- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
ദില്ലി: സ്വർണക്കടത്ത് കേസിലെ അന്വേഷണം ഇ.ഡി അവസാനിപ്പിക്കാനുദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രം. സ്വർണക്കടത്ത് കേസിൽ ഏജൻസിക്കെതിരെ സംസ്ഥാന സർക്കാർ സംവിധാനം ദുരുപയോഗം ചെയ്തതിനാലും ഇ ഡി ഉദ്യോഗസ്ഥരെ പൊലീസ് ഭീഷണിപ്പെടുത്തിയതിനാലും സുപ്രീം കോടതിയിൽ ട്രാൻസ്ഫർ ഹർജി നൽകിയിട്ടുണ്ട്. കേരളത്തിൽ നീതിയുക്തമായ വിചാരണ നടക്കില്ലെന്നും ധനമന്ത്രാലയം വ്യക്തമാക്കി. സ്വപ്ന സുരേഷ് നൽകിയ മൊഴിയും അന്വേഷണത്തിൻ്റെ പരിഗണനയിലുണ്ട് . ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി എൻ.കെ പ്രേമചന്ദ്രനു രേഖമൂലമാണ് മറുപടി നൽകിയത്.
കൊച്ചി: ഹർത്താലിനിടെ പൊതുമുതൽ നശിപ്പിച്ച നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്‍റെ കേസിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. സ്വത്ത് കണ്ടുകെട്ടാൻ സർക്കാർ ആറ് മാസത്തെ സമയം ആവശ്യപ്പെട്ടതാണ് കോടതിയെ ചൊടിപ്പിച്ചത്. കോടിക്കണക്കിന് രൂപയുടെ പൊതുമുതൽ നശിപ്പിച്ച കേസിൽ ഇത്തരം അനാസ്ഥ അനുവദിക്കരുതെന്നും കോടതി പറഞ്ഞു. പൊതുമുതൽ നശിപ്പിക്കുന്നത് നിസ്സാരമായി കാണാനാവില്ലെന്ന് പറഞ്ഞ കോടതി സ്വത്ത് കണ്ടെത്തുന്നത് ഉൾപ്പെടെയുള്ള എല്ലാ നടപടികളും ജനുവരിയോടെ പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടു. വെള്ളിയാഴ്ച കേസ് പരിഗണിക്കുമ്പോൾ കോടതിയിൽ ഹാജരാകാനും അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബർ 23ന് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാനത്തുടനീളം വ്യാപകമായ ആക്രമണങ്ങൾ നടന്നിരുന്നു. പോപ്പുലർ ഫ്രണ്ടിൻ്റെയും, സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താറിൻ്റെയും സ്വത്തുക്കൾ കണ്ടുകെട്ടിയതിന്‍റെ വിശദാംശങ്ങൾ അറിയിക്കാൻ ഹൈക്കോടതി നേരത്തെ സർക്കാരിന് നിർദേശം നൽകിയിരുന്നു. നിരവധി കെഎസ്ആർടിസി ബസുകൾ അക്രമികൾ തകർത്തിരുന്നു. നൂറുകണക്കിനാളുകൾ അറസ്റ്റിലാവുകയും ചെയ്തു.
ട്വിറ്റര്‍ പുതിയ നയ പ്രഖ്യാപനത്തിനു പിന്നാലെ പിന്‍വലിക്കൽ; വ്യാപകമായി പ്രചരിച്ച് സ്ക്രീന്‍ഷോട്ടുകള്‍
അധികാരമേറ്റ ശേഷം ട്വിറ്ററിനെ മറ്റൊരു തലത്തിലേക്കെത്തിക്കാൻ എലോൺ മസ്ക് കമ്പനിയുടെ നയത്തിലുൾപ്പെടെ കൊണ്ടുവരുന്ന മാറ്റങ്ങളത്രയും പ്രവചനാതീതവും വളരെയധികം വിമർശനങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. പ്രമുഖ മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യുകയും എതിരാളിയായ ‘കൂവി’ന്‍റെ ട്വിറ്റർ ഹാൻഡിൽ നിരോധിക്കുകയും ചെയ്തു. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, മാസ്റ്റർഡൺ, തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന അക്കൗണ്ടുകൾക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്നും ട്വിറ്റർ അറിയിച്ചു കഴിഞ്ഞു. ട്വിറ്ററിലൂടെയാണ് ട്വിറ്റർ ഇക്കാര്യം അറിയിച്ചത്. എന്നാൽ, പോളിസിയില്‍ മാറ്റം പ്രഖ്യാപിച്ച ഉടൻ തന്നെ കമ്പനി ട്വീറ്റ് പിൻവലിച്ചിട്ടുണ്ട്. ട്വീറ്റ് നീക്കം ചെയ്തുവെങ്കിലും ഉപയോക്താക്കൾ ഇപ്പോഴും അതിന്‍റെ സ്ക്രീൻഷോട്ടുകൾ പ്രചരിപ്പിക്കുന്നുണ്ട്.
