Author: News Desk

രാജ്യത്തെ മൊബൈൽ ഉപകരണങ്ങളിൽ കോമൺ ചാർജിംഗ് പോർട്ടുകൾ ഉപയോഗിക്കുന്നത് സംബന്ധിച്ച് തീരുമാനമായി. 2025 മാർച്ച് മുതൽ രാജ്യത്ത് പുറത്തിറങ്ങുന്ന മൊബൈൽ ഫോണുകൾക്കും ടാബ്ലെറ്റുകൾക്കും ടൈപ്പ്-സി പോർട്ട് നിർബന്ധമാക്കും. സ്മാർട്ട് വാച്ചുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് വെയറബിൾ ഉപകരണങ്ങൾക്ക് മറ്റൊരു കോമൺ ചാർജർ നിര്‍ബന്ധമാക്കും. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈപ്പ് സി ചാർജിംഗ് പോർട്ടിന്‍റെ ഗുണനിലവാര മാനദണ്ഡങ്ങൾ പുറത്തിറക്കി. ഫീച്ചർ ഫോണുകൾക്കായി മറ്റൊരു കോമൺ ചാർജറും അവതരിപ്പിച്ചേക്കും. 2024 ഡിസംബർ മുതൽ യൂറോപ്യൻ യൂണിയനും ടൈപ്പ് സിയിലേക്ക് മാറുകയാണ്. 2026 മുതൽ യൂറോപ്പിൽ വിൽക്കുന്ന ലാപ്ടോപ്പുകൾക്ക് ടൈപ്പ് സി പോർട്ട് നിർബന്ധമാക്കിയിട്ടുണ്ട്. കോമൺ ചാർജറുകൾ ഇ-വേസ്റ്റിന്റെ അളവ് കുറയ്ക്കുമെന്ന് കണക്കാക്കപ്പെടുന്നു. നിലവിൽ, രാജ്യത്തെ മിക്ക ആൻഡ്രോയിഡ് ഫോണുകളും ടൈപ്പ്-സി ഉപയോഗിക്കുന്നു. ലൈറ്റിനിംഗ് പോർട്ട് ഉപയോഗിക്കുന്ന ആപ്പിൾ ഐഫോണുകൾക്ക് ഈ തീരുമാനം തിരിച്ചടിയാകും. അതേസമയം, ആപ്പിൾ ടൈപ്പ് സി പോർട്ടിന് പകരം വയർലെസ് ചാർജിംഗ് മാത്രമുള്ള ഫോണുകൾ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. 2024 ൽ പുറത്തിറങ്ങുന്ന…

Read More

മ​സ്ക​ത്ത്​: യുഎഇയിൽ വിസ മാറാനുള്ള സൗകര്യം നിർത്തലാക്കിയതോടെ പ്രവാസികൾ പുതിയ വിസയ്ക്കായി നെട്ടോട്ടമോടുകയാണ്. കാറിലും ബസിലും വിമാനത്തിലുമായി ഒമാനിലെത്തി പുതിയ വിസയുമായി മടങ്ങാനാണ് ശ്രമം. എന്നാൽ തിരക്ക് കാരണം ഒമാൻ വഴിയുള്ള റോഡ് ഗതാഗതം താറുമാറായി. വിമാനത്തിൽ യാത്ര ചെയ്യാൻ കൂടുതൽ പണം നൽകേണ്ടി വരുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അവധിക്കാലത്ത് ടിക്കറ്റ് നിരക്ക് കൂടുതലായതിനാൽ ഇന്ത്യയിലേക്ക് പോകാൻ കഴിയാത്ത സാഹചര്യവുമുണ്ട്. കഴിഞ്ഞയാഴ്ച, രാജ്യത്തിനകത്ത് നിന്ന് വിസ മാറാനുള്ള സൗകര്യം യുഎഇ നിർത്തലാക്കിയിരുന്നു. വിസ മാറാൻ രാജ്യം വിടണമെന്ന നിബന്ധന യുഎഇയിൽ മുൻപ് ഉണ്ടായിരുന്നെങ്കിലും കൊവിഡ് കാലത്ത് ഇളവുണ്ടായിരുന്നു. ഈ ഇളവ് ഇപ്പോൾ ഒഴിവാക്കി. ഇതോടെ കാലാവധി കഴിഞ്ഞ എല്ലാ സന്ദർശക വിസ ഉടമകളും റെസിഡൻസ് വിസ ഉടമകളും എ​ക്സി​റ്റ്​ അ​ടി​ച്ച​ശേ​ഷം തി​രി​ച്ച്​ വ​ര​ണം. ആയിരക്കണക്കിനാളുകളുടെ വിസയാണ് ഓരോ ദിവസവും അവസാനിക്കുന്നത്. ഇവരെല്ലാവരും ഒമാൻ അതിർത്തിയിലേക്ക് എത്തിയതിനാൽ അവശ്യ വാഹനങ്ങൾക്ക് മാത്രമേ അതിർത്തിയിലൂടെ കടന്നുപോകാൻ അനുവാദമുള്ളൂ. സർക്കാർ അംഗീകൃത ബസുകൾക്ക് മാത്രമേ അതിർത്തിയിലൂടെ…

