Author: News Desk

ലക്നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കവർച്ചയ്ക്കിടെ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ 12 വയസുകാരൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. കേസിലെ മുഖ്യപ്രതിയായ 12 വയസുകാരനാണ് കവർച്ചയുടെയും കൊലപാതകത്തിന്‍റെയും മുഖ്യസൂത്രധാരനെന്ന് പൊലീസ് പറഞ്ഞു. 12 വയസുകാരനെ കൂടാതെ ഇയാളുടെ കൂട്ടാളികളായ മഞ്ചേഷ്, ശിവം എന്നിവരും അറസ്റ്റിലായിട്ടുണ്ട്. നവംബർ 22നാണ് ആക്രി വ്യാപാരിയായ ഇബ്രാഹിമിനെയും (60) ഭാര്യ ഹസ്രയെയും ഗാസിയാബാദിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇബ്രാഹിമിന്‍റെ മൃതദേഹം വീടിനുള്ളിലും ഭാര്യയുടെ മൃതദേഹം ഒഴിഞ്ഞ പറമ്പിലെ ശുചിമുറിക്ക് സമീപത്തും ആണ് കണ്ടെത്തിയത്. അവരുടെ കഴുത്തിൽ തുണി ചുറ്റിയ നിലയിൽ ആയിരുന്നു. ദമ്പതികളെ നേരത്തെ പരിചയമുള്ള 12 വയസുകാരനാണ് കവർച്ച ആസൂത്രണം ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആക്രി വിൽപ്പനയിലൂടെ ഇബ്രാഹിം ധാരാളം പണം സമ്പാദിച്ചിട്ടുണ്ടെന്ന് 12 വയസുകാരന് അറിയാമായിരുന്നു. കവർച്ചയ്ക്കായി മൂന്നുപേരെ കൂടെ കൂട്ടി. എന്നാൽ കവർച്ചാ ശ്രമം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.

Read More

തിരുവനന്തപുരം: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ‘നൻപകൽ നേരത്ത് മയക്കത്തിന്‍റെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നൻപകൽ നേരത്ത് മയക്കം’ ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ്. 27-ാമത് ഐ.എഫ്.എഫ്.കെ.യിൽ വേൾഡ് പ്രീമിയറായി പ്രദർശിപ്പിച്ച ചിത്രം ജനപ്രിയ ചിത്രത്തിനുള്ള അവാർഡ് നേടുകയും ചെയ്തു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ‘നന്‍പകല്‍ നേരത്ത് മയക്കം’ നിർമ്മിച്ചത് മമ്മൂട്ടി തന്നെയാണ്. ആമേൻ മൂവി മൊണാസ്ട്രിയുടെ ബാനറിൽ ലിജോയ്ക്കും ചിത്രത്തില്‍ നിര്‍മ്മാണ പങ്കാളിത്തമുണ്ട്. ലിജോയുടെ കഥയ്ക്ക് എസ് ഹരീഷാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം തേനി ഈശ്വർ, എഡിറ്റിംഗ് ദീപു ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ടിനു പാപ്പച്ചൻ, കലാസംവിധാനം ഗോകുൽ ദാസ്, മേക്കപ്പ് റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, സൗണ്ട് മിക്സ് ഫസൽ എ ബക്കർ.

Read More

തിരുവനന്തപുരം: പഞ്ചനക്ഷത്ര ഹോട്ടലുകളിൽ നിന്ന് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. തമിഴ്നാട് സ്വദേശി വിൻസെന്‍റ് ജോണിയെയാണ് (63) തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് കൊല്ലത്ത് നിന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് ലാപ്ടോപ്പ് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 200 ഓളം കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിച്ച് ലാപ്ടോപ്പും മറ്റ് സാധനങ്ങളുമായി കടന്നുകളയുന്നതാണ് ഇയാളുടെ രീതിയെന്നും പൊലീസ് പറഞ്ഞു. തിരുവനന്തപുരം നഗരത്തിലെ ഒരു ഹോട്ടലിൽ നിന്നാണ് കഴിഞ്ഞ ദിവസം ലാപ്ടോപ്പ് മോഷണം പോയത്. ഇതേതുടർന്ന് ഹോട്ടൽ അധികൃതർ കന്‍റോണ്മെന്‍റ് പോലീസിൽ പരാതി നൽകി. ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചപ്പോൾ കുപ്രസിദ്ധ മോഷ്ടാവ് വിൻസെന്‍റാണ് മോഷണത്തിന് പിന്നിലെന്ന് കണ്ടെത്തി. സൈബർ സെല്ലിന്‍റെ സഹായത്തോടെ ഇയാളുടെ മൊബൈൽ ടവർ ലൊക്കേഷൻ കണ്ടെത്തി കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടുകയായിരുന്നു. ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യുന്ന വിൻസെന്‍റ് ഒരു വ്യവസായിയാണെന്ന് സ്വയം…

