Author: News Desk

കാബൂൾ: സർവകലാശാലകളിൽ നിന്ന് സ്ത്രീകളെ വിലക്കിയതിന് പിന്നാലെ താലിബാൻ മറ്റൊരു സ്ത്രീവിരുദ്ധ ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ്. രാജ്യത്തെ എല്ലാ പ്രാദേശിക, വിദേശ എൻജിഒകൾക്കും വനിതാ ജീവനക്കാരെ പിരിച്ച് വിടാനുള്ള ഉത്തരവ് താലിബാൻ ഭരണകൂടം നൽകി. സ്ത്രീകൾ ഇസ്ലാമിക രീതിയിൽ വസ്ത്രം ധരിക്കാത്തതിനാൽ സർക്കാർ ഇതര സംഘടനകളിലെ (എൻജിഒ) വനിതാ ജീവനക്കാർക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജോലി ചെയ്യാൻ അനുവാദമില്ലെന്ന് ധനകാര്യ മന്ത്രാലയ വക്താവ് അബ്ദുറഹ്മാൻ ഹബീബ് വ്യക്തമാക്കി. സർവകലാശാലകളിൽ സ്ത്രീകൾ പ്രവേശിക്കുന്നത് നിരോധിച്ച് കൊണ്ടുള്ള ഉത്തരവിന് തൊട്ടുപിന്നാലെയാണ് എൻജിഒകളിലും സ്ത്രീകൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. താലിബാൻ ഭരണകൂടത്തിന്‍റെ നടപടിയിൽ പ്രതിഷേധം ഉയർന്നിരുന്നു. താലിബാന്‍റെ തീരുമാനം അഫ്ഗാനിലെ മനുഷ്യാവകാശ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ധർ പറയുന്നു. ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്കിടയിൽ അംഗീകാരം നേടുന്നതിനും സാമ്പത്തിക ഉപരോധങ്ങൾ ഒഴിവാക്കുന്നതിനുമുള്ള താലിബാന്‍റെ ശ്രമങ്ങൾക്ക് പുതിയ തീരുമാനങ്ങൾ തിരിച്ചടിയാകും.

Read More

സിൻസിൽ സെല്ലുലോയിഡിന്‍റെ ബാനറിൽ എസ്.എസ് ജോർജ്ജ് നിർമ്മിക്കുന്ന ‘വേല’യുടെ മോഷൻ പോസ്റ്റർ മഞ്ജു വാര്യർ റിലീസ് ചെയ്തു. നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്ത് എം.സജാസ് രചന നിർവഹിക്കുന്ന ചിത്രം പാലക്കാട്ടെ ഒരു പൊലീസ് കൺട്രോൾ റൂമിന്‍റെ കഥയാണ് പറയുന്നത്. ക്രൈം ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രത്തിന്‍റെ സഹനിർമ്മാണം ബാദുഷ പ്രൊഡക്ഷൻസാണ്. ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് സുരേഷ് രാജനാണ്. ഷെയ്ൻ നിഗം ആദ്യമായി പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണിത്. ഷെയ്ൻ നിഗം, സണ്ണി വെയ്ൻ എന്നിവരെ കൂടാതെ സിദ്ധാർഥ്‌ ഭരതനും അതിഥി ബാലനും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

Read More

റിയാദ്: റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലഗേജ് കൊണ്ട് പോകുന്ന കൺവെയർ ബെൽറ്റ് തകരാറിലായതിനെ തുടർന്ന് വിമാന സർവീസുകൾ വൈകി. മൂന്നും നാലും ടെർമിനലുകളിൽ നിന്നുള്ള സർവീസുകളാണ് മണിക്കൂറുകളോളം വൈകിയത്. സൗദി എയർലൈൻസും നാസ് എയറും പ്രവർത്തിക്കുന്ന ടെർമിനലുകളിലാണ് തകരാർ സംഭവിച്ചത്. കൺവെയർ ബെൽറ്റ് പ്രവർത്തനം തകരാറിലായതോടെ ലഗേജ് നീക്കം തടസ്സപ്പെട്ടു. റിയാദിൽ നിന്ന് കൊച്ചിയിലേക്ക് രാവിലെ 10.50ന് പുറപ്പെടേണ്ടിയിരുന്ന സൗദി എയർലൈൻസ് വിമാനം ഉച്ചയ്ക്ക് 1.30നാണ് പറന്നുയർന്നത്. പല രാജ്യങ്ങളിലേക്കുമുള്ള വിമാന സർവീസുകളും വൈകി. ഉച്ചയോടെ, തകരാറുകൾ പരിഹരിച്ച് പ്രവർത്തനക്ഷമമാക്കി. തടസ്സം നേരിട്ടതിൽ എയർപോർട്ട് അതോറിറ്റി യാത്രക്കാരോട് ക്ഷമാപണം നടത്തി.

