Author: News Desk

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര സർക്കാർ. ചൈന, തായ്ലൻഡ്, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോംഗ് എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് വിമാനത്താവളങ്ങളിൽ ആർടിപിസിആർ പരിശോധന നിർബന്ധമാക്കി. രോഗലക്ഷണങ്ങളുള്ളവരെയും രോഗം സ്ഥിരീകരിക്കുന്നവരെയും ക്വാറന്‍റൈനിൽ പ്രവേശിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. ഈ രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് എയർ സുവിധ രജിസ്ട്രേഷൻ വീണ്ടും നിർബന്ധമാക്കി. നിലവിൽ അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് നിയന്ത്രണങ്ങളില്ല. ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര വിമാന യാത്രക്കാർക്കിടയിൽ ഇടവിട്ട് ചിലരെ പരിശോധിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സിവിൽ ഏവിയേഷൻ മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് ഓരോ വിമാനത്തിലും എത്തുന്നവരിൽ 2% പേർക്ക് ഇന്ന് രാവിലെ മുതൽ ആർടിപിസിആർ പരിശോധന ആരംഭിച്ചു.

Read More

ആലപ്പുഴ: നാഗ്പൂരിൽ മരിച്ച സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ മൃതദേഹം കാക്കാഴം മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കി. വലിയ ജനക്കൂട്ടത്തിന്‍റെ സാന്നിധ്യത്തിലായിരുന്നു ശവസംസ്കാരം. ആലപ്പുഴ വണ്ടാനത്തെ സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ നടന്ന മതചടങ്ങുകൾക്ക് ശേഷം രാവിലെ 11 മണിയോടെ നിദ പഠിച്ച നീർക്കുന്നം സർക്കാർ സ്കൂളിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചു. തുടർന്ന് അമ്പലപ്പുഴയിലെ വീട്ടിലെത്തിച്ച മൃതദേഹം ഉച്ചയ്ക്ക് 12.30ന് കാക്കാഴം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ദേശീയ ഫെഡറേഷന്‍റെ അംഗീകാരമില്ലാത്തതിനാൽ നാഗ്പൂരിലെ കളിക്കാർക്ക് ദേശീയ ഫെഡറേഷൻ താമസസൗകര്യവും ഭക്ഷണവും നൽകിയിരുന്നില്ല. നിദ ഫാത്തിമ ഉൾപ്പെടെ കേരള സൈക്കിൾ പോളോ അസോസിയേഷനിലെ 24 അത്ലറ്റുകളാണ് നാഗ്പൂരിലെത്തിയത്. കേരള സ്പോർട്സ് കൗൺസിലിന്‍റെ അംഗീകാരവും സാമ്പത്തിക സഹായവുമായാണ് ഇവർ നാഗ്പൂരിലെത്തിയത്. എന്നാൽ, സൈക്കിൾ പോളോ അസോസിയേഷൻ ഓഫ് കേരളയെയാണ് സൈക്കിൾ പോളോ ഫെഡറേഷൻ ഓഫ് ഇന്ത്യ അംഗീകരിച്ചിട്ടുള്ളത്. ഇക്കാരണത്താലാണ് കേരളത്തിൽ നിന്നുള്ള സംഘത്തിന് അവഗണന നേരിടേണ്ടി വന്നത്. നാഗ്പൂരിലെത്തിയ സംഘത്തിലുണ്ടായിരുന്ന നിദയ്ക്ക് ഛർദ്ദി ഉണ്ടായതോടെ നാഗ്പൂരിലെ…