Read More

കാബൂള്‍: “ഇതിലും നല്ലത് സ്ത്രീകളുടെ കഴുത്തറക്കാൻ ഉത്തരവിടുന്നതായിരുന്നു,” താലിബാൻ അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെത്തുടർന്ന് തുടർപഠനം വഴിമുട്ടിയ 19 കാരിയായ മർവ പറയുന്നു. അടുത്തിടെ മെഡിക്കൽ എൻട്രൻസ് പരീക്ഷ എഴുതിയ മർവ സഹോദരൻ ഹമീദിനൊപ്പം ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയിരുന്നു. മാർച്ചിൽ ക്ലാസുകൾ ആരംഭിക്കാനിരിക്കെയാണ് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം പെൺകുട്ടികളുടെ സർവകലാശാലാ വിദ്യാഭ്യാസം രാജ്യവ്യാപകമായി നിരോധിക്കാൻ ഉത്തരവിട്ടത്. തന്‍റെ സഹോദരൻ കോളേജിൽ പോകുന്നതു സങ്കടത്തോടെ കാണാൻ മാത്രമേ ഇനി മർവയ്ക്ക് കഴിയൂ. “മൃഗങ്ങളേക്കാൾ മോശമായാണ് അവർ ഞങ്ങളോട് പെരുമാറുന്നത്. മൃഗങ്ങൾക്ക് എവിടെ വേണമെങ്കിലും പോകാം. എന്നാൽ ഞങ്ങൾ പെൺകുട്ടികൾക്ക് ഞങ്ങളുടെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും അവകാശമില്ല. ജനിച്ചില്ലായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഈ ലോകത്ത് ജീവിച്ചിരിക്കുന്നതിൽ ഞാൻ ഖേദിക്കുന്നു,” മർവ പറഞ്ഞതായി എഎഫ്പി റിപ്പോർട്ട് ചെയ്തു. “നിരവധി പ്രതിസന്ധികളിലൂടെയാണ് അവൾ പഠനം പൂർത്തിയാക്കിയത്. അവളുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടണമെന്നാണ് ഞാനും ആഗ്രഹിക്കുന്നത്. എന്നാൽ ഇപ്പോൾ ഞങ്ങൾക്ക് ഒന്നും പറയാൻ കഴിയുന്നില്ല” മർവയുടെ…

Read More

മുംബൈ: ശ്രീലങ്കയ്ക്കെതിരായ ഏകദിന, ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ചൊവ്വാഴ്ച പ്രഖ്യാപിക്കും. ക്യാപ്റ്റൻ രോഹിത് ശർമ, ജസ്പ്രീത് ബുംറ, ഓൾറൗണ്ടർ രവീന്ദ്ര ജഡേജ എന്നിവർ ഏകദിന ടീമിൽ തിരിച്ചെത്തും. എന്നാൽ ഇവരെ ടി20 ടീമിലേക്ക് പരിഗണിക്കാൻ സാധ്യതയില്ല. ഹർദിക് പാണ്ഡ്യയായിരിക്കും ടി20 ടീമിന്‍റെ ക്യാപ്റ്റനെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിരാട് കോഹ്ലിയും കെഎൽ രാഹുലും ടി20 പരമ്പരയിൽ കളിക്കില്ലെന്ന് റിപ്പോർട്ടുകളുണ്ട്. ടി20യിൽ മോശം പ്രകടനം കാഴ്ചവയ്ക്കുന്ന റിഷഭ് പന്തിന് പകരം സഞ്ജു സാംസൺ കളിക്കാനാണ് സാധ്യത. സഞ്ജുവിനൊപ്പം ഇഷാൻ കിഷനെയും ബിസിസിഐ പരിഗണിച്ചേക്കും. രോഹിത് ശർമ്മയുടെ പരിക്കിന്‍റെ പൂർണ്ണ വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിനിടെയാണ് രോഹിതിന്‍റെ വിരലിന് പരിക്കേറ്റത്. ഫീൽഡിംഗിനിടെ പരിക്കേറ്റെങ്കിലും താൽക്കാലിക ചികിത്സ തേടിയ ശേഷം കളി തുടർന്നു. പരിക്കിനെ തുടർന്ന് മൂന്നാം ഏകദിനത്തിലും, ടെസ്റ്റ് പരമ്പരയിലും രോഹിത് കളിച്ചിരുന്നില്ല.

