Author: News Desk

കുവൈറ്റ് : ഈ വാരാന്ത്യത്തിൽ കുവൈറ്റിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകനായ ഫഹദ് അൽ ഒതൈബി. മഴ വെള്ളിയാഴ്ചയോടെ ശക്തിപ്രാപിക്കുകയും 3 മുതൽ 6 മണിക്കൂർ വരെ നീണ്ടുനിൽക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഴ നേരിയതോ മിതമായതോ ആയിരിക്കുമെന്നും, ചിലപ്പോൾ ഇടിമിന്നലുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കുവൈറ്റിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ കാലാവസ്ഥ സ്ഥിരമായിരിക്കും. ബുധനാഴ്ച പുലർച്ചെ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്.

Read More

കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപത കുര്‍ബാന തര്‍ക്കം തുടരുന്നതിനിടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്തിന്റെ ഓഫീസ് മുറി പ്രതീകാത്മകമായി സീൽ ചെയ്ത് വിമത വിഭാഗം. സെന്‍റ് മേരീസ് ബസിലിക്കയിൽ ഏകീകൃത കുര്‍ബാന അര്‍പ്പിക്കാനെത്തിയ പള്ളിയുടെ അഡ്മിനിസ്‌ട്രേറ്റര്‍ ഫാദര്‍ ആന്റണി പൂതവേലിനെയും വിമത വിഭാഗം തടഞ്ഞു. സിറോ മലബാർ സഭയിൽ ഏകീകൃത കുർബാന നടപ്പാക്കാനുള്ള സിനഡിന്‍റെ തീരുമാനത്തിനെതിരെയാണ് അങ്കമാലി അതിരൂപതയിലെ പ്രധാന പള്ളിയായ സെന്‍റ് മേരീസ് ബസിലിക്കയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതിഷേധം നടക്കുന്നത്. പഴയ രീതിയിലുള്ള കുർബാന മതിയെന്നാണ് ഒരു വിഭാഗം വിശ്വാസികളുടെ അഭിപ്രായം. അതേസമയം, മറ്റ് അതിരൂപതകളിൽ അടക്കം നടപ്പാക്കിയ ഏകീകൃത കുർബാനയെ ചില പ്രത്യേക താൽപ്പര്യങ്ങളുടെ പേരിലാണ് ഇവിടെ തടയുന്നതെന്ന് സഭയുടെ ഔദ്യോഗിക നേതൃത്വം പറയുന്നു. അപ്പോസ്‌തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്തിന്‍റെ ബിഷപ്പ് ഹൗസിലെ ഓഫീസ് മുറി വിമത വൈദികർ പ്രതീകാത്മകമായി സീൽ ചെയ്തു. മാർ ആൻഡ്രൂസിനോട് പറയാനുള്ള കാര്യങ്ങൾ ഒരു കത്തിന്‍റെ രൂപത്തിൽ എഴുതി…

Read More

കോഴിക്കോട്: ബഫർ സോൺ വിഷയത്തിൽ സർക്കാർ കർഷകരെ വഞ്ചിച്ചുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഈ വിഷയത്തിൽ തുടക്കം മുതൽ തന്നെ കർഷക വിരുദ്ധ നിലപാടാണ് സർക്കാർ സ്വീകരിച്ചത്. പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട ഉപഗ്രഹ സർവേ അബദ്ധ പഞ്ചാംഗമാണ്. പിശകുകൾ നിറഞ്ഞ ഈ റിപ്പോർട്ട് തള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണമോ എന്ന കാര്യത്തിൽ വനം മന്ത്രിക്ക് വ്യക്തതയില്ല. വനംമന്ത്രി രാവിലെ പറയുന്നതല്ല, ഉച്ചയ്ക്ക് പറയുന്നത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി വ്യക്തത വരുത്തണം. ബഫർ സോൺ വിഷയത്തിൽ ക്രിസ്ത്യൻ സഭാധ്യക്ഷൻമാരുടെ ആശങ്കകൾ ഗൗരവമായി കാണണം. സർക്കാർ ദുരഭിമാനം വെടിഞ്ഞ് കർഷകരുടെ താൽപ്പര്യം സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Read More

