- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
യു. പി: ഇന്ത്യൻ സംസ്കാരത്തിൽ ഭക്ഷണത്തിന്‍റെ പ്രാധാന്യം ഒട്ടും ചെറുതല്ല. ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിനും അതിന്‍റേതായ വിഭവങ്ങളുണ്ട്. അതിൽ ധാരാളം പ്രാദേശിക വൈവിധ്യങ്ങളുണ്ട്. വിഭവങ്ങളുടെ തയ്യാറെടുപ്പ് ഓരോ രാജ്യത്തിന്‍റെയും സംസ്കാരവുമായി ബന്ധപ്പെട്ടതാണ്. ഇന്ത്യയിലെ ആ വൈവിധ്യമാർന്ന ഭക്ഷണത്തെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ഉത്തർപ്രദേശ് സർക്കാർ തയ്യാറെടുക്കുകയാണ്. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ പട്ടണങ്ങളിലും ഭക്ഷണ തെരുവുകൾ സ്ഥാപിക്കാനാണ് സർക്കാർ പദ്ധതി. ഭക്ഷ്യ സ്റ്റാളുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി പിടിഐ റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിഭവങ്ങൾ ലഭ്യമാകുന്ന തരത്തിലായിരിക്കും ഭക്ഷണ സ്റ്റാളുകൾ. വിവിധ സംസ്ഥാനങ്ങളിലെ പാചകരീതികൾ അറിയാനും അവ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാനും ഈ ഭക്ഷണ സ്റ്റാളുകൾ സഹായിക്കുമെന്ന് ഉത്തർപ്രദേശ് സാംസ്കാരിക വകുപ്പ് ലഖ്നൗവിൽ സംഘടിപ്പിച്ച പരിപാടിയിൽ യോഗി ആദിത്യനാഥ് പറഞ്ഞു. തമിഴ്നാട്, പഞ്ചാബ്, കേരളം, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ ജനങ്ങൾക്ക് എന്താണ് വേണ്ടതെന്ന് മനസ്സിലാകും.…
ന്യൂഡൽഹി: ഡൽഹിയിൽ മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്ക് ബിജെപി മത്സരിക്കും. ആം ആദ്മി പാർട്ടിക്കെതിരെ ബി.ജെ.പി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഷാലിമാർ ബാഗിൽ നിന്നുള്ള ബി.ജെ.പി സ്ഥാനാർത്ഥി രേഖ ഗുപ്തയാണ് മേയർ സ്ഥാനാർത്ഥി. രാം നഗറിൽ നിന്നുള്ള കമൽ ബാഗ്രി ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് മത്സരിക്കും. തലസ്ഥാന നഗരിയിലെ ഒരു പ്രധാന തദ്ദേശ സ്ഥാപനമെന്ന നിലയിൽ മേയർ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിനും രാഷ്ട്രീയ പ്രസക്തിയുണ്ട്. ജനവിധിയെ മാനിക്കുമെന്നും മത്സരിക്കാനില്ലെന്നും തിരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് ആദേശ് ഗുപ്ത പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ആദേശ് ഗുപ്ത രാജിവച്ചു. വീരേന്ദ്ര സച്ച്ദേവയാണ് പുതിയ പ്രസിഡന്‍റ്. ഓരോ വർഷവും മാറുന്ന തരത്തിലാണ് എം.സി.ഡി മേയർ പദവി. എല്ലാ വർഷവും ആദ്യ യോഗത്തിൽ മേയർ തിരഞ്ഞെടുപ്പ് നടക്കും. ഇത്തവണ മേയർ സ്ഥാനത്തേക്ക് സ്ത്രീകൾക്ക് സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. മേയർ സ്ഥാനം അടുത്ത തവണ ജനറൽ വിഭാഗത്തിനും അടുത്ത വർഷം സംവരണ വിഭാഗത്തിനും ആയിരിക്കും. കഴിഞ്ഞ രണ്ട് വർഷം ജനറൽ…
