Author: News Desk

കരുനാഗപ്പള്ളി: ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ രഖുത്തമൻ പാരമ്പര്യമായി കൈമാറി കിട്ടിയ കുലത്തൊഴിൽ ഉപേക്ഷിക്കാൻ തയ്യാറല്ല. കുട്ടികൾക്ക് അറിവ് പകർന്ന് നൽകുന്നതോടൊപ്പം, കൃഷിപ്പണിക്കുള്ള ആയുധങ്ങൾ നിർമിച്ച് നൽകാൻ അദ്ദേഹം തന്റെ ആലയിലെത്തും. പിതാവിന്റെ തൊഴിൽ കണ്ടുവളർന്ന കരുനാഗപ്പള്ളി തൊടിയൂരിൽ ലക്ഷ്മിവിലാസം വീട്ടിൽ രഖുത്തമൻ കരുനാഗപ്പള്ളി ബോയ്സ് സ്കൂളിലെ ഹിന്ദി അധ്യാപകനാണ്. വൈകുന്നേരം സ്കൂളിൽ നിന്നെത്തിയാൽ മാഷ് വീടിനോട് ചേർന്നുള്ള ആലയിൽ കയറും. തൂമ്പ, കോടാലി, മൺവെട്ടി, കൊയ്ത്തരിവാൾ എന്നിവയെല്ലാം ആവശ്യക്കാർക്ക് നിർമിച്ച് നൽകും. ആലയിൽ നിന്ന് മാത്രമായി 15,000 രൂപ സമ്പാദ്യമുണ്ട്. കർഷക പാരമ്പര്യമുള്ള മാഷ്, പശു വളർത്തലിനോടൊപ്പം, വീട്ടിൽ മഞ്ഞൾ, മരച്ചീനി, വാഴ എന്നിവയും കൃഷി ചെയ്യുന്നു. ആലയിൽ പണിയെടുക്കുന്നത് ഒരിക്കലും ഒരു കുറച്ചിലായി തോന്നിയിട്ടേയില്ലെന്ന് അദ്ദേഹം പറയുന്നു. സ്കൂളിൽ നിന്ന് വിരമിച്ച ശേഷം ആലയിൽ തന്നെ സജീവമാകും. ചെയ്യുന്ന ജോലി എന്തായാലും അത് ആത്മാർത്ഥതയോടെ ഹൃദയത്തിൽ നിന്നും ചെയ്യണമെന്ന് ഓർമിപ്പിക്കുകയാണ് രഖുത്തമൻ മാഷ്.

Read More

അഫ്ഗാനിസ്ഥാൻ: അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് കോളേജ് വിദ്യാഭ്യാസം നിരോധിക്കാനുള്ള താലിബാന്‍റെ തീരുമാനത്തിൽ പ്രതിഷേധിച്ച് ക്ലാസുകൾ ബഹിഷ്കരിച്ച് നിരവധി ആൺകുട്ടികൾ. ഉന്നതവിദ്യാഭ്യാസത്തിൽ നിന്ന് സ്ത്രീകളെ ഒഴിവാക്കുന്നതിനെതിരെ അഫ്ഗാൻ കാമ്പസുകളിൽ ആൺകുട്ടികൾ നടത്തിയ പ്രതിഷേധങ്ങൾ മാധ്യമങ്ങൾ ഇതിനോടകം ഏറ്റെടുത്തു.   സ്ത്രീകൾക്ക് സർവകലാശാലാ വിദ്യാഭ്യാസം നിരോധിച്ച് അഫ്ഗാൻ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് ബുധനാഴ്ചയാണ് പുറത്തുവന്നത്. കാമ്പസുകളിൽ വന്ന പല വിദ്യാർത്ഥിനികളും ഇതുമൂലം ക്ലാസിൽ പ്രവേശിക്കാൻ കഴിയാതെ മടങ്ങിപ്പോയി. ഇതിനെതിരെ അഫ്ഗാനിസ്ഥാനിൽ ഉൾപ്പെടെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. തീരുമാനം പിൻവലിക്കണമെന്ന് അമേരിക്ക ഉൾപ്പെടെ നിരവധി രാജ്യങ്ങൾ താലിബാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. യുഎൻ പോലും ഈ വിഷയത്തിൽ താലിബാനു മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. 

