- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
കാബൂള്‍: രാജ്യത്തുടനീളം പെൺകുട്ടികൾക്ക് സർവകലാശാലാ വിദ്യാഭ്യാസത്തിൽ വിലക്കേർപ്പെടുത്തി അഫ്ഗാനിസ്ഥാനിലെ താലിബാൻ. ഉത്തരവ് ഉടൻ നടപ്പാക്കണമെന്ന് അഫ്ഗാനിസ്ഥാനിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി നേദാ മുഹമ്മദ് നദീം സർക്കാർ, സ്വകാര്യ സർവകലാശാലകൾക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ പെൺകുട്ടികളുടെ സർവകലാശാലാ വിദ്യാഭ്യാസം താൽക്കാലികമായി നിർത്തിവയ്ക്കണമെന്നാണ് നിർദ്ദേശം. ഉന്നത വിദ്യാഭ്യാസ മന്ത്രാലയ വക്താവ് സൈനുള്ള ഹാഷിമിയാണ് ഇക്കാര്യം വാർത്താ ഏജൻസികളോട് സ്ഥിരീകരിച്ചത്. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചതിന് തൊട്ടുപിന്നാലെ സർവകലാശാലകളിൽ പെണ്‍കുട്ടികള്‍ക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇടയിൽ കർട്ടനിട്ടു വേർതിരിച്ച ക്ലാസ് മുറികൾ സ്ഥാപിക്കുകയും പെൺകുട്ടികളെ വനിതാ അധ്യാപകരോ മുതിർന്ന പുരുഷ അധ്യാപകരോ മാത്രമേ പഠിപ്പിക്കാവു എന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു.
തിരുവനന്തപുരം: ബഫർ സോൺ, ഫീൽഡ് സർവേ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ നൽകുന്നതിനു ഹെൽപ്പ് ഡെസ്ക് ആരംഭിക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനം. വനം, റവന്യൂ, തദ്ദേശസ്വയംഭരണ മന്ത്രിമാർ രാവിലെ യോഗം ചേരും. 88 പഞ്ചായത്ത് പ്രസിഡന്‍റുമാരും വില്ലേജ് ഓഫീസർമാരും ഓൺലൈനായും പങ്കെടുക്കും. അതേസമയം, കെസ്ര തയ്യാറാക്കിയ സാറ്റലൈറ്റ് സർവേ റിപ്പോർട്ടിനേക്കാൾ കേന്ദ്രത്തിനു സമർപ്പിച്ച 2021 ലെ റിപ്പോർട്ടിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. റിപ്പോർട്ടിനൊപ്പം നൽകിയ ഭൂപടം പ്രസിദ്ധീകരിക്കും. ജനവാസ മേഖലയെ ബഫർ സോണിൽ നിന്നും ഒഴിവാക്കി കൊണ്ടുള്ളതാണ് റിപ്പോർട്ട്. ഈ റിപ്പോർട്ടിന്മേലുള്ള പരാതികളും കേൾക്കും. അതേസമയം, പുതുതായി തയ്യാറാക്കിയ സാറ്റലൈറ്റ് സർവേ റിപ്പോർട്ട് എന്തുചെയ്യുമെന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ സർക്കാർ നൽകുന്നില്ല. സാറ്റലൈറ്റ് സർവേ റിപ്പോർട്ട്, 2021 ലെ റിപ്പോർട്ട്, ഫീൽഡ് സർവേ റിപ്പോർട്ട് എന്നിവ സുപ്രീം കോടതിയിൽ സമർപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
മോഹൻലാൽ എന്ന നടന്‍റെ വളർച്ചയിൽ മാറ്റിനിർത്താനാവാത്ത എക്കാലത്തെയും വലിയ ഹിറ്റ് ചിത്രം ‘സ്ഫടികം’, പുതിയ കാലത്തെ എല്ലാ സാങ്കേതിക വിദ്യകളും ഉപയോഗിച്ച് റീ റിലീസ് ചെയ്യുകയാണ്. ചിത്രത്തിന്‍റെ മോഷൻ പോസ്റ്റർ മോഹൻലാൽ പുറത്തിറക്കി. ഓട്ടക്കാലണയ്ക്ക് വിലയുണ്ടെന്ന് തെളിയിച്ച പ്രിയ പ്രേക്ഷകർക്കായി 4 കെ പവർ എഞ്ചിൻ സജ്ജമാക്കിക്കൊണ്ട് ‘ആടുതോമ’യുടെ രണ്ടാം വരവ് ഞങ്ങൾ സ്ഥിരീകരിക്കുകയാണെന്ന അടിക്കുറിപ്പോടെയാണ് ചിത്രത്തിന്‍റെ മോഷൻ പോസ്റ്റർ മോഹൻലാൽ പങ്കുവെച്ചത്. ‘സ്ഫടികം’ ഫെബ്രുവരി 9ന് വീണ്ടും തിയേറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്. ‘സ്ഫടികം’ വീണ്ടും തീയേറ്ററുകളിലെത്തുമെന്ന് മോഹൻലാൽ തന്നെയാണ് സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ അറിയിച്ചത്. ‘സ്ഫടിക’ത്തിന്‍റെ 25-ാം വാർഷികത്തോടനുബന്ധിച്ച് ചിത്രം വീണ്ടും റിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, കോവിഡ്-19 കാരണം റീ-റിലീസ് വൈകുകയായിരുന്നു. ചിത്രത്തിന്‍റെ റീ-റിലീസിനായി ജ്യോമെട്രിക്സ് എന്ന കമ്പനി രൂപീകരിച്ചതായി ഭദ്രൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്‍റെ തനിമ ഒട്ടും നഷ്ടമാവാതെ ഹൈ ഡെഫിനിഷൻ ബാക്കിംഗാണ് നടത്തുക. പുതിയ സാങ്കേതിക സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് സംഭാഷണത്തിലും കഥാഗതിയിലും യാതൊരു മാറ്റവും…
ന്യൂഡൽഹി: രാജ്യാന്തര ചെറുധാന്യ വർഷം ആചരിക്കുന്നതിൻ്റെ ഭാഗമായി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര തോമർ ഒരുക്കിയ ഉച്ചയൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എം.പിമാരും ഒപ്പം കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയും പങ്കെടുത്തു. ഏകദേശം 40 മിനിറ്റോളം പ്രധാനമന്ത്രി ചടങ്ങിൽ പങ്കെടുത്തു. പ്രധാനമന്ത്രിയുടെ അഭ്യർത്ഥന മാനിച്ചാണ് ഐക്യരാഷ്ട്ര സഭ 2023 രാജ്യാന്തര ചെറുധാന്യ വർഷമായി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിക്കൊപ്പം നരേന്ദ്ര തോമർ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, രാജ്യസഭാ ചെയർമാൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവെഗൗഡ എന്നിവർ ഒരു മേശയ്ക്കു ചുറ്റുമിരുന്നാണ് ഭക്ഷണം കഴിച്ചത്. പ്രധാനമന്ത്രി ചിത്രങ്ങൾ ട്വിറ്ററിലൂടെ പങ്കുവക്കുകയും ചെയ്തിരുന്നു. ഖർഗെയുടെ നായ പരാമർശത്തിൽ ഇന്നു രാജ്യസഭ പ്രക്ഷുബ്ധമായിരുന്നു. അദ്ദേഹം മാപ്പ് പറയണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടപ്പോൾ പ്രസ്താവനയിൽ താൻ ഉറച്ചുനിൽക്കുന്നുവെന്നാണ് ഖർഗെ തിരിച്ചടിച്ചത്. ബി.ജെ.പിയുടെ നായ പോലും രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ചിട്ടില്ലെന്ന് ആൽവാറിൽ നടന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞിരുന്നു. ഇതിനു…
കാലിഫോര്‍ണിയ: എലോൺ മസ്ക് ട്വിറ്റർ മേധാവി സ്ഥാനം ഒഴിയണമോ എന്ന ചോദ്യത്തോടുള്ള ആളുകളുടെ പ്രതികൂല പ്രതികരികരണത്തിന് പിന്നാലെ എലോൺ മസ്ക് തൻ്റെ സിഇഒ പദവി ഒഴിഞ്ഞേക്കുമെന്ന് സൂചന. പകരം സിഇഒ സ്ഥാനത്തേക്ക് മറ്റൊരാളെ തിരയുന്നതായും സിഎൻബിസി റിപ്പോർട്ട്. കഴിഞ്ഞ ദിവസം മസ്ക് തന്നെ നടത്തിയ ട്വിറ്റർ വോട്ടെടുപ്പിൽ ഫലം താൻ അംഗീകരിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു. വോട്ടെടുപ്പിൽ പങ്കെടുത്ത 1.7 കോടി ഉപയോക്താക്കളിൽ 57.5 ശതമാനം പേരും മസ്ക് ട്വിറ്റർ മേധാവിയായി തുടരരുതെന്ന് അഭിപ്രായപ്പെട്ടു. 42.5 ശതമാനം പേർ മാത്രമേ മസ്കിനെ അനുകൂലിച്ച് വോട്ട് രേഖപെടുത്തിയിരുന്നുള്ളു. ഇതിനു പിന്നാലെയാണ് മസ്ക് പുതിയ സിഇഒയെ തേടുന്നതായി വാർത്തകൾ വന്നത്. ട്വിറ്റർ വൃത്തങ്ങളെ ഉദ്ധരിച്ചാണ് സിഎൻബിസിയുടെ റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ പ്രതികരിക്കാൻ മസ്ക് വിസമ്മതിച്ചതായും റിപ്പോർട്ടിൽ പറയുന്നു. വോട്ടെടുപ്പ് നടക്കുന്നതിനു മുമ്പ് തന്നെ പുതിയ സിഇഒയെ കണ്ടെത്താനുള്ള ചർച്ചകൾ മസ്ക് ആരംഭിച്ചതായാണ് വിവരം.