Read More

കോഴിക്കോട്: വടകര മാർക്കറ്റ് റോഡിലെ കടയ്ക്കുള്ളിൽ വ്യാപാരി മരിച്ച നിലയിൽ. പലചരക്ക് കട നടത്തുന്ന അടക്കാത്തെരു പുതിയാപ്പ സ്വദേശി രാജൻ (62) ആണ് മരിച്ചത്. കവർച്ചയ്ക്കിടെ നടന്ന കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. പതിവ് സമയമായിട്ടും രാത്രിയിൽ രാജൻ വീട്ടിലെത്താത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ച് കടയിലെത്തിയപ്പോഴാണ് രാജൻ നിലത്ത് കിടക്കുന്നത് കണ്ടത്. ഇയാളുടെ ശരീരത്തിൽ നിന്ന് മൂന്ന് പവന്റെ സ്വർണമാലയും, മോതിരവും, കടയിലുണ്ടായിരുന്ന പണവും കാണാതായതായി പൊലീസ് പറഞ്ഞു. കഴുത്തിലും മുഖത്തും വിരലുകളിലും മുറിവേറ്റ പാടുകളുണ്ട്. ഇയാളുടെ ബൈക്കും കാണാതായി. മൃതദേഹം വടകര സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് പൊലീസ് പരിശോധന നടത്തി വരികയാണ്.

Read More

മുംബൈ: ടെലിവിഷന്‍ നടി തുനിഷ ശര്‍മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സഹനടൻ ഷീസാൻ മുഹമ്മദ് ഖാൻ പ്രേരണാക്കുറ്റത്തിന് അറസ്റ്റിൽ. ഇരുവരും പ്രണയത്തിലായിരുന്നെന്നും വേർപിരിഞ്ഞതാണ് തുനിഷയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് വിവരം. നടിയുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും എല്ലാ സാധ്യതകളും അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. തുനിഷയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷീസാനെതിരേ കേസെടുത്തത്. ഇൻസ്റ്റാഗ്രാമിൽ വളരെ സജീവമായ തുനിഷ മരണത്തിന് മണിക്കൂറുകൾക്ക് മുമ്പ് സെറ്റിൽ നിന്നുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ‘ആലിബാബ: ദസ്താൻ-ഇ-കാബൂൾ’ എന്ന സീരിയലിന്‍റെ സെറ്റിലെ മുറിയിലാണ് തുനിഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഏറെ നേരം കഴിഞ്ഞിട്ടും മുറിയിൽ നിന്നും പുറത്തിറങ്ങാതിരുന്നതിനെ തുടർന്ന് വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് തുനിഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

കൊച്ചി: എറണാകുളം സെന്‍റ് മേരീസ് ബസിലിക്കയിലെ സംഘർഷങ്ങൾ വേദനാജനകമാണെന്ന് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. പള്ളിക്കകത്തും മദ്ബഹയിലും പ്രതിഷേധം നടത്തിയത് ഗുരുതരമായ തെറ്റാണ്. നിയമവിരുദ്ധമായ കുർബാന അർപ്പിച്ചത് സഭയുടെ നിയമത്തിന് എതിരാണ്. വിശുദ്ധ കുർബാനയും സഭയും അവഹേളിക്കപ്പെട്ടുവെന്നും സഭയുടെ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ബിഷപ്പ് പറഞ്ഞു. ജനാഭിമുഖ-അൾത്താരാഭിമുഖ കുർബാനകളെ അനുകൂലിക്കുന്നവർ തള്ളിക്കയറിയതോടെയാണ് ബസിലിക്കയിൽ സംഘർഷം രൂക്ഷമായത്. സമവായ ചർച്ച നടത്താനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് പള്ളിയുടെ സുരക്ഷ പൊലീസ് ഏറ്റെടുത്തു. സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ശനിയാഴ്ചത്തെ പാതിരാ കുർബാനയും ഒഴിവാക്കിയിരുന്നു. ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ കുർബാന അർപ്പിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച വൈദികർ ക്രിസ്മസ് കരിദിനമായി ആചരിക്കുമെന്നും പ്രഖ്യാപിച്ചു. സംഘർഷം തുടർന്നാൽ ബസിലിക്ക അടച്ചിടുമെന്ന് കമ്മീഷണർ സി.എച്ച് നാഗരാജു സൂചന നൽകി.