Read More

ഗാലപ്പഗോസ്: പിങ്ക് ലാന്‍ഡ് ഇഗ്വാനയുടെ മുട്ടകളും മറ്റും ശാസ്ത്രജ്ഞർ കണ്ടെത്തി. പിങ്ക് ലാന്‍റ് ഇഗ്വാനയുടെ മുട്ടകൾ കണ്ടെത്തുന്നത് ഇതാദ്യമായാണ്. ഗലാപ്പഗോസ് ദ്വീപ് സമൂഹത്തിലാണ് മുട്ടകളും കുഞ്ഞുങ്ങളെയും കണ്ടെത്തിയത്. ഇക്വഡോറൻ ദ്വീപസമൂഹത്തിലെ ഇസബെല്ല ദ്വീപിലെ വിഭാഗക്കാർ കൂടിയാണ് ഇവർ. വംശനാശഭീഷണി നേരിടുന്ന ഈ ഇനങ്ങളിൽ ചിലത് മാത്രമേ അവശേഷിക്കുന്നുള്ളൂ. പിങ്ക് ഇഗ്വാനകളുടെ സംരക്ഷണത്തിന് പുതിയ കണ്ടുപിടുത്തം ഉപകാരപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 18.5 ഇഞ്ച് നീളമുള്ള ഇവയെ 1986-ലാണ് ആദ്യമായി കണ്ടെത്തുന്നത്. എന്നാൽ ദശാബ്ദങ്ങൾക്ക് ശേഷം മാത്രമാണ് ഇഗ്വാനകളുടെ മറ്റൊരു വിഭാഗക്കാരാണിവരെന്ന് തിരിച്ചറിഞ്ഞത്. പിങ്ക് ഇഗ്വാനകൾ നേരിടുന്ന പ്രധാന ഭീഷണി ദ്വീപിൽ അവതരിപ്പിച്ച ജീവിവര്‍ഗങ്ങളാണ്. പിങ്ക് ഇഗ്വാനകളിൽ ഭൂരിഭാഗവും വോള്‍ഫ് വോള്‍ക്കാനോ എന്ന പര്‍വത നിരകളിലാണ് കാണപ്പെടുന്നത്. ദേശീയോദ്യാനത്തിന്‍റെ ഗവേഷണ, നിരീക്ഷണ കേന്ദ്രങ്ങൾ ഉൾപ്പെടുന്ന ഒരു പ്രദേശം കൂടിയാണിത്. ചാൾസ് ഡാർവിനാണ് ഗലാപ്പഗോസ് ദ്വീപ് സമൂഹത്തിന്‍റെ ജൈവവൈവിധ്യം കണ്ടെത്തുന്നത്.

Read More

തിരുവനന്തപുരം: ചാൻസലർ ബില്ലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമോപദേശം തേടി. രാജ്ഭവൻ സ്റ്റാൻഡിംഗ് കൗൺസിലിനോടാണ് ഉപദേശം തേടിയത്. ജനുവരി 3ന് ഗവർണർ തിരിച്ചെത്തിയ ശേഷം നിയമോപദേശത്തിൽ തുടർനടപടികൾ സ്വീകരിക്കും. 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കുന്നതാണ് ബിൽ. ബിൽ തിരികെ നൽകാതെ തീരുമാനം നീട്ടിക്കൊണ്ടുപോകാനോ രാഷ്ട്രപതിക്ക് അയക്കാനോ ആകും നീക്കം. കഴിഞ്ഞ സെഷനിൽ പാസാക്കിയ വിസി നിയമന സെർച്ച് കമ്മിറ്റിയിൽ നിന്ന് ഗവർണറുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കാനുള്ള ബില്ലിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. സർവകലാശാല അപ്പലേറ്റ് ട്രൈബ്യൂണൽ ബിൽ 2021 ഒക്ടോബർ മുതൽ കെട്ടിക്കിടക്കുകയാണ്.