ശബരിമല: മണ്ഡല മഹോത്സവം പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. തീർത്ഥാടനകാലത്തെ പ്രധാന ചടങ്ങായ മണ്ഡലപൂജ പുലർച്ചെ 12.30 നാണ് നടന്നത്. തന്ത്രി കണ്ടര് രാജീവരുടെ നേതൃത്വത്തിലാണ് മണ്ഡലപൂജ നടന്നത്. ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ.അനന്തഗോപൻ, എ.ഡി.ജി.പി എം.ആർ അജിത് കുമാർ, ആലപ്പുഴ കളക്ടർ കൃഷ്ണ തേജ ഐ.എ.എസ് തുടങ്ങിയവർ മണ്ഡലപൂജയിൽ ശ്രീകോവിലിന് മുന്നിൽ സന്നിഹിതരായിരുന്നു. വൈകുന്നേരം അഞ്ച് മണിക്ക് മാത്രമേ ഇനി തുറക്കൂ. വൈകീട്ട് 6.30-ന് ദീപാരാധനയ്ക്കിടെ തങ്കയങ്കി അയ്യപ്പ വിഗ്രഹത്തിൽ പ്രതിഷ്ഠിക്കും. രാത്രി 10 മണിക്ക് ഹരിവരാസനം കഴിഞ്ഞ് നട അടയ്ക്കുന്നതോടെ മണ്ഡല മഹോത്സവകാലം സമാപിക്കും. മൂന്ന് ദിവസത്തിന് ശേഷം മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30 ന് വൈകുന്നേരം 5 മണിക്ക് നട തുറക്കും, ഡിസംബർ 31 ന് മാത്രമേ തീർത്ഥാടകരെ പ്രവേശിപ്പിക്കൂ. മണ്ഡല മഹോത്സവത്തിന്‍റെ അവസാന ദിവസമായ ഇന്ന് 41,225 പേർ മാത്രമാണ് വെർച്വൽ ക്യൂ വഴി ദർശനത്തിനായി രജിസ്റ്റർ ചെയ്തത്. ഭക്തരുടെ വലിയ തിരക്കുണ്ടായിട്ടും പരാതികളില്ലാതെ…
ന്യൂഡല്‍ഹി: ഭാരത് ബയോടെക്കിൻ്റെ മൂക്കിലൂടെ നല്‍കുന്ന കോവിഡ് പ്രതിരോധ വാക്‌സിൻ്റെ വില പുറത്തുവിട്ടു. നികുതിക്ക് പുറമെ സ്വകാര്യ ആശുപത്രികളിലെ വാക്സിന്‍റെ വില 800 രൂപയാണ്. വാക്സിനേഷൻ ആവശ്യമുള്ളവർക്ക് കോവിൻ പോർട്ടലിൽ സ്ലോട്ടുകൾ ബുക്ക് ചെയ്യാം. ജനുവരി അവസാന വാരം വാക്സിൻ പുറത്തിറക്കും. വാക്സിൻ കൂടുതൽ ഉത്പാദിപ്പിക്കുന്നതോടെ ഒരു ഡോസിന് 325 രൂപ നിരക്കിൽ വാക്സിൻ ലഭ്യമാകും. കോവിഷീൽഡും കോവാക്സിനും സ്വീകരിച്ച 18 വയസിനു മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസായി നേസൽ വാക്സിൻ എടുക്കാം. വാക്സിൻ ഇന്‍കോവാക്(ബി ബി വി 154) എന്ന പേരിലായിരിക്കും അറിയപ്പെടുക. അടിയന്തര സാഹചര്യങ്ങളിൽ വാക്സിന്‍റെ നിയന്ത്രിത ഉപയോഗത്തിനു കഴിഞ്ഞ വർഷം നവംബറിലാണ് അനുമതി ലഭിച്ചത്. വാഷിങ്ടണ്‍ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനുമായി സഹകരിച്ചാണ് ഭാരത് ബയോടെക് നേസൽ വാക്സിൻ വികസിപ്പിച്ചെടുത്തത്. ഭാരത് ബയോടെക്കിന്‍റെ കൊവാക്സിൻ, സെറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കോവിഷീൽഡ് ആൻഡ് കോവോവാക്സ്, റഷ്യൻ വാക്സിനായ സ്പുട്നിക് വി, ബയോളജിക്കൽ ഇയുടെ കോർബെവാക്സ് എന്നിവ നിലവിൽ കോവിൻ പോർട്ടലിൽ ലഭ്യമാണ്.
