- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
തിരുവനന്തപുരം: പുതുവത്സരാഘോഷ വേളയിൽ ലഹരി ഉപയോഗം തടയുന്നതിനായി, ഡിജെ പാർട്ടികൾ ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്ക് കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി പോലീസ്. പാർട്ടിയിൽ പങ്കെടുക്കുന്ന എല്ലാ ആളുകളുടെയും വിശദാംശങ്ങൾ മുൻകൂട്ടി നൽകണം. രാത്രി 12.30 ഓടെ ആഘോഷങ്ങൾ അവസാനിപ്പിക്കാനും നിർദേശം നൽകും. ഡിജെ പാർട്ടികൾ നടത്തുന്നവർ മുൻകൂട്ടി പൊലീസിനെ അറിയിക്കണം. പങ്കെടുക്കുന്നവരുടെ പേരുകൾ കൈമാറണം. ഹോട്ടലിൽ താമസിക്കുന്നവർക്ക് പുറമെ പുറത്തുനിന്ന് ആളുകൾ ഉണ്ടെങ്കിൽ പ്രത്യേകം അറിയിക്കണം. പാർട്ടി ഹാളിന്‍റെ എൻട്രി, എക്സിറ്റ് പോയിന്‍റുകളിൽ ക്യാമറകൾ സ്ഥാപിക്കുകയും ആവശ്യമെങ്കിൽ ദൃശ്യങ്ങൾ പൊലീസിനു കൈമാറുകയും വേണം. ഈ കാര്യങ്ങൾ ഉൾപ്പെടുത്തി ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും നോട്ടീസ് നൽകും. നിയമ ലംഘനമുണ്ടായാൽ സംഘാടകർക്കെതിരെ കേസെടുക്കും. നിർദേശങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാൻ പ്രത്യേക സംഘത്തെ നിയോഗിക്കും. പാർട്ടികൾക്ക് സ്ഥിരമായി ലഹരി വിതരണം ചെയ്യുന്നവരുടെ പട്ടിക തയ്യാറാക്കി നിരീക്ഷിക്കാൻ ഡി.ജി.പി അനിൽകാന്ത് നിർദ്ദേശം നൽകിയിട്ടുണ്ട്.
രാഹുല്‍ ഗാന്ധിയെ ശ്രീരാമനുമായി താരതമ്യപ്പെടുത്തി സല്മാന് ഖുര്‍ഷിദ്; വിമര്‍ശനവുമായി ബിജെപി
മൊറാദാബാദ്: രാഹുൽ ഗാന്ധിയെ ശ്രീരാമനുമായും കോൺഗ്രസിനെ ഭാരതത്തോടും ഭാരത് ജോഡോ യാത്രയെ രാമായണത്തോടും ഉപമിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്. ഉത്തർ പ്രദേശിലെ മൊറാദാബാദിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധി അമാനുഷികനാണെന്നും ഖുർഷിദ് പറഞ്ഞു. ശൈത്യകാലത്ത്, നാമെല്ലാവരും ഒരു തണുത്ത ജാക്കറ്റിൽ ഇരിക്കുമ്പോൾ, അദ്ദേഹം ഒരു ടി-ഷർട്ട് ധരിച്ച് ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നടക്കുന്നു. ഒരു യോഗിയെ പോലെ അദ്ദേഹം ലക്ഷ്യബോധത്തോടെ തൻ്റെ തപസ്യ അനുഷ്ഠിക്കുകയാണെന്നും ഖുര്‍ഷിദ് കൂട്ടിച്ചേര്‍ത്തു. ഭാരത് ജോഡോ യാത്രയ്ക്കിടെ കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം രാഹുൽ ഗാന്ധിക്ക് എഴുതിയ കത്തും ഖുർഷിദ് പരാമർശിച്ചു. കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കാൻ കോൺഗ്രസിനോട് മാത്രം ആവശ്യപ്പെടാനാവില്ല. രാജ്യത്തിനാകെ ബാധകമായ ശാസ്ത്രീയ നിർദ്ദേശങ്ങൾ നൽകിയാൽ കോൺഗ്രസ് അത് പിന്തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, രാഹുൽ ഗാന്ധിയെ ശ്രീരാമനുമായി താരതമ്യം ചെയ്തതിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തി. ഈ താരതമ്യം ഞെട്ടിക്കുന്നതാണെന്ന് പറഞ്ഞ ബി.