- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
ന്യൂഡൽഹി: അടുത്ത 5 വർഷത്തിനുള്ളിൽ അരുണാചൽ പ്രദേശിൽ ഇന്ത്യ-ടിബറ്റ്-ചൈന-മ്യാൻമർ അതിർത്തിയോട് ചേർന്ന് പുതിയ ദേശീയപാത നിർമ്മിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം. 1,748 കിലോമീറ്റർ ദൈർഘ്യമുള്ള 2 വരി പാത ചില സ്ഥലങ്ങളിൽ അന്താരാഷ്ട്ര അതിർത്തിയോട് 20 കിലോമീറ്റർ അടുത്തായിരിക്കും. സമീപകാലത്ത് കേന്ദ്രം വിജ്ഞാപനം ചെയ്യുന്ന ഏറ്റവും ദൈർഘ്യമേറിയ ദേശീയപാതയാണിത്. അതിർത്തി പ്രദേശങ്ങളിൽ നിന്നുള്ള ആളുകളുടെ കുടിയേറ്റം തടയുകയാണ് എൻഎച്ച്-913 എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ചൈനയുടെ ആവർത്തിച്ചുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങൾക്കിടയിൽ, ഈ പാത അതിർത്തിയിലേക്ക് പ്രതിരോധ സേനകളുടെയും സൈനിക ഉപകരണങ്ങളുടെയും തടസ്സമില്ലാതെ നീക്കത്തിന് സഹായിക്കും. യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം ചൈന അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണിത്. ചൈനയുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും ഈ പാത സഹായിക്കും. ബോംഡിലയിൽ നിന്ന് ആരംഭിച്ച് ഇന്ത്യ-ടിബറ്റ് അതിർത്തിയോട് ഏറ്റവും അടുത്തുള്ള നഫ്ര, ഹുരി, മോനിഗോങ്, ജിഡോ, ചെൻക്വന്റി എന്നീ പ്രദേശങ്ങളിലൂടെ കടന്ന് ഇന്ത്യ-മ്യാൻമർ അതിർത്തിയിലെ വിജയനഗറിൽ പാത അവസാനിക്കും.
യുദ്ധസന്നാഹങ്ങളൊരുക്കി ചൈന; ഡ്രോണുകളുടെയും യുദ്ധ വിമാനങ്ങളുടെയും ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്
ന്യൂഡല്‍ഹി: ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയെ ലക്ഷ്യമിട്ടാണ് ചൈനയുടെ യുദ്ധസന്നാഹമെന്ന് റിപ്പോർട്ടുകൾ. ടിബറ്റൻ മേഖലയിലെ പ്രധാന വ്യോമതാവളങ്ങളിൽ ധാരാളം ഡ്രോണുകളും യുദ്ധവിമാനങ്ങളും വിന്യസിച്ചതിൻ്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു. അരുണാചൽ പ്രദേശ് അതിർത്തിയിൽ നിന്ന് 150 കിലോമീറ്റർ മാത്രം അകലെയുള്ള ചൈനയിലെ ബാങ്ദ വിമാനത്താവളത്തിൽ നിന്നാണ് ചിത്രങ്ങൾ. അരുണാചൽ പ്രദേശിലെ തവാങ്ങിൽ ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ട് ഒരാഴ്ച പിന്നിടുമ്പോഴാണ് ചൈനയുടെ യുദ്ധ തയ്യാറെടുപ്പുകളുടെ ചിത്രം പുറത്ത് വന്നിരിക്കുന്നത്. ചൈനയുടെ യുദ്ധസന്നാഹം വ്യക്തമാക്കുന്ന സാറ്റലൈറ്റ് ചിത്രം എൻഡിടിവിയാണ് പുറത്തുവിട്ടത്. ചൈനയിലെ ഏറ്റവും നൂതന ഡ്രോണായ ‘സോറിംഗ് ഡ്രാഗൺ’ (WZ-7 Soaring Dragon) ഡ്രോണിന്‍റെ സാന്നിധ്യവും ചിത്രങ്ങളിൽ കാണാം. 2021ലാണ് ചൈന അത്യാധുനിക സംവിധാനങ്ങളുള്ള സോറിംഗ് ഡ്രാഗൺ അവതരിപ്പിച്ചത്. ഇതിന് 10 മണിക്കൂർ വരെ നിർത്താതെ പറക്കാൻ കഴിയും. ചാരവൃത്തി, രഹസ്യാന്വേഷണ ദൗത്യങ്ങൾ, ക്രൂയിസ് മിസൈലുകളിലേക്കുള്ള ഡാറ്റ കൈമാറ്റം എന്നിവയാണ് ഡ്രോണുകളുടെ ദൗത്യങ്ങൾ.
