Author: News Desk

സാരിയോ ലെഹംഗയോ ആഭരണങ്ങളോ മറ്റെന്തെങ്കിലുമോ ആകട്ടെ, ഡിസൈനർ സബ്യസാചി ആണെങ്കിൽ ഫാഷൻ പ്രേമികൾ 100 ൽ 100 മാർക്ക് നൽകും. എല്ലാ അർത്ഥത്തിലും അത് സൂപ്പർ ആയിരിക്കുമെന്ന് അവർക്ക് ഉറപ്പുണ്ട്. അതിന്‍റെ എംബ്രോയിഡറി, നിറം, മൊത്തത്തിലുള്ള രൂപം അങ്ങനെ പലതും. എന്നിരുന്നാലും, വസ്ത്രങ്ങൾ ഒഴികെയുള്ള മറ്റ് മേഖലകളിൽ അദ്ദേഹം തന്‍റെ ഡിസൈനിംഗ് കഴിവുകൾ പ്രകടമാക്കുകയാണെങ്കിൽ, അത് പലപ്പോഴും വിമർശനങ്ങൾ ഏറ്റുവാങ്ങുന്നു. അദ്ദേഹം എച്ച് & എമ്മുമായി സഹകരിച്ചപ്പോഴും അമിത വില, അപ്രായോഗികത തുടങ്ങിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇപ്പോൾ തന്‍റെ ഏറ്റവും പുതിയ കളക്ഷൻ ബാഗുകളുടെ പേരിലാണ് അദ്ദേഹം ട്രോളുകള്‍ ഏറ്റുവാങ്ങുന്നത്. ഈ ബാഗുകളെ അദ്ദേഹം ‘ഇന്ത്യ ടോട്ട്’ എന്നാണ് വിശേഷിപ്പിച്ചത്. ഈ ബാഗിന്‍റെ പ്രത്യേകത രണ്ട് വള്ളികളുള്ളതും ധാരാളം സംഭരണ ശേഷി ഉള്ളതുമാണ് എന്നതാണ്. അമിത വലിപ്പത്തിൻ്റെ പേരിലാണ് ട്രോളുകൾ.

Read More

കാഠ്മണ്ഡു: പ്രചണ്ഡ എന്ന പേരിലറിയപ്പെടുന്ന പുഷ്പ കമൽ ധഹല്‍ നേപ്പാളിന്‍റെ പുതിയ പ്രധാനമന്ത്രി. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ മാവോയിസ്റ്റ് സെന്‍റർ ചെയർമാൻ പ്രചണ്ഡയെ പ്രസിഡന്‍റ് ബിന്ദിയ ദേവി ഭണ്ഡാരി പ്രധാനമന്ത്രിയായി നിയമിച്ചു. ഇത് മൂന്നാം തവണയാണ് പ്രചണ്ഡ നേപ്പാളിന്‍റെ പ്രധാനമന്ത്രിയാകുന്നത്. പാർലമെന്‍റിൽ ഭൂരിപക്ഷം തെളിയിക്കാൻ രാഷ്ട്രപതി നേരത്തെ പാർട്ടികളെ ക്ഷണിച്ചിരുന്നു. പ്രതിപക്ഷമായ കമ്മ്യൂണിസ്റ്റ് യൂണിഫൈഡ് മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പാർട്ടിയുടെയും മറ്റ് ചെറുപാർട്ടികളുടെയും പിന്തുണയോടെയാണ് പ്രചണ്ഡ പ്രധാനമന്ത്രിയാകാൻ ഒരുങ്ങുന്നത്. തിങ്കളാഴ്ച വൈകിട്ട് നാലിന് പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പിൽ നേപ്പാളിൽ തൂക്കുസഭയായിരുന്നു നിലവിൽ വന്നത്. ആദ്യ രണ്ടര വർഷം പ്രചണ്ഡ പ്രധാനമന്ത്രിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 275 അംഗ സഭയിൽ 165 അംഗങ്ങളുടെ പിന്തുണ പ്രചണ്ഡ നേടിയിട്ടുണ്ട്.