ജെ.പി, മറ്റേതെങ്കിലും…
യു.എ.ഇ: തുടർച്ചയായ രണ്ടാം ദിവസവും യുഎഇയിൽ കനത്ത മഴ ലഭിച്ചതോടെ പലയിടത്തും വെള്ളക്കെട്ടുണ്ടായി. മഴ പെയ്താൽ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും വെള്ളപ്പൊക്കവും മഴവെള്ളവും അടിഞ്ഞുകൂടുന്ന പ്രദേശങ്ങളിൽ നിന്ന് മാറിനിൽക്കാനും ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. വാഹനമോടിക്കുന്നവരോട് ജാഗ്രതയോടെ വാഹനമോടിക്കാനും വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ ഒഴിവാക്കാനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ അസ്ഥിരമായ കാലാവസ്ഥയും വ്യത്യസ്ത തീവ്രതയുള്ള മഴ, ഇടിമുഴക്കം, മിന്നൽ സംവഹന മേഘങ്ങൾ എന്നിവയും ബുധനാഴ്ച വരെ തുടരും.
ചൈന: ആകൃതിയിലും നിറത്തിലും വലുപ്പത്തിലും വ്യത്യാസമുള്ള നിരവധി കുടകൾ നാം കണ്ടിട്ടുണ്ട്. എന്നാൽ, കോവിഡ് വീണ്ടും പിടിമുറുക്കിയ ചൈനയിൽ കോവിഡിൽ നിന്ന് രക്ഷപ്പെടാൻ രൂപകൽപ്പന ചെയ്ത കുടയുമായി ഷോപ്പിംഗിനു പോയ ദമ്പതികൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. കോവിഡിൽ നിന്നുള്ള രക്ഷയ്ക്കായി മാസ്കും കയ്യുറകളും കോട്ടുകളും ധരിച്ച് ആളുകൾ പുറത്തിറങ്ങുന്നത് നാം കണ്ടിട്ടുണ്ടാകും. എന്നാൽ ഇതാദ്യമായാണ് ആളുകൾ കോവിഡ്-19 പ്രൂഫ് കുടയുമായി പുറത്തിറങ്ങുന്നത്. പീപ്പിൾസ് ഡെയ്‌ലി ചൈന ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ചൈനയിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ സ്വയരക്ഷയ്ക്കുള്ള ഒരു കുടയുമായി പലചരക്ക് സാധനങ്ങൾ വാങ്ങാനാണ് ദമ്പതികൾ മാർക്കറ്റിലെത്തിയത്.
രാജാക്കാട്: എം.എം.മണി എം.എൽ.എയുടെ വാഹനം തടഞ്ഞുനിർത്തി അസഭ്യം പറഞ്ഞെന്ന പരാതിയിൽ യുവാവിനെതിരെ കേസെടുത്തു. ഇടുക്കി രാജാക്കാട് ആണ് സംഭവം. കുഞ്ചിത്തണ്ണി സ്വദേശി മറ്റയിൽ അരുണാണ് അറസ്റ്റിലായത്. എം.എൽ.എ.യുടെ വാഹനം അരുണിന്‍റെ വാഹനത്തെ ഓവർടേക്ക് ചെയ്തതിനെ തുടർന്നാണ് അരുൺ വാഹനം തടഞ്ഞുനിർത്തി എം.എം.മണിയെ അസഭ്യം പറഞ്ഞത്. എം.എൽ.എയുടെ ഗൺമാന്‍റെ പരാതിയിൽ രാജാക്കാട് പൊലീസ് കേസെടുത്തു.
