Author: News Desk

ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷനും എംപിയുമായ മല്ലികാർജുൻ ഖാർഗെ കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ നടത്തിയ പരാമർശം രാജ്യസഭയിൽ ബഹളത്തിന് കാരണമായി. ഖാർഗെ മാപ്പ് പറയണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. എന്നാൽ ഖാർഗെ ഈ ആവശ്യം നിരസിച്ചു. തിങ്കളാഴ്ച ജയ്പൂരിലെ അൽവാറിൽ ഖാർഗെ നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. സ്വാതന്ത്ര്യ സമരത്തിൽ ബി.ജെ.പിക്ക് ആരെയും നഷ്ടപ്പെട്ടിട്ടില്ലെന്നും എന്നാൽ കോൺഗ്രസിന് നിരവധി പേരെയാണ് നഷ്ടമായതെന്നും ഖാർഗെ പറഞ്ഞു. ഇതിനിടയിൽ നടത്തിയ പ്രയോഗമാണ് വിവാദത്തിലേക്ക് നയിച്ചത്. രാജ്യത്തിനുവേണ്ടി നിങ്ങളുടെ വീട്ടിലെ നായയുടെയെങ്കിലും ജീവന്‍വെടിഞ്ഞിട്ടുണ്ടോ? എന്നിട്ടും അവർ രാജ്യസ്നേഹികളാണെന്ന് അവകാശപ്പെടുന്നു. ഇപ്പോൾ നമ്മൾ എന്തെങ്കിലും പറഞ്ഞാൽ ഞങ്ങളെ രാജ്യദ്രോഹികൾ എന്ന് വിളിക്കുമെന്നും ഖാർഗെ പറഞ്ഞു. രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുത്തത് കോൺഗ്രസാണെന്നും ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ഉൾപ്പെടെയുള്ള പാർട്ടി നേതാക്കൾ ജീവത്യാഗം ചെയ്തെന്നും ഖാർഗെ പറഞ്ഞിരുന്നു.

Read More

റിയാദ്: സൗദി അറേബ്യയിൽ പോസ്റ്റ് ഓഫീസ്, പാഴ്സൽ ഡെലിവറി മേഖലകളിൽ സ്വദേശിവൽക്കരണം പ്രാബല്യത്തിൽ വന്നു. ആദ്യ ഘട്ടത്തിൽ ക്ലീനർ, ചരക്ക് കയറ്റൽ, ഇറക്കൽ എന്നിവ ഒഴികെയുള്ള 14 തസ്തികകളിൽ 100% സ്വദേശിവൽക്കരണം നടപ്പാക്കി. സ്വദേശിവൽക്കരണം നടപ്പിലാക്കാൻ മേഖലയിലെ കമ്പനികൾക്ക് നൽകിയ സമയം ഞായറാഴ്ച അവസാനിച്ചു. തപാൽ സേവനങ്ങൾ, ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴിയുള്ള ഡെലിവറി, പ്രാദേശികവും അന്തർദ്ദേശീയവുമായ പാഴ്സൽ ഗതാഗതം, ലോക്കൽ, ഇന്‍റർനാഷണൽ എക്സ്പ്രസ് മെയിൽ, പാഴ്സൽ ഗതാഗതം, പോസ്റ്റൽ പാഴ്സലുകൾ കൈകാര്യം ചെയ്യൽ, മെയിൽ റൂം മാനേജ്മെന്‍റ് എന്നിവയ്ക്കായി സ്വദേശികളെ റിക്രൂട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ഈ രംഗത്ത് പ്രവർത്തിച്ചിരുന്ന മലയാളികൾ ഉൾപ്പെടെ നിരവധി വിദേശികൾക്ക് ജോലി നഷ്ടമായി. നേരത്തെ, സിഇഒ മേഖലയിൽ 100 ശതമാനം സ്വദേശിവൽക്കരണവും ഉന്നത മാനേജ്മെന്‍റ് സ്ഥാനങ്ങളിൽ 70 ശതമാനവും സ്വദേശിവൽക്കരണം നടപ്പാക്കിയിരുന്നു. സ്വദേശികളെ നിയമിക്കുന്ന സ്വകാര്യ കമ്പനികൾക്ക് വൻ പ്രോത്സാഹനവും പ്രഖ്യാപിച്ചിട്ടുണ്ട്.

