- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
ഷാരൂഖ് ഖാനും ദീപിക പദുക്കോണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പത്താന്‍റെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കി ആമസോൺ പ്രൈം. വിവിധ കോണുകളിൽ നിന്ന് ബഹിഷ്കരണത്തിനാഹ്വാനം ഉയരുന്നതിനിടെ ചിത്രം ഒടിടിയിൽ 100 കോടി രൂപയ്ക്ക് വിറ്റഴിച്ചതായാണ് റിപ്പോർട്ടുകൾ. 250 കോടി രൂപയാണ് ചിത്രത്തിന്‍റെ ബജറ്റ്. ജനുവരി 25ന് തീയേറ്ററുകളിലെത്തുന്ന ചിത്രം ഏപ്രിലിൽ ഒടിടിയിൽ റിലീസ് ചെയ്യും. ചിത്രത്തിലെ ‘ബേഷരം രംഗ്’ എന്ന ഗാനം പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് വിവാദങ്ങൾ ആരംഭിച്ചത്. പാട്ടിലെ ദീപികയുടെ വസ്ത്രത്തെച്ചൊല്ലിയാണ് തർക്കമുണ്ടായത്.
കൊച്ചി: മലബാർ കലാപത്തെ ആസ്പദമാക്കി അലി അക്ബർ (രാമസിംഹൻ) സംവിധാനം ചെയ്ത ‘പുഴ മുതൽ പുഴ വരെ’ എന്ന ചിത്രം രണ്ടാം തവണയും പുനഃപരിശോധനാ സമിതിക്ക് വിടാനുള്ള സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ(സിബിഎഫ്സി) ചെയർമാന്‍റെ തീരുമാനം കേരള ഹൈക്കോടതി റദ്ദാക്കി. ചെയർമാന്‍റെ നടപടി സിനിമറ്റോഗ്രാഫ് നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമാണെന്ന് ജസ്റ്റിസ് എൻ നഗരേഷ് നിരീക്ഷിച്ചു. ചിത്രം രണ്ടാം തവണയും പുനഃപരിശോധനാ സമിതിക്ക് വിടാനുള്ള ചെയർമാന്‍റെ തീരുമാനത്തിനെതിരെയാണ് അലി അക്ബർ ഹൈക്കോടതിയെ സമീപിച്ചത്. സിനിമ ആദ്യം കണ്ട പുനഃപരിശോധനാ സമിതി ഏഴ് മാറ്റങ്ങളോടെ ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കണമെന്ന് ശുപാർശ ചെയ്തിരുന്നു. എന്നാൽ ഇതിൽ തൃപ്തനാകാതിരുന്ന ചെയർമാൻ ചിത്രം പുതിയ പുനഃപരിശോധനാ സമിതിയുടെ പരിഗണനയ്ക്കായി അയച്ചു. ഇതാണ് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്. രണ്ടാമത് മറ്റൊരു സമിതിയുടെ പരിഗണനയ്ക്ക് വിടാന്‍ ചെയര്‍മാന് അധികാരമില്ലെന്നും കോടതിയിൽ ചൂണ്ടിക്കാട്ടി.
ബിനാലെയുടെ നടത്തിപ്പിൽ ഗുരുതര വീഴ്ച; ആരോപണവുമായി ക്ഷണിതാക്കളായ കലാകാരന്മാരുടെ തുറന്ന കത്ത്
കൊച്ചി: കൊച്ചി മുസിരിസ് ബിനാലെയുടെ നടത്തിപ്പിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് ആരോപിച്ച് ബിനാലെയിലേക്ക് ക്ഷണിക്കപ്പെട്ട 50 കലാകാരന്മാരുടെ തുറന്ന കത്ത്. “സർഗാത്മക ആവിഷ്കാരത്തിനുള്ള സവിശേഷമായ സ്ഥലമാണ് ബിനാലെ. എന്നാൽ നടത്തിപ്പിലെ വീഴ്ചകൾ ഞെട്ടിക്കുന്നതാണ്. ബിനാലെയുടെ സംഘടനത്തിലും ചുമതലയുള്ള സംഘത്തിലും സമഗ്രമായ അഴിച്ചുപണി ഉണ്ടാകണം”, അന്താരാഷ്ട്ര തലത്തിൽ പ്രശസ്തരായ കലാകാരന്മാർ ഇന്‍റർനെറ്റ് പ്ലാറ്റ്ഫോമായ ഇ ഫ്ലക്സിൽ എഴുതിയ കത്തിൽ പറഞ്ഞു. വിഷയം വലിയ ചർച്ചാവിഷയമായതോടെ ബോർഡ് ഓഫ് ട്രസ്റ്റീസ് മാനേജിംഗ് കമ്മിറ്റിക്ക് വേണ്ടി ബോസ് കൃഷ്ണമാചാരി വീഴ്ചയിൽ ക്ഷമാപണവുമായി