Read More

ന്യൂഡല്‍ഹി: 2022 ലെ കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ (സിഎച്ച്എസ്എൽ) പരീക്ഷയുടെ ഘടനയിൽ മാറ്റം വരുത്തി എസ്.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ചു. നേരത്തെ മൂന്ന് ഘട്ടങ്ങളിലായി നടത്തിയിരുന്ന പരീക്ഷയ്ക്ക് ഇത്തവണ രണ്ട് ഘട്ടങ്ങൾ മാത്രമായിരിക്കും ഉണ്ടാവുക. വിവരണാത്മകമായിരുന്ന പരീക്ഷയുടെ രണ്ടാം ഘട്ടം ഇത്തവണ ഒബ്ജക്ടീവ് മോഡിലേക്ക് മാറ്റിയിട്ടുണ്ട്. എല്ലാ ഘട്ടങ്ങളും കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായാണ് നടത്തുന്നത്. മൂന്നാം ഘട്ടത്തിൽ നടത്തിയിരുന്ന സ്കിൽ ടെസ്റ്റ്/ ടൈപ്പിംഗ് ടെസ്റ്റ് രണ്ടാം ഘട്ടത്തിലേക്ക് മാറ്റി. മുൻ വർഷത്തെ പോലെ 200 മാർക്കിനുള്ള 100 ചോദ്യങ്ങളാണ് പരീക്ഷയിൽ ഉണ്ടാവുക. ഓരോ ശരിയായ ഉത്തരത്തിനും രണ്ട് മാർക്കും തെറ്റായ ഉത്തരത്തിന് 0.5 നെഗറ്റീവ് മാർക്കും ഉണ്ടായിരിക്കും. ജനറൽ ഇന്‍റലിജൻസ് ആൻഡ് റീസണിംഗ്, ജനറൽ അവയർനെസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ് കോംപ്രിഹെൻഷൻ എന്നീ നാല് വിഭാഗങ്ങളിൽ നിന്നായി 25 ചോദ്യങ്ങൾ വീതമുണ്ടാകും. പരീക്ഷയുടെ ദൈർഘ്യം ഒരു മണിക്കൂറായിരിക്കും. അന്തിമ തിരഞ്ഞെടുപ്പിന് ഇതിന്‍റെ മാർക്ക് പരിഗണിക്കില്ലെങ്കിലും, പരീക്ഷയുടെ രണ്ടാം ഘട്ടത്തിന് യോഗ്യത നേടുന്നതിന് കട്ട്…

Read More

ചൈന: മാധ്യമ പ്രവർത്തകരെ നിരീക്ഷിക്കുന്നതിന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടിക് ടോക്കിൽ നിന്ന് അനധികൃതമായി വിവരങ്ങൾ ചോർത്തിയതായി ചൈനീസ് ടെക് ഭീമനായ ബൈറ്റ്ഡാൻസ് സമ്മതിച്ചു. കമ്പനിയുടെ വിവരങ്ങൾ മാധ്യമങ്ങൾ ചോർത്തുന്നത് ആരുവഴിയാണെന്ന് കണ്ടുപിടിക്കുന്നതിനാണ് ടിക്‌ടോകിൽ നിന്നും വ്യക്തിഗത വിവരങ്ങൾ ചോർത്തിയതെന്ന് കമ്പനി വെളിപ്പെടുത്തി. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമാണെന്നും തങ്ങളുടെ സ്വകാര്യതാ നയങ്ങളിൽ ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന ഒന്നും ഇല്ലെന്നും അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളെ ടിക് ടോക് നേരത്തെ അറിയിച്ചിരുന്നു. സുരക്ഷാ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി യുഎസ് കോണ്‍ഗ്രസ് രാജ്യവ്യാപകമായി സർക്കാർ ഉദ്യോഗസ്ഥരുടെയും സ്ഥാപനങ്ങളുടെയും ഹാൻഡ്സെറ്റുകളിൽ ടിക് ടോക്ക് ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു.

Read More

ഹൈദരാബാദ്: ആറ് പതിറ്റാണ്ടിലേറെ തെലുങ്ക് സിനിമയിലെ നിറസാന്നിദ്ധ്യമായിരുന്ന മുതിർന്ന നടൻ കെ. സത്യനാരായണ (കൈകാല സത്യനാരായണ-87) നിര്യാതനായി. വെള്ളിയാഴ്ച രാവിലെ ഹൈദരാബാദിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. നായകനായും വില്ലനായും 800 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമകൾക്കൊപ്പം സാമൂഹിക നാടകങ്ങളിലും അഭിനയിച്ചു. 1996 ൽ ആന്ധ്രാപ്രദേശിലെ മസൂലിപട്ടണം മണ്ഡലത്തിൽ നിന്ന് തെലുഗുദേശം പാർട്ടിയുടെ എംപിയായി. 1935-ൽ കൃഷ്ണ ജില്ലയിലാണ് അദ്ദേഹം ജനിച്ചത്. എൻ.ടി. രാമറാവുവിന്‍റെ ഡ്യൂപ്പായിട്ടാണ് അദ്ദേഹം കരിയർ ആരംഭിച്ചത്. 1959-ൽ പുറത്തിറങ്ങിയ ചങ്കയ്യയുടെ ‘സിപ്പൈ കൂത്തുരു’ ആയിരുന്നു അദ്ദേഹത്തിന്‍റെ ആദ്യ ചിത്രം. തുടർന്ന് നാഗേശ്വര റാവു, കൃഷ്ണ, ശോഭൻ ബാബു, ചിരഞ്ജീവി, നാഗാർജുന, മഹേഷ് ബാബു തുടങ്ങിയ വിവിധ തലമുറകളിലെ അഭിനേതാക്കൾക്കൊപ്പം പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. 2009 ൽ പുറത്തിറങ്ങിയ ‘അരുന്ധതി’ ആണ് അവസാന ചിത്രം. രാമഫിലിംസിന്‍റെ ബാനറിൽ കൊടമ സിംഹം, ബംഗാരു കുടുംബം, മുദ്ദുലുമുഗുഡു എന്നീ സിനിമകളും നിർമ്മിച്ചു. 2017 ൽ ഫിലിംഫെയർ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ്, ആന്ധ്രാപ്രദേശ്…

