- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
കോഴിക്കോട്: ഛർദ്ദി ബാധിച്ച് ചികിത്സയിലായിരുന്ന ബാലിക മരിച്ചു. തെലങ്കാന സ്വദേശി ജെയിൻ സിങ്ങിന്‍റെ മകൾ ഖ്യാതി സിംഗാണ്(9) മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുട്ടി കഴിച്ച ഭക്ഷണം വിഷമാണെന്ന മാതാപിതാക്കളുടെ പരാതിയെ തുടർന്ന് കുന്ദമംഗലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. 17നു കാട്ടാങ്ങലിലെ ഫാസ്റ്റ് ഫുഡ് കടയിൽ നിന്നും കുട്ടിയും മാതാപിതാക്കളും മന്തി കഴിച്ചതിനു പിന്നാലെയാണ് കുട്ടി ഛർദ്ദിക്കാൻ തുടങ്ങിയതെന്ന് പറയപ്പെടുന്നു. കുട്ടിയെ മുക്കത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിഷാംശം കുട്ടിയുടെ ശരീരത്തിൽ എത്തിയതിന്‍റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായി ഡോക്ടർമാർ സംശയിച്ചിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. മൃതദേഹത്തിന്‍റെ ഇൻക്വസ്റ്റ് ബുധനാഴ്ച നടത്തും. നാല് മാസം മുമ്പാണ് ജെയിൻ സിംഗ് എൻഐടിയിൽ ജീവനക്കാരനായി ചേർന്നത്. ക്വാർട്ടേഴ്സ് കണ്ടെത്താൻ കഴിയാത്തതിനാൽ അദ്ദേഹവും കുടുംബവും വാടകവീട്ടിലായിരുന്നു താമസം.
ട്വിറ്ററിന്‍റെ ഇൻഫ്രാസ്ട്രക്ചർ വിഭാഗത്തിന്‍റെ മേധാവിയായി കൊല്ലം സ്വദേശി ഷീൻ ഓസ്റ്റിൻ. എലോൺ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള ടെസ്ലയിൽ പ്രിൻസിപ്പൽ എഞ്ചിനീയറായി ജോലി ചെയ്യവെയാണ് ഷീൻ പുതിയ ചുമതല ഏറ്റെടുത്തത്. ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗം തലവനായിരുന്ന നെല്‍സണ്‍ എബ്രാംസണിനെ പുറത്താക്കിയ മസ്‌ക്, പകരം ഷീനെ നിയമിക്കുകയായിരുന്നു. ഡാറ്റ സെൻ്ററടക്കമുള്ള ട്വിറ്ററിൻ്റെ സാങ്കേതിക അടിസ്ഥാന സൗകര്യങ്ങളുടെ ചുമതലയാണ് ഷീന്‍ ഓസ്റ്റിൻ്റെ നേതൃത്വത്തിലുള്ള ടീം നിർവഹിക്കുക. ഷീൻ 2013 ൽ ടെസ്ലയിൽ സീനിയര്‍ സ്റ്റാഫ് സൈറ്റ് റിലയബിലിറ്റി എഞ്ചിനീയറായിട്ടാണ് നിയമിതനായത്. 2018 ൽ ടെസ്ല വിട്ട ഷീൻ ഒരു വർഷത്തിനുശേഷം പ്രിൻസിപ്പൽ എഞ്ചിനീയറായി തിരിച്ചെത്തി.
തിരുവല്ല: കേരളത്തിൽ വീണ്ടും നരബലിക്ക് ശ്രമം നടന്നതായി റിപ്പോർട്ട്. തിരുവല്ല കുറ്റപ്പുഴയിലാണ് ആഭിചാര കർമ്മം നടന്നത്. കൊച്ചിയിൽ താമസിക്കുന്ന കുടക് സ്വദേശിനിയെയാണ് നരബലിക്ക് ഇരയാക്കാൻ ശ്രമിച്ചത്. എന്നാൽ യുവതി തലനാരിഴയ്ക്ക് നരബലിയിൽ നിന്നും രക്ഷപെട്ടു. അമ്പിളി എന്ന ഇടനിലക്കാരിയാണ് യുവതിയെ തിരുവല്ലയിൽ എത്തിച്ചത്. ഡിസംബർ 8 ന് അർധരാത്രിയാണ് സംഭവം നടന്നത്. ഭർത്താവുമായുള്ള പ്രശ്‌നം പരിഹരിക്കാൻ പൂജ നടത്താം എന്ന് പറഞ്ഞ് യുവതിയെ വിളിച്ചു വരുത്തുകയായിരുന്നു. നരബലിക്ക് ശ്രമിക്കുന്നതിനിടെ യുവതി ഇവിടെ നിന്നും രക്ഷപെടുകയായിരുന്നു.
