- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന്‍ കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
മസ്കത്ത്: ന്യൂനമർദ്ദത്തിന്‍റെ ഫലമായി വ്യാഴാഴ്ച വരെ ഒട്ടുമിക്ക ഗവർണറേറ്റുകളിലും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. മുസന്ദം, നോർത്ത്-സൗത്ത് ബാത്തിന, ബുറൈമി, ദാഖിലിയ, മസ്കറ്റ്, ദാഹിറ, തെക്ക്-വടക്കൻ ഷർഖിയ എന്നിവിടങ്ങളിലെ ഗവർണറേറ്റുകളിലായിരിക്കും മഴ ലഭിക്കുക. വിവിധ സ്ഥലങ്ങളിൽ 10 മുതൽ 60 മില്ലിമീറ്റർ വരെ മഴ പെയ്തേക്കാം. കാറ്റിന്‍റെ വേഗത മണിക്കൂറിൽ 30-70 കിലോമീറ്റർ വരെയാകാനാണ് സാധ്യത. മുസന്ദം ഗവർണറേറ്റിന്‍റെ തീരങ്ങളിലും ഒമാൻ കടലിന്‍റെ തീരപ്രദേശങ്ങളിലും കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. തിരമാലകൾ മൂന്ന് മീറ്റർ വരെ ഉയരാം. എന്നാൽ, ബുധനാഴ്ച രാത്രിയോടെ മഴ ദുർബലമാകും.
ഭാരത് ജോഡോ യാത്രയില്‍ സിപിഎം നേതാവ് തരിഗാമിയും പങ്കെടുക്കും; കശ്മീരിലെ പര്യടനത്തില്‍ അനിശ്ചിതത്വം
ശ്രീനഗര്‍: ഭാരത് ജോഡോ യാത്രയുടെ കശ്മീർ പര്യടനത്തിൽ സി.പി.എം. നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി പങ്കെടുക്കും. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. ജമ്മു കശ്മീരിൻ്റെ പ്രത്യേക അവകാശം റദ്ദാക്കിയതിനെതിരെ പ്രതിഷേധിക്കുന്ന ഗുപ്കാർ സഖ്യത്തിലെ എല്ലാ പ്രധാന നേതാക്കളും ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കും. ഫാറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവരും യാത്രയുടെ ഭാഗമാകുമെന്ന് ശ്രീനഗറിൽ വേണുഗോപാൽ പറഞ്ഞു. എന്നാൽ യൂസഫ് തരിഗാമി ഈ വിഷയത്തിൽ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പങ്കെടുക്കും. ഇ പി വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തും. സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ച പരാതിയിൽ ഇ പി ജയരാജൻ തന്‍റെ നിലപാട് പാർട്ടിയെ അറിയിച്ചേക്കും. അതേസമയം, ഇ.പി ജയരാജനെതിരായ ആരോപണങ്ങൾ ഇന്ന് ഡൽഹിയിൽ ചേരുന്ന സി.പി.എം പോളിറ്റ് ബ്യൂറോ യോഗത്തിൽ ഉയർന്നേക്കും. ആരെങ്കിലും വിഷയം ഉന്നയിച്ചാൽ ചർച്ച ചെയ്യുമെന്നും നേതാക്കൾ വ്യക്തമാക്കി. വിഷയം ഉന്നയിച്ചാൽ സംസ്ഥാന സെക്രട്ടറിയിൽ നിന്ന് വിശദാംശങ്ങൾ തേടും. അന്വേഷണം കേരളത്തിൽ തന്നെ നടത്തണമെന്നാണ് ഭൂരിഭാഗം നേതാക്കളുടെയും നിലപാട്. പിബിയിൽ വിശദമായ ചർച്ച വേണ്ടെന്നാണ് സംസ്ഥാന നേതാക്കളുടെ നിലപാട്. ഇ.പി ജയരാജനെതിരെ പി.ജയരാജൻ ഉന്നയിച്ച ആരോപണങ്ങൾ സി.പി.എമ്മിനെ പിടിച്ചുകുലുക്കുമ്പോൾ കേന്ദ്രതലത്തിൽ ചർച്ച ഒഴിവാക്കാനാണ് സംസ്ഥാന നേതൃത്വം ശ്രമിക്കുന്നത്. ആരോപണം മാധ്യമ സൃഷ്ടിയാണെന്നും പിബിയിൽ ചർച്ച ചെയ്യേണ്ട വിഷയമല്ലെന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേരളത്തിലും വിഷയങ്ങളിൽ ചർച്ച നടന്നുവെന്ന് ജനറൽ സെക്രട്ടറി…