Read More

അബുദാബി: അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അത്യാധുനിക ബയോമെട്രിക് സംവിധാനം ഏർപ്പെടുത്തുന്നതിന്‍റെ ആദ്യഘട്ടത്തിന് തുടക്കമായി. ബോർഡിംഗ് പാസുകൾ ലഭിക്കുന്നതിനും വിമാനത്താവളത്തിലെ മറ്റ് നിരവധി സേവനങ്ങൾക്കും യാത്രക്കാർക്ക് തിരിച്ചറിയൽ രേഖയായി സ്വന്തം മുഖം ഉപയോഗിക്കാൻ കഴിയുന്ന സംവിധാനമാണിത്. അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന നെക്സ്റ്റ് 50 എന്ന കമ്പനിയാണ് അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സംവിധാനങ്ങൾ വിമാനത്താവളത്തിൽ സ്ഥാപിക്കുന്നത്. ഐഡെമിയ, സീത തുടങ്ങിയ ആഗോളതലത്തിൽ പ്രശസ്തമായ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ടെക്നോളജി സ്ഥാപനങ്ങളുടെ പിന്തുണയിലാണ് പുതിയ സംവിധാനം. വിമാനത്താവളത്തിലെ യാത്രക്കാരെ ബന്ധിപ്പിക്കുന്ന എല്ലാ കൗണ്ടറുകളിലും ഗേറ്റുകളിലും സ്ഥാപിക്കുന്നതിന് മുന്നോടിയായി പ്രത്യേകം തിരഞ്ഞെടുത്ത ചില സെൽഫ്-സർവീസ് ബാഗേജ് ടച്ച് പോയിന്‍റുകൾ, ഇമിഗ്രേഷൻ ഇലക്ട്രോണിക് ഗേറ്റുകൾ, ബോർഡിംഗ് ഗേറ്റുകൾ എന്നിവിടങ്ങളിൽ ഇത് ഇപ്പോൾ പ്രവർത്തനം ആരംഭിച്ചു.  ഈ അത്യാധുനിക സൗകര്യം മിഡ്ഫീൽഡ് ടെർമിനൽ കെട്ടിടത്തിന്‍റെ എല്ലാ കൗണ്ടറുകളിലേക്കും ഗേറ്റുകളിലേക്കും ഉടൻ വ്യാപിപ്പിക്കും. പൂർണമായും പ്രവർത്തനസജ്ജമാകുന്നതോടെ യാത്രക്കാരെ ബന്ധിപ്പിക്കുന്ന എല്ലാ ടച്ച് പോയിന്‍റുകളിലും ബയോമെട്രിക് സംവിധാനം ഏർപ്പെടുത്തുന്ന മേഖലയിലെ ആദ്യ…

