Author: News Desk

തിരുവനന്തപുരം: 2020-2021 ൽ വനം വകുപ്പ് തയ്യാറാക്കിയ ഭൂപടം ബഫർ സോണുമായി ബന്ധപ്പെട്ട് പരാതികൾ നൽകുന്നതിനുള്ള മാനദണ്ഡമാക്കണമെന്ന് സര്‍ക്കാര്‍. തദ്ദേശമന്ത്രി, വനം വകുപ്പ് മന്ത്രി, റവന്യൂ മന്ത്രി എന്നിവരുടെ നേതൃത്ത്വത്തിൽ ചേർന്ന പഞ്ചായത്ത് പ്രസിഡന്‍റുമാർ, വില്ലേജ് ഓഫീസർമാർ, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരുടെ യോഗത്തിലാണ് സർക്കാർ നിർദേശം. 2021 ലെ സീറോ ബഫർ സോൺ മാപ്പ് പഞ്ചായത്തുകൾക്ക് ലഭ്യമാക്കും. കാണാതായ നിർമിതികൾ ഇതിൽ ചേർക്കണമെന്നും നടപടികൾ വേഗത്തിലാക്കണമെന്നുമാണ് നിർദേശം. വാർഡ് മെമ്പർ, വില്ലേജ് ഓഫീസർ, വനംവകുപ്പ് ഉദ്യോഗസ്ഥൻ എന്നിവർ സംയുക്തമായി പരിശോധന നടത്തണമെന്നും പഞ്ചായത്ത് തലത്തിൽ ഹെൽപ്പ് ഡെസ്ക് ക്രമീകരിക്കണമെന്നും സർവകക്ഷിയോഗം വിളിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

Read More

തിരുവനന്തപുരം: പോലീസ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസുകളിൽ നിഷ്പക്ഷരായ ദൃക്സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കാപ്പ (കേരള ആന്‍റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ) ആക്ട് പ്രയോഗിക്കാമെന്ന് തീരുമാനം. നിലവിൽ കാപ്പ അറസ്റ്റുകൾക്ക് കളക്ടർമാരുടെ നേതൃത്വത്തിലുള്ള സമിതിയാണ് അംഗീകാരം നൽകുന്നത്. പോലീസിന് ഇനി നേരിട്ട് കാപ്പ ചുമത്താം. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഡിജിപിയും ജില്ലാ കളക്ടർമാരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. കാപ്പ നിയമപ്രകാരം സ്ഥിരം കുറ്റവാളികളെ ഒരു വർഷം വരെ സ്വന്തം ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്ന് തടയാം. ആറ് മാസം വരെ വിചാരണ കൂടാതെ ഇവരെ തടങ്കലിൽ വയ്ക്കാം. കാപ്പ നിയമപ്രകാരം കഴിഞ്ഞ ഒരു വർഷത്തിനിടെ 734 അറസ്റ്റുകൾക്ക് പോലീസ് അനുമതി തേടിയെങ്കിലും 245 പേരെ മാത്രമാണ് കളക്ടർമാർ അനുവദിച്ചത്. കാപ്പ നിയമപ്രകാരം സ്ഥിരം കുറ്റവാളികളെ അറസ്റ്റ് ചെയ്യാൻ കഴിയാത്തതിനാൽ ജില്ലാ പൊലീസ് മേധാവിമാർ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. ഡി.ജി.പി ആഭ്യന്തര വകുപ്പിന് നൽകിയ നിരവധി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് യോഗം…

Read More

തിരുവനന്തപുരം: നെയ്യാറ്റിൻകര പൂവാറിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ വിദ്യാര്‍ഥിയെ മർദ്ദിച്ചതായി പരാതി. അരുമാനൂർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ ഷാനിനാണ് മർദ്ദനമേറ്റത്. പെണ്‍കുട്ടികളോട് സംസാരിച്ചതിനെ തുടർന്ന് ജീവനക്കാരൻ തന്നെ മർദ്ദിച്ചെന്നാണ് വിദ്യാർത്ഥിയുടെ ആരോപണം. പൂവാർ ബസ് സ്റ്റാൻഡിലെ കൺട്രോളിംഗ് ഇൻസ്പെക്ടർ സുനിൽ കുമാറിനെതിരെയാണ് പരാതി. സ്കൂൾ പരീക്ഷ പൂർത്തിയാക്കിയ ശേഷം ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടെയുള്ള സുഹൃത്തുക്കൾക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാൻ പൂവാറിലെത്തിയതായിരുന്നു വിദ്യാർത്ഥി. ഏറെ നേരം ഷാൻ പെൺകുട്ടികൾക്കൊപ്പം നിന്നെന്ന് പറഞ്ഞാണ് സുനിൽ മർദ്ദിച്ചത്. അതേസമയം, യൂണിഫോം ധരിക്കാതെ കൂട്ടമായി നിൽക്കുന്ന വിദ്യാർത്ഥികളെ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ ചോദ്യം ചെയ്തതാണ് വാക്കേറ്റത്തിനും പിന്നീട് കയ്യാങ്കളിക്കും ഇടയാക്കിയതെന്നും വിവരങ്ങളുണ്ട്.

