- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
തിരുവനന്തപുരം: സോളാർ പീഡന കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ തുടർ നിയമനടപടിക്കില്ലെന്ന് വ്യക്തമാക്കി പരാതിക്കാരി. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് തീരുമാനം. മറ്റുള്ളവരുടെ കാര്യത്തിൽ സി.ബി.ഐ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അവർ പറഞ്ഞു. സോളാർ പീഡനക്കേസിൽ ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു. ഉത്തരമേഖലാ എ.ഡി.ജി.പിയായിരുന്ന രാജേഷ് ധിവാന്‍റെ നേതൃത്വത്തിൽ ഐ.ജി ദിനേന്ദ്ര കശ്യപാണ് അന്വേഷണം നടത്തിയത്. കേസ് ഏറ്റെടുക്കാൻ വിമുഖത കാട്ടിയ സംഘം നിയമപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് സർക്കാരിന് കത്തും നൽകിയിരുന്നു. ഒടുവിൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ആറ് കേസുകൾ രജിസ്റ്റർ ചെയ്തു. നിലവിലെ സംസ്ഥാന പൊലീസ് മേധാവിയായ അനിൽകാന്തിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് അന്വേഷണം കൈമാറി. എന്നാൽ തെളിവ് നൽകാതെയും മൊഴി നൽകുന്നതിൽ നിന്നും പരാതിക്കാരി ഒഴിഞ്ഞുമാറി. ഒടുവിൽ, മൂന്ന് വർഷം കൊണ്ട് രഹസ്യമൊഴികൾ എടുക്കുകയും അന്വേഷിക്കുകയും ചെയ്തു. തെളിവില്ലെന്ന നിഗമനത്തിലായിരുന്നു അന്വേഷണ സംഘം. എന്നാൽ റിപ്പോർട്ട് സമർപ്പിക്കാൻ അനുമതി നൽകിയില്ല. അങ്ങനെ അന്വേഷണം സി.ബി.ഐക്ക് കൈമാറി. സി.ബി.ഐക്ക്…
കുവൈറ്റ് : കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ട് മൂലം ഫഹാഹീലിലെ നിരവധി റോഡുകൾ അടച്ചതായി കുവൈറ്റ് മന്ത്രാലയം. ഉമ്മുൽ- ഹൈമാനിലേക്കുള്ള ഫഹാഹീൽ റോഡ്, അൽ-കൗട്ട് കോംപ്ലക്‌സിലേക്കുള്ള ഫഹാഹീൽ തീരദേശ റോഡ്, ഷുഐബ പോർട്ട് വെയർഹൗസ് റോഡ് തുടങ്ങിയവ അടച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആലിപ്പഴത്തോടൊപ്പമുള്ള ഇടത്തരം മുതൽ കനത്ത ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള കാലാവസ്ഥാ മുന്നറിയിപ്പും കേന്ദ്രം നൽകി. കാറ്റ് മണിക്കൂറിൽ 55 കി.മീ കവിയാൻ സാധ്യതയുണ്ട്. ചില പ്രദേശങ്ങളിൽ ദൃശ്യപരത കുറയും. കനത്ത മഴയെത്തുടർന്ന് നിരവധി പ്രധാന റോഡുകളിൽ വെള്ളം കെട്ടിനിന്നതിനെത്തുടർന്നാണ് റോഡുകൾ അടച്ചത്.
കണ്ണൂർ: കണ്ണൂരിൽ തന്‍റെ പേരിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടതിൽ പ്രതികരണവുമായി പി.ജയരാജൻ. പാർട്ടിയിൽ ഭിന്നതയുണ്ടെന്ന് വരുത്തിത്തീർക്കാനാണ് വലതുപക്ഷത്തിന്‍റെ ശ്രമമെന്നും പ്രവർത്തകർ ജാഗ്രത പുലർത്തണമെന്നും ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഇ പി ജയരാജൻ വിഷയം പാർട്ടിയിൽ പ്രതിസന്ധി സൃഷ്ടിക്കുന്ന സമയത്താണ് പി. ജയരാജനെ പിന്തുണച്ച് കണ്ണൂർ കപ്പക്കടവിൽ ഫ്ളക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. അത് നീക്കം ചെയ്യാൻ പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.
