- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
ഇന്ദ്രൻസ് നായകനായി കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ ഹൊറർ സൈക്കോ ത്രില്ലർ ‘വാമനൻ’ തമിഴ് റീമേക്കിനൊരുങ്ങുന്നു. സിനിമ ഇഷ്ടപ്പെട്ട ജനപ്രിയ തമിഴ് നടൻ റീമേക്കിനു സമ്മതമറിയിക്കുകയായിരുന്നു. മറ്റ് വിശദാംശങ്ങൾ ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ലെങ്കിലും ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത്യന്തം നിഗൂഢതയേറിയ ചിത്രം എ ബി ബിനിലാണ് സംവിധാനം ചെയ്തത്. അരുൺ ശിവനാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. സീമ ജി നായർ, നിർമൽ പാലാഴി, സെബാസ്റ്റ്യൻ, ദിൽഷാന ദിൽഷാദ്, അരുൺ ബാബു, ജെറി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. മൂവി ഗാങ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ അരുൺ ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്. ‘വാമനൻ’ എന്ന വ്യക്തിയുടെ ജീവിതത്തിൽ സംഭവിക്കുന്ന അസാധാരണ സംഭവങ്ങളുടെ കഥയാണ് ചിത്രം പറഞ്ഞുവയ്ക്കുന്നത്. ഹൈറേഞ്ചിലെ ഒരു റിസോർട്ടിന്‍റെ മാനേജരാണ് ‘വാമനൻ’. കുടുംബത്തോടൊപ്പം പുതുതായി വാങ്ങിയ വീട്ടിലേക്ക് താമസം മാറിയതിനു ശേഷം അവിടെ നടക്കുന്ന സംഭവങ്ങൾ അദ്ദേഹത്തിന്‍റെ ജീവിതത്തെ മാറ്റിമറിക്കുന്നതാണ് കഥയുടെ ഇതിവൃത്തം.
ന്യൂഡല്‍ഹി: രാജ്യത്തെ സ്കൂൾ പാഠപുസ്തകങ്ങളിൽ ഭഗവദ്ഗീത, വേദങ്ങൾ, ചരിത്രത്തിൽ ഇടംനേടാനാവാതെ പോയ സ്വാതന്ത്ര്യസമര സേനാനികളുടെ സംഭാവനകൾ എന്നിവ ഉൾപ്പെടുത്തണമെന്ന് ശുപാർശ ചെയ്ത് പാര്‍ലമെന്ററി സമിതി. തിങ്കളാഴ്ച പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് എന്‍സിഇആര്‍ടിക്കും കേന്ദ്രവിദ്യാഭ്യാസ വകുപ്പിനുമുള്ള നിര്‍ദേശങ്ങളുള്ളത്. വിവിധ മേഖലകളിൽ മികവ് പുലർത്തിയ സ്ത്രീകളെയും അവരുടെ സംഭാവനകളെയും റെഗുലര്‍ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തണമെന്നും എൻസിഇആർടിയുടെ നിർദ്ദേശത്തിൽ പറയുന്നു. അനുബന്ധപഠനത്തിനു പകരം പ്രധാന പാഠ ഭാഗങ്ങളിൽ ഉൾപ്പെടുത്തുമ്പോൾ മാത്രമേ ഇക്കാര്യങ്ങൾ നിർബന്ധമായും പഠിക്കേണ്ടതാകൂവെന്നും റിപ്പോർട്ടിൽ പറയുന്നു. സിഖ്- മറാഠാ ചരിത്രവും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ചരിത്രവും ഉൾപ്പെടുത്താനും നിർദ്ദേശമുണ്ട്. വിദ്യാഭ്യാസ-വനിതാ-ശിശു-യുവജന-സ്‌പോര്‍ട്‌സ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും ബിജെപി രാജ്യസഭാ എം.പിയുമായ വിവേക് ഠാക്കൂറാണ് നടപടി റിപ്പോര്‍ട്ട് രാജ്യസഭയില്‍ സമര്‍പ്പിച്ചത്. സ്കൂൾ പാഠപുസ്തകങ്ങളിൽ വിവരിക്കുന്ന “ചരിത്രവിരുദ്ധമായ വസ്തുതകള്‍” തിരിച്ചറിയുന്നതിനും ഇന്ത്യൻ ചരിത്രത്തിലെ എല്ലാ കാലഘട്ടങ്ങൾക്കും തുല്യ പദവി ഉറപ്പാക്കുന്നതിനും പ്രമുഖ വനിതകൾക്ക് തുല്യ പ്രാതിനിധ്യം നൽകുന്നതിനുമാണ് സമിതി രൂപീകരിച്ചിരിക്കുന്നത്.
