Author: News Desk

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വർണ വില ഇന്ന് ഉയർന്നു. ഒരു പവൻ സ്വർണത്തിന്‍റെ വില ഇന്നലെ 440 രൂപ കുറഞ്ഞിരുന്നു. ഇതിന് രണ്ട് ദിവസം മുമ്പ് സ്വർണ വില പവന് 520 രൂപ ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 39,880 രൂപയാണ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് ഇന്ന് 15 രൂപയാണ് കൂടിയത്. ഇന്നലെ പവന് 55 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നിട്ടുണ്ട്. 10 രൂപയാണ് കൂടിയത്. ഇന്നത്തെ വിപണി വില 4,120 രൂപയാണ്. സംസ്ഥാനത്ത് വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഇന്നലെ ഒരു രൂപ കുറഞ്ഞിരുന്നു. ഇതോടെ ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 74 രൂപയായി. അതിന് മുമ്പ്, വെള്ളിയുടെ വില രണ്ട് ദിവസമായി ഉയർന്നിരുന്നു. ഹാൾമാർക്ക് ചെയ്ത വെള്ളിയുടെ വിലയിൽ…

Read More

ന്യൂഡൽഹി: ഇന്ത്യൻ ഹോക്കിയുടെ ചരിത്രവും എൻസിഇആർടി പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. ഒഡീഷയുടെ ഹോക്കി ചരിത്രവും രണ്ട് ലോകകപ്പുകളുടെ ആതിഥേയത്വവും ഇതിൽ ഉൾപ്പെടും. 2023 ലെ പുരുഷ ഹോക്കി ലോകകപ്പിന് മുന്നോടിയായുള്ള സർവകക്ഷി യോഗത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2036 ൽ ഒഡീഷ ഒരു പ്രത്യേക സംസ്ഥാനമായി രൂപീകരിച്ചതിന്‍റെ നൂറാം വാർഷികമാണ്. 100 ഒളിമ്പ്യൻമാരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു.

Read More

ന്യൂഡല്‍ഹി: രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയർത്തുകയും തെറ്റായ ഉള്ളടക്കം പ്രചരിപ്പിക്കുകയും ചെയ്തുവെന്നാരോപിച്ച് 104 യൂട്യൂബ് ചാനലുകൾ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് വിലക്കേർപ്പെടുത്തിയതായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. 45 വീഡിയോകൾ, നാല് ഫേസ്ബുക്ക് അക്കൗണ്ടുകൾ, മൂന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ, അഞ്ച് ട്വിറ്റർ അക്കൗണ്ടുകൾ, ആറ് വെബ്സൈറ്റുകൾ എന്നിവ നിരോധിച്ചു. ദേശീയ സുരക്ഷ ഉൾപ്പെടെയുള്ള വിഷയങ്ങൾ കണക്കിലെടുത്ത് സോഷ്യൽ മീഡിയ നിരോധിക്കാൻ ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 69 എ പ്രകാരം സർക്കാരിന് അവകാശമുണ്ടെന്ന് രാജ്യസഭയിൽ ഒരു ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

Read More

പാരീസ്: സെൻട്രൽ പാരീസിൽ നടന്ന വെടിവയ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. പാരീസിലെ കുർദിഷ് സാംസ്കാരിക കേന്ദ്രം ലക്ഷ്യമിട്ട് നടന്ന വെടിവയ്പിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വംശീയ ആക്രമണമാണെന്നാണ് പ്രാഥമിക നിഗമനം. വെടിയുതിർത്ത 69 കാരനായ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. വെടിവയ്പിന് ശേഷം ഫ്രാൻസിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. വെടിവയ്പിൽ പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. 69 കാരനായ അക്രമി അടുത്തിടെയാണ് ജയിൽ മോചിതനായതെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. ആക്രമണത്തെ തുടർന്ന് പൊലീസും സാംസ്കാരിക കേന്ദ്രത്തിന് സമീപം തടിച്ചുകൂടിയവരും തമ്മിൽ സംഘർഷമുണ്ടായി. ആളുകൾ കാറുകളുടെ ചില്ലുകൾ തകർക്കുന്നതിന്‍റെയും പൊലീസ് ഉദ്യോഗസ്ഥർ കണ്ണീർ വാതകം പ്രയോഗിക്കുന്നതിന്‍റെയും ദൃശ്യങ്ങൾ ഇതിനകം പുറത്ത് വന്നിട്ടുണ്ട്. വെടിവയ്പിൽ രണ്ട് പുരുഷൻമാരും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. വെളുത്ത് പൊക്കമുള്ള ഒരാളാണ് വെടിയുതിർത്തതെന്ന് സംഭവങ്ങൾക്ക് ദൃക്സാക്ഷികളായ ആളുകൾ പറഞ്ഞു. വെടിവയ്പ്പിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാൽ, വംശീയ ആക്രമണത്തിനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. ഇയാൾക്കെതിരെ വംശീയ…

