Author: News Desk

വാഷിംങ്ടണ്‍: കാപ്പിറ്റോൾ കലാപവുമായി ബന്ധപ്പെട്ട് മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെതിരെ മൂന്ന് ക്രിമിനൽ കുറ്റങ്ങൾ ചുമത്താന്‍ നിര്‍ദേശിച്ച് യുഎസ് കോൺഗ്രസ് നിയോഗിച്ച അന്വേഷണ സമിതി. കലാപം, ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ, രാജ്യത്തെ അപകീർത്തിപ്പെടുത്താൻ ശ്രമം എന്നിങ്ങനെ മൂന്ന് കുറ്റങ്ങൾ ചുമത്താനാണ് അന്വേഷണ സമിതി ശുപാർശ ചെയ്തിരിക്കുന്നത്. അന്തിമ റിപ്പോർട്ടിന് മുന്നോടിയായുള്ള അന്തിമ യോഗം തിങ്കളാഴ്ചയാണ് ചേർന്നത്. സമിതി അടുത്ത ബുധനാഴ്ചയോടെ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാണ് സാധ്യത.  കലാപത്തിന് പ്രേരിപ്പിച്ചതിനും ഔദ്യോഗിക നടപടി തടസ്സപ്പെടുത്തിയതിനും യുഎസ് സർക്കാരിനെ കബളിപ്പിക്കാൻ ഗൂഢാലോചന നടത്തിയതിനും തെറ്റായ പ്രസ്താവനകൾ നടത്തിയതിനും ട്രംപിനെതിരെ കുറ്റം ചുമത്താന്‍ അന്വേഷണം നടത്തിയ ഹൗസ് പാനൽ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിനോട് ഏകകണ്ഠമായി ആവശ്യപ്പെട്ടതായാണ് വിവരം.

Read More

കശ്മീർ: ജമ്മു കശ്മീരിലെ ഷോപ്പിയാനയിലെ മുൻജ് മാർഗിൽ മൂന്ന് ലഷ്കറെ തയിബ ഭീകരരെ സുരക്ഷാ സേന വധിച്ചു. സംഭവസ്ഥലത്ത് നിന്ന് ഒരു എകെ 47 റൈഫിളും രണ്ട് പിസ്റ്റളുകളും കണ്ടെടുത്തു. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇന്നലെ അർധരാത്രിയാണ് സുരക്ഷാ സേന മുൻജ് മാർഗിൽ തിരച്ചിൽ നടത്തിയത്. പ്രദേശത്ത് കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേന പറയുന്നു. മേഖലയിൽ വ്യാപക തെരച്ചിൽ നടക്കുകയാണ്.

Read More

കഴിഞ്ഞ വർഷം യൂട്യൂബ് കണ്ടന്‍റ് ക്രിയേറ്റർമാർ ഇന്ത്യയുടെ ജി.ഡി.പി.യില്‍ ചേര്‍ത്തത് 10,000 കോടി. കമ്പനിയുടെ ക്രിയേറ്റീവ് സിസ്റ്റത്തിലൂടെ 7.5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതായും യൂട്യൂബ് റിപ്പോർട്ട് ചെയ്യുന്നു. അടുത്ത വർഷം, വിവിധ മേഖലകളിൽ നൈപുണ്യ വികസനം ലക്ഷ്യമിട്ടുള്ള കോഴ്സുകൾ എന്ന പേരിൽ ഒരു പുതിയ ഉൽപ്പന്നവും കമ്പനി അവതരിപ്പിക്കുന്നു. പ്രേക്ഷകർക്ക് മികച്ച പഠന അവസരവും ഉള്ളടക്കം സൃഷ്ടിക്കുന്നവർക്ക് വരുമാന അവസരവും നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് തെക്കുകിഴക്കൻ ഏഷ്യ-ഏഷ്യ പസഫിക്ക് യൂട്യൂബിന്‍റെ റീജിയണൽ ഡയറക്ടർ അജയ് വിദ്യാസാഗർ പറഞ്ഞു. പല ആളുകൾക്കും അവരുടെ മനസ്സിനിണങ്ങിയ ജോലിക്കൊപ്പം കരിയര്‍ രൂപപ്പെടുത്താനും പണം സമ്പാദിക്കാനും കഴിയുന്നുണ്ട്. നൈപുണ്യ വികസനം മുൻനിർത്തി നിക്ഷേപം തുടരുമെന്ന് യൂട്യൂബ് ഇന്ത്യ ഡയറക്ടർ ഇഷാൻ ജോൺ ചാറ്റർജി പറഞ്ഞു.