Read More

വായ്പാ തട്ടിപ്പ് കേസിൽ ഐസിഐസിഐ ബാങ്ക് മുൻ മേധാവി ചന്ദ കൊച്ചാറിനെയും ഭർത്താവ് ദീപക് കൊച്ചാറിനെയും സിബിഐ അറസ്റ്റ് ചെയ്തു. 2011-2019 കാലയളവിൽ വീഡിയോകോൺ ഗ്രൂപ്പിനും അനുബന്ധ സ്ഥാപനങ്ങൾക്കും ചന്ദ കൊച്ചാറും ദീപക് കൊച്ചാറും അനധികൃതമായി വായ്പ അനുവദിച്ചെന്നാണ് കേസ്. ഐസിഐസിഐ ബാങ്ക് നയങ്ങളും ബാങ്കിംഗ് നിയമങ്ങളും പാലിക്കാതെ 3,250 കോടി രൂപയുടെ വായ്പകളാണ് ഇവർ വിതരണം ചെയ്തത്. അന്ന് ചന്ദ കൊച്ചാർ ഐസിഐസിഐ ബാങ്കിന്‍റെ മേധാവിയും മാനേജിംഗ് ഡയറക്ടറുമായിരുന്നു. ചന്ദ കൊച്ചാർ വായ്പ അനുവദിക്കുന്ന സമിതിയുടെയും ഭാഗമായിരുന്നു. വീഡിയോകോൺ ഗ്രൂപ്പിന് പുറമെ ന്യൂപവർ റിന്യൂവബിൾസ്, സുപ്രീം എനർജി, വീഡിയോകോൺ ഇന്‍റർനാഷണൽ ഇലക്ട്രോണിക്സ് ലിമിറ്റഡ് എന്നീ കമ്പനികൾക്കും സമാനമായ രീതിയിൽ വായ്പകൾ അനുവദിച്ചിരുന്നു. 2018 മാർച്ചിൽ ഐസിഐസിഐ ബാങ്ക് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ചന്ദ കൊച്ചാറിനെതിരെ അഴിമതി ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് 2018 ഒക്ടോബറിൽ രാജിവച്ചിരുന്നു.

Read More

കോട്ടയം: ഡയറക്ടറുടെ ജാതി വിവേചനത്തിനെതിരെ വിദ്യാർത്ഥികൾ സമരം ചെയ്യുന്ന കോട്ടയത്തെ കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഇന്ന് മുതൽ ജനുവരി എട്ട് വരെ അടച്ചിടും. ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീയുടെ ഉത്തരവിനെ തുടർന്നാണ് നടപടി. വിദ്യാർത്ഥികളോട് ഹോസ്റ്റലുകൾ ഒഴിയാനും ആവശ്യപ്പെട്ടിട്ടുണ്ട്. ക്രിസ്മസ് ദിനം മുതൽ സമരം ശക്തമാക്കാൻ വിദ്യാർത്ഥികൾ തീരുമാനിച്ച സാഹചര്യത്തിലാണ് കളക്ടറുടെ നടപടി. വിദ്യാർത്ഥികളുടെ നിരാഹാര സമരത്തിനിടെ അനിഷ്ട സംഭവങ്ങൾക്ക് സാധ്യതയുണ്ടെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 2011ലെ കേരള പൊലീസ് ആക്ടിലെ സെക്ഷൻ 81 പ്രകാരമാണ് നടപടി. ഡിസംബർ അഞ്ച് മുതൽ വിദ്യാർത്ഥികളുടെ സമരം നടക്കുകയാണ്. ഡിസംബർ 25 മുതൽ വിദ്യാർത്ഥികൾ നിരാഹാര സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാമെന്നും ക്രമസമാധാന പരിപാലനത്തെ പ്രതികൂലമായി ബാധിക്കുമെന്നും കാണിച്ച് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കൂടിയായ സബ് കളക്ടർ സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്നാണ് നടപടി. തുടർന്ന് പൊലീസ് ക്യാമ്പസിലെത്തി കളക്ടറുടെ ഉത്തരവ് വിദ്യാർത്ഥികളെ ധരിപ്പിച്ചു. വിദ്യാർത്ഥികളോട്…

