- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
തൃശൂര്‍: ഇ.പി. ജയരാജനെതിരെ പി. ജയരാജന്‍ ആരോപണം ഉന്നയിച്ചെന്ന വാര്‍ത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി നേതാക്കളും മൗനം പാലിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നേതാക്കള്‍ക്കെതിരായ റിസോര്‍ട്ട്, കള്ളപ്പണം വെളുപ്പിക്കല്‍, കൊട്ടേഷന്‍ വിവാദങ്ങളിലൂടെ സി.പി.എമ്മിലെ ജീർണത പുറത്തുവരുകയാണെന്നും സതീശൻ പറഞ്ഞു. ആരോപണങ്ങളോട് അവർ പ്രതികരിക്കുന്നില്ലെന്ന് മാത്രമല്ല, അവ നിഷേധിക്കാനും തയ്യാറായിട്ടില്ല. അധികാരത്തിലെത്തിയ ശേഷം കഴിഞ്ഞ ആറ് വർഷമായി സി.പി.എമ്മിൽ തുടരുന്ന ജീർണതയാണ് ഇപ്പോൾ വെളിച്ചത്ത് വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ മന്ത്രിയായിരുന്ന നേതാവ് അനധികൃതമായി സമ്പാദിച്ച പണം ഉപയോഗിച്ചാണ് റിസോർട്ട് നിർമ്മിച്ചതെന്നും കള്ളപ്പണം വെളുപ്പിക്കൽ നടന്നെന്നും ഉള്ള ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. മറ്റൊരു നേതാവിന് സ്വർണക്കടത്ത്, ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് മറ്റൊരു സംഘത്തിന്‍റെ വാദം. എസ്എഫ്ഐ- ഡിവൈഎഫ്ഐ നേതാക്കളുടെ വിക്രിയകള്‍ പുറത്തു വന്നതിന് പിന്നാലെ അത് ഏരിയാ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും കടന്ന് ഇപ്പോൾ കേന്ദ്രകമ്മിറ്റിയിൽ എത്തിയിരിക്കുകയാണെന്നും സതീശൻ വിമർശിച്ചു.
ചൈന തായ്‌വാനെ വളയുന്നു; 71 യുദ്ധ വിമാനങ്ങളും 7 യുദ്ധക്കപ്പലുകളും വിന്യസിച്ചതായി റിപ്പോർട്ട്
തായ്‌വാൻ : യുസ് വാര്‍ഷിക പ്രതിരോധ ബില്ലില്‍ തായ്‌വാന് ഊന്നൽ നൽകുന്നതിൽ പ്രതിഷേധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 71 യുദ്ധവിമാനങ്ങളും ഏഴ് യുദ്ധക്കപ്പലുകളും ചൈന തായ്‌വാനു ചുറ്റും വിന്യസിച്ചതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. തായ്‌വാൻ ഒരു സ്വയംഭരണ പ്രദേശമാണെന്ന് അവകാശപ്പെടുമ്പോൾ, തായ്‌വാൻ തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശമാണെന്ന് ചൈന അവകാശപ്പെടുന്നു. വർഷങ്ങളായി, തായ്‌വാനെ അവരുടെ വിശാലമായ സാമ്രാജ്യത്തിന്‍റെ ഭാഗമാക്കാൻ ചൈന ശ്രമിക്കുന്നു. നേരത്തെയും ചൈനീസ് യുദ്ധവിമാനങ്ങൾ തായ്‌വാന്‍റെ വ്യോമാതിർത്തിക്ക് മുകളിലൂടെ പറന്നിരുന്നു. അമേരിക്കൻ സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തെ തുടർന്ന് ഓഗസ്റ്റിൽ ചൈന ഇത്തരത്തിലൊരു സൈനികാഭ്യാസം നടത്തിയിരുന്നു. ഞായറാഴ്ച രാവിലെ 6 നും തിങ്കളാഴ്ച രാവിലെ 6 നും ഇടയിൽ 47 ചൈനീസ് വിമാനങ്ങൾ തായ്‌വാൻ കടലിടുക്കിന്‍റെ മീഡിയൻ കടന്നുപോയി. ഇത് അനൗദ്യോഗിക അതിർത്തിയാണെന്ന് തായ്‌വാൻ ദേശീയ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 18 ജെ-16 യുദ്ധവിമാനങ്ങൾ, 11 ജെ-1 യുദ്ധവിമാനങ്ങൾ, 6 എസ്യു-30 യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ എന്നിവയുൾപ്പെടെ ഒരു വലിയ വ്യോമസേനയെ…