Read More

എറണാകുളം: കുർബാനയെ ചൊല്ലിയുള്ള എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലെ തർക്കം പന്ത്രണ്ട് മണിക്കൂർ പിന്നിട്ടു. ഇന്നലെ വൈകീട്ട് ആരംഭിച്ച വൈദീകരുടെ ജനാഭിമുഖ കുർബാന തുടരുകയാണ്. ഇതിനെ എതിർത്ത് ഏകീകൃത കുർബാനയെ പിന്തുണക്കുന്നവരും പള്ളിയിലുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹവും സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇന്നലെ വൈകീട്ടോടെയാണ് തർക്കങ്ങളുടെ തുടക്കം. ഒരു വിഭാഗം വൈദികർ ജനാഭിമുഖ കുർബാനയും, ബസിലിക്ക അഡ്മിനിസ്ട്രേറ്റർ ഫാ. ആന്റണി പൂതവേലിൽ ഏകീകൃത കുർബാനയും അർപ്പിച്ചു.

Read More

കോട്ടയം: പാലാ എംഎൽഎ മാണി സി കാപ്പന്‍റെ പേഴ്സണൽ സ്റ്റാഫ് അംഗം വള്ളിച്ചിറ തോട്ടപ്പള്ളിൽ രാഹുൽ ജോബി (24) വാഹനാപകടത്തിൽ മരിച്ചു. രാത്രി പന്ത്രണ്ടരയ്ക്ക് ഏറ്റുമാനൂരിൽ രാഹുൽ സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു കാർ ഇടിച്ചാണ് അപകടമുണ്ടായത്. പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിന്റെ കോട്ടയത്തെ വീട്ടിൽ നിന്ന് സാധനങ്ങൾ എടുക്കാൻ പോകുന്നതിനിടെ ഏറ്റുമാനൂർ ബൈപ്പാസിൽ വച്ചായിരുന്നു അപകടം. കൂട്ടിയിടിയിൽ രാഹുൽ സഞ്ചരിച്ചിരുന്ന കാർ റോഡിൽ നിന്ന് തെന്നിമാറി സാധനങ്ങളുമായി പോയ പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കാറിന്റെ പിൻസീറ്റിൽ രാഹുൽ ഇരുന്ന ഭാഗത്താണ് ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ രാഹുലിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേർക്കും പരിക്കേറ്റു.

Read More

ന്യൂഡല്‍ഹി: ചൈന ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ കോവിഡ്-19 കേസുകൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളിൽ കോവിഡ് നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി. സംസ്ഥാനങ്ങളിലെ കോവിഡ്-19 പ്രതിരോധപ്രവര്‍ത്തനം, വാക്സിനേഷൻ എന്നിവയുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന മന്ത്രിമാരുടെ വെർച്വൽ യോഗത്തിലാണ് നിർദ്ദേശം നൽകിയത്. കഴിഞ്ഞ രണ്ട് തരംഗങ്ങളിലും ചെയ്തതുപോലെ കേന്ദ്രവും സംസ്ഥാനങ്ങളും സഹകരണത്തോടെ പ്രവർത്തിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. പരിശോധന വേഗത്തിലാക്കാനും ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാനും മന്ത്രി നിർദ്ദേശം നൽകി. അർഹരായ എല്ലാവരും വാക്സിൻ എടുക്കണം. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. വരാനിരിക്കുന്ന ഉത്സവ സീസൺ കണക്കിലെടുത്ത്, കോവിഡിന് അനുയോജ്യമായ പെരുമാറ്റം പാലിക്കുന്നത് സംബന്ധിച്ച് പൊതുജന അവബോധത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. എല്ലാ അടിസ്ഥാന സൗകര്യങ്ങളുടെയും തയ്യാറെടുപ്പുകൾ നേരിട്ട് നിരീക്ഷിക്കാനും അവലോകനം ചെയ്യാനും അവശ്യ മരുന്നുകളുടെ സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പാക്കാനും മന്ത്രി സംസ്ഥാന ആരോഗ്യ…

