Author: News Desk

മലപ്പുറം: എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പി.ജയരാജൻ്റെ ആരോപണം സി.പി.എമ്മിന്‍റെ ആഭ്യന്തര കാര്യമാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. വിഷയത്തിൽ ഒരു തരത്തിലും ഇടപെടേണ്ട ആവശ്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്‍റെ മറവിൽ ഇ.പി ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് കണ്ണൂർ മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ പി.ജയരാജൻ പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ചത്. “അവരത് കൈകാര്യം ചെയ്യട്ടെ, അതാണ് ശരി. നമുക്കൊന്നും പറയേണ്ട ആവശ്യമില്ല. ഒരു പാർട്ടിയുടെയും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്ന ശീലം ലീഗിനില്ല”, കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Read More

ന്യൂഡല്‍ഹി: കേരള ഫിഷറീസ് സർവകലാശാല വിസി നിയമനം റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ ഹർജിയുമായി കേരള സർക്കാരും. വൈസ് ചാന്‍സലര്‍മാരുടെ തിരഞ്ഞെടുപ്പ്‌ മാനദണ്ഡങ്ങളെ സംബന്ധിച്ചോ തിരഞ്ഞെടുപ്പ്‌ സമിതിയെ സംബന്ധിച്ചോ പാർലമെന്റ് നിയമം പാസാക്കിയിട്ടില്ലെന്ന് ഹര്‍ജിയില്‍ കേരളം വ്യക്തമാക്കിയിട്ടുണ്ട്. മുൻ അറ്റോർണി ജനറൽ കെ.കെ വേണുഗോപാലിന്‍റെ നിയമോപദേശം കണക്കിലെടുത്താണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. നിയമത്തിന്‍റെ അടിസ്ഥാനത്തിൽ രൂപീകരിച്ച സ്ഥാപനം തയാറാക്കിയ യു.ജി.സി ചട്ടങ്ങൾ സംസ്ഥാന നിയമസഭ പാസാക്കിയ നിയമത്തേക്കാൾ പ്രധാനമല്ലെന്നാണ് സർക്കാരിൻ്റെ പ്രധാന വാദം. 2010-ൽ സംസ്ഥാന നിയമസഭ പാസാക്കിയ നിയമത്തിൽ കുഫോസ് വി.സിയുടെ നിയമനം വിശദീകരിച്ചിട്ടുണ്ട്. അതിനാൽ കുഫോസ് വിസി തിരഞ്ഞെടുപ്പിന് യുജിസി ചട്ടങ്ങൾ ബാധകമല്ലെന്ന് കേരളം ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2018ലെ യു.ജി.സി ചട്ടപ്രകാരം രൂപീകരിക്കാത്ത സെർച്ച് കമ്മിറ്റിയാണ് റിജി ജോണിനെ വൈസ് ചാൻസലറായി നിയമിച്ചതെന്ന കാരണത്താലാണ് നിയമനം ഹൈക്കോടതി റദ്ദാക്കിയത്.

Read More

ന്യൂഡല്‍ഹി: ആധാർ കാർഡുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ 2023 ഏപ്രിൽ 1 മുതൽ അസാധുവാകുമെന്നറിയിച്ച് ആദായ നികുതി വകുപ്പ്. പാൻ കാർഡ് അസാധുവാകുന്നതിനെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾക്ക് കാർഡ് ഉടമ ഉത്തരവാദിയായിരിക്കുമെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. അസാധുവായ പാൻ കാർഡ് ഉള്ളവർക്ക് ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ കഴിയില്ല. 2017 ഓഗസ്റ്റ് 31ന് മുമ്പ് പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് അറിയിച്ചിരുന്നത്. പിന്നീട് തീയതി നിരവധി തവണ നീട്ടി 2021 ജൂൺ 30 വരെയാക്കി. കോവിഡ് വ്യാപനത്തെ തുടർന്നാണ് തീയതി വീണ്ടും നീട്ടിയത്. 2022 മാർച്ച് 31നകം പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ 1,000 രൂപ വരെ പിഴ ചുമത്തുമെന്ന് ആദായ നികുതി വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. പിഴയടച്ച ശേഷവും കാർഡ് ബന്ധിപ്പിച്ചില്ലെങ്കിൽ 2023 ൽ കാർഡ് പ്രവർത്തനരഹിതമാകും. പിഴയടച്ചാൽ പാൻ കാർഡ് വീണ്ടും ആക്ടിവേറ്റ് ചെയ്യാമെന്നും ആദായ നികുതി വകുപ്പ് അറിയിച്ചിരുന്നു.

