Author: News Desk

കൊച്ചി: പാതയോരത്തെ കൊടിതോരണങ്ങൾ നീക്കം ചെയ്യുന്നത് സംബന്ധിച്ച് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ഒരാഴ്ചയ്ക്കകം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് അയയ്ക്കാൻ ഹൈക്കോടതി ഉത്തരവ്. ഉചിതമായ സംവിധാനങ്ങളിലൂടെ ഈ ഉത്തരവിനെക്കുറിച്ച് പൊതുജനങ്ങളെ ബോധവാൻമാരാക്കണമെന്നും നിയമലംഘനം ആവർത്തിക്കാതെ നോക്കേണ്ടത് തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയുടെ വ്യക്തിപരമായ ഉത്തരവാദിത്തമാണെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. പൊതു സ്ഥലങ്ങളിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കുമ്പോൾ, അതിൽ ഏജൻസിയുടെ സ്റ്റാമ്പ് ഉണ്ടായിരിക്കണം. അല്ലാത്തപക്ഷം ഏജൻസികളുടെ ലൈസൻസ് റദ്ദാക്കും. ഭാവിയിൽ നിയമലംഘനം നടക്കുന്നില്ലെന്ന് ഉറപ്പാക്കണം. ഒപ്പം അനധികൃത ബോർഡുകളും കൊടിതോരണങ്ങളും സ്ഥാപിക്കുന്നത് നിയന്ത്രിക്കാൻ പ്രാദേശിക തലത്തിൽ രൂപീകരിച്ച കമ്മിറ്റികൾ സംസ്ഥാന കമ്മിറ്റി കൺവീനർക്ക് റിപ്പോർട്ട് നൽകണം. ഇതുസംബന്ധിച്ച റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കാനും കോടതി ഉത്തരവിട്ടു.

Read More

വെബ് ബ്രൗസറിലെ ജി മെയിലിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ അവതരിപ്പിക്കുമെന്ന് ഗൂഗിൾ വെളിപ്പെടുത്തി. ഈ ഫീച്ചർ നിലവിൽ ബീറ്റയിലാണെന്നും, ഉപയോക്താക്കളെ അവരുടെ ഡൊമെയ്നിനകത്തും പുറത്തും എൻക്രിപ്റ്റ് ചെയ്ത ഇമെയിലുകൾ അയയ്ക്കാനും സ്വീകരിക്കാനും അനുവദിക്കുമെന്നും ഗൂഗിൾ അറിയിച്ചു. ഗൂഗിൾ വർക്ക്സ്പേസ് എന്‍റർപ്രൈസ് പ്ലസ്, എഡ്യൂക്കേഷൻ പ്ലസ്, എഡ്യൂക്കേഷൻ സ്റ്റാൻഡേർഡ് മുതലായ വിദ്യാഭ്യാസ അക്കൗണ്ടുകള്‍ക്ക് മാത്രമേ തുടക്കത്തിൽ പുതിയ ഫീച്ചർ ലഭ്യമാകൂ. ക്ലയന്റ് സൈഡ് എന്‍ക്രിപ്ഷന്‍ എന്നാണ്  ഗൂഗിള്‍ വിശേഷിപ്പിക്കുന്ന ഈ പുതിയ ഫീച്ചറിൻ്റെ പേര്. ഇമെയില്‍ ബോഡിയിലെ സെന്‍സിറ്റീവ് ഡാറ്റയും മറ്റും ഗൂഗിള്‍ സെര്‍വറുകള്‍ക്ക് വ്യക്തമല്ലാത്ത രീതിയിലുള്ള അറ്റാച്ച്മെന്റുകളാക്കി മാറ്റുമെന്ന് ഗൂഗിള്‍ പറയുന്നു. എന്‍ക്രിപ്ഷന്‍ കീകളില്‍ നിയന്ത്രണം നിലനിര്‍ത്താനും കീകള്‍ ആക്‌സസ് ചെയ്യുന്നതിനുള്ള ഐഡന്റിറ്റി സേവനത്തിനും ഇത് ഉപഭോക്താക്കളെ അനുവദിക്കും. ബീറ്റ പ്രോഗ്രാമിനായുള്ള അപേക്ഷാ പ്രക്രിയ 2023 ജനുവരി വരെയായിരിക്കുമെന്ന് ഗൂഗിൾ അറിയിച്ചു. സ്വകാര്യ ഗൂഗിൾ അക്കൗണ്ടുകൾ, ഗൂഗിൾ വർക്ക് പ്ലേസ് എസെൻഷ്യൽ മുതലായവയുള്ള ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ഇതുവരെ ലഭ്യമല്ല. പുതിയ ഫീച്ചർ…