Read More

തിരുവനന്തപുരം: പി. ജയരാജന്‍ ഇ.പി ജയരാജനെതിരെ ഉന്നയിച്ച ആരോപണം സി.പി.എം കേന്ദ്ര നേതൃത്വത്തിൻ്റെ മുന്നിലേക്ക്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ചേരുന്ന പോളിറ്റ് ബ്യൂറോ യോഗത്തിൽ വിഷയം പരിശോധിക്കും. മുൻകൂട്ടി നിശ്ചയിച്ച യോഗമായതിനാൽ വിഷയം അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ, കേന്ദ്രകമ്മിറ്റി അംഗത്തിനെതിരെ സംസ്ഥാന കമ്മിറ്റി അംഗം ഉന്നയിച്ച ഗുരുതരമായ ആരോപണം പരിശോധിക്കാതിരിക്കാൻ പി.ബിക്ക് കഴിയില്ല. ജനുവരിയിൽ ചേരുന്ന സി.സിയിലും വിഷയം ചർച്ചയാകും. ഇ.പി. ജയരാജൻ സി.സി. അംഗമായതിനാൽ കേന്ദ്ര നേതാക്കളുമായി കൂടിയാലോചിച്ച് തുടർ നടപടി സ്വീകരിക്കും. ഇ.പി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ അച്ചടക്ക നടപടി സ്വീകരിക്കാനുള്ള അധികാരം സി.സിക്കാണ്.

Read More

പത്തനംതിട്ട: ശബരിമലയിലെ പരമ്പരാഗത പാതയിൽ തീർത്ഥാടകർക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു. മരക്കൂട്ടത്ത് നിന്ന് ശരംകുത്തി വരെ വഴിതിരിച്ച് വിട്ടതിനെ തുടർന്ന് തീർത്ഥാടകർക്കും കച്ചവടക്കാർക്കും ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. നിയന്ത്രണങ്ങൾ നീക്കിയതോടെ കരിങ്കൽ പാകിയ പാതയിൽ തീർത്ഥാടകർക്ക് സുഗമമായ യാത്ര സാധ്യമാകും. തിരുവിതാംകൂർ ദേവസ്വം ബോർഡും സന്നിധാനത്തെ നിയന്ത്രണങ്ങളുടെ ചുമതലയുള്ള പോലീസും തമ്മിലുള്ള ഏകോപനമില്ലായ്മ കാരണം തീർത്ഥാടകർ നേരിടുന്ന ബുദ്ധിമുട്ടിനെ പറ്റിയുള്ള ചുർച്ചകൾ ശക്തമായതിന് പിന്നാലെയാണ് അധികൃതർ ഇടപെട്ടത്. പ്രായമായവർക്കും കുട്ടികൾക്കും നവീകരിച്ച പരമ്പരാഗത പാതയിൽ സുഗമമായ യാത്ര സാധ്യമാകും. ഈ സീസണിന്‍റെ തുടക്കത്തിലാണ് കോടിക്കണക്കിന് രൂപ മുടക്കി പരമ്പരാഗത റോഡ് വൃത്തിയാക്കിയത്. തിരക്ക് നിയന്ത്രിക്കാനെന്ന വിധേന ക്യൂ കോംപ്ലക്സുകൾക്ക് പിൻവശത്ത് മുള്ളും കുപ്പിച്ചില്ലുകളും നിറഞ്ഞ മൺപാതയിലൂടെ പറഞ്ഞ് വിട്ടതാണ് തീർത്ഥാടകർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയത്.

