- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
ന്യൂഡല്‍ഹി: വാണിജ്യ അടിസ്ഥാനത്തിൽ ജനിതകമാറ്റം വരുത്തിയ കടുക്(ഡിഎംഎച്ച്-11) പുറത്തിറക്കുന്നത് ഇന്ത്യയുടെ ഭക്ഷ്യ എണ്ണ ഇറക്കുമതി പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ഐസിഎആർ). ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമായി ഇത്തരം വിളകൾ ഉൽപ്പാദിപ്പിക്കുന്നതിന് ഇന്ത്യ ശ്രമിക്കുന്നുണ്ട്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ജനിതകമാറ്റം വരുത്തിയ കടുക് വിത്തുകൾക്ക് ഒക്ടോബറിൽ പരിസ്ഥിതി മന്ത്രാലയം അംഗീകാരം നൽകിയിരുന്നു. രണ്ട് വർഷത്തിനുള്ളിൽ രാജ്യത്തെ ആദ്യത്തെ ഭക്ഷ്യവിളയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള വിൽപ്പനയ്ക്ക് ഇത് വഴിയൊരുക്കും. നിലവിൽ ഇന്ത്യയിൽ കൃഷി ചെയ്യാൻ അനുവാദമുള്ള ജനിതകമാറ്റം വരുത്തിയ ഏക വിള പരുത്തിയാണ്. ചില ഇന്ത്യൻ സ്ഥാപനങ്ങൾ 13 വിളകൾക്കായി ജനിതകമാറ്റം വരുത്തിയ വിത്തുകൾ വികസിപ്പിക്കുന്നതിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് കാർഷിക ഗവേഷണ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ഐസിഎആർ ഡയറക്ടർ ജനറലുമായ ഹിമാൻഷു പഥക് വ്യക്തമാക്കി. വിളവും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിനായി അരി, ഗോതമ്പ്, കരിമ്പ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
കണ്ണൂര്‍: അനധികൃത സ്വത്ത് സമ്പാദന ആരോപണങ്ങൾക്കിടെ പി ജയരാജനും എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും കൂടിക്കാഴ്ച നടത്തി. പാനൂർ കടവത്തൂരിലെ മുസ്ലീം ലീഗ് നേതാവ് പൊട്ടൻകണ്ടി അബ്ദുള്ളയുടെ വീട്ടിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. അബ്ദുള്ളയുടെ മകന്‍റെ വിവാഹത്തിനായി എത്തിയതായിരുന്നു ഇരുവരും. പി ജയരാജൻ ആരോപണം ഉന്നയിച്ച വാർത്ത മാധ്യമങ്ങൾ പുറത്തുവിട്ട ശനിയാഴ്ച തന്നെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയതെന്നാണ് സൂചനകൾ. വിവാദത്തിന് ശേഷം ഇ പി ജയരാജൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ മാധ്യമങ്ങളെ കണ്ട പി ജയരാജൻ ആരോപണങ്ങൾ നിഷേധിച്ചിട്ടുമില്ല. പാർട്ടി പ്രവർത്തകർക്ക് ഉണ്ടായ ജീർണതയെക്കുറിച്ച് പാർട്ടി വേദികളിൽ ചർച്ചകൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം ആവർത്തിച്ചു.
ന്യൂഡല്‍ഹി: ഇടത് മുന്നണി കൺവീനർ ഇ.പി ജയരാജനെതിരെയുള്ള ആരോപണത്തിൽ അന്വേഷണം വേണോ എന്ന് സംസ്ഥാന കമ്മിറ്റിക്ക് തീരുമാനമെടുക്കാമെന്ന് സി.പി.എം കേന്ദ്ര നേതാക്കൾ. ഇ.പി.ജയരാജൻ കേന്ദ്രകമ്മിറ്റി അംഗമാണെങ്കിലും പി.ബി ഇപ്പോൾ അന്വേഷണത്തിന് അനുമതി നൽകേണ്ടതില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാട്. സംസ്ഥാന സമിതിയിൽ ഇ.പി ജയരാജനെതിരെ ആരോപണങ്ങൾ ഉയർന്നതായി മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വിശദീകരണം ആവശ്യപ്പെട്ട കേന്ദ്ര നേതാക്കളെ സംസ്ഥാന ഘടകം അറിയിച്ചു. എതിർപ്പ് രേഖാമൂലം ലഭിക്കുമ്പോൾ അന്വേഷിക്കാനും ധാരണയായി. നടപടി ആവശ്യമെങ്കിൽ മാത്രം വിഷയം കേന്ദ്രകമ്മിറ്റി ചർച്ച ചെയ്യും.
