- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡീഷയെ തകർത്ത് ബ്ലാസ്റ്റേഴ്സ്. 86ആമത് മിനിറ്റിൽ സന്ദീപ് സിംഗ് ആണ് കേരളത്തിനായി ഗോൾ നേടിയത്. എതിരില്ലാത്ത ഒരു ഗോളിനാണ് ജയം. മത്സരത്തിൻ്റെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. 10 മത്സരങ്ങളിൽ നിന്ന് 19 പോയിന്‍റ് വീതം നേടിയ ബ്ലാസ്റ്റേഴ്സും ഒഡീഷയും ഒരുപോലെ കരുത്തരായിരുന്നു. ആറ് ജയവും ഒരു സമനിലയും മൂന്ന് തോൽവിയുമായിരുന്നു ഇരുടീമുകളും വഴങ്ങിയത്.
പോക്സോ ഇരകളടക്കം കടന്നുകളഞ്ഞ സംഭവം; കോട്ടയത്തെ നിര്‍ഭയ കേന്ദ്രം സര്‍ക്കാര്‍ അടച്ചുപൂട്ടി
കോട്ടയം: കോട്ടയം മാങ്ങാനത്തെ നിർഭയ സെന്‍റർ സർക്കാർ അടച്ചുപൂട്ടി. പോക്സോ കേസിലെ ഇരകൾ ഉൾപ്പടെ ഇവിടെ നിന്ന് കടന്നുകളഞ്ഞ സാഹചര്യത്തിലാണ് വനിതാ ശിശുവികസന വകുപ്പിന്‍റെ നടപടി. പുതിയ നിർഭയ സെന്‍റർ സ്ഥാപിക്കാൻ മറ്റൊരു ഏജൻസിയെ കണ്ടെത്തും. കഴിഞ്ഞ നവംബർ 14നാണ് പോക്സോ കേസിലെ ഇരകൾ ഉൾപ്പെടെ ഒൻപത് പേർ കോട്ടയത്തെ മഹിള സമഖ്യ സൊസൈറ്റി നടത്തിവരുന്ന കേരള സര്‍ക്കാരിന്റെ അഭയ കേന്ദ്രത്തില്‍ നിന്ന് കടന്നുകളഞ്ഞത്. എന്നാൽ അവരെയെല്ലാം അതെ ദിവസം തന്നെ കണ്ടെത്തി. സംഭവത്തെ തുടർന്ന് അഭയകേന്ദ്രത്തിനെതിരെ വ്യാപക പരാതികൾ ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിവിധ ഏജൻസികൾ അന്വേഷണം നടത്തി. ഇതേതുടർന്നാണ് അഭയകേന്ദ്രം അടച്ചുപൂട്ടാൻ വനിതാ ശിശുവികസന വകുപ്പ് നിർദേശം നൽകിയത്. അഭയകേന്ദ്രത്തിന്‍റെ നടത്തിപ്പ് സമഖ്യ എന്ന ഏജൻസിക്ക് പകരം മറ്റൊരു എൻ.ജി.ഒയെ ഏൽപ്പിക്കാനാണ് തീരുമാനം.
സിപിഎം പ്രശ്നങ്ങൾ പരിഹരിക്കാൻ കെൽപ്പുള്ള പ്രായപൂർത്തിയായ പാർട്ടി; റിസോർട്ട് വിവാദത്തിൽ കാനം
കോട്ടയം: പ്രശ്നങ്ങൾ പരിഹരിക്കാൻ കെൽപ്പുള്ള പ്രായപൂർത്തിയായ പാർട്ടിയാണ് സി.പി.എമ്മെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. റിസോർട്ട് വിഷയത്തിൽ ഇ.പി ജയരാജനും പി.ജയരാജനും തമ്മിലുള്ള തർക്കത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അഭിപ്രായം പറയേണ്ട ആവശ്യമില്ല. സി.പി.എമ്മിനുള്ളിൽ പ്രശ്നങ്ങളുണ്ടെങ്കിൽ അവർ അത് ചർച്ച ചെയ്യട്ടെയെന്നും കാനം പറഞ്ഞു. വിവാദത്തിൽ പ്രതികരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും തയ്യാറായില്ല. സി.പി.എം പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ മുഖ്യമന്ത്രിയോട് വിഷയം ചോദിച്ചെങ്കിലും തണുപ്പ് എങ്ങനെയുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മാധ്യമങ്ങളോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അടുത്തുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇ.പി ജയരാജനെതിരായ ആരോപണങ്ങളിൽ അന്വേഷണം നടത്തണമോയെന്ന് സംസ്ഥാന ഘടകത്തിന് തീരുമാനിക്കാമെന്നാണ് കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാട്. തെറ്റ് തിരുത്തൽ രേഖയിൽ വിട്ടുവീഴ്ച വേണ്ടെന്നും കേന്ദ്രനേതൃത്വം വ്യക്തമാക്കി. വിഷയം നാളെ ആരംഭിക്കുന്ന പിബിയുടെ പരിഗണനയ്ക്ക് വരും.
