- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
പുതുവര്‍ഷത്തിലേക്കായി മൊബൈല്‍ റീചാര്‍ജില്‍ പുതു പുത്തന്‍ ഓഫര്‍ അവതരിപ്പിക്കുന്നത് ഇത്തവണയും മുടക്കം വരുത്താതെ റിലയന്‍സ് ജിയോ. 2023 ന്‍റെ ആരംഭത്തിനു ദിവസങ്ങൾ മാത്രം അവശേഷിക്കെ, ജിയോ 2023 രൂപയുടെ പ്ലാൻ അവതരിപ്പിച്ചിരിക്കുകായാണ്. ജിയോയുടെ ഹാപ്പി ന്യൂ ഇയർ പ്ലാനിൽ അൺലിമിറ്റഡ് കോളിംഗും പ്രതിദിനം 2.5 ജിബി ഡാറ്റയും ലഭിക്കും. 252 ദിവസമാണ് പ്ലാനിന്‍റെ വാലിഡിറ്റി. പ്രതിദിനം 100 എസ്എംഎസുകളും പദ്ധതിയിൽ ഉൾപ്പെടുന്നു. പുതിയ പ്ലാനിനു പുറമേ, നിലവിലുള്ള 2,999 രൂപയുടെ പ്ലാനിലും ജിയോ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഈ പ്ലാനിൽ 75 ജിബി അധിക ഡാറ്റയും 23 ദിവസത്തെ അധിക വാലിഡിറ്റിയും ലഭിക്കും. നിലവിൽ 365 ദിവസമാണ് പ്ലാനിന്‍റെ വാലിഡിറ്റി. ഇതുകൂടാതെ 23 ദിവസം കൂടി ലഭിക്കും.
സാൻഫ്രാൻസിസ്കോ: ഫെയ്‌സ്ബുക്കിനെ പിടിച്ചുലച്ച കേംബ്രിജ് അനലിറ്റിക്ക ഡാറ്റാ ചോർച്ചയുമായി ബന്ധപ്പെട്ട കേസ് ഒത്തുതീർപ്പാക്കാൻ 72.5 കോടി രൂപ നൽകി മെറ്റ. രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണങ്ങളെ പിന്തുണയ്ക്കുന്ന കേംബ്രിജ് അനലിറ്റിക്ക എന്ന സ്ഥാപനം ഉൾപ്പെടെ വിവിധ കമ്പനികൾക്ക് ഫേസ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തിഗത ഡാറ്റ ലഭ്യമായതുമായി ബന്ധപ്പെട്ടാണ് കേസ്. സ്വകാര്യതയ്ക്കും വിശ്വാസ്യതയ്ക്കും ഊന്നൽ നൽകിക്കൊണ്ട് ആളുകൾ ഇഷ്ടപ്പെടുന്ന സേവനങ്ങൾ തുടരാനാണു തങ്ങൾ ഉദ്ദേശിക്കുന്നതെന്നും മെറ്റ പറഞ്ഞു. അതേസമയം ഈ തുക അടയ്ക്കാന്‍ മെറ്റ ബാധ്യസ്ഥരാണെന്നും അവരെ സംബന്ധിച്ച് ഇതൊരു വലിയ തുകയല്ലെന്നും ടെക്ക് എഴുത്തുകാരനായ ജെയിംസ് ബാള്‍ ബിബിസിക്ക് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ടെക് ലോകത്തെ സംസാരം ചാറ്റ് ജിപിടിയെക്കുറിച്ചായിരുന്നു. ഗൂഗിളിന്‍റെ സെർച്ച് എഞ്ചിനു ചാറ്റ് ജിപിടി ഭീഷണിയാകുമോ എന്നതിനെക്കുറിച്ചും ചർച്ചകൾ വ്യാപകമായിരുന്നു. ചാറ്റ് ജിപിടിയുമായുള്ള മത്സരത്തെ മറികടക്കാൻ ഗൂഗിൾ അതിന്‍റെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് പ്രോജക്റ്റുകളും ത്വരിതപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെയാണ് ചാറ്റ് ജിപിടിയ്ക്ക് എതിരാളിയായി എഐ സാങ്കേതിക വിദ്യയോടുകൂടിയ യൂചാറ്റ് അവതരിപ്പിച്ചിരിക്കുകയാണ് യൂ.കോം. ഗൂഗിളിന് സമാനമായ 2021ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഒരു സെര്‍ച്ച് എഞ്ചിനാണ് യു.കോം. ഇവര്‍ സെര്‍ച്ച് എഞ്ചിനൊപ്പം അവതരിപ്പിച്ച പുതിയ സേവനമാണ് യൂചാറ്റ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു ചാറ്റ് ബോട്ട് ആണിത്. അതായത് ഗൂഗില്‍ സെര്‍ച്ചും ചാറ്റ് ജിപിടിയും ഒരു സ്‌ക്രീനില്‍ ലഭിച്ചാല്‍ എങ്ങനെ ഇരിക്കും അതാണ് യൂചാറ്റ് നല്‍കുന്നത്.
തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ സാവകാശം തേടി കേരളം സുപ്രീംകോടതിയിൽ അപേക്ഷ നല്‍കും. വന്യജീവി സങ്കേതങ്ങളുടെയും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള കെട്ടിടങ്ങൾ, ആവാസവ്യവസ്ഥകൾ മുതലായവയെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് മൂന്ന് മാസത്തിനുള്ളിൽ സമർപ്പിക്കണമെന്ന് കഴിഞ്ഞ ജൂണിൽ പുറപ്പെടുവിച്ച ഉത്തരവിൽ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. സാറ്റലൈറ്റ് സർവേയ്ക്ക് പുറമേ, ഈ റിപ്പോർട്ട് തയ്യാറാക്കാൻ നേരിട്ടുള്ള സർവേയും നടത്തേണ്ടതുണ്ട്. ഇതിനായി കൂടുതൽ സമയം വേണമെന്ന് കേരളം സുപ്രീം കോടതിയെ അറിയിക്കും. ബഫർ സോൺ നിർബന്ധമാക്കികൊണ്ട് ജൂൺ മൂന്നിനു പുറപ്പെടുവിച്ച ഉത്തരവിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാർ സമർപ്പിച്ച ഹർജി സുപ്രീം കോടതി മെയ് 11നു പരിഗണിക്കും. ഇതിനു മുന്നോടിയായിട്ടായിരിക്കും സാവകാശം തേടിയുള്ള കേരളത്തിന്‍റെ നീക്കം. പരിസ്ഥിതി ലോല മേഖല വിലയിരുത്തലുമായി ബന്ധപ്പെട്ട സ്ഥലപരിശോധന കോഴിക്കോട് ജില്ലയിലും ആരംഭിച്ചിട്ടുണ്ട്. കൂരാച്ചുണ്ട് പഞ്ചായത്തിലാണ് ആരംഭം. സാറ്റലൈറ്റ് സർവേ മാപ്പിന്‍റെയും വനംവകുപ്പിന്‍റെ കരട് ഭൂപടത്തിന്‍റെയും അടിസ്ഥാനത്തിലാണ് പരിശോധന.
ബൈജൂസ് തങ്ങളുടെ റീഫണ്ട് നയത്തിൽ മാറ്റം വരുത്താനും മാതാപിതാക്കൾക്ക് കോഴ്സുകളും വായ്പകളും വാഗ്ദാനം ചെയ്യുന്നതിനു മുമ്പ് അവർക്ക് ചിലവ് താങ്ങാനാകുമോ എന്നു വിലയിരുത്താനും സമ്മതിച്ചതായി ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻസിപിസിആർ) മേധാവി പ്രിയങ്ക് കനൂംഗോ. ഇതുസംബന്ധിച്ച് ബൈജൂസ് കമ്മിഷനു കത്തയച്ചിട്ടുണ്ടെന്നും കനൂംഗോ പറഞ്ഞു. കൂടുതൽ വിശദാംശങ്ങൾ ആവശ്യമുള്ളതിനാൽ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ തിങ്കളാഴ്ച ബൈജൂസുമായി ചർച്ച നടത്തും. ഈ യോഗത്തിനു ശേഷം, എൻസിപിസിആർ അവർക്ക് രേഖാമൂലമുള്ള ശുപാർശകൾ നൽകും. 25,000 രൂപയിൽ താഴെ പ്രതിമാസ വരുമാനമുള്ള കുടുംബങ്ങൾക്ക് കോഴ്സുകൾ വിൽക്കില്ലെന്നും ബൈജൂസ് സമ്മതിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവരുമായി നേരിട്ട് ബന്ധപ്പെടുന്ന എല്ലാ സെയില്‍സ് ജീവനക്കാരുടെയും പോലീസ് വെരിഫിക്കേഷന്‍ നടത്താനും ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ബൈജൂസിനോട് നിർദ്ദേശിച്ചിട്ടുണ്ട്. ബൈജൂസ് കോഴ്സുകൾ ശരിയായി വിൽക്കുന്നില്ലെന്നും രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും ചൂഷണം ചെയ്യുന്നുവെന്നുമുള്ള പരാതികളെ തുടർന്ന് ഡിസംബർ 17നു ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻസിപിസിആർ) ബൈജൂസ് സിഇഒ ബൈജു രവീന്ദ്രനെ വിളിച്ചുവരുത്തിയിരുന്നു.