Read More

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ശീതക്കൊടുങ്കാറ്റ് അതിശക്തമായി തുടരുന്ന സാഹചര്യത്തില്‍ ക്രിസ്മസ് ദിനത്തില്‍ വൈദ്യുതിയില്ലാതെ കൊടുംശൈത്യത്തിൻ്റെ പിടിയിൽ അകപ്പെട്ട് പത്ത് ലക്ഷത്തോളം ജനങ്ങൾ. ബോംബ് സൈക്ലോണ്‍ എന്നറിയപ്പെടുന്ന തണുത്ത കൊടുങ്കാറ്റ് ഇനിയും നീണ്ടുനിൽക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. 20 പേരാണ് കൊടുങ്കാറ്റിൽ മരിച്ചത്. ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കി. പല സംസ്ഥാനങ്ങളിലും കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. പടിഞ്ഞാറൻ സംസ്ഥാനമായ മൊണ്ടാനയിലാണ് ഏറ്റവും കൂടുതൽ നാശം വിതച്ചത്. -45 ഡിഗ്രി സെൽഷ്യസാണ് ഇവിടത്തെ താപനില. ഫ്ലോറിഡ, ജോർജിയ, ടെക്സസ്, മിനസോട്ട, ലോവ, വിസ്കോൻസിൻ, മിഷിഗൺ എന്നിവിടങ്ങളിലും സ്ഥിതി ഗുരുതരമാണ്. കനത്ത മഞ്ഞുവീഴ്ച കാരണം പല പ്രദേശങ്ങളിലും ദൂരകാഴ്ച മോശമായതിനാൽ തിരക്കേറിയ ക്രിസ്മസ് അവധി ദിവസങ്ങളിൽ നഗരത്തിലെ പല റോഡുകളും നിശ്ചലമായി. ട്രെയിൻ സർവീസുകളും നിർത്തിവച്ചിരിക്കുകയാണ്. കാനഡയിലെ ഒന്‍റാറിയോയിലും ക്യൂബെക്കിലും സ്ഥിതി സമാനമാണ്. രക്തചംക്രമണം മന്ദഗതിയിലാക്കുന്നത് ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കെന്‍റക്കി, ന്യൂയോർക്ക്, സൗത്ത് കരോലിന എന്നിവിടങ്ങളിൽ കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും…