ഡൽഹി: സോളാർ കേസിൽ പ്രതിപക്ഷ നേതാക്കളെ വെറുതെ വിടാനുള്ള സി.ബി.ഐ തീരുമാനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ അവഗണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.എം പി.ബി യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രതികരണം തേടിയത്. തണുപ്പായതു കൊണ്ടാണോ വെയിലത്ത് നില്‍ക്കുന്നതെന്ന് അദ്ദേഹം ഇന്നും മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.പറയാനുള്ളപ്പോള്‍ വന്ന് പറയും,നിങ്ങള്‍ക്കാവശ്യമുള്ളത് പറയിപ്പിക്കാന്‍ ശ്രമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. സോളാർ പീഡനക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് സിബിഐ ക്ലീൻ ചിറ്റ് നൽകി. ക്ലിഫ് ഹൗസിൽ വച്ച് ഉമ്മൻചാണ്ടി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി വാസ്തവവിരുദ്ധമാണെന്ന് കാണിച്ച് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. എ.പി അബ്ദുള്ളക്കുട്ടിക്കെതിരായ പരാതിയും സി.ബി.ഐ തള്ളിയിരുന്നു. ഇതോടെ സോളാർ പീഡനക്കേസുകളിലെ എല്ലാ പ്രതികളെ വെറുതെ വിട്ടു.
കൊച്ചി: വൈര്യനിര്യാതന ബുദ്ധിയോടെയാണ് സോളാർ കേസ് സിബിഐയ്ക്ക് കൈമാറിയതെന്നും,തീയിൽ കാച്ചിയ പൊന്നുപോലെ നേതാക്കൾ ഇപ്പോൾ പുറത്തുവന്നുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പോലീസ് അന്വേഷിച്ചു കണ്ടെത്താത്ത കേസാണ് സിബിഐക്ക് വിട്ടത്.ഉമ്മൻചാണ്ടിയോടും കുടുംബത്തോടും മുഖ്യമന്ത്രി മാപ്പ് പറയണം. സി പി എം ആളുകളെ അപമാനിക്കുന്ന ശ്രമത്തിന്‍റെ അവസാന കേസ് ആകണം ഇതെന്നും സതീശൻ പറഞ്ഞു. സി.പി.എം നേതാക്കൾക്ക് ക്വട്ടേഷൻ സംഘങ്ങളുമായും സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ട്. ആകാശ് തില്ലങ്കേരിക്ക് ഡി.വൈ.എഫ്.ഐ നേതാവ് ട്രോഫി സമ്മാനിച്ചത്തിലൂടെ ഇതിനുള്ള തെളിവുകൾ പുറത്തുവന്നിരിക്കുകയാണെന്നും റിസോർട്ട് വിവാദത്തില്‍ വസ്തുത പിണറായി പുറത്ത് വിടണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മുളങ്കുന്നത്തുകാവ് (തൃശ്ശൂർ): കേരള ആരോഗ്യ സർവകലാശാല ഈ അധ്യയന വർഷം 1132 ബിരുദ സീറ്റുകളും 198 ബിരുദാനന്തരബിരുദ സീറ്റുകളും വർധിപ്പിക്കും. ചൊവ്വാഴ്ച ചേർന്ന ഭരണസമിതി യോഗത്തിലാണ് തീരുമാനം. 822 ബിരുദ സീറ്റുകളും നഴ്സിംഗിൽ 10 ബിരുദാനന്തരബിരുദ സീറ്റുകളും പാരാമെഡിക്കൽ സയൻസിൽ 60 ബിരുദ സീറ്റുകളും 36 ബിരുദാനന്തര ബിരുദ സീറ്റുകളും വർധിപ്പിക്കും. മെഡിസിനിൽ 250 ബിരുദ സീറ്റുകളും ഫാർമസിയിൽ 104 ബിരുദാനന്തരബിരുദ സീറ്റുകളും ഫാർമസിയിൽ 48 ബിരുദാനന്തരബിരുദ സീറ്റുകളുമാണ് വർദ്ധിപ്പിക്കുന്നത്. സർക്കാർ അംഗീകാരമുള്ള കോളേജുകൾ ഇതിനായി പരിഗണിക്കും.
