- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
ഖത്തറിൽ ലോകകപ്പ് അവസാനിച്ചതിനു പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ജർമ്മനി ക്യാപ്റ്റൻ ലോഥർ മാത്യൂസ്. ലോകകപ്പിലെ ഏറ്റവും വലിയ പരാജയമാണ് റൊണാൾഡോയുടേതെന്ന് മാത്യൂസ് പറഞ്ഞു. “റൊണാൾഡോ തന്‍റെ ഈഗോ ഉപയോഗിച്ച് തനിക്കും ടീമിനും ഒരു വലിയ നഷ്ടം വരുത്തി, റൊണാൾഡോ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളാണെന്നതിൽ സംശയമില്ല, പക്ഷേ ഇപ്പോൾ അദ്ദേഹം തന്‍റെ പ്രതിച്ഛായ നശിപ്പിച്ചു. ഇനി ഏതെങ്കിലും ഒരു ടീമിൽ അദ്ദേഹത്തിന് സ്ഥാനം ലഭിക്കുമോ എന്ന് ഞാൻ സംശയിക്കുന്നു. തീർച്ചയായും റൊണാൾഡോ ഈ ലോകകപ്പിലെ ഏറ്റവും വലിയ പരാജയമാണ്,” മാത്യൂസ് പറഞ്ഞു. ഖത്തർ ലോകകപ്പിൽ പോർച്ചുഗലിന്‍റെ യാത്ര ക്വാർട്ടർ ഫൈനലിൽ അവസാനിച്ചു. അതേസമയം, നോക്കൗട്ട് റൗണ്ടിലെ രണ്ട് മത്സരങ്ങളിലും ആദ്യ ഇലവനിൽ റൊണാൾഡോയെ ഉൾപ്പെടുത്താതിരുന്നതും വലിയ ചർച്ചാവിഷയമായി. ലോകകപ്പിന് തൊട്ടുമുമ്പാണ് ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിനോട് റൊണാൾഡോ വിടവാങ്ങിയത്.
രാജ്യത്ത് ഏറ്റവും കുറവ് ചേരി നിവാസികളുള്ള സംസ്ഥാനമായി കേരളം. രാജ്യസഭയിൽ എ.എ റഹീം എം.പി ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് കേന്ദ്ര ഭവന, നഗരകാര്യ സഹമന്ത്രി കൗശൽ കിഷോർ ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിൽ 45,471 പേരാണ് ഇത്തരത്തിലുള്ളത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ചേരി നിവാസികളുള്ളത്. മഹാരാഷ്ട്രയിലെ ചേരികളിൽ 25 ലക്ഷത്തോളം കുടുംബങ്ങളാണ് താമസിക്കുന്നത്. 2011 ലെ സെൻസസ് റിപ്പോർട്ട് പ്രകാരം രാജ്യത്തെ 1.39 കോടി കുടുംബങ്ങളാണ് 1,08,227 ചേരികളിലായി താമസിക്കുന്നത്. പ്രധാന നഗരങ്ങളായ ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിലും ധാരാളം ചേരി നിവാസികൾ ഉണ്ട്. തലസ്ഥാന നഗരമായ ഡൽഹിയിൽ മാത്രം 1617239 പേരാണ് ചേരികളിലായി താമസിക്കുന്നത്.
കുവൈത്ത് സിറ്റി: ആരോഗ്യ സേവനങ്ങൾക്കുള്ള ഫീസ് വർധിപ്പിച്ചതോടെ കുവൈത്തിൽ വിദേശികളുടെ ചികിത്സാ ചെലവ് കൂടും. നിലവിലെ 2 ദിനാറിനു (539 രൂപ) പുറമെ മരുന്നുകൾക്കായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ 5 ദിനാറും (1347 രൂപ) ആശുപത്രികളിൽ 10 ദിനാറും (2695) അധികം നൽകണമെന്നാണ് പുതുക്കിയ നിയമം. ഇൻഷ്വറൻസ് എടുത്തിട്ടുള്ളവരും ഈ തുക നൽകേണ്ടിവരും. മരുന്നുകളുടെ ദുരുപയോഗം തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരത്തിലൊരു തീരുമാനമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, മെഡിക്കൽ സെന്‍ററുകൾ, ആശുപത്രികൾ, അത്യാഹിത വിഭാഗങ്ങൾ, ഔട്ട്പേഷ്യന്‍റ് ക്ലിനിക്കുകൾ എന്നിവിടങ്ങളിൽ ഇന്നലെ മുതൽ നിയമം പ്രാബല്യത്തിൽ വന്നു.
