Author: News Desk

കൊച്ചി: എറണാകുളം നഗരത്തിൽ ലഹരി ഇടപാടുകളുടെ 59 ബ്ലാക്ക് സ്പോട്ടുകൾ പൊലീസ് കണ്ടെത്തി. സിറ്റി പൊലീസ് പരിധിയിലെ 23 പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് ലഹരി സിൻഡിക്കേറ്റുകൾ കേന്ദ്രങ്ങളാക്കിയിരിക്കുന്ന സ്ഥലങ്ങൾ തിരിച്ചറിഞ്ഞത്. സെൻട്രൽ സ്റ്റേഷൻ പരിധിയിൽ സിറ്റി കമ്മീഷണറുടെ മൂക്കിന് താഴെ 4 ബ്ലാക് സ്പോട്ടുകളാണുള്ളത്. മട്ടാഞ്ചേരി, പള്ളുരുത്തി സ്റ്റേഷനുകളുടെ പരിധിയിലാണ് ഏറ്റവും കൂടുതൽ ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തിയിരിക്കുന്നത്. അഞ്ച് വീതം. ക്രിസ്മസ്, പുതുവത്സരം എന്നിവയ്ക്ക് മുന്നോടിയായി ലഹരി ഇടപാടുകൾക്ക് തടയിടാനുള്ള ശ്രമത്തിലാണ് സിറ്റി പൊലീസ്. ഈ വർഷം, നഗരത്തിലേക്ക് ഒഴുകിയ ലഹരിയുടെ അളവിലും റജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണത്തിലും വലിയ വർദ്ധനവുണ്ടായി. ഈ വർഷം നവംബർ വരെ 2,477 കേസുകളാണ് സിറ്റി പൊലീസ് രജിസ്റ്റർ ചെയ്തത്. ലഹരി കേസുമായി ബന്ധപ്പെട്ട് 2,710 പേരാണ് അറസ്റ്റിലായത്. കഞ്ചാവും ഹാഷിഷും പിടികൂടിയിരുന്ന സ്ഥാനത്ത് ഇപ്പൊൾ എംഡിഎംഎയാണ് കൂടുതൽ ലഭിക്കുന്നത്. എം.ഡി.എം.എ മാത്രം ഒരു കിലോയിലധികം പൊലീസ് പിടികൂടി. 23.5 കിലോ ബ്രൗൺ ഷുഗറും പിടിച്ചെടുത്തു.…

Read More

കോട്ടയം: പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ലഹരി ഉപയോഗം തടയുന്നതിനായി സംസ്ഥാനത്ത് പൊലീസ് സ്പെഷ്യൽ ഡ്രൈവ് നടത്തുമെന്ന് ഡി.ജി.പി അനിൽ കാന്ത്. കേരള പൊലീസിൽ സ്ഥിരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പൊലീസുകാർക്കെതിരെ നടപടി സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലയ്ക്കലിൽ കൂടുതൽ പാർക്കിംഗ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പേട്ടതുള്ളൽ ഉൾപ്പെടെയുള്ള ചടങ്ങുകൾക്കുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More

ഷാരൂഖ് ഖാൻ-ദീപിക പദുക്കോൺ ചിത്രം പത്താനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി പൃഥ്വിരാജ്. ഒരു കലാരൂപം ഇത്തരം നിരീക്ഷണങ്ങൾക്കും വീക്ഷണങ്ങൾക്കും വിധേയമാക്കുന്നതിൽ ദുഃഖമുണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞു. കാപ്പ എന്ന സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു പൃഥ്വിരാജിന്‍റെ പ്രതികരണം.  4 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ നായകനാകുന്ന ചിത്രമാണ് പത്താൻ . അതിനാൽ, ചിത്രം അതിന്‍റെ പ്രഖ്യാപന സമയം മുതൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ബെഷ്റാം രംഗ് എന്ന ഗാനം പുറത്തിറങ്ങിയത്. ഇതിൽ ദീപിക കാവി ബിക്കിനി ധരിച്ചിരുന്നു. ഇത് ഒരു വിഭാഗം ആളുകളെ പ്രകോപിപ്പിക്കുകയും അതോടെ സിനിമ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ഉയരുകയും ആയിരുന്നു. 