Read More

ഖത്തര്‍: ഫിഫ ലോകകപ്പ് 2022നായി വിവിധ വേദികളിൽ നിന്ന് 2,000 ടണ്ണിലധികം മാലിന്യങ്ങൾ പുനരുപയോഗിക്കുകയും കമ്പോസ്റ്റ് ചെയ്യുകയും ചെയ്ത് ഖത്തർ. സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി (എസ്സി), ഫിഫ എന്നിവ കമ്പോസ്റ്റബിൾ ഫുഡ് പാക്കേജിംഗ്, മാലിന്യങ്ങൾ വേർതിരിച്ച് നിക്ഷേപിക്കാൻ ആരാധകരെ പ്രോത്സാഹിപ്പിക്കൽ, എട്ട് സ്റ്റേഡിയങ്ങളിലും മാലിന്യങ്ങൾ വേർതിരിക്കാനുള്ള സൗകര്യം എന്നിവയുൾപ്പെടെ നിരവധി സംരംഭങ്ങൾ നടപ്പാക്കിയിരുന്നു. ഫിഫ ലോകകപ്പ് ഖത്തർ 2022 ന്‍റെ സുസ്ഥിരതാ തന്ത്രത്തിന്‍റെ പ്രധാന ലക്ഷ്യം മാലിന്യങ്ങൾ കുറയ്ക്കുകയും പുനരുപയോഗം വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ്. ടൂർണമെന്‍റിനു മുന്നോടിയായി, സംഘാടകർ ആരാധകരുമായി സംവദിക്കുകയും കഴിയുന്നത്ര മാലിന്യങ്ങൾ പുനരുപയോഗിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സുസ്ഥിര ലോകകപ്പ് സംഘടിപ്പിക്കാനുള്ള ഖത്തറിന്‍റെ പ്രതിബദ്ധത നിലനിർത്തുന്നതിനായി മാലിന്യങ്ങൾ പുനരുപയോഗിക്കുന്നതിനുള്ള വിപുലമായ ശ്രമങ്ങളും നടന്നിട്ടുണ്ട്.

Read More

ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി ഡോ. ബിജു സംവിധാനം ചെയ്യുന്ന ‘അദൃശ്യ ജാലകങ്ങളി’ലെ ടൊവിനോയുടെ ഫസ്റ്റ് ലുക്ക് പുറത്ത്. ഇതുവരെ കണ്ടിട്ടില്ലാത്ത ഗെറ്റപ്പിലാണ് ടൊവിനോയെ ചിത്രത്തിൽ കാണുന്നത്. സാങ്കൽപ്പികമായ ഒരു സ്ഥലത്ത് നടക്കുന്ന കഥയ്ക്ക് സംവിധായകൻ സർറിയലിസ്റ്റിക് പ്രതീതിയാണ് നൽകിയിട്ടുള്ളത്. യാഥാർത്ഥ്യത്തിനപ്പുറമുള്ള അതീന്ദ്രിയമായ ഒരു ലോകത്തേക്ക് കേന്ദ്ര കഥാപാത്രത്തിനു മുന്നിൽ ഒരു വാതിൽ തുറക്കപ്പെടുകയും ശേഷം കഥാപാത്രം കടന്നു പോകുന്ന സംഭവങ്ങളുടെ നേർക്കാഴ്ചയാണ് ചിത്രം പറയുന്നത്. ടൊവീനോയുടെ നായക കഥാപാത്രത്തിനു പേരില്ല. തന്‍റെ കരിയറിലെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് ഇതെന്ന് ടൊവീനോ സോഷ്യൽ മീഡിയയിൽ കുറിച്ചു. സർറിയലിസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന എന്‍റെ ആദ്യ ചിത്രമാണിത്. നമുക്ക് ചുറ്റുമുള്ള ഒരുപാട് മനുഷ്യരെയാണ് ചിത്രം പ്രതിനിധീകരിക്കുന്നതെന്നും ഇത് തികച്ചും യുദ്ധവിരുദ്ധ സിനിമയാണെന്നും ടൊവീനോ കുറിച്ചു. എലീനർ ഫിലിംസ്, മൈത്രി മൂവി മേക്കേഴ്സ് എന്നിവയുമായി സഹകരിച്ച് ടൊവീനോ തോമസ് പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്. നിമിഷ സജയനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഇന്ദ്രൻസ് ഒരു പ്രധാന…

