- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
തിരുവനന്തപുരം: ഇ.പി ജയരാജനെതിരെ സംസ്ഥാന കമ്മിറ്റിയിൽ പി.ജയരാജൻ നൽകിയ പരാതി മൂന്ന് വർഷം മുൻപേ മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും മുമ്പാകെ എത്തിയിരുന്നു. വ്യവസായി കെ.പി രമേശ് കുമാർ 2019 ൽ കോടിയേരിക്കും പിന്നീട് മുഖ്യമന്ത്രിക്കും വിശദമായ പരാതി നൽകിയിരുന്നു. ബിനീഷ് വിവാദം മുതൽ നിയമസഭാ തിരഞ്ഞെടുപ്പ് വരെയുള്ള കാരണങ്ങളാൽ വിഷയം പാർട്ടിക്ക് മുന്നിൽ വന്നില്ല. 2019 ൽ പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന് റിസോര്‍ട്ട് സംരംഭത്തില്‍ ഇ പി ജയരാജന്‍ തന്നെ പറ്റിച്ചെന്നും തനിക്ക് കോടികള്‍ നഷ്ടമായെന്നും കാണിച്ച് കെ പി രമേഷ്കുമാര്‍ പരാതി നൽകിയിരുന്നു. ബിനീഷ് കേസ് വിവാദവും ആരോഗ്യപ്രശ്നങ്ങളുമായി വന്നതോടെ കോടിയേരിക്ക് ഫലപ്രദമായി കൈകാര്യം ചെയ്യാൻ കഴിഞ്ഞില്ല. തുടർന്ന് രമേശ് കുമാർ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പരാതി നൽകുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ കണ്ണൂർ കേന്ദ്രീകരിച്ച് മുഖ്യമന്ത്രിയും അന്വേഷണം നടത്തി. അതേസമയം, രമേശ് കുമാറുമായി ഇ പി ജയരാജൻ ചില ഒത്തുതീർപ്പ് ശ്രമങ്ങൾ…
മുംബൈ: 2020 ൽ മരിച്ച സുശാന്ത് സിംഗ് രജ്പുത്തിന്‍റെ പോസ്റ്റ്മോർട്ടം കണ്ട ഒരാൾ നടൻ ആത്മഹത്യ ചെയ്തതല്ലെന്നും യഥാർത്ഥത്തിൽ അത് ഒരു കൊലപാതകമാണെന്നും കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. സുശാന്തിന്‍റെ ശരീരത്തിൽ നിരവധി പാടുകളും കഴുത്തിൽ രണ്ട് മൂന്ന് പാടുകളും ഉണ്ടായിരുന്നതായി വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ രൂപ്കുമാർ ഷാ പറഞ്ഞിരുന്നു. സുശാന്തിന്‍റെ മൃതദേഹം ആദ്യമായി കണ്ടപ്പോൾ ആത്മഹത്യയല്ല, കൊലപാതകമാണെന്ന് തനിക്ക് തോന്നിയെന്നും ഇക്കാര്യം ഉടൻ തന്നെ മുതിർന്നവരെ അറിയിച്ചെന്നും അദ്ദേഹം ടിവി 9 നോട് പറഞ്ഞു. എന്നാൽ, എത്രയും വേഗം ഫോട്ടോയെടുത്ത് മൃതദേഹം പൊലീസുകാർക്ക് കൈമാറണമെന്ന് ഉന്നതാധികാരികൾ തന്നോട് പറഞ്ഞതായി രൂപ്കുമാർ ഷാ പറഞ്ഞു. സുശാന്ത് സിംഗ് രജ്പുത്തിന്‍റെ അഭിഭാഷകൻ വികാസ് സിംഗ് ഏറ്റവും പുതിയ വെളിപ്പെടുത്തലിനെക്കുറിച്ച് പ്രതികരിച്ചു. സുശാന്തിന്‍റെ പരിക്കുകളെക്കുറിച്ച് തനിക്ക് നേരിട്ട് വിവരമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. “സുശാന്തിന്‍റെ സഹോദരിമാർ പ്രതികരിക്കാതെ എനിക്ക് ഇതിനെക്കുറിച്ച് പ്രതികരിക്കാൻ കഴിയില്ല. എന്നാൽ സുശാന്ത് സിംഗ് രജ്പുത്തിന്‍റെ മരണം ലളിതമായ ആത്മഹത്യയല്ലെന്ന്…