Read More

ഡൽഹി: ലോകം ക്രിസ്മസ് ആഘോഷിക്കുന്ന വേളയിൽ ക്രിസ്മസ് ആശംസകൾ നേരുന്നതും ആഘോഷങ്ങളിൽ പങ്കെടുക്കുന്നതും ഇസ്ലാം വിരുദ്ധമാണെന്ന് വിവാദ ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക് പറഞ്ഞത് ഏറെ വിവാദമായിരുന്നു. അമുസ്ലിംകളുടെ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതും അവരെ അഭിവാദ്യം ചെയ്യുന്നതും സമ്മാനങ്ങൾ സ്വീകരിക്കുന്നതും ഇസ്ലാമിക വിരുദ്ധമാണെന്ന് സക്കീര്‍ നായിക് പോസ്റ്റില്‍ പറഞ്ഞത്. ഫേസ്ബുക്കിലൂടെ ആയിരുന്നു വിവാദ പ്രസ്താവന. എന്നാൽ നിരവധി ക്രിസ്മസ് ആശംസകൾ ഇതിന് കീഴെ വന്നതിനെ തുടർന്ന് സാക്കിർ നായിക് തന്‍റെ ഫേസ്ബുക്ക് പേജിൽ നിന്ന് പോസ്റ്റ് പിൻവലിച്ചു. അമുസ്ലിംകളുടെ ആഘോഷങ്ങളെ ഒരു തരത്തിലും അനുകരിക്കുന്നത് ഇസ്ലാമിൽ അനുവദനീയമല്ല. ഭക്ഷണം, വസ്ത്രം, തിരിതെളിക്കൽ എന്നിവയും ആരാധനാരീതിയിൽ എന്തെങ്കിലും മാറ്റം വരുത്തുന്നതും അനുവദനീയമല്ല. ആഘോഷങ്ങളുടെ ഭാഗമായി വിരുന്ന് നടത്താനോ സമ്മാനങ്ങൾ നൽകാനോ സമ്മാനങ്ങൾ വാങ്ങാനോ അനുവാദമില്ല. നായിക് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. എന്നാൽ കഴിഞ്ഞ ദിവസം രാത്രി പോസ്റ്റ് അപ്രത്യക്ഷമായി.

Read More

ന്യഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയവെ, വിഐപി പരിഗണന ലഭിക്കുന്നതിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ, 15 ദിവസത്തേക്ക് ഡൽഹി മുൻ മന്ത്രി സത്യേന്ദർ ജെയിനിനെ കാണാന്‍ സന്ദര്‍ശകരെ അനുവദിക്കേണ്ടെന്ന് തീരുമാനം. സെല്ലിൽ മന്ത്രിക്ക് അനുവദിച്ച കസേരയും മേശയും ഉൾപ്പെടെയുള്ള സൗകര്യങ്ങളും നീക്കി. ഡൽഹി ലഫ്റ്റനന്‍റ് ഗവർണർ വി.കെ. സക്സേന നിയോഗിച്ച സമിതി സമർപ്പിച്ച ശുപാർശകളുടെ പശ്ചാത്തലത്തിലാണ് നടപടി. സത്യേന്ദർ ജെയിനിന് സൗകര്യങ്ങൾ ഒരുക്കിയതിൽ അന്ന് ജയിലിന്‍റെ ചുമതലയുണ്ടായിരുന്ന സന്ദീപ് ഗോയലിന് പങ്കുണ്ടെന്ന് അന്വേഷണ സമിതി കണ്ടെത്തി. അദ്ദേഹത്തിനെതിരെ നടപടിയെടുക്കാനും സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (ഡിഎംസി) തിരഞ്ഞെടുപ്പും ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പും അടുത്തിരിക്കെയാണ് സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്. മന്ത്രിക്ക് ഫിസിയോതറാപ്പിയാണെന്നായിരുന്നു പാർട്ടിയുടെ വിശദീകരണം.