തിരുവനന്തപുരം: ഇ.പി ജയരാജനെതിരായ ആരോപണങ്ങൾ മാധ്യമ സൃഷ്ടിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പി.ബിയിൽ ചർച്ചയില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. വിവാദത്തിൽ ഇതാദ്യമായാണ് എംവി ഗോവിന്ദൻ പ്രതികരിക്കുന്നത്. അതേസമയം, സംസ്ഥാന സമിതിയിൽ പി ജയരാജൻ ഉന്നയിച്ച ആരോപണങ്ങൾക്ക് ശേഷം ആദ്യമായി പൊതുവേദിയിലെത്തിയ ഇ.പി ചോദ്യങ്ങളോട് മൗനം പാലിച്ചു. സി.പി.എമ്മിന്‍റെ അധ്യാപക സംഘടനയായ കെ.എസ്.ടി.എ നിർധനരായ കുട്ടികൾക്ക് നൽകിയ വീടിന്‍റെ താക്കോൽദാനച്ചടങ്ങിൽ ഇ.പി പങ്കെടുത്തു. കാത്തിരുന്ന പത്രപ്രവർത്തകർ ഉന്നയിച്ച എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ഒരു പുഞ്ചിരി മാത്രമായിരുന്നു. വേദിയിൽ നാടിന്‍റെ വികസനത്തെ കുറിച്ച് മാത്രമാണ് ഇ പി ജയരാജൻ സംസാരിച്ചത്. വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കുമോ എന്ന് ചോദിച്ചപ്പോൾ നിങ്ങൾക്ക് ഇഷ്ടമുള്ളതെന്തും എഴുതാം എന്നായിരുന്നു മറുപടി.
മമ്മൂട്ടി നായകനാകുന്ന മമ്മൂട്ടി കമ്പനിയുടെ നാലാമത്തെ ചിത്രത്തിൻ്റെ ചിത്രീകരണത്തിന് തുടക്കം
മമ്മൂട്ടിയെ നായകനാക്കി റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ പൂജയും സ്വിച്ച്ഓണ്‍ കര്‍മ്മവും ഇന്ന് പാലായില്‍ വയ്ച്ചു നടന്നു. ‘നൻപകൽ നേരത്തു മയക്കാം’, ‘റോഷാക്’, ‘കാതൽ’ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിക്കുന്നത്. എസ്.എസ്. ജോർജാണ് ചിത്രത്തിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. മുഹമ്മദ് ഷാഫിയും നടൻ റോണി ഡേവിഡ് രാജും ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം മുഹമ്മദ് റാഹിൽ നിർവഹിക്കുന്നു, സംഗീതം സുഷിൻ ശ്യാം, ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫേയര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. പാലാ, കൊച്ചി, കണ്ണൂർ, വയനാട്, അതിരമ്പള്ളി, പൂനെ, മുംബൈ എന്നിവിടങ്ങളിലായാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തെ 17 തുണിമില്ലുകൾക്ക് ആവശ്യമായ പ്രധാന അസംസ്കൃത വസ്തുവായ പരുത്തി മുൻകൂറായി സംഭരിക്കുന്നതിനും ആവശ്യാനുസരണം മില്ലുകൾക്ക് വിതരണം ചെയ്യുന്നതിനും സംസ്ഥാന സർക്കാരിൻ്റെ കോട്ടൺ ബോർഡിന് തുടക്കമായി. ഇതുസംബന്ധിച്ച് ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ചെയര്‍മാനും ടെക്‌സ്‌റ്റൈല്‍ കോര്‍പ്പറേഷന്‍, ടെക്‌സ്‌ഫെഡ് മാനേജിംഗ് ഡയറക്ടര്‍മാര്‍, കൈത്തറി ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളും റിയാബ് സെക്രട്ടറി മെംബര്‍ കണ്‍വീനറുമായ ബോര്‍ഡാണ് രൂപീകൃതമായത്.