Read More

ഫിലിംഫെയർ ഒടിടി അവാര്‍ഡില്‍ അഭിഷേക് ബച്ചൻ, തപ്സി പന്നു എന്നിവർക്ക് പുരസ്കാരം. സീരീസ്, സിനിമകൾ, ഹ്രസ്വചിത്രങ്ങൾ എന്നിവ ഉൾപ്പെടുന്ന ഒടിടി ലോകത്തെ ഏറ്റവും മികച്ച സൃഷ്ടികളെ ആദരിക്കുന്ന ഒരു അവാർഡാണിത്. വെബ് സീരീസുകളായ തബ്ബാറും റോക്കറ്റ് ബോയ്സും ആണ് ഏറ്റവും കൂടുതൽ അവാർഡുകൾ നേടിയത്. ‘ദസ്‌വി’, ‘ലൂപ് ലാപേട്ട’ എന്നീ വെബ് ചിത്രങ്ങളിലെ പ്രകടനത്തിന് അഭിഷേക് ബച്ചനും തപ്സി പന്നുവും യഥാക്രമം മികച്ച നടനും നടിക്കുമുള്ള പുരസ്കാരം നേടി. ഥാറിലെ അഭിനയത്തിന് അനിൽ കപൂറിന് മികച്ച സഹനടനുള്ള പുരസ്കാരവും ആരണ്യകിലെ അഭിനയത്തിന് രവീണ ടണ്ടന് മികച്ച നടിക്കുള്ള (വെബ് സീരീസ്) പുരസ്കാരവും ലഭിച്ചു. മികച്ച ചിത്രം (വെബ് ഒറിജിനൽ) ദസ്‌വി, മികച്ച വെബ് സീരീസ് റോക്കറ്റ് ബോയ്സ്.

Read More

വാഷിങ്ടണ്‍: കാപ്പിറ്റോൾ കലാപത്തിന്‍റെ സൂത്രധാരൻ മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപെന്ന് റിപ്പോർട്ട്. യു.എസ് പാര്‍ലമെന്റായ കോണ്‍ഗ്രസ് നിയോഗിച്ച സമിതിയുടേതാണ് അന്തിമ റിപ്പോർട്ട്. ട്രംപിന് ഗൂഢാലോചനയിൽ പങ്കുണ്ടെന്നും കാപ്പിറ്റോൾ ആക്രമിക്കുന്നതിൽ നിന്ന് അനുയായികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചില്ലെന്നുമാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ. അത്തരമൊരു സംഭവം ആവർത്തിക്കാതിരിക്കാൻ ഡൊണാൾഡ് ട്രംപിനെ പൊതു ചുമതലകൾ നിർവഹിക്കാൻ അനുവദിക്കരുതെന്നും റിപ്പോർട്ടിൽ പറയുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ട്രംപിന് വലിയ തിരിച്ചടിയാണ് ഈ റിപ്പോർട്ട്. ഫെഡറൽ, സംസ്ഥാന, സൈനിക മേഖലകളിൽ ഉൾപ്പെടെ പൊതു പദവികൾ വഹിക്കുന്നതിൽ നിന്ന് ട്രംപിനെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരെയും തടയുന്നതിനുള്ള നിയമനിർമ്മാണം, തിരഞ്ഞെടുപ്പ് നിയമങ്ങൾ പരിഷ്കരിക്കൽ എന്നിവ സമിതിയുടെ ശുപാർശകളിൽ ഉൾപ്പെടുന്നു. 18 മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഒമ്പതംഗ സമിതി എട്ട് അധ്യായങ്ങളുള്ള അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. ആയിരത്തിലധികം സാക്ഷികളെ കാണുകയും പത്തോളം വിചാരണകൾ പൂർത്തിയാക്കുകയും ചെയ്ത ശേഷമാണ് 814 പേജുള്ള റിപ്പോർട്ട് വ്യാഴാഴ്ച പ്രസിദ്ധീകരിച്ചത്. കലാപത്തിൽ നേരിട്ട് പങ്കെടുത്തവരും ട്രംപുമായി അടുത്ത ബന്ധമുള്ളവരും…

Read More

കൊച്ചി: എറണാകുളം സെന്‍റ് മേരീസ് ബസിലിക്കയിൽ കുർബാനയെച്ചൊല്ലി വീണ്ടും സംഘർഷം. ജനാഭിമുഖ കുർബാനയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും പള്ളിക്കുള്ളിൽ പരസ്പരം ഏറ്റുമുട്ടി. പള്ളിയുടെ അൾത്താരയിലെ ബലിപീഠം തള്ളിമാറ്റി. രാവിലെ 10 മണിയോടെയാണ് സംഘർഷമുണ്ടായത്. ഇരുവിഭാഗങ്ങളും 16 മണിക്കൂറായി പള്ളിയിൽ തങ്ങുകയാണ്. ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടിയതോടെ വിശ്വാസികളെയും വൈദികരെയും പള്ളിക്കകത്ത് നിന്ന് പൊലീസ് നീക്കി.

Read More