തിരുവനന്തപുരം: വെമ്പായത്ത് വിജിലൻസ് സിഐയെ ആൾക്കൂട്ടം ആക്രമിച്ചു. വെമ്പായം സ്വദേശിയായ വിജിലൻസ് സി.ഐ യഹിയ ഖാനെയാണ് സംഘം മർദ്ദിച്ചത്. തിങ്കളാഴ്ച രാത്രി 11.30 ഓടെ വീടിന് മുന്നിലായിരുന്നു സംഭവം. പരിക്കേറ്റ സിഐയെ കന്യാകുളങ്ങരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി വെമ്പായത്തെ തേക്കട റോയൽ ഓഡിറ്റോറിയത്തിൽ വ്യോമസേനാ ഉദ്യോഗസ്ഥന്‍റെ വിവാഹ വാർഷിക ആഘോഷം നടന്നിരുന്നു. സി.ഐ.യുടെ വീടിന് മുന്നിൽ പങ്കെടുക്കാനെത്തിയവരുടെ വാഹനം പാർക്ക് ചെയ്തതിനെച്ചൊല്ലിയാണ് തർക്കം ഉടലെടുത്തത്. ഇതേതുടർന്ന് ഒരു സംഘം ആളുകൾ ചേർന്ന് സിഐയെ ആക്രമിക്കുകയായിരുന്നു. പൊലീസ് സംഭവസ്ഥലത്ത് നിന്ന് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് 15 പേർക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു.

Read More

കോഴിക്കോട്: മുഖ്യമന്ത്രി ഒരുക്കുന്ന ക്രിസ്മസ് വിരുന്നിലേക്ക് ക്ഷണമില്ലാത്തതില്‍ പരിഭവമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ക്ഷണം ലഭിച്ചവര്‍ പോകട്ടെയെന്നും വിരുന്ന് ആസ്വദിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. മാറ്റത്തെ ഉള്‍ക്കൊള്ളാനാകണം. മാറ്റത്തെ എതിര്‍ക്കുന്നതാണ് വേദനാജനകമെന്നും അദ്ദേഹം പ്രതികരിച്ചു. ഇന്ന് ഉച്ചക്ക് മസ്കറ്റ് ഹോട്ടലിൽ നടക്കുന്ന വിരുന്നിലേക്കാണ് ഗവ‍ര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷണിക്കാതിരുന്നത്. സർക്കാരും ഗവർണറും തമ്മിലുള്ള തുറന്ന യുദ്ധത്തിനിടെയാണ് ക്രിസ്മസ് വിരുന്ന് നടക്കുന്നത്. നേരത്തെ രാജ്ഭവനിൽ ഒരുക്കിയ ക്രിസ്മസ് വിരുന്നിൽ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ചിരുന്നെങ്കിലും ആരും പങ്കെടുത്തിരുന്നില്ല. ഡിസംബർ 14ന് ഒരുക്കിയ ക്രിസ്മസ് വിരുന്നിൽ ഗവർണർ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതിപക്ഷ നേതാവിനെയും ക്ഷണിച്ചിരുന്നുവെങ്കിലും അവരെല്ലാം ക്ഷണം നിരസിച്ചു. ചാൻസലർ സ്ഥാനത്തു നിന്നും മാറ്റിയ ബിൽ തന്‍റെ  മുന്നിൽ വന്നിട്ടില്ല. വിദ്യാഭ്യാസം കൺകറന്‍റ് ലിസ്റ്റിലായതിനാൽ സർക്കാരിന് ഏകപക്ഷീയമായി നിയമം നിർമിക്കാൻ കഴിയില്ല. നിയമനുസൃതമായ ഏതു ബിൽ ആണെങ്കിലും ഒപ്പിടും.അല്ലെങ്കിൽ ഒപ്പിടാനാകില്ല. ബഫർ സോൺ പരാതി കിട്ടിയിട്ടില്ല. കർഷകർ പരാതി നൽകിയാൽ ബന്ധപ്പെട്ടവർക്കു…