രംഗത്തെത്തി. ഉദ്ഘാടന ദിവസം 10 ശതമാനത്തിൽ താഴെ കലാസൃഷ്ടികൾ മാത്രമാണ് തയ്യാറായിരുന്നതെന്ന് കലാകാരന്മാർ ആരോപിച്ചു. കാലാവസ്ഥയാണ് ഇതിന് കാരണമെന്ന വിശദീകരണം തെറ്റാണ്. ഇതിനെല്ലാം നടുവിലും ക്യൂറേറ്റർ ഷുബിഗി റാവു അഭിനന്ദനാർഹമായി പ്രവർത്തിച്ചു. കലാകാരന്മാർക്ക് സ്വന്തം സൃഷ്ടികൾ കാണാനോ മറ്റ് കലാകാരന്മാരുമായി ഇടപഴകാനോ അവസരം ലഭിച്ചില്ല. പല വേദികളും ചോർന്നൊലിക്കുന്നുണ്ടായിരുന്നു. ആവശ്യത്തിന് ജോലിക്കാർ ഉണ്ടായിരുന്നില്ല. വസ്തുതകൾ കലാകാരന്മാരെ അറിയിച്ചില്ല. പ്രധാന പ്രദർശനം അവസാന നിമിഷം മാറ്റിവച്ചു.…
മലപ്പുറം: വഴിതെറ്റി പരപ്പനങ്ങാടിയിലെത്തിയ 19കാരി കൂട്ടബലാത്സംഗത്തിനിരയായി. പേരാമ്പ്ര സ്വദേശിനിയായ പെൺകുട്ടിയെ മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. തിരികെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഓട്ടോ ഡ്രൈവറും യുവതിയെ ബലാത്സംഗം ചെയ്തു. തുടർന്ന് പെൺകുട്ടിയെ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മുനീർ, പ്രജീഷ്, ഓട്ടോ ഡ്രൈവർ സജീർ എന്നിവരാണ് അറസ്റ്റിലായത്.
കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ ഗുരുതര ആരോപണവുമായി മുൻ സി.എം.പി നേതാവ് അഡ്വ.ടി.പി.ഹരീന്ദ്രൻ. കൊലപാതകത്തിന് പിന്നിലെ ഗൂഡാലോചനയിൽ നിന്ന് ജയരാജനെ രക്ഷിക്കാൻ കുഞ്ഞാലിക്കുട്ടി ശ്രമിച്ചെന്നാണ് ഹരീന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. അന്വേഷണ ഉദ്യോഗസ്ഥനാണ് ഇക്കാര്യം പറഞ്ഞതെന്ന് അന്ന് പൊലീസിന് നിയമോപദേശം നൽകിയ ടി.പി.ഹരീന്ദ്രൻ വെളിപ്പെടുത്തി. കൊലപാതകം നടക്കുമെന്ന് അറിയാമായിരുന്നിട്ടും പൊലീസിനെ അറിയിച്ചില്ല എന്ന കുറ്റമാണ് പി ജയരാജനെതിരെ ചുമത്തിയത്. കൊലപാതകത്തിൽ ജയരാജന്‍റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത് താനാണ്. എന്നാൽ അന്ന് രാത്രി 12 മണി വരെ ഒരു പ്രശ്നവും ഇല്ലായിരുന്ന കുഞ്ഞാലിക്കുട്ടി പിന്നീട് കണ്ണൂർ എസ്.പിയെ വിളിച്ച് ഐ.പി.സി 302 ഫയൽ ചെയ്യേണ്ടെന്ന് ആവശ്യപ്പെടുകയായിരുന്നെന്നും ടി.പി.ഹരീന്ദ്രൻ പറഞ്ഞു.
ചില്ലറ ഇല്ലെന്ന പരിഭ്രമം വേണ്ട; കെ.എസ്.ആര്.ടി.സിയിൽ ഫോണ്‍പേയിലൂടെ ടിക്കറ്റ് തുക കൈമാറാം
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ ഫോൺപേ വഴി ടിക്കറ്റ് തുക ട്രാൻസ്ഫർ ചെയ്യാം. ചില്ലറയില്ലെന്ന കാരണത്താൽ ഇനി കണ്ടക്ടറുമായി തർക്കിക്കേണ്ടതില്ല. പുതിയ സംവിധാനം ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ബസിനുള്ളിൽ ഒട്ടിച്ചിരിക്കുന്ന ക്യുആർ കോഡ് സ്കാൻ ചെയ്ത് ടിക്കറ്റ് തുക നൽകാം. പണം കൈമാറിയെന്ന സന്ദേശം കണ്ടക്ടറെ ബോധ്യപ്പെടുത്തുക മാത്രമാണ് ചെയ്യേണ്ടത്. ബുധനാഴ്ച രാവിലെ 10.30ന് മന്ത്രി ആന്‍റണി രാജു പുതിയ സംവിധാനം ഉദ്ഘാടനം ചെയ്യും.
