. ഈ അവസരത്തിൽ ചിത്രത്തെക്കുറിച്ചുള്ള ഷാരൂഖ് ഖാന്‍റെ വാക്കുകൾ ശ്രദ്ധിക്കപ്പെടുകയാണ്.  പത്താൻ ഏത് തരത്തിലുള്ള സിനിമയാണെന്ന് ഒരു ആരാധകൻ ചോദിച്ചപ്പോൾ, പത്താൻ ദേശസ്നേഹം ഉണർത്തുന്ന ആക്ഷൻ ഓറിയന്‍റഡ് സിനിമയാണ് എന്നായിരുന്നു ഷാരൂഖ് ഖാന്‍റെ മറുപടി. പത്താന്‍റെ പ്രചാരണത്തിന്‍റെ ചോദ്യോത്തര വേളയിലായിരുന്നു ഷാരൂഖിന്‍റെ പ്രതികരണം. അതേസമയം, ചക്ഡെ ഇന്ത്യ, സ്വദേശ് തുടങ്ങിയ സിനിമകൾ എന്തുകൊണ്ട് ചെയ്യുന്നില്ലെന്ന് ഒരു ആരാധകൻ ചോദിച്ചപ്പോൾ ‘അതൊക്കെ ചെയ്തതല്ലേ, എത്ര തവണ ചെയ്യണം’ എന്ന് അദ്ദേഹം മറുപടി നൽകി. പത്താനെതിരെ മുംബൈ പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ‘ബേഷാരം രംഗ്’ എന്ന ഗാനം ഹിന്ദുമതത്തിന് എതിരാണെന്ന പരാതിയെ തുടർന്നാണ് കേസെടുത്തത്.…

Read More

കൊല്ലം : എം മുകേഷ് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം 23 മുതൽ സാമ്പ്രാണിക്കോടി തുരുത്തിലേക്ക് സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനിച്ചു. കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവേശനം. വിനോദ സഞ്ചാരികൾക്കുള്ള പ്രവേശനം പൂർണ്ണമായും ഓൺലൈൻ ബുക്കിംഗ് വഴിയായിരിക്കും. ഇതിനുള്ള ക്രമീകരണങ്ങൾ ഉടൻ ഏർപ്പെടുത്തും. ഡി.ടി.പി.സി.യിൽ രജിസ്റ്റർ ചെയ്ത ബോട്ടുകൾക്ക് മാത്രമേ തുരുത്ത് ഭാഗത്തേക്ക് വിനോദ സഞ്ചാരികളുമായി പോകാൻ അനുവാദമുള്ളൂ. ഇതുവരെ 52 ബോട്ടുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലൈസൻസും ഇൻഷുറൻസും മറ്റ് രേഖകളും പരിശോധിക്കുമ്പോൾ സർവീസിന് അർഹതയുള്ള ബോട്ടുകളുടെ എണ്ണം കുറയുമെന്നാണ് കണക്കുകൂട്ടൽ.

Read More