Read More

പാലക്കാട്‌: ചന്ദനാംപറമ്പിലെ അയ്യപ്പൻ വിളക്കിന്‍റെ ഭാഗമായ പാലക്കൊമ്പ് എഴുന്നള്ളത്തിനിടെ ആന ഇടഞ്ഞു. ആനപ്പുറത്തുണ്ടായിരുന്നവർ ഉൾപ്പെടെ അഞ്ച്‌ പേർക്ക് പരിക്കേറ്റു. കിഴക്കഞ്ചേരി പുന്നപ്പാടം സ്വദേശി അജിത്ത് (22), ഇലവുംപാടം സ്വദേശി വൈശാഖ് (25), എരിക്കിൻചിറ സ്വദേശി ജിത്തു (22) വണ്ടാഴി സ്വദേശിനി തങ്കമണി(67) ആനപ്പാപ്പാൻ എന്നിവർക്കാണ് പരിക്കേറ്റത്. തങ്കമണിയെ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ നെൻമാറയിലെ സ്വകാര്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ എഴുന്നള്ളത്ത് മോസ്കോമുക്കിന് സമീപം എത്തിയപ്പോഴാണ് ചിറയ്ക്കൽ ശബരീനാഥൻ എന്ന ആന ഇടഞ്ഞത്. ആദ്യം പാപ്പാനെ ആക്രമിച്ച ആന പുറത്ത് ഇരുന്നവരെ താഴേയ്ക്കിട്ടു. ഇതിനിടയിൽ നന്ദിലത്ത് ഗോപാലകൃഷ്ണൻ എന്ന ആനയും വിരണ്ടു. ഇതോടെ ജനങ്ങൾ പരിഭ്രാന്തരായി ചിതറിയോടി. ഓടുന്നതിനിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേറ്റു. വഴിയരികിൽ നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കുകളും വണ്ടാഴിയിലെ തയ്യൽക്കടയും ആന തകർത്തു. ഒരു മണിക്കൂറിന് ശേഷം, പാപ്പാന്മാരുടെ നേതൃത്വത്തിൽ രണ്ട് ആനകളെയും തളച്ചു.

Read More

തിരുവനന്തപുരം: ക്രിസ്മസിനെ ആഘോഷത്തോടെ വരവേറ്റ് കേരളത്തിലെ വിശ്വാസികൾ. പ്രാർത്ഥന നിറഞ്ഞ മനസ്സുകളോടെ പാതിരാ കുർബാനയ്ക്കായി വിശ്വാസികൾ സംസ്ഥാനത്തെ പള്ളികളിൽ ഒത്തുകൂടി. വിഭാഗീയത സൃഷ്ടിച്ച് വിശ്വാസികൾ അകന്ന് നിന്നാൽ നാശമുണ്ടാകുമെന്ന് കുർബാന തർക്കം പരാമർശിച്ച് സീറോ മലബാർ സഭ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ക്രിസ്മസ് സന്ദേശത്തിൽ പറഞ്ഞു. സീറോ മലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസിൽ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. കുർബാനയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് എറണാകുളത്തെ സെന്‍റ് മേരീസ് ബസിലിക്കയിലെ പാതിരാ കുർബാന ഒഴിവാക്കിയിരുന്നു. ഏകീകൃത കുര്‍ബാന ക്രമത്തിനനുസൃതമായാണ് കര്‍ദിനാള്‍ കുര്‍ബാന അര്‍പ്പിച്ചത്. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന്‍റെ പേരിൽ വീട് നഷ്ടപ്പെട്ടവരെ പരാമർശിച്ച ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ, വികസനത്തിന്‍റെ പേരിൽ ഗോഡൗണുകളിൽ കഴിയുന്നവരെയും ഓർക്കണമെന്ന് പറഞ്ഞു. വിഴിഞ്ഞത്ത് ആളുകൾ ഗോഡൗണുകളിൽ കിടക്കുന്നത് സങ്കടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാളയം സെന്‍റ് ജോസഫ് കത്തീഡ്രലില്‍ പാതിരാ…

Read More