ന്യൂയോർക്ക്: യുഎസിൽ അതിശൈത്യത്തിൽ മരണം 65 കടന്നു. മൂന്ന് ഇന്ത്യക്കാരും യുഎസിലെ കൊടുംതണുപ്പിൽ മരിച്ചു. ആന്ധ്രാ സ്വദേശികളായ നാരായണ റാവു, ഭാര്യ ഹരിത, കുടുംബ സുഹൃത്ത് എന്നിവരാണ് മരിച്ചത്. ന്യൂയോർക്കിൽ മാത്രം മരണസംഖ്യ 28 ആയി. ശൈത്യം കടുത്തതോടെ ന്യൂയോർക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആയിരക്കണക്കിനാളുകൾ ഇപ്പോഴും വൈദ്യുതിയില്ലാതെ വലയുകയാണ്. വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കുന്നതും തുടരുകയാണ്. ഇതേത്തുടർന്ന് യാത്രക്കാർ രണ്ട് ദിവസം വരെ വിമാനത്താവളങ്ങളിൽ തങ്ങാൻ നിർബന്ധിതരാവുകയാണ്. കൊടുംതണുപ്പിൽ വലയുന്ന സാഹചര്യത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന ന്യൂയോർക്ക് ഗവർണറുടെ അഭ്യർത്ഥനയെ തുടർന്നാണ് പ്രസിഡന്‍റ് ജോ ബൈഡൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇതോടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തെ നേരിടാൻ ന്യൂയോർക്കിന് ഫെഡറൽ സഹായം ലഭിക്കും. കനത്ത മഞ്ഞുവീഴ്ച തുടരുന്ന ന്യൂയോർക്കിനും ബഫല്ലോ നഗരത്തിനും ഈ നീക്കം ആശ്വാസം പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഗതാഗതക്കുരുക്കിൽ കുടുങ്ങിയ വാഹനങ്ങൾക്കുള്ളിൽ നിന്നും നിരവധി മൃതദേഹങ്ങൾ കണ്ടെടുത്തു. രക്ഷാപ്രവർത്തകർ ഇനിയും പലയിടത്തും എത്തിയിട്ടില്ല. നിരവധി പേർ ഇപ്പോഴും പലയിടത്തും കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ…
കേന്ദ്രത്തിന്റെ പൊതുകടം 147.19 ലക്ഷം കോടി; മുന്‍പാദത്തെ അപേക്ഷിച്ച് കടം ഉയര്‍ന്നത് ഒരു ശതമാനത്തോളം
ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വർഷത്തിലെ രണ്ടാംപാദ കണക്കുകള്‍ പ്രകാരം കേന്ദ്ര സർക്കാരിൻ്റെ പൊതുകടം 147.19 ലക്ഷം കോടി രൂപ. മുൻ പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ കടം ഒരു ശതമാനം ഉയർന്നു. കഴിഞ്ഞ പാദത്തിൽ പൊതുകടം 145.72 ലക്ഷം കോടി രൂപയായിരുന്നു. ധനമന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം കേന്ദ്ര സർക്കാരിൻ്റെ മൊത്തം ബാധ്യതകളിൽ 89.1 ശതമാനവും പൊതുകടമാണ്. ഇതിൽ 2.87 ശതമാനം ഒരു വർഷത്തിനുള്ളിൽ നൽകണം. 29.6 ശതമാനം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ തിരിച്ചടയ്ക്കേണ്ടവയാണ്. 92,371 കോടി രൂപ രണ്ടാം പാദത്തിൽ കേന്ദ്രം തിരിച്ചടച്ചു. ഇക്കാലയളവിൽ ദീർഘകാല ബോണ്ടുകളിലൂടെ 4,06,000 കോടി രൂപയാണ് കേന്ദ്രം സമാഹരിച്ചത്. 4,22,000 കോടി രൂപ സമാഹരിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 53,266 കോടി രൂപയാണ്.