Read More

ബോളിവുഡിന്‍റെ പ്രിയപ്പെട്ട അഭിനേതാക്കളാണ് സൽമാൻ ഖാനും ഷാരൂഖ് ഖാനും. വർഷങ്ങളായി അവരുടെ അടുപ്പം ബോളിവുഡിലെ സംസാരവിഷയമാണ്. ഇപ്പോഴിതാ സൽമാന് പിറന്നാളാശംസകളുമായി നേരിട്ടെത്തിയിരിക്കുകയാണ് ഷാരൂഖ് ഖാൻ. ഡിസംബർ 27ന് സൽമാൻ ഖാൻ തന്‍റെ 57-ാം ജന്മദിനം ആഘോഷിക്കുകയാണ്. സഹോദരിയുടെ മകൾ ആയത്ത് ശർമ്മയും ഇതേ ദിവസം ജന്മ ദിനം ആഘോഷിക്കുകയാണ്. ഇരുവർക്കുമായി സൽമാൻ ആതിഥേയത്വം വഹിച്ച ആഘോഷത്തിൽ ഷാരൂഖ് ഖാൻ ഉൾപ്പെടെ നിരവധി സെലിബ്രിറ്റികൾ പങ്കെടുത്തു. ഷാരൂഖ് സൽമാനെ കെട്ടിപ്പിടിക്കുന്ന ചിത്രങ്ങൾ നിരവധി ആരാധകരാണ് പങ്കുവച്ചിരിക്കുന്നത്. ഇരുവരും തമ്മിലുള്ള അടുപ്പവും സൗഹൃദവും വളരെ പ്രിയപ്പെട്ടതാണെന്ന് ആരാധകർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

Read More

തിരുവനന്തപുരം: ക്രിസ്മസ് ആഘോഷത്തിനിടെ കടലിൽ കുളിക്കുമ്പോൾ കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. കണിയാപുരം സ്വദേശികളായ ശ്രേയസ് (17), സാജിദ് (19) എന്നിവരാണ് മരിച്ചത്. പെരുമാതുറ, പുതുക്കുറിച്ചി എന്നിവിടങ്ങളിലാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്. ക്രിസ്മസ് ദിനത്തിൽ വൈകുന്നേരമാണ് അപകടമുണ്ടായത്. സാജിദിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ശ്രേയസ് ഒഴുക്കിൽപ്പെട്ടത്. തീരദേശ പോലീസും മത്സ്യത്തൊഴിലാളികളും ഉടൻ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ തിരച്ചിൽ ദുഷ്കരമായിരുന്നു. അഞ്ചുതെങ്ങ് മാമ്പള്ളിയിൽ കാണാതായ സാജൻ ആന്‍റണിയുടെ (34) മൃതദേഹം തിങ്കളാഴ്ച രാവിലെ വെട്ടൂരിൽ ആണ് കണ്ടെത്തിയത്.

Read More

ലണ്ടന്‍: 2022 ഫിഫ ലോകകപ്പിൽ തകർപ്പൻ പ്രകടനം നടത്തിയ നെതർലൻഡ്സ് യുവതാരം കോഡി ഗാക്‌പോയെ ലിവർപൂൾ സ്വന്തമാക്കി. പി.എസ്.വി ഐന്തോവനില്‍ നിന്നാണ് മുന്നേറ്റതാരം ലിവർപൂളിലെത്തിയത്. 50 ദശലക്ഷം യൂറോ (ഏകദേശം 440 കോടി രൂപ) ഗാക്‌പോയെ വാങ്ങാൻ ലിവർപൂൾ ചെലവഴിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡും ഗാക്‌പോയെ സ്വന്തമാക്കാന്‍ മുന്നിലുണ്ടായിരുന്നു. ഇത് പി.എസ്.വിയ്ക്ക് ലഭിക്കുന്ന റെക്കോർഡ് ട്രാൻസ്ഫർ തുകയാണെന്ന് പി.എസ്.വി ഡയറക്ടർ മാർസെൽ ബ്രാൻഡ്സ് പറഞ്ഞു. ഖത്തർ ലോകകപ്പിൽ നെതർലൻഡ്സിനായി മൂന്ന് ഗോളുകളാണ് 23 കാരനായ ഗാക്പോ നേടിയത്. ക്വാര്‍ട്ടറില്‍ അർജന്‍റീനയോട് തോറ്റാണ് നെതർലൻഡ്സ് ടൂർണമെന്‍റിൽ നിന്ന് പുറത്തായത്.

