Author: News Desk

കൊല്ലം: സംസ്ഥാന ഭക്ഷ്യസുരക്ഷാ സൂചികയിൽ കേരളം പിന്നിൽ. വലിയ 18 സംസ്ഥാനങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തായിരുന്ന കേരളം ഇത്തവണ ആറാം സ്ഥാനത്താണ്. 82 പോയിന്‍റുമായി തമിഴ്നാട് ഒന്നാമതും 77.5 പോയിന്‍റുമായി ഗുജറാത്ത് രണ്ടാം സ്ഥാനത്തുമാണ്. മഹാരാഷ്ട്രയും ഹിമാചൽ പ്രദേശുമാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിൽ. പശ്ചിമ ബംഗാളും മധ്യപ്രദേശും തുല്യ പോയിന്‍റുമായി അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. വിവിധ നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുന്നതിനുള്ള അഡ്ജുഡിക്കേഷന്‍ പൂര്‍ത്തിയാക്കല്‍, സംസ്ഥാന-ജില്ലാ തല സ്റ്റിയറിങ് കമ്മിറ്റി തീരുമാനങ്ങള്‍ നടപ്പാക്കല്‍ എന്നിവയിലും സംസ്ഥാനത്തിന് പ്രകടനം ആവർത്തിക്കാൻ കഴിഞ്ഞിട്ടില്ല. ഉപഭോക്താക്കളെ ശാക്തീകരിക്കുന്നതിനായി നടത്തേണ്ട ബോധവത്കരണം, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പദ്ധതി നിർവഹണം എന്നിവയിലും പ്രകടനം മോശമായി.

Read More

തിരുവനന്തപുരം: ബഫർ സോൺ ആശങ്ക പരിഹരിക്കുന്നതിൽ തുടർനടപടികൾ സ്വീകരിക്കാൻ രണ്ട് നിർണായക യോഗങ്ങൾ ഇന്ന് ചേരും. മൂന്ന് മണിക്ക് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം സുപ്രീം കോടതിയിൽ സ്വീകരിക്കേണ്ട സമീപനം ചർച്ച ചെയ്യും. സാറ്റലൈറ്റ് സർവേ റിപ്പോർട്ട് സമർപ്പിക്കുന്നതിനൊപ്പം വ്യക്തിഗത വിവരങ്ങൾ അടങ്ങിയ ഫീൽഡ് റിപ്പോർട്ടും നൽകാൻ അനുമതി തേടും. ഫീൽഡ് സർവേ റിപ്പോർട്ട് സമർപ്പിക്കാൻ സത്യവാങ്മൂലം നൽകാനാണ് നീക്കം. സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ യോഗവും ഇന്ന് ചേരും. സാറ്റലൈറ്റ് സർവേ റിപ്പോർട്ടിൽ പരാതി നൽകുന്നതിനുള്ള സമയപരിധി നീട്ടാനാണ് ധാരണ. ഇടുക്കി ജില്ലയിലെ ബഫർ സോൺ സാറ്റലൈറ്റ് സർവേയിലെ അപാകതകൾ കണ്ടെത്താൻ വില്ലേജ് ഓഫീസർമാരുടെ നേതൃത്വത്തിൽ ഇന്ന് പരിശോധന ആരംഭിക്കും. ഭൂപടത്തിൽ രേഖപ്പെടുത്തിയിട്ടുള്ള സർവേ നമ്പറുകൾ വനാതിർത്തിയോട് ചേർന്നുള്ള പ്രദേശം, സംരക്ഷിത വനമേഖലയുടെ അതിർത്തി, ജനസാന്ദ്രതയേറിയ പ്രദേശം എന്നിവയാണോയെന്ന് പരിശോധിക്കും. വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി, ഡിഎഫ്ഒ നിർദേശിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥൻ തുടങ്ങിയവരുടെ സംഘമാണ് പരിശോധന നടത്തുക. മൂന്ന് ദിവസത്തിനകം…