Read More

ന്യൂഡല്‍ഹി: ജോണ്‍ ബ്രിട്ടാസ് എം.പിയുടെ രാജ്യസഭയിലെ പ്രസംഗം ഏറ്റെടുത്ത് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസനും ബി.ആര്‍.എസ്. സോഷ്യല്‍ മീഡിയ കണ്‍വീനറുമായ വൈ. സതീഷ് റെഡ്ഡിയും അടക്കമുള്ള നേതാക്കള്‍. റീട്വീറ്റ് ചെയ്ത ബ്രിട്ടാസിന്‍റെ പ്രസംഗത്തിന്‍റെ വീഡിയോ ഇതിനോടകം തന്നെ പലരും കണ്ടുകഴിഞ്ഞു. ഹിന്ദിയെ ഏക ദേശീയ ഭാഷയാക്കാൻ ഗൂഡാലോചന നടക്കുന്നതായി രാജ്യസഭയിലെ ശൂന്യ വേളയിൽ ജോൺ ബ്രിട്ടാസ് ആരോപിച്ചിരുന്നു. തമിഴ്, തെലുഗു ഭാഷകളിലുള്ള കുറിപ്പുകള്‍ക്കൊപ്പമാണ് ബ്രിട്ടാസ് വീഡിയോ ട്വീറ്റ് ചെയ്തത്. ഇത് വൈ. സതീഷ് റെഡ്ഡി, കമൽ ഹാസൻ തുടങ്ങിയവർ റീട്വീറ്റ് ചെയ്തു.

Read More

പത്തനംതിട്ട: മദ്യലഹരിയിൽ ജീവനക്കാർ തമ്മിൽ തല്ലിയതിനെ തുടർന്ന് സ്വകാര്യ ബസ് യാത്ര റദ്ദാക്കി. പത്തനംതിട്ടയിൽ നിന്ന് ബംഗളൂരുവിലേക്ക് പോകേണ്ടിയിരുന്ന കല്ലട ബസ് യാത്രയാണ് പൊലീസ് നിർദ്ദേശത്തെ തുടർന്ന് റദ്ദാക്കിയത്. പത്തനംതിട്ട സ്റ്റേഡിയം ജംഗ്ഷന് സമീപത്തെ പെട്രോൾ പമ്പിലാണ് ബസ് പാര്‍ക്ക് ചെയ്തിരുന്നത്. അഞ്ചുമണിക്ക് ബസ് പുറപ്പെടേണ്ടതായിരുന്നു. ഇതിന് മുമ്പ്, മൂന്ന് ജീവനക്കാരും ക്രിസ്മസ് ആഘോഷിക്കുകയും മദ്യപിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് തർക്കവും തമ്മില്‍ തല്ലുമുണ്ടായി. ക്ലീനർ കണ്ണൂർ സ്വദേശിയാണ്. രണ്ട് ഡ്രൈവർമാരും ഇതര സംസ്ഥാന സ്വദേശികളാണ്. ഇവർ തമ്മിലുള്ള വാക്കേറ്റം ശ്രദ്ധയിൽപ്പെട്ട ആളുകൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ജീവനക്കാർ മദ്യപിച്ചതായി കണ്ടെത്തുകയും യാത്ര റദ്ദാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.