Read More

ഡൽഹി: ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷന്‍റെ (ഐആർഎഫ്സി) 11 ശതമാനം ഓഹരികൾ വിൽക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. കോർപ്പറേഷനിൽ റെയിൽവേ മന്ത്രാലയത്തിന്‍റെ ഓഹരി പങ്കാളിത്തം 75 ശതമാനമായി കുറയ്ക്കാനും ലക്ഷ്യമിടുന്നു. നിലവില്‍ ഐആര്‍എഫ്‌സിയുടെ 86.36 ശതമാനം ഓഹരികളാണ് മന്ത്രാലയത്തിന് കീഴിലുള്ളത്. 2021 ജനുവരി 29ന് വിപണിയില്‍ ലിസ്റ്റ് ചെയ്ത ഐആര്‍എഫ്‌സിയുടെ 13.64 ശതമാനം ഓഹരികളും നിക്ഷേപകരുടെ കൈവശമാണ്. 2023-24 സാമ്പത്തിക വര്‍ഷമായിരിക്കും ഐആര്‍എഫ്‌സിയിലെ ഓഹരി വില്‍പ്പന. നിലവിലെ വിപണി മൂല്യമനുസരിച്ച് ഓഹരി വില്‍പ്പനയിലൂടെ കേന്ദ്രത്തിന് 5,118 കോടിയോളം രൂപ സമാഹരിക്കാൻ കഴിയും. എന്നിരുന്നാലും, ഓഹരി വിൽപ്പന ഏത് രീതിയിലാണ് നടക്കുന്നതെന്ന് വ്യക്തമല്ല. കഴിഞ്ഞയാഴ്ച ഐആർസിടിസിയുടെ 5 ശതമാനം ഓഹരികൾ കേന്ദ്രം ഓഫർ ഫോർ സെയിലിലൂടെ വിറ്റിരുന്നു. 2021-22 സാമ്പത്തിക വർഷത്തിൽ കോർപ്പറേഷന്‍റെ വരുമാനം 20,302 കോടി രൂപയായിരുന്നു. ഇതേ കാലയളവിൽ 6,090 കോടി രൂപയുടെ അറ്റാദായം കമ്പനി നേടി. 2022 മാർച്ചിലെ കണക്കനുസരിച്ച് 415,238 കോടി രൂപയുടെ ആസ്തിയാണ് (എയുഎം) കോർപ്പറേഷൻ കൈകാര്യം…

Read More

തിരുവനന്തപുരം: സർക്കാർ പരസ്യങ്ങളുടെ ഉള്ളടക്കം പരിശോധിക്കാൻ മൂന്നംഗ സമിതിയെ നിയോഗിക്കാൻ തീരുമാനം. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കമ്മറ്റി രൂപീകരണം. ചെയർമാനും രണ്ട് അംഗങ്ങളും അടങ്ങുന്നതാണ് സമിതി. 15 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ള മാധ്യമരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച മുതിർന്ന മാധ്യമപ്രവർത്തകർ, സംസ്ഥാന സർക്കാരിൻ്റെ പ്രിൻസിപ്പൽ സെക്രട്ടറി റാങ്കിൽ കുറയാത്ത വ്യക്തി, ഇന്ത്യൻ ഇൻഫർമേഷൻ സർവീസിൽ അഡീഷണൽ സെക്രട്ടറി റാങ്കിൽ കുറയാത്ത വ്യക്തി എന്നിവർക്ക് ചെയർപേഴ്സണാകാം. വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥർ, വിരമിച്ച ഐ ആൻഡ് പി.ആർ.ഡി ഡയറക്ടർ, വിരമിച്ച ഐ ആൻഡ് പി.ആർ.ഡി അഡീഷണൽ ഡയറക്ടർ, 15 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ള മാധ്യമപ്രവർത്തകർ എന്നിവർക്ക് അംഗങ്ങളാകാം. ഒരു വനിത അംഗം കൂടി ഉണ്ടാകുന്നത് അഭികാമ്യമാണെന്നും തീരുമാനിച്ചു. കമ്മറ്റി അംഗങ്ങളുടെ പ്രായം 45നും 70നും ഇടയിലായിരിക്കും. അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കോടതികൾ, കമ്മീഷനുകൾ മുതലായവ നൽകുന്ന പരസ്യങ്ങളുടെ ഉള്ളടക്ക പരിശോധനാ സമിതിയുടെ പരിധിയിൽ ഉൾപ്പെടും.