Read More

തിരുവനന്തപുരം: പരീക്ഷ പാസാകാത്തവരും ബിരുദദാനച്ചടങ്ങിൽ പങ്കെടുത്തെന്ന ആരോപണത്തിൽ അന്വേഷണം നടത്തുമെന്ന് ആയുർവേദ കോളേജ് പ്രിൻസിപ്പൽ. പരിപാടി സംഘടിപ്പിച്ച ഹൗസ് സർജൻസ് അസോസിയേഷനോട് പ്രിൻസിപ്പൽ റിപ്പോർട്ട് തേടിയിട്ടുണ്ട്. ചടങ്ങിൽ പങ്കെടുത്ത 65 പേരിൽ ഏഴുപേർ രണ്ടാം വർഷ പരീക്ഷ പോലും പാസായിട്ടില്ലെന്നാണ് ആരോപണം. കഴിഞ്ഞ വ്യാഴാഴ്ച തിരുവനന്തപുരം ഗവ.ആയുർവേദ കോളേജിൽ ഹൗസ് സർജൻസ് അസോസിയേഷനാണ് ബിരുദദാനച്ചടങ്ങ് സംഘടിപ്പിച്ചത്. ആരോഗ്യ സർവകലാശാല വി.സി ഡോ.മോഹൻ കുന്നുമ്മൽ ചടങ്ങിൽ പങ്കെടുത്തു. പരീക്ഷകള്‍ പാസായി ഹൗസ് സര്‍ജന്‍സിയടക്കമുള്ളവ അഞ്ചര വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കിയവർക്കാണ് ബിരുദദാനച്ചടങ്ങ് സംഘടിപ്പിക്കുന്നത്. രണ്ടാം വർഷ പരീക്ഷ പോലും പാസാകാത്ത ഏഴ് പേർ ഇതിൽ പങ്കെടുത്തുവെന്നാണ് ആരോപണം. പരീക്ഷ പാസാകാത്തവർ അടക്കം ഗൗണ്‍ അണിയുകയും പ്രതിജ്ഞ ചൊല്ലുകയും ചെയ്തുവെന്നാണ് പരാതി.

Read More

ചെന്നൈ: അവതാർ ദി വേ ഓഫ് വാട്ടര്‍ തീയറ്ററില്‍ എത്തി നാലാം ദിവസം ബോക്സ് ഓഫീസിലെ ആദ്യ ട്രെൻഡുകൾ അനുസരിച്ച്, ഞായറാഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ കളക്ഷൻ 60 ശതമാനം കുറഞ്ഞുവെന്ന് റിപ്പോർട്ട്. അവതാർ: ദി വേ ഓഫ് വാട്ടർ ദശാബ്ദത്തിലേറെ എടുത്താണ് ജെയിംസ് കാമറൂൺ ബിഗ് സ്ക്രീനിലേക്ക് തിരികെ എത്തിച്ചത്. ചിത്രത്തെ വളരെയധികം ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചതെങ്കിലും വാരദിനങ്ങളില്‍ ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രതീക്ഷിച്ചതുപോലെ തന്നെ ഇന്ത്യൻ ബോക്സ് ഓഫീസിൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. സയൻസ് ഫിക്ഷൻ ചിത്രത്തിന് നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഒരുപോലെ മികച്ച അഭിപ്രായമാണ് ലഭിച്ചത്. ചിത്രം അതിന്‍റെ അസാധാരണമായ വിഎഫ്എക്സിന് വളരെയധികം പ്രശംസിക്കപ്പെടുന്നുണ്ടെങ്കിലും, കഥ പറയുന്ന രീതിയെക്കുറിച്ച് വിരുദ്ധ അഭിപ്രായങ്ങളുണ്ട്.

