- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
സാൻ്റയും, റെയ്ന്‍ഡീറുകള്‍ വലിക്കുന്ന ഹിമവാഹനത്തില്‍ മഞ്ഞിലൂടെയുള്ള സാൻ്റയുടെ സഞ്ചാരവും ക്രിസ്മസ് കാലത്തിൻ്റെ അതിമനോഹര പ്രതീകങ്ങളാണ്. അത്തരമൊരു ക്രിസ്മസ് വീഡിയോ പങ്കുവച്ചെത്തിയിരിക്കുകയാണ് എമിറേറ്റ്സ് എയർലൈൻസ്. സാന്‍റയുടെ വാഹനം പോലെ എമിറേറ്റ്സ് യാത്രാവിമാനം ആകാശത്തേക്കുയരുന്നതിൻ്റെ ഗ്രാഫിക് വീഡിയോ ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. സാന്‍റയെപ്പോലെ ക്രിസ്മസ് തൊപ്പി ധരിച്ച് ക്രിസ്മസ് സംഗീതത്തോടൊപ്പം സാവധാനം ആകാശത്തേക്ക് ഉയരുന്ന വിമാനത്തിന്‍റെ കാഴ്ച കാണികളുടെ ഹൃദയങ്ങളിൽ സ്വർഗീയ സന്തോഷം നിറയ്ക്കുന്നതാണ്. “ക്യാപ്റ്റൻ ക്ലോസ് ടേക്ക് ഓഫിന് അനുമതി തേടുന്നു” എന്ന അടിക്കുറിപ്പോടെയാണ് എമിറേറ്റ്സ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. അഞ്ച് ലക്ഷത്തിലധികം ആളുകളാണ് വീഡിയോ ഇതിനോടകം ലൈക്ക് ചെയ്തത്. ആയിരക്കണക്കിന് രസകരമായ കുറിപ്പുകളും കമന്‍റ് ബോക്സിൽ കുമിഞ്ഞ് കൂടുകയാണ്.
തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ഇന്ന് ക്രിസ്മസ്; സന്ദേശത്തിൽ ഉക്രൈൻ യുദ്ധം ഓർമ്മപ്പെടുത്തി മാർപാപ്പ
തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി വീണ്ടുമൊരു ക്രിസ്മസ്. ബേത്ലഹേമിലെ പുൽത്തൊഴുത്തിൽ ഉണ്ണിയേശു പിറന്നതിന്റെ ഓർമ്മകൾ പുതുക്കിയും സമാധാനത്തിന്‍റെയും ശാന്തിയുടെയും സന്ദേശങ്ങൾ പങ്കിട്ടും ലോകമെമ്പാടുമുള്ള ദേവാലയങ്ങളിൽ വിശ്വാസികൾ ഒത്തുകൂടി. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന കുർബാനയ്ക്ക് ഫ്രാൻസിസ് മാർപാപ്പ നേതൃത്വം നൽകി. യുദ്ധത്തില്‍ ക്ഷീണിച്ചവരേയും ദരിദ്രരേയും ഓര്‍ക്കണമെന്ന് ഫ്രാൻസിസ് മാര്‍പ്പാപ്പ ക്രിസ്മസ് സന്ദേശത്തിൽ പറഞ്ഞു. ഉക്രൈനിലെ യുദ്ധത്തെയും മറ്റ് സംഘർഷങ്ങളെയും പരാമർശിച്ച മാർപാപ്പ, അധികാരത്തോടുള്ള അത്യാഗ്രഹം അയൽക്കാരെ പോലും വിഴുങ്ങാൻ കഴിയുന്ന തരത്തിൽ എത്തിയിട്ടുണ്ടെന്നും പറഞ്ഞു. സുവിശേഷം വായിച്ച ശേഷം, യേശുവിന്‍റെ ജനനം പ്രഖ്യാപിച്ചുകൊണ്ട് പള്ളിമണികൾ മുഴങ്ങി. വത്തിക്കാനിലും യേശു ജനിച്ച ബെത്ലഹേമിലെ നേറ്റിവിറ്റി ചർച്ചിലും നടന്ന വിശുദ്ധ കുർബാനയുടെ പ്രാർത്ഥനാ നിമിഷങ്ങളെ വിശ്വാസികൾ സ്വാഗതം ചെയ്തു. മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ഫ്രാൻസിസ് മാർപാപ്പയുടെ പത്താമത്തെ ക്രിസ്മസ് സന്ദേശമായിരുന്നു ഈ വർഷത്തേത്. നാലായിരത്തിലധികം വിശ്വാസികൾ വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് സ്ക്വയറിൽ പ്രാർത്ഥനാ ചടങ്ങുകളും പ്രത്യേക ശുശ്രൂഷയിലും പങ്കെടുത്തു.