പക്വത 25 വയസ്സിലേ വരൂ, ഹോസ്റ്റല്‍ ടൂറിസ്റ്റ് ഹോമല്ല; വിചിത്രമായ വാദങ്ങളുമായി ആരോഗ്യ സർവകലാശാല
കൊച്ചി: ഹോസ്റ്റലുകൾ രാത്രിജീവിതത്തിനുള്ള ടൂറിസ്റ്റ് ഹോമുകളല്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് ആരോഗ്യ സർവകലാശാല. 25 വയസിലാണ് ആളുകള്‍ക്ക് പക്വത വരുന്നതെന്നും അതിന് മുമ്പ് പറയുന്നതൊന്നും അംഗീകരിക്കാനാവില്ലെന്നും സര്‍വകലാശാല ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ഹോസ്റ്റലിലെ രാത്രികാല നിയന്ത്രണങ്ങൾക്കെതിരെ കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. രാത്രി 9.30 ന് ശേഷം പെൺകുട്ടികളെ ഹോസ്റ്റലിൽ പ്രവേശിക്കാൻ അനുവദിക്കുന്നില്ലെന്നായിരുന്നു പരാതി. ഈ പ്രതിഷേധത്തിനെതിരെയാണ് വിചിത്രമായ വാദങ്ങളുമായി ആരോഗ്യ സർവകലാശാല കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. അന്താരാഷ്ട്ര പഠനങ്ങളുടെ അടിസ്ഥാനത്തിൽ, ഒരു വ്യക്തിക്ക് 25 വയസ്സിൽ പൂർണ്ണ പക്വത കൈവരിക്കുമെന്നും അതിനുമുമ്പ് അവർ എടുക്കുന്ന ഏത് തീരുമാനങ്ങളും മാര്‍ഗ നിര്‍ദേശത്തിനു വിധേയമാണെന്നും സർവകലാശാല സത്യവാങ്മൂലത്തിൽ പറയുന്നു.
ലോകകപ്പ് പ്രതിഫലം മുഴുവന്‍ നാട്ടിലെ ദരിദ്രര്‍ക്ക്; ഹൃദയം കവര്‍ന്ന് മൊറോക്കോയുടെ ഹക്കീം സിയേഷ്
റബാത്ത്: ഖത്തർ ലോകകപ്പിൽ നിന്നുള്ള പ്രതിഫലം സ്വന്തം രാജ്യത്തെ പാവപ്പെട്ടവർക്ക് സംഭാവന ചെയ്യാൻ തീരുമാനിച്ച് മൊറോക്കോയുടെ ഹക്കീം സിയേഷ്. ഹക്കീം സിയേഷിന് 277,575 പൗണ്ട് (ഏകദേശം 22.9 കോടി രൂപ) ലഭിക്കും. മൊറോക്കോയിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി അദ്ദേഹം ഈ തുക നീക്കിവയ്ക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്. 2015 ൽ മൊറോക്കൻ ദേശീയ ടീമിൽ ചേർന്ന ഹക്കീം സിയേഷ് ഇതുവരെയുള്ള ശമ്പളം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചതായി റിപ്പോർട്ടുകളുണ്ട്. ടീമിന്‍റെ പരിശീലന സമയങ്ങളിൽ ഉൾപ്പെടെ ലഭിക്കുന്ന ബോണസ് തുക സാധാരണയായി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ടീമിലെ മറ്റ് ജീവനക്കാർക്കും നൽകാറാണ് പതിവ്.