കൊച്ചി: കേരളത്തിൽ ജിയോ ട്രൂ 5ജി സേവനങ്ങൾക്ക് ആരംഭം കുറിച്ചു. കൊച്ചി പനമ്പിള്ളി നഗറിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. 5ജി സേവനം കേരളത്തിലെ ആരോഗ്യ, വിദ്യാഭ്യാസ, ഐടി മേഖലകൾക്ക് ഉത്തേജനം നൽകുമെന്നും വിവിധ മേഖലകളുടെ വളർച്ച 5 ജിയിലൂടെ കൈവരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം കേരളത്തിൽ ആദ്യമായി കൊച്ചിയിൽ 5ജി സേവനം ലഭ്യമാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് കൊച്ചി കോർപ്പറേഷൻ മേയർ എം അനിൽകുമാർ പറഞ്ഞു. കൊച്ചി കോർപ്പറേഷൻ പരിധിയിലും ഗുരുവായൂർ ക്ഷേത്ര പരിസരത്തും ചൊവ്വാഴ്ച മുതൽ 5ജി സേവനം ലഭ്യമാകും. അടുത്ത ഒരു മാസത്തിനുള്ളിൽ കേരളത്തിലെ പ്രധാന നഗരങ്ങളിലേക്ക് 5ജി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്. ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ മാത്രമായിരിക്കും സേവനം ലഭ്യമാവുക. ഡിസംബർ അവസാനത്തോടെ രാജ്യത്ത് എല്ലാ താലൂക്കുകളിലും 5ജി സേവനം ലഭ്യമാക്കും.
കാഠ്മണ്ഡു: ലോകാര്യോഗസംഘടനയുടെ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ, യോഗ ഗുരു ബാബാ രാംദേവിന്‍റെ പതഞ്ജലി ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ദിവ്യ ഫാർമസി ഉൾപ്പെടെയുള്ള 16 ഇന്ത്യൻ കമ്പനികളിൽ നിന്ന് മരുന്നുകൾ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ച് നേപ്പാൾ. ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഡിപ്പാര്‍ട്ട്‌മെന്റാണ് പട്ടിക പുറത്തുവിട്ടത്. അലോപ്പതി, ആയുർവേദ മരുന്ന് നിർമ്മാതാക്കൾ പട്ടികയിലുണ്ട്. രാജ്യത്തേക്ക് ഔഷധ ഇറക്കുമതി ചെയ്യാൻ അനുമതി തേടിയ കമ്പനികളുടെ നിർമ്മാണ ശാലകളുടെ . പരിശോധനയിൽ മാനദണ്ഡങ്ങൾ പാലിച്ചല്ല ഇവർ നിർമ്മാണം നടത്തുന്നതെന്ന് കണ്ടെത്തിയ ശേഷമാണ് നടപടിയെന്ന് വകുപ്പ് അധികൃതര്‍ അറിയിച്ചു. നിരോധനം ഏര്‍പ്പെടുത്തിയ കമ്പനികളില്‍ ചിലത് നിലവില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതാണെന്നും മറ്റുള്ളവ പുതിയതാണെന്നും അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ഏപ്രിൽ, ജൂലൈ മാസങ്ങളിൽ നേപ്പാൾ ഒരു സംഘത്തെ പരിശോധനയ്ക്കായി ഇന്ത്യയിലേക്ക് അയച്ചിരുന്നു. മാനദണ്ഡങ്ങൾ ലംഘിച്ച് നിർമ്മിക്കുന്ന മരുന്നുകളിൽ ഗുരുതരമായ രോഗങ്ങൾക്കുള്ള മരുന്നുകൾ, ദന്തചികിത്സയ്ക്ക് ഉപയോഗിക്കുന്നവ, വാക്സിനുകൾ എന്നിവ ഉൾപ്പെടുന്നു.