Read More

തിരുവനന്തപുരം: അപമാനം ഭയന്ന് അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച കുഞ്ഞിനെ മാതാപിതാക്കൾക്ക് കൈമാറി. മാതാപിതാക്കളുടെ അഭ്യർത്ഥന പരിഗണിച്ചാണ് കുട്ടിയെ കൈമാറിയത്. ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയായി. വിവാഹത്തിനുമുമ്പേ ഗര്‍ഭം ധരിച്ചുണ്ടായ കുഞ്ഞിനെ സദാചാരഭീതിയിൽ മാതാപിതാക്കൾ ഉപേക്ഷിക്കുകയായിരുന്നു. ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലായിരുന്നു കുഞ്ഞ്. വിവാഹസമയത്ത് യുവതി 8 മാസം ഗർഭിണിയായിരുന്നു. പിന്നീട് ഇരുവരും തിരുവനന്തപുരത്തെ വാടക വീട്ടിലേക്ക് താമസം മാറി. മെയ് മാസത്തിൽ പ്രസവിച്ചു. ജൂലായ് 17നാണ് കുഞ്ഞിനെ അമ്മ തൊട്ടിലിൽ ഉപേക്ഷിച്ചത്. പിന്നീട്, കടുത്ത മാനസിക സമ്മർദ്ദം അനുഭവിച്ച ദമ്പതികൾ കുഞ്ഞിനെ വീണ്ടെടുക്കാൻ തീരുമാനിക്കുകയായിരുന്നു.

Read More

മണ്ണഞ്ചേരി(ആലപ്പുഴ): സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനിന്‍റെ കൊലപാതകത്തിന്‍റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് എസ്.ഡി.പി.ഐ നടത്തിയ അനുസ്മരണ യോഗത്തിൽ പങ്കെടുത്ത ദേശീയ ഭാരവാഹികൾ ഉൾപ്പെടെ അഞ്ഞൂറോളം പേർക്കെതിരെ പൊലീസ് കേസെടുത്തു. അനധികൃതമായി സംഘം ചേര്‍ന്നതിനും പഞ്ചായത്ത് പരിസരത്ത് അതിക്രമിച്ചു കയറിയതിനുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദേശീയ പ്രസിഡന്‍റ് എം.കെ.ഫൈസി, സംസ്ഥാന പ്രസിഡന്‍റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി, ദേശീയ സെക്രട്ടറി ഫൈസൽ ഇസുദ്ദീൻ, ദേശീയ കമ്മിറ്റി അംഗം പി.പി.മൊയ്തീൻ കുഞ്ഞ്, സംസ്ഥാന വൈസ് പ്രസിഡന്‍റ് തുളസീധരൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ റോയി അറയ്ക്കൽ, അജ്മൽ ഇസ്മായിൽ, ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് റിയാസ് പൊന്നാട്, ജില്ലാ ജനറൽ സെക്രട്ടറി എം. സാലിം, നവാസ് നൈന എന്നിവർ ഉൾപ്പെടെ അഞ്ഞൂറോളം പേരെ കേസിൽ പ്രതി ചേർത്തിട്ടുണ്ട്. സമ്മേളനത്തിന് ഉപയോഗിച്ച ഉച്ചഭാഷിണികളും കസ്റ്റഡിയിലെടുത്തു. മണ്ണഞ്ചേരി പഞ്ചായത്തിലെ സ്വകാര്യ ബസ് സ്റ്റാൻഡിലാണ് ഞായറാഴ്ച വൈകീട്ട് സമ്മേളനം നടന്നത്. എന്നാൽ പഞ്ചായത്തിന്‍റെ അനുമതി തേടിയിരുന്നില്ലെന്ന് മണ്ണഞ്ചേരി ഇൻസ്പെക്ടർ പി.കെ. മോഹിതും എസ്.ഐ. കെ.ആര്‍.…