Read More

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) നിക്ഷേപകരുടെ പരാതി പരിഹാര സംവിധാനത്തിൽ മാറ്റം വരുത്താൻ ഒരുങ്ങുകയാണ്. ഇതിന്‍റെ ഭാഗമായി സെബി ചില പരിഷ്കാരങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. മാർക്കറ്റ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപനങ്ങൾ (എംഐഐകൾ) നിയന്ത്രിക്കുന്ന അപ്പീല്‍ ആര്‍ബിട്രേഷന്‍ സംവിധാനം ഇല്ലാതാക്കുക, ഇന്‍വെസ്റ്റര്‍ ഗ്രീവന്‍സ് റിഡ്രസല്‍ കമ്മിറ്റിയെ (ഐജിആർസി) മധ്യസ്ഥരുടെ പാനലായി പുനഃസംഘടിപ്പിക്കുക എന്നിവയാണ് നിർദ്ദിഷ്ട മാറ്റങ്ങളിൽ ഉൾപ്പെടുന്നത്. കക്ഷികൾക്കുള്ള ചെലവ് കുറയ്ക്കുന്നതിനും ഒരു പാനൽ രൂപീകരിക്കുന്നതിൽ ഏകോപന പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിനും, വിഷയങ്ങള്‍ പരിഹരിക്കുന്നതിന് കൂടുതല്‍ മധ്യസ്ഥരെ ഒഴിവാക്കി ക്ലെയിമിന്റെ അളവ് പരിഗണിക്കാതെ തന്നെ എല്ലാ കാര്യങ്ങളും ഒരൊറ്റ മധ്യസ്ഥന്‍ കൈകാര്യം ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്. നിലവിൽ, 25 ലക്ഷം രൂപ വരെയുള്ള ക്ലെയിമുകൾ ഉൾപ്പെടുന്ന കാര്യങ്ങൾക്ക് എംഐഐയുടെ നിയന്ത്രണത്തിലുള്ള ആർബിട്രേഷൻ സംവിധാനത്തിൻ കീഴിൽ ഒരൊറ്റ മധ്യസ്ഥനെ ആണ് നിയമിക്കുന്നത്. അതേസമയം, ഉയർന്ന ക്ലെയിമുകൾക്കായി മൂന്ന് ആർബിട്രേറ്റർമാരുടെ പാനലിനെ നിയമിക്കും. ഡിസംബർ 19ന് പുറത്തിറക്കിയ കൺസൾട്ടേഷൻ പേപ്പറിൽ, നിക്ഷേപകർക്കും ഇടനിലക്കാർക്കും എൻഡ്-ടു-എൻഡ് ഓൺലൈൻ ഉപയോഗം…

Read More

ബ്യൂണസ് ഐറിസ്: കാത്തിരുന്ന നിമിഷം എത്തി. പ്രപഞ്ചത്തെ കീഴടക്കിയ മിശിഹായും സംഘവും അർജന്‍റീനിയൻ മണ്ണിൽ കാലുകുത്തി. സംഗീതം അലയടിച്ച അന്തരീക്ഷത്തിൽ വിമാനത്തിന്‍റെ വാതിൽ തുറന്നു. കാത്തിരുന്ന കപ്പ് കണ്മുന്നിൽ. മെസി കപ്പ് ഉയർത്തിപ്പിടിച്ചു. വിമാനത്താവളത്തിൽ തടിച്ചുകൂടിയ ആളുകൾ ആഹ്ലാദപ്രകടനം നടത്തി. പുലർച്ചെ 2.30 ഓടെ പ്രത്യേക വിമാനത്തിലാണ് ചാമ്പ്യൻമാർ കിരീടവുമായി ഇറങ്ങിയത്. മെസിയും കോച്ച് സ്കലോനിയുമാണ് ആദ്യം പുറത്തിറങ്ങിയത്. തുടർന്ന് ടീം അംഗങ്ങൾ ഓരോരുത്തരായി പുറത്തേക്ക് വന്നു. ചുവന്ന പരവതാനി വിരിച്ചായിരുന്നു സ്വീകരണം. വിമാനത്താവളത്തില്‍ നിന്ന് പ്രത്യേകം സജ്ജീകരിച്ച ബസ്സിലേക്ക്. തുറന്ന ബസിൽ തിങ്ങിനിറഞ്ഞ തെരുവിലൂടെ അവർ തലസ്ഥാനം ചുറ്റും. 36 വര്‍ഷം കാത്തിരുന്ന കപ്പുമായെത്തുന്ന ടീമിനെ വരവേല്‍ക്കാന്‍ പുലര്‍ച്ചെ രണ്ടരയ്ക്കും ജനം ഉറക്കമിളച്ച് തെരുവില്‍ കാത്തുനില്‍ക്കുകയായിരുന്നു.