ബ്യൂണസ് ഐറിസ്: ലയണൽ മെസിക്ക് പിന്നാലെ ഫുട്ബോളിൽ നിന്ന് ഉടൻ വിരമിക്കില്ലെന്ന് പ്രഖ്യാപിച്ച് അർജന്‍റീനയുടെ എയ്ഞ്ചൽ ഡി മരിയയും. 2024ലെ കോപ്പ അമേരിക്ക വരെ അദ്ദേഹം അർജന്‍റീന ടീമിലുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ ലയണൽ മെസിയും കളി നിർത്താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. ലോകകപ്പിൽ അർജന്‍റീനയുടെ കിരീടവിജയത്തിനു ശേഷമാണ് സീനിയർ താരങ്ങൾ നിലപാട് വ്യക്തമാക്കിയത്. നീണ്ട 36 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് അർജന്‍റീനയുടെ വിജയം. ഫൈനലിൽ ഷൂട്ടൗട്ടിൽ ഫ്രാൻസിനെ തോൽപ്പിച്ചാണ് അർജന്‍റീന കിരീടം ഉയർത്തിയത്. 2008ൽ അർജന്‍റീനയ്ക്കായി അരങ്ങേറ്റം കുറിച്ച ഡിമരിയ ഇതുവരെ 129 മൽസരങ്ങൾ കളിച്ചിട്ടുണ്ട്. ഖത്തർ ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ടത്തിലെ പരിക്കുകൾ താരത്തെ ബുദ്ധിമുട്ടിച്ചിരുന്നു. എന്നാൽ ഫൈനലിൽ നിർണായക പങ്കുവഹിച്ച എയ്ഞ്ചൽ ഡി മരിയ ലയണൽ മെസിക്കൊപ്പം കിരീടം ഉയർത്തി.
തിരുവനന്തപുരം: മൊറാഴയിലെ വിവാദ ആയുർവേദ റിസോർട്ടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി ജയരാജൻ. തലശ്ശേരിയിലെ കെ.പി രമേഷ് കുമാറിന്‍റേതാണ് റിസോർട്ടെന്ന് ഇ.പി ജയരാജൻ പാർട്ടിയോട് വിശദീകരിച്ചു. സംഭവത്തെ കുറിച്ച് കൂടുതൽ വിശദീകരിക്കാൻ ഇ പി ജയരാജൻ വിസമ്മതിച്ചു. സംസ്ഥാന സമിതിയിൽ പി ജയരാജൻ ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണിത്. ഇ പി ജയരാജനെതിരായ സാമ്പത്തിക ആരോപണങ്ങൾ വ്യാജ വാർത്തയാണോ എന്ന ചോദ്യത്തിനു പാർട്ടിക്കുള്ളിൽ നടന്ന ചർച്ചകൾ പുറത്ത് പങ്കുവയ്ക്കാൻ താൽപ്പര്യമില്ലെന്നായിരുന്നു പി ജയരാജന്‍റെ മറുപടി. ഇ പി ജയരാജൻ റിസോർട്ട് നടത്തുന്നതായി എന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഞാൻ ആ സ്ഥലത്ത് പോയിട്ടില്ല. പാർട്ടിയിലെ തിരുത്തൽ രേഖയ്ക്ക് സംസ്ഥാന കമ്മിറ്റി യോഗത്തിൽ അംഗീകാരം നൽകി. കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിക്കാനാണ് തീരുമാനമെന്നും പി ജയരാജൻ പറഞ്ഞു. കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്‍റെ പേരിലാണ് സാമ്പത്തിക ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്. ഇ പി ജയരാജന്‍റെ ഭാര്യ നേരത്തെ കമ്പനിയുടെ…
അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ദേവിക എന്ന ശക്തമായ കഥാപാത്രത്തിലൂടെ മലയാള സിനിമയിലേക്കുള്ള തൻ്റെ രണ്ടാംവരവിനു തിരിതെളിക്കുകയാണ് അമല പോൾ. വിവേക് സംവിധാനം ചെയ്ത ‘ടീച്ചർ’ തിയേറ്ററിൽ മികച്ച പ്രതികരണങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസം നെറ്റ്‌ഫ്ലിക്‌സില്‍ റിലീസ് ചെയ്തിരുന്നു. ഒറ്റ ദിവസം കൊണ്ട് ചിത്രം നെറ്റ്‌ഫ്ലിക്‌സ് ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം നേടി. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഹക്കീം ഷാ, മഞ്ജു പിള്ള, ചെമ്പൻ വിനോദ് എന്നിവർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ദേവിക എന്ന അദ്ധ്യാപികയിലൂടെയും അവരുടെ പ്രതിസന്ധികളിലൂടെയും കടന്നുപോകുന്ന കഥ പ്രേക്ഷകർക്ക് ഒരു പുതിയ പാഠം നൽകുന്നു. നട്ട്മഗ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ വരുൺ ത്രിപുനേനി, അഭിഷേക് റാമിസെട്ടി, ജി പൃഥ്വിരാജ്, വിടിവി ഫിലിംസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തിരക്കഥ പി വി ഷാജി കുമാർ, വിവേക് എന്നിവരുടേതാണ്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അനു മൂത്തേടത്താണ്.
തിരുവനന്തപുരം: ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചെന്ന വാർത്ത തള്ളിക്കളയാതെ സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ . പാർട്ടിയുടെ ഭാഗമായതിന്‍റെ പേരിൽ ക്രൂരമായി ആക്രമിക്കപ്പെട്ട നേതാവാണ് ഇപിയെന്നും പി ജയരാജൻ പറഞ്ഞു. സംസ്ഥാന കമ്മിറ്റിയിൽ ഇ.പി ജയരാജനെതിരായ സാമ്പത്തിക ആരോപണങ്ങൾ വ്യാജ വാർത്തയാണോ എന്ന ചോദ്യത്തിനു പാർട്ടിക്കുള്ളിൽ നടന്ന ചർച്ചകൾ പുറത്ത് പങ്കുവയ്ക്കാൻ താൽപര്യമില്ലെന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. ഇ പി ജയരാജൻ റിസോർട്ട് നടത്തുന്നതായി എന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഞാൻ ആ സ്ഥലത്ത് പോയിട്ടില്ല. നാട്ടിൽ മത വർഗീയത ശക്തിപ്പെടുകയും ലഹരി ഉപയോഗം വർദ്ധിക്കുകയും ചെയ്യുന്നു. അതാണ് തന്നെ ഏറ്റവും കൂടുതൽ അലട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിലെ തിരുത്തൽ രേഖയ്ക്ക് സംസ്ഥാന കമ്മിറ്റി യോഗത്തിൽ അംഗീകാരം നൽകിയിരുന്നു. കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിക്കാനും തീരുമാനമായിരുന്നു. വലതുപക്ഷ നയത്തിലേക്കാണ് പാർട്ടി പോകുന്നതെന്ന് സംസ്ഥാന കമ്മിറ്റിയിൽ ചർച്ച ചെയ്തിട്ടില്ലെന്നും പി ജയരാജൻ പറഞ്ഞു. സി.പി.എം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ ഇ.പിക്കെതിരെ…
ജയ്പുർ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഗ്രൂപ്പ് സി മത്സരത്തിൽ കേരളത്തിന് രാജസ്ഥാനെതിരെ സമനില. ഗ്രൂപ്പ് സിയിൽ രാജസ്ഥാൻ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി 2 പോയിന്റ് സ്വന്തമാക്കി. രണ്ട് ഇന്നിങ്സുകളിലും രാജസ്ഥാന്‍റെ ദീപക് ഹൂഡ സെഞ്ച്വറി നേടി. അഞ്ചിന് 278 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച രാജസ്ഥാൻ എട്ട് വിക്കറ്റിന് 363 എന്ന നിലയിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. ദീപക് ഹൂഡ 155 റൺസുമായി പുറത്താകാതെ നിന്നു.