Read More

തിരുവനന്തപുരം: കെ.പി.സി.സി ട്രഷറർ വി പ്രതാപചന്ദ്രൻ (73) നിര്യാതനായി. രാവിലെ തിരുവനന്തപുരത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. കെ.പി.സി.സി മുൻ പ്രസിഡന്‍റ് വരദരാജൻ നായരുടെ മകനാണ് പ്രതാപചന്ദ്രൻ. കെ.എസ്.യു തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റായാണ് തുടക്കം. ഡി.സി.സി ഭാരവാഹി കൂടിയായിരുന്നു അദ്ദേഹം. ദീർഘകാലം പത്രപ്രവർത്തകനായിരുന്നു.

Read More

കാക്കനാട്: വൈദ്യുത തൂണുകളിൽ പരസ്യം പതിക്കുകയോ എഴുതുകയോ ചെയ്താൽ ക്രിമിനൽ കേസ്. പോസ്റ്റുകളിൽ പരസ്യം നൽകുന്നവർക്കെതിരെ കെ.എസ്.ഇ.ബി നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ്. ഇവർക്കെതിരെ പൊതുമുതൽ നശിപ്പിക്കൽ വകുപ്പ് പ്രകാരം കേസെടുക്കും. വൈദ്യുത അപകടങ്ങള്‍ ഉടനടി പൊതുജനങ്ങള്‍ക്ക് അറിയിക്കാനായി വൈദ്യുതി പോസ്റ്റുകളിൽ മഞ്ഞ പെയിന്‍റിൽ നമ്പർ എഴുതിയിരിക്കുന്ന സ്ഥാനത്താണ് പലരും പരസ്യം പതിക്കുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർ ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കേസിന് പുറമെ ഇവരിൽ നിന്നും പിഴയും ഈടാക്കും. കൂടാതെ, തൂണുകളില്‍ കൊടിതോരണങ്ങളും ഫ്‌ളക്‌സ് ബോര്‍ഡുകളും കെട്ടുന്നത് അറ്റകുറ്റപ്പണിക്കെത്തുന്ന ജീവനക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

Read More

പന്തളം: നടൻ ഉല്ലാസ് പന്തളത്തിന്‍റെ ഭാര്യ ആശയെ (38) മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയെ കാണാനില്ലെന്ന് അറിയിച്ച് ഉല്ലാസ് പന്തളം പൊലീസിനെ വിളിച്ചിരുന്നു. പൊലീസ് സംഘം വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് മുകൾ നിലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉല്ലാസ് വീട്ടിലുണ്ടായിരുന്ന സമയത്താണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു. ഭാര്യയും മക്കളും കഴിഞ്ഞ ദിവസം വീടിന്‍റെ മുകൾ നിലയിലാണ് ഉറങ്ങിയതെന്നും പൊലീസ് പറഞ്ഞു. അടുത്തിടെയാണ് ഉല്ലാസും കുടുംബവും ഒരു പുതിയ വീട് വച്ച് താമസം മാറിയത്. സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങളാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. കൂടുതൽ അന്വേഷണത്തിനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. വിവിധ ചാനലുകളിലെ കോമഡി ഷോകളിലൂടെയും സിനിമകളിലൂടെയും മലയാളികൾക്ക് സുപരിചിതനാണ് ഉല്ലാസ് പന്തളം.