നോയ്ഡ: ഗ്രേറ്റർ നോയ്ഡയിലെ അതിശൈത്യത്തിൽ നിന്നും പൊലീസ് ഉദ്യോഗസ്ഥർ കൈകുഞ്ഞിനെ കണ്ടെത്തുമ്പോൾ, തണുപ്പ് താങ്ങാനാവാതെ വിഷമിച്ച നിലയിലായിരുന്നു. എസ്.എച്ച്.ഒ വിനോദ് സിംഗിന്റെ ഭാര്യ ജ്യോതി സിംഗ് നിറമനസ്സോടെ കുഞ്ഞിന് മുലപ്പാൽ നൽകി. തുണിയിൽ പൊതിഞ്ഞ നിലയിൽ പെൺകുഞ്ഞിനെ, നോളജ് പാർക്കിന് സമീപമുള്ള കുറ്റിക്കാട്ടിൽ നിന്നാണ് പൊലീസ് കണ്ടെടുത്തത്. സ്റ്റേഷനിലെത്തിച്ച കുട്ടി തണുപ്പും, വിശപ്പും മൂലം നിർത്താതെ കരയുകയായിരുന്നു. വിവരമറിഞ്ഞ് ജ്യോതി ഉടനേ തന്നെ സ്റ്റേഷനിലെത്തി കുഞ്ഞിനെ മുലയൂട്ടി. കുഞ്ഞിന്റെ കരച്ചിൽ കണ്ടുനിൽക്കാൻ കഴിഞ്ഞില്ലെന്നാണ് ജ്യോതി പറഞ്ഞത്. ശേഷം കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. കുഞ്ഞിനെ ഉപേക്ഷിച്ചവരെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഉദ്യോഗസ്ഥർ.
റിയോ ഡി ജനെയ്റോ: ടിറ്റെയുടെ പിൻഗാമിയായി ബ്രസീലിയൻ ഫുട്ബോൾ ടീമിന്‍റെ മുഖ്യ പരിശീലകനായി സിനദിൻ സിദാനെ പരിഗണിക്കുന്നു. ഇതിഹാസ താരവും മുൻ റയൽ മാഡ്രിഡ് പരിശീലകനുമായ സിദാനും ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷനും ഇക്കാര്യത്തിൽ ആശയവിനിമയം നടത്തിയതായി റിപ്പോർട്ട്. ഖത്തറിൽ നടന്ന ഫിഫ ലോകകപ്പ് ക്വാര്‍ട്ടറില ബ്രസീൽ പുറത്തായിരുന്നു. ഇതോടെയാണ് ടിറ്റെ പരിശീലക സ്ഥാനം ഒഴിഞ്ഞത്. പിൻഗാമിയായി ഒരു വിദേശ പരിശീലകനെ നിയമിക്കാൻ ഒരുങ്ങുകയാണ് ഫെഡറേഷൻ. ഫ്രഞ്ച് കോച്ച് ദിദിയര്‍ ദെഷോമിന്റെ നീക്കത്തിന് അനുസൃതമായാകും സിദാൻ ബ്രസീലിലേക്ക് എത്തുക. ഫ്രഞ്ച് ടീമിന്‍റെ മുഖ്യപരിശീലകനായി ദെഷോം തുടരുകയാണെങ്കിൽ ബ്രസീലിലേക്ക് വരുന്ന കാര്യം സിദാൻ പരിഗണിക്കും. ദെഷോം പടിയിറങ്ങുകയാണെങ്കിൽ സിദാൻ പിൻഗാമിയാകും.
അധ്യാപകന്‍ പിടിച്ചുതള്ളിയ വിദ്യാര്‍ഥിക്ക് നട്ടെല്ലിന് പരിക്ക്; പരാതി നൽകിയിട്ടും നടപടിയില്ല
തിരുവനന്തപുരം: അധ്യാപകന്‍ പിടിച്ചു തള്ളിയതിനെത്തുടര്‍ന്ന് ബെഞ്ചിലിടിച്ച് ആറാം ക്ലാസ് വിദ്യാർത്ഥി കഴിഞ്ഞ ഒന്നര മാസമായി ചികിത്സയിൽ. നോട്ട് എഴുതാത്തതിനാണ് വിദ്യാര്‍ഥിയെ ഷര്‍ട്ടില്‍ പിടിച്ച് തള്ളിയത്. നവംബർ 16ന് വെഞ്ഞാറമൂട് പാറയ്ക്കൽ സര്‍ക്കാര്‍ യു.പി. സ്‌കൂളിലാണ് സംഭവം. അധ്യാപകന്‍ അമീർ ഖാനെതിരെ വെഞ്ഞാറമൂട് പൊലീസിലും വിദ്യാഭ്യാസ വകുപ്പിലും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. വെഞ്ഞാറമൂട് പൊലീസ് കേസെടുത്തെങ്കിലും തുടർനടപടികളൊന്നും ഉണ്ടായിട്ടില്ല. പാറയ്ക്കൽ മൂളയം സ്വദേശിയായ ആറാം ക്ലാസ് വിദ്യാർത്ഥിയെ നോട്ട് എഴുതാതെ ക്ലാസില്‍ വന്നതിന് അമീര്‍ ഖാന്‍ ഷര്‍ട്ടില്‍ തൂക്കി ബെഞ്ചിലേക്ക് എറിയുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. വീഴ്ചയിൽ നട്ടെല്ല് ബെഞ്ചിന്‍റെ അഗ്രത്തില്‍ ഇടിച്ചതായി കുട്ടിയുടെ അമ്മ പറഞ്ഞു.
യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര; വാക്സിൻ എടുത്തെന്ന് ഉറപ്പുവരുത്തണമെന്ന് എയർ ഇന്ത്യ
ന്യൂഡൽഹി: യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ കോവിഡ് വാക്സിൻ എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് എയർ ഇന്ത്യ. യാത്ര ചെയ്യുമ്പോൾ മാസ്ക് ധരിക്കുന്നതിനൊപ്പം സാമൂഹിക അകലം പാലിക്കണം. നാട്ടിലെത്തിയ ശേഷം കോവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയാൽ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണമെന്ന് എയർ ഇന്ത്യ വാർത്താക്കുറിപ്പിൽ അറിയിച്ചു. 12 വയസിന് താഴെയുള്ള കുട്ടികളെ പോസ്റ്റ് അറൈവൽ റാൻഡം പരിശോധനയ്ക്ക് വിധേയമാക്കില്ലെന്നും എയർ ഇന്ത്യ വ്യക്തമാക്കി. അതേസമയം, ചൈന ഉൾപ്പെടെ അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആർടി-പിസിആർ കേന്ദ്ര സർക്കാർ നിർബന്ധമാക്കി. ചൈന, തായ്ലൻഡ്, ഹോങ്കോംഗ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഈ പരിശോധന ബാധകമായിരിക്കും.
തിരുവനന്തപുരം: ഇ.പി ജയരാജനെതിരെ പി.ജയരാജൻ ഉന്നയിച്ച ആരോപണങ്ങൾ സി.പി.എമ്മിനെ വരിഞ്ഞു മുറുക്കുന്നതിനിടെ പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ ആരംഭിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് യോഗം ചേരുക. ഇ പി ജയരാജനെതിരായ അന്വേഷണം സംസ്ഥാനനേതൃത്വം തീരുമാനിക്കാമെന്ന് കേന്ദ്ര നേതാക്കൾ വ്യക്തമാക്കിയിരുന്നു. അത്തരമൊരു സാഹചര്യത്തിൽ കേരളത്തിലെ വിഷയങ്ങളിൽ പോളിറ്റ് ബ്യൂറോയിൽ കാര്യമായ ചർച്ചകളൊന്നും ഉണ്ടായേക്കില്ല. അന്വേഷണത്തോട് യോജിക്കുന്നുവെന്നാണ് കേന്ദ്രനേതൃത്വം നൽകുന്ന സൂചന. വിവാദം പാർട്ടിക്ക് ദോഷം ചെയ്യുമെന്ന വിലയിരുത്തലുമുണ്ട്. അന്വേഷണം വേണമോ എന്ന കാര്യത്തിൽ മുഖ്യമന്ത്രിയുടെ നിലപാടും നിർണായകമാകും.