Read More

ഡൽഹി: കേരളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പരമ്പരാഗത ഭക്ഷ്യ ബ്രാൻഡുകളിൽ മുന്നിൽ നിൽക്കുന്ന നിറപറയെ സ്വന്തമാക്കി വിപ്രോ കൺസ്യൂമർ കെയർ. നിറപറയെ ഏറ്റെടുക്കുന്നതിലൂടെ പാക്കേജ്ഡ് ഫുഡ്, സ്പൈസസ് വിഭാഗത്തിലേക്കുള്ള പ്രവേശനം വിപ്രോ പ്രഖ്യാപിച്ചു. കരാറിൽ ഒപ്പുവച്ചുവെങ്കിലും എത്ര തുകയ്ക്കാണ് ഏറ്റെടുക്കൽ നടത്തുകയെന്ന് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഈ ഏറ്റെടുക്കലിലൂടെ, സുഗന്ധവ്യഞ്ജന വിപണിയിൽ ഇതിനകം സാന്നിധ്യമുള്ള ഡാബർ, ഇമാമി, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്‌സ് ലിമിറ്റഡ്, ഐടിസി തുടങ്ങിയ എഫ്എംസിജി സ്ഥാപനങ്ങളെയായിരിക്കും വിപ്രോ കൺസ്യൂമർ കെയർ നേരിടുക. 

Read More

ഗൂഗിൾ സിഇഒ സുന്ദർ പിച്ചെയുടെ കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനം ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് സമ്മാനിക്കുന്നത് പ്രതീക്ഷയുടെ പുതു കിരണം. 300 മില്യൺ ഡോളറാണ് ഗൂഗിൾ സ്റ്റാർട്ടപ്പുകൾക്കായി നീക്കിവച്ചിരിക്കുന്നത്. നിക്ഷേപ തുകയുടെ നാലിലൊന്ന് സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംരംഭങ്ങൾക്ക്. ആഗോള സാമ്പത്തിക മാന്ദ്യത്തിന്‍റെ ഭീഷണിയെ തുടർന്ന് സ്റ്റാർട്ടപ്പുകൾ ഫണ്ടിംഗ് ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിലാണ് ഗൂഗിളിന്‍റെ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. അതേസമയം ഏതൊക്കെ മേഖലകളിലാണ് ഗൂഗിൾ നിക്ഷേപം നടത്തുകയെന്നതും വ്യക്തമല്ല. 2020ല്‍ പ്രഖ്യാപിച്ച 10 ബില്യണ്‍ ഡോളറിൻ്റെ(75,000 കോടി രൂപ) ഇന്ത്യ ഡിജിറ്റൈസേഷന്‍ ഫണ്ടിൻ്റെ ഭാഗമായാണ് ഗൂഗിള്‍ ഇന്ത്യയില്‍ നടത്തുന്ന നിക്ഷേപങ്ങളെല്ലാം. പ്രാദേശിക ഭാഷകളില്‍ വിവരങ്ങള്‍ നല്‍കല്‍, രാജ്യത്തെ സവിശേഷമായ ആവശ്യങ്ങളുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍, ഡിജിറ്റല്‍ ട്രാന്‍സഫര്‍മേഷന്‍, ആരോഗ്യം, വിദ്യാഭ്യാസം,കൃഷി തുടങ്ങിയ മേഖലകളിലെ എഐ ടെക്‌നോളജി തുടങ്ങിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാവും നിക്ഷേപങ്ങള്‍ നടത്തുകയെന്നാണ് 2020 ജൂലൈ 13ന് എഴുതിയ ബ്ലോഗില്‍ സുന്ദര്‍ പിച്ചെ വ്യക്തമാക്കിയിട്ടുള്ളത്. റിലയൻസ് ജിയോയാണ് ഗൂഗിൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയ കമ്പനി.…

