- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി; പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കും
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച രാവിലെ പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ബഫർ സോൺ, സിൽവർ ലൈൻ, സംസ്ഥാനത്തിന്‍റെ വായ്പാ പരിധിയിലെ വർദ്ധന തുടങ്ങിയ വിഷയങ്ങൾ ചർച്ചയായെന്നാണ് സൂചന. സി.പി.എം പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയതായിരുന്നു മുഖ്യമന്ത്രി.
ഫോണില്‍ നിരവധി സ്ത്രീകളുടെ വീഡിയോ; ആലപ്പുഴയിൽ സിപിഎം ഏരിയ കമ്മിറ്റി അംഗത്തിനെതിരെ അന്വേഷണം
ആലപ്പുഴ: രഹസ്യ ബന്ധമുണ്ടായിരുന്ന സ്ത്രീകളുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ സൂക്ഷിച്ച സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ പാർട്ടി കമ്മീഷൻ അന്വേഷണം ആരംഭിച്ചു. ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗമാണ് ആരോപണവിധേയന്‍. സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എ. മഹീന്ദ്രൻ, ജി. രാജമ്മ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. കുളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ കടന്നുപിടിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഏരിയാ കമ്മിറ്റി അംഗത്തിന് മർദ്ദനമേറ്റിരുന്നു. ഇതിനിടയിൽ മൊബൈൽ ഫോൺ തെറിച്ചുപോയി. പെൺകുട്ടിയുടെ ചിത്രം എടുത്തിട്ടുണ്ടോ എന്നറിയാൻ ഫോൺ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വീഡിയോകൾ കണ്ടെത്തിയത്. ആലപ്പുഴ, അമ്പലപ്പുഴ എന്നിവിടങ്ങളിലെ 34 സ്ത്രീകളുടെ വീഡിയോ ദൃശ്യങ്ങളാണ് ഫോണിൽ ഉണ്ടായിരുന്നത്. പൊലീസിൽ പരാതി നൽകാതെ സി.പി.എമ്മിലെ ഒരു വിഭാഗം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സജി ചെറിയാനെ വിവരം അറിയിക്കുകയായിരുന്നു. ഇക്കാര്യം അദ്ദേഹം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. ഇതിന് പിന്നാലെയാണ് അന്വേഷണം.
ഗൂഡല്ലൂര്‍: എഴുത്തുകാരനും പ്രസാധകനും ഇടതുപക്ഷ ചിന്തകനുമായിരുന്ന ടി.ജി.ജേക്കബ് (തൊണ്ടാലില്‍ ഗീവർഗീസ് ജേക്കബ്-72) നിര്യാതനായി. ഗൂഡല്ലൂരിലെ ടി.കെ.പേട്ടിനു സമീപം കോല്ക്കാറി റോഡിൽ മുത്തമ്മില്‍ നഗറിലുള്ള വാടകവീട്ടിൽ ക്രിസ്മസ് ദിനത്തിൽ പുലർച്ചെ 5.30-നാണ് അന്ത്യം. ഊട്ടിയിലെ പൈത്തൺ റോഡിലെ ഹാരിംഗ്ടൺ ഹൗസിലായിരുന്നു താമസം. ജേക്കബ് രണ്ട് വർഷം മുമ്പാണ് ഗൂഡല്ലൂരിലേക്ക് താമസം മാറിയത്. സി.