Author: News Desk

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും എ.പി അബ്ദുള്ളക്കുട്ടിക്കും സോളാർ പീഡനക്കേസിൽ സി.ബി.ഐയുടെ ക്ലീൻ ചിറ്റ്. ഇത് സംബന്ധിച്ച റിപ്പോർട്ട് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയിൽ സമർപ്പിച്ചു. ഇതോടെ സർക്കാർ കൈമാറിയ എല്ലാ കേസുകളിലെയും പ്രതികളെ സി.ബി.ഐ കുറ്റവിമുക്തരാക്കി. സോളാർ പീഡനക്കേസുമായി ബന്ധപ്പെട്ട് ആറ് കേസുകളാണ് സിബിഐ രജിസ്റ്റർ ചെയ്തത്. ക്ലിഫ് ഹൗസിൽ വച്ച് ഉമ്മൻചാണ്ടി പരാതിക്കാരിയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നായിരുന്നു ആരോപണം. എന്നാൽ ഇത് അടിസ്ഥാന രഹിതമായ ആരോപണമാണെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. തിരുവനന്തപുരത്തെ മാസ്കറ്റ് ഹോട്ടലിൽ വച്ച് അബ്ദുള്ളക്കുട്ടി പീഡിപ്പിച്ചെന്നായിരുന്നു മറ്റൊരു ആരോപണം. സോളാർ പീഡനക്കേസിൽ രജിസ്റ്റർ ചെയ്ത ആദ്യ കേസാണിത്. എന്നാൽ കേസിൽ തെളിവില്ലെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു. കേസിൽ ഹൈബി ഈഡൻ, അടൂർ പ്രകാശ്, എ.പി അനിൽകുമാർ, കെ.സി വേണുഗോപാൽ എന്നിവർക്ക് സി.ബി.ഐ നേരത്തെ ക്ലീൻ ചിറ്റ് നൽകിയിരുന്നു.

Read More

മുംബൈ: ശ്രീലങ്കയ്ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ടീമിൽ നിന്ന് ശിഖർ ധവാനെ ഒഴിവാക്കുകയും സഞ്ജു സാംസണെ ടി20 ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തു. ടി20 പരമ്പരയ്ക്കുള്ള 16 അംഗ ടീമിനെ ഹാർദിക് പാണ്ഡ്യയും ഏകദിന പരമ്പരയ്ക്കുള്ള 16 അംഗ ടീമിനെ രോഹിത് ശർമ്മയും നയിക്കും. രോഹിത് ശർമ, വിരാട് കോഹ്ലി, കെഎൽ രാഹുൽ എന്നിവരുൾപ്പെടെയുള്ള സീനിയർ താരങ്ങൾ ടി20 പരമ്പരയിൽ കളിക്കില്ല. സൂര്യകുമാർ യാദവാണ് ടി20 ടീമിന്‍റെ വൈസ് ക്യാപ്റ്റൻ. ടി20 ടീമിനെ നയിക്കുന്ന ഹാർദിക് പാണ്ഡ്യ ഏകദിന പരമ്പരയുടെ വൈസ് ക്യാപ്റ്റനാകും. കെഎൽ രാഹുലിന്‍റെ സാന്നിധ്യമുണ്ടായിട്ടും പാണ്ഡ്യയെ വൈസ് ക്യാപ്റ്റനായി ഉൾപ്പെടുത്തിയത് ശ്രദ്ധേയമായി. മോശം ഫോമും യുവതാരങ്ങളായ ശുഭ്മാൻ ഗില്ലിന്‍റെയും ഇഷാൻ കിഷന്‍റെയും മികച്ച പ്രകടനവും കാരണം ശിഖർ ധവാനെ ഒഴിവാക്കാൻ സെലക്ടർമാർ നിർബന്ധിതരായി. ഇതോടെ 37 കാരനായ ധവാന്‍റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഭാവി ചോദ്യചിഹ്നമായി മാറി. ശിവം മാവിയെയും മുകേഷ് കുമാറിനെയും ആദ്യമായി ടി20 ടീമിൽ ഉൾപ്പെടുത്തി.…