Read More

കണ്ണൂർ: പ്രിയ വർഗീസിനെ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കുന്നത് സംബന്ധിച്ച തീരുമാനത്തിനായി വിഷയം സൂക്ഷ്മപരിശോധനാ സമിതിക്ക് വിട്ടു. ഇന്ന് ചേർന്ന സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. പ്രിയ വർഗീസിന്‍റെ നിയമനം സംബന്ധിച്ച തീരുമാനം പുനഃപരിശോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. മുൻ എം.പി കെ.കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിന് അസോസിയേറ്റ് പ്രൊഫസറാകാൻ അർഹതയില്ലെന്ന് ഹൈക്കോടതി വിധിച്ചിരുന്നു.  വിധി ചർച്ചയ്ക്കായാണ് കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് ഇന്ന് യോഗം ചേർന്നത്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ യോഗ്യത സർവകലാശാലയുടെ സ്ക്രൂട്നി കമ്മിറ്റി പുനഃപരിശോധിക്കും.  പ്രിയാ വർഗീസിന് യോഗ്യതയില്ലെന്ന് പരിശോധനയിൽ തെളിഞ്ഞാൽ രണ്ടാം റാങ്കുകാരനായ ജോസഫ് സ്കറിയയ്ക്ക് ജോലി ലഭിക്കും. തസ്തികയിലേക്ക് വീണ്ടും അഭിമുഖം ഉണ്ടാകില്ലെന്ന് വി.സി ഗോപിനാഥ് രവീന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു. തുടർനടപടികൾ ഇന്നത്തെ സിൻഡിക്കേറ്റ് യോഗത്തിൽ ചർച്ച ചെയ്യും. വിധി വന്ന് ഒന്നര മാസം കഴിഞ്ഞിട്ടും ഒരു നടപടിയും സ്വീകരിക്കാൻ സർവകലാശാല തയ്യാറായിരുന്നില്ല. വിഷയം ചർച്ച ചെയ്യാൻ നിശ്ചയിച്ചിരുന്ന സിൻഡിക്കേറ്റ് യോഗങ്ങൾ നേരത്തെ രണ്ട് തവണ…

Read More

ദോഹ: മെസ്സിയും സംഘവും ലോകകപ്പ് നേടി ചരിത്രം സൃഷ്ടിച്ചു കഴിഞ്ഞു. അർജന്‍റീനയുടെ വിജയവും മെസിയുടെ കിരീടധാരണവും സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ഇതിനു പിന്നാലെയാണ് മെസ്സിയുടെ പോസ്റ്റ് ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ലൈക്ക് ചെയ്യപ്പെട്ട ചിത്രമായി മാറിയത്. ഫൈനൽ വിജയത്തിനു പിന്നാലെ ലോകകപ്പ് ഉയർത്തിപ്പിടിക്കുന്നതിന്‍റെ ചിത്രങ്ങൾ മെസ്സി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. മിനിറ്റുകൾക്കുള്ളിൽ ചിത്രം തരംഗമാവുകയും 57 മില്ല്യണിലധികം ലൈക്കുകൾ നേടുകയും ചെയ്തു. ചുരുങ്ങിയ സമയത്തിനുള്ളിൽ 50 മില്ല്യണിലധികം ലൈക്കുകൾ നേടുന്ന ഇൻസ്റ്റാഗ്രാം പോസ്റ്റ് കൂടിയാണിത്.

