- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
ഇന്ത്യയിലെ സ്മാർട്ട് വെയറബിൾസ് വിൽപ്പനയിൽ വർദ്ധന; യു.എസിനെ പിന്നിലാക്കുമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: സ്മാർട്ട് വാച്ച്, ഫിറ്റ്നസ് ബാൻഡ്, ബ്ലൂടൂത്ത് ഹെഡ്സെറ്റ് തുടങ്ങിയ സ്മാർട്ട് വെയറബിൾസ് വിപണിയിൽ ഇന്ത്യ, യുഎസിനെ മറികടക്കാൻ സാധ്യതയുണ്ടെന്ന് വ്യക്തമാക്കി റിപ്പോർട്ടുകൾ. അതേസമയം, ചൈനയേക്കാള്‍ പിന്നിലായിരിക്കും. ഇന്ത്യയിലെ സ്മാർട്ട് വെയറബിൾസ് വിൽപ്പന ഈ വർഷം 50 ശതമാനത്തിലധികം വർദ്ധിച്ച് 10 കോടി കടന്നു. അടുത്ത വർഷം വളർച്ച 17 ശതമാനമായി കുറയാനാണ് സാധ്യതയെന്നും റിപ്പോർട്ടിൽ പറയുന്നു. സാമ്പത്തിക പ്രതിസന്ധിയും മറ്റ് ഘടകങ്ങളുമാണ് വളർച്ചയെ പിടിച്ചുലക്കുക. സ്മാർട്ട് വാച്ചുകളും ഇയർവെയറബിളുകളും പുതിയ രൂപത്തിലും ഭാവത്തിലും വിപണി സാന്നിധ്യം ശക്തിപ്പെടുത്തുകയാണ്. പുതിയ ഫീച്ചറുകളും മോഡലുകളും അവതരിപ്പിച്ചുകൊണ്ട് സ്മാർട്ട് വാച്ചുകൾ അടുത്ത വർഷം വിപണിയെ കൂടുതൽ മുന്നോട്ടു നയിക്കും.
മോസ്‌കോ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പ്രവർത്തിക്കുന്ന റഷ്യയുടെ സോയൂസ് ബഹിരാകാശ പേടകത്തിനുള്ളിൽ താപനില ഉയർന്നു. യാത്രക്കാർ സുരക്ഷിതരെന്ന് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസ്. ബുധനാഴ്ച പേടകത്തിൽ കണ്ടെത്തിയ ചോർച്ച മൂന്ന് മണിക്കൂറിനുള്ളിൽ പരിഹരിച്ചിരുന്നു. റഷ്യൻ സഞ്ചാരികളായ സെര്‍ജി പ്രൊക്കോപ്പീവ്, ദിമിത്രി പെറ്റലിന്‍ എന്നിവരുടെ ബഹിരാകാശ നടത്തം മാറ്റിവച്ചു. സോയൂസ് എംഎസ്-22 പേടകത്തിന്‍റെ ശീതീകരണ സംവിധാനത്തിലെ ചോർച്ചയാണ് താപനില 30 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരാൻ കാരണമായത്. സെപ്റ്റംബർ 21നാണ് സോയൂസ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്.
ന്യൂഡല്‍ഹി: വിവാദവ്യവസ്ഥകളടങ്ങിയ ബഹുസംസ്ഥാന സഹകരണസംഘം(ഭേദഗതി) ബില്‍ ഈയാഴ്ച ലോക്സഭ പരിഗണിച്ചേക്കും. പ്രതിപക്ഷ പാർട്ടികളുടെ കടുത്ത എതിർപ്പ് നിലനിൽക്കെയാണ് ഒന്നിലധികം സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങളെ നിയന്ത്രിക്കാൻ ഭേദഗതി നടപ്പിലാക്കാൻ പോകുന്നത്. ബഹുസംസ്ഥാന സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുന്നതിനും ശക്തമാക്കുന്നതിനും വേണ്ടിയാണ് ഭേദഗതി കൊണ്ടുവരുന്നതെന്നാണ് കേന്ദ്രസര്‍ക്കാരിൻ്റെ വാദം. കേന്ദ്രം നിശ്ചയിക്കുന്ന വരുമാനപരിധിയില്‍ വാര്‍ഷികലാഭമോ നിക്ഷേപമോ ഉള്ള ബഹുസംസ്ഥാന സഹകരണസംഘങ്ങളില്‍ കൺകറന്‍റ് ഓഡിറ്റ് ഏര്‍പ്പെടുത്താനും ബില്‍വ്യവസ്ഥ ചെയ്യുന്നുണ്ട്. 2002 മുതല്‍ നിലവിലുള്ള ബഹുസംസ്ഥാന സഹകരണസംഘം നിയമം ഭേദഗതി ചെയ്താണ് കഴിഞ്ഞ ബുധനാഴ്ച കേന്ദ്രമന്ത്രി ബി.എല്‍. വര്‍മ ബിൽ ലോക്സഭയില്‍ അവതരിപ്പിച്ചത്.