Read More

തിരുവനന്തപുരം: കത്ത് വിവാദവുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്ന കോർപ്പറേഷന്‍റെ ആവശ്യം തള്ളി തദ്ദേശ സ്വയംഭരണ സ്ഥാപന ഓംബുഡ്സ്മാൻ. ഹൈക്കോടതി കേസ് തള്ളിയ സാഹചര്യത്തിൽ ഓംബുഡ്സ്മാന്‍റെ മുമ്പാകെ ഉള്ള കേസും തള്ളണമെന്ന കോർപ്പറേഷൻ സെക്രട്ടറിയുടെ ആവശ്യമാണ് നിരസിച്ചത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് സുധീർ ഷാ പാലോടാണ് കത്ത് വിവാദത്തിൽ ഹർജി നൽകിയത്. സുധീർ ഷാ നൽകിയ ഹർജി ഹൈക്കോടതി തള്ളിയതിൽ നിന്ന് വ്യത്യസ്തമാണെന്ന് ഓംബുഡ്സ്മാൻ നിരീക്ഷിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനെ കേസിൽ പ്രതിയാക്കണമെന്ന ഹർജിക്കാരന്‍റെ ആവശ്യവും പരിശോധിക്കും. ഹർജി ഫെബ്രുവരി 22ന് വീണ്ടും പരിഗണിക്കും.

Read More

ന്യൂഡല്‍ഹി: ഇ.പി ജയരാജനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന ആരോപണം നാളെ പൊളിറ്റ് ബ്യൂറോ യോഗം ചർച്ച ചെയ്യുമെന്ന സൂചന നൽകി കേന്ദ്ര നേതാക്കൾ. ആരോപണങ്ങളിൽ കേന്ദ്രനേതൃത്വം ഇടപെടില്ലെന്നും നേതാക്കൾ പറഞ്ഞു. ചർച്ചയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനോട് അഭിപ്രായം തേടും. അന്വേഷണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സംസ്ഥാന ഘടകത്തിനു തീരുമാനമെടുക്കാം. അടുത്ത കേന്ദ്രകമ്മിറ്റി യോഗത്തിൽ വിഷയം ഉയർന്ന് വന്നേക്കുമെന്ന് കേന്ദ്ര നേതാക്കൾ പറഞ്ഞു. അതേസമയം, വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാട് യോഗത്തിൽ നിർണായകമാണ്. പിബി യോഗത്തിനു മുന്നോടിയായി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി പിണറായി കൂടിക്കാഴ്ച നടത്തി. പിണറായി തന്‍റെ നിലപാട് യെച്ചൂരിയെ അറിയിച്ചതായാണ് വിവരം.

Read More

ഐ ലീഗ് ക്ലബ് ഗോകുലം കേരളയുടെ പുതിയ പരിശീലകനായി ഫ്രാൻസിസ്ക് ബോണറ്റ് നിയമിതനായി. സ്പെയിനിൽ നിന്നുള്ള പരിശീലകനായ ബോണറ്റിന് 29 വയസ്സ് പ്രായമുള്ളൂ. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തി. കാമറൂണിൽ നിന്നുള്ള റിച്ചാർഡ് ടോവയാണ് ഗോകുലത്തെ പരിശീലിപ്പിച്ചത്. എന്നാൽ സീസണിലെ പ്രകടനം നിരാശാജനകമായതിനെ തുടർന്ന് ഗോകുലവും ടോവയും കഴിഞ്ഞ ദിവസം വേർപിരിഞ്ഞു. തുടർന്ന് ബോണറ്റിനെ നിയമിച്ചു. കഴിഞ്ഞ സീസണിൽ രാജസ്ഥാൻ യുണൈറ്റഡിന്‍റെ പരിശീലകനായിരുന്നു ബോണറ്റ്. രണ്ട് ദിവസത്തിനുള്ളിൽ ബോണറ്റ് ഗോകുലം ക്യാമ്പിൽ ചേരുമെന്നാണ് സൂചന. നിലവിൽ ഐ ലീഗിൽ നാലാം സ്ഥാനത്താണ് ഗോകുലം. കഴിഞ്ഞ രണ്ട് ടേമുകളിലായി രണ്ട് തവണ കിരീടം ഉയർത്തിയ ഗോകുലം ഇത്തവണ ഹാട്രിക് കിരീടവും അതുവഴി ഐ ലീഗിൻ്റെ പ്രൊമോഷനുമാണ് ലക്ഷ്യമിടുന്നത്.