Read More

കണ്ണൂ‍‍ർ: ബഫർ സോൺ പ്രശ്നം ഗൗരവമായതെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. കോൺഗ്രസ് സ‌ർക്കാ‍ർ 10 കിലോമീറ്ററാണ് ദൂരപരിധി മുൻപ് പറഞ്ഞത്. എന്നാൽ കേരളത്തിൽ ഈ ദൂരപരിധിയോ സുപ്രീം കോടതി പറഞ്ഞതോ ആയ ദുരപരിധിയോ പ്രായോഗികമല്ല. സാറ്റലൈറ്റ് സ‍ർവേയെക്കുറിച്ച് പരാതി ഉയർന്നപ്പോഴാണ് ആശങ്ക ചർച്ച ചെയ്ത് പരിഹരിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. കർഷകരെ സഹായിക്കാൻ സി.പി.എം ഹെൽപ്പ് ഡെസ്ക് സ്ഥാപിച്ചിട്ടുണ്ട്. ആരും ഭയക്കേണ്ട. കുടിയേറ്റക്കാരെ സംരക്ഷിച്ചത് കമ്യൂണിസ്റ്റുകാരാണെന്നും അവരുടെ വികാരങ്ങളും ചിന്തകളും മനസ്സിലാക്കിയാണ് സർക്കാർ ഇടപെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read More

തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്സിൽ ജോലി വാഗ്ദാനം ചെയ്ത് 15 കോടിയിലധികം രൂപ തട്ടിയ കേസിൽ കൂടുതൽ പരാതികൾ. 4 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. മൂന്ന് പരാതികൾ കന്‍റോൺമെന്‍റ് പൊലീസിനും ഒരെണ്ണം മ്യൂസിയം പൊലീസിനുമാണ് ലഭിച്ചത്. മൂന്ന് പേർക്ക് 10 ലക്ഷം രൂപ വീതവും മറ്റൊരാൾക്ക് ഏഴ് ലക്ഷം രൂപയും നഷ്ടപ്പെട്ടതായി പരാതിയിൽ പറയുന്നു. ആറ് കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ടൈറ്റാനിയം പ്രൊഡക്ട്സിൽ കെമിസ്റ്റായി ജോലി വാഗ്ദാനം ചെയ്ത് 29 പേരിൽ നിന്ന് പണം വാങ്ങിയതായി കേസിൽ അറസ്റ്റിലായ ദിവ്യ ജ്യോതിയുടെ (ദിവ്യ നായർ- 41) ഡയറി രേഖകൾ വ്യക്തമാക്കുന്നു. അതിനാൽ കൂടുതൽ പേർ പരാതിയുമായി സമീപിക്കുമെന്നാണ് പൊലീസ് കരുതുന്നത്. കൂടുതൽ പരാതികൾ ലഭിച്ചാൽ കേസ് പ്രത്യേക സംഘത്തിനോ ജില്ലാ ക്രൈംബ്രാഞ്ചിനോ കൈമാറുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ജി സ്പർജൻകുമാർ പറഞ്ഞു. ടൈറ്റാനിയം ഡെപ്യൂട്ടി ജനറൽ മാനേജർ (എച്ച്ആർ ആൻഡ് ലീഗൽ) എൻ ശശികുമാരൻ തമ്പി ഉൾപ്പെടെ അഞ്ച്…

Read More

ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ ബോംബുകളിലൊന്ന് വികസിപ്പിച്ചെടുത്ത കഥയുമായി ക്രിസ്റ്റഫർ നോളൻ. ആറ്റംബോംബിന്‍റെ പിതാവ് എന്നറിയപ്പെടുന്ന ഓപ്പൺഹൈമറിന്‍റെ കഥ പറയുന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ഓപ്പൻഹൈമർ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ആറ്റംബോംബിന്‍റെ പിതാവിന്‍റെ ഭൗതികശാസ്ത്രജ്ഞൻ എന്ന നിലയിലുള്ള ജീവിതവും ആദ്യത്തെ അണുബോംബ് വികസിപ്പിച്ച ലോസ് അലാമോസ് ലബോറട്ടറിയിലെ മാൻഹട്ടൻ പ്രോജക്റ്റുമായുള്ള അദ്ദേഹത്തിന്‍റെ പങ്കാളിത്തവും വിവരിക്കുന്നു.  എമിലി ബ്ലണ്ട്, മാറ്റ് ഡാമൺ, റോബർട്ട് ഡൗണി ജൂനിയർ, ഫ്ലോറൻസ് പഗ്, റാമി മാലിക്ക്, ബെന്നി സഫ്ദി, ജോഷ് ഹാർട്ട്നെറ്റ്, ഡെയ്ൻ ഡീഹാൻ, ജാക്ക് ക്വയ്ഡ്, മാത്യു ബാഗ് എന്നിവർക്കൊപ്പം സിലിയൻ മർഫി ടൈറ്റിൽ റോളിൽ ഓപ്പൻഹൈമറായി വേഷമിടുന്നു.

