- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന്‍ കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
ദോഹ: ഖത്തറിൽ കാറുകളിൽ നിന്നും മറ്റ് വാഹനങ്ങളിൽ നിന്നും ദേശീയ ദിന സ്റ്റിക്കറുകൾ നീക്കം ചെയ്യാൻ മൂന്ന് ദിവസത്തെ സമയം അനുവദിച്ചതായി ട്രാഫിക് കമ്യൂണിക്കേഷൻ ഓഫീസർ ഫസ്റ്റ് ലഫ്. ഫഹദ് മുബാറക് അൽ അബ്ദുല്ല. കഴിഞ്ഞ ദിവസം അദ്ദേഹം നടത്തിയ പ്രഖ്യാപനം അനുസരിച്ച് സ്റ്റിക്കറുകൾ നീക്കം ചെയ്യുന്നതിനുള്ള സമയപരിധി ഡിസംബർ 21 ആയിരിക്കും. ഫിഫ ലോകകപ്പ് ഫൈനൽ നടന്ന ഡിസംബർ 18 നു തന്നെയായിരുന്നു ഖത്തർ ദേശീയ ദിനം. അന്നേ ദിവസം രാജ്യത്തെ പൊതു, സ്വകാര്യ മേഖലകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ദേശീയ ദിനാഘോഷത്തിനു മുന്നോടിയായി വാഹനങ്ങളിൽ സ്റ്റിക്കറുകൾ പതിക്കാൻ അധികൃതർ മൂന്ന് ദിവസത്തെ സമയം അനുവദിച്ചിരുന്നു. അതുപോലെ, ദേശീയ ദിനത്തിനു ശേഷം ഇവ നീക്കം ചെയത് വാഹനങ്ങൾ പഴയപോലാക്കാൻ മൂന്ന് ദിവസം അനുവദിക്കുമെന്നും ട്രാഫിക് കമ്മ്യൂണിക്കേഷൻ ഓഫീസർ പറഞ്ഞു. അതേസമയം, ദോഹയിലെ കോർണിഷ് സ്ട്രീറ്റ് ഇന്നലെ മുതൽ ഭാഗികമായി തുറന്നതായി രാജ്യത്തെ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു.…
മലയാളികളടക്കമുള്ള നഴ്സുമാരെ പിരിച്ചുവിട്ട നടപടി; പാർലമെന്‍റിന്‍റെ ശ്രദ്ധയിൽപെടുത്താൻ കേരളാ എംപിമാർ
ഡൽഹി: ഡൽഹിയിലെ ആർഎംഎൽ ആശുപത്രിയിൽ 13 വർഷമായി കരാറിൽ ജോലി ചെയ്തിരുന്ന മലയാളികൾ ഉൾപ്പെടെ 43 നഴ്സുമാരെ ട്രിബ്യൂണലിന്‍റെ ഉത്തരവിനെ തുടർന്ന് പിരിച്ചുവിട്ട സംഭവം പാർലമെന്‍റിന്‍റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് എൻകെ പ്രേമചന്ദ്രൻ എംപി. കേരളത്തിൽ നിന്നുള്ള എംപിമാർ കേന്ദ്ര ആരോഗ്യമന്ത്രിക്ക് നിവേദനം സമർപ്പിക്കും. ഉത്തരവിനെതിരെ നിയമനടപടിക്ക് പോലും സമയം നൽകാതെയായിരുന്നു ആശുപത്രിയുടെ തിടുക്കത്തിലുള്ള നീക്കം. സംഭവം റിപ്പോർട്ട് ചെയ്തതിനു പിന്നാലെ ഡീൻ കുര്യാക്കോസ് എം.പി ആരോഗ്യമന്ത്രിക്ക് കത്തയച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി ഡൽഹിയിൽ നഴ്സുമാരുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. വിഷയത്തിൽ കേന്ദ്രം മാനുഷിക നടപടി സ്വീകരിക്കണമെന്നും കേരളത്തിൽ നിന്നുള്ള എംപിമാർ ഇക്കാര്യം ചൂണ്ടിക്കാണിച്ച് ആരോഗ്യമന്ത്രിയെ കാണുമെന്നും പ്രേമചന്ദ്രൻ പറഞ്ഞു. കേന്ദ്രമന്ത്രി വി മുരളീധരന്‍റെ ഓഫീസും പിരിച്ചുവിടൽ നടപടികളിൽ ഇടപെട്ടിട്ടുണ്ട്. നഴ്സുമാരുടെ പ്രതിനിധികളുമായി അദ്ദേഹം ആശയവിനിമയം നടത്തി. 100 ലധികം ഒഴിവുകൾ നിലനിൽക്കെയാണ് ആശുപത്രിയുടെ ഇത്തരത്തിലുള്ള സമീപനം. ഇതിനെതിരെ നൽകിയ ഹർജി കേന്ദ്ര ട്രൈബ്യൂണൽ തള്ളിയിരുന്നു.
