- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
ന്യൂഡല്‍ഹി: സൈന്യത്തിനായി 120 പ്രളയ് മിസൈലുകൾ വാങ്ങാൻ അനുമതി നൽകി പ്രതിരോധ മന്ത്രാലയം . 150 മുതൽ 500 കിലോമീറ്റർ വരെ ദൂരപരിധിയുള്ള മിസൈൽ ചൈന, പാകിസ്ഥാന്‍ അതിര്‍ത്തികളില്‍ വിന്യസിക്കും. പ്രതിരോധ മന്ത്രാലയത്തിന്‍റെ ഉന്നതതല യോഗത്തിലാണ് പ്രളയ് മിസൈലുകൾ വാങ്ങാൻ തീരുമാനിച്ചത്. നിലവിൽ തന്ത്രപ്രധാന മേഖലകളിൽ ചൈനയ്ക്കും പാകിസ്ഥാനും ബാലിസ്റ്റിക് മിസൈലുകൾ ഉണ്ട്. ശത്രുക്കള്‍ക്ക് മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ കൊണ്ട് തടുക്കാന്‍ ഏറെ വെല്ലുവിളിയുള്ളതാണ് പ്രളയ് മിസൈല്‍. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്‍റ് ഓർഗനൈസേഷനാണ് (ഡിആർഡിഒ) മിസൈൽ വികസിപ്പിച്ചെടുത്തത്. 2015ൽ അന്നത്തെ സൈനിക മേധാവിയായിരുന്ന ജനറൽ ബിപിൻ റാവത്തിന്‍റെ നിർദേശ പ്രകാരമാണ് മിസൈൽ പദ്ധതിക്ക് തുടക്കമായത്.
തിരുവനന്തപുരം: ജനുവരി അവസാന വാരം ബജറ്റ് അവതരണം നടത്തി ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം മെയ് മാസത്തിലേക്ക് നീട്ടാൻ സർക്കാർ ആലോചന. പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം ജനുവരിയിലും തുടരാനാണ് സർക്കാർ തീരുമാനം. സമ്മേളനം പിരിഞ്ഞ വിവരം സർക്കാർ ഇതുവരെ ഗവർണറെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് തയ്യാറാക്കുന്ന പ്രക്രിയയിലേക്ക് പ്രവേശിച്ച് കഴിഞ്ഞു. അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍റെ നേതൃത്വത്തിലുള്ള സംഘം നിയമസഭയിൽ ഗവർണർ നടത്തേണ്ട നയപ്രഖ്യാപന പ്രസംഗം തയ്യാറാക്കുകയാണ്. നിയമസഭാ സമ്മേളനം സംബന്ധിച്ച് അടുത്ത മന്ത്രിസഭാ യോഗം അന്തിമ തീരുമാനമെടുക്കുമെന്നാണ് സൂചന.
തിരുവനന്തപുരം: ചാൻസലർ ബില്ലിൽ ഉടൻ നിയമോപദേശം തേടാനൊരുങ്ങി ഗവർണർ. നിയമവിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടേക്കും. വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിലായതിനാൽ സംസ്ഥാനത്തിന് മാത്രം മാറ്റം സംബന്ധിച്ച് തീരുമാനമെടുക്കാൻ കഴിയില്ലെന്നാണ് രാജ്ഭവന്‍റെ നിലപാട്. 13ന് നിയമസഭ പാസാക്കിയ ബിൽ കഴിഞ്ഞ ദിവസമാണ് ഗവർണർക്ക് അയച്ചത്. ഉത്തരേന്ത്യയിലുള്ള ഗവർണർ ജനുവരി മൂന്നിന് കേരളത്തിലേക്ക് മടങ്ങിയെത്തും. 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനാണ് ബിൽ ആവശ്യപ്പെടുന്നത്. ബില്ലിന്‍റെ വിശദമായ പരിശോധന നടത്താനാണ് രാജ്ഭവന്‍റെ തീരുമാനം.