ബ്യൂണസ് ഐറിസ്: സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് ലോകകപ്പ് നേടിയ അർജൻറീന ടീമിൻറെ ബ്യൂണസ് ഐറിസിലെ വിക്‌ടറി പരേഡ് ഉപേക്ഷിച്ചു. തുറന്നിട്ട ബസിലേക്ക് ആരാധകർ ബ്രിഡ്ജിൽ നിന്നും താഴേക്ക് ചാടി കയറിപ്പറ്റിയതോടെയാണ് പരേഡ് ഉപേക്ഷിച്ചത്. താരങ്ങളെ ഹെലികോപ്റ്ററിൽ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. സുരക്ഷാ പ്രശ്നം മൂലം താരങ്ങൾ ഹെലികോപ്റ്ററിൽ നിന്നാണ് ആരാധകരെ അഭിവാദ്യം ചെയ്തത്. 18 പേർക്ക് പരുക്കേറ്റു എന്നാണ് റിപ്പോർട്ട്. സംഘർഷമുണ്ടാക്കിയ ആരാധകരെ അറസ്റ്റ് ചെയ്‌തതായും റിപ്പോർട്ടുകളുണ്ട്. ലോകകപ്പുമായി വരുന്ന അർജന്റീനിയൻ ടീമിനെ വരവേൽക്കാൻ ഏകദേശം 40 ലക്ഷം ആളുകളാണ് ബ്യൂണസ് ഐറിസിൽ തടിച്ചുകൂടിയിരുന്നത്. “ഒബെലിസ്കോയിൽ ഉണ്ടായിരുന്ന എല്ലാ ആളുകളെയും അഭിവാദ്യം ചെയ്യാൻ ഞങ്ങൾക്ക് സാധിച്ചില്ല. അകമ്പടി സേവിച്ച സുരക്ഷാ ഏജന്റുമാർ ഞങ്ങളെ മുന്നോട്ട് പോകാൻ അനുവദിച്ചില്ല. എല്ലാ ചാമ്പ്യൻ കളിക്കാരുടെയും പേരിൽ ഒരായിരം ക്ഷമാപണം” എന്ന് സംഭവത്തിന് പിന്നാലെ അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ മേധാവി ട്വീറ്റ് ചെയ്തു.
ന്യൂഡൽഹി: ചൈന, യുഎസ്, ജപ്പാൻ എന്നിവിടങ്ങളുൾപ്പെടെ കോവിഡ് -19 വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യവുമായി എംപിമാർ. രോഗം രൂക്ഷമായ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരണമെന്നാണ് പ്രധാന ആവശ്യം. അതേസമയം, രാജ്യത്ത് കോവിഡ് -19 ന്‍റെ വ്യാപനവും പ്രതിരോധ നടപടികളും വിലയിരുത്തുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്ന് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്‍റെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. നിലവിലെ സാഹചര്യത്തിൽ, പ്രതിരോധ നടപടികൾ ഊർജിതമാക്കാനും ജനിതക സീക്വൻസിംഗിനായി സാമ്പിളുകൾ അയയ്ക്കാനും കോവിഡ് വകഭേദങ്ങൾ തിരിച്ചറിയാനും ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 112 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. തിങ്കളാഴ്ച 181 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ 3,490 പേർ ചികിത്സയിലുണ്ട്. രണ്ടെണ്ണം കേരളത്തിലും ഒരെണ്ണം മഹാരാഷ്ട്രയിലുമായി കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആകെ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുതിച്ചുയർന്നു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയാണ് ഇന്ന് കുതിച്ചുയർന്നത്. ഒരു പവൻ സ്വർണത്തിന്‍റെ വിലയിൽ ഇന്ന് 400 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ സംസ്ഥാന വിപണിയിൽ വീണ്ടും ഒരു പവൻ സ്വർണത്തിൻ്റെ വില 40000 രൂപ കടന്നു. നിലവിൽ സ്വർണത്തിൻ്റെ വിപണി വില പവന് 40,080 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്നലെ 50 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്‍റെ വില 5,000 രൂപ കടന്നു. സംസ്ഥാനത്ത് വെള്ളി വിലയും ഉയർന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി. ഇതോടെ ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 74 രൂപയായി. ഹാൾമാർക്ക് ചെയ്ത ഒരു ഗ്രാം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഇത് 90 രൂപയാണ് വിപണി വില.