തൃശ്ശൂർ: തൃശൂർ എറവിൽ കാറും ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. കാറിൽ യാത്ര ചെയ്തിരുന്ന എൽത്തുരുത്ത് സ്വദേശികളാണ് മരിച്ചത്. ഉച്ചയ്ക്ക് 12.45 ഓടെയായിരുന്നു അപകടം. ഭർത്താവും ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബമാണ് അപകടത്തിൽ പെട്ടതെന്നാണ് റിപ്പോർട്ട്. രണ്ട് പേരുടെ മൃതദേഹം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും മറ്റ് രണ്ട് പേരുടെ മൃതദേഹം ജില്ലാ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. കാഞ്ഞാണിയില്‍നിന്ന് തൃശ്ശൂരിലേക്ക് വരികയായിരുന്ന കാറും വാടാനപ്പള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. ഇടുങ്ങിയ വഴിയിലൂടെ മറ്റൊരു കാറിനെ മറികടന്ന് മുന്നോട്ട് പോകുന്നതിനിടെയാണ് എതിര്‍ദിശയില്‍നിന്ന് വന്ന ബസില്‍ കാര്‍ ഇടിച്ചുകയറിയത്. കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലായിരുന്നു. രണ്ടുപേരെ തൃശ്ശൂര്‍ നഗരത്തിലെ അശ്വിനി ആശുപത്രിയിലും രണ്ട് പേരെ ജനറല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. എല്‍ത്തുരുത്ത് സ്വദേശി വിന്‍സന്റ്, ഭാര്യ മേരി, തോമസ്, ജോര്‍ജി എന്നിവരാണ് മരിച്ചത്.
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയുമായി നാളെ കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചക്കുള്ള സമയം തേടി മുഖ്യമന്ത്രിയുടെ ഓഫീസ് പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നു. ഇതേതുടർന്ന് ചൊവ്വാഴ്ച രാവിലെ 10.45ന് കൂടിക്കാഴ്ച നടത്താൻ സമയം അനുവദിച്ചു. സംസ്ഥാനത്തെ മലയോര മേഖലയിൽ വലിയ ആശങ്ക സൃഷ്ടിച്ച ബഫർ സോൺ വിഷയം മുഖ്യമന്ത്രി ഉന്നയിക്കുമെന്നാണ് വിവരം. സിൽവർ ലൈൻ പദ്ധതിക്കുള്ള കേന്ദ്രാനുമതി വൈകുന്നതുമായി ബന്ധപ്പെട്ട പരാതിയും പ്രധാനമന്ത്രിയെ ധരിപ്പിക്കും. സി.പി.എം പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ഡൽഹിയിലെത്തുന്നത്. ഇതിനിടയിലാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അദ്ദേഹം സമയം തേടിയത്.
കോഴിക്കോട്: കരിപ്പൂരിൽ മതിയായ രേഖകളില്ലാതെ അറസ്റ്റിലായ കൊറിയൻ വനിത ലൈംഗിക പീഡനത്തിന് ഇരയായി. വൈദ്യപരിശോധനയിലാണ് പീഡനം സ്ഥിരീകരിച്ചത്. വൈദ്യപരിശോധന നടത്തിയ ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് ടൗൺ പൊലീസ് കേസെടുത്തു. കൃത്യമായ രേഖകളില്ലാതെ കഴിഞ്ഞ ദിവസമാണ് കരിപ്പൂർ വിമാനത്താവളത്തിൽ കൊറിയൻ യുവതിയെ കണ്ടെത്തിയത്. ഇവരെ ചോദ്യം ചെയ്തപ്പോൾ ഇവർ കോഴിക്കോട് നഗരത്തിലെ ഒരു ഹോട്ടലിൽ താമസിച്ചിരുന്നതായി കണ്ടെത്തി. യുവതിയെ പിന്നീട് കോഴിക്കോട് വനിതാ സെല്ലിന് കൈമാറി. കൊറിയൻ ഭാഷ അറിയാവുന്ന ആളുകളെ ഉപയോഗിച്ച് കാര്യങ്ങൾ ചോദിച്ചുവെങ്കിലും യുവതി സഹകരിക്കാൻ തയ്യാറായില്ല. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് കരിപ്പൂരിൽ വച്ച് തന്നെ ലൈംഗികമായി ചൂഷണം ചെയ്തതായി യുവതി ഡോക്ടറോട് വെളിപ്പെടുത്തിയത്. വൈദ്യപരിശോധനാ റിപ്പോർട്ടിന്‍റെയും ഡോക്ടറുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് കേസെടുത്തത്.