കണ്ണൂർ: പി ജയരാജൻ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ച സാമ്പത്തിക ആരോപണങ്ങളിൽ എൽ.ഡി.എഫ് കൺവീനർ ഇ പി ജയരാജന് അതൃപ്തി. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇ പി എൽ.ഡി.എഫ് കൺവീനർ സ്ഥാനം ഒഴിയുമെന്നാണ് സൂചന. വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇ പി പങ്കെടുത്തേക്കില്ല. എന്നാൽ അന്നേ ദിവസം കോഴിക്കോട് നടക്കുന്ന ഐഎൻഎൽ പരിപാടിയിൽ പങ്കെടുക്കും. മൊറാഴയിലെ വൈദേകം റിസോർട്ടിൽ ഇ പിയ്ക്ക് സാമ്പത്തിക ഇടപാട് ഉണ്ടെന്നാണ് പി ജയരാജൻ്റെ ആരോപണം. പാർട്ടിയുടെയും നാടിൻ്റെയും താൽപര്യത്തിൽ നിന്നും വ്യതിചലിക്കുന്നവർക്ക് സിപിഎമ്മിൽ സ്ഥാനമില്ലെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയിൽ ചർച്ച നടന്നാൽ പാർട്ടി തകരില്ലെന്നും ഊതിക്കാച്ചിയ സ്വർണം പോലെ ശുദ്ധമായ പ്രസ്ഥാനമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇ പി ജയരാജന്‍റെ ഭാര്യയും മകനും വിവാദ റിസോർട്ടിന്‍റെ ഡയറക്ടർ ബോർഡ് അംഗങ്ങളാണെന്നതിന്‍റെ രേഖകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 2014ൽ കണ്ണൂർ ആയുർവേദ മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ…
തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അടുത്ത ഏതാനും മണിക്കൂറുകളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 26ന് രാത്രി 11.30 വരെ കേരള തീരത്ത് 2.5 മുതൽ 3.2 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്കും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്നും നാഷണൽ സെന്‍റർ ഫോർ ഓഷ്യാനോഗ്രാഫിക് റിസർച്ച് അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അധികൃതരുടെ നിർദ്ദേശപ്രകാരം അപകടമേഖലകളിൽ നിന്ന് മാറണം. മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടണം. ബീച്ചിലേക്കുള്ള യാത്രകളും കടലിലെ വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.
ന്യൂയോര്‍ക്ക്: അമേരിക്കയിൽ ശീതക്കൊടുങ്കാറ്റിൽ മരിച്ചവരുടെ എണ്ണം 34 ആയി. ഏകദേശം 10 ലക്ഷത്തോളം പേരെയാണ് ശീതക്കൊടുങ്കാറ്റ് ബാധിച്ചത്. ക്രിസ്മസ് ദിനത്തിൽ വൈദ്യുതിയില്ലാതെ ധാരാളം ആളുകൾ കടുത്ത തണുപ്പിന്‍റെ പിടിയിലായിരുന്നു. ന്യൂയോർക്കിലും ബഫല്ലോയിലും സ്ഥിതി സങ്കീർണ്ണമാണ്. “യുദ്ധസമാനമായ സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. റോഡിന്‍റെ വശങ്ങളിലുള്ള വാഹനങ്ങളുടെ കാഴ്ചകൾ ഞെട്ടിക്കുന്നതാണ്. ഇത് ജീവന് ഭീഷണിയാകുന്ന അപകടകരമായ സാഹചര്യമാണ്.” എല്ലാവരോടും വീടിനുള്ളിൽ തന്നെ കഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചൽ പറഞ്ഞു. പലയിടത്തും 2.4 മീറ്റർ വരെ ഉയരത്തിൽ മഞ്ഞ് മൂടി കിടക്കുകയാണ്. വൈദ്യുതി ബന്ധം നഷ്ടപ്പെട്ടതിനാൽ ജീവൻ അപകടത്തിലാണെന്ന് ആളുകൾ പറയുന്നു. ബോംബ് സൈക്ലോൺ എന്നറിയപ്പെടുന്ന ശീതക്കൊടുങ്കാറ്റ് ഇനിയും നീണ്ടുനിൽക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കി. പല സംസ്ഥാനങ്ങളിലും കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. പടിഞ്ഞാറൻ സംസ്ഥാനമായ മൊണ്ടാനയും കടുത്ത ദുരിതത്തിലാണ്. കഴിഞ്ഞ ദിവസത്തെ താപനില മൈനസ് 45 ഡിഗ്രി സെൽഷ്യസായിരുന്നു.
ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും ശ്രദ്ധേയമായ മത്സരങ്ങളിലൊന്നായ ഇന്‍റർകോണ്ടിനെന്‍റൽ കപ്പ് തിരിച്ചെത്തുന്നു. അടുത്ത വർഷം ജൂണിൽ ടൂർണമെന്‍റ് നടക്കും. പ്രശസ്ത മാധ്യമപ്രവർത്തകൻ മാർക്കസ് മെർഹുലാവോയാണ് വാർത്ത ട്വീറ്റ് ചെയ്തത്. നെഹ്റു കപ്പിന് പകരമായി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനാണ് 2017 ൽ ഇന്‍റർകോണ്ടിനെന്‍റൽ കപ്പ് ആരംഭിച്ചത്. നാല് ദേശീയ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്‍റിന്റെ മൂന്ന് എഡിഷനുകൾ ഇതിനകം നടന്നിട്ടുണ്ട്. ആദ്യ രണ്ട് തവണ ഇന്ത്യ കിരീടം ഉയർത്തിയപ്പോൾ 2019 ലെ അവസാന ടൂർണമെന്‍റിൽ കിരീടം ഉയർത്തിയത് ഉത്തര കൊറിയയാണ്. കോവിഡ്-19 മൂലവും മറ്റും പിന്നീട് ഇന്‍റർകോണ്ടിനെന്‍റൽ കപ്പ് നടന്നില്ല. എന്നാൽ ഇപ്പോൾ നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ടൂർണമെന്‍റ് അടുത്ത ജൂണിൽ നടക്കുമെന്നാണ് റിപ്പോർട്ട്.