ഇടുക്കി: സാറ്റലൈറ്റ് സർവേയിലെ അപാകതകൾ പരിശോധിച്ച് മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍റെ അധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷി യോഗത്തിലാണ് തീരുമാനം. ജില്ലാ കളക്ടർ, വില്ലേജ് ഓഫീസർ, വനംവകുപ്പ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് സെക്രട്ടറി എന്നിവരടങ്ങുന്ന സംഘത്തോടാണ് അപാകതകൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. കരുതല്‍മേഖലയുള്‍പ്പെടുന്ന 4 പ്രദേശങ്ങളിൽ നിന്നുള്ള വൈൽഡ് ലൈഫ് വാർഡൻമാരും സമിതിയിൽ ഉണ്ടാകും. എത്രയും വേഗം സമിതി നേരിട്ട് സ്ഥലം പരിശോധിക്കണമെന്നാണ് നിർദേശം. ഉപഗ്രഹസര്‍വേയില്‍ അധികമായി ഉള്‍പ്പെട്ടിരിക്കുന്ന ജനവാസമേഖലകള്‍ ഏതെന്നും വിട്ടുപോയ പ്രദേശങ്ങള്‍ ഏതെന്നും അടക്കം സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ജനപ്രതിനിധികളും കർഷകരും സാറ്റലൈറ്റ് സർവേയെ കുറിച്ച് വ്യാപകമായ പരാതികളാണ് യോഗത്തിൽ ഉന്നയിച്ചത്. വനമേഖലയല്ലാത്ത സ്ഥലങ്ങള്‍ പോലും കരുതല്‍മേഖലയില്‍ ഉള്‍പ്പെടുത്തിയെന്ന് യോഗത്തില്‍ ജനപ്രതിനിധികള്‍ പരാതി ഉന്നയിച്ചു.
ഡൽഹി: അന്താരാഷ്ട്ര വ്യാപാരത്തിന് ഇന്ത്യൻ രൂപ ഉപയോഗിക്കാനുള്ള ശ്രീലങ്കയുടെ നീക്കത്തിന് പിന്നാലെ, ഇതിനായി വോസ്ട്രോ അക്കൗണ്ടുകൾ എന്ന പ്രത്യേക ട്രേഡിംഗ് അക്കൗണ്ടുകൾ തുറന്നതായി റിപ്പോർട്ട്. ഇന്ത്യൻ കറൻസിയെ ശ്രീലങ്കയിൽ വിദേശ കറൻസിയായി ഉപയോഗിക്കുന്നതിന് ആർബിഐയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് ശ്രീലങ്കൻ സെൻട്രൽ ബാങ്ക് പറഞ്ഞു. റഷ്യയുമായുള്ള രൂപയുടെ വ്യാപാരത്തിനായി 12 വോസ്ട്രോ അക്കൗണ്ടുകൾ തുറക്കാൻ ഇന്ത്യയുടെ സെൻട്രൽ ബാങ്ക് ബാങ്കുകൾക്ക് അനുമതി നൽകിയതായാണ് വിവരം. ശ്രീലങ്കയുമായുള്ള വ്യാപാരത്തിന് 5 അക്കൗണ്ടുകളും മൗറീഷ്യസുമായുള്ള വ്യാപാരത്തിന് 1 അക്കൗണ്ടും ഉൾപ്പെടെ മറ്റ് 6 അക്കൗണ്ടുകൾക്കും അനുമതി നൽകി.