Read More

ന്യൂഡല്‍ഹി: പാർലമെന്‍റിൽ വിമാനനിരക്ക് കുത്തനെ ഉയർന്നതിനെ ന്യായീകരിച്ച് കേന്ദ്ര സർക്കാർ. കോവിഡ് കാരണം രാജ്യത്തെ ഏറ്റവും മോശമായി ബാധിച്ച വ്യവസായമാണ് വ്യോമയാന മേഖലയെന്നും നിരക്ക് വർദ്ധനവിൽ ഇടപെടാൻ കഴിയില്ലെന്നും വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. നിരക്ക് ചാര്‍ട്ടുണ്ടാക്കി വിമാനക്കൊള്ള തടയുമോ എന്ന സി.പി.എം അംഗം വി. ശിവദാസന്‍റെ ചോദ്യത്തിന് രാജ്യസഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. വ്യോമയാന ഗതാഗതം സീസണല്‍ വ്യവസായമാണെന്ന് മന്ത്രി പറഞ്ഞു. ഉത്സവ സീസണായ ഒക്ടോബർ മുതൽ ഫെബ്രുവരി വരെ വ്യോമയാന മേഖല അതിന്‍റെ പാരമ്യത്തിലാണ്. അതേസമയം, മഴക്കാലത്ത് താഴ്ചയിലും. ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്താൽ നിരക്ക് കുറവായിരിക്കും. അതാണ് ആഗോളതലത്തിലെ രീതിയെന്നും മന്ത്രി പറഞ്ഞു. വൺവേ യാത്രയ്ക്ക് ഇക്കോണമി ക്ലാസിൽ പോലും 25,000 രൂപ ഈടാക്കുന്ന സാഹചര്യം അപലപനീയമാണെന്ന് വി ശിവദാസൻ പറഞ്ഞു.

Read More

ബെംഗളൂരു: കർണാടക സർക്കാർ ഹലാൽ മാംസം നിരോധിക്കാൻ ഒരുങ്ങുന്നു. ഹലാൽ മാംസ നിരോധനം സംബന്ധിച്ച് നിയമസഭയിൽ ബിൽ അവതരിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സ്കൂളുകളിലും കോളേജുകളിലും ഹിജാബ് ധരിക്കുന്ന വിദ്യാർത്ഥികൾക്ക് വിലക്കേർപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് നടപടി. അംഗീകാരമില്ലാത്ത എല്ലാ ഭക്ഷണങ്ങളും നിരോധിക്കണമെന്ന് ബിജെപി എംഎൽഎ രവി കുമാർ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടു. അടുത്ത മേയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപി സർക്കാരിന്റെ പുതിയ നീക്കം. തിങ്കളാഴ്ചയാണ് നിയമസഭാ സമ്മേളനം ആരംഭിച്ചത്. ഇത് സ്വകാര്യ ബില്ലായി നിയമസഭയിൽ അവതരിപ്പിക്കാനാണ് നീക്കം. ഇത് സംബന്ധിച്ച് രവികുമാർ ഗവർണർക്ക് കത്തയച്ചിട്ടുണ്ട്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും എം.എൽ.എമാരും ബിൽ അവതരിപ്പിക്കാൻ അനുമതി നൽകി. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ബിജെപി ഹിന്ദുത്വ കാർഡ് ഇറക്കി കളിക്കുകയാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. ബിൽ അവതരിപ്പിക്കാൻ അനുവദിക്കരുതെന്ന് സ്പീക്കറോട് അഭ്യർത്ഥിക്കുമെന്ന് പ്രതിപക്ഷ നേതാവ് ബി കെ ഹരിപ്രസാദ് പറഞ്ഞു. അഴിമതി മൂടിവച്ച് ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളിൽ നിന്ന്…

Read More

താമരശേരി: അറ്റകുറ്റപ്പണികളുടെ ഭാഗമായി വയനാട് ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ബുധനാഴ്ച മുതൽ പണി തീരുന്നതുവരെ ഭാഗിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

Read More

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സാങ്കേതികവിദ്യയിൽ ദ്രുതഗതിയിലുള്ള മാറ്റം വളരെ പ്രചോദനാത്മകമാണെന്ന് പിച്ചൈ പറഞ്ഞു. തിങ്കളാഴ്ച മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ജി 20 അധ്യക്ഷ പദവി ഇന്ത്യയ്ക്ക് ലഭിച്ചതിനെ പിന്തുണച്ച സുന്ദർ പിച്ചൈ, എല്ലാവർക്കും ലഭ്യമാകുന്ന തുറന്ന ഇന്‍റർനെറ്റ് സംവിധാനത്തിനായി പരസ്പരം സഹകരിക്കുന്നത് തുടരുമെന്നും പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചതിന് അദ്ദേഹം പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു.

Read More

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിൻ മത്സരം സമനിലയിൽ അവസാനിച്ചു. 23ആം മിനിറ്റിൽ സഹൽ സമദ് ആണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി ആദ്യ ഗോൾ നേടിയത്. 48ആം മിനിറ്റിൽ മുൻ ബ്ലാസ്റ്റേഴ്സ് താരം വിൻസി ബറെറ്റൊ ഗോൾ നേടി തിരിച്ചടിച്ചു. ചെന്നൈയിൻ എഫ് സിയുടെ ഹോം ഗ്രൗണ്ടിൽ കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ വിജയിച്ചിട്ടില്ല. തുടർച്ചയായി അഞ്ച് മത്സരങ്ങൾ ജയിച്ച ബ്ലാസ്റ്റേഴ്സ് മികച്ച ഫോമിലായിരുന്നു. ചെന്നൈയിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും ഓരോ ​ഗോൾ വീതം നേടി. സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ സമനിലയാണിത്.