തിരുവനന്തപുരം: സർവകലാശാലകളിലെ ലാസ്റ്റ് ഗ്രേഡ് സർവന്‍റ്സ്, പോലീസ് സബ് ഇൻസ്പെക്ടർ, അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ ഉൾപ്പെടെ 116 തസ്തികകളിലേക്ക് പുതിയ വിജ്ഞാപനവുമായി പി.എസ്.സി. യോഗം അംഗീകാരം നൽകി. ഡിസംബർ 31ന് ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഫെബ്രുവരി 1. സർവകലാശാലകളിലെ ലാസ്റ്റ് ഗ്രേഡ് സർവന്‍റ്സ് ന് പി.എസ്.സി. വഴിയുള്ള നിയമനത്തിൻ്റെ ആദ്യ വിജ്ഞാപനമാണ് വരുന്നത്. ഏഴാം ക്ലാസ് പാസാണ് അടിസ്ഥാന യോഗ്യത. ബിരുദധാരിയാകാൻ പാടില്ലെന്ന് ഒരു വ്യവസ്ഥയുണ്ട്. എന്നിരുന്നാലും, ബിരുദത്തിന് പഠിക്കുന്നവർക്കും 2023 ഫെബ്രുവരി ഒന്നിന് മുമ്പ് ബിരുദം നേടാൻ സാധ്യതയില്ലാത്തവർക്കും അപേക്ഷിക്കാം. പ്രായപരിധി 18-36. സംസ്ഥാനത്തെ 13 സർവകലാശാലകളിലായി ആയിരത്തിലധികം ഒഴിവുകളുണ്ട്. മറ്റ് പ്രധാന പോസ്റ്റുകളുടെ പേരുകൾ ചുവടെ ചേർക്കുന്നു: ആസൂത്രണ ബോർഡിൽ ചീഫ്, മരാമത്ത് വകുപ്പിലും ജലസേചന വകുപ്പിലും അസി. എൻജിനിയർ (സിവിൽ), സർവേ വകുപ്പിൽ സർവേയർ, സെക്രട്ടേറിയറ്റ്/പി.എസ്.സി. എന്നിവിടങ്ങളിൽ കംപ്യൂട്ടർ അസിസ്റ്റന്റ്, സപ്ലൈകോയിൽ എൽ.ഡി. ടൈപ്പിസ്റ്റ്, മരാമത്ത്/ജലസേചന വകുപ്പിൽ ഓവർസിയർ/ട്രേസർ, അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ ഓഫീസ്…
തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര സീസണിലെ തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ചെന്നൈ-എറണാകുളം, ചെന്നൈ-കൊല്ലം, വേളാങ്കണ്ണി-കൊല്ലം റൂട്ടുകളിലാണ് ട്രെയിനുകൾ പ്രഖ്യാപിച്ചത്. 22ന് എറണാകുളത്ത് നിന്നും ചെന്നൈയിലേക്കും 23ന് ചെന്നൈ എഗ്മൂർ സ്റ്റേഷനിൽ നിന്നും എറണാകുളത്തേക്കും പ്രത്യേക ട്രെയിൻ സർവീസ് ഉണ്ടാകും. 24ന് എറണാകുളത്ത് നിന്നും വേളാങ്കണ്ണിയിലേക്കും പ്രത്യേക ട്രെയിൻ സർവീസ് നടത്തും. മേൽപറഞ്ഞതുൾപ്പെടെ ആകെ 17 സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇടുക്കി: മുന്നറിയിപ്പ് ബോർഡുകളില്ലാതെ റോഡിനു കുറുകെ സ്ഥാപിച്ച കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികനു ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ കരാറുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കോട് തെക്കുംഭാഗം റോഡിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് കരാറെടുത്ത നസീർ പി