ന്യൂഡൽഹി: മോശം കാലാവസ്ഥയെ തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾ തിരിച്ചിറക്കി. ഉത്തരേന്ത്യയിലെ മൂടൽമഞ്ഞ് കാരണമാണ് വിമാനങ്ങൾ തിരിച്ചിറക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുന്നതെന്ന് ഡൽഹി വിമാനത്താവള അധികൃതർ അറിയിച്ചു. ചണ്ഡീഗഡ്, വാരണാസി, ലഖ്നൗ എന്നിവിടങ്ങളിലെ മോശം കാലാവസ്ഥ കാരണം 3 വിമാനങ്ങൾ വഴിതിരിച്ചുവിടുകയും തിരിച്ചിറക്കുകയും ചെയ്തു. എന്നാൽ, ഡൽഹി വിമാനത്താവളത്തിലെ അന്തരീക്ഷം സാധാരണ നിലയിലാണെന്നും കാഴ്ചയിൽ ഒരു പ്രശ്നവുമില്ലെന്നും ഇവിടെ വിമാന സർവീസുകൾക്കു തടസമില്ലെന്നും അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. ഉത്തരേന്ത്യയിൽ അതിശൈത്യം ആരംഭിച്ചതോടെ എല്ലായിടത്തും കനത്ത മൂടൽമഞ്ഞാണ് അനുഭവപ്പെടുന്നത്. ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ മൂടൽമഞ്ഞ് മൂലം റോഡപകടങ്ങൾ വർദ്ധിക്കുകയാണ്.
ഇലക്ട്രിക് ഡബിൾ ഡെക്കർ ബസുകൾ അവതരിപ്പിക്കാനൊരുങ്ങി കെഎസ്ആർടിസി. രണ്ട് ഇലക്ട്രിക് ബസുകളാണ് കോർപ്പറേഷൻ വാങ്ങാൻ ലക്ഷ്യമിടുന്നത്. സ്മാർട്ട് സിറ്റി പദ്ധതി പ്രകാരം ഗതാഗതത്തിനു പുറമെ ടൂറിസവും ലക്ഷ്യമിട്ടാണ് പുതിയ ബസുകൾ വാങ്ങുന്നത്. മേൽക്കൂര നീക്കം ചെയ്യാൻ കഴിയുന്ന വിധത്തിലുള്ള ഇലക്ട്രിക് ബസുകളാണെത്തുന്നത്. അശോക് ലെയ് ലാൻഡിന്‍റെ സ്വിച്ച് എന്ന കമ്പനിയിൽ നിന്നാണ് ബസ് വാങ്ങുന്നത്. കെഎസ്ആർടിസിയുടെ ടെക്നിക്കൽ കമ്പനിയുടെ വിലയിരുത്തലിനു ശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂ. ബസിന്‍റെ നിറവും ലോഗോയും കെഎസ്ആർടിസി നൽകും. ഓർഡർ നൽകി 90 ദിവസത്തിനുള്ളിൽ ബസ് എത്തിക്കണം. അഞ്ച് വർഷത്തെ അറ്റകുറ്റപ്പണിയുടെ ഉത്തരവാദിത്തം കമ്പനിക്കാണ്. ഡബിൾ ഡെക്കറിലെ നഗര കാഴ്ചക്ക് തിരക്ക് കൂടിയപ്പോഴാണ് കൂടുതൽ ബസുകൾ നിരത്തിലിറക്കണമെന്ന ആശയം ഉയർന്നുവന്നത്. പാപ്പനംകോട് സെൻട്രൽ ഡിപ്പോയിലെ ഡബിൾ ഡെക്കറും നിരത്തിലിറക്കാന്‍ ശ്രമിച്ചെങ്കിലും എഞ്ചിൻ തകരാർ മൂലം നടപ്പായില്ല. ബസിന്‍റെ ഭാഗങ്ങൾ ലഭ്യമല്ലാത്തതായിരുന്നു വെല്ലുവിളി.