ആദ്യ വനിതാ ഐപിഎൽ 2023 മാർച്ചിൽ ആരംഭിക്കും. അഞ്ച് ടീമുകളുള്ള വനിതാ ഐപിഎൽ മാർച്ച് മൂന്ന് മുതൽ 26 വരെ നടക്കും. മത്സരങ്ങളുടെ സംപ്രേഷണാവകാശത്തിനായുള്ള ബിഡ്ഡുകൾ സ്വീകരിക്കാനൊരുങ്ങുകയാണ് ബിസിസിഐ. 2023-27 വർഷത്തെ സംപ്രേഷണാവകാശത്തിനുള്ള ലേലം ജനുവരിയിൽ നടക്കും. പ്രക്ഷേപണാവകാശം വിൽക്കുന്നതിലൂടെ, പ്രതിവർഷം 220-250 കോടി രൂപ നിരക്കിൽ അഞ്ച് വർഷത്തേക്ക് ഏകദേശം 1,250 കോടി രൂപയാണ് ബിസിസിഐ ലക്ഷ്യമിടുന്നത്. വനിതാ ഐ.പി.എല്ലിന്‍റെ ആദ്യ സീസണിൽ 22 മത്സരങ്ങൾ നടക്കും. അതായത് ഓരോ മത്സരത്തിനും ഏകദേശം 11 ലക്ഷം രൂപ ബിസിസിഐക്ക് ലഭിക്കും. എന്നാൽ പുരുഷ ഐപിഎല്ലിൽ പ്രക്ഷേപണ അവകാശത്തിനായി വിറ്റ തുകയുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ നിരക്ക് പത്തിൽ ഒന്ന് മാത്രമാണ്. 2023-27 സീസണിലെ പുരുഷ ഐ.പി.എല്ലിന്‍റെ അവകാശം വിറ്റതിലൂടെ 47,332.52 കോടി രൂപയാണ് ബി.സി.സി.ഐ നേടിയത്. ഈ വർഷം ജൂണില്‍ നടന്ന ലേലത്തില്‍ ടിവി സംപ്രേണാവകാശം ഡിസ്‌നി സ്റ്റാറും ഡിജിറ്റല്‍ അവകാശം റിലയന്‍സിന്റെ നേതൃത്വത്തിലൂള്ള വിയാകോം സ്‌പോര്‍ട്‌സ് 18നും നേടി.
തൃശ്ശൂർ: ആറാട്ടുപുഴയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ഒല്ലൂർ ചിയാരം സ്വദേശികളായ രാജേന്ദ്രബാബു (66), ഭാര്യ സന്ധ്യ (62), ദമ്പതികളുടെ മകൻ്റെ മഹൻ സമർത്ഥ് (6) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന രാജേന്ദ്രബാബുവിന്‍റെ മകൻ ശരത്തിനെ നാട്ടുകാർ രക്ഷപ്പെടുത്തി. ആറാട്ടുപുഴയിലെ റിസോർട്ടിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ കുടുംബമാണ് അപകടത്തിൽപ്പെട്ടത്. ആറാട്ടുപുഴ പാലത്തിനടിയിലെ റോഡിലൂടെ കടന്നുപോകുന്നതിനിടെ ഉച്ചയോടെയായിരുന്നു അപകടം. എതിർദിശയിൽ നിന്ന് വന്ന മറ്റൊരു കാറിന് വഴിയൊരുക്കുന്നതിനിടെയാണ് കാർ പുഴയിലേക്ക് മറിഞ്ഞത്. കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അടിപ്പാതയ്ക്ക് സംരക്ഷണ ഭിത്തിയില്ലാത്തതാണ് അപകടകാരണമെന്ന് നാട്ടുകാർ പറയുന്നു. കാറിൽ നിന്ന് പുറത്തെടുക്കുമ്പോൾ മരിച്ച മൂന്നുപേരും അബോധാവസ്ഥയിലായിരുന്നുവെന്ന് രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാർ പറഞ്ഞു. പുഴയിലേക്ക് വീണ കാറിൽ നാലുപേരുണ്ടായിരുന്നു. കാറിലുണ്ടായിരുന്നവരെ നാട്ടുകാർ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. കാറിൽ നിന്ന് പുറത്തെടുത്തപ്പോൾ മൂന്ന് പേരുടെ നില ഗുരുതരമായിരുന്നു. ഉടൻ തന്നെ എല്ലാവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നുപേരും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. ശരത്താണ്…
ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുന്നത് അറിയിച്ചിരുന്നോ? പാർലമെന്‍റിൽ ഉന്നയിച്ച് അടൂർ പ്രകാശ്
ന്യൂ ഡൽഹി: ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള കേരള സർക്കാരിന്റെ നീക്കം അടൂർ പ്രകാശ് എം.പി പാർലമെന്‍റിൽ ഉന്നയിച്ചു. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുന്നത് കേരള സർക്കാർ അറിയിച്ചിരുന്നോ എന്നായിരുന്നു ആറ്റിങ്ങൽ എംപിയുടെ ചോദ്യം. എന്നാൽ ഇക്കാര്യം കേരള സർക്കാർ അറിയിച്ചിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി അന്നപൂർണ ദേവി പ്രതികരിച്ചു. ഗവർണർമാരെ ചാൻസലർമാരായി നിയമിക്കുന്നത് സംസ്ഥാന നിയമപ്രകാരമാണെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി പറഞ്ഞു. കേരളത്തിലെ ഈ വിഷയം സർക്കാർ അറിയിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ അന്നപൂർണ ദേവി, അടുത്തിടെ ചില സംസ്ഥാനങ്ങളിലെ ഗവർണർമാരെ സ്ഥാനത്ത് നിന്ന് നീക്കാൻ ശുപാർശ വന്നിട്ടുണ്ടെന്നും പറഞ്ഞു.