കാഞ്ഞാര്‍: ക്രിസ്തുമസ് ദിനത്തിൽ സ്റ്റേഷനിലെത്തിയ പരാതിക്കാർക്കും പൊലീസുകാർക്കും ആശംസകൾ അറിയിക്കാൻ കാഞ്ഞാർ ജനമൈത്രി പൊലീസ് സ്റ്റേഷനിലെത്തിയ കുട്ടിക്കരോൾ സംഘം കൗതുകമുണർത്തി. കേരള പൊലീസ് തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ആഘോഷം പോസ്റ്റ് ചെയ്തതോടെ കാഞ്ഞാറിലെ കുട്ടികൾ വൈറലായി. കാഞ്ഞാർ കോളനിയിൽ നിന്നുള്ള 13 അംഗ സംഘമാണ് ക്രിസ്മസ് ഗാനങ്ങളുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. അപ്രതീക്ഷിതമായി എത്തിയ കുട്ടി കരോൾ സംഘം പാട്ടുകൾ പാടികൊണ്ട് സ്റ്റേഷനിലേക്ക് ഓടിക്കയറി. അകത്തുണ്ടായിരുന്ന പൊലീസുകാർ ഒന്ന് ഞെട്ടിയെങ്കിലും കുട്ടികളുടെ സന്തോഷം കണ്ടപ്പോൾ അവർ അവരോടൊപ്പം ചേർന്നു. ഇതിനിടയിൽ, സംഘത്തിലെ ഒരു അംഗം എന്നെ ജയിൽ കാണിക്കാമോ എന്ന് ചോദിച്ചു. ഇവിടെ ലോക്കപ്പ് മാത്രമേ ഉള്ളൂവെന്ന് മറുപടി നൽകിയ ഉദ്യോഗസ്ഥൻ അത് കാണിച്ച് കൊടുക്കുകയും ചെയ്തു.
വർക്കല: വർക്കലയിൽ യുവതിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കഴുത്തറുത്ത് കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ സുഹൃത്ത് പള്ളിയ്ക്കൽ സ്വദേശി ഗോപുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വടശേരിക്കോണം സംഗീത നിവാസിലെ സംഗീത(17)യാണ് കൊല്ലപ്പെട്ടത്. ശ്രീശങ്കര കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് സംഗീത. വീടിന് പുറത്ത് രക്തം വാര്‍ന്ന നിലയിലാണ് സംഗീതയെ കണ്ടെത്തിയത്. പുലര്‍ച്ചെ രണ്ട് മണിയോടെ ഗോപു സംഗീതയുടെ വീട്ടിലെത്തി ഫോണില്‍ വിളിക്കുകയായിരുന്നു. ഇതിന് ശേഷം പുറത്തേക്ക് വന്ന സംഗീതയുമായി വാക്കേറ്റമുണ്ടാകുകയും കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. ഇരുവരും തമ്മില്‍ അടുപ്പമുണ്ടായിരുന്നുവെന്നും അകല്‍ച്ചയിലായതാണ് കൊലപാതകത്തിന് കാരണമെന്നുമാണ് വിവരം. സംഭവ സ്ഥലത്ത് നിന്ന് കൃത്യത്തിന് ഉപയോഗിച്ച കത്തിയും പ്രതിയുടെ മൊബൈല്‍ ഫോണും പൊലീസിന് ലഭിച്ചു.