മുംബൈ: സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തൽ. താരത്തിന്‍റെ പോസ്റ്റ്മോർട്ടത്തിന് സാക്ഷ്യം വഹിച്ച കൂപ്പർ ആശുപത്രിയിലെ ജീവനക്കാരൻ രൂപേഷ് കുമാർ ഷായാണ് പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്. സുശാന്തിന്‍റെ മരണം കൊലപാതകമാണെന്നും ശരീരത്തിൽ നിരവധി പാടുകളുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അന്ന് അഞ്ച് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കൂപ്പർ ആശുപത്രിയിലെത്തിച്ചു. അഞ്ച് മൃതദേഹങ്ങളിൽ ഒന്ന് ഒരു വിഐപിയുടേതാണെന്ന് അറിഞ്ഞിരുന്നു. പിന്നീടാണ് അത് സുശാന്തിന്‍റേതാണെന്ന് മനസ്സിലായത്. സുശാന്തിന്‍റെ ശരീരത്തിൽ ഉടനീളം പാടുകൾ ഉണ്ടായിരുന്നു. കഴുത്തിൽ രണ്ടോ മൂന്നോ പാടുകൾ ഉണ്ടായിരുന്നു. പോസ്റ്റ്മോർട്ടം രേഖപ്പെടുത്തേണ്ടതായിരുന്നു. എന്നാൽ മൃതദേഹത്തിന്‍റെ ചിത്രം പകര്‍ത്തിയാല്‍ മതിയെന്നായിരുന്നു നിർദ്ദേശം. അവരുടെ നിർദ്ദേശങ്ങൾ ഞങ്ങൾ അനുസരിക്കുകയായിരുന്നു. സുശാന്തിന്‍റെ മരണം കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടം നടത്തിയ വ്യക്തിയും അധികൃതരെ അറിയിച്ചിരുന്നു. സുശാന്തിന്‍റെ മൃതദേഹം കണ്ടപ്പോൾ അതൊരു ആത്മഹത്യയല്ലെന്ന് തോന്നിയിരുന്നു. അതൊരു കൊലപാതകമാണെന്ന് മേലുദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. പക്ഷേ, അവർ ഒരു ഫോട്ടോ എടുക്കാൻ മാത്രമാണ് പറഞ്ഞത്. രാത്രിയിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്. ടിവി 9 ന് നൽകിയ അഭിമുഖത്തിൽ…
ഏറെ ശ്രദ്ധ നേടുകയും സംസ്ഥാന പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്ത ‘ആവാസവ്യൂഹം’ എന്ന ചിത്രത്തിന്‍റെ സംവിധായകൻ ക്രിഷാന്ദ് ഒരുക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘പുരുഷ പ്രേതം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ദർശന രാജേന്ദ്രനാണ് നായികയായി എത്തുന്നത്. ജഗദീഷും പ്രശാന്ത് അലക്സാണ്ടറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാൻകൈൻഡ് സിനിമാസ്, ഐൻസ്റ്റീൻ മീഡിയ, സിമട്രി സിനിമാസ് എന്നിവയുടെ ബാനറിൽ ജോമോൻ ജേക്കബ്, ഐൻസ്റ്റീൻ സാക്ക് പോൾ, ഡിജോ അഗസ്റ്റിൻ, സജിൻ എസ് രാജ്, വിഷ്‍ണു രാജൻ എന്നിവർക്കൊപ്പം പ്രശാന്ത് അലക്‌സാണ്ടറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സഞ്ജു ശിവറാം, ജെയിംസ് ഏലിയാസ്, ജോളി ചിറയത്ത്, ഗീതി സംഗീത, സിൻസ് ഷാൻ, രാഹുൽ രാജഗോപാൽ, ദേവിക രാജേന്ദ്രൻ, പ്രമോദ് വെളിയനാട്, ബാലാജി, ശ്രീജിത്ത് ബാബു, മാല പാർവതി, അർച്ചന സുരേഷ്, അരുൺ നാരായണൻ എന്നിവർക്കൊപ്പം സംവിധായകൻ ജിയോ ബേബി, സംവിധായകൻ മനോജ് കാന എന്നിവരും അഭിനേതാക്കളുടെ കൂട്ടത്തിലുണ്ട്. അനൗൺസ്മെന്‍റ് പോസ്റ്റർ നൽകുന്ന സൂചന സിനിമ…