ഇസ്ലാമാബാദ്: ബലൂചിസ്ഥാനിൽ ഞായറാഴ്ച നടന്ന സ്ഫോടനങ്ങളിൽ അഞ്ച് പാക് സൈനികർ കൊല്ലപ്പെട്ടു. പത്തിലധികം സാധാരണക്കാർക്ക് പരിക്കേറ്റു. കോഹ്‌ലു ജില്ലയിലെ കഹാൻ പ്രദേശത്ത് സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചതായും പാക് സൈന്യം പ്രസ്താവനയിൽ പറഞ്ഞു. ക്വറ്റയിലെ സാറ്റലൈറ്റ് ടൗണിലെ പൊലീസ് ചെക്ക്പോയിന്‍റിന് നേരെ അജ്ഞാതർ ഗ്രനേഡ് എറിഞ്ഞുണ്ടായ അപകടത്തിൽ, മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും അഞ്ച് സിവിലിയൻമാരും ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു. ഈ സംഭവത്തിന് മണിക്കൂറുകൾക്ക് മുമ്പ് ക്വറ്റയിൽ ഗ്രനേഡ് പൊട്ടിത്തെറിച്ച് നാല് പേർക്ക് പരിക്കേറ്റിരുന്നു. രാജ്യം ക്രിസ്മസ് ആഘോഷിക്കുന്നതിനിടെയാണ് ബലൂചിസ്ഥാനിൽ നിരവധി സ്ഫോടനങ്ങൾ നടന്നത്.
ഇന്ത്യൻ ടെലികോം വിപണിയിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള സ്വകാര്യ ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോയും എയർടെല്ലും 5 ജി സേവനങ്ങൾ ആരംഭിച്ചിരുന്നു. രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിലുടനീളം സേവനം ലഭ്യമാക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ ഇപ്പോഴും രാജ്യത്ത് എല്ലായിടത്തും 4 ജി എത്തിക്കാനുള്ള ശ്രമത്തിലാണ്. അടുത്ത വർഷത്തോടെ രാജ്യത്ത് 4ജിയും 5ജിയും അവതരിപ്പിക്കാനാണ് ബിഎസ്എൻഎൽ പദ്ധതിയിടുന്നത്. ജനുവരിയിൽ തന്നെ 4ജി രാജ്യത്തെ എല്ലായിടങ്ങളിലും എത്തിക്കാനാണ് ബിഎസ്എൻഎല്ലിൻ്റെ ശ്രമം. ഇത് സാധ്യമായാൽ, 2023 ഓഗസ്റ്റിൽ തന്നെ കമ്പനി 5 ജി സേവനങ്ങളും ആരംഭിക്കും. സ്വകാര്യ കമ്പനികളുമായി മത്സരിക്കാൻ കഴിയുന്ന തരത്തിൽ ബിഎസ്എൻഎല്ലിന്‍റെ സേവനങ്ങൾ ഉടൻ എല്ലായിടത്തും എത്തിക്കാനാണ് പദ്ധതി. 2023 ജനുവരിയോടെ ബിഎസ്എൻഎല്ലിൻ്റെ 4 ജി സേവനങ്ങൾ രാജ്യത്തുടനീളം ആരംഭിക്കുമെന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് അടുത്തിടെ പറഞ്ഞിരുന്നു. ജനുവരി ആദ്യവാരം തന്നെ സേവനങ്ങൾ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിഎസ്എൻഎല്ലിന്‍റെ 4ജിക്ക് പിന്നിൽ പ്രവർത്തിക്കുന്നതെന്നും ഇതോടൊപ്പം ബിഎസ്എൻഎൽ 5ജി ലോഞ്ചിനെക്കുറിച്ചും…
കോഴിക്കോട്: വടകരയിലെ ബിസിനസുകാരനായ രാജന്‍റെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയത്. കൊലപാതക ശ്രമത്തിനിടെയാണ് ശരീരത്തിൽ മുറിവുകൾ ഉണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു. വടകര സ്വദേശി രാജന്‍റെ (62) മൃതദേഹം സ്വന്തം പലചരക്ക് കടയ്ക്കുള്ളിൽ നിന്നാണ് കണ്ടെത്തിയത്. രാജൻ ധരിച്ചിരുന്ന മൂന്നര പവൻ്റെ സ്വർണ്ണാഭരണങ്ങൾ കാണാതായി. ഒഴിഞ്ഞ മദ്യക്കുപ്പികളും സമീപത്ത് നിന്ന് കണ്ടെത്തി. വടകര പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