Read More

ന്യൂഡൽഹി: വിവിധ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാസ്ക് ധരിക്കുന്നതിനും വ്യക്തി ശുചിത്വം പാലിക്കുന്നതിനും കൂടുതൽ പ്രധാന്യം നൽകണമെന്ന് ‘മൻ കി ബാത്തിൽ’ മോദി പറഞ്ഞു. കൊവിഡിന്‍റെ പുതിയ വകഭേദം സ്ഥിരീകരിച്ചതോടെ വാക്സിൻ കരുതൽ ഡോസ് സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പല നഗരങ്ങളിലും ഇത് 10 മടങ്ങ് വരെയാണ്. മൂക്കിലൂടെ ഒഴിക്കാവുന്ന വാക്സിൻ കോവിൻ പോർട്ടലിൽ ഉൾപ്പെടുത്തി. വിമാനത്താവളങ്ങളിൽ കൂടുതൽ യാത്രക്കാരെ പരിശോധിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. ഡിസംബർ 27ന് രാജ്യത്തുടനീളമുള്ള എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും മോക്ക് ഡ്രില്ലുകൾ നടത്താൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. കൊവിഡിനെ നേരിടാൻ ആരോഗ്യ കേന്ദ്രങ്ങളെ സജ്ജമാക്കുകയാണ് മോക്ഡ്രില്ലിന്‍റെ ലക്ഷ്യം. ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ ആരോഗ്യവകുപ്പ് മോക്ക്ഡ്രിൽ നടത്തണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാന ആരോഗ്യ സെക്രട്ടറിമാർക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

Read More

തിരുവനനന്തപുരം: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കൻ തീരത്ത് തീവ്ര ന്യൂനമർദം രൂപപ്പെട്ടതോടെ കേരളത്തിൽ മഴയ്ക്കുള്ള സാധ്യത വീണ്ടും വർധിച്ചു. തെക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങുന്ന തീവ്ര ന്യൂനമർദം ശ്രീലങ്കയിലെ ട്രിങ്കോമാലി വഴി തീരത്ത് പ്രവേശിച്ച ശേഷം കൊമോറിൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. ഇതിന്‍റെ ഫലമായി ഡിസംബർ 26ന് തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതനുസരിച്ച് മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് കനത്ത മഴ കൊണ്ട് അർത്ഥമാക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ ജാഗ്രതാ നിർദേശം 27-12-2022ൽ മത്സ്യത്തൊഴിലാളികൾ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. 28-12-2022ൽ മത്സ്യത്തൊഴിലാളികൾ ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ല. 27-12-2022ൽ മണിക്കൂറിൽ 40-50 കിലോമീറ്റർ…

Read More

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയൻ. ബഫർ സോൺ, ക്രെഡിറ്റ് പരിധി ഉയർത്തൽ, കെ-റെയിൽ തുടങ്ങിയ വിഷയങ്ങൾ ചർച്ചയായേക്കും. പ്രസിഡന്‍റ് ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച്ച നടത്താനും മുഖ്യമന്ത്രി അനുമതി തേടിയിട്ടുണ്ട്. ഡിസംബർ 27, 28 തീയതികളിൽ നടക്കുന്ന പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി തിങ്കളാഴ്ച ഉച്ചയോടെ ഡൽഹിയിലെത്തും. ഈ സമയത്താണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയത്. എന്നാൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കൂടിക്കാഴ്ചയ്ക്ക് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. ബഫർ സോൺ വിഷയത്തിൽ നിലവിൽ കേരളത്തിൽ വലിയ തോതിലുള്ള പ്രതിഷേധമാണ് നടക്കുന്നത്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ ഇടപെടൽ ആവശ്യമാണെന്ന് പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നാണ് വിവരം. കെ-റെയിൽ വിഷയത്തിൽ രാഷ്ട്രീയ എതിർപ്പ് മറികടക്കാനുള്ള ശ്രമവും ഉണ്ടായേക്കും.