Read More

സാൻഫ്രാൻസിസ്കോ: ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയെന്ന സ്ഥാനം നഷ്ടപ്പെട്ട് ഒരാഴ്ച പിന്നിടുമ്പോഴും എലോൺ മസ്കിന്‍റെ സമ്പത്ത് ഇടിവ് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. 7 ബില്യൺ ഡോളർ കൂടി നഷ്ടമായതോടെ ട്വിറ്റർ സിഇഒ ഇലോൺ മസ്‌കിൻ്റെ ആസ്തി രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി നിൽക്കുകയാണ്. ഒക്ടോബറിനു ശേഷമുള്ള ഏറ്റവും വലിയ ഒറ്റ ദിവസത്തെ നഷ്ടമാണ് ഇന്നലെ ടെസ്‌ല ഓഹരികൾ നേരിട്ടത്. ടെസ്‌ല സിഇഒ എലോൺ മസ്കിന്‍റെ ആസ്തി 7.7 ബില്യൺ ഡോളർ കുറഞ്ഞു. ഡിസംബർ 13-നാണ് ഏറ്റവും വലിയ സമ്പന്നനെന്ന ലോക പദവിയിൽ നിന്നും മസ്‌ക് നിലം പതിച്ചത്. ആഢംബര വ്യവസായി ബെർണാഡ് അർനോൾട്ട് ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു. 122.6 ബില്യൺ ഡോളറാണ് ഈ വർഷം മസ്കിന്‍റെ മൊത്തം നഷ്ടം. ബ്ലൂംബെർഗ് ശതകോടീശ്വര സൂചിക പ്രകാരം ടെസ്‌ല ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ ആസ്തി ഇപ്പോൾ 147.7 ബില്യൺ ഡോളറാണ്.

Read More

മുംബൈ: ക്രിസ്മസ്, പുതുവത്സര യാത്രാ തിരക്ക് കണക്കിലെടുത്ത് മുംബൈയിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് മുംബൈയിലെ മലയാളികൾ. ആയിരക്കണക്കിന് ആളുകൾ നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുമ്പോൾ, ഒരു സർവീസ് മാത്രം നടത്തുന്നതു കൊണ്ട് എന്ത് പ്രയോജനമെന്നാണ് അവരുടെ ചോദ്യം. ട്രെയിനുകളിൽ ടിക്കറ്റ് ഇല്ല, വിമാനത്തിന്‍റെ നിരക്ക് നാലിരട്ടിയിൽ കൂടുതലാണ്. സ്പെഷൽ ട്രെയിനുകളുടെ പ്രഖ്യാപനം റെയിൽവേ നടത്തിയെങ്കിലും വീട്ടിൽ ക്രിസ്മസും പുതുവത്സരവും ആഘോഷിക്കാൻ കാത്തിരുന്ന മലയാളികളുടെ ദുരവസ്ഥ അവസാനിക്കുന്നില്ല. മുംബൈയിൽ നിന്ന് കന്യാകുമാരിക്ക് നാളെ വൈകീട്ട് 3.30ന് ഒരു സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. റിസർവേഷൻ തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ ടിക്കറ്റുകളെല്ലാം വിറ്റ് പോവുകയും ചെയ്തു. നാല് വർഷം മുമ്പ് വരെ ആഴ്ചയിൽ രണ്ട് സർവീസുകളായി ഒരു മാസത്തേക്ക് കേരളത്തിലേക്ക് ശൈത്യകാല സ്പെഷ്യൽ സർവീസ് ഉണ്ടായിരുന്നു. എന്തുകൊണ്ടാണ് ഇപ്പോൾ ഇല്ലാത്തത് എന്ന ചോദ്യത്തിന് റെയിൽവേ ഉത്തരം നൽകുന്നില്ല.