Read More

തിരുവനന്തപുരം: ബഫർ സോൺ പ്രതിഷേധങ്ങളെ തണുപ്പിക്കാൻ സർക്കാർ. മന്ത്രിമാരായ ആന്‍റണി രാജുവും റോഷി അഗസ്റ്റിനും കർദിനാൾ ക്ലീമിസുമായി കൂടിക്കാഴ്ച നടത്തുന്നു. കർദിനാൾ ക്ലീമിസിനെ കൊണ്ടുവന്ന് സഭകളെ അനുനയിപ്പിക്കാനാണ് ശ്രമം. ബഫർ സോൺ ആശങ്ക പരിഹരിക്കുന്നതിന് തുടർനടപടികൾ സ്വീകരിക്കാൻ രണ്ട് നിർണായക യോഗങ്ങൾ ഇന്ന് ചേരും. മൂന്ന് മണിക്ക് മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗം സുപ്രീം കോടതിയിൽ സ്വീകരിക്കേണ്ട സമീപനം ചർച്ച ചെയ്യും. സാറ്റലൈറ്റ് സർവേ റിപ്പോർട്ട് സമർപ്പിക്കുന്നതിനൊപ്പം വ്യക്തിഗത വിവരങ്ങൾ അടങ്ങിയ ഫീൽഡ് റിപ്പോർട്ടും നൽകാൻ അനുമതി തേടും. ഫീൽഡ് സർവേ റിപ്പോർട്ട് സമർപ്പിക്കാൻ സത്യവാങ്മൂലം നൽകാനാണ് നീക്കം. സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ യോഗവും ഇന്ന് ചേരും. സാറ്റലൈറ്റ് സർവേ റിപ്പോർട്ടിൽ പരാതി നൽകുന്നതിനുള്ള സമയപരിധി നീട്ടാനാണ് ധാരണ.

Read More

ഫറോക്ക് (കോഴിക്കോട്): മദ്യവുമായി വന്ന ചരക്ക് ലോറി ഫറോക്ക് പഴയ പാലത്തിൽ ഇടിച്ചു. അമ്പതോളം കെയ്സ് മദ്യക്കുപ്പികൾ റോഡിൽ ചിതറി. ഇന്ന് രാവിലെ 6.30 ഓടെയായിരുന്നു അപകടം. കോഴിക്കോട് നിന്ന് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറി നിർത്താതെ പോയതിന് പിന്നാലെ മദ്യകെയ്‌സുകള്‍ പൊട്ടി കുപ്പികള്‍ വഴിയില്‍ ചിതറിക്കിടന്നു. തുടർന്ന് നാട്ടുകാർ മദ്യക്കുപ്പികൾ കൊണ്ടുപോയി. ബാക്കിയുള്ള മദ്യക്കുപ്പികൾ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. അനധികൃത മദ്യക്കടത്താണെന്ന് സംശയിക്കുന്നു.

Read More

സൂറിച്ച്: മൂന്നര പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവിൽ ഫിഫ ലോകകപ്പ് നേടിയെങ്കിലും ലോക റാങ്കിംഗിൽ ബദ്ധവൈരികളായ ബ്രസീലിനെ മറികടക്കാൻ അർജന്‍റീനയ്ക്ക് കഴിഞ്ഞില്ല. ലോകകപ്പിന്‍റെ ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് തോറ്റെങ്കിലും ഫിഫ റാങ്കിംഗിൽ ബ്രസീൽ ഇപ്പോഴും ഒന്നാം സ്ഥാനത്താണ്. പെനാൽറ്റി ഷൂട്ടൗട്ടിലെ വിജയങ്ങൾക്ക് താരതമ്യേന റാങ്കിംഗ് പോയിന്‍റുകൾ കുറവായതിനാൽ ലോകകപ്പ് വിജയത്തിൽ അർജന്‍റീനയ്ക്ക് തിരിച്ചടി നേരിട്ടു. ഫിഫയുടെ പുതുക്കിയ റാങ്കിംഗ് വ്യാഴാഴ്ച ഔദ്യോഗികമായി പ്രസിദ്ധീകരിക്കും. നിശ്ചിത സമയത്തോ എക്സ്ട്രാ ടൈമിലോ ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ചിരുന്നെങ്കിൽ അർജന്‍റീനയ്ക്ക് ഒന്നാമതെത്താമായിരുന്നു. പക്ഷെ ബ്രസീൽ റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി. 2022 ഫെബ്രുവരിയിലാണ് ബെൽജിയത്തെ മറികടന്ന് ബ്രസീൽ ലോക റാങ്കിങ്ങിൽ ഒന്നാമൻമാരായത്. ഖത്തർ ലോകകപ്പിൽ ബ്രസീൽ ആകെ മൂന്ന് വിജയങ്ങൾ നേടിയിട്ടുണ്ട്. നിശ്ചിത സമയത്ത് ഗ്രൂപ്പ് ഘട്ടത്തിൽ കാമറൂണിനോടും ക്വാർട്ടർ ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ക്രൊയേഷ്യയോടും തോറ്റു. മറുവശത്ത്, ഖത്തറിൽ നിശ്ചിത സമയത്ത് അർജന്‍റീനയ്ക്ക് 4 വിജയങ്ങളുണ്ട്. ഫൈനലിൽ ഫ്രാൻസിനെതിരെ ഉൾപ്പെടെ പെനാൽറ്റി ഷൂട്ടൗട്ടിൽ രണ്ട് ജയം. ഗ്രൂപ്പ്…