Read More

കൊച്ചി: കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസസ് ആൻഡ് ആർട്സിലെ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യുസിസി). കോളേജിലെ അനീതികൾക്കും ജാതി വിവേചനങ്ങൾക്കുമെതിരെ ധീരമായി പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഡബ്ല്യുസിസി പൂർണ പിന്തുണയും ഐക്യദാർഢ്യവും പ്രകടിപ്പിക്കുന്നതായി ഫേസ്ബുക്കിൽ കുറിച്ചു. ‘സിനിമ പഠിക്കുമ്പോഴോ സിനിമയിൽ പ്രവർത്തിക്കുമ്പോഴോ സർഗ്ഗാത്മകത ക്ഷയിക്കാത്ത ഒരു അന്തരീക്ഷം ഉണ്ടായിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. മൗലികാവകാശങ്ങളുടെ നിഷേധം, വിവേചനം, അരക്ഷിതാവസ്ഥ തുടങ്ങിയ സാഹചര്യങ്ങൾ നിലനിൽക്കുന്ന സ്ഥലങ്ങൾ ‘സിനിമ’ എന്ന സമഗ്ര കലയുടെയും അതിൽ പങ്കുകൊള്ളുന്നവരുടെയും വളർച്ചയെ തടസ്സപ്പെടുത്തുന്നുവെന്ന് നമുക്കെല്ലാവർക്കും അറിയാം. ഈ അറിവിൽ ഊന്നിനിന്നുകൊണ്ടുതന്നെ, ജനാധിപത്യബോധത്തോടെ, അനീതികൾക്കും ജാതി വിവേചനങ്ങൾക്കുമെതിരെ ധീരമായി പ്രതിഷേധിക്കുന്ന കെ.ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസസ് ആൻഡ് ആർട്സിലെ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും വിമൻ ഇൻ സിനിമ കളക്ടീവ് പൂർണ പിന്തുണയും ഐക്യദാർഢ്യവും പ്രകടിപ്പിക്കുന്നു’. കെ.ആര്‍.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹനെ പിന്തുണയ്ക്കുന്ന അടൂർ…

Read More

ആൽവാർ: വെറുപ്പിന്‍റെ വിപണിയിൽ സ്നേഹത്തിന്‍റെ കട തുറക്കുകയാണ് ഭാരത് ജോഡോ യാത്രയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സ്നേഹത്തിന്‍റെ സന്ദേശമുയർത്തി രാജ്യത്തെ ഒന്നിപ്പിക്കുകയാണെന്ന് രാജസ്ഥാനിലെ അൽവാറിൽ പൊതുപരിപാടിയിൽ സംസാരിക്കവേ രാഹുൽ ഗാന്ധി പറഞ്ഞു. സാധാരണക്കാരെ കേൾക്കാനും അവരുടെ പ്രശ്നങ്ങളുമായി കൂടുതൽ അടുക്കാനും മാസത്തിൽ ഒരിക്കലെങ്കിലും സംസ്ഥാനത്തിലൂടെ യാത്ര ചെയ്യണമെന്ന് അദ്ദേഹം രാജസ്ഥാൻ മന്ത്രിസഭാംഗങ്ങളോടു അഭ്യർത്ഥിച്ചു. ബി.ജെ.പി നേതാക്കൾ തന്നെ അപമാനിക്കുകയും വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു. “എനിക്ക് ബിജെപി പ്രവർത്തകരോട് വെറുപ്പില്ല. കാരണം. ഞാൻ എന്‍റെ പ്രത്യയശാസ്ത്രത്തിൽ നിലകൊള്ളുന്നു. ഞാൻ എന്താണ് ചെയ്യുന്നതെന്ന് അവർ ചോദിക്കുന്നു. കന്യാകുമാരി മുതൽ കശ്മീരിലേക്ക് ഞാൻ എന്തിനാണ് നടക്കുന്നതെന്ന് അവരുടെ നേതാക്കൾ ചോദിക്കുന്നു. എന്‍റെ ഉത്തരം ഇതാണ് – വെറുപ്പിന്‍റെ വിപണിയിൽ ഞാൻ സ്നേഹത്തിന്‍റെ കട തുറക്കുകയാണ്”, അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ഫ്രാൻസിന്റെ ലോകകപ്പ് ഫൈനൽ തോൽവിക്ക് പിന്നാലെ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ബാലൺ ഡി ഓർ ജേതാവ് കരീം ബെൻസെമ. ബെൻസെമയ്ക്ക് പരിക്കുമൂലം 2022 ലോകകപ്പ് ഫൈനലിൽ കളിക്കാനായിരുന്നില്ല.

Read More