മതവികാരം വ്രണപ്പെടുത്തി; രഹന ഫാത്തിമയ്ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്ന് സംസ്ഥാനസര്‍ക്കാര്‍
ന്യൂഡല്‍ഹി: ശബരിമല ദർശനവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യ വ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് രഹന ഫാത്തിമ സമർപ്പിച്ച ഹർജിയെ എതിർത്ത് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. രഹ്ന നിരവധി തവണ ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടുണ്ടെന്നാണ് സർക്കാർ പറയുന്നത്. സ്ത്രീപ്രവേശന വിധി വന്നതിനു ശേഷം ശബരിമലയിലേക്ക് പോകുന്നു എന്ന അടിക്കുറിപ്പോടെ രഹന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പിന്നീട് ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും നിർദ്ദേശങ്ങൾ പാലിച്ചില്ലെന്ന് സർക്കാർ വ്യക്തമാക്കി.
കോട്ടയം: റബ്ബർ ബോർഡ് പ്രവർത്തനം നിർത്തുകയോ ഭാഗികമായി സ്വകാര്യവത്കരിക്കപ്പെടുകയോ ചെയ്യുമെന്ന ആശങ്ക ശക്തം. ബോര്‍ഡ് അനിവാര്യമല്ലെന്നും പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും നിതി ആയോഗ് നിർദ്ദേശിച്ച സാഹചര്യത്തിലാണ് കർഷകരുടെ അഭിപ്രായം കേൾക്കുന്നതിനു ബോർഡ് കഴിഞ്ഞ ദിവസം യോഗം ചേർന്നത്. നീതി ആയോഗിന്‍റെ നിരീക്ഷണങ്ങളും വാണിജ്യ മന്ത്രാലയത്തിന്‍റെ നിലപാടും വിലയിരുത്തിയ ശേഷമായിരിക്കും കേന്ദ്ര സർക്കാർ അന്തിമ തീരുമാനമെടുക്കുക. ബോർഡ് നിലനിൽക്കണമെന്നാണ് മന്ത്രാലയത്തിന്‍റെ നിലപാട്. നിതി ആയോഗിന്‍റെ നിരീക്ഷണത്തെ തുടർന്ന് വാണിജ്യ മന്ത്രാലയം ബോർഡിൽ നിന്ന് വിശദമായ റിപ്പോർട്ട് തേടിയിരുന്നു. ഇതുവരെയുള്ള സേവനങ്ങൾ, വാണിജ്യ ഇടപെടൽ, കയറ്റുമതി-ഇറക്കുമതി വിവരങ്ങൾ, കർഷക ക്ഷേമം, കൃഷിയുടെ വ്യാപ്തി, കർഷകരുടെ എണ്ണം എന്നിവയെക്കുറിച്ച് ബോർഡ് മറുപടി നൽകി. കർഷകരെ സന്ദർശിച്ച ശേഷം ലഭിച്ച പ്രതികരണങ്ങൾ ഉൾപ്പെടെ മറ്റൊരു റിപ്പോർട്ട് ഉടൻ സമർപ്പിക്കും.