ചെന്നൈ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ അഭിനന്ദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. രാഹുൽ ഗാന്ധിയുടെ പ്രസംഗങ്ങൾ രാജ്യത്ത് പ്രകമ്പനം സൃഷ്ടിക്കുകയാണെന്ന് സ്റ്റാലിൻ പറഞ്ഞു. രാജ്യത്തിന്‍റെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെയും സ്റ്റാലിൻ അനുസ്മരിച്ചു. മതേതരത്വം, സമത്വം തുടങ്ങിയ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ നെഹ്റുവിനെയും മഹാത്മാഗാന്ധിയെയും പോലുള്ള നേതാക്കളെ രാജ്യത്തിന് ആവശ്യമാണ്. മുതിർന്ന കോൺഗ്രസ് നേതാവ് എ ഗോപണ്ണ നെഹ്റുവിനെക്കുറിച്ച് എഴുതിയ ‘മാമനിതർ നെഹ്റു’ എന്ന പുസ്തകത്തിന്‍റെ പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു സ്റ്റാലിൻ. ‘പ്രിയ സഹോദരൻ രാഹുൽ ഭാരത് ജോഡോ യാത്ര നടത്തുകയാണ്. യാത്ര കന്യാകുമാരിയിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്യാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്’, സ്റ്റാലിൻ പറഞ്ഞു. രാഹുലിന്‍റെ പ്രസംഗങ്ങൾ രാജ്യത്ത് പ്രകമ്പനം സൃഷ്ടിക്കുകയാണ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയമോ കക്ഷിരാഷ്ട്രീയമോ അല്ല അദ്ദേഹത്തിന്‍റേത്. പ്രത്യയശാസ്ത്രത്തിന്‍റെ രാഷ്ട്രീയമാണ് അദ്ദേഹം സംസാരിക്കുന്നത്. അതിനാലാണ് ചില വ്യക്തികൾ അദ്ദേഹത്തെ ശക്തമായി എതിർക്കുന്നത്. രാഹുലിന്‍റെ പ്രസംഗം ചിലപ്പോൾ നെഹ്റുവിന്‍റെ പ്രസംഗം പോലെയാണ്. നെഹ്രുവിന്‍റെ കൊച്ചുമകൻ അങ്ങനെ…
ആരാധകരുമായുള്ള ബന്ധം എപ്പോഴും പുതുമയോടെ കാത്തുസൂക്ഷിക്കുന്ന നടന്മാരിൽ ഒരാളാണ് ഷാരൂഖ് ഖാൻ. ബോളിവുഡിൽ ഏറ്റവുമധികം ആരാധകരുള്ള സെലിബ്രിറ്റികളിൽ ഒരാൾ കൂടിയാണ് അദ്ദേഹം. ഇപ്പോൾ ആരാധകർക്കായി ഒരു സർപ്രൈസ് ക്രിസ്മസ് സമ്മാനം നൽകിയിരിക്കുകയാണ് അദ്ദേഹം. ട്വിറ്ററിലൂടെ ഷാരൂഖ് ഖാൻ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. ‘#asksrk’ എന്ന ഹാഷ്ടാഗിൽ വന്ന രസകരമായ ചില ചോദ്യങ്ങൾക്കാണ് കിംഗ് ഖാൻ മറുപടി നൽകിയത്. കഴിച്ച ഭക്ഷണവും നിലവിലെ ഭാരവും വരെ ഇതിൽ ഉൾപ്പെട്ടു. ഇപ്പോൾ എത്ര ശരീര ഭാരമുണ്ടെന്ന ചോദ്യത്തിന് 70 കിലോഗ്രാമിന് അല്പം താഴെയാണെന്നായിരുന്നു ഷാരൂഖിന്‍റെ മറുപടി. ഇന്ന് എന്താണ് കഴിച്ചതെന്ന് ചോദിച്ചപ്പോൾ അദ്ദേഹം ദാൽ ചാവൽ എന്ന മറുപടി നൽകി. പത്താനിലെ രണ്ട് ഗാനങ്ങൾക്കും വലിയ പ്രതികരണം ലഭിച്ചപ്പോൾ അദ്ദേഹത്തിന് എന്ത് തോന്നിയെന്ന് ചോദിച്ചപ്പോൾ, സംഗീത സംവിധായകരായ വിശാലിനോടും ശേഖറിനോടും നന്ദി എന്ന് അദ്ദേഹം പറഞ്ഞു. മെസിയുടെ ലോകകപ്പ് വിജയത്തെക്കുറിച്ച് എന്ത് തോന്നുന്നുവെന്നും ഷാരൂഖ് ഒരു മെസി ഫാൻ ആണോ എന്നും ഇരുവരുടെയും…