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി പുറത്തിറക്കിയ സംസ്ഥാനങ്ങളുടെയും ജില്ലകളിലെയും സാമൂഹിക പുരോഗതി സൂചികയിൽ മികച്ച നേട്ടവുമായി കേരളം. വളരെ ഉയർന്ന സാമൂഹിക പുരോഗതിയുള്ള സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ കേരളം ഒൻപതാം സ്ഥാനത്ത് . കേന്ദ്രഭരണ പ്രദേശങ്ങളായ പുതുച്ചേരി (65.99), ലക്ഷദ്വീപ് (65.89) എന്നിവയാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്. സൂചികയിൽ 65 ശതമാനത്തിലധികം സ്കോർ നേടിയ ഗോവ (65.53), സിക്കിം (65.10) എന്നിവ മൂന്നും നാലും സ്ഥാനങ്ങളിലുണ്ട്. മിസോറാം (64.15) അഞ്ചാം റാങ്കും തമിഴ്നാട് (63.33) ആറാം റാങ്കും ഹിമാചൽ പ്രദേശ് (63.28) ഏഴാം റാങ്കും ചണ്ഡിഗഡ് (62.37) എട്ടാം റാങ്കും നേടി. 62.05 പോയിന്‍റാണ് കേരളത്തിന്‍റെ സമ്പാദ്യം. ഒൻപതാം സ്ഥാനത്തുള്ള കേരളവും പത്താം സ്ഥാനത്തുള്ള ജമ്മു കശ്മീരും തമ്മിൽ ഒന്നര സ്കോർ വ്യത്യാസമുണ്ട്. ജാർഖണ്ഡ് (43.95 ശതമാനം), ബീഹാർ (44.47 ശതമാനം), അസം (44.92 ശതമാനം) എന്നിവയാണ് ഏറ്റവുംകുറഞ്ഞ പുരോഗതിയുള്ള വിഭാഗത്തിൽ ഉൾപെട്ടിട്ടുള്ളത്. ശ്രേണി 1- വളരെ ഉയർന്ന സാമൂഹിക…
എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിനെ നോക്കുകുത്തികളാക്കി പിന്‍വാതില്‍ നിയമനത്തിനായി ചെലവിട്ടത് ലക്ഷങ്ങള്‍
തിരുവനന്തപുരം: എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിനെ മറികടന്ന് തങ്ങളുടെ പ്രിയപ്പെട്ടവർക്ക് പിൻവാതിൽ നിയമനം നൽകാൻ വിവിധ സർക്കാർ ഏജൻസികൾ ചെലവഴിച്ചത് ലക്ഷങ്ങൾ. വിജ്ഞാപനങ്ങൾ, പരീക്ഷകൾ, ഇന്‍റർവ്യൂ എന്നിവ ക്ഷണിക്കുന്നതിനായി സർക്കാർ സ്ഥാപനങ്ങൾ, സെന്‍റർ ഫോർ മാനേജ്മെന്‍റ് ഡെവലപ്മെന്‍റിന് (സിഎംഡി) 20 ലക്ഷത്തോളം രൂപ നൽകിയതായാണ് വിവരം. എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിന്‍റെ സേവനം ചെലവില്ലാതെ ലഭ്യമാകുന്ന സമയത്താണ് സർക്കാർ ഖജനാവിൽ നിന്നുള്ള ഈ പാഴാക്കൽ. കരാർ നിയമനങ്ങളിലെ ക്രമക്കേടിൽ സർക്കാർ അന്വേഷണം നേരിടുന്ന ഒരു സ്ഥാപനം മാത്രം ഇതുമായി ബന്ധപ്പെട്ട് 8.60 ലക്ഷം രൂപ കൈമാറിയിട്ടുണ്ട്. 2020 മുതൽ കെ.ഡിസ്‌ക്, കിഫ്ബി, കെ.എസ്.ഐ.ഡി.സി., ഡിജിറ്റൽ സർവകലാശാല, കൺസ്ട്രക്ഷൻ കോർപ്പറേഷൻ, കുടുംബശ്രീ തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് സമാന്തരമായി അഞ്ഞൂറിലധികം നിയമനങ്ങൾ നടത്തിയിട്ടുണ്ട്. ഈ സ്ഥാപനങ്ങളിൽ നിന്നെല്ലാം പരീക്ഷ നടത്തിപ്പിനായി പ്രതിഫലം ലഭിച്ചിട്ടുണ്ടെങ്കിലും വാണിജ്യ രഹസ്യമായതിനാൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്ന നിലപാടിലാണ് സിഎംഡി. എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് സംവിധാനം ഉള്ളപ്പോൾ നിയമനത്തിന് പണം മുടക്കുന്നത് നിയമവിരുദ്ധമാണ്. കൺസൾട്ടൻസി സ്ഥാപനമായ സിഎംഡിയുടെ മറവിലാണ് സ്ഥാപനങ്ങളിൽ…