Read More

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദിക്ക് വാഹനാപകടത്തിൽ പരിക്ക്. കർണാടകയിലെ മൈസൂരുവിൽ പ്രഹ്ലാദ് മോദിയും കുടുംബവും സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്. പ്രഹ്ലാദ് മോദിയെ കൂടാതെ ഭാര്യ, മകൻ, മരുമകൾ, പേരക്കുട്ടി എന്നിവരും കാറിലുണ്ടായിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെ ബന്ദിപ്പൂറിലേക്കുള്ള യാത്രക്കിടയിലാണ് അപകടം. വാഹനം അമിത വേഗതയിലല്ലെന്നാണ് പൊലീസ് നിഗമനം. എന്നാൽ, ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. തിരക്കേറിയ പ്രദേശത്തല്ല അപകടം നടന്നതെന്നും പൊലീസ് പറഞ്ഞു. അപകടത്തിൽ കാറിന്‍റെ മുൻഭാഗത്തിനു സാരമായ കേടുപാടുകൾ സംഭവിച്ചു. കാറിലുണ്ടായിരുന്നവരെ പരിക്കുകളോടെ മൈസൂരുവിലെ ജെഎസ്എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്ക് നൽകി വന്നിരുന്ന ഗ്രേസ് മാർക്ക് ഈ അധ്യയന വർഷം മുതൽ പുനഃസ്ഥാപിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ്. ഇതോടെ ഈ വർഷം മുതൽ വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്കിനായി അപേക്ഷിക്കാം. കോവിഡ് സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞ രണ്ട് വർഷമായി വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകിയിരുന്നില്ല. ഈ വർഷത്തെ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷാ വിജ്ഞാപനങ്ങളിൽ ഗ്രേസ് മാർക്കിനെക്കുറിച്ച് പരാമർശമില്ലായിരുന്നു. ഇതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ഇപ്പോൾ അവസാനിച്ചിരിക്കുകയാണ്. സംസ്ഥാന കായിക മത്സരങ്ങളും ശാസ്ത്രമേളയും അടുത്തയാഴ്ച നടക്കാനിരിക്കുന്ന സ്കൂൾ കലോത്സവവും പൂർത്തിയാകുന്നതോടെ പാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തുന്നവർക്ക് ഗ്രേസ് മാർക്ക് നേടാൻ കഴിയും.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് എക്സൈസ് വകുപ്പ് പിടികൂടിയ ലഹരിവസ്തുക്കളുടെ അളവിൽ വൻ വർദ്ധന. രജിസ്റ്റർ ചെയ്ത എൻഡിപിഎസ് കേസുകളുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയായി. ഈ വർഷം ഡിസംബർ 26 വരെ 6,038 കേസുകൾ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ വർഷം 3,916 പേരാണ് എൻ.ഡി.പി.എസ് കേസുകളിൽ അറസ്റ്റിലായത്. എന്നാൽ ഈ വർഷം ഡിസംബർ 26 വരെ 5,961 പേരാണ് അറസ്റ്റിലായത്. ഈ വർഷം പിടിച്ചെടുത്ത ബ്രൗൺ ഷുഗർ, എംഡിഎംഎ, എൽഎസ്ഡി സ്റ്റാമ്പുകളുടെ വലിയൊരു ഭാഗം ഓഗസ്റ്റിനും ഡിസംബറിനും ഇടയിൽ കണ്ടെടുത്തു. പിടിച്ചെടുത്ത കഞ്ചാവിന്‍റെ അളവ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറഞ്ഞു. നശിപ്പിക്കപ്പെടുന്ന കഞ്ചാവ് ചെടികളുടെ എണ്ണം വർദ്ധിച്ചു. കഴിഞ്ഞ വർഷം 760 കഞ്ചാവ് ചെടികൾ നശിച്ചപ്പോൾ ഈ വർഷം അത് 1,896 ആയി. പിടിച്ചെടുത്ത ഹാഷിഷ് ഓയിലിന്‍റെ അളവ് കുത്തനെ വർദ്ധിച്ചു. കഴിഞ്ഞ വർഷം 16,062 ഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. ഈ വർഷം 37,449 ഗ്രാം. കഴിഞ്ഞ വർഷം 18…