ലണ്ടന്‍: ക്രിസ്മസ് അടുത്തിരിക്കെ, മെച്ചപ്പെട്ട വേതനം ആവശ്യപ്പെട്ട് ബ്രിട്ടനിലെ ട്രേഡ് യൂണിയനുകൾ നടത്തുന്ന പണിമുടക്കിനെ പ്രതിരോധിക്കാന്‍ സുനക് ഗവണ്മെന്റ്. അവശ്യ സേവനങ്ങൾ ഉൾപ്പെടെ മിക്ക മേഖലകളിലും പ്രതിഷേധം വ്യാപിച്ചതോടെ ബ്രിട്ടനിൽ ലക്ഷക്കണക്കിന് ആളുകൾ ദുരിതത്തിലാണ്. പണിമുടക്കുന്ന തൊഴിലാളികൾക്ക് പകരം 1,200 സൈനികരെ അവശ്യ സർവീസുകളിൽ വിന്യസിക്കാനാണ് തീരുമാനം. ആംബുലൻസ് ഡ്രൈവർമാരുടെ പണിമുടക്കിന്‍റെ പശ്ചാത്തലത്തിലും പകരമായി സൈന്യത്തെ നിയമിക്കും. മെച്ചപ്പെട്ട വേതനവും തൊഴിൽ സാഹചര്യങ്ങളും ആവശ്യപ്പെട്ടാണ് തൊഴിലാളികൾ കഠിനമായ ശൈത്യകാലത്തും സമരമുഖത്തെത്തുന്നത്. റെയിൽവേ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, അതിര്‍ത്തിരക്ഷാജീവനക്കാര്‍ എന്നിവരടക്കം വരും ആഴ്ചകളിൽ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. നിലവിലെ സാമ്പത്തികമാന്ദ്യത്തിൻ്റെ പശ്ചാത്തലത്തില്‍ എല്ലാ മേഖലയിലും സമഗ്ര വേതന വര്‍ധന നടപ്പാക്കുന്നത് പണപ്പെരുപ്പത്തിന് ആക്കം കൂട്ടുമെന്നാണ് സര്‍ക്കാര്‍ നിലപാട്.
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ പഞ്ഞിക്കെട്ട് ഉപേക്ഷിച്ചെന്ന് പരാതി. നീർവീക്കവും വേദനയും വഷളായതോടെ ആശുപത്രി അധികൃതർ വീണ്ടും തുന്നിച്ചേർത്തു. ചമ്പക്കുളം സ്വദേശിനിയായ ലക്ഷ്മിക്ക് പ്രസവം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും ആശുപത്രി വിടാൻ കഴിഞ്ഞിട്ടില്ല. അതേസമയം, കുടുംബത്തിന്‍റെ ആരോപണം മെഡിക്കൽ കോളേജ് സൂപ്രണ്ട് നിഷേധിച്ചു. ചമ്പക്കുളം നടുഭാഗം സ്വദേശിനി ലക്ഷ്മിയുടെ സിസേറിയൻ കഴിഞ്ഞ മാസം 18നാണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്നത്. ആദ്യ പ്രസവമായിരുന്നു. നാലാം ദിവസം ലക്ഷ്മിയെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. എന്നാൽ പിറ്റേന്ന് രാവിലെ, തുന്നിച്ചേർത്ത ഭാഗത്ത് നിന്ന് പഴുപ്പ് ഒഴുകാൻ തുടങ്ങി. അതേ ദിവസം തന്നെ ആശുപത്രിയിൽ തിരിച്ചെത്തി, വയറ്റിൽ പഞ്ഞിക്കെട്ടുണ്ടെന്ന് പറഞ്ഞെങ്കിലും അധികൃതർ വിസമ്മതിക്കുകയാണുണ്ടായത്. ഈ മാസം ആറിന്, ചികിത്സാ പിഴവിനെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചെന്ന വിവാദം തുടങ്ങിയ ദിവസം, ലക്ഷ്മിയുടെ വയര്‍ വീണ്ടും തുന്നിക്കെട്ടണമെന്ന് ഡോക്ടര്‍മാർ നിർദ്ദേശിച്ചു. രണ്ട് സ്റ്റിച്ച് മാത്രം ഇട്ടാല്‍ മതിയെന്നാണ് പറഞ്ഞതെങ്കിലും…