Read More

തിരുവനന്തപുരം: രഞ്ജി ട്രോഫി സീസണിലെ മൂന്നാം മത്സരത്തിൽ ഛത്തീസ്ഗഡിനെതിരെ മികച്ച നിലയിൽ കേരളം. ഛത്തീസ്ഗഢിനെ ഒന്നാം ഇന്നിങ്സിൽ 149 റൺസിന് പുറത്താക്കിയ കേരളം ആദ്യ ദിനം കളി അവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 100 റൺസെന്ന നിലയിലാണ്. രോഹൻ പ്രേം (29), സച്ചിൻ ബേബി (11*) എന്നിവരാണ് ക്രീസിൽ. രാഹുൽ (24), രോഹൻ കുന്നുമ്മൽ (31) എന്നിവരുടെ വിക്കറ്റുകൾ കേരളത്തിനു നഷ്ടമായി. നേരത്തെ 48 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്‌സേനയുടെ തകർപ്പൻ പ്രകടനമാണ് ഛത്തീസ്ഗഡ് ഇന്നിങ്‌സ് 149-ല്‍ മെരുക്കാൻ കേരളത്തെ സഹായിച്ചത്. സച്ചിൻ ബേബി, വൈശാഖ് ചന്ദ്രൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Read More

കോട്ടയം: പാലാ നഗരസഭാ ചെയർമാൻ സ്ഥാനം കേരള കോൺഗ്രസിൽ നിന്ന് സി.പി.എമ്മിലേക്ക് കൈമാറുന്നതിനെച്ചൊല്ലി ആശയക്കുഴപ്പം തുടരുകയാണ്. സി.പി.എമ്മും കേരള കോൺഗ്രസും തമ്മിലുള്ള കരാർ ബുധനാഴ്ച അവസാനിക്കും. നിലവിലെ നഗരസഭാ ചെയർമാൻ ആന്‍റോ ജോസ് പടിഞ്ഞാറേക്കര, സ്ഥാനം രാജിവെക്കാൻ ഇന്ന് ചേർന്ന നഗരസഭാ കൗൺസിൽ യോഗത്തിൽ തീരുമാനമായി. ചെയർമാൻ സ്ഥാനം ആർക്ക് ലഭിക്കുമെന്ന കാര്യത്തിൽ സി.പി.എമ്മിൽ ഇതുവരെ ധാരണയില്ല. ആദ്യ ഘട്ടം മുതൽ തന്നെ സ്ഥാനം ഒഴിയുന്ന കാര്യത്തിൽ കേരള കോൺഗ്രസിൽ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നില്ല. എന്നാൽ പുതിയ വരവ് സ്വീകരിക്കുന്നതിലെ ബുദ്ധിമുട്ടുകൾ വർധിച്ചു. ഏകദേശം രണ്ട് മാസം മുമ്പ് ഇക്കാര്യത്തിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു. കരാർ കാലാവധി തീരുമ്പോൾ തീരുമാനമെടുക്കുമെന്ന് പാർട്ടി ചെയർമാൻ ജോസ് കെ മാണി പറഞ്ഞിരുന്നു. കരാർ ലംഘിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബിനു പുളിക്കൽകണ്ടത്തിനു അനുകൂലമായി കേരള കോൺഗ്രസിലെ ഒരു വിഭാഗം ജോസ് കെ മാണിക്ക് മേൽ സമ്മർദ്ദം ചെലുത്തിയിരുന്നു. നഗരസഭാ ചെയർമാൻ സ്ഥാനത്തേക്ക് ബിനുവിനെ വീണ്ടും പരിഗണിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