Read More

ന്യൂഡൽഹി: ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറെന്ന് ചൈന. അതിർത്തിയിലെ സുസ്ഥിരതയ്ക്ക് ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണ്. നയതന്ത്ര, സൈനിക തലങ്ങളിൽ ആശയവിനിമയം തുടരുകയാണ്. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ ചൈന തയ്യാറാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു. അരുണാചൽ പ്രദേശിലെ തവാങ് അതിർത്തിയിലെ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിലാണ് പ്രസ്താവന. ഡിസംബർ 9നാണ് ഇന്ത്യയും ചൈനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ചൈനീസ് സൈന്യം ഇന്ത്യൻ ഭാഗത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ ഒമ്പത് സൈനികർക്ക് പരിക്കേറ്റു. തവാങ് സംഘർഷത്തിന് തൊട്ടുപിന്നാലെ അതിർത്തിയോട് ചേർന്നുള്ള ടിബറ്റൻ വ്യോമത്താവളങ്ങൾ കേന്ദ്രീകരിച്ച് ചൈന ധാരാളം ഡ്രോണുകളും യുദ്ധവിമാനങ്ങളും വിന്യസിച്ചതായി സാറ്റലൈറ്റ് ചിത്രങ്ങൾ വ്യക്തമാക്കുന്നു. ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയെ ലക്ഷ്യമിട്ടായിരുന്നു ഇതെന്നാണ് റിപ്പോർട്ടുകൾ.

Read More

തൃശൂർ: ചലച്ചിത്ര-ഡോക്യുമെന്‍ററി സംവിധായകനും കാർട്ടൂണിസ്റ്റുമായ കെ.പി.ശശി (64) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപക നേതാവ് കെ ദാമോദരന്‍റെ മകനാണ്. സാമൂഹിക വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് കെ.പി. ശശിയുടെ മിക്ക ഡോക്യുമെന്‍ററികളും. ഫാബ്രിക്കേറ്റഡ്, അമേരിക്ക അമേരിക്ക, റെസിസ്റ്റിംഗ് കോസ്റ്റൽ ഇൻവെസ്റ്റിഗേഷൻ, ലിവിംഗ് ഇൻ ഫയർ എന്നിവയാണ് പ്രധാന ഡോക്യുമെന്‍ററികൾ. ‘ഇലയും മുള്ളും’ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം കെ.പി ശശിക്ക് ലഭിച്ചിട്ടുണ്ട്.

Read More

കാൻസാസ്: അമ്മയുടെ സ്നേഹം അളക്കാവുന്നതിലും അധികമാണ്. മാതൃസ്നേഹത്താൽ ലോകത്തിൻ്റെ മനസു കീഴടക്കിയ മഹാലെ എന്ന അമ്മച്ചിമ്പാൻസി ഇന്ന് തൻ്റെ മരണം വരിച്ച കുഞ്ഞിനെ മാറോടണച്ച് കരയുകയാണ്. തന്റെ കുഞ്ഞിൻ്റെ വിയോഗം ഉൾക്കൊള്ളാൻ ഇനിയും മഹാലെയ്‌ക്ക് സാധിച്ചിട്ടില്ല. ഹൃദയഭേദകമായ ഈ കാഴ്ച കണ്ടു നിൽക്കാൻ പാടു പെടുകയാണ് കാൻസാസ് വിചിറ്റയിലുള്ള സെഡ് വിക്ക് കൗണ്ടി മൃഗശാലയിലെ അധികൃതർ. കുറച്ചു മാസങ്ങൾക്ക് മുൻപാണ് മഹാലെയും കുഞ്ഞായ കുചേസയും സമൂഹ മാധ്യമങ്ങളിൽ വൈറലായത്. കഴിഞ്ഞ നവംബർ 15 നാണ് മഹാലെ കുഞ്ഞിന് ജന്മം നൽകുന്നത്. 2 ദിവസത്തെ നിരീക്ഷണത്തിനു ശേഷം മൃഗശാല അധികൃതർ കുഞ്ഞിനെ അമ്മയ്ക്ക് കൈമാറി.മാതൃവാത്സല്യത്തോടെ തന്റെ കുഞ്ഞിനെ വാരിയെടുക്കുന്ന മഹാലെയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ആരുടെയും കണ്ണു നനയിക്കുന്ന ആ ദൃശ്യങ്ങൾ അന്ന് നിരവധി പേരാണ് ഷെയർ ചെയ്തത്. ഏതു ജീവികളിലായാലും അമ്മയോളം വരുമോ മറ്റേതു സ്നേഹവും എന്നാണ് ഈ ദൃശ്യങ്ങൾ കണ്ട് അന്ന് ലോകം ചോദിച്ചത്.

Read More