ന്യൂഡൽഹി: ബൂസ്റ്റർ ഡോസ് എടുത്തവർക്ക് നേസൽ വാക്സിൻ നൽകരുതെന്ന് നിർദ്ദേശം. മുൻകരുതൽ ഡോസ് സ്വീകരിക്കാത്തവർക്കുള്ളതാണ് നേസൽ വാക്സിനെന്ന് ഇന്ത്യയുടെ കോവിഡ് ടാസ്ക് ഫോഴ്സ് മേധാവി ഡോ എൻ.കെ.അറോറ പറഞ്ഞു. കുത്തിവയ്ക്കുന്നതിന് പകരം മൂക്കിലൂടെ തുള്ളിയായി നൽകുന്ന ‘ഇൻകോവാക്’ കോവിഡ് വാക്സിൻ കഴിഞ്ഞ ദിവസമാണ് രാജ്യത്ത് അവതരിപ്പിച്ചത്. സ്വകാര്യ ആശുപത്രികളിൽ 800 രൂപയാണ് വില. ആശുപത്രിയിലെ നികുതിയും സർവീസ് ചാർജും കൂടിച്ചേർന്നാൽ വില ആയിരത്തിനടുത്താകും. സർക്കാർ ആശുപത്രിയിൽ വില 325 രൂപയാണ്. രണ്ടിടത്തും 5% ജിഎസ്ടി ഉണ്ടാകും. തുടക്കത്തിൽ സ്വകാര്യ ആശുപത്രികൾ വഴി മാത്രമായിരിക്കും വിതരണം നടത്തുകയെന്ന് നിർമ്മാതാക്കളായ ഭാരത് ബയോടെക് അറിയിച്ചു. ജനുവരി അവസാനത്തോടെ മാത്രമേ നേസൽ വാക്സിൻ ലഭ്യമാകൂ. 18 വയസിന് മുകളിലുള്ളവർക്കാണ് ബൂസ്റ്റർ ഡോസായി ഇൻകോവാക് നൽകുന്നത്. കോവാക്സിൻ, കോവിഷീൽഡ് തുടങ്ങിയ മറ്റ് വാക്സിനുകൾ സ്വീകരിച്ചവർക്ക് ഇത് ബൂസ്റ്റർ ഡോസായി എടുക്കാം.
ന്യൂഡൽഹി: 10, 12 ക്ലാസുകളിലെ ബോർഡ് പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി രണ്ടിന് ആരംഭിക്കുമെന്ന അറിയിപ്പുമായി സിബിഎസ്ഇ. പരീക്ഷകൾ ഫെബ്രുവരി 14ന് അവസാനിക്കും. പ്രാക്ടിക്കൽ പരീക്ഷകൾ, പ്രോജക്ടുകൾ, ഇന്‍റേണൽ മൂല്യനിർണയം എന്നിവയുടെ മാർക്ക് അല്ലെങ്കിൽ ഇന്‍റേണൽ ഗ്രേഡുകൾ ജനുവരി 2 മുതൽ അപ്ലോഡ് ചെയ്ത് ഫെബ്രുവരി 14 നകം പൂർത്തിയാക്കണം. ബന്ധപ്പെട്ട വിഷയങ്ങളിൽ സ്കൂളിൽ രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ എണ്ണത്തെ അടിസ്ഥാനമാക്കി കോവിഡ് മാനദണ്ഡങ്ങൾ കണക്കിലെടുത്ത് നിർദിഷ്ട പ്ലാൻ തയ്യാറാക്കണമെന്ന് നിർദ്ദേശം നൽകി. ഇത് സമയബന്ധിതമായി വിദ്യാർത്ഥികളെ അറിയിക്കണം. ഏതെങ്കിലും കാരണത്താൽ വിദ്യാർത്ഥി പരീക്ഷാ ദിവസം ഹാജരായില്ലെങ്കിൽ, പരീക്ഷ മറ്റൊരു തീയതിയിൽ നടത്തും. ബോർഡ് നിയമിക്കുന്ന ഉദ്യോഗസ്ഥനാണ് പരീക്ഷകളുടെ മേൽനോട്ടം വഹിക്കുന്നത്. പത്താം ക്ലാസ് പ്രാക്ടിക്കൽ പരീക്ഷകളുടെ ഉത്തരക്കടലാസുകൾ ലഭ്യമാക്കാനും സ്കൂൾ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ ലിസ്റ്റ് അനുസരിച്ചുള്ള വിശദാംശങ്ങൾ സ്കൂൾ അധികൃതർ പരിശോധിക്കണം. സംശയങ്ങൾക്ക് റീജിയണൽ ഓഫീസുമായി ബന്ധപ്പെടുകയും ചെയ്യാം.