Read More

ന്യൂ ഡൽഹി: ബഫർ സോൺ സാറ്റലൈറ്റ് സർവേ റിപ്പോർട്ടിനെതിരെ യു.ഡി.എഫ് എം.പിമാർ പാർലമെന്‍റ് വളപ്പിൽ പ്രതിഷേധിച്ചു. സാറ്റലൈറ്റ് സർവേ നിർത്തലാക്കണമെന്നും ഫിസിക്കൽ സർവേ നടപ്പാക്കണമെന്നുമാണ് ആവശ്യം. ഉപഗ്രഹ സർവേയിലൂടെ സ്ഥിതി കൂടുതൽ സങ്കീർണ്ണമായി. നേരത്തെ ബഫർ സോണിൽ ഉൾപ്പെടാത്ത പ്രദേശങ്ങൾ ഉപഗ്രഹ സർവേയിൽ ബഫർ സോണുകളായി മാറി. വനമേഖലയോട് ചേർന്നുള്ള കൃഷിഭൂമി പോലും പരിസ്ഥിതി ലോല മേഖലയായി മാറിയിരിക്കുന്നു. യു.ഡി.എഫ് സമരം തുടരും. ബഫർ സോണിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കുമെന്ന കേരള സർക്കാരിന്റെ വാഗ്ദാനം ലംഘിക്കപ്പെട്ടു. ബഫർസോൺ ഒഴിവാക്കി സുപ്രീം കോടതി വിധി ഉണ്ടായില്ലെങ്കിൽ അത് ലക്ഷക്കണക്കിന് ജനങ്ങളെ ബാധിക്കും. ഇതിന് എന്ത് തെളിവാണ് കേരള സർക്കാരിന്റെ പക്കലുള്ളതെന്നും എംപിമാർ ചോദിച്ചു. നേരിട്ടുള്ള സർവേ ആവശ്യമാണ്. കെ റെയിൽ നടപ്പാക്കാൻ ശ്രമിച്ച പോലെ പിണറായി ഉപഗ്രഹ സർവേ എന്തിന് നടത്തിയെന്നും അവര്‍ ചോദിച്ചു.

Read More

തിരുവനന്തപുരം: പരീക്ഷ പാസാകാത്തവർ ബിരുദം നേടിയെന്ന ആരോപണത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ടു. കഴിഞ്ഞ ദിവസം തിരുവനന്തപുരം ഗവൺമെന്‍റ് ആയുർവേദ കോളേജിൽ നടന്ന ബി.എ.എം.എസ് ബിരുദദാനച്ചടങ്ങുമായി ബന്ധപ്പെട്ടാണ് അന്വേഷണം. സംഭവത്തിൽ അന്വേഷണം നടത്തി അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഹൗസ് സർജൻസ് അസോസിയേഷന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കോളേജിൽ ബിരുദദാനച്ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ചടങ്ങിൽ ഗൗൺ ധരിച്ച് സത്യപ്രതിജ്ഞ ചെയ്ത 7 പേർ പരീക്ഷ പാസാകാത്തവരാണെന്ന് ആരോപണമുയർന്നിരുന്നു. സംഭവത്തിൽ കോളേജ് പ്രിൻസിപ്പൽ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് മന്ത്രിയും റിപ്പോർട്ട് തേടിയത്. ആരോഗ്യ സർവകലാശാല വി.സി മോഹൻ കുന്നുമ്മലും ചടങ്ങിൽ പങ്കെടുത്തിരുന്നു.

Read More