കൊച്ചി: എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ കുർബാന തർക്കത്തെച്ചൊല്ലി ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം. ജനാഭിമുഖ – അൾത്താരാഭിമുഖ കുർബാനകളെ അനുകൂലിക്കുന്നവർ തള്ളിക്കയറിയതോടെയാണ് ഏറ്റുമുട്ടൽ രൂക്ഷമായത്. സമവായ ചർച്ച നടത്താനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്നാണ് പള്ളിയുടെ സുരക്ഷ പോലീസ് ഏറ്റെടുത്തത്. സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ശനിയാഴ്ച അർദ്ധരാത്രി കുർബാന ഉണ്ടാകില്ല. ബലിപീഠം തള്ളിമാറ്റിയതിന് പുറമേ പുരോഹിതൻമാരും ആക്രമിക്കപ്പെട്ടു. സ്ഥിതി വഷളായതോടെ പൊലീസ് ഇരുവിഭാഗങ്ങളെയും ബലം പ്രയോഗിച്ച് പള്ളിയിൽ നിന്ന് ഒഴിപ്പിച്ചു. തുടർന്ന് പള്ളിമുറ്റത്ത് തർക്കവും കയ്യാങ്കളിയും ഉണ്ടായി. കൈയേറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുർബാനയെ പിന്തുണച്ച വൈദികർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
പി. ജയരാജൻ്റെ ആരോപണത്തോടുള്ള മുഖ്യമന്ത്രിയുടെ നിലപാട് വ്യക്തമാക്കണമെന്ന ആവശ്യവുമായി ഷാഫി പറമ്പില്‍
കോഴിക്കോട്: പി. ജയരാജൻ ഉന്നയിച്ച ആരോപണങ്ങളിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രിയുടെ നിലപാട് ആരാഞ്ഞ് ഷാഫി പറമ്പിൽ എംഎൽഎ. പി ജയരാജന്‍റെ ആരോപണത്തിൽ കേരള മുഖ്യമന്ത്രിയുടെ നിലപാട് പ്രഖ്യാപിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വായ തുറക്കണമെന്നും ഷാഫി പറഞ്ഞു. ആന്തൂർ സ്വദേശിയും പ്രവാസിയുമായ സാജൻ പാറയിലിന്‍റെ ആത്മഹത്യയെയും ഷാഫി പോസ്റ്റിൽ പാരാമർശിച്ചു. “തൊടുന്യായങ്ങള്‍ പറഞ്ഞ് ആന്തൂര്‍ നഗരസഭ അനുമതി നിഷേധിച്ച ആന്തൂര്‍ നഗരസഭയിലെ നാഷണല്‍ ഹൈവേയുടെ ഓരത്ത് പണി കഴിപ്പിച്ച കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഉടമ. അനേക വര്‍ഷം പ്രവാസ ലോകത്ത് ജീവിച്ച് അധ്വാനിച്ചുണ്ടാക്കിയ പണംകൊണ്ട് സ്വന്തം നാട്ടില്‍ ഒരു സംരംഭം തുടങ്ങുവാനുള്ള ആഗ്രഹത്താല്‍ പണികഴിപ്പിച്ച തന്റെ സ്വപ്നത്തില്‍ തച്ചുടച്ച നഗരസഭ ചെയര്‍പേഴ്‌സന്റെയും അധികാരികളോടുടെയും ക്രൂരതയുടെ ഫലമായി ജീവനൊടുക്കിയ പ്രവാസി വ്യവസായി, അവിടെയാണ് അതേ നഗരസഭയാണ് കുന്നിടിച്ചും പ്രകൃതിയെ നശിപ്പിച്ചും നിയമവിരുദ്ധമായി കെട്ടിപ്പൊക്കിയ ആയുര്‍വേദ റിസോര്‍ട്ടിന് എല്ലാ ഒത്താശയും ചെയ്തു നല്‍കിയത്.” -ഷാഫി ഫേസ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ എല്ലാ സംരംഭങ്ങളോടും യോജിച്ച ചരിത്രമാണ് ഇ.പി.ജയരാജന്‍റേതെന്നും…