Read More

കോട്ടയം: കോട്ടയം കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ ഡയറക്ടറുടെ ജാതി വിവേചനത്തിനെതിരെ നടത്തുന്ന സമരം രണ്ടാഴ്ച കഴിഞ്ഞിട്ടും ഒരു നടപടിയും സ്വീകരിക്കാതെ സംസ്ഥാന സർക്കാർ. വിദ്യാർത്ഥികളുടെ പരാതികൾ അന്വേഷിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രത്യേക കമ്മീഷനെ നിയോഗിച്ചിട്ടുണ്ടെങ്കിലും അന്വേഷണവും ഇഴഞ്ഞുനീങ്ങുകയാണ്. സമരം നീണ്ടതോടെ ഒരു വിഭാഗം വിദ്യാർത്ഥികൾ പഠനം ഉപേക്ഷിച്ച് മടങ്ങുന്ന കാര്യം ആലോചിക്കുന്നുണ്ട്. കഴിഞ്ഞ 16 ദിവസമായി സാംസ്കാരിക കേന്ദ്രമായ അക്ഷരനഗരിയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് മുന്നിലാണ് ജാതി വിവേചനത്തിനെതിരെ കുട്ടികൾ മുദ്രാവാക്യം മുഴക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ ജാതി വിവേചനം കാട്ടിയെന്ന് വിദ്യാർത്ഥികൾ മാത്രമല്ല പരാതിപ്പെടുന്നത്. സ്ഥാപനത്തിലെ ജീവനക്കാർക്കും ഇതേ പരാതിയുണ്ട്. ഡയറക്ടറുടെ വീട്ടിലെ ശുചിമുറികൾ കഴുകാൻ പോലും ഇൻസ്റ്റിറ്റ്യൂട്ടിലെ വനിതാ ജീവനക്കാരെ നിയോഗിച്ചെന്ന് പരാതിയിൽ പറയുന്നു. വനിതാ ജീവനക്കാർ കുളിച്ചു വസ്ത്രം മാറിയ ശേഷമേ വീട്ടില്‍ കയറാവൂ എന്ന് ഡയറക്ടര്‍ നിര്‍ദേശിച്ചെന്ന ഗുരുതരമായ പരാതി ഉയർന്നിട്ടും ഉന്നത വിദ്യാഭ്യാസ വകുപ്പിന് മാത്രം വിശ്വാസമില്ല.

Read More

ഫ്രഞ്ച് ഫുട്ബോൾ താരങ്ങള്‍ക്കെതിരെ വംശീയ പരാമർശവുമായി ബിജെപി മുന്‍ ഐടി സെല്‍ അദ്ധ്യക്ഷന്‍ ടി ജി മോഹന്‍ദാസ്. ‘കറുത്ത പ്രേതങ്ങള്‍’ എന്നാണ് കിലിയന്‍ എംബാപ്പെ അടക്കമുള്ള താരങ്ങളെ ടി ജി മോഹന്‍ദാസ് വിശേഷിപ്പിച്ചത്. ട്വീറ്റിനെതിരെ വിമര്‍ശനം ശക്തമായതോടെ പിന്നാലെ ‘ഇതൊക്കെ എന്താ വര്‍ണവെറിയാണോ?’ എന്ന മറ്റൊരു ട്വീറ്റും അദ്ദേഹം പങ്കുവെച്ചു. ‘ഫ്രഞ്ച്കാര് വെളുത്ത് തുടുത്ത സായ്പന്‍മാരായിരിക്കും എന്നാണ് ഞാന്‍ വിചാരിച്ചത്! ഇതിപ്പോ… എന്നേക്കാള്‍ കറുത്ത പ്രേതങ്ങള്‍, ആ എംബാപ്പെയെ രാത്രിയിലെങ്ങാന്‍ വഴിയില്‍ കണ്ടാല്‍ നമ്മള് ഞെട്ടി ഏഴ് ദിവസം പനി പിടിച്ചു കിടക്കും! ഹൊ’, എന്നാതായിരുന്ന് ടി ജി മോഹന്‍ദാസിന്റെ വിവാദ ട്വീറ്റ്. വിമര്‍ശനം ഉയര്‍ന്നതോടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ അദ്ദേഹം ഇങ്ങനെ കുറിച്ചു ‘പണ്ട് എം പി നാരായണ പിള്ള എഴുതി:- ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കാണാന്‍ കൊള്ളാവുന്ന ഒരേയൊരു മുഖം ഇന്ദിരാഗാന്ധിയാണ്. മറ്റു രാഷ്ട്രീയക്കാര്‍ക്കൊന്നും ഒരു ഭംഗിയുമില്ല. ജഗജീവന്‍ റാമിന്റെ ഫോട്ടോ പത്രത്തില്‍ കണ്ടാല്‍പ്പിന്നെ അന്ന് കഞ്ഞി കുടിക്കാന്‍ തോന്നുകയില്ല! ഇതൊക്കെ…

Read More