Read More

തിരുവനന്തപുരം: കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്‍റെ മറവിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണം കണ്ണൂർ മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ പി.ജയരാജൻ പാർട്ടിക്ക് രേഖാമൂലം നൽകിയേക്കും. നേതാക്കളുടെ വഴിവിട്ട പ്രവർത്തനങ്ങൾ തടയാന്‍ സി.പി.എം തെറ്റുതിരുത്തല്‍ രേഖയുമായി രംഗത്തുവന്നിരിക്കവെയായിരുന്നു പി.ജയരാജൻ്റെ ആരോപണം. തുടർഭരണം മൂലം പാർട്ടിയിൽ ഉണ്ടായ തകർച്ചയെക്കുറിച്ചും സംഘടനാപരമായി ഏറ്റെടുക്കേണ്ട അടിയന്തര ഉത്തരവാദിത്തത്തെക്കുറിച്ചുമുള്ള തെറ്റ് തിരുത്തൽ രേഖ ബുധനാഴ്ചയും വ്യാഴാഴ്ചയും സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്തിരുന്നു. ഈ രേഖയുടെ ചർച്ചയിലാണ് പി.ജയരാജൻ ആരോപണങ്ങൾ ഉന്നയിച്ചത്. “തുടക്കത്തിൽ, ഇ.പിയായിരുന്നു ആയുർവേദ റിസോർട്ടിന്‍റെ ഡയറക്ടർ, പിന്നീട് അദ്ദേഹത്തിന്‍റെ ഭാര്യയും മകനും ആ സ്ഥാനത്തെത്തി. റിസോർട്ടിന്‍റെ പേരിൽ ഇ.പി അനധികൃതമായി സ്വത്ത് സമ്പാദിച്ചു. ഉത്തമ ബോധ്യത്തോടെയും ആധികാരികമായ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് വിഷയം ഉന്നയിക്കുന്നത്. പാർട്ടി അന്വേഷിച്ച് നടപടിയെടുക്കണം”, എന്നാണ് പി.ജയരാജൻ ആവശ്യപ്പെട്ടത്. സംസ്ഥാന കമ്മിറ്റിയിൽ മറുപടി പറയുമ്പോൾ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ആരോപണം തള്ളിയില്ല. പകരം രേഖാമൂലം…

Read More

ധാക്ക: രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ബംഗ്ലാദേശിനെ വീഴ്ത്തി ഇന്ത്യ. 145 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. ജയത്തോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരി. ആദ്യ മത്സരം ഇന്ത്യ 188 റൺസിന് വിജയിച്ചിരുന്നു. അവസാന ദിനം കളി ആരംഭിക്കുമ്പോള്‍ ആറ് വിക്കറ്റുകള്‍ കയ്യിലുണ്ടായിരുന്ന ഇന്ത്യക്ക് ജയം നൂറ് റണ്‍സ് വിദൂരമായിരുന്നു. 45ന് നാല് എന്ന സ്‌കോറില്‍ കളി തുടങ്ങിയ ഇന്ത്യയുടെ മൂന്ന് വിക്കറ്റുകള്‍ 29 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ നഷ്ടമായി. ഉനദ്കട്ട്, റിഷഭ് പന്ത്, അക്ഷർ പട്ടേൽ എന്നിവർ പുറത്തായപ്പോൾ ബംഗ്ലാദേശിന് മുന്നിൽ 74 റൺസിന് 7 എന്ന നിലയിൽ കളി തോറ്റേനെയെന്ന് തോന്നിച്ചെങ്കിലും ശ്രേയസ് അയ്യരും രവിചന്ദ്രൻ അശ്വിനും ചേർന്ന് ഇന്ത്യയുടെ ജയം ഉറപ്പിച്ചു. എട്ടാം വിക്കറ്റിൽ അശ്വിനും അയ്യരും ചേർന്ന് 71 റൺസ് കൂട്ടിച്ചേർത്തു. 42 റൺസ് നേടിയ ആർ അശ്വിനാണ് ഇന്ത്യയുടെ ടോപ് സ്കോറർ. മുൻനിര ബാറ്റർമാര്‍ രണ്ടക്കം…