Read More

കുവൈത്ത് സിറ്റി: കുവൈറ്റിലെ ഈ വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ശീതകാല രാത്രിയും ഏറ്റവും കുറഞ്ഞ പകലും ഈ വ്യാഴാഴ്ച ആയിരിക്കും. ഷെയ്ഖ് അബ്ദുല്ല അൽ-സേലം കൾച്ചറൽ സെൻ്റെർ കുവൈറ്റ് ശീതകാല സംക്രമണത്തിന് സാക്ഷ്യം വഹിക്കുമെന്ന് അറിയിച്ചു. ഈ വ്യാഴാഴ്ച രാത്രി 13 മണിക്കൂറും 44 മിനിറ്റും ദൈർഘ്യമുള്ളതായിരിക്കുമെന്ന് ഖാലിദ് അൽ-ജമാൻ പറഞ്ഞു. തെക്കൻ അർദ്ധഗോളത്തിൽ ജ്യോതിശാസ്ത്രപരമായി വേനൽക്കാലവും അതിൻ്റെ വടക്കൻ പകുതിയിൽ ശീതകാലവും അടയാളപ്പെടുത്തുന്നതിനാലാണ് ഈ മാറ്റം. ഈ ദിവസം പ്രപഞ്ചത്തിന്‍റെ തെക്കുഭാഗത്തുള്ള ഉഷ്ണമേഖലാ പ്രദേശമായ കാപ്രിക്കോൺ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിൽ സൂര്യൻ 90 ഡിഗ്രി വരെ ലംബമായിരിക്കും. ആ ദിവസം, കുവൈറ്റിൽ സൂര്യരശ്മികളുടെ പതനം ചരിഞ്ഞതായും അടുത്ത വ്യാഴാഴ്ച ക്രമാനുഗതമായി കുറഞ്ഞ് 37.14 ഡിഗ്രിയിലെത്തുകയും വളരെ നീണ്ട രാത്രിയും ചെറിയ പകലും ഒത്തുചേരുമെന്നും വ്യക്തമാക്കുന്നു.

Read More

ഡൽഹി: ഷാരൂഖ് ഖാൻ നായകനായ ‘പഠാന്‍’ എന്ന ചിത്രത്തിലെ ‘ബേഷാരം രംഗ്’ എന്ന ഗാനത്തെച്ചൊല്ലിയുള്ള വിവാദം അവസാനിച്ചിട്ടില്ല. സിനിമയ്ക്കും പാട്ടിനും താരങ്ങൾക്കുമെതിരെ ഓരോ ദിവസവും പുതിയ പരാതികളും ഭീഷണികളുമാണ് ഉയരുന്നത്. അയോധ്യയിലെ പരമഹംസ് ആചാര്യ എന്ന സന്യാസിയാണ് ഭീഷണിയുമായി രംഗപ്രവേശം നടത്തിയിരിക്കുന്നത് . ഷാറൂഖ് ഖാനെ കണ്ടാൽ ജീവനോടെ ചുട്ടെരിക്കുമെന്ന ഭീഷണിയാണ് ഏറ്റവും ഒടുവിലത്തേത്. ഇയാൾ ഭീഷണിപ്പെടുത്തുന്ന വീഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്. ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കിൽ ജലസമാധിവരെ നിരാഹാര സമരം പ്രഖ്യാപിച്ചതിന്‍റെ പേരിൽ വാർത്തകളിൽ ഇടം നേടിയ സന്യാസിയാണ് പരമഹംസ് ആചാര്യ. പിന്നീട് അദ്ദേഹം തന്‍റെ ജല സമാധി തീരുമാനം പിൻവലിക്കുകയായിരുന്നു.

Read More

എംപയര്‍ മാഗസിൻ തിരഞ്ഞെടുത്ത എക്കാലത്തെയും മികച്ച 50 താരങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സൂപ്പർ താരം ഷാരൂഖ് ഖാനും. ഡെൻസൽ വാഷിംഗ്ടൺ, ടോം ഹാങ്ക്സ് ഉൾപ്പെടെയുള്ള ഹോളിവുഡ് സെലിബ്രിറ്റികൾക്കൊപ്പം ബ്രിട്ടീഷ് മാഗസിന്‍റെ പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യക്കാരനാണ് ഷാരൂഖ് ഖാൻ. നാല് ദശകങ്ങളിലായുള്ള വിജയകരമായ അഭിനയ ജീവിതത്തിൽ, ഷാരൂഖ് ഖാന് ദശലക്ഷക്കണക്കിന് ആരാധകരുണ്ടെന്ന് മാഗസിനിലെ പ്രൊഫൈൽ പറയുന്നു. സിദ്ധാർത്ഥ് ആനന്ദ് സംവിധാനത്തിൽ ഷാരൂഖ് ഖാൻ നായകനായ ‘പഠാൻ’ റിലീസിന് ഒരുങ്ങുകയാണ്. ദീപിക പദുക്കോണാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഷാരൂഖ് ഖാൻ നായകനാകുന്ന മറ്റൊരു പ്രധാന ചിത്രം ‘ജവാനാണ്.’ അറ്റ്‍ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സ് 120 കോടി രൂപയ്‍ക്ക് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സാറ്റലൈറ്റ്, ഒടിടി റൈറ്റ്‍സ് വിറ്റുപോയ ഇനത്തില്‍ മാത്രമായി ‘ജവാൻ’ 250 കോടി സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്.

Read More