കൊച്ചി: സ്കൂൾ കലോത്സവത്തിന്‍റെ സംഘാടകർക്ക് ഹൈക്കോടതിയുടെ മുന്നറിയിപ്പ്. മത്സരാർത്ഥികൾ വേദിയിൽ അപകടത്തിൽപ്പെട്ടാൽ സംഘാടകർ നിയമനടപടി നേരിടേണ്ടി വരുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകി. ബാലനീതി നിയമ പ്രകാരം ഇവർ ശിക്ഷാനടപടികൾ നേരിടേണ്ടി വരും. വിവിധ മത്സരാർത്ഥികളുടെ ഹർജികൾ തീർപ്പാക്കിയ ശേഷമാണ് ഉത്തരവ്. ഹർജിക്കാരുടെ അപ്പീൽ തള്ളിയ അപ്പീൽ കമ്മിറ്റിയുടെ തീരുമാനം പുനഃപരിശോധിക്കാനും കോടതി ഉത്തരവിട്ടു. തിരുവനന്തപുരം, തൃശ്ശൂർ ജില്ലാ കലോത്സവങ്ങളിലെ മത്സരാർത്ഥികളാണ് ഹർജിക്കാർ. ചവിട്ടുനാടകത്തിനിടയിൽ കാൽകുഴ തെറ്റി പരിക്ക് പറ്റിയ കുട്ടി അടക്കമാണ് കോടതിയെ സമീപിച്ചത്.
പത്തനംതിട്ട: മണ്ഡലപൂജയ്ക്കായി അയ്യപ്പ വിഗ്രഹത്തിൽ ചാര്‍ത്താനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര സന്നിധാനത്തെത്തി. വെള്ളിയാഴ്ച രാവിലെ ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്. വൈകിട്ട് 5.30 ഓടെ ദേവസ്വം ഭാരവാഹികളുടെ നേതൃത്വത്തിലുള്ള സംഘം ശരംകുത്തിയിൽ തങ്ക അങ്കി ഏറ്റുവാങ്ങി. സന്നിധാനത്ത് സ്വീകരിച്ച ശേഷം വിഗ്രഹത്തിൽ തങ്ക അങ്കി ചാര്‍ത്തി ദീപാരാധന നടത്തി. ആയിരക്കണക്കിന് ഭക്തരാണ് അയ്യപ്പനെ ദർശിക്കാൻ എത്തിയത്. അത്താഴപൂജയ്ക്ക് ശേഷം തങ്ക അങ്കി അഴിച്ചു വയ്ക്കും. മണ്ഡലപൂജ ചൊവ്വാഴ്ചയാണ്.
കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിലെ ആദ്യ മത്സരത്തിൽ കേരളം രാജസ്ഥാനെ എതിരില്ലാത്ത ഏഴ് ഗോളുകൾക്ക് തോൽപ്പിച്ചു. നിലവിലെ ചാംപ്യൻമാരായ കേരളത്തിന്‍റെ ഏകപക്ഷീയമായ പ്രകടനത്തിനാണ് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. മത്സരത്തിൽ കേരളത്തിൻ്റെ മൂന്ന് കളിക്കാർ ഇരട്ട ഗോളുകൾ നേടി. എം വിഘ്നേഷ്, നരേഷ് ഭാഗ്യനാഥ്, റിസ്വാൻ അലി എന്നിവരാണ് രണ്ട് തവണ വീതം ഗോളുകൾ നേടിയത്. നിജോ ഗിൽബർട്ടാണ് കേരളത്തിന്‍റെ മറ്റൊരു ഗോൾ സ്കോറർ. ജയത്തോടെ കേരളം ഗ്രൂപ്പ് രണ്ടിൽ ഒന്നാമതെത്തി. കളിയിലുടനീളം ആധിപത്യം പുലർത്തിയ കേരളം ആദ്യപകുതിയിൽ 5 ഗോളുകളുടെ ഉജ്ജ്വല പ്രകടനത്തിന് ശേഷം അവസാന പകുതിയിൽ 2 ഗോളുകൾ കൂടി നേടി. ആറാം മിനിറ്റിൽ തന്നെ കേരളത്തിന്‍റെ ആദ്യ ഗോൾ പിറന്നു. നിജോ ഗിൽബർട്ടാണ് ആദ്യ ഗോൾ നേടിയത്.