Read More

ദുബായ്: ഇന്ന് മുതൽ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് വരും ദിവസങ്ങളിൽ ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് പ്രത്യേക അറിയിപ്പ് നൽകി ദുബായ് അധികൃതർ. ചൊവ്വാഴ്ച മുതൽ ജനുവരി 3 വരെ ഏകദേശം 20 ലക്ഷം യാത്രക്കാർ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുമെന്നാണ് കണക്ക്. ജനുവരി 2 ആണ് ഏറ്റവും തിരക്കേറിയ ദിവസം. അവധി ദിനങ്ങളും പുതുവത്സരാഘോഷത്തിനായി ദുബായിലെത്തുന്നവരുടെ തിരക്കും കണക്കിലെടുത്ത് അസാധാരണമായ സാഹചര്യത്തിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ നേരിടുന്നില്ലെന്ന് ഉറപ്പാക്കാനാണു പ്രത്യേക അറിയിപ്പ് നൽകുന്നത്. വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുമ്പോൾ, യാത്രക്കാർ ഈ സാഹചര്യം മനസിലുണ്ടാവണമെന്നാണ് നിർദ്ദേശം. കുടുംബത്തോടൊപ്പവും 12 വയസിന് മുകളിലുള്ള കുട്ടികളുമായും യാത്ര ചെയ്യുന്നവർക്ക് പാസ്പോർട്ട് പരിശോധന വേഗത്തിലാക്കാൻ വിമാനത്താവളത്തിന്‍റെ സ്മാർട്ട് ഗേറ്റുകൾ ഉപയോഗിക്കാം. വിമാനത്താവളത്തിലേക്കുള്ള റോഡുകളിലും തിരക്ക് അനുഭവപ്പെടുന്നതിനാൽ, വിമാനത്താവളത്തിലെത്താൻ കുറച്ചധികം സമയം കരുതണം.

Read More

കേരള സ്റ്റാര്‍ട്ട് അപ്പ് കോമണ്‍സ് പദ്ധതിയിലേക്ക് സേവനദാതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ച് കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍. സ്റ്റാർട്ട് അപ്പുകൾക്ക് നിയമ, സാങ്കേതിക, സാമ്പത്തിക മേഖലകളിലെ സേവനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധർ ഉൾപ്പെടുന്ന സേവന ദാതാക്കളുടെ പാനൽ തയ്യാറാക്കും. സ്റ്റാർട്ട് അപ്പുകൾക്ക് എംപാനൽ ചെയ്ത വിദഗ്ധരിൽ നിന്ന് സേവനങ്ങൾ സ്വീകരിക്കാവുന്നതാണ്. നിയമപരവും സാമ്പത്തികവുമായ സേവനങ്ങൾ, ബൗദ്ധിക സ്വത്തവകാശങ്ങൾ സ്വീകരിക്കൽ, സാങ്കേതികവിദ്യയുടെ കൈമാറ്റം, ഉൽപ്പന്നങ്ങൾക്കായി സർട്ടിഫിക്കറ്റുകളും ലൈസൻസുകളും വിതരണം ചെയ്യൽ, ബിസിനസ്സ് വിപുലീകരിക്കുന്നതിനുള്ള നെറ്റ് വർക്കിംഗ് തുടങ്ങിയ സേവനങ്ങൾ ഈ പദ്ധതി നൽകും. പദ്ധതിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർ ഈ മേഖലയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയമുള്ള വ്യക്തികളോ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളോ ആയിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവരെ കെ.എസ്.യു.എം സേവന ദാതാക്കളായി എംപാനൽ ചെയ്യും.