മുഹമ്മദിനെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. മുന്നറിയിപ്പ് ബോർഡില്ലാതെ റോഡിന് കുറുകെ കയർ കെട്ടിയതിനും അശ്രദ്ധമായി അപകടങ്ങൾക്ക് ഇടയാക്കുന്ന തരത്തിൽ പൊതുമരാമത്ത് ജോലികൾ നടത്തിയതിനുമാണ് അറസ്റ്റ്. സംഭവവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ബോർഡ് സ്ഥാപിക്കാതെ അശ്രദ്ധമായി റോഡ് തടസ്സപ്പെടുത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നിർമ്മാണച്ചുമതലയുള്ള അസിസ്റ്റന്‍റ് എൻജിനീയർക്കെതിരെ കേസെടുത്തു. ബൈക്ക് യാത്രികനായ ജോണിയുടെ പരാതിയിൽ തൊടുപുഴ പൊലീസും കരാറുകാരനെതിരെ കേസെടുത്തിട്ടുണ്ട്. കരാറുകാരന് വീഴ്ച സംഭവിച്ചതായും പ്രാഥമിക പരിശോധനയിൽ വ്യക്തമായി.
ശബരിമല: ക്യൂ കോംപ്ലക്സുകളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ തീരുമാനം. ശരംകുത്തിയിലെ 24 ക്യൂ കോംപ്ലക്സുകൾ നവീകരിക്കും. എഡിഎമ്മിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വിവിധ ഭാഷകളിൽ പ്രഖ്യാപനങ്ങൾ നടത്താനും തീരുമാനമായി. അതേസമയം, ശബരിമലയിൽ ഇന്ന് വലിയ തിരക്ക് ഉണ്ടായിരുന്നില്ല.
ന്യൂഡൽഹി: ചൈനയെ ഭീതിയിലാഴ്ത്തി കോവിഡ് വ്യാപനം വീണ്ടും തുടരുകയും അമേരിക്കയിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന സാഹചര്യത്തിൽ എന്തും നേരിടാൻ തയ്യാറാവണമെന്ന മുന്നറിയിപ്പുമായി കേന്ദ്രം. പോസിറ്റീവ് കേസുകളുടെ ജീനോം സീക്വൻസിംഗ് വർദ്ധിപ്പിക്കാൻ ആരോഗ്യ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും കത്തയച്ചു. യുഎസ്, ജപ്പാൻ, കൊറിയ, ബ്രസീൽ, ചൈന എന്നിവിടങ്ങളിൽ കോവിഡ് കേസുകളിൽ പെട്ടെന്ന് വർദ്ധനവുണ്ടായ സാഹചര്യത്തിൽ, പോസിറ്റീവ് കേസുകളുടെ ജീനോം സീക്വൻസിംഗ് വർദ്ധിപ്പിക്കണം. ഇവ ഇന്ത്യൻ സാർസ്-കോവി-2 ജീനോമിക്സ് കൺസോർഷ്യം (ഇൻസാകോഗ്) നിരീക്ഷിക്കണം. അതുവഴി, രാജ്യത്ത് പുതിയ വകഭേദങ്ങൾ വരുന്നുണ്ടോ എന്നറിയാൻ കഴിയും. ആവശ്യമെങ്കിൽ പൊതുജനാരോഗ്യ നടപടികൾ സ്വീകരിക്കാൻ ഇവ സഹായിക്കുമെന്നും ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൻ കത്തിൽ പറയുന്നു. ഇന്ത്യയിലെ 50 ലധികം ലബോറട്ടറികളുടെ ശൃംഖലയാണ് ഇൻസാകോഗ്. കോവിഡ് കേസുകളിലെ ജനിതക വ്യതിയാനം അവർ നിരീക്ഷിച്ചു വരികയാണ്. പുതിയ വൈറസ് വകഭേദത്തിന്‍റെ സവിശേഷതകൾ തിരിച്ചറിയാൻ ജീനോം സീക്വൻസിംഗ് എന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. എല്ലാ പോസിറ്റീവ് കേസുകളുടെയും സാമ്പിളുകൾ ഇൻസാകോഗിലേക്ക്…