ഒടിടി റിലീസിനൊരുങ്ങി വിജയ് സേതുപതിയുടെ ചിത്രം ഡിഎസ്‌പി. പൊൻറാമാണ് ചിത്രത്തിൻ്റെ സംവിധാനവും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. ഡിസംബർ 30 മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും. സ്റ്റോൺ ബെഞ്ച് ഫിലിംസിന്‍റെ ബാനറിൽ കാർത്തിക് സുബ്ബരാജാണ് ചിത്രം നിർമ്മിക്കുന്നത്. അനുകീർത്തി വാസാണ് ചിത്രത്തിലെ നായിക. ദിനേശ് കൃഷ്ണൻ, വെങ്കിടേഷ് എന്നിവർ ചേർന്നാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ഡി ഇമ്മനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
ന്യൂഡല്‍ഹി: വിവിധ രാജ്യങ്ങളിൽ കോവിഡ്-19 കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിലുടനീളമുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ മോക്ക് ഡ്രില്ലുകൾ നടത്താൻ സംസ്ഥാനങ്ങൾക്കു നിർദ്ദേശം നൽകി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഡിസംബർ 27നാണ് മോക്ക് ഡ്രിൽ നടക്കുക. ഫലം അന്നു വൈകുന്നേരം തന്നെ അപ്ലോഡ് ചെയ്യണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാന ആരോഗ്യ സെക്രട്ടറിമാർക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യം നേരിടാൻ എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യ കേന്ദ്രങ്ങളെ സജ്ജമാക്കുന്നതിനാണ് മോക്ക് ഡ്രിൽ നടത്തുന്നത്. എല്ലാ ജില്ലകളിലെയും ആരോഗ്യ കേന്ദ്രങ്ങളിലും സൗകര്യങ്ങൾ ഉറപ്പാക്കും. ജില്ലാ കളക്ടർമാരുടെ മേൽനോട്ടത്തിലാണ് ആരോഗ്യവകുപ്പ് ജീവനക്കാർ മോക്ക് ഡ്രില്ലുകൾ നടത്തേണ്ടതെന്നും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. ഓരോ സംസ്ഥാനത്തെയും മൊത്തം ഐസൊലേഷൻ വാർഡുകൾ, ഐസിയു, വെന്‍റിലേറ്റർ സൗകര്യങ്ങൾ എന്നിവയുടെ ലഭ്യത ഇത് പരിശോധിക്കും. കോവിഡിനെ നേരിടാൻ ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആരോഗ്യ ജീവനക്കാർ എന്നിവരുടെ എണ്ണം, കോവിഡ് പരിശോധനാ കേന്ദ്രങ്ങൾ, മരുന്നുകൾ, മാസ്കുകൾ എന്നിവ ഉറപ്പാക്കാനും പിപിഇ കിറ്റുകളുടെയും…
പാലക്കാട്: പാലക്കാട് മേലമുറിയിൽ ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് വീണ്ടും അറസ്റ്റ്. ഇരുപത്തിമൂന്നാം പ്രതി മുഹമ്മദ് ഹക്കീമിന്‍റെ അറസ്റ്റ് പാലക്കാട് ടൗൺ സൗത്ത് പൊലീസ് ഇന്ന് രേഖപ്പെടുത്തി. ഗൂഢാലോചനക്കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം പൊളിക്കാൻ സൗകര്യമൊരുക്കിയത് ഹക്കീമാണ്. ഒളിവിലായിരുന്ന ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 52 പ്രതികളുള്ള കേസിൽ 43 പേരാണ് ഇതുവരെ അറസ്റ്റിലായത്. ഏപ്രിൽ 16നാണ് ആർഎസ്എസ് പ്രവർത്തകനായ ശ്രീനിവാസനെ മേലമുറിയിലെ കടയ്ക്കുള്ളിൽ വെച്ച് അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്. പട്ടാപ്പകൽ മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് നഗരഹൃദയത്തിലെ കടയിൽ വച്ച് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്‍റെ കൊലപാതകത്തിനുള്ള പ്രതികാരമാണ് ശ്രീനിവാസന്‍റെ കൊലപാതകമെന്ന് അന്വേഷണ സംഘം കണ്ടെത്തി.