ന്യൂഡല്‍ഹി: പോലീസ് ഉദ്യോഗസ്ഥർ സദാചാര പോലീസാകരുതെന്ന് കർശന നിർദേശം പുറപ്പെടുവിച്ച് സുപ്രീം കോടതി. വ്യക്തിയുടെ അവസ്ഥയെ ചൂഷണം ചെയ്ത് ശാരീരികമോ, ഭൗതികമോ ആയ ആവശ്യങ്ങൾ മുന്നോട്ട് വെക്കുന്നതും തെറ്റാണെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിൻ്റെ ഉത്തരവ്. ഗുജറാത്തിലെ മോറൽ പോലീസിംഗിന്‍റെ പേരിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടതും കോടതി ശരിവച്ചു.
തളിപ്പറമ്പിൽ കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഹാപ്പിനസ് ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിന്നും ‘ഫ്രീഡം ഫൈറ്റ്’ എന്ന സിനിമ പിൻവലിച്ചതായി സംവിധായകൻ ജിയോ ബേബി. ജാതി വിവേചന ആരോപണം നേരിടുന്ന കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ഡയറക്ടർ ശങ്കർ മോഹനെയാണ് അടൂർ പിന്തുണയ്ക്കുന്നതെന്ന് വിദ്യാർത്ഥികൾ പറയുന്നു. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഏകാധിപത്യ ഭരണം നടത്തി കുട്ടികളുടെ ഭാവി തകർക്കുന്ന അടൂർ ഗോപാലകൃഷ്ണൻ മേളയുടെ ഉദ്ഘാടകനാകുന്നതിൽ പ്രതിഷേധിച്ചാണ് ചിത്രം പിൻവലിക്കുന്നതെന്നും ജിയോ ബേബി പറഞ്ഞു.
ദില്ലി: കേരളത്തിനായി കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ എം.പി വി.ശിവദാസൻ റെയിൽവേ മന്ത്രിക്ക് കത്തയച്ചു. ഡൽഹി, ബെംഗളൂരു, മുംബൈ, ചെന്നൈ, കൊൽക്കത്ത നഗരങ്ങളിൽ നിന്ന് കേരളത്തിലേക്ക് വേണ്ടത്ര ട്രെയിനുകൾ ഇല്ലെന്നും വിമാന നിരക്ക് കുത്തനെ ഉയർന്നതോടെ വിമാനയാത്ര അപ്രാപ്യമാണെന്നും കേരളത്തിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്നും കത്തിൽ പറയുന്നു. അതേസമയം ബഫർ സോൺ വിഷയത്തിൽ അഡ്വ. ഡീൻ കുര്യാക്കോസും കെ മുരളീധരനും പാർലമെന്‍റിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. കസ്തൂരിരംഗൻ റിപ്പോർട്ടിനു മേൽ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നാണ് നോട്ടീസിന്റെ ഉള്ളടക്കം. തവാങ്ങിലെ ഇന്ത്യ-ചൈന സംഘർഷം സംബന്ധിച്ച് സഭ നിർത്തിവയ്ക്കണമെന്നും ചർച്ച നടത്തണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് എം പി മനീഷ് തിവാരി ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. കെ സുധാകരൻ, അബ്ദുസമദ് സമദാനി, ഇ ടി മുഹമ്മദ് ബഷീർ, നവാസ് കനി എം പി എന്നിവരും ചൈന വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സഭയിൽ നോട്ടീസ് നൽകിയിട്ടുണ്ട്.
പാരീസ്: ലോകകപ്പിന്‍റെ ഫൈനലിൽ അർജന്‍റീനയോട് തോറ്റതിന് പിന്നാലെ ഫ്രഞ്ച് ആരാധകരുടെ രോഷപ്രകടനം. പല നഗരങ്ങളിലും കലാപത്തിനു സമാനമായ സാഹചര്യങ്ങൾ ഉണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാരീസ്, നൈസ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ ആയിരക്കണക്കിനു ഫുട്ബോൾ ആരാധകരാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ആരാധകരെ നിയന്ത്രിക്കാൻ പലയിടത്തും പൊലീസ് ഇടപെട്ടു. പലയിടത്തും അക്രമാസക്തരായ ആരാധകർ പോലീസിനു നേരെ പടക്കങ്ങളും കല്ലുകളും എറിഞ്ഞു. മുദ്രാവാക്യം വിളികളുമായി ആരാധകർ തെരുവുകളിലൂടെ നീങ്ങുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഒരു സ്ത്രീ ആക്രമിക്കപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. പ്രതിഷേധം അക്രമാസക്തമായ പാരീസ് നഗരത്തിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചതായിയും റിപ്പോർട്ട് ചെയ്തു. ഫൈനലിന് മുന്നോടിയായി വിവിധ നഗരങ്ങളിലായി 14,000 പോലീസുകാരെ വിന്യാസിച്ചിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിൽ നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസിനെ 4-2ന് തോൽപ്പിച്ചാണ് അർജന്‍റീന മൂന്നാം ലോകകിരീടം സ്വന്തമാക്കിയത്.