പൊന്നിയിൻ സെൽവൻ ഉൾപ്പെടെയുള്ള ബ്ലോക്ബസ്റ്ററുകൾക്ക് പിന്നിൽ പ്രവർത്തിച്ച ലൈക്ക പ്രൊഡക്ഷൻസ് മലയാളത്തിലേക്ക് ചുവടുവയ്ക്കുന്നു. ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘നാലാം മുറയുടെ’ ആഗോള വിതരണമാണ് ലൈക്ക ഏറ്റെടുത്തിരിക്കുന്നത്. ‘നാലാം മുറ’കഴിഞ്ഞയാഴ്ച തീയേറ്ററുകളിലെത്തിയിരുന്നു. ലൈക്കയുടെ വരവ് മലയാള സിനിമകൾ ഇതുവരെ റിലീസ് ചെയ്യാത്ത പല രാജ്യങ്ങളിലുള്ള നാലാം മുറയുടെ റിലീസിനു കാരണമാകും. നാലാം മുറ ഇഷ്ടപ്പെട്ടെന്നും വേൾഡ് റിലീസ് ലൈക്ക ഏറ്റെടുത്തുവെന്നും സംവിധായകൻ ദീപു അന്തിക്കാട് ഫേസ്ബുക്കിൽ കുറിച്ചു. ഡിസംബർ 30 മുതൽ ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യും. സൂരജ് വി ദേവാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ, ശാന്തി പ്രിയ, ഷീലു എബ്രഹാം, ശ്യാം ജേക്കബ്, ഋഷി സുരേഷ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.
മറയൂർ : കോടികൾ വിലമതിക്കുന്ന ചന്ദനമരങ്ങൾ കൊള്ളക്കാരോടും, ഒറ്റയാനോടും പോരടിച്ച് കണ്ണിലെ കൃഷ്ണമണി പോലെ കാക്കുകയാണ് പിങ്ക് ഫോറസ്റ്റ് ഗാർഡുകളായ മുരുകേശ്വരിയും, പ്രശാന്തിയും. ഇരുവരുടെയും കാവലിൽ 20,000 ത്തോളം ചന്ദനമരങ്ങളാണ് മറയൂരിലുള്ളത്. വനം വാച്ചറായ മുരുകേശ്വരി 22 വർഷങ്ങൾക്ക് മുൻപ്, ചന്ദനമോഷണം സജീവമായിരുന്ന സമയത്താണ് ജോലിയിൽ പ്രവേശിച്ചത്. 2019 ൽ പ്രശാന്തി ബീറ്റ് ഫോറസ്റ്റ് ഓഫീസറായെത്തി. കൊടുംതണുപ്പും, മഞ്ഞും, കാടിന്റെ ഇരുളും ഇവർക്ക് പ്രശ്നമേയല്ല. വൈകിട്ട് 6 മുതൽ രാവിലെ 6 വരെ നിബിഡവനത്തിലൂടെ ഇവർ നടക്കും. വന്യമൃഗങ്ങളുടെ മണം പിടിച്ച്, കാട്ടിലെ വഴികളും, അപകടങ്ങളും തിരിച്ചറിയാനുള്ള മാർഗങ്ങളും ഇപ്പോൾ ഇവർക്കറിയാം. 5000 കോടി വിലമതിക്കുന്ന ചന്ദനമരങ്ങൾക്ക്, ഭയമില്ലാതെ അഭിമാനത്തോടെ കാവൽ നിൽക്കുകയാണിവർ.
തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലക്ക് ഇന്നും മാറ്റമില്ല. ഇന്നലെ ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 39,960 രൂപയായിരുന്നു വില. ഇന്നലെ ഒരു ഗ്രാം സ്വർണത്തിനു 10 രൂപയാണ് കൂടിയത്. ഗ്രാമിനു 4995 രൂപയാണ് നിലവിലെ വിപണി വില.