മുംബൈ: ടെലിവിഷൻ നടി തുനിഷ ശർമ്മ(20) സീരിയൽ സെറ്റിൽ മരിച്ച നിലയിൽ. അഭിനയിച്ചുകൊണ്ടിരുന്ന സീരിയലിന്‍റെ സെറ്റിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരണം സ്ഥിരീകരിച്ചത്. ആലി ബാബ ദാസ്താൻ ഇ കാബൂൾ എന്ന പരമ്പരയിൽ ഷെഹ്സാദി മറിയം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുവരികയായിരുന്നു. ഭാരത് കാ വീർ പുത്ര – മഹാറാണാ പ്രതാപ് എന്ന പരമ്പരയിലൂടെയാണ് തുനിഷ ടെലിവിഷനിൽ അരങ്ങേറ്റം കുറിച്ചത്. ചക്രവർത്തിൻ അശോക സാമ്രാട്ട്, ഗബ്ബാർ പൂഞ്ച് വാലാ, ഷേർ-ഇ-പഞ്ചാബ്: മഹാരാജാ രഞ്ജിത് സിംഗ്, ഇന്റർനെറ്റ് വാലാ ലവ്, സുബ്ഹാൻ അല്ലാ തുടങ്ങിയവയാണ് തുനിഷയുടെ ശ്രദ്ധേയമായ ടെലിവിഷൻ പരമ്പരകൾ. പരമ്പരയ്ക്ക് പുറമെ ഏതാനും ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിലും തുനിഷ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബാർ ബാർ ദേഖോയിൽ കത്രീന കൈഫിന്‍റെ ചെറുപ്പകാലം അവതരിപ്പിച്ചത് തുനിഷയായിരുന്നു. ഫിത്തൂർ, കഹാനി 2, ദബാംഗ് 3 എന്നിവയാണ് മറ്റ് ചിത്രങ്ങൾ.
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് സിപിഎം. സി ജയൻ ബാബു, ഡികെ മുരളി, ആർ രാമു എന്നിവരടങ്ങിയ കമ്മീഷനാണ് കത്ത് വിവാദം അന്വേഷിക്കുക. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മീഷൻ നൽകിയിരിക്കുന്ന നിർദ്ദേശം. ഇന്ന് ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. കരാർ നിയമനങ്ങൾക്ക് പാർട്ടിയുടെ മുൻഗണനാ പട്ടിക ആവശ്യപ്പെട്ട് സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് മേയറുടെ ഓഫീസിൽ നിന്ന് എഴുതിയ കത്ത് വിവാദമായിരുന്നു. ആരോഗ്യമേഖലയിൽ ഒഴിവുള്ള തസ്തികകളുടെ എണ്ണം ഉൾപ്പെടെ മേയറുടെ ഔദ്യോഗിക ലെറ്റർപാഡിലാണ് കത്ത് എഴുതിയത്. കോർപ്പറേഷന് കീഴിൽ അർബൻ പ്രൈമറി ഹെൽത്ത് സെന്‍ററുകളിലായി 295 ഒഴിവുകളുണ്ടെന്നും ഉദ്യോഗാർത്ഥികളുടെ മുൻഗണനാ പട്ടിക നൽകണമെന്നുമായിരുന്നു കത്തിൻ്റെ ഉള്ളടക്കം.
ന്യൂയോർക്ക്: അമേരിക്കയിൽ അതിശൈത്യത്തെ തുടർന്നുണ്ടായ ശീത കൊടുങ്കാറ്റിൽ മരിച്ചവരുടെ എണ്ണം 19 ആയി. ഏകദേശം 2 കോടിയോളം ആളുകളെ ഇതുവരെ ശൈത്യം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വൈദ്യുതി വിതരണം തടസ്സപ്പെട്ടതോടെ 15 ലക്ഷത്തോളം വീടുകൾ ഇരുട്ടിലാണ്. നിരവധി വിമാനങ്ങൾ റദ്ദാക്കി. മൊണ്ടാനയിലെ എൽക്ക് പാർക്കിൽ മൈനസ് 45 ഡിഗ്രി സെൽഷ്യസാണ് രാത്രിയിലെ താപനില രേഖപ്പെടുത്തിയത്. മോശം കാലാവസ്ഥ തുടരുമെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പെൻസിൽവാനിയയിലും മിഷിഗണിലും കനത്ത മഞ്ഞുവീഴ്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎസ്-കാനഡ അതിർത്തിയിൽ, ജീവിതം വളരെ ദുസ്സഹമായി തുടരുകയാണ്.