ന്യൂ ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 10.30ന് പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം. കെ റെയിൽ, ബഫർ സോൺ തുടങ്ങിയ വിഷയങ്ങൾ ചർച്ചയായേക്കും. വിവിധ പദ്ധതികളുടെ വായ്പാ പരിധി ഉയർത്തണമെന്ന ആവശ്യവും മുഖ്യമന്ത്രി ഉന്നയിച്ചേക്കും. കെ-റെയിൽ അനുമതി തേടി മുഖ്യമന്ത്രി നേരത്തെയും പ്രധാനമന്ത്രിയെ കണ്ടിരുന്നു. സാങ്കേതിക തടസ്സങ്ങൾ നീക്കിയാൽ പദ്ധതിക്ക് അംഗീകാരം ലഭിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയതായി മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ ഡി.പി.ആർ, ഭൂമി ഏറ്റെടുക്കൽ തുടങ്ങിയ വിഷയങ്ങളിലെ അവ്യക്തതകൾ ഇനിയും പരിഹരിച്ചിട്ടില്ലെന്ന് റെയിൽവേ ഇക്കഴിഞ്ഞ പാർലമെന്‍റ് സമ്മേളനത്തിൽ പറഞ്ഞിരുന്നു. സി.പി.എം പിബി യോഗത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ഡൽഹിയിലെത്തുന്നത്. ഇതിനിടയിലാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അദ്ദേഹം സമയം തേടിയത്. അതേസമയം ബഫർ സോൺ വിഷയത്തിൽ സർക്കാരിന് മുന്നിലുള്ള പരാതി പ്രളയമാണ്. സാറ്റലൈറ്റ് സർവേ റിപ്പോർട്ടിന്‍റെയും കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഭൂപടത്തിന്‍റെയും അടിസ്ഥാനത്തിലാണ് പരാതികൾ. ബഫർ പരിധിയിൽ സ്വന്തം വീടുകളും കെട്ടിടങ്ങളും പെട്ടതിൻ്റെ ഫോട്ടോകൾ സഹിതമാണ് പരാതികളിൽ…
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനിടെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അംഗങ്ങളുമായി വിര്‍ച്വല്‍ കൂടിക്കാഴ്ച നടത്തി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. കോവിഡ് സംബന്ധിച്ച ആധികാരികവും വിശ്വസനീയവുമായ വിവരങ്ങൾ മാത്രം പങ്കുവയ്ക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും മന്ത്രി സംസാരിച്ചു. രോഗത്തിന്‍റെ വിവിധ തലങ്ങളെക്കുറിച്ചും പ്രതിരോധ നടപടികളെക്കുറിച്ചും ഡോക്ടർമാർ പൊതുജനങ്ങളെ ബോധവാൻമാരാക്കണമെന്നും മന്ത്രി പറഞ്ഞു. മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ പോലെ തന്നെ പ്രധാനമാണ് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതെ വിശ്വസനീയമായവ മാത്രം പങ്കുവയ്ക്കേണ്ടതെന്നും മന്ത്രി ഓർമിപ്പിച്ചു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അംഗങ്ങളായ നൂറോളം ഡോക്ടർമാർ വെർച്വൽ മീറ്റിംഗിൽ പങ്കെടുത്തു. കോവിഡ് പ്രതിരോധവും കൈകാര്യം ചെയ്യലും സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം പങ്കുവയ്ക്കുന്നുണ്ട്. അത്തരം പരിശോധിച്ചുറപ്പിച്ച വിവരങ്ങൾ പങ്കിടണമെന്നും അതിനായി മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
അഹമ്മദാബാദ്: ആയുധങ്ങളുമായി ഗുജറാത്ത് തീരത്തിനടുത്തെത്തിയ പാകിസ്ഥാൻ മത്സ്യബന്ധന ബോട്ട് പിടികൂടി. ബോട്ടിലുണ്ടായിരുന്ന 10 പേരെ കസ്റ്റഡിയിലെടുത്തു. 300 കോടി രൂപ വിലമതിക്കുന്ന 40 കിലോ ലഹരി മരുന്നും 6 പിസ്റ്റളുകൾ ഉൾപ്പെടെ ആയുധങ്ങളും ബോട്ടിൽ നിന്ന് കണ്ടെടുത്തു. ഇന്‍റലിജൻസ് വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കോസ്റ്റ് ഗാർഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡും നടത്തിയ ഓപ്പറേഷനിലാണ് അൽ സഹോലി എന്ന ബോട്ട് പിടിച്ചെടുത്തത്. പാകിസ്ഥാനിലെ കറാച്ചിയിൽ നിന്നാണ് ബോട്ട് എത്തിയത്. കൂടുതൽ പരിശോധനകൾക്കായി ഇവരെ ഒഖ തുറമുഖത്തേക്ക് കൊണ്ടുപോയി. കഴിഞ്ഞ 18 മാസത്തിനിടെ കോസ്റ്റ് ഗാർഡും ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡും നടത്തുന്ന 7ആമത്തെ ഓപ്പറേഷനാണിത്. ഇതാദ്യമായാണ് ലഹരിമരുന്ന് കൂടാതെ ആയുധങ്ങളും ലഭിക്കുന്നത്. കഴിഞ്ഞ 18 മാസത്തിനിടെ 1930 കോടി വിലമതിക്കുന്ന 346 കിലോഗ്രാം ഹെറോയിൻ പിടിച്ചെടുത്തതായും 44 പാകിസ്ഥാനികളെയും ഏഴ് ഇറാനിയൻ പൗരൻമാരെയും പിടികൂടിയതായും കോസ്റ്റ് ഗാർഡ് അറിയിച്ചു.