കണ്ണൂര്‍: കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനം ഒഴിയില്ലെന്ന് വ്യക്തമാക്കി കെ.സുധാകരൻ. ആരോഗ്യപ്രശ്നങ്ങൾ ഉന്നയിച്ച് സുധാകരനെ മാറ്റാനുള്ള നീക്കങ്ങളെ തള്ളികൊണ്ടുള്ളതായിരുന്നു പ്രതികരണം. അതേസമയം, പ്രസിഡന്‍റ് സ്ഥാനം പ്രഖ്യാപിക്കാൻ വൈകുന്നതിൽ സുധാകരനും സുധാകരന്‍റെ പ്രവർത്തന ശൈലിയിൽ എതിർവിഭാഗങ്ങൾക്കും അതൃപ്തിയുണ്ട്. കെ.പി.സി.സി പ്രസിഡന്‍റിന്‍റെ ജിമ്മിലെ വ്യായാമത്തിന്‍റെ വീഡിയോയും ഫോട്ടോയും അനാരോഗ്യ പരാതി തള്ളിക്കളയാൻ അനുയായികൾ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. പാർട്ടിയിലെ അവസാന വാക്കാകേണ്ട പ്രസിഡന്‍റ് അനാരോഗ്യം കാരണം മിക്ക സമയത്തും സജീവമല്ലെന്നാണ് പരാതി. ഇതിനിടയിലുള്ള ചില പ്രസ്താവനകൾ പാർട്ടിയെയും മുന്നണിയെയും വെട്ടിലാക്കുന്നുവെന്നാണ് അടുത്ത പ്രധാന പരാതി. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രസിഡണ്ടിനെതിരായ നീക്കങ്ങൾക്ക് പിന്നിൽ ഗ്രൂപ്പ് ഭേദമില്ലാതെ കൂടുതലുമുള്ളത് എംപിമാരാണ്. സുധാകരനെതിരായ നയം കഴിഞ്ഞ ദിവസം ചില എം.പിമാർ ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. തലമുറമാറ്റം ചൂണ്ടിക്കാട്ടി കെ.എസുമായി കൈകോർത്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പ്രസിഡന്‍റുമായി ഇടഞ്ഞുനിൽക്കുകയാണ്. സുധാകരനെ മാറ്റണമെന്ന് സതീശനും ഹൈക്കമാൻഡിനോട് അഭ്യർത്ഥിച്ചതായി സൂചനയുണ്ടായിരുന്നെങ്കിലും സതീശൻ ഇത് പരസ്യമായി നിഷേധിച്ചു. സുധാകരൻ പ്രസിഡണ്ടായി തുടരുമെന്നുള്ള പ്രഖ്യാപനം ദില്ലിയിൽ…
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ന്യൂഡൽഹിയിലെ സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസിലാണ് കൂടിക്കാഴ്ച നടന്നത്. കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ നടത്തേണ്ട തയ്യാറെടുപ്പുകളും കോവിഡിനെ നേരിടാൻ കേരളം നടത്തിയ തയ്യാറെടുപ്പുകളും ചർച്ചാവിഷയമായി. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തി വിവിധ കേന്ദ്ര-സംസ്ഥാന പദ്ധതികൾ വേഗത്തിൽ പൂർത്തീകരിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കും. കേരളത്തിലെ ദേശീയപാതാ വികസനത്തിനായി സംസ്ഥാന സർക്കാർ നടത്തുന്ന ഇടപെടലുകളും പ്രവർത്തനങ്ങളും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ജൽ ജീവൻ മിഷൻ, വിവിധ ദേശീയപാത പദ്ധതികൾ, മറ്റ് പദ്ധതികൾ എന്നിവയും വേഗത്തിൽ പൂർത്തീകരിക്കുന്നതിനായി ചർച്ച ചെയ്തു. ഇരുവരും പരസ്പരം പുതുവത്സരാശംസകൾ നേർന്നു. പൊന്നാട അണിയിച്ചാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അഭിനന്ദിച്ചത്. കഥകളി ശിൽപം സമ്മാനമായി നൽകി. ചീഫ് സെക്രട്ടറി വി.പി.ജോയിയും യോഗത്തിൽ പങ്കെടുത്തു.