കോഴിക്കോട്: ബഫർ സോൺ വിഷയത്തിൽ മലയോര മേഖലകളിൽ കർഷകരെ സംഘടിപ്പിച്ച് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. കോഴിക്കോട് കൂരാച്ചുണ്ട് സമരപ്രഖ്യാപന കൺവെൻഷൻ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. എന്ത് വിലകൊടുത്തും കർഷകരുടെ താൽപര്യങ്ങൾ കോൺഗ്രസ് സംരക്ഷിക്കുമെന്ന് രമേശ് ചെന്നിത്തല എംഎൽഎ പ്രഖ്യാപിച്ചു. “കെ റെയിൽ പെട്ടിയിൽ വെച്ചത് പോലെ ബഫർ സോണും പെട്ടിയിൽ വെപ്പിക്കും. കെ റെയിലിൽ ഒരിഞ്ച് പോലും പിന്നോട്ട് പോകില്ലെന്ന് പിണറായി പറഞ്ഞു. അവസാനം ഒരിഞ്ചല്ല ഒരു കിലോമീറ്റർ പിന്നിലേക്ക് പോകേണ്ടിവന്നു. ബഫർ സോണിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. ബഫർ സോൺ വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗം പ്രഹസനമാണ്.” – ചെന്നിത്തല ആരോപിച്ചു. “ഒരു ഏരിയൽ സർവേ നടത്തുന്നതിൽ അർത്ഥമില്ല. മല എലിയെ പ്രസവിക്കുന്നത് പോലെയാണ് ഇന്നത്തെ തീരുമാനമെന്നും പഞ്ചായത്തുകളുടെ പങ്കാളിത്തത്തോടെ ഫീൽഡ് സർവേ നടപ്പാക്കണമെന്നും ചെന്നിത്തല പറഞ്ഞു. 13 ദിവസത്തിനുള്ളിൽ ഒന്നും സംഭവിക്കില്ല. സീറോ ബഫർ സോൺ എന്ന നിലപാടും സർക്കാർ സ്വീകരിച്ചില്ല. സാറ്റലൈറ്റ് സർവേ പൂർണ്ണമായും തള്ളിക്കളയണമെന്നും” ചെന്നിത്തല ആവശ്യപ്പെട്ടു.
തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ ഫീൽഡ് സർവേ നടത്താൻ മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ തീരുമാനം. ജനങ്ങളുടെ ആശങ്ക അകറ്റാൻ സുപ്രീം കോടതിയിൽ സമർപ്പിച്ച ആധികാരിക രേഖ പുറത്തുവിടാനും യോഗത്തിൽ തീരുമാനമായി. വിഷയം ചർച്ച ചെയ്യാൻ വനം, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ സംയുക്ത യോഗം ബുധനാഴ്ച ചേരാനും തീരുമാനം. ബഫർ സോണിൽ സംസ്ഥാനത്തിന്‍റെ നിലപാട് വ്യക്തമാക്കുന്ന രേഖ സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ജനവാസ മേഖലകളെ ഒഴിവാക്കുന്നതുൾപ്പെടെയുള്ള ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ ഈ രേഖ പ്രസിദ്ധീകരിക്കുവാനും യോഗത്തിൽ തീരുമാനമായി. നിലവിൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച സാറ്റലൈറ്റ് സർവേ റിപ്പോർട്ടുമായി ബന്ധപ്പെട്ട മാപ്പ് ആധികാരിക രേഖയല്ല. ഇതിന്‍റെ വിശദാംശങ്ങളാണ് ഇപ്പോൾ വിവാദത്തിനു കാരണമായത്.
ന്യൂഡൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ യുപി കോൺഗ്രസ് നേതാവ് അജയ് റായിക്കെതിരെ കേസെടുത്തു. അപകീർത്തിപ്പെടുത്തൽ, ലൈംഗികച്ചുവയുള്ള സംസാരം എന്നീ വകുപ്പുകൾ ചുമത്തിയാണ് യുപി റോബർട്ട്സ്ഗഞ്ച് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബിജെപി നേതാവ് പുഷ്പ സിങ്ങിന്‍റെ പരാതിയിലാണ് നടപടി. സ്ത്രീകളോടുള്ള ഗാന്ധി കുടുംബത്തിന്‍റെ നിലപാട് വ്യക്തമായെന്നും അജയ് റായിയെപ്പോലുള്ളവരെ കോൺഗ്രസ് പ്രോത്സാഹിപ്പിക്കുകയാണെന്നും സ്മൃതി ഇറാനി ആരോപിച്ചു. ദുരുദ്ദേശ്യത്തോടെയാണ് സ്മൃതി ഇറാനി അമേഠിയിലേക്ക് വരുന്നതെന്നും 2024 ൽ രാഹുൽ ഗാന്ധി മണ്ഡലം തിരിച്ചുപിടിക്കുമെന്നുമായിരുന്നു അജയ് റായ് യുടെ പ്രസ്താവന.