പത്തനംതിട്ട: മണ്ഡലകാല തീർത്ഥാടനത്തിന് സമാപനം കുറിച്ച് മണ്ഡലപൂജയ്ക്ക് ഒരുങ്ങി ശബരിമല. മൂന്ന് ദിവസം മുമ്പ് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച തങ്ക അങ്കി ഘോഷയാത്ര ഇന്ന് വൈകിട്ട് സന്നിധാനത്തെത്തും. നാളെ ഉച്ചയ്ക്ക് 12.30 നും 1 മണിക്കും ഇടയിലാണ് മണ്ഡലപൂജ നടക്കുക. വർഷത്തിൽ ഒരിക്കൽ മാത്രം ശബരിമല സന്നിധാനത്ത് എത്തിക്കുന്ന തങ്ക അങ്കി തിരുവിതാംകൂർ രാജകുടുംബം അയ്യപ്പന് സമർപ്പിച്ചതാണ്. മണ്ഡലപൂജയ്ക്ക് തലേ ദിവസം വൈകുന്നേരത്തെ ദീപാരാധന, മണ്ഡലപൂജ എന്നീ സമയങ്ങളിൽ മാത്രമാണ് അയ്യപ്പ വിഗ്രഹത്തിൽ തങ്ക അങ്കി ചാർത്തുന്നത്. ഇന്ന് വൈകുന്നേരം 5.30ന് ശരംകുത്തിയിൽ വച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ നേതൃത്വത്തിൽ ആചാരപൂർവം തങ്ക അങ്കി സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിക്കും. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ.കെ.അനന്തഗോപൻ തുടങ്ങിയവർ പതിനെട്ടാം പടിക്ക് മുകളിൽ കൊടിമരത്തിന് കീഴിൽ തങ്ക അങ്കി സ്വീകരിക്കും. വൈകീട്ട് 6.35-ന് തങ്ക അങ്കി ചാർത്തിയുള്ള മഹാദീപാരാധന നടത്തും.
തുനിഷയുടെ മരണത്തിന് പിന്നിൽ ലൗ ജിഹാദെന്ന വാദമുയർത്തി മഹാരാഷ്ട്ര മന്ത്രി; നിഷേധിച്ച് പൊലീസ്
മുംബൈ: ടെലിവിഷൻ താരം തുനിഷയുടെ ആത്മഹത്യയ്ക്ക് കാരണം ലൗ ജിഹാദാണെന്ന് മഹാരാഷ്ട്ര മന്ത്രിയും ബിജെപി നേതാവുമായ ഗിരീഷ് മഹാജൻ. പൊലീസ് കേസ് അന്വേഷണം നടത്തുകയാണ്. ലൗ ജിഹാദിനെതിരെ കർശന നിയമം കൊണ്ടുവരാൻ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാർ പദ്ധതിയിടുന്നുണ്ടെന്നും മഹാജൻ പറഞ്ഞു. തുനിഷയുടെ മരണവുമായി ബന്ധപ്പെട്ട് ഞായറാഴ്ചയാണ് ഗിരീഷ് മഹാജൻ ആരോപണം ഉന്നയിച്ചത്. സംസ്ഥാനത്ത് ഇത്തരം സംഭവങ്ങൾ അനുദിനം വർദ്ധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ ആരോപണങ്ങൾ പൊലീസ് നിഷേധിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും ഷീസന്‍റെയും തുനിഷയുടെയും ഫോണുകൾ കണ്ടെടുത്തതായും എസിപി ചന്ദ്രകാന്ത് യാദവ് പറഞ്ഞു. തുനിഷയും ഷീസാനും പ്രണയത്തിലായിരുന്നു. രണ്ടാഴ്ച മുമ്പാണ് ഇരുവരും വേർപിരിഞ്ഞത്. ഇതിന് പിന്നാലെയാണ് നടി ആത്മഹത്യ ചെയ്തതെന്ന് എസിപി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഷൂട്ടിംഗ് ഇടവേളയ്ക്കിടെ ശുചിമുറിയിൽ പോയ നടി അവിടെ തൂങ്ങിമരിക്കുകയായിരുന്നു. സെറ്റിലുണ്ടായിരുന്നവർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ വച്ചാണ് മരണം സ്ഥിരീകരിച്ചതെന്നും എസിപി കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: പി.ജയരാജന്‍റെ ക്വട്ടേഷൻ ബന്ധത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾക്ക് പരാതി ലഭിച്ചു. ഇ.പി ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തിന് പിന്നാലെയാണ് പി.ജയരാജനെതിരെയും പരാതി ഉയരുന്നത്. കണ്ണൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി പി.ജയരാജന് ബന്ധമുണ്ടെന്നും അതിൽ പാർട്ടി അന്വേഷണം വേണമെന്നുമാണ് ആവശ്യം. വടകര ലോക്സഭാ സീറ്റിൽ മത്സരിക്കുമ്പോൾ ജയരാജൻ തിരഞ്ഞെടുപ്പ് ഫണ്ട് തിരിമറി നടത്തിയെന്ന പരാതിയും സി.പി.എമ്മിന് ലഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫണ്ടിനായി പിരിച്ചെടുത്ത മുഴുവൻ തുകയും പാർട്ടിക്ക് നൽകിയില്ലെന്നാണ് പരാതി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പാർട്ടി പ്രവർത്തകരാണ് ജയരാജനെതിരെ പരാതി നൽകിയിരിക്കുന്നത്. ഇടത് മുന്നണി കൺവീനറും മുതിർന്ന നേതാവുമായ ഇ.