കൊച്ചി: ശ്രീലങ്കയിൽനിന്ന് ഇന്ത്യയിലേക്കു ലഹരി കടത്തിയെന്നു കണ്ടെത്തിയതിനെ തുടർന്നു തിരുച്ചിറപ്പള്ളിയിൽ പിടിയിലായവർക്ക് പാക്കിസ്ഥാൻ ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. തിരുച്ചിറപ്പള്ളിയിൽ നിന്ന് പിടിയിലായ ഒമ്പതംഗ സംഘത്തിലെ രണ്ട് പേർക്ക് പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹാജി സലിം ശൃംഖലയുമായി ബന്ധമുണ്ടെന്നും ആയുധങ്ങളും മയക്കുമരുന്നുകളും കടത്തുന്നതായും വിവരമുണ്ട്. ഗുണശേഖരൻ എന്ന ‘ഗുണ’, സംഘത്തിലെ പുഷ്പരാജ് എന്ന ‘പൂക്കുട്ടി’ എന്നിവർക്കാണ് പാകിസ്ഥാൻ ബന്ധമുള്ളതെന്നും ശ്രീലങ്കയിലെ മയക്കുമരുന്ന് ഇടപാടുകളുടെ സൂത്രധാരൻമാരാണ് ഇവരെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. വിഴിഞ്ഞം തീരത്ത് നിന്ന് മയക്കുമരുന്ന് പിടികൂടിയതിന്‍റെ പശ്ചാത്തലത്തിൽ നടത്തിയ അന്വേഷണത്തിന്‍റെ ഭാഗമായാണ് തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയത്. ഇന്ത്യൻ മഹാസമുദ്രത്തിലൂടെ മയക്കുമരുന്നുകളും ആയുധങ്ങളും എത്തിച്ച് എൽടിടിഇയെ പുനരുജ്ജീവിപ്പിക്കുകയായിരുന്നു സംഘത്തിന്‍റെ ലക്ഷ്യം. ചെന്നൈ, തിരുപ്പൂർ, ചെങ്കൽപേട്ട്, തിരുച്ചിറപ്പള്ളി ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ സംഘവുമായി ബന്ധമുള്ളവർ താമസിക്കുന്നുണ്ടെന്ന സംശയത്തെ തുടർന്നാണ് റെയ്ഡ് നടത്തിയത്.
തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യങ്ങൾ ചോദിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എന്തിനാണ് ഒരു കിലോമീറ്റർ ബഫർ സോൺ വേണമെന്ന് മന്ത്രിസഭ തീരുമാനിച്ചതെന്നും ആദ്യ ഉത്തരവ് റദ്ദാക്കാതെ അവ്യക്തമായ ഉത്തരവ് എന്തുകൊണ്ടാണ് രണ്ടാമത് പുറപ്പെടുവിച്ചതെന്നും സതീശൻ ചോദിച്ചു. വനമേഖലയ്ക്ക് സമീപം താമസിക്കുന്ന കർഷകരെ സർക്കാർ കബളിപ്പിക്കുകയാണെന്ന് സതീശൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നേരിട്ടുള്ള സൈറ്റ് പരിശോധന നടത്താതെ സാറ്റലൈറ്റ് സർവേ റിപ്പോർട്ട് മാത്രം പരിഗണിച്ച് ബഫർ സോൺ നിശ്ചയിക്കാനുള്ള നീക്കം സ്വീകാര്യമല്ല. ഇക്കാര്യത്തിൽ ജനങ്ങളെ അണിനിരത്തി പ്രതിരോധം തീർക്കുമെന്നും സതീശൻ പറഞ്ഞു. മലയോര മേഖലയിലെ ബഫർ സോൺ മേഖലയെക്കുറിച്ചുള്ള സാറ്റലൈറ്റ് സർവേ റിപ്പോർട്ടിനെതിരെ ജനങ്ങൾ ശക്തമായി പ്രതിഷേധത്തിലാണ് .