Read More

തിരുവനന്തപുരം: ടൈറ്റാനിയം തൊഴിൽ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഉദ്യോഗാർത്ഥികളെ ടൈറ്റാനിയത്തിലേക്ക് എത്തിച്ച് ഇന്‍റർവ്യൂ നടത്തിയ ലീഗൽ ഡെപ്യൂട്ടി ജനറൽ മാനേജർ ശശികുമാരൻ തമ്പിയെ സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം കന്‍റോൺമെന്‍റ്, വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ അഞ്ചാം പ്രതിയാണ് ശശികുമാരൻ തമ്പി. കേസിലെ ഒന്നാം പ്രതിയും പ്രധാന ഇടനിലക്കാരിയുമായ ദിവ്യ നായരെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. ശശികുമാരൻ തമ്പി ഉൾപ്പെടെ കേസിലെ മറ്റ് പ്രതികളെല്ലാം ഒളിവിലാണ്. ടൈറ്റാനിയത്തിൽ ജോലി വാഗ്ദാനം ചെയ്ത് 14 ലക്ഷം രൂപ തട്ടിയെടുത്തെന്ന ഉദ്യോഗാർത്ഥിയുടെ പരാതിയിൽ വെഞ്ഞാറമൂട് പൊലീസ് കഴിഞ്ഞ മാസം എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. വാർത്ത പുറത്തായതോടെ കൂടുതൽ പേർ പരാതിയുമായി മുന്നോട്ട് വരുമെന്നാണ് പോലീസ് കരുതുന്നത്.  ടൈറ്റാനിയം എജിഎം ശശികുമാരൻ തമ്പിക്ക് അഴിമതിയിൽ നിർണായക പങ്കുണ്ട്.  തട്ടിപ്പിനിരയായവരുടെ പക്കൽ നിന്നും പണം വാങ്ങിയ ദിവ്യ നായരെ ഇന്നലെ രാവിലെയാണ് വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഉച്ചയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഒഴിവ് സംബന്ധിച്ച വിവരങ്ങൾ ഫെയ്സ്ബുക്ക്…

Read More

തിരുവനന്തപുരം: കവടിയാറിൽ പെൺകുട്ടിയെ കടന്നുപിടിച്ചയാളുടെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ഫോറൻസിക് വിഭാഗത്തിനു കൈമാറി. ദൃശ്യങ്ങളിൽ പ്രതിയുടെ മുഖം വ്യക്തമല്ലാത്തതാണ് വിശദമായ പരിശോധനയ്ക്ക് അയയ്ക്കാൻ കാരണം. ഇയാൾ സ്ഥിരം കുറ്റവാളിയാണെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ നവംബറിൽ കവടിയാറിലെ പണ്ഡിറ്റ് കോളനിക്ക് സമീപം നടന്നുപോകുകയായിരുന്ന രണ്ട് പെൺകുട്ടികളെ ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് കേസ്. അന്നുതന്നെ പൊലീസിൽ കേസ് രജിസ്റ്റർ ചെയ്യുകയും പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ, അന്ന് സി.സി.ടി.വി. ദൃശ്യങ്ങളിൽ നിന്ന് കൂടുതൽ വിവരങ്ങളൊന്നും പൊലീസിന് ലഭിച്ചില്ല. പിന്നീട് ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിൽ അയാളുടെ ബൈക്ക് നമ്പർ കെ എൽ 01 സി ബി 3928 ആണെന്ന് വ്യക്തമായി. പിന്നീട്, ഈ വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഈ വാഹന നമ്പർ തെറ്റാണെന്നും കണ്ടെത്തി.