കാഞ്ഞങ്ങാട്: ഒൻപതും പതിനൊന്നും വയസ്സുള്ള കാർത്തുവിനെയും രോഹിണിയെയും അയിഷാബിയുടെ കൈകളിൽ ഏല്പിച്ച് അവരുടെ അച്ഛൻ പറഞ്ഞു ‘എന്റെ മക്കളെ പൊന്നുപോലെ നോക്കണം’. വേദനയോടെയുള്ള ആ അച്ഛന്റെ വാക്കുകൾ അയിഷാബി ഇത്രയും കാലം ഹൃദയത്തിൽ സൂക്ഷിച്ചു. വർഷങ്ങൾക്ക് ശേഷം രണ്ടാമത്തെ മകളെയും വിവാഹം കഴിച്ച് അയച്ചതിന്റെ നിർവൃതിയിലാണ് 70 വയസുള്ള ഈ വളർത്തുമ്മ. കാഞ്ഞങ്ങാട് ദുർഗ്ഗ ഹയർ സെക്കൻഡറി സ്കൂൾ റോഡിലെ ‘അയിഷാസിൽ നിന്ന് രോഹിണി കല്യാണമണ്ഡപത്തിലേക്ക് എത്തിയപ്പോഴും, വിവാഹശേഷം വരനൊപ്പം കാറിൽ കയറിയപ്പോഴും ആ അമ്മക്ക് കണ്ണീർ അടക്കാനായിരുന്നില്ല. ‘എന്റെ പൊന്നുമോളാണ് പോകുന്നത് എനിക്കെങ്ങനെ കരയാതിരിക്കാനാകും’ എന്ന അയിഷാബിയുടെ വാക്കുകൾ കേട്ട് കൂടെ ഉണ്ടായിരുന്നവരുടെയും കണ്ണുനിറഞ്ഞു. കാഞ്ഞങ്ങാട് പരേതനായ ടി എച്ച് അഹമ്മദ് ഹാജിയുടെ ഭാര്യയാണ് ഐഷാബി. ‘ആയിഷാസി’ൽ വീട്ടുജോലി ചെയ്തിരുന്ന ചന്ദ്രന്‍റെ സുഹൃത്തായ കരിക്കെ എള്ളുകൊച്ചിയിലെ തേർ എന്ന കൃഷ്ണന്റെ മക്കളാണ് കാർത്തുവും രോഹിണിയും. ചന്ദ്രൻ പറഞ്ഞാണ് കൃഷ്ണൻ അയിഷാബിയെക്കുറിച്ച് അറിയുന്നത്. അമ്മയില്ലാത്ത പെൺകുട്ടികൾ പട്ടിണിയിലായതോടെയാണ് കൃഷ്ണൻ അയിഷാബിയുടെ കൈകളിൽ…
ഒന്നാമത് ‘വിക്രം’, രണ്ടാം സ്ഥാനം ‘പൊന്നിയിൻ സെൽവന്’; ഈ വര്‍ഷം കേരളത്തിലെ തമിഴ് ഹിറ്റുകള്‍
ഇതര ഭാഷാ പാൻ-ഇന്ത്യൻ സിനിമകളോടുള്ള മലയാളി സിനിമാ പ്രേമികളുടെ പ്രീതി എത്രത്തോളം ഉണ്ടെന്ന് തെളിയിച്ച വർഷമാണിത്. മറ്റ് മൂന്ന് തെന്നിന്ത്യന്‍ ഭാഷകളിൽ നിന്നുള്ള പാൻ-ഇന്ത്യൻ സിനിമകൾ കേരളത്തിലും വലിയ ഹിറ്റുകളായിരുന്നു. കളക്ഷന്‍റെ കാര്യത്തിൽ മറ്റ് ഭാഷകളിൽ നിന്നുള്ള പല ചിത്രങ്ങളും ഈ വർഷത്തെ മലയാളം ഹിറ്റുകളെക്കാൾ മുന്നിലെത്തി. തെലുങ്ക്, കന്നഡ ചിത്രങ്ങൾക്കൊപ്പം തമിഴ് ചിത്രങ്ങളും പട്ടികയിൽ ഇടം നേടിയിട്ടുണ്ടെന്നതാണ് ശ്രദ്ധേയം. കേരള ബോക്സോഫീസിലെ എക്കാലത്തെയും മികച്ച തമിഴ് ഹിറ്റുകളിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലേക്ക് ഈ വർഷം പുതിയ എൻട്രി ഉണ്ടായി. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കമൽ ഹാസന്‍റെ ആക്ഷൻ ത്രില്ലർ ‘വിക്രം’ ആണ് പട്ടികയിൽ ഒന്നാമതെത്തിയത്. 40.50 കോടി രൂപയാണ് ചിത്രം കേരളത്തിൽ നിന്ന് നേടിയത്. മണിരത്നത്തിന്‍റെ മൾട്ടി സ്റ്റാർ പീരിയഡ് ചിത്രമായ ‘പൊന്നിയിൻ സെൽവൻ 1’ ആണ് രണ്ടാം സ്ഥാനത്ത്. 24.25 കോടിയാണ് പി.എസ്.1 ന്‍റെ ലൈഫ് ടൈം കേരള ബോക്സ് ഓഫീസ്.