തിരുവനന്തപുരം: അച്ചടക്കമില്ലായ്മയും ജയിൽ ഉദ്യോഗസ്ഥരുടെ അഭാവവും സംസ്ഥാനത്തെ ജയിലുകളിൽ സുരക്ഷാവീഴ്ചയ്ക്ക് കാരണമാകുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലാ ജയിലിൽ റിമാൻഡ് പ്രതിയുടെ ആത്മഹത്യ സുരക്ഷാവീഴ്ച മൂലമാണെന്ന് ഉദ്യോഗസ്ഥർ. സർക്കാർ പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കാത്തതും ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങളും ഉത്തരവുകളും പാലിക്കാത്തതുമാണ് ഇത്തരത്തിലുള്ള സുരക്ഷാവീഴ്ചയ്ക്ക് കാരണം. ജയിലിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് ഉത്തരവുണ്ടെങ്കിലും, ഡ്യൂട്ടി സമയത്തും മറ്റും ജീവനക്കാർ വ്യാപകമായി സോഷ്യൽ മീഡിയയിൽ സജീവമാകുന്നുവെന്നും തടവുകാരെ ശ്രദ്ധിക്കുന്നില്ലെന്നും ജയിൽ ഉദ്യോഗസ്ഥർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ജയിലുകളിലെ സംഘർഷ സമയത്തും പ്രതികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോഴും സുരക്ഷാ ഉദ്യോഗസ്ഥർ ഫോണുകൾ ഉപയോഗിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
തിരുവനന്തപുരം: തിരുവനന്തപുരം ഗവൺമെന്‍റ് ആയുർവേദ കോളേജിൽ കഴിഞ്ഞ ദിവസം സമ്മാനിച്ച എല്ലാ ഡിഗ്രി സർട്ടിഫിക്കറ്റുകളും തിരിച്ചു വാങ്ങാൻ തീരുമാനിച്ച് കോളേജ് അധികൃതർ. പരീക്ഷ പാസാകാതെ സർട്ടിഫിക്കറ്റുകൾ കൈപ്പറ്റിയ വിദ്യാർത്ഥികളിൽ നിന്നാണ് സർട്ടിഫിക്കറ്റുകൾ തിരികെ വാങ്ങുന്നത്. പരീക്ഷ പാസാകാത്ത ഏഴ് പേർ ബിരുദദാനച്ചടങ്ങിൽ പങ്കെടുത്തതിനെചൊല്ലിയാണ് വിവാദമുയർന്നത്. തിരുവനന്തപുരം ഗവ. ആയുർവേദ കോളേജിലെ ബിരുദദാനച്ചടങ്ങിൽ ബിരുദം സ്വീകരിച്ചതിൽ ഗുരുതര വീഴ്ചയുണ്ടായെന്നും പരീക്ഷ പാസാകാത്തവർ പ്രതിജ്ഞയെടുത്തെന്നും ആരോഗ്യ സർവകലാശാല പറയുന്നു. ഇതേതുടർന്ന് പരാജയപ്പെട്ട കുട്ടികളോട് ചടങ്ങിൽ നൽകിയ സർട്ടിഫിക്കറ്റുകൾ തിരികെ നൽകാൻ ആവശ്യപ്പെടുകയായിരുന്നു. എല്ലാ സർട്ടിഫിക്കറ്റുകളും തിരിച്ചെടുക്കാനാണ് കോളേജ് അധികൃതരുടെ തീരുമാനം. സർവകലാശാലയുടെയോ കോളേജിന്‍റെയോ സീൽ ഇല്ലാത്ത സർട്ടിഫിക്കറ്റാണ് ചടങ്ങിൽ വിതരണം ചെയ്തത്. എന്നാൽ സർട്ടിഫിക്കറ്റ് ദുരുപയോഗം ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. സർട്ടിഫിക്കറ്റുകൾ തിരിച്ചെടുക്കാൻ വി.സി നിർദ്ദേശിച്ചതിനെ തുടർന്നാണ് പ്രിൻസിപ്പൽ നടപടി സ്വീകരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച കോളജിൽ സംഘടിപ്പിച്ച ബിഎഎംഎസ് വിദ്യാർഥികളുടെ ബിരുദദാന ചടങ്ങിലായിരുന്നു രണ്ടാം വർഷ പരീക്ഷ തോറ്റ വിദ്യാർഥികളും പങ്കെടുത്തത്. പരീക്ഷ…