Read More

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ നിസ്സംഗത ഉപേക്ഷിച്ച് ജനങ്ങളുടെ ആശങ്കകൾ അകറ്റാൻ സംസ്ഥാന സർക്കാർ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ കെ.പി.സി.സി ഭാരവാഹികളുടെയും ഡി.സി.സി പ്രസിഡന്‍റുമാരുടെയും സംയുക്ത യോഗം തീരുമാനിച്ചതായി സംഘടനാ ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ.  സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോണ്മെന്‍റ് സെന്‍റർ നടത്തിയ സാറ്റലൈറ്റ് സർവേ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണ്. അശാസ്ത്രീയവും അപൂർണ്ണവുമായ ഉപഗ്രഹ സർവേ ആരെ തൃപ്തിപ്പെടുത്താനെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ഗ്രൗണ്ട് സർവേയും പഠനവും നടത്തി ബഫർ സോൺ പരിധി നിശ്ചയിക്കണമെന്നും അതിന് കൂടുതൽ സമയം അനുവദിക്കണമെന്നുമുള്ള റിസർവ് പ്രദേശങ്ങളിലെ ജനങ്ങളുടെ പരാതിയും ന്യായമാണെന്നും കെ.പി.സി.സി നേതൃയോഗം ഓർമിപ്പിച്ചു. ബഫർ സോൺ പ്രദേശങ്ങളിലെ ആളുകളെ സംഘടിപ്പിച്ചാണ് കെ.പി.സി.സി നേതൃത്വം ആദ്യഘട്ട പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകിയത്.

Read More

തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ തിരുവനന്തപുരം കോർപ്പറേഷൻ സിപിഎം കൗൺസിലർ ഡി ആർ അനിൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ നടത്തിയ മാർച്ചിനിടെ സംഘർഷം. അനിലിന്‍റെ ഓഫീസിലേക്കാണ് ബി.ജെ.പി മാർച്ച് നടത്തിയത്. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകർ ഓഫീസിന്‍റെ വാതിലിൽ കരി ഓയിൽ ഒഴിച്ചു. നിയമന കത്തു വിവാദവുമായി ബന്ധപ്പെട്ട സമരത്തിനിടെ, മേയർ ആര്യ രാജേന്ദ്രൻ തന്‍റെ കാഴ്ച മറച്ച് ബാനർ പിടിച്ച ഒൻപത് ബിജെപി വനിതാ കൗൺസിലർമാരെ സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷനു ശേഷം അറ്റൻഡൻസ് ബുക്കിൽ ഒപ്പിടാൻ കൗൺസിലർമാർ ശ്രമിച്ചപ്പോഴായിരുന്നു അനിലിന്‍റെ വിവാദ പരാമർശം. “കാശു കിട്ടാനാണെങ്കിൽ വേറെ എത്രയോ മാർഗങ്ങളുണ്ട്, അതിന് ഈ ബുക്കിൽ ഒപ്പിടണോ” എന്ന് വനിതാ കൗൺസിലർമാരെ ലക്ഷ്യമിട്ട് പറഞ്ഞതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്.

Read More

ബ്യൂണസ് ഐറിസ്: ലോകകപ്പിൽ അർജന്‍റീന ടീമിനെ പിന്തുണച്ചതിനു കേരളത്തിന് പ്രത്യേക പരാമർശത്തിലൂടെ നന്ദി അറിയിച്ച് അർജന്‍റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) . ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് ആരാധകര്‍ക്ക് നന്ദി പറഞ്ഞുള്ള പോസ്റ്റിലാണ് കേരളത്തിൻ്റെയും പേരെടുത്ത് പറഞ്ഞ് അർജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ നന്ദി അറിയിച്ചത്. അർജന്‍റീനയുടെ വിജയം ആഘോഷിക്കുന്ന ബംഗ്ലാദേശിലെ ആരാധകരുടെ വീഡിയോ അടക്കം റീ ട്വീറ്റ് ചെയ്താണ് അസോസിയേഷൻ ഇക്കാര്യം അറിയിച്ചത്. “നന്ദി ബംഗ്ലാദേശ്, നന്ദി കേരളം, ഇന്ത്യ, പാകിസ്ഥാൻ. നിങ്ങളുടെ പിന്തുണ അതിശയകരമായിരുന്നു,” അർജന്‍റീന ഫുട്ബോൾ അസോസിയേഷൻ അവരുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ എഴുതി. ഇതിന് താഴെ കേരളത്തിൽ നിന്നടക്കം നിരവധി അർജന്‍റീന ആരാധകരാണ് കമന്‍റുകളുമായി എത്തിയത്.

Read More