ശബരിമല: ശബരിമലയിൽ തീർത്ഥാടക പ്രവാഹം. ഇന്ന് ദർശനത്തിനായി രജിസ്റ്റർ ചെയ്തത് 1,04,478 പേർ. നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിരുന്ന തീർത്ഥാടകരാണിവർ. വെർച്വൽ ക്യൂ സംവിധാന പ്രകാരം ഈ സീസണിലെ റെക്കോർഡ് രജിസ്ട്രേഷനാണിത്. ഇന്നലെ മുതൽ കുട്ടികൾക്കും പ്രായമായവർക്കും ഭിന്നശേഷിക്കാർക്കുമായി നടപന്തലിന്‍റെ ആരംഭം മുതൽ പതിനെട്ടാം പടി വരെ ഹൈക്കോടതി നിർദ്ദേശിച്ച പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. തിരക്ക് വലിയ തോതിൽ വർദ്ധിച്ചാൽ തീർഥാടകരെ ഘട്ടം ഘട്ടമായി കടത്തിവിടുന്നത് അടക്കമുള്ള നിയന്ത്രണങ്ങൾ ഉണ്ടാവും. മലയിൽ നിന്ന് മടങ്ങുന്നവർ പമ്പയിൽ കുടുങ്ങാതിരിക്കാൻ കൂടുതൽ ബസ് സർവീസുകൾ ആരംഭിച്ചതായി ദേവസ്വം ബോർഡ് അറിയിച്ചു. ക്രിസ്മസ് അവധി ദിനങ്ങളുടെ പശ്ചാത്തലത്തിലും മണ്ഡലപൂജയോട് അനുബന്ധിച്ചും വരും ദിവസങ്ങളിൽ തിരക്ക് വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ.
കുതിരാൻ മേൽപ്പാലത്തിന്‍റെ കൽക്കെട്ടിൽ വിള്ളൽ കണ്ടെത്തിയ സംഭവം; മന്ത്രി വിളിച്ച യോഗം ഇന്ന്
തൃശൂർ: കുതിരാൻ മേൽപ്പാലത്തിന്‍റെ കൽക്കെട്ടിൽ വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ മന്ത്രി കെ രാജന്‍റെ സാന്നിധ്യത്തിൽ ഇന്ന് ഉച്ച കഴിഞ്ഞ് തൃശൂർ കളക്ടറേറ്റിൽ യോഗം ചേരും. നിർമ്മാണ പ്രവർത്തനങ്ങളിൽ ക്രമക്കേടുണ്ടെന്നും കൽക്കെട്ടിന് മതിയായ ചരിവില്ലെന്നും ദേശീയപാത പ്രോജക്ട് മാനേജർ ബിപിൻ മധുവിൽ നിന്ന് ജില്ലാ ഭരണകൂടത്തിന് റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ കൽക്കെട്ട് പുറത്തേക്ക് തള്ളുകയും റോഡിൽ വിള്ളലുകൾ വീഴുകയുമായിരുന്നു. സർവീസ് റോഡ് നികത്തി കല്‍ക്കെട്ട് ബലപ്പെടുത്താനാണ് ദേശീയപാത അതോറിറ്റി പദ്ധതിയിടുന്നത്.
കോഴിക്കോട്: ബഫര്‍സോണ്‍ വിഷയത്തില്‍ ഇന്നു മുതൽ പ്രത്യക്ഷ സമരവുമായി താമരശേരി രൂപത. രൂപതയുടെ നേതൃത്വത്തിലുളള കര്‍ഷക അതിജീവന സംയുക്ത സമിതി, ഇന്ന് കോഴിക്കോട് മലയോര മേഖലകളില്‍ പ്രതിഷേധം നടത്തും. ബഫർ സോൺ പ്രശ്നം നിലനിൽക്കുന്ന പൂഴിത്തോട്, കക്കയം എന്നിവിടങ്ങളിൽ നിന്ന് ഉച്ചയോടെ ജനജാഗ്രത യാത്ര ആരംഭിക്കും. വൈകീട്ട് അഞ്ചിന് കൂരാച്ചുണ്ടിൽ പ്രതിഷേധയോഗം ചേരും. ബിഷപ്പ് മാർ റമീജിയോസ് ഇഞ്ചനാനിയിൽ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്. ബഫർ സോണുമായി ബന്ധപ്പെട്ട വിവിധ പ്രദേശങ്ങളിൽ നിന്ന് പരമാവധി വിവരങ്ങൾ ശേഖരിച്ച് വിദഗ്ധ സമിതിക്ക് കൈമാറാനും രൂപത തീരുമാനിച്ചിട്ടുണ്ട്.