തിരുവനന്തപുരം: എല്ലാ തിരക്കുകൾക്കിടയിലും മുഖ്യമന്ത്രിക്ക് ആതിഥേയന്‍റെ റോൾ. ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളിൽ ഓരോ അതിഥിയെയും അദ്ദേഹം നേരിട്ടു സ്വീകരിച്ചു. വിരുന്നിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ചിരുന്നില്ല. മന്ത്രിമാര്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, നിയമസഭാസ്പീക്കര്‍ എ.എന്‍. ഷംസീര്‍, സഭാധ്യക്ഷന്മാരായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ, ഡോ. തോമസ് ജെ. നെറ്റോ, ബസേലിയോസ് മാര്‍തോമ മാത്യൂസ് ത്രിതീയന്‍, ജോസഫ് മാര്‍ ഗ്രിഗോറിയസ് മെത്രാപ്പൊലീത്ത, ഡോ. തിയോഡേഷ്യസ് മാര്‍ത്തോമ മെത്രാപ്പൊലീത്ത, അത്തനാസിയോസ് യോഹാന്‍ മെത്രാപ്പൊലീത്ത, സിറിള്‍ മാര്‍ ബസേലിയോസ് മെത്രാപ്പൊലീത്ത, കുറിയാക്കോസ് മാര്‍ സേവേറിയോസ് മെത്രാപ്പൊലീത്ത, ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവരുടെ സാന്നിധ്യം ചടങ്ങിൽ ഉണ്ടായിരുന്നു. ജസ്റ്റിസുമാരായ ബെഞ്ചമിൻ കോശി, സിറിയക് ജോസഫ്, ആന്‍റണി ഡൊമിനിക്, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എൽജെഡി നേതാക്കളും പങ്കെടുത്തു. എൽജെഡി സംസ്ഥാന പ്രസിഡന്‍റ് എം.വി.ശ്രേയാംസ് കുമാർ, പാളയം ഇമാം വി.പി.സുഹൈബ് മൗലവി,…
രാത്രിയിലെ ഹോസ്റ്റല്‍ പ്രവേശനം; ഉത്തരവ് എല്ലാ മെഡിക്കൽ കോളേജുകള്‍ക്കും ബാധകമെന്ന് ഹൈക്കോടതി
കൊച്ചി: ലിംഗഭേദമന്യേ വിദ്യാർത്ഥികൾക്ക് സർക്കാർ മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽ രാത്രി 9.30നു ശേഷം പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് പാലിക്കാൻ എല്ലാ മെഡിക്കൽ കോളേജുകൾക്കും ഹൈക്കോടതി നിർദ്ദേശം. കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ നിന്ന് രാത്രി 9.30ന് ശേഷം പെണ്‍കുട്ടികള്‍ പുറത്തിറങ്ങുന്നതിനു വിലക്കേര്‍പ്പെടുത്തിയ നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. രണ്ടാം വർഷം മുതൽ 9.30നു ശേഷം മൂവ്മെന്‍റ് രജിസ്റ്ററിൽ രേഖപ്പെടുത്തി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റലിൽ പ്രവേശിക്കാം. ഒന്നാം വർഷ വിദ്യാർത്ഥികൾ നേരത്തെ തന്നെ എത്തുകയും ചെയ്യണം. രാത്രി 9.30-നുശേഷം അടിയന്തര ആവശ്യമുണ്ടെങ്കില്‍ വാര്‍ഡൻ്റെ അനുമതിയോടെ പുറത്തുപോകാന്‍ അനുവദിക്കുന്നുണ്ടെന്ന് ആരോഗ്യ സര്‍വകലാശാല അറിയിച്ചു.