കൊല്ലം: ബിഗ് ബോസ് താരം ഫിറോസ് ഖാന്‍റെ നിർമ്മാണത്തിലിരിക്കുന്ന വീട് അടിച്ചു തകർത്തു. വീട് നിർമ്മാണത്തിന് കരാർ എടുത്ത കരാറുകാരനാണ് വീട് തകർത്തതെന്ന് ഫിറോസ് ഖാനും ഭാര്യ സജ്ജനയും ആരോപിക്കുന്നത്. എന്നാൽ ഇവരുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് കരാറുകാരൻ പ്രതികരിച്ചു. ബിഗ് ബോസ് മൂന്നാം സീസണിലെ മത്സരാർത്ഥികളായ ഫിറോസ് ഖാൻ്റേയും സജ്ജനയുടേയും കൊല്ലം ചാത്തന്നൂരിലെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. വീടിന്‍റെ നിർമ്മാണം അവസാന ഘട്ടത്തിലായിരുന്നു. വീടിന്‍റെ നിർമ്മാണ കരാർ ഏറ്റെടുത്ത കൊല്ലം സ്വദേശിയായ കരാറുകാരൻ പറഞ്ഞ തുകയേക്കാൾ മൂന്ന് ലക്ഷം രൂപ അധികം ആവശ്യപ്പെട്ടെന്നും പണം നൽകാത്തതിന്‍റെ പ്രതികാരമായാണ് വീട് തകർത്തതെന്നും ഫിറോസും സജ്ജനയും പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഫിറോസ് കൊല്ലം ചാത്തന്നൂർ പൊലീസിൽ പരാതി നൽകി. എന്നാൽ വീട് തകർത്തെന്ന ആരോപണം കരാറുകാരനായ ഷഹീൻ നിഷേധിച്ചു. വീട് തകർത്തതുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഷഹീൻ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം: കേരളത്തിൽ ക്രിസ്മസിന് റെക്കോർഡ് മദ്യവിൽപ്പന. ഡിസംബർ 22, 23, 24 തീയതികളിലായി 229.80 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ ദിവസം 215.49 കോടി രൂപയുടെ വിൽപ്പനയാണ് നടന്നത്. ഏറ്റവും കൂടുതൽ വിറ്റത് റം ആണ്. ക്രിസ്മസ് ദിനത്തിൽ മാത്രം 89.52 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കൊല്ലം ആശ്രാമത്തെ ബിവറേജസ് ഔട്ട്ലെറ്റ് 68.48 ലക്ഷം രൂപയുടെ വിൽപ്പനയുമായി ഒന്നാം സ്ഥാനത്തെത്തി. രണ്ടാമത് 65.07 ലക്ഷം രൂപയുടെ വിൽപ്പനയുമായി തിരുവനന്തപുരം പവർഹൗസ് റോഡിലെ ഔട്ട്ലെറ്റാണ്. 61.49 ലക്ഷം വിൽപ്പനയുമായി ഇരിങ്ങാലക്കുടയിലെ ഔട്ട്ലെറ്റാണ് മൂന്നാം സ്ഥാനത്ത്. ബിവറേജസ് കോർപ്പറേഷന് 267 ഔട്ട്ലെറ്റുകളുണ്ട്. തിരക്ക് കുറയ്ക്കുന്നതിനായി 175 പുതിയ ഔട്ട്ലെറ്റുകൾ ആരംഭിക്കാനും വിവിധ കാരണങ്ങളാൽ നേരത്തെ അടച്ചിട്ടിരുന്ന 68 ഔട്ട്ലെറ്റുകളിൽ പ്രവർത്തനം ആരംഭിക്കാനും ബിവറേജസ് കോർപ്പറേഷൻ തീരുമാനിച്ചിരുന്നു. അതിന്‍റെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പ്രാദേശിക എതിർപ്പുകൾ കാരണം സ്ഥല സൗകര്യമുള്ള കടകൾ കണ്ടെത്താൻ ബുദ്ധിമുട്ടുകയാണെന്ന് അധികൃതർ പറയുന്നു.
ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് മന്ത്രിയെ എയിംസിൽ പ്രവേശിപ്പിച്ചതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഗുരുതരമായ പ്രശ്നങ്ങളൊന്നുമില്ല. ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രിയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. എന്ത് അസുഖത്തെ തുടര്‍ന്നാണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നതിനെക്കുറിച്ച് ഔദ്യോഗിക റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ല.
ചെറിയ എസ്‍യുവി സി 3 യുടെ ഇലക്ട്രിക് പതിപ്പുമായ് സിട്രോൺ. പുതിയ വാഹനത്തിന് 10 ലക്ഷം മുതൽ 12 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്. 30.2 കിലോവാട്ട് ബാറ്ററി ഉപയോഗിക്കുന്ന വാഹനം ജനുവരിയിൽ വിപണിയിൽ എത്തും. സി 3 ഇലക്ട്രിക് ഇന്ത്യയിൽ നിർമ്മിച്ച് അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ചെയ്യാനാണ് സിട്രോൺ പദ്ധതിയിടുന്നത്. നിലവിൽ ചൈനീസ് കമ്പനിയുടെ ബാറ്ററിയാണ് ഉപയോഗിക്കുന്നതെന്നും സമീപഭാവിയിൽ ഇന്ത്യൻ കമ്പനികളുടെ ബാറ്ററികളിലേക്ക് മാറാൻ പദ്ധതിയിടുന്നുണ്ടെന്നും സിട്രോൺ പറഞ്ഞു. വാഹനത്തിന് കുറഞ്ഞ വിലയും മികച്ച റേഞ്ചുമായിരിക്കും ഉണ്ടായിരിക്കുക. 30.2 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയും 3.3 കിലോവാട്ട് ചാർജറും സി 3 ഇലക്ട്രിക്കിന് ലഭിക്കും. പ്രതിവർഷം 25,000 യൂണിറ്റുകൾ ഇന്ത്യയിൽ നിർമ്മിച്ച് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും. ഉപഭോക്താക്കൾക്ക് അവരുടെ ഇഷ്ടാനുസരണം കസ്റ്റമൈസ് ചെയ്യാൻ കഴിയുന്ന ഫീച്ചറുമായാണ് സിട്രോൺ സി 3 വരുന്നത്. 1.2 ലിറ്റർ പ്യൂർടെക് 110, 1.2 ലിറ്റർ പ്യൂർടെക് 82 എന്നിവയാണ് എഞ്ചിൻ ഓപ്ഷനുകൾ.
പാലക്കാട്: സിക്കിമിൽ സൈനിക ട്രക്ക് അപകടത്തിൽ മരിച്ച മാത്തൂർ സ്വദേശി വൈശാഖിന് നാടിൻ്റെ യാത്രാ മൊഴി. ചുങ്കമണ്ണം എ.യു.പി സ്കൂളിലെ പൊതുദർശനത്തിന് വൻ ജനാവലിയാണ് ഒഴുകിയെത്തിയത്. സൈനിക ബഹുമതികളോടെ മൃതദേഹം ഐവർ മഠത്തിൽ സംസ്കരിച്ചു. ഇന്നലെ രാത്രി ജന്മനാട്ടിലെത്തിച്ച മൃതദേഹം എട്ട് മണിവരെ വീട്ടിലും പിന്നീട് ചുങ്കമന്നം സ്കൂളിലും പൊതുദർശനത്തിന് വെച്ചു. മന്ത്രി കെ കൃഷ്ണൻകുട്ടി സർക്കാരിനായി അന്തിമോപചാരം അർപ്പിച്ചു. 221 ആർട്ടിലറി റജിമെന്റിൽ നായിക് ആയിരുന്ന വൈശാഖ് വെള്ളിയാഴ്ചയാണ് സൈനിക ട്രക്ക് അപകടത്തിൽ മരിച്ചത്. ഒക്ടോബറിലാണ് വൈശാഖ് അവസാനമായി അവധിക്കെത്തിയത്. പുത്തൻ വീട്ടിൽ സഹദേവന്‍റെയും വിജയകുമാരിയുടെയും മകനാണ് വൈശാഖ്. ഭാര്യ ഗീത. മകൻ തൻവിക്.