Read More

തിരുവനന്തപുരം: ശ്വാസകോശ സംബന്ധമായ അണുബാധകൾ തടയാൻ മരുന്നുകൾ ഉപയോഗിക്കാതെയുള്ള പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്. ഉയർന്ന പ്രതിരോധശേഷിയും ആർജിച്ച പ്രതിരോധശേഷിയുമുള്ളവരിൽ പോലും കൊവിഡിന്‍റെ പുതിയ വകഭേദങ്ങൾ അണുബാധയ്ക്ക് കാരണമാകാം. കോവിഡ്-19, ഇൻഫ്ലുവൻസ തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ലോകമെമ്പാടും വർദ്ധിച്ച് വരുന്ന ഈ സമയത്ത്, മരുന്നുകളുടെ ഉപയോഗമില്ലാതെ അവയെ ഏറ്റവും ഫലപ്രദമായി തടയുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ കോവിഡ് കേസുകൾ വളരെ കുറവായ കാലമാണിത്. എന്നാൽ ഉത്സവ സീസണും പുതിയ വകഭേദങ്ങളും വരുന്നതോടെ കേസുകൾ ഉയരാൻ സാധ്യതയുണ്ട്. അതിനാൽ, വൈറസുകൾ മൂലമുണ്ടാകുന്ന എല്ലാത്തരം ശ്വാസകോശ സംബന്ധമായ രോഗങ്ങളും തടയുന്നതിനാണ് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മാസ്ക് ഉപയോഗം, ശാരീരിക അകലം പാലിക്കൽ, കൈകളുടെ ശുചിത്വം, ശ്രദ്ധയോടെയുള്ള ചുമയും തുമ്മലും, വായു സഞ്ചാരമുള്ള മുറികൾ എന്നിവ പോലുള്ള ഔഷധേതര ഇടപെടലുകളിലൂടെ രോഗസാധ്യത വളരെയധികം കുറയ്ക്കാൻ കഴിയും. ഇൻഫ്ലുവൻസയുടെ ലക്ഷണങ്ങൾ കോവിഡിന് സമാനമാണ്. പ്രായമായവരെയും മറ്റ്…

Read More

റിയാദ്: ലോകകപ്പ് അവസാനിച്ചതോടെ ഖത്തറിലേക്കുള്ള സൗദി പൗരന്മാരുടെ യാത്ര പഴയ രീതിയിലേക്ക്. ലോകകപ്പിന് മുമ്പ് നിലവിലുണ്ടായിരുന്ന നടപടിക്രമങ്ങളിലേയ്ക്ക് മാറ്റിയതായി സൗദി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. പാസ്പോർട്ട് അല്ലെങ്കിൽ ദേശീയ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് പൗരന്മാർക്ക് ഖത്തറിലേക്ക് യാത്ര ചെയ്യാം. ഗൾഫ് രാജ്യങ്ങളിലേക്ക് പോകുന്ന സൗദി പൗരന്മാരുടെ പാസ്പോർട്ടിന് മൂന്ന് മാസത്തിൽ കുറയാത്ത കാലാവധി ഉണ്ടായിരിക്കണം. പാസ്പോർട്ടുകൾ എല്ലാവരും നന്നായി സൂക്ഷിക്കണം. ഇവ പണയപ്പെടുത്തുകയോ സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിൽ വയ്ക്കുകയോ ചെയ്യരുതെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. തിരിച്ചറിയൽ കാർഡ് മാത്രം ഉപയോഗിച്ച് ഗൾഫ് പൗരന്മാർക്ക് ജിസിസി രാജ്യങ്ങൾ സന്ദർശിക്കാൻ അനുമതിയുണ്ട്. എന്നാൽ, ലോകകപ്പ് കണക്കിലെടുത്ത് നിയന്ത്രണങ്ങളുടെ ഭാഗമായി തിരിച്ചറിയൽ കാർഡിൽ ഖത്തറിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് ഗൾഫ് പൗരന്മാർക്ക് താൽക്കാലികമായി വിലക്കേർപ്പെടുത്തിയിരുന്നു. ഫുട്ബോൾ മത്സരത്തിനുള്ള ടിക്കറ്റും ‘ഹയ്യാ’ കാർഡും വാങ്ങിയ ശേഷം പാസ്പോർട്ട് ഉപയോഗിച്ചാണ് ഖത്തറിലേക്ക് കടക്കേണ്ടിയിരുന്നത്. പിന്നീട് ടിക്കറ്റില്ലാതെ ‘ഹയ്യാ’ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്ത് ഖത്തറിലേക്ക് കടക്കാനും അനുവദിച്ചിരുന്നു. അതേസമയം, ലോകകപ്പ് പൂർത്തിയായ ശേഷം…