ജയ്പുർ: 105 റൺസെടുക്കുന്നതിനിടെ നാലു വിക്കറ്റ് വീഴ്ത്തി തകർച്ചയിലേക്കു തള്ളിയിടാൻ ശ്രമിച്ച കേരളത്തിനെതിരെ, ദീപക് ഹൂഡയുടെ തകർപ്പൻ സെഞ്ചറിയുടെ ബലത്തിൽ രാജസ്ഥാൻ്റെ തിരിച്ചടി. രഞ്ജി ട്രോഫി ടെസ്റ്റ് മത്സരത്തിൽ ജയ്പൂരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാൻ 87 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 310 റൺസ് എന്ന നിലയിലാണ്. സൽമാൻ ഖാൻ (62*), മാനവ് സുതർ (6*) എന്നിവരാണ് ക്രീസിൽ. ദീപക് ഹൂഡ 133 റൺസെടുത്ത് പുറത്തായി. ഓപ്പണർ യാഷ് കോത്താരിയും (58) രാജസ്ഥാനുവേണ്ടി അർധസെഞ്ചുറി നേടി. ക്യാപ്റ്റൻ അശോക് മെനാരിയ ഡക്കായി. ഓപ്പണർ അഭിജീത് തോമറിനെ വെറും 25 റൺസിന് നഷ്ടമായ രാജസ്ഥാൻ രണ്ടാം വിക്കറ്റിൽ മഹിപാൽ ലോംറോറും യാഷ് കോത്താരിയും ചേർന്ന് അർധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി. തോമർ 15 പന്തിൽ നിന്ന് 10 റൺസ് നേടി. കോത്താരി 84 പന്തിൽ എട്ടു ബൗണ്ടറികളുടെ അകമ്പടിയോടെ 58 റൺസെടുത്തു. 50 പന്തിൽ മൂന്നു ബൗണ്ടറികളുടെ…
തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ ക്രിസ്മസ്- പുതുവത്സരാഘോഷങ്ങളുടെ മാറ്റുകൂട്ടാൻ നഗരവസന്തം പുഷ്പോത്സവത്തിനു നാളെ തുടക്കം.തിരുവനന്തപുരം നഗരസഭയുടെ മേൽനോട്ടത്തിൽ സംസ്ഥാന ടൂറിസം വകുപ്പും തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും കേരള റോസ് സൊസൈറ്റിയും സംയുക്തമായാണ് നഗരവസന്തം സംഘടിപ്പിക്കുന്നത്. നാളെ വൈകിട്ട് ആറിനു നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നാളെ (21-12-2022) വൈകിട്ട് 3 മണി മുതൽ കനകക്കുന്ന്, നിശാഗന്ധി, സൂര്യകാന്തി എന്നിവിടങ്ങളിലെ പുഷ്പോത്സവ പ്രദർശനത്തിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. മുതിർന്നവർക്ക് 100 രൂപയും 12 വയസുവരെയുള്ള കുട്ടികൾക്ക് 50 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ആൾക്കൂട്ടം ഒഴിവാക്കാൻ നഗരത്തിലെ അഞ്ച് കേന്ദ്രങ്ങളിൽ ടിക്കറ്റ് കൗണ്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്. കനകക്കുന്നിനു മുന്‍വശം, മ്യൂസിയത്തിനെതിര്‍വശത്തുള്ള ടൂറിസം ഓഫിസ്, ജവഹര്‍ ബാലഭവനു മുന്‍വശത്തുള്ള പുഷ്‌പോത്സവത്തിന്റെ സംഘാടക സമിതി ഓഫിസ്, വെള്ളയമ്പലത്തെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഓഫിസ്, വഴുതക്കാട് ടാഗോര്‍ തിയെറ്റര്‍ എന്നിവിടങ്ങളിലാണ് ടിക്കറ്റ് കൗണ്ടറുകള്‍ സജ്ജമാക്കിയിട്ടുള്ളത്. നഗരവസന്തത്തിൻ്റെ ഭാഗമായുള്ള പ്രദര്‍ശനം രാത്രി ഒരു…
പാലക്കാട്: പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസ് എൻഐഎ ഏറ്റെടുത്തു. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. കൊലപാതകത്തിൽ തീവ്രവാദ ബന്ധമുണ്ടെന്ന് എൻഐഎ നേരത്തെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കേസിൽ പുതുക്കിയ എഫ്ഐആർ എൻഐഎ സമർപ്പിക്കും. ഏപ്രിൽ 16നാണ് ആർഎസ്എസ് പ്രവർത്തകനായ ശ്രീനിവാസനെ പട്ടാപ്പകൽ മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘം മേലാമുറിയിലെ കടയ്ക്കുള്ളിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്‍റെ കൊലപാതകത്തിനുള്ള പ്രതികാരമായാണ് ശ്രീനിവാസന്‍റെ കൊലപാതകമെന്ന് അന്വേഷണ സംഘം കണ്ടെത്തി. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്‍റെ മൃതദേഹം സൂക്ഷിച്ചിരുന്ന പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിക്ക് സമീപമാണ് ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഡാലോചന നടന്നതെന്ന് പൊലീസ് പറയുന്നു.