ഗൂഗിൾ അവതരിപ്പിച്ച സേവനങ്ങളിൽ ഏറ്റവും സ്വീകാര്യമായ ഒന്നാണ് ഗൂഗിൾ ലെൻസ്. അജ്ഞാത ഭാഷകൾ വിവർത്തനം ചെയ്യുന്നതിന് ഗൂഗിൾ ലെൻസ് വളരെ ഉപയോഗപ്രദമാണ്. ഇപ്പോഴിതാ ഡോക്ടർമാരും മെഡിക്കൽ പ്രൊഫഷണലുകളും എഴുതിയ കുറിപ്പടികൾ വായിക്കാനുള്ള സൗകര്യവുമായി ഗൂഗിൾ ലെൻസ് വരുന്നു. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ സഹായത്തോടെ വായിക്കാൻ ബുദ്ധിമുട്ടേറിയ അത്തരം കുറിപ്പടികൾ ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള ഫീച്ചറിൻ്റെ മിനുക്കുപണിയിലാണ് കമ്പനി. ആദ്യഘട്ടത്തില്‍ മെഡിക്കല്‍ പ്രൊഫഷണല്‍സിനായിട്ടാകും പുതിയ ഫീച്ചര്‍ പുറത്തിറക്കുന്നത്. മെഡിക്കല്‍ കുറിപ്പുകള്‍ ഗൂഗിള്‍ ലെന്‍സ് ഉപയോഗിച്ച് സ്‌കാന്‍ ചെയ്താല്‍ മരുന്നുകളുടെ പേര് പ്രത്യേകമായി ഡിജിറ്റല്‍ രൂപത്തില്‍ എഴുതിക്കാണിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
തിരുവനന്തപുരം: ഓണം, വിഷു, ക്രിസ്തുമസ് സമയങ്ങളിൽ സംസ്ഥാനത്ത് മദ്യവിൽപ്പന പൊടിപൊടിക്കാറുണ്ട്. ഇത്തവണത്തെ ഫുട്ബോൾ ലോകകപ്പ് ആവേശം ബെവ്കോയ്ക്കും ലോട്ടറി ആയിരുന്നു. ലോകകപ്പ് ഫൈനൽ ആവേശത്തിൽ കേരളത്തിൽ ബെവ്കോ വഴി 50 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. ഞായറാഴ്ചകളിലെ ശരാശരി മദ്യവിൽപ്പന 30 കോടിയാണെങ്കിലും ഫുട്ബോൾ ലഹരിയിൽ മദ്യവിൽപ്പന വർദ്ധിച്ചു. ഫൈനൽ ദിവസം 49.88 കോടി രൂപയായിരുന്നു ബെവ്കോയുടെ വരുമാനം. അതേസമയം, ഓണം, ക്രിസ്മസ് ദിവസങ്ങളിലെ മദ്യവിൽപ്പനയുടെ ദൈനംദിന റെക്കോർഡ് ഭേദിക്കാൻ ലോകകപ്പ് ഫൈനൽ ആവേശത്തിനും കഴിഞ്ഞിട്ടില്ല.
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ അതിശൈത്യത്തിൽ വലഞ്ഞ് ജനങ്ങൾ. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് 40 വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. പത്തോളം യാത്രക്കാർക്ക് പരിക്കേറ്റു. അർണിയയിലെ ദസര മേൽപ്പാലത്തിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരിൽ ഒരാൾ ട്രക്ക് ഡ്രൈവറാണെന്നും മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. നിരവധി ലോറികളും കാറുകളും റോഡിൽ കുടുങ്ങുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഹരിയാനയിൽ ഉപമുഖ്യമന്ത്രിയുടെ വാഹനവും അപകടത്തിൽ പെട്ടു. ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ന് രാവിലെ മുതൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുന്നുണ്ട്. ഡൽഹി വിമാനത്താവളം ‘ഫോഗ് അലേർട്ട്’ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഇതുവരെ വിമാന സർവീസുകൾക്ക് തടസ്സമൊന്നും ഉണ്ടായിട്ടില്ല. പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ്, വടക്കൻ രാജസ്ഥാൻ, ബീഹാർ എന്നിവിടങ്ങളിലും കനത്ത മൂടൽമഞ്ഞുണ്ട്.