ലോസ് ആഞ്ജലീസ്: ലോകപ്രശസ്ത ജമൈക്കൻ സംഗീതജ്ഞനും ഗിറ്റാറിസ്റ്റും ഗാനരചയിതാവുമായ ബോബ് മാർലിയുടെ ചെറുമകൻ ജോ മേഴ്‌സാ മാര്‍ലി (31) അന്തരിച്ചു. ജോ ഒരു റെഗ്ഗേ ഗായകനായിരുന്നു. ഇദ്ദേഹത്തെ സ്വന്തം കാറിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആസ്ത്മ അറ്റാക്കാണ് മരണ കാരണം.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എം.എസ് ധോണിയുടെ ഫുട്ബോളിനോടുള്ള ഇഷ്ടം അദ്ദേഹത്തിന്‍റെ എല്ലാ ആരാധകർക്കും സുപരിചിതമാണ്. ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്ന ഫുട്ബോൾ ക്ലബായ ചെന്നൈയിൻ എഫ്സിയുടെ സഹ ഉടമ കൂടിയാണ് ധോണി. ചെന്നൈയിൽ താരങ്ങൾക്കൊപ്പം ഫുട്ബോൾ പരിശീലിക്കുന്ന ധോണിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ധോണിയുടെ മകൾ സിവ ധോണി ഇപ്പോൾ അച്ഛന്‍റെ അതേ പാതയിലാണ്. അർജന്‍റീനയുടെ കടുത്ത ആരാധികയാണ് ഈ ഏഴ് വയസ്സുകാരി. ലോകകപ്പിലെ അർജന്‍റീനയുടെ വിജയത്തിന് ശേഷം സിവയ്ക്ക് ഒരു സർപ്രൈസ് സമ്മാനമാണ് ലഭിച്ചത്. ലയണൽ മെസി ഒപ്പുവെച്ച അർജന്‍റീനയുടെ ജേഴ്സി. സമ്മാനമായി കിട്ടിയ ജേഴ്സി ധരിച്ചുള്ള തന്‍റെ ചിത്രങ്ങൾ ‘അച്ഛനെപ്പോലെ മകളും’ എന്ന അടിക്കുറിപ്പോടെ സിവ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു. ജേഴ്സിയിൽ ‘para ziva’ എന്നും സ്പാനിഷില്‍ എഴുതിയിട്ടുണ്ട്. ‘സിവയ്ക്ക്’ എന്നാണ് ഇതിന്റെ അര്‍ഥം.
ജക്കാർത്ത: ഇന്തോനീഷ്യയിലെ സുരക്ഷിത കേന്ദ്രത്തിലേക്കുള്ള യാത്രാമധ്യേ 26 റോഹിംഗ്യൻ അഭയാർഥികൾ കടലിൽ വീണ് മരിച്ചതായി യു.എൻ അഭയാർഥി സംഘടന. 185 റോഹിംഗ്യൻ അഭയാർത്ഥികളുമായി പോയ ബോട്ടാണ് ഒരു മാസത്തോളം കടലിൽ കുടുങ്ങി കിടന്നത്. കടലിലെ പ്രതികൂല സാഹചര്യങ്ങളിൽ സഹായത്തിനായി നിലവിളിക്കുന്ന അഭയാർത്ഥികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതേസമയം, ഞായറാഴ്ച വിവിധ സ്ഥലങ്ങളിലായി കടലിൽ കുടുങ്ങിയ 57 അഭയാർത്ഥികളെയും തിങ്കളാഴ്ച 174 പേരെയും മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തിയതായി ഇന്തോനേഷ്യയിലെ യുഎൻഎച്ച്സിആർ പ്രതിനിധി അറിയിച്ചു. ബംഗ്ലാദേശിലെ ക്യാമ്പുകളിൽ നിന്ന് 180 റോഹിംഗ്യൻ അഭയാർത്ഥികളുമായി പുറപ്പെട്ട മറ്റൊരു ബോട്ടിനെക്കുറിച്ച് തങ്ങൾക്ക് യാതൊരു വിവരവുമില്ലെന്നും അതിലുണ്ടായിരുന്ന മുഴുവൻ ആളുകളും കൊല്ലപ്പെട്ടിരിക്കാമെന്നും യു.എൻ പറഞ്ഞു.