ഇടുക്കി: അട്ടപ്പാടിയിലെ ആദിവാസി യുവാവിന് ഉന്തിയ പല്ലിൻ്റെ പേരിൽ സർക്കാർ ജോലി നിഷേധിച്ച സംഭവത്തിൽ പട്ടികജാതി/പട്ടികവർഗ കമ്മീഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍റെ ഇടപെടൽ. വനം വന്യജീവി പ്രിൻസിപ്പൽ സെക്രട്ടറി, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ, പിഎസ് സി സെക്രട്ടറി എന്നിവർ ഒരാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് പട്ടികജാതി/പട്ടികവർഗ കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. ആനവായി ഊരിലെ മുത്തുവിന് നിരതെറ്റിയ പല്ലിന്‍റെ പേരില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ ഉദ്യോഗമാണ് നഷ്ടപ്പെട്ടത്. സെപ്റ്റംബറിൽ നടന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ എഴുത്തുപരീക്ഷയും ഈ മാസം ആദ്യം നടന്ന ശാരീരിക ക്ഷമതാ പരീക്ഷയും പാസായിരുന്നു. എന്നിരുന്നാലും, ശാരീരിക ക്ഷമത പരിശോധിച്ച ഡോക്ടർ ഉന്തിയ പല്ല് സർട്ടിഫിക്കറ്റിൽ എടുത്ത് എഴുതിയത് വിനയായി. ഉന്തിയ പല്ല് അയോഗ്യയാണെന്നാണ് വിജ്ഞാപനത്തിൽ പറയുന്നതെന്നാണ് പി.എസ്.സിയുടെ വിശദീകരണം. ചെറുപ്പത്തിലുണ്ടായ വീഴചയിലാണ് മുത്തുവിന്‍റെ പല്ലിന് തകരാർ വന്നത്. പണമില്ലാത്തതിനാൽ അന്ന് ചികിത്സിക്കാൻ കഴിഞ്ഞില്ല. മാനദണ്ഡങ്ങൾ തീരുമാനിക്കുന്നത് പി.എസ്.സിയാണെന്നും വനംവകുപ്പ് നിസ്സഹായരാണെന്നും മന്ത്രി എ.കെ ശശീന്ദ്രൻ പ്രതികരിച്ചു.
കൊച്ചി: ക്രിസ്തുമസ് തലേന്ന് എറണാകുളം-അങ്കമാലി അതിരൂപതയുടെ കത്തീഡ്രൽ പള്ളിയായ സെന്‍റ് മേരീസ് ബസിലിക്കയിൽ നടന്ന പ്രതിഷേധങ്ങളില്‍ പ്രതികരണവുമായി മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തും. കുർബാനയെ പ്രതിഷേധ മാർഗമായി ഉപയോഗിച്ച രീതി സമാനതകളില്ലാത്ത അച്ചടക്കലംഘനമാണ്. കുർബാനയെ അവഹേളിക്കുകയും സഭയുടെ പവിത്രതയെ കളങ്കപ്പെടുത്തുകയും ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. സിനഡ് തീരുമാനിച്ച പ്രകാരം ഏകീകൃത കുർബാനയ്ക്കെതിരെ ഏതാനും പുരോഹിതൻമാരും അല്‍മായരും നടത്തുന്ന പ്രതിഷേധം നീതികരിക്കാനാവാത്തതാണ്. ഈ സംഭവങ്ങളിൽ സീറോ മലബാർ സഭ ഒന്നടങ്കം അഗാധമായ ദു:ഖത്തിലാണ്. പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്ന വൈദികരും അൽമായരും പിൻമാറണമെന്നും സഭാ അച്ചടക്കം പാലിക്കണമെന്നും വാർത്താ കുറിപ്പിൽ അവർ അഭ്യർത്ഥിച്ചു.