പി.ഐ (എം.എൽ) സൈദ്ധാന്തിക പ്രസിദ്ധീകരണമായി മാറിയ ജെ.എൻ.യുവിലെ കമ്യൂണിസ്റ്റ് റിസർച്ച് സെന്‍ററിന്‍റെ ‘മാസ് ലൈൻ’ എഡിറ്ററായിരുന്നു അദ്ദേഹം. ഒഡീസി പബ്ലിക്കേഷൻസിന്‍റെ എഡിറ്ററും നീലഗിരിയിലെ സൗത്ത് ഏഷ്യൻ സ്റ്റഡി സെന്‍ററിൽ ഗവേഷകനുമായിരുന്നു. 1989-90 കാലഘട്ടത്തിൽ ചണ്ഡിഗഡിൽ നിന്ന് പ്രസിദ്ധീകരിച്ച ട്രൈബ്യണ്‍ ജേണലിൽ ന്യൂസ് അനലിസ്റ്റായി പ്രവർത്തിച്ചു. ‘കേരളം – പുത്തന്‍ കൊളോണിയല്‍പാതയിലുള്ള ഒരു പിന്നോക്ക സാമ്പത്തികാവസ്ഥ, ഇന്ത്യ – വികസനവും സ്വകാര്യവൽക്കരണവും, മദ്യ കേരളം, ‘റിഫ്‌ളക്ഷന്‍ ഓണ്‍ ദ് കാസ്റ്റ് ക്വസ്റ്റ്യന്‍: ദ് ദളിത് സിറ്റ്വേഷന്‍ ഇന്‍ സൗത്ത് ഇന്ത്യ,’ ലെഫറ്റ് ടു റൈറ്റ്; ഡിക്ലൈന്‍ ഓഫ് കമ്മ്യൂണിസം ഇന്‍ ഇന്ത്യ’…
തൊടുപുഴ: ഡി.വൈ.എസ്.പിയുടെ ഓഫീസിൽ വച്ച് മധ്യവയസ്കനെ മർദ്ദിച്ചെന്ന ആരോപണത്തിന്‍റെ തെളിവായി ശബ്ദരേഖ. കേസിലെ പരാതിക്കാരനായ മലങ്കര സ്വദേശി മുരളീധരനെ ഡി.വൈ.എസ്.പി എം.ആർ മധുബാബു അസഭ്യം പറയുന്നതും മര്‍ദനമേറ്റ് മുരളീധരൻ നിലവിളിക്കുന്നതും ഓഡിയോ ക്ലിപ്പിൽ ഉണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. ആരോപണങ്ങൾ ഡിവൈഎസ്പി നിഷേധിച്ചിരുന്നു. തൊടുപുഴ എസ്എൻഡിപി യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയിലെ വനിതാ നേതാവിനെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ രീതിയിൽ പ്രചാരണം നടത്തിയതിന് മുരളീധരനെതിരെ നേതാക്കൾ പരാതി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് മുരളീധരനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. മൈക്ക് സെറ്റ് വാടകയ്ക്ക് എടുത്തതിൻ്റെ പണം തരാനുണ്ടെന്നും പോസ്റ്റ് ഇടുന്നത് തുടരുമെന്നും മുരളീധരൻ ആവർത്തിച്ചു. ഡി.വൈ.എസ്.പി വയർലെസ് സെറ്റ് വലിച്ചെറിയുകയും മുഖത്ത് അടിക്കുകയും ബൂട്ട് കൊണ്ട് നെഞ്ചിൽ ചവിട്ടുകയും ചെയ്തുവെന്നാണ് മുരളീധരൻ പറയുന്നത്. സ്റ്റേഷനിലെത്തിയ മുരളീധരൻ പ്രകോപനപരമായി പെരുമാറുകയും ഓഫീസിലെ കസേരകൾ മറിച്ചിടുകയും ചെയ്തുവെന്നും ഇയാളെ പുറത്തിറക്കി വിടാൻ മറ്റ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുക മാത്രമാണു ചെയ്തതെന്നുമാണ് ഡിവൈഎസ്പി പറയുന്നത്.