ന്യൂഡൽഹി: ഇന്ത്യയിൽ പ്രത്യേക വിഭാഗം ചരിത്രകാരന്മാർ ചേർന്ന് പഠിപ്പിച്ചത് ചരിത്രത്തിൻ്റെ വികലമായ പതിപ്പാണെന്ന വാദവുമായി കേന്ദ്ര ഘനവ്യവസായ മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ. ഇന്ത്യൻ ചരിത്രം പുനരവലോകനം ചെയ്യണമെന്നും പോരായ്മകൾ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചും അഖില ഭാരതീയ ഇതിഹാസ സങ്കലൻ യോജനയും ചേർന്ന് ബീഹാറിലെ ജമുഹാറിലെ ഗോപാൽ നാരായൺ സിംഗ് സർവകലാശാലയിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പ്രാചീന ഇന്ത്യൻ ചരിത്രം മഹത്വവത്കരിക്കപ്പെടണം. ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിൽപ്പെട്ട ചരിത്രകാരൻമാർ നമുക്കു മുന്നിൽ അവതരിപ്പിച്ച ഇന്ത്യൻ ചരിത്രത്തിന്റെ വികലമായ വീക്ഷണം നാം മാറ്റണം. വളരെയേറെ പഴക്കമുള്ളതാണ് ഇന്ത്യൻ നാഗരികത എന്നതാണ് യാഥാർത്ഥ്യം. അറിവിന്‍റെയും ഭരണത്തിന്‍റെയും കാര്യത്തിൽ ഈ നാഗരികതയിലെ ജനങ്ങൾ ലോകത്തിലെ മിക്ക ആളുകളേക്കാളും ബഹുദൂരം മുന്നിലായിരുന്നു. രേഖകൾ തിരുത്തേണ്ടത് രാജ്യത്തെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. ചരിത്രം വസ്തുനിഷ്ഠമായ രീതിയിൽ രേഖപ്പെടുത്തണം. സമുദ്രഗുപ്തൻ, സ്കന്ദഗുപ്തൻ തുടങ്ങിയ മഹാ ചക്രവർത്തിമാരെപ്പറ്റി നമ്മുടെ പുരാതന ചരിത്ര ഗ്രന്ഥങ്ങളിൽ പരാമർശിക്കുന്നില്ല. 1947…
കണ്ണൂർ: കണ്ണൂർ മോറാഴ വെള്ളിക്കീലിൽ കുന്നിടിച്ചാണ് ആയുർവേദ റിസോർട്ട് നിർമ്മിച്ചതെന്ന് സ്ഥിരീകരിച്ച് ആന്തൂർ നഗരസഭ. റോഡിനായി കുന്നിടിച്ച മണ്ണ് പുറത്ത് കൊണ്ടുപോകില്ല എന്ന ഉറപ്പ് കിട്ടിയത് കൊണ്ടാണ് നടപടി സ്വീകരിക്കാതിരുന്നതെന്നും ചെറിയ കെട്ടിടങ്ങളായതിനാൽ അഗ്നിരക്ഷ അനുമതി വേണ്ടിയിരുന്നില്ലെന്നും നഗരസഭ അധ്യക്ഷൻ പറഞ്ഞു. അതേസമയം റിസോർട്ടിലെ പാരിസ്ഥിതിക ലംഘന വിഷയത്തിൽ അഭിപ്രായം പറഞ്ഞ സജിൻ കാനൂലിനെ ശാസ്ത്രസാഹിത്യ പരിഷത്ത് വിലക്കി. 2014ൽ രജിസ്റ്റർ ചെയ്ത കണ്ണൂർ ആയുർവേദ കെയർ ലിമിറ്റഡ് എന്ന കമ്പനിക്ക് 2017ലാണ് ആന്തൂർ നഗരസഭ ആയുർവേദ റിസോർട്ട് നിർമ്മിക്കാൻ അനുമതി നൽകിയത്. ഇ പി ജയരാജന്‍റെ മകൻ പി കെ ജെയ്സൺ, തലശ്ശേരിയിലെ വ്യവസായി കെ പി രമേഷ് കുമാർ എന്നിവരാണ് കമ്പനിയുടെ സ്ഥാപക ഡയറക്ടർമാർ. കമ്പനി വെള്ളിക്കീലിലെ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ഉടുപ്പ കുന്നിടിച്ച് നിർമ്മാണം തുടങ്ങിയതിനെ തുടർന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് കുന്നിടിക്കുന്നതിനെതിരെ രംഗത്തെത്തി. അഗ്നി സുരക്ഷ അനുമതിയില്ലെന്നും കുന്നിടിക്കാനും കുഴൽകിണർ കുത്താനും ജിയോളജി വകുപ്പിൻ്റെ അനുമതിയില്ലെന്നും ചൂണ്ടിക്കാട്ടി…