പി ജയരാജനെതിരെ കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ പി.ജയരാജൻ സാമ്പത്തിക ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പി.ജയരാജനെതിരെയും പാർട്ടിക്ക് പരാതി ലഭിച്ചത്. ഇ.പി ജയരാജനെതിരെ രേഖാമൂലം പരാതി നൽകിയാൽ അന്വേഷണം നടത്തുമെന്ന് എം.വി ഗോവിന്ദൻ അറിയിച്ചിട്ടുണ്ട്. ഇ.പി കേന്ദ്രകമ്മിറ്റി അംഗമായതിനാൽ കേന്ദ്രനേതൃത്വത്തിന്‍റെ അനുമതിയോടെ മാത്രമേ…
പട്ന: ബീഹാറിൽ ഭൂമിയെച്ചൊല്ലിയുള്ള തർക്കത്തിനിടെ അഞ്ച് സ്ത്രീകൾക്ക് വെടിയേറ്റു. കഴിഞ്ഞ ദിവസം ബേട്ടിയ ജില്ലയിലായിരുന്നു സംഭവം. വെടിയേറ്റ സ്ത്രീകളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. വെസ്റ്റ് ചമ്പാരൻ ജില്ലയിലെ നക്തി പട്‌വാര ഗ്രാമത്തിൽ ഭൂമിയുടെ അവകാശത്തിനായി സ്ത്രീകൾ പ്രതിഷേധിച്ചപ്പോഴായിരുന്നു വെടിവയ്പ്പ്. ഭൂരഹിതരായ തൊഴിലാളികളെ സഹായിക്കാനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായാണ് 1985 ൽ ഭൂമി ലഭിച്ചതെന്നാണ് സ്ത്രീകൾ അവകാശപ്പെടുന്നത്. പട്ടയ തർക്കം കോടതിയിലെത്തിയതിനെ തുടർന്ന് 2004 മുതൽ പ്രദേശത്തെ സ്ഥല വിൽപ്പന മരവിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാവിലെ ഭൂമിയുടെ മുൻ ഉടമ ശിശിർ ദുബെ ട്രാക്ടറുമായി വന്ന് ബലം പ്രയോഗിച്ച് നിലം ഉഴുതുമറിക്കാൻ തുടങ്ങിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ഇതിനെതിരെ സ്ത്രീകൾ പ്രതിഷേധിച്ചപ്പോൾ ഇയാൾ തോക്കെടുത്ത് വെടിയുതിർക്കുകയായിരുന്നു. അഞ്ച് പേർക്ക് വെടിയേറ്റു. നിരവധി പേർക്ക് പരിക്കേറ്റു. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും സംഘർഷമുണ്ടായ സ്ഥലത്ത് കൂടുതൽ പൊലീസിനെ…
കോഴിക്കോട്: എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിൽ പി.കെ കുഞ്ഞാലിക്കുട്ടി സ്വീകരിച്ച നിലപാട് തള്ളി മുസ്ലിം ലീഗ് എം.എൽ.എയും പാർട്ടി മുൻ ജനറൽ സെക്രട്ടറിയുമായ കെപിഎ മജീദ്. ഈ അനീതിക്കെതിരെ ശബ്ദമുയർത്തണമെന്നും മജീദ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്‍റെ മറവിൽ ഇ.പി ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നായിരുന്നു ആരോപണം. കണ്ണൂർ മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ പി ജയരാജനാണ് പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ ആരോപണം ഉന്നയിച്ചത്. പി ജയരാജൻ ഉന്നയിച്ച ആരോപണം സി.പി.എമ്മിന്‍റെ ആഭ്യന്തര വിഷയമാണെന്നും മുസ്ലിം ലീഗ് അതിൽ അഭിപ്രായം പറയുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ റിസോർട്ട് നിർമ്മാണത്തിന്‍റെ സാമ്പത്തിക സ്രോതസ്സ് ദുരൂഹമാണെന്നും മുഖ്യമന്ത്രിയുടെ പ്രതികരണം വേണമെന്നും കെപിഎ മജീദ് ആവശ്യപ്പെട്ടു. കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തിൽ ലീഗിലെ ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തിയുണ്ട്.