2023 ജനുവരി 1ന് പേയ്മെന്‍റ് തട്ടിപ്പ് റിപ്പോർട്ടിംഗ് മൊഡ്യൂൾ റിസർവ് ബാങ്കിന്‍റെ അഡ്വാൻസ്ഡ് സൂപ്പർവൈസറി മാനേജ്മെന്‍റ് സിസ്റ്റമായ ദക്ഷിലേക്ക് മാറ്റുമെന്ന് ആർബിഐ പ്രഖ്യാപിച്ചു. തട്ടിപ്പിന്‍റെ റിപ്പോർട്ടിംഗ് കാര്യക്ഷമമാക്കുന്നതിനും ഈ പ്രക്രിയ മെച്ചപ്പെടുത്തുന്നതിനും അത് കൈകാര്യം ചെയ്യുന്ന രീതി ഓട്ടോമേറ്റ് ചെയ്യുന്നതിനുമായാണ് ഇത് ദക്ഷിലേക്ക് മാറ്റുന്നത്. പണമിടപാടുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യുന്നതിന് നിലവിലുള്ള ബൾക്ക് അപ്ലോഡ് സൗകര്യത്തിന് പുറമേ ദക്ഷ് അധിക പ്രവർത്തനങ്ങൾ നൽകുന്നുണ്ടെന്ന് റിസർവ് ബാങ്ക് അറിയിച്ചു. മേക്കർ ചെക്കർ സൗകര്യം, ഓൺലൈൻ സ്ക്രീൻ അധിഷ്ഠിത റിപ്പോർട്ടിംഗ്, കൂടുതൽ വിവരങ്ങൾ അഭ്യർത്ഥിക്കാനുള്ള ഓപ്ഷൻ, അലേർട്ടുകളും ഉപദേശങ്ങളും നൽകാനുള്ള സൗകര്യം എന്നിവ പട്ടികയിൽ ഉൾപ്പെടുന്നു. ഇന്ത്യയിലെ എല്ലാ അംഗീകൃത പേയ്മെന്‍റ് സിസ്റ്റം ഓപ്പറേറ്റർമാരും പേയ്മെന്‍റ് സിസ്റ്റം പങ്കാളികളും അവരുടെ ഉപഭോക്താക്കൾ റിപ്പോർട്ട് ചെയ്യുകയോ കണ്ടെത്തുകയോ ചെയ്ത എല്ലാ പേയ്മെന്‍റ് തട്ടിപ്പുകളും റിപ്പോർട്ട് ചെയ്യണമെന്ന് റിസർവ് ബാങ്ക് സർക്കുലറിൽ പറഞ്ഞു. ഇലക്ട്രോണിക് ഡാറ്റ സബ്മിഷൻ പോർട്ടൽ (ഇഡിഎസ്പി) വഴിയാണ് ഈ റിപ്പോർട്ടിംഗ് മുമ്പ്…
തന്‍റെ നൂറാം ടെസ്റ്റിൽ ഡബിൾ സെഞ്ചുറി നേടുന്ന ആദ്യ ഓസ്ട്രേലിയൻ ബാറ്റ്സ്മാനായി ഡേവിഡ് വാർണർ. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിലാണ് വാർണർ ഇരട്ട സെഞ്ചുറി നേടിയത്. ടെസ്റ്റ് കരിയറിലെ മൂന്നാമത്തെ ഇരട്ട സെഞ്ചുറിയായിരുന്നു ഇത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 189 റൺസിന് ഓൾ ഔട്ടായിരുന്നു. മറുപടി ബാറ്റിംഗിലായിരുന്നു വാർണറുടെ ഉജ്ജ്വല പ്രകടനം. 254 പന്തിൽ 16 ബൗണ്ടറികളും രണ്ട് സിക്സുമടക്കമാണ് വാർണർ ഡബിൾസെഞ്ചുറി നേടിയത്. ബൗണ്ടറിയിലൂടെയാണ് വാർണർ തന്‍റെ ഇരട്ട സെഞ്ചുറി പൂർത്തിയാക്കിയത്. പിന്നാലെ പരിക്കിനെ തുടർന്ന് വാർണർ കളിക്കളം വിടുകയായിരുന്നു. വാർണർ മടങ്ങിയപ്പോൾ ഓസ്ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 329 റൺസ് എന്ന നിലയിലായിരുന്നു. സ്റ്റീവ് സ്മിത്തുമായുള്ള വാർണറുടെ പങ്കാളിത്തം മത്സരത്തിൽ ഓസ്ട്രേലിയക്ക് നിർണായകമായിരുന്നു. ഇരുവരും ചേർന്ന് 239 റൺസിൻ്റെ കൂട്ടുകെട്ടുണ്ടാക്കി. സ്മിത്ത് 85 റൺസ് എടുത്ത് പുറത്തായി.
തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് അനുവദനീയമായ സംഭരണ ശേഷിയായ 142 അടിയിലെത്തി. ഓരോ സെക്കൻഡിലും 1687.5 ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. 750 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്.