തിരുവനന്തപുരം: സോളാർ പീഡന പരാതിയുമായി ബന്ധപ്പെട്ട് കെ.സി വേണുഗോപാലിനെതിരെ തെളിവുകൾ കെട്ടിച്ചമയ്ക്കാൻ പരാതിക്കാരി ശ്രമിച്ചുവെന്ന് സി.ബി.എ. മൊഴി മാറ്റാൻ കെ.സി വേണുഗോപാൽ പണം നൽകിയെന്ന് വരുത്തിത്തീർക്കാൻ പരാതിക്കാരി ശ്രമിച്ചു. പരാതിക്കാരിയുടെ മുൻ മാനേജർ രാജശേഖരൻ മൊഴി നൽകാൻ സി.ബി.ഐ ഓഫീസിൽ എത്തിയപ്പോൾ ഇയാളിൽ നിന്ന് 50,000 രൂപ കണ്ടെടുത്തിരുന്നു. കെ.സി വേണുഗോപാലിന്‍റെ സെക്രട്ടറിയാണ് ഇത് നൽകിയതെന്ന രാജശേഖരന്‍റെ പ്രസ്താവന നുണയാണെന്ന് സി.ബി.ഐ കണ്ടെത്തി. സി.ബി.ഐ അന്വേഷണത്തിൽ പരാതിക്കാരി തന്നെയാണ് പണം നൽകിയതെന്ന് കണ്ടെത്തി. അതേസമയം സോളാർ പീഡനക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും എ പി അബ്ദുള്ളക്കുട്ടിക്കും സിബിഐ ക്ലീൻ ചിറ്റ് നൽകി. ഇത് സംബന്ധിച്ച റിപ്പോർട്ട് തിരുവനന്തപുരം സിജെഎം കോടതിയിലാണ് സിബിഐ സമർപ്പിച്ചത്. ഇതോടെ സർക്കാർ കൈമാറിയ എല്ലാ കേസുകളിലെയും പ്രതികളെ സി.ബി.ഐ കുറ്റവിമുക്തരാക്കി. ഉമ്മൻചാണ്ടി ആയുർവേദ ചികിത്സയിലിരിക്കെ ക്ലിഫ് ഹൗസിൽ എത്തിയെന്ന പരാതിക്കാരിയുടെ മൊഴി തെറ്റാണെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. പി.സി ജോർജ് പീഡനം കണ്ടെന്ന മൊഴിയും തെറ്റാണെന്ന് സി.ബി.ഐ റിപ്പോർട്ടിൽ പറയുന്നു. ഇങ്ങനെയൊരു…
തിരുവനന്തപുരം: ഇ.പി ജയരാജനെതിരെ വിജിലൻസിൽ പരാതി നൽകി യൂത്ത് കോൺഗ്രസ്. മുൻ വ്യവസായ മന്ത്രിയെന്ന നിലയിൽ അന്യായമായ സ്വാധീനം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചെന്നും ആന്തൂർ നഗരസഭാ ചെയർപേഴ്സണും ഉദ്യോഗസ്ഥരും ഗൂഢാലോചനയും അഴിമതിയും നടത്തിയെന്നും പരാതിയിൽ ആരോപിക്കുന്നു. കള്ളപ്പണം വെളുപ്പിക്കലും നിയമവിരുദ്ധ പ്രവർത്തനങ്ങളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ മന്ത്രി, അഡീഷണൽ ചീഫ് സെക്രട്ടറി, ജില്ലാ കളക്ടർ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബാണ് പരാതിക്കാരൻ.