വാഷിങ്ടണ്‍: നിരവധി വിവാദപരമായ പുതിയ സവിശേഷതകൾ അവതരിപ്പിക്കുകയും നയ മാറ്റങ്ങൾ വരുത്തുകയും ചെയ്തതിനു പിന്നാലെ ട്വിറ്ററിൽ പുതിയ അഭിപ്രായ വോട്ടെടുപ്പുമായി കമ്പനി ചീഫ് എക്സിക്യൂട്ടീവ് എലോൺ മസ്ക്. അദ്ദേഹം ട്വിറ്ററിന്‍റെ തലപ്പത്ത് നിന്ന് പടിയിറങ്ങണമോ എന്നതാണ് ചോദ്യം. അഭിപ്രായ സർവേ ഫലങ്ങൾ അംഗീകരിക്കുമെന്ന് മസ്ക് പറഞ്ഞു. ട്വിറ്റർ പോൾ ആരംഭിച്ച് എട്ട് മണിക്കൂറിനു ശേഷം 56.7 ശതമാനം പേർ എലോൺ മസ്ക് സ്ഥാനമൊഴിയണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. 43.3 ശതമാനം പേർ വേണ്ട എന്നും. ഫേസ്ബുക്ക്,ഇൻസ്റ്റഗ്രാം, മസ്റ്റഡോൺ, ട്രൂത്ത് സോഷ്യൽ തുടങ്ങിയ സോഷ്യൽ പ്ലാറ്റ്‌ഫോമുകൾ പ്രചരിപ്പിക്കുന്നതിനുള്ള ലിങ്കുകൾ നിരോധിക്കുമെന്ന് ട്വിറ്റർ ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. ട്വിറ്ററിൽ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ സൗജന്യ പ്രചാരണം ഇനി അനുവദിക്കില്ലെന്ന നയം കമ്പനിക്കുണ്ട്. ഇതിന്‍റെ ഭാഗമായി, പ്രചാരണം മാത്രം ലക്ഷ്യമിട്ട് മറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, മസ്റ്റഡോൺ, ട്രൂത്ത് സോഷ്യൽ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ലിങ്കുകൾ അടങ്ങിയ ഉള്ളടക്കവും ട്വിറ്റർ നീക്കം ചെയ്യും.
റോഡ്, പാലം നിര്‍മാണം; കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്ന സാങ്കേതികവിദ്യയുമായി സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകൾ, പാലങ്ങൾ, സർക്കാർ കെട്ടിടങ്ങൾ എന്നിവയുടെ നിർമ്മാണത്തിൽ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ ആധുനിക സാങ്കേതികവിദ്യ പ്രയോഗിക്കാനുള്ള പദ്ധതികളുടെ തയ്യാറാക്കുകയാണ് സർക്കാർ. പൊതുമരാമത്ത് വകുപ്പ് നടത്തിയ സമ്മേളനത്തിൽ ഉയർന്നുവന്ന ആശയങ്ങളാണ് നടപ്പിലാക്കാൻ പോകുന്നത്. കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ നേതൃത്വത്തിൽ പഠനം ആരംഭിച്ചു. ചില സ്ഥലങ്ങളിൽ സാങ്കേതികവിദ്യ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചു. മദ്രാസ്, തിരുപ്പതി ഐഐടികളുമായി സഹകരിച്ചാണ് പഠനം നടത്തുന്നത്.
പള്ളിയാന്‍മൂല: കണ്ണൂർ പള്ളിയൻമൂലയിൽ ഫുട്ബോൾ ആഘോഷത്തിനിടെ സംഘർഷം. മൂന്ന് പേർക്ക് വെട്ടേറ്റു, ഒരാളുടെ നില ഗുരുതരം . അനുരാഗ്, ആദർശ്, അലക്സ് ആന്‍റണി എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ അനുരാഗിന്‍റെ നില ഗുരുതരമാണ്. സംഘർഷവുമായി ബന്ധപ്പെട്ട് ആറ് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരിക്കേറ്റ മൂന്ന് പേരെയും രണ്ട് സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെ 12.40 ഓടെ ബ്രസീൽ ലോകകപ്പ് തോറ്റപ്പോഴും സമാനസഭവം ഇതേ സ്ഥലത്തു അരങ്ങേറിയിരുന്നു. എന്നാൽ ആ സമയത്ത് ആർക്കും പരിക്കേറ്റിരുന്നില്ല. എന്നാൽ ഇത്തവണ ആദ്യം തർക്കം ഉണ്ടാകുകയും പിന്നീട് സംഘർഷങ്ങളിലേക്കും ആക്രമണങ്ങളിലേക്കും വഴിവെക്കുകയും ചെയ്തു. ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.