കോഴിക്കോട്: ബഫർ സോൺ വിഷയത്തിൽ ചില എൻജിഒകൾ കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. വന്യജീവിസങ്കേതം ആവശ്യമുണ്ടോ എന്ന് പോലും ചർച്ച ചെയ്യപ്പെടുന്നുണ്ട്, പക്ഷേ അവയൊന്നുമല്ല ഇപ്പോൾ ചർച്ച ചെയ്യേണ്ടത്. പ്രധാനമന്ത്രി മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ ബഫർ സോൺ വിഷയം ചർച്ച ചെയ്യുമെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞു. സുപ്രീംകോടതിയിൽ കക്ഷിചേരാൻ ജനുവരി അഞ്ചിന് അപേക്ഷ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ബഫർ സോൺ വിഷയത്തിൽ കിടപ്പാടം നഷ്ടപ്പെട്ടുന്ന കർഷകർക്ക് വേണ്ടി പാർട്ടി മുന്നിൽ നിന്ന് പോരാടുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ കഴിവുകേടാണ് ആയിരക്കണക്കിന് ആളുകളെ ആശങ്കപ്പെടുത്തുന്നതെന്ന് എയിഞ്ചൽവാലി സന്ദർശിച്ച ശേഷം അദ്ദേഹം പറഞ്ഞു. ഒരു ദിവസം നേരം പുലർന്നപ്പോൾ രണ്ട് വാർഡുകൾ പൂർണ്ണമായും കാടായി മാറുന്ന ഞെട്ടിക്കുന്ന സാഹചര്യമാണ് ഇവിടെ കാണുന്നത്. സുപ്രീം കോടതിയിൽ രേഖകൾ സമർപ്പിക്കാൻ ധാരാളം സമയം ലഭിച്ചിട്ടും സർക്കാർ അലംഭാവം കാണിക്കുകയായിരുന്നു. ബഫർ സോൺ പ്രശ്നം മറ്റ് സംസ്ഥാനങ്ങൾ എങ്ങനെ കൈകാര്യം…
തിരുവനന്തപുരം: ഇ.പി ജയരാജനെതിരായ ആരോപണങ്ങൾ പാർട്ടിയിലെ ആഭ്യന്തര തർക്കം മാത്രമല്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ആരോപണമാണിത്. ഇപി മന്ത്രിയായിരിക്കെ നടത്തിയ അഴിമതിയുടെ ഒരംശം മാത്രമാണ് പുറത്തുവന്നത് .ഇപി ജയരാജൻ്റേത് മാത്രമല്ല ഇതിനപ്പുറം നീളാവുന്ന അഴിമതിക്കാരുടെ പട്ടിക പുറത്തുവരും. പി ജയരാജനുമായി സംസാരിച്ച് പ്രശ്നം ഒതുക്കിത്തീർക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. എന്തുകൊണ്ട് നടപടി ഉണ്ടാകുന്നില്ല. ഇത് പാർട്ടി അന്വേഷിക്കേണ്ട കാര്യമല്ല. അത് കണ്ടില്ലെന്ന് നടിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെങ്കിൽ അത് മുഖ്യമന്ത്രിക്ക് ഭയം ഉള്ളതുകൊണ്ടാണ്. ഇ.പിക്കെതിരായ ആരോപണങ്ങളിൽ സർക്കാർ അന്വേഷണം പ്രഖ്യാപിക്കണം. എന്തുകൊണ്ടാണ് ഏജൻസികൾ അന്വേഷിക്കാത്തത്. ഇ.പി.യുടെ ഭാര്യ പ്രാദേശിക സഹകരണ സംഘത്തിൽ നിന്ന് പിരിഞ്ഞപ്പോൾ 69 ലക്ഷം രൂപ കിട്ടിയെന്നത് വിശ്വസനീയമല്ല. മുൻ മന്ത്രിക്കെതിരെ ആരോപണം വരുമ്പോൾ അന്വേഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
ക്രിസ്മസ് സമ്മാനമായി ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് റോൾസ് റോയ്സ് ഡോൺ സമ്മാനിച്ച് പങ്കാളി ജോർജിന റോഡ്രിഗസ്. ആഢംബര കാർ സമ്മാനിച്ചതിന് തന്‍റെ പങ്കാളിക്ക് നന്ദി പറയാൻ ക്രിസ്റ്റ്യാനോയും സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തി. അപ്രതീക്ഷിതമായി സമ്മാനം നൽകുന്ന വീഡിയോയും ജോർജിന ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. റോൾസ് റോയ്സിൻ്റെ ഈ കൺവെർട്ടബിളിന് ഇന്ത്യയിൽ ഏകദേശം 6 കോടി രൂപയാണ് വില. 6.6 ലീറ്റർ, ട്വിൻ ടർബോ ചാർജ്ഡ് വി 12 പെട്രോൾ എൻജിനാണ് ആഡംബര സൗകര്യങ്ങൾ നിറഞ്ഞ വാഹനത്തിന് കരുത്ത് നൽകുന്നത്. ഈ എൻജിൻ പരമാവധി 563 ബിഎച്ച്പി പവറും 820 എൻഎം പീക്ക് ടോർക്കും നൽകുന്നു. 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്സ്ഷനാണു കാറിന്‍റെ ഗിയർബോക്സ്. മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 4.6 സെക്കൻഡ് മാത്രം മതി. ഇലക്ട്രോണിക് സംവിധാനത്തിലൂടെ കാറിന്‍റെ പരമാവധി വേഗത മണിക്കൂറിൽ 250 കിലോമീറ്ററായി നിയന്ത്രിച്ചിട്ടുണ്ട്.