Read More

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളുടെ വൈവിധ്യവൽക്കരണത്തിനും വിപുലീകരണത്തിനുമായി 10,000 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന പ്രഖ്യാപനവുമായി മന്ത്രി പി രാജീവ്. വ്യവസായ വിദഗ്ധർ, ട്രേഡ് യൂണിയനുകൾ, ഉദ്യോഗസ്ഥർ എന്നിവരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം. റിയാബിൻ്റെ നേതൃത്വത്തിൽ കൊച്ചിയിൽ സംഘടിപ്പിച്ച ബിസിനസ് അലയൻസ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി രാജീവ്. സംസ്ഥാന സർക്കാരിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളിൽ നിർമ്മിക്കുന്ന ഉപകരണങ്ങളുടെയും മെഷീൻ പാർട്സുകളുടെയും വിപണി വിപുലീകരണത്തിന്‍റെ ഭാഗമായാണ് ബിസിനസ് അലയൻസ് മീറ്റ് സംഘടിപ്പിച്ചത്. സംസ്ഥാനത്ത് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മേഖലയിൽ വലിയ കുതിച്ചുചാട്ടമുണ്ടെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ എട്ട് മാസത്തിനിടെ 1,01,353 എംഎസ്എംഇ സംരംഭങ്ങൾ ആരംഭിച്ചതായി മന്ത്രി ഇന്നലെ നിയമസഭയിൽ പറഞ്ഞിരുന്നു. ഇതിലൂടെ 6,282 കോടി രൂപയുടെ ആഭ്യന്തര നിക്ഷേപമാണ് കേരളത്തിൽ നടന്നത്. 2,20,500 പേർക്ക് തൊഴിൽ ലഭിച്ചു. മലപ്പുറം, എറണാകുളം ജില്ലകളിൽ മാത്രം 10,000 ത്തിലധികം പുതിയ സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. എട്ട് മാസം…

Read More

മലപ്പുറം: മലപ്പുറത്തെ ദേശാഭിമാനി വാർഷികാഘോഷത്തിൽ നിന്ന് പിൻമാറി പി.കെ കുഞ്ഞാലിക്കുട്ടി. കെ.ടി ജലീൽ പങ്കെടുക്കുന്ന സിമ്പോസിയത്തിൽ കുഞ്ഞാലിക്കുട്ടിയുടെ പേര് ആദ്യം ഉൾപ്പെടുത്തിയിരുന്നതെങ്കിലും പകരം മറ്റൊരു വിഷയത്തെക്കുറിച്ചുള്ള സെമിനാറിൽ പങ്കെടുക്കുമെന്ന് കുഞ്ഞാലിക്കുട്ടി ഇന്ന് രാവിലെ അറിയിച്ചു. എന്നാൽ വ്യക്തിപരമായ അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടി പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് സംഘാടകരെ പിന്നീട് അറിയിക്കുകയായിരുന്നു. നാളെ വൈകുന്നേരം ഏതെങ്കിലും ഒരു പരിപാടിയിൽ പങ്കെടുക്കാൻ ശ്രമിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി സംഘാടകരെ അറിയിച്ചിട്ടുണ്ട്. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് മുനവ്വറലി ശിഹാബ് തങ്ങളും അസൗകര്യം ചൂണ്ടിക്കാട്ടി ഇന്നത്തെ സെമിനാറിൽ നിന്ന് പിൻമാറിയിരുന്നു. ‘ബഹുസ്വരതയും ജനാധിപത്യവും’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സി.പി.എം സെമിനാർ സംഘടിപ്പിക്കുന്നത്. മന്ത്രി പി.എ മുഹമ്മദ് റിയാസ് സെമിനാർ ഉദ്ഘാടനം ചെയ്യും. കെ ടി ജലീലാണ് ചെയർമാൻ.

Read More