Read More

വാഷിങ്ടണ്‍: ചൈനയിലെ കോവിഡ് വ്യാപനം ആശങ്കാജനകമാണെന്ന് അമേരിക്ക. ചൈനയിലെ സ്ഥിതിഗതികൾ ഗൗരവമായി കാണണമെന്നും വൈറസിന്‍റെ വ്യാപനം മറ്റ് രാജ്യങ്ങൾക്ക് ഭീഷണി ഉയർത്തുന്ന പുതിയ വകഭേദങ്ങളുടെ ആവിർഭാവത്തിലേക്ക് നയിച്ചേക്കാമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വക്താവ് നെഡ് പ്രൈസ് വ്യക്തമാക്കി. സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തെ പുതുവർഷത്തിന്‍റെ തുടക്കത്തിൽ ബീജിംഗിലേക്ക് അയയ്ക്കാനിരിക്കെയാണ് അമേരിക്കയുടെ പ്രതികരണം. ചൈനയിലെ രോഗബാധകളുടെ ദ്രുതഗതിയിലുള്ള വർദ്ധനവ് ആഗോള സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും അമേരിക്ക വിശ്വസിക്കുന്നു. സീറോ-കോവിഡ് നയത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങളുടെ പിന്നാലെ ചൈനയിലെ കേസുകൾ വർദ്ധിച്ചിരുന്നു. പാശ്ചാത്യ രാജ്യങ്ങളേക്കാൾ ഫലപ്രദമായി കോവിഡിനെതിരെ പോരാടി എന്ന പ്രതീതി സൃഷ്ടിക്കാൻ ചൈന കോവിഡ് കണക്കുകൾ മറച്ചുവയ്ക്കുകയാണെന്നും വിശ്വസിക്കപ്പെടുന്നു.

Read More

മോണ്ട്രിയൽ: നാല് വർഷത്തെ സമഗ്ര ചർച്ചകൾക്കൊടുവിൽ ഇന്ത്യ ഉൾപ്പെടെ ഇരുനൂറിലധികം രാജ്യങ്ങൾ ചരിത്രപരമായ ജൈവവൈവിധ്യ കരാറിൽ ഒപ്പുവെച്ചു. കാനഡയിലെ മോണ്ട്രിയലിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ ആഗോള ജൈവവൈവിധ്യ ഉച്ചകോടിയിലാണ് (കോപ് 15) കരാർ ഒപ്പുവച്ചത്. പരിസ്ഥിതിനാശം തടയുകയും വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളെയും ആവാസവ്യവസ്ഥകളെയും സംരക്ഷിക്കുകയുമാണ് ലക്ഷ്യം. കോപ് -15 ഉച്ചകോടിയിൽ അദ്ധ്യക്ഷത വഹിക്കുന്ന ചൈനീസ് പരിസ്ഥിതി മന്ത്രി ഹുവാങ് റുൻഖു പ്രഖ്യാപിച്ച കരാറിനെ പ്രതിനിധികൾ കൈയടികളോടെ സ്വീകരിച്ചു. ജൈവവൈവിധ്യ സംരക്ഷണത്തിനായി വികസ്വരരാജ്യങ്ങളോടുൾപ്പെടെ സാമ്പത്തിക സഹായമഭ്യർഥിച്ച കരാറിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ വിയോജിപ്പ് വ്യക്തമാക്കി. വിവിധ ഭൂപ്രദേശങ്ങൾ,സമുദ്രങ്ങൾ, വനങ്ങൾ മുതലായവയെ മലിനീകരണത്തിൽ നിന്നും ഭൂമിയെ കാലാവസ്ഥാ വ്യതിയാനത്തിൽ നിന്നും സംരക്ഷിക്കുകയാണ് ലക്ഷ്യം.