കോവിഡ് ജാഗ്രത പാലിക്കുന്നില്ലെങ്കിൽ ഭാരത് ജോഡോ യാത്ര മാറ്റിവെക്കണം; നിർദ്ദേശവുമായി കേന്ദ്രം
ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയിൽ കോവിഡ് -19 മുൻകരുതലുകൾ കർശനമായി പാലിക്കണമെന്ന് കോൺഗ്രസ് നേതാക്കളോട് കേന്ദ്ര സർക്കാർ. ഇക്കാര്യം നിര്‍ദ്ദേശിച്ച് രാഹുല്‍ഗാന്ധി, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോത് എന്നിവര്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ കത്തയച്ചു. യാത്രയ്ക്കിടെ മാസ്കുകളുടെയും സാനിറ്റൈസറുകളുടെയും ഉപയോഗം കർശനമാക്കണമെന്നും കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തവർ മാത്രമേ യാത്രയിൽ പങ്കെടുക്കാവൂ എന്നും നിർദ്ദേശമുണ്ട്. കോവിഡ് മുൻകരുതലുകൾ സ്വീകരിക്കാൻ കഴിയുന്നില്ലെങ്കിൽ രാജ്യതാൽപ്പര്യം മുന്നിർത്തി യാത്ര മാറ്റിവയ്ക്കാൻ ജനങ്ങൾ തയ്യാറാകണമെന്നും കേന്ദ്രമന്ത്രി അഭ്യർത്ഥിച്ചു. പൊതുജനാരോഗ്യ പ്രശ്നം ഗൗരവമായി കാണണമെന്ന് കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം, മറ്റ് രാജ്യങ്ങളിലെ കോവിഡ് സാഹചര്യം ഗൗരവമായി വിലയിരുത്തുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ബി ഭാരതി പ്രവീണ്‍ പവാർ പറഞ്ഞു. ഇന്ത്യയിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ ചർച്ച ചെയ്യാൻ കേന്ദ്ര ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരുന്നുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട് .