Read More

ന്യൂഡൽഹി: കേരളത്തിലെ കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകാൻ താൽപ്പര്യമുണ്ടെന്നും അതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അർജന്‍റീനിയൻ സർക്കാർ പ്രതിനിധി പറഞ്ഞു. ഫിഫ ലോകകപ്പ് ജേതാക്കളായ അർജന്‍റീനയെ നെഞ്ചേറ്റുന്ന മലയാളി ആരാധകർക്ക് നന്ദി അറിയിക്കാൻ ന്യൂഡൽഹിയിലെ കേരള ഹൗസിലെത്തിയ അർജന്‍റീന എംബസിയുടെ കൊമേഴ്സ്യൽ ഹെഡ് ഫ്രാങ്കോ അഗസ്റ്റിൻ സെനില്ലിയനി മെൽഷ്യറാണ് ഇക്കാര്യം അറിയിച്ചത്. അർജന്‍റീനയുടെയും മെസിയുടെയും ആരാധകർ ഇന്ത്യയിൽ എങ്ങും ഉണ്ടെങ്കിലും ഹൃദയം കവരുന്ന ആരാധകരാണ് കേരളത്തിലുള്ളതെന്ന് അദ്ദേഹം വാർത്താക്കുറിപ്പിൽ പറഞ്ഞു. ഇന്ത്യയിലെ അർജന്‍റീന അംബാസഡർ ഹ്യൂഗോ ജാവിയർ ഗോബിയും സംഘവും ഉടൻ കേരളം സന്ദർശിക്കും. കേരളവുമായുള്ള സഹകരണത്തിന്‍റെ സാധ്യതകൾ പരിശോധിക്കും. ഫുട്ബോളിന് പുറമെ കൃഷി, മത്സ്യബന്ധനം തുടങ്ങിയ മേഖലകളിലെ സാധ്യതകളും തേടും. കേരളത്തിലെ ആരാധകരെ നേരിൽ കാണാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള ഹൗസിൽ റസിഡന്‍റ് കമ്മീഷണർ സൗരഭ് ജെയിൻ ഫ്രാങ്കോ അഗസ്റ്റിൻ സെനില്ലിയനിയ്ക്ക് പൊന്നാട സമ്മാനിച്ചു. ലോകകപ്പ് ഫൈനൽ ദിനത്തിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടന്ന മലയാളി ആരാധകരുടെ ആഹ്ലാദപ്രകടനങ്ങൾ ചേർത്ത്…

Read More

കോഴിക്കോട്: പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേയ്ക്കുള്ള സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാൻ നിർദ്ദിഷ്ട പ്രദേശങ്ങളിലെ പട്ടയങ്ങളും ഭൂമിയിടപാടുകളും വേഗത്തിലാക്കാൻ തീരുമാനിച്ചതായി മന്ത്രി കെ.രാജൻ പറഞ്ഞു. കോഴിക്കോട് ഗസ്റ്റ് ഹൗസിൽ പദ്ധതി പ്രദേശത്തെ എം.എൽ.എമാരുമായും റവന്യൂ ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. മുൻഗണനാ ക്രമം നോക്കാതെ ഭൂമി കൈമാറ്റ അപേക്ഷ പരിഗണിക്കും. പട്ടയം നൽകുന്ന കാര്യത്തിലും തീരുമാനം വേഗത്തിലാക്കും. ഭൂമി ഏറ്റെടുക്കൽ വിഷയത്തിൽ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കും. പഴക്കംകൊണ്ടുള്ള മൂല്യശോഷണം കണക്കിലെടുക്കാതെ വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച കെട്ടിടങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് കത്ത് നൽകും. എൻ.എച്ച്. 66 വികസനങ്ങൾക്കായി ഭൂമി ഏറ്റെടുത്തപ്പോൾ ഈ പരിഗണന നൽകിയിരുന്നു. ന്യായവിലയ്ക്ക് പകരം ഭൂമിക്ക് വിപണി വില നൽകാമോയെന്ന് എം.എൽ.എമാർ ചോദിച്ചു. എന്നാൽ ഇത് മൂന്ന് വർഷത്തെ ട്രാൻസ്ഫറുകളുടെ ഏറ്റവും ഉയർന്ന വിലകളുടെ ശരാശരി മാത്രമായിരിക്കുമെന്നതിനാൽ ഇത് അനുവദിച്ചില്ല. ചില സംസ്ഥാനങ്ങളിൽ ഭൂമിയുടെ വിലയുടെ ഇരട്ടി വരെ സർക്കാർ…

Read More

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര രാജ്യ തലസ്ഥാനത്ത് പ്രവേശിച്ചു. ശനിയാഴ്ച പുലർച്ചെ ഫരീദാബാദ് അതിർത്തിയിൽ രാഹുലിനെയും അനുയായികളെയും ഡൽഹി കോണ്‍ഗ്രസ് അധ്യക്ഷൻ അനിൽ ചൗധരി സ്വീകരിച്ചു. മുതിർന്ന നടനും മക്കൾ നീതി മയ്യം (എംഎൻഎം) നേതാവുമായ കമൽ ഹാസൻ, രക്തസാക്ഷി ഭഗത് സിംഗിന്‍റെ മരുമകൻ മേജർ ജനറൽ ഷിയോറ സിംഗ്, സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബങ്ങൾ, പ്രതിപക്ഷ എംപിമാർ എന്നിവരുൾപ്പെടെ അരലക്ഷത്തോളം പേർ രാഹുലിനെ അനുഗമിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങൾ അറിയിച്ചു. കൊവിഡ് വകഭേദം ആശങ്ക ഉയർത്തുന്ന സാഹചര്യത്തിൽ യാത്ര നിർത്തിവയ്ക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെടുന്നതിനിടെയാണ് തലസ്ഥാന നഗരിയിലേക്കുള്ള യാത്രയുടെ പ്രവേശനം. രാജ്യതാൽപര്യവും ജനങ്ങളുടെ ആരോഗ്യവും കണക്കിലെടുത്ത് ഭാരത് ജോഡോ യാത്ര നിർത്തിവയ്ക്കണമെന്ന് കേന്ദ്രമന്ത്രിമാർ വെള്ളിയാഴ്ച ആവശ്യപ്പെട്ടിരുന്നു.

Read More