Read More

ദോഹ: ഒരു മാസം നീണ്ട അവധിക്ക് ശേഷം ഖത്തറിലെ സ്കൂളുകൾ ഇന്ന് തുറന്നു. 3,50,000 ലധികം വിദ്യാർത്ഥികൾ രാജ്യത്ത് പ്രവർത്തിക്കുന്ന 500ലധികം പൊതു, സ്വകാര്യ സ്കൂളുകളിലേക്ക് മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുന്നു. വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ നിർദ്ദേശങ്ങൾ പാലിച്ച്, ആരോഗ്യകരമായ അന്തരീക്ഷത്തിൽ വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിനും വിദ്യാർത്ഥികളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിനും ആവശ്യമായ തയ്യാറെടുപ്പുകൾ സ്കൂളുകൾ നടത്തിയിട്ടുണ്ട്. കുട്ടികളുടെ ഹാജർ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂളുകളും രക്ഷിതാക്കളുമായി ക്ലാസുകളുടെ ഷെഡ്യൂളുകൾ പങ്കിട്ടു. സർക്കാർ പ്രൈമറി സ്കൂളുകളുടെ പ്രവർത്തന സമയം രാവിലെ 7 മുതൽ 12:45 വരെയും വ്യാഴാഴ്ച്ച 12:30 വരെയും ആയിരിക്കും. പ്രിപ്പറേറ്ററി, സെക്കൻഡറി സർക്കാർ സ്കൂളുകളുടെ സമയം രാവിലെ 7 മുതൽ ഉച്ചയ്ക്ക് 1:25 വരെയും വ്യാഴാഴ്ച രാവിലെ 7 മുതൽ 12:30 വരെയും ആയിരിക്കും.

Read More

മലപ്പുറം: ചങ്ങരംകുളത്ത് കുട്ടികളുടെ ക്രിസ്മസ് കരോൾ സംഘത്തിന് നേരെ മദ്യപസംഘത്തിൻ്റെ ആക്രമണം. ആക്രമണത്തിൽ 5 കുട്ടികൾക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയാണ് സംഭവം. യാതൊരു കാരണവുമില്ലാതെ വടിയും പട്ടികയും ഉപയോഗിച്ച് തങ്ങളെ അടിച്ച് ഓടിക്കുകയായിരുന്നുവെന്ന് കുട്ടികൾ പറഞ്ഞു. കരോൾ പ്രോഗ്രാമുകൾക്കായി കുട്ടികൾ വാടകയ്ക്കെടുത്ത സംഗീത ഉപകരണങ്ങളും അക്രമികൾ നശിപ്പിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയെങ്കിലും അക്രമികൾ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടികൾ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. സംഭവത്തിൽ ചങ്ങരംകുളം പൊലീസ് കേസെടുത്തു.

Read More

തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പുകേസിന്റെ അന്വേഷണം എംഎൽഎ ഹോസ്റ്റലിലേക്ക്. മുഖ്യപ്രതി ശ്യാംലാലിന് എം.എൽ.എമാരുമായി അടുത്ത ബന്ധമുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. റിസപ്ഷനിസ്റ്റ് മനോജ് ആണ് പൊലീസിന് മൊഴി നൽകിയത്. ആദ്യഘട്ടത്തിൽ മൊഴി നൽകിയ മനോജ് ഇപ്പോൾ ഒളിവിലാണ്. കേസിലെ മുഖ്യപ്രതികളിലൊരാളായ ശ്യാംലാൽ എം.എൽ.എ. ഹോസ്റ്റലിലെ സ്ഥിരം സന്ദർശകനായിരുന്നുവെന്നും ചില എംഎൽഎമാരുമായി അടുത്ത ബന്ധമുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തട്ടിപ്പിനെക്കുറിച്ച് ആദ്യം പരാതി ലഭിച്ചപ്പോഴാണ് മനോജിന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തിയത്. എം.എൽ.എ ഹോസ്റ്റലിൽ വച്ചാണ് മനോജ് ശ്യാംലാലിനെ പരിചയപ്പെട്ടത്. മനോജ് ശ്യാംലാലിന് ഒരു കാർ വാങ്ങി നൽകി. മനോജ് വാങ്ങി നൽകിയ കാറിലാണ് ശ്യാംലാൽ ടൈറ്റാനിയത്തിൽ ഇൻ്റർവ്യൂവിന് ഉദ്യോഗാർത്ഥികളെ കൊണ്ടുപോയിരുന്നതെന്നാണ് വിവരം. തട്ടിപ്പിൽ ഉൾപ്പെട്ട അനിൽകുമാർ എംഎൽഎ ഹോസ്റ്റലിലെ കോഫി ഹൗസിലെ ജീവനക്കാരനും സിഐടിയു ലീഡറുമാണ്. ഇതോടെ തട്ടിപ്പിന് പിന്നിൽ ഉന്നത ബന്ധങ്ങളുണ്ടെന്ന സംശയം ബലപ്പെട്ടു.

Read More