ജിദ്ദ: സാമ്പത്തിക തട്ടിപ്പ് കേസിൽ 23 പേരടങ്ങിയ സംഘത്തിനു സൗദിയിൽ 111 വർഷം തടവ്. സൗദി യുവതിയും ഭർത്താവും ഉൾപ്പെടെ 23 പേർക്ക് 111 വർഷം തടവും 28.6 ദശലക്ഷം റിയാൽ പിഴയുമാണ് സൗദി കോടതി വിധിച്ചത്. ഒരു വലിയ വിഭാഗം പൗരന്മാരെയും താമസക്കാരെയും ലക്ഷ്യമിട്ടു ആശയവിനിമയം നടത്തി അവരെ വെർച്വൽ കറൻസികൾ, സ്വർണം, എണ്ണ, പ്രീപെയ്ഡ് കാർഡുകൾ, വിദേശ നിയമവിരുദ്ധ നിക്ഷേപങ്ങൾ എന്നിവയിൽ അകപെടുത്തുക എന്നതായിരുന്നു കുറ്റവാളികൾ പ്രയോഗിച്ച നിയമവിരുദ്ധ രീതി. അക്കൗണ്ടിൽ നിന്ന് പണം മുഴുവൻ പിൻവലിച്ച് വ്യാജ വ്യക്തികളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും പേരിലുള്ള അക്കൗണ്ടുകളിലേക്ക് മാറ്റുകയും പിന്നീട് രാജ്യത്തിനു അയയ്ക്കുകയും ചെയ്തു. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട പണത്തിന്‍റെ അതേ മൂല്യമുള്ള പണവും വരുമാനവും കണ്ടുകെട്ടാനും പിഴ അടച്ച ശേഷം പ്രവാസിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു. സാമ്പത്തിക തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പത്തനംതിട്ട: ശബരിമല തീർത്ഥാടകരുമായി സഞ്ചരിച്ച ബസ് ളാഹയിൽ അപകടത്തിൽപ്പെട്ടു. തമിഴ്നാട്ടിലെ തിരുവണ്ണൂർ സ്വദേശികളായ തീർത്ഥാടകർ ദർശനം കഴിഞ്ഞ് മടങ്ങവേയാണ് അപകടത്തിൽപ്പെട്ടത്. ആരുടേയും പരിക്ക് ഗുരുതരമല്ല. കുത്തനെയുള്ള ഇറക്കവും വളവുമുള്ള സ്ഥലത്ത് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടർന്നാണ് അപകടം. വാഹനത്തിൽ 28 പേരുണ്ടായിരുന്നു. ഇവരെയെല്ലാം പെരുനാട് ആശ്രമത്തിലേക്ക് മാറ്റി. വാഹനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
വീണ്ടും കോളിളക്കം സൃഷ്ടിച്ച് ഇമ്രാൻ ഖാൻ്റെ ശബ്ദരേഖ; ലൈംഗിക സംഭാഷണത്തിൻ്റെ ക്ലിപ് പുറത്ത്
ഇസ്‌ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായ ഇമ്രാൻ ഖാൻ, ഒരു സ്ത്രീയുമായുള്ള സംഭാഷണത്തിന്‍റെ ഓഡിയോ ക്ലിപ്പ് ചോർന്നതിനെ തുടർന്ന് വിവാദത്തിൽ. പൊതുതെരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ബാക്കി നിൽക്കെ പാകിസ്ഥാൻ മാധ്യമപ്രവർത്തകൻ സയ്യിദ് അലി ഹൈദർ യുട്യൂബിൽ പങ്കുവെച്ച ഓഡിയോ ക്ലിപ്പുകൾ രാജ്യത്ത് വീണ്ടും കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണ് ഓഡിയോ പുറത്തുവിട്ടതെന്നും റിപ്പോർട്ടുകളുണ്ട്. ഈ വർഷമാദ്യം ഇമ്രാൻ ഖാൻ പ്രധാനമന്ത്രി സ്ഥാനത്തുനിന്നു പുറത്തായതിനു പിന്നാലെ പുറത്തുവന്നവയിൽ ഏറ്റവും ഒടുവിലത്തേതാണ് വൈറലായ ഈ ഓഡിയോ ക്ലിപ്പുകൾ. ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള സംഭാഷണമാണ് ഓഡിയോയിലുള്ളത്. ക്ലിപ്പിൽ, ഇയാൾ സ്ത്രീയോട് ലൈംഗിക ചുവയോടെ സംസാരിക്കുന്നതും കേൾക്കാം. എന്നാൽ ഓഡിയോ ക്ലിപ്പുകൾ വ്യാജമാണെന്ന് ഇമ്രാൻ ഖാന്‍റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) വൃത്തങ്ങൾ പറഞ്ഞു. ഇമ്രാൻ ഖാനെ ലക്ഷ്യമിട്ട് വ്യാജ വീഡിയോകളും ഓഡിയോകളും സർക്കാർ ഉപയോഗിക്കുകയാണെന്നും അവർ ആരോപിച്ചു. വ്യാജ ഓഡിയോകളും വീഡിയോകളും സൃഷ്ടിച്ചല്ലാതെ രാഷ്ട്രീയമായി എങ്ങനെ എതിർക്കണമെന്ന് എതിരാളികൾക്ക്…