Read More

കോട്ടയം: കോൺഗ്രസിൽ പിളർപ്പില്ലെന്നും എല്ലാവരും ഒറ്റക്കെട്ടായാണ് പോകുന്നതെന്നും രമേശ് ചെന്നിത്തല. അതീവ ഗൗരവത്തോടെയാണ് ഡി.സി.സി പരിപാടി സംഘടിപ്പിച്ചത്. അതിൽ അവരെ അഭിനന്ദിക്കുന്നുവെന്നും ഉമ്മൻചാണ്ടിയുടെ ചിത്രം എങ്ങനെ ഒഴിവാക്കപ്പെട്ടുവെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ചിത്രം ഒഴിവാക്കിയതിനെക്കുറിച്ച് നാട്ടകം സുരേഷ് പ്രതികരിച്ചിട്ടുമില്ല. പോസ്റ്ററിന്‍റെ പേരിലുള്ള പോര് കോട്ടയത്തെ കോൺഗ്രസിൽ രൂക്ഷമായി തുടരുകയാണ്. ബഫർ സോൺ വിരുദ്ധ സമര പരിപാടിയുടെ പോസ്റ്ററിൽ നിന്ന് ഉമ്മൻചാണ്ടിയുടെ ചിത്രം ഒഴിവാക്കിയത് ചോദ്യം ചെയ്ത യൂത്ത് കോൺഗ്രസ് നേതാവിനെ ഡി.സി.സി ഓഫീസ് സെക്രട്ടറി മർദ്ദിച്ചതായി പരാതി ഉയർന്നിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകനായ മനു കുമാറിനെ ലോഗോസ് ജംഗ്ഷനിൽ വച്ച് ലിബിൻ ഐസക് മർദ്ദിച്ചെന്നാണ് പരാതി. മനു കുമാറിന്‍റെ മുതുകിൽ കല്ലുകൊണ്ട് ഇടിയേറ്റ പാടുണ്ട്. മനു ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം മനുകുമാറിനെതിരെ ലിബിൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Read More

ബെയ്ജിം​ഗ്: കോവിഡ്-19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ വിദേശത്ത് നിന്ന് എത്തുന്ന യാത്രക്കാർക്ക് ഏർപ്പെടുത്തിയ നിർബന്ധിത ക്വാറന്‍റൈൻ നിബന്ധനയും പിൻവലിച്ച് ചൈന. ജനുവരി 8 മുതൽ വിദേശത്ത് നിന്ന് ചൈനയിലെത്തുന്ന യാത്രക്കാർക്ക് നിർബന്ധിത ക്വാറന്‍റൈൻ ഉണ്ടായിരിക്കില്ല. എന്നാൽ, വിദേശത്ത് നിന്ന് എത്തുന്നവർ കോവിഡ് പരിശോധനയ്ക്ക് വിധേയരാകേണ്ടി വരും. ചൈന പ്രഖ്യാപിച്ച സിറോ-കോവിഡ് ടോളറൻസ് നയത്തിന്‍റെ ഭാഗമായി ഏർപ്പെടുത്തിയ അവസാന നിബന്ധന ഇതോടെ ഒഴിവാകുന്നു. നിലവിൽ, വിദേശത്ത് നിന്ന് എത്തുന്നവർക്ക് ചൈന 5 ദിവസത്തെ നിർബന്ധിത ക്വാറന്‍റൈനാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം, വിസ അനുവദിക്കുന്നതിനു ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും പിൻവലിക്കുമെന്ന് ചൈന പ്രഖ്യാപിച്ചിട്ടുണ്ട്. എങ്കിലും ചൈനയിലെ രോഗവ്യാപനം മാറ്റമില്ലാതെ തുടരുന്നു. എല്ലാ ആശുപത്രികളും രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.  ചൈന ഔദ്യോഗികമായി ഒരു കണക്കും പുറത്തുവിട്ടിട്ടില്ലെങ്കിലും 10 ലക്ഷത്തിലധികം ആളുകൾ നിലവിൽ രോഗബാധിതരാണെന്ന് ബ്രിട്ടീഷ് ആരോഗ്യ സംഘടനയായ എയർഫിനിറ്റി റിപ്പോർട്ട് ചെയ്യുന്നു. ഓരോ ദിവസവും 5,000 ലധികം കോവിഡ് മരണങ്ങളാണ് ചൈനയിൽ നടക്കുന്നതെന്ന് സംഘടന പറയുന്നു.  

Read More