Read More

രാജസ്ഥാൻ : പെൺകുട്ടികൾ ഒരു നിശ്ചിത പ്രായത്തിന് ശേഷം വിവാഹിതരാകണമെന്നാണ് സമൂഹം ആഗ്രഹിക്കുന്നത്. അതിനാൽ വിവാഹിതരാകാത്തവരെ തങ്ങളാൽ കഴിയുന്ന എല്ലാ രീതിയിലും ഉപദേശിക്കുന്നത് അവർ തുടരും. ഈ വൈവാഹിക സമ്മർദ്ദം താങ്ങാൻ വളരെ ബുദ്ധിമുട്ടാണ്. പല ആളുകളും പലപ്പോഴും സമ്മർദ്ദത്തിലാണ്. രാജസ്ഥാനിൽ നിന്നുള്ള ഈ 30 കാരിയായ സ്ത്രീക്കും ഇതുതന്നെയാണ് സംഭവിച്ചത്. ഒടുവിൽ അവർ സമ്മർദ്ദത്തിന് വഴങ്ങി വിവാഹം കഴിക്കാൻ സമ്മതിച്ചു. പക്ഷേ, അതൊരു സാധാരണ വിവാഹമായിരുന്നില്ല.  പൂജ സിംഗ് എന്ന യുവതിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ സാധാരണ വിവാഹത്തിനുള്ള തയ്യാറെടുപ്പുകൾക്ക് സമാനമായിരുന്നു. ഈ വിവാഹത്തിൽ ഗണേശ പൂജയും അ​ഗ്നിക്ക് വലം വയ്ക്കലും എല്ലാം ഉണ്ടായിരുന്നു. എന്നിരുന്നാലും, വരൻ മാത്രം പങ്കെടുത്തില്ല. കാരണം വിഷ്ണുഭക്തയായ പൂജ വിവാഹം കഴിച്ചത് ഭഗവാൻ വിഷ്ണുവിനെയാണ്.

Read More

കോഴിക്കോട്: ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാരിന് വീഴ്ച പറ്റിയെന്ന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ജനങ്ങൾ പെരുവഴിയിലാവട്ടെ എന്ന് സർക്കാർ കരുതുന്നുണ്ടോ എന്ന് സംശയിക്കുന്നു. ചിലർക്ക് ഉദേശ്യ ലക്ഷ്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞത് ആരെയെന്ന് അറിയില്ല. ആരെങ്കിലും ദുരുദ്ദേശ്യത്തോടെ പോയാൽ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ട ആളാണ് മുഖ്യമന്ത്രിയെന്നും പാംപ്ലാനി പറഞ്ഞു. “ഓരോ സ്ഥലത്തിന്‍റെയും പ്രത്യേകതകളും അവിടുത്തെ ജനങ്ങളുടെ ആശങ്കകളും കണക്കിലെടുത്ത് റിപ്പോർട്ട് തയ്യാറാക്കണം. കർഷകർ മുന്നോട്ട് വച്ച ആവശ്യങ്ങൾ പൂർണ്ണമായും അവഗണിച്ചാണ് ഭൂപടം പ്രസിദ്ധീകരിച്ചത്. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്,” അദ്ദേഹം പറഞ്ഞു.

Read More