തിരുവനന്തപുരം: എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെതിരായ പരാതിയിൽ സി.പി.എമ്മിന്‍റെ തീരുമാനം വൈകില്ല. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അന്വേഷണം സംബന്ധിച്ച് തീരുമാനമുണ്ടാകും. ആരോപണങ്ങൾ അന്വേഷിക്കാൻ കമ്മീഷനെ നിയോഗിക്കുന്ന കാര്യം പാർട്ടി പരിഗണിക്കുന്നുണ്ട്. പിബി യോഗത്തിനു ശേഷമായിരിക്കും അന്തിമ തീരുമാനം. വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നിൽ പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. മുതിർന്ന നേതാക്കൾ ഇരുനേതാക്കളുമായും ആശയവിനിമയം നടത്തുന്നുണ്ട്. രണ്ടു ജയരാജന്മാർക്കും എതിരെയുള്ള ആരോപണങ്ങൾ പാർട്ടി നേരത്തെ ചർച്ച ചെയ്യുകയും തള്ളിക്കളയുകയും ചെയ്തിരുന്നു. എന്നാൽ തിരുത്തൽ രേഖ ചർച്ച ചെയ്യുന്ന പശ്ചാത്തലത്തിൽ ഉയർന്നുവന്ന ആരോപണങ്ങളെ എങ്ങനെ നേരിടുമെന്ന കാര്യത്തിലും നേതൃത്വത്തിനു വ്യക്തതയില്ല. അന്വേഷണം പ്രഖ്യാപിച്ചാൽ പി.ജയരാജൻ ഉന്നയിച്ച ആരോപണങ്ങൾ പാർട്ടി അംഗീകരിച്ചതിനു തുല്യമാകും. അങ്ങനെ സംഭവിച്ചാൽ ഇ.പി ജയരാജൻ എൽഡിഎഫ് കൺവീനറായി തുടരില്ല. പി.ജയരാജന്‍റെ ആരോപണങ്ങൾ അന്വേഷിച്ചില്ലെങ്കിൽ തിരുത്തൽ രേഖ ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിൽ താഴേത്തട്ടിൽ ഇത് വിശദീകരിക്കാൻ പ്രയാസമായിരിക്കും. കാര്യങ്ങൾ കൂടുതൽ വഷളാക്കാതെ ഇരുനേതാക്കൾക്കും സ്വീകാര്യമായ നടപടി സ്വീകരിക്കാനുള്ള ചർച്ചകൾ…
മസ്കറ്റ്: ഒമാനിൽ പലയിടത്തും കനത്ത മഴ. മഴയെ തുടർന്ന് റോയൽ ഒമാൻ പോലീസ് ജാഗ്രതാ നിർദേശം നൽകി. ഇന്ന് (ചൊവ്വാഴ്ച) പുലർച്ചെ മുതൽ ഒമാന്‍റെ പല ഭാഗങ്ങളിലും കനത്ത മഴ തുടരുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പോലീസ് നിർദ്ദേശിച്ചു. മസ്കറ്റ്, സൗത്ത് അൽ ബത്തിന, നോർത്ത് അൽ ബത്തിന, അൽ ദഖിലിയ, മുസന്ദം, അൽ ദാഹിറ, അൽ ബുറൈമി ഗവർണറേറ്റുകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമർദ്ദത്തിന്‍റെ ഭാഗമായി ഒമാന്‍റെ വിവിധ ഭാഗങ്ങളിൽ മഴ തുടരുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മഴയും കാറ്റും ബുധനാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മുസന്ദം, നോർത്ത് ബത്തിന, ബുറൈമി ഗവർണറേറ്റുകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. തിങ്കൾ മുതൽ ബുധൻ വരെ വടക്കൻ ഗവർണറേറ്റുകളിൽ 10 മുതൽ 50 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 30 മുതൽ 60 കിലോമീറ്റർ വരെ…
കണ്ണൂര്‍: മൊറാഴയിൽ ആയുർവേദ റിസോർട്ട് നിർമ്മാണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ശാസ്ത്രസാഹിത്യ പരിഷത്ത് നൽകിയ പരാതിയിൽ തഹസിൽദാർ റിസോർട്ടിന് അനുകൂലമായ നിലപാട് സ്വീകരിച്ചതായി വ്യക്തമാക്കുന്ന രേഖ പുറത്ത്. ആന്തൂർ നഗരസഭയുടെ അനുമതിയുണ്ട്, കുന്നിടിച്ചുള്ള മണ്ണ് പുറത്തേക്ക് കൊണ്ടുപോകുന്നില്ല തുടങ്ങിയ കാരണങ്ങളാൽ സ്റ്റോപ്പ് മെമ്മോ നൽകേണ്ട ആവശ്യമില്ലെന്നാണ് റിപ്പോർട്ട്. പാരിസ്ഥിതിക ആഘാതം സാങ്കേതിക വകുപ്പുകളിലെ ഉദ്യോഗസ്ഥരെകൊണ്ട് വേണമെങ്കിൽ പരിശോധിപ്പിച്ച് സ്ഥലമുടമയ്ക്ക് നിർദ്ദേശങ്ങൾ നൽകാമെന്നും പറയുന്നു. എന്നാൽ പിന്നീട് അങ്ങനെയൊരു പരിശോധനയും ഉണ്ടായില്ല.