വയനാട്: ബഫര്‍സോണില്‍ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്യുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. വനവുമായി ബന്ധപ്പെട്ട് ഒരു ചെറിയ പ്രശ്നം ഉണ്ടെങ്കിൽ പോലും, അത് പർവതീകരിക്കപ്പെടുന്നു. പാവപ്പെട്ട കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ്. ബഫർ സോൺ വർഷങ്ങൾക്ക് മുമ്പ് തന്നെ ഒരു ചർച്ചാ വിഷയമായിരുന്നു. എന്നാൽ വാർത്തകൾ ശ്രദ്ധിച്ചാൽ തോന്നും ഇപ്പൊൾ പൊട്ടിപ്പുറപ്പെട്ട ഒരു സംഭവം മാത്രമാണെന്ന്. സർക്കാരിനെതിരായ പ്രതിഷേധം കർഷകനെ സഹായിക്കാനല്ലെന്നും ശശീന്ദ്രൻ പറഞ്ഞു. അതേസമയം, സാറ്റലൈറ്റ് സർവേ റിപ്പോർട്ടിനൊപ്പം നേരിട്ടുള്ള പരിശോധനാ റിപ്പോർട്ട് പിന്നീട് സമർപ്പിക്കാമെന്ന് സുപ്രീം കോടതിയെ അറിയിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. എജിയും സ്റ്റാൻഡിംഗ് കൗൺസിലുമായി കോടതിയിൽ സ്വീകരിക്കേണ്ട നിലപാട് ചർച്ച ചെയ്യും. സാറ്റലൈറ്റ് സർവേ റിപ്പോർട്ട് സമർപ്പിക്കാൻ സാവകാശം തേടുന്നതും പരിഗണനയിലാണ്.
അങ്കമാലി: എറണാകുളം അങ്കമാലി അതിരൂപത കുർബാന പ്രതിഷേധത്തിന് എതിരെ ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നത് ഹൈക്കോടതി മാറ്റി. മറുപടി നൽകാൻ സമയം വേണമെന്ന് പ്രതിഷേധക്കാർ ഹൈക്കോടതിയെ അറിയിച്ചു. പള്ളിയിലും ബിഷപ്പ് ആസ്ഥാനത്തും വൈദികരെയും വിശ്വാസികളെയും പൊലീസിനെ ഉപയോഗിച്ച് തടയുകയാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു. കുർബാന സമയത്ത് പൊലീസ് പള്ളിയിൽ പ്രവേശിക്കുന്നത് ഒഴിവാക്കണമെന്നും അൽമായ മൂവ്മെന്‍റ് സെക്രട്ടറി കോടതിയെ അറിയിച്ചു.
തിരുവനന്തപുരം: കേരളത്തിലെ കർഷകർക്ക് ഇസ്രായേലിൽ പോയി കൃഷി പഠിക്കാൻ കൃഷി വകുപ്പ് അവസരമൊരുക്കുന്നു. പരമാവധി 20 കർഷകർക്കാണ് അവസരം. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ഇസ്രായേൽ കാർഷിക മേഖല മികവ് പുലർത്തുന്നത്. ഈ സാങ്കേതികവിദ്യകൾ നേരിട്ട് കാണാനും മനസിലാക്കാനുമുള്ള അവസരമാണിത്. താൽപര്യമുള്ളവർ ഡിസംബർ 29നകം അപേക്ഷിക്കണം. തിങ്കൾ മുതൽ 29 വരെ അപേക്ഷിക്കാം. താൽപര്യമുള്ള കർഷകർ കൃഷി വകുപ്പിന്‍റെ എയിംസ് പോർട്ടൽ (www.aimsnew.kerala.gov.in) വഴി അപേക്ഷിക്കണം.