Read More

അഹമ്മദാബാദ്: മകളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് ചോദ്യംചെയ്ത ബിഎസ്എഫ് ജവാനെ പ്രതിയുടെ ബന്ധുക്കൾ മർദ്ദിച്ച് കൊലപ്പെടുത്തി. ഏഴുപേർക്കെതിരെ കേസെടുത്തു. ഗുജറാത്തിലെ നഡിയാദിലെ ചഖലാസിയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. ബിഎസ്എഫ് ജവാൻ മെൽജിഭായ് വഗേലയാണ് മരിച്ചത്. മകളുടെ അശ്ലീല ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ 15 വയസുകാരൻ പ്രചരിപ്പിക്കുന്നതിനെക്കുറിച്ച് അന്വേഷിക്കാൻ വഗേല പോയിരുന്നു. ഭാര്യയും രണ്ട് ആൺമക്കളും മരുമകനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പ്രതികളുടെ ബന്ധുക്കളുമായി തർക്കമുണ്ടാകുകയും സംഘം ചേർന്ന് മർദ്ദിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ വഗേല ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ഇയാളുടെ ഭാര്യയ്ക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. പെൺകുട്ടി പഠിക്കുന്ന സ്കൂളിലെ സഹപാഠിയാണ് വീഡിയോ പ്രചരിപ്പിച്ചത്. ഇതറിഞ്ഞതോടെയാണ് വഗേലയും കുടുംബവും പ്രതിയുടെ വീട്ടിലെത്തി മാതാപിതാക്കളോട് ഇക്കാര്യം സംസാരിച്ചത്.

Read More

ന്യൂയോർക്ക്: ശീത കൊടുങ്കാറ്റും മഞ്ഞുവീഴ്ചയും യുഎസ്, ജപ്പാൻ, കാനഡ എന്നിവിടങ്ങളിൽ ജനജീവിതം പ്രതിസന്ധിയിലാക്കി. കഴിഞ്ഞ 45 വർഷത്തിനിടയിലെ ഏറ്റവും വലിയ ശീതക്കാറ്റിൽ അമേരിക്കയിൽ മരിച്ചവരുടെ എണ്ണം 60 കടന്നു. തെക്കൻ ന്യൂയോർക്കിലെ ബഫലോ നയാഗ്ര അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഞായറാഴ്ച 109 സെന്‍റീമീറ്റർ ഹിമപാതം ഉണ്ടായി. വിമാനത്താവളം അടച്ചു. കാറുകളുടെയും വീടുകളുടെയും മുകൾഭാഗം ആറടി ഉയരത്തിൽ മഞ്ഞു പൊതിഞ്ഞ നിലയിലാണ്. ബഫലോയിൽ മാത്രം 27 പേരാണ് മരിച്ചത്. ഏതാനും പേരെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇവിടെ 18 അടി ഉയരമുള്ള മഞ്ഞുമൂടിക്കിടക്കുന്ന ഒരു വൈദ്യുതി സബ് സ്റ്റേഷൻ പൂട്ടി. മണിക്കൂറിൽ 64 കിലോമീറ്ററിലധികം വേഗതയിൽ വീശുന്ന ശീതക്കൊടുങ്കാറ്റു കാരണം ഞായറാഴ്ച മാത്രം യുഎസിൽ 1,707 ആഭ്യന്തര, അന്തർദ്ദേശീയ വിമാന സർവീസുകൾ റദ്ദാക്കി. യുഎസിലെ വീടുകളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്. ആയിരക്കണക്കിന് വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വൈദ്യുതി മുടങ്ങിയതും പ്രതിസന്ധി രൂക്ഷമാക്കി. ജപ്പാനിൽ അതിശൈത്യം മൂലം 17 പേർ മരിച്ചു. വരും…

Read More

കോഴിക്കോട്: മുജാഹിദ് സമ്മേളനത്തിൽ ലീഗ് പ്രസിഡന്‍റ് പാണക്കാട് സാദിഖലി തങ്ങൾ പങ്കെടുക്കില്ല. ഇ.കെ സുന്നി വിഭാഗത്തിന്‍റെ ശക്തമായ എതിർപ്പിനെ തുടർന്നാണ് പിൻമാറ്റം. കഴിഞ്ഞ മുജാഹിദ് സമ്മേളനത്തിലും സമാന വിവാദമുണ്ടായിരുന്നു.

Read More