Read More

നാല് വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം എന്ന പേരില്‍ പ്രതീക്ഷകൾ ഉയര്‍ത്തിയ ചിത്രമായിരുന്നു ‘പഠാന്‍’. എന്നാല്‍ കഴിഞ്ഞ ആഴ്ച ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തെത്തിയതോടെ അപ്രതീക്ഷിത വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ചിത്രത്തിലെ നായിക ദീപിക പദുകോണ്‍ ധരിച്ച വസ്ത്രത്തിൻ്റെ നിറം സംഘപരിവാര്‍ അനുകൂലികളെ ചൊടിപ്പിക്കുകയും ബഹിഷ്കരണാഹ്വാനം നടത്തുകയും ചെയ്തു. ഇപ്പോഴിതാ ചിത്രത്തിലെ അടുത്ത വീഡിയോ ഗാനവും പ്രേക്ഷകരിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്. ഡിസംബർ 22ന് ‘ഝൂമേ ജോ പഠാന്‍’ എന്ന ഗാനം റിലീസ് ചെയ്യും. ബേഷരം രംഗിലേതുപോലെ ഷാരൂഖ് ഖാനോടൊപ്പം ദീപിക പദുക്കോണും ഗാനത്തിന്‍റെ ഭാഗമാണ്. ഒരു ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ധാർത്ഥ് ആനന്ദാണ്. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിനു വേണ്ടി ഷാരൂഖ് ഏറെ…

Read More

നെവാഡ: ജീവികൾക്ക് ഒരു പ്രസവവാർഡ്, കേൾക്കാൻ ആശ്ചര്യകരമായി തോന്നിയേക്കാം. 230 ദശലക്ഷം വർഷത്തിലധികം പഴക്കമുള്ള ഒരു പുരാതന ഫോസിൽ സൈറ്റിനെക്കുറിച്ച് ശാസ്ത്രജ്ഞർ പറയുന്നത് ഇപ്രകാരമാണ്. ജീവികൾ പ്രസവിക്കാൻ ഉപയോഗിച്ചിരുന്ന സ്ഥലമാണിതെന്നാണ് കണ്ടെത്തൽ. വളരെക്കാലം, ഈ സ്ഥലം സമുദ്ര ഉരഗങ്ങളുടെ ശ്മശാനമായി കണക്കാക്കപ്പെട്ടു. നെവാഡയിലെ ഒരു ഭീമാകാരമായ ഇക്ത്യോസോർ ഫോസിലുകളാൽ പ്രശസ്തമായ ഫോസിൽ സൈറ്റിനെക്കുറിച്ചാണ് ശാസ്ത്രജ്ഞർ കൗതുകം ജനിപ്പിക്കുന്ന പുതിയ കണ്ടെത്തലുകൾ നടത്തിയിരിക്കുന്നത്. പുരാതന സമുദ്രങ്ങളിൽ ആധിപത്യം പുലർത്തിയിരുന്ന ഉരഗങ്ങളാണ് ഇക്ത്യോസോറുകൾ. ഒരു സ്കൂൾ ബസിന്‍റെ വലുപ്പത്തിലേക്ക് വളരാനുള്ള കഴിവ് അവർക്കുണ്ട്. വലിയ തുഴയുടെ ആകൃതിയിലുള്ള ഫ്ലിപ്പറുകളും നീണ്ട താടിയെല്ലുകളും പല്ലുകളും നിറഞ്ഞ ഇവ വെള്ളത്തിനടിയിലെ വേട്ടക്കാരായിരുന്നു. 1950 -കളിലാണ് നെവാഡയിലെ ഇക്ത്യോസോർ അസ്ഥികൾ കുഴിച്ചെടുത്തത്. ഈ ജീവികളെല്ലാം എങ്ങനെ ഒരുമിച്ചു ചത്തു എന്ന പഠനത്തിലായിരുന്നു ഇത്രയും കാലം പാലിയന്റോളജിസ്റ്റുകൾ. എന്നാൽ ഇപ്പോൾ കറന്റ് ബയോളജി ജേണലിൽ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഗവേഷകർ മറ്റൊരു സിദ്ധാന്തം രചിച്ചത്. ഉരഗങ്ങളുടെ ശ്മശാനം എന്ന…

Read More