Read More

അസം: അമ്മയെ കൊലപ്പെടുത്തി പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിയെടുത്ത ദമ്പതികൾ അറസ്റ്റിൽ. അസമിലെ ഗുവാഹത്തിയിലാണ് സംഭവം. ദമ്പതികൾ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി മക്കളില്ലാത്ത തങ്ങളുടെ മകൾക്ക് നൽകിയെന്നാണ് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നാല് പേരെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം കെന്ദുഗുരു ബെയ്ലുങ് ഗ്രാമത്തിലെ നിതുമോണി ലുഖുരഖോനിനെ സിമലുഗുരിയിലെ മാർക്കറ്റിൽ നിന്ന് കാണാതാവുകയും ചൊവ്വാഴ്ച രാവിലെ ചരൈദിയോ ജില്ലയിലെ രാജബാരി തേയില എസ്റ്റേറ്റിലെ അഴുക്കുചാലിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. തുടർന്ന് സിമലുഗുരി, ശിവസാഗർ, ചരൈദിയോ, ജോർഹട്ട് എന്നിവിടങ്ങളിൽ നിന്നുള്ള പോലീസ് സംഘങ്ങളുടെ സഹായത്തോടെ കുഞ്ഞിനെ രക്ഷപ്പെടുത്തി. കുഞ്ഞിനെ ഹിമാചൽ പ്രദേശിലേയ്ക്ക് കൊണ്ട് പോകാനായിരുന്നു ദമ്പതികളുടെ ശ്രമം.

Read More

മിർപുർ: ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ പുറത്തായതിന് പിന്നാലെ ബംഗ്ലദേശ് താരങ്ങളോട് ദേഷ്യപ്പെട്ട് ഇന്ത്യൻ താരം വിരാട് കോഹ്ലി. കോഹ്ലി പുറത്തായപ്പോളുള്ള ബംഗ്ലാദേശ് താരങ്ങളുടെ ആഹ്ളാദ പ്രകടനമാണ് കോഹ്ലിയെ ചൊടിപ്പിച്ചത്. 22 പന്തുകൾ നേരിട്ട കോഹ്ലി ഒരു റൺ മാത്രമാണ് നേടിയത്. ബംഗ്ലദേശിൻ്റെ മെഹ്ദി ഹസൻ മിറാസ് എറിഞ്ഞ 20–ാം ഓവറിൽ മോമിനുൾ ഹഖ് ക്യാച്ചെടുത്താണ് കോഹ്ലി പുറത്തായത്. തുടർന്ന് ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസനുമായി കോഹ്ലി തർക്കത്തിലേർപ്പെട്ടു. പിന്നാലെ അംപയർമാർ ഇടപെട്ട് കോഹ്ലിയെ ഫീൽഡിന് പുറത്തേക്ക് അയച്ചു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മത്സരത്തിൽ ബംഗ്ലാദേശ് ബാറ്റ് ചെയ്യുമ്പോൾ കോഹ്ലിക്ക് നിരവധി തവണ ക്യാച്ച് അവസരങ്ങൾ നഷ്ടമായി. ബംഗ്ലാദേശിനായി അർധ സെഞ്ച്വറി നേടിയ ലിറ്റൺ ദാസിനെ ഉൾപ്പെടെ പുറത്താക്കാൻ കോഹ്ലിക്ക് അവസരം ലഭിച്ചിരുന്നു. എന്നാൽ, സ്ലിപ്പിൽ ഫീൽഡ് ചെയ്ത കോഹ്ലിക്ക് പന്ത് കൈയിൽ ഒതുക്കാൻ കഴിഞ്ഞില്ല.

Read More