- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
ഭോപാൽ: ഒളിമ്പിക്സിലും ഏഷ്യൻ ഗെയിംസിലും മെഡൽ നേടുന്ന സംസ്ഥാനത്തെ കായിക താരങ്ങൾക്ക് ഡെപ്യൂട്ടി കളക്ടർ, ഡിവൈഎസ്പി എന്നീ തസ്തികകളിൽ ജോലി നൽകുമെന്ന് മധ്യപ്രദേശ് സർക്കാർ അറിയിച്ചു. ദേശീയ മത്സരങ്ങളിലെ മെഡൽ ജേതാക്കൾക്ക് നൽകിയ സ്വീകരണത്തിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ആണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ പങ്കെടുത്ത ചടങ്ങിലാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ടോക്കിയോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിലെ അംഗമായ വിവേക് പ്രസാദ് സാഗറിന് മധ്യപ്രദേശ് സർക്കാർ ഡിവൈഎസ്പി റാങ്കിൽ ജോലിയും വീട് പണിയാൻ ഒരു കോടി രൂപയും നൽകിയതായി ചൗഹാൻ പറഞ്ഞു.
ന്യൂഡൽഹി: ബാഡ്മിന്‍റൺ റാങ്കിംഗിൽ കേരളത്തിന്‍റെ എച്ച്.എസ് പ്രണോയ് എട്ടാം സ്ഥാനത്തേക്ക് തിരിച്ചെത്തി. പുരുഷ സിംഗിൾസിൽ ഒൻപതാം സ്ഥാനത്തായിരുന്ന പ്രണോയ് ബാഡ്മിന്‍റൺ ഫെഡറേഷന്‍റെ പുതിയ റാങ്കിംഗിൽ ഒരു സ്ഥാനം മെച്ചപ്പെടുത്തിയിരുന്നു. 2018 ൽ എട്ടാം സ്ഥാനത്തായിരുന്ന പ്രണോയ് നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്. ഇതിനിടയിൽ 34–ാം റാങ്ക് വരെ താഴ്ന്ന ശേഷമാണ് തിരിച്ചുവരവ്.
അഹമ്മദാബാദ് (ഗുജറാത്ത്): പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ മോദിയെ (99) ആരോഗ്യനില വഷളായതിനെ തുടർന്ന് അഹമ്മദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിലേക്ക് പുറപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഹമ്മദാബാദിലെ യു.എൻ മേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആൻഡ് റിസർച്ച് സെന്‍ററിലെ വൃത്തങ്ങൾ ഹീരാബെൻ മോദിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അറിയിച്ചു. മറ്റ് വിശദാംശങ്ങളൊന്നും അധികൃതർ പുറത്തുവിട്ടിട്ടില്ല. ഗുജറാത്തിൽ നിന്നുള്ള രണ്ട് ബിജെപി എംഎൽഎമാർ ആശുപത്രിയിലുണ്ട്. അടുത്തിടെ ഗുജറാത്തിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിനിടെ മോദി അമ്മയെ സന്ദർശിച്ചിരുന്നു. ഇരുവരും സംസാരിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ജൂണിൽ പ്രധാനമന്ത്രി, ഹീരാബെൻ മോദിയെ സന്ദർശിക്കുകയും ജൻമദിനാശംസകൾ നേരുകയും ചെയ്തിരുന്നു. തന്‍റെ അമ്മയെക്കുറിച്ച് വൈകാരികമായ ഒരു കുറിപ്പും പ്രധാനമന്ത്രി എഴുതിയിരുന്നു.
ഫ്ലോറിഡ: ഫ്ലോറിഡയിലെ ഒരു റെസ്റ്റോറന്‍റ് ജീവനക്കാരിക്ക് ടിപ്പായി ലഭിച്ചത് 1000 ഡോളർ, ഏകദേശം 83000 ഇന്ത്യൻ രൂപ. തന്‍റെ കസ്റ്റമേഴ്സിന് പതിവുപോലെ ഭക്ഷണം വിളമ്പുകയും ബില്ല് നൽകുകയും ചെയ്തപ്പോഴാണ് ഇവരെ ഞെട്ടിച്ചുകൊണ്ട് 1000 ഡോളർ ടിപ്പ് ലഭിച്ചത്. ക്രിസ്മസിന് തൊട്ടുമുമ്പ് തനിക്ക് ലഭിച്ച ഈ മഹത്തായ സമ്മാനത്തിൽ അമ്പരന്നിരിക്കുകയാണ് സ്റ്റേസി വൈറ്റ് എന്ന ഫ്ളോറിഡക്കാരി. ലേക്ക്‌ലാൻഡിലെ റീസെക്ലിഫ് ഫാമിലി ഡൈനറിലെ ജീവനക്കാരിയാണ് സ്റ്റേസി വൈറ്റ്. പിന്നീട് മാധ്യമങ്ങളോട് സംസാരിക്കവെ ഇത്രയും വലിയ തുക കണ്ടപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയെന്ന് അവർ പറഞ്ഞു. ഒരു പ്രാദേശിക ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ, പണം കണ്ടപ്പോൾ തന്‍റെ കണ്ണുകൾ നിറഞ്ഞൊഴുകിയെന്നും ലോകത്തിൽ ഇപ്പോഴും നല്ല ആളുകൾ ഉണ്ടെന്നതിന്‍റെ തെളിവാണിതെന്നും അവർ പറഞ്ഞു.
തിരുവനന്തപുരം: മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണന്‍റെ ചികിത്സാ ചെലവിനായി 37,44,199 രൂപ സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിച്ചു. ഇതിൽ 18 ലക്ഷം രൂപ ചട്ടങ്ങൾ ലംഘിച്ച് മെഡിക്കൽ അഡ്വാൻസായി അനുവദിച്ചു. കെപിസിസി സെക്രട്ടറി സി.ആർ.പ്രാണകുമാറിന് നിയമസഭാ സെക്രട്ടേറിയറ്റിൽ നിന്ന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് കണക്കുകൾ. സർക്കാർ ഖജനാവിൽ നിന്ന് ശ്രീരാമകൃഷ്ണന് വേണ്ടി ചെലവഴിച്ച ലക്ഷക്കണക്കിന് രൂപയുടെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. പി. ശ്രീരാമകൃഷ്ണൻ സ്പീക്കറായിരുന്ന 2016 മെയ് മുതൽ 2021 മെയ് വരെ ചികിത്സാച്ചെലവിനായി 15,68,313 രൂപ നൽകി. 2021 മെയ് മാസത്തിന് ശേഷം മുൻ എംഎൽഎ എന്ന നിലയിൽ ഏഴ് തവണയാണ് പി ശ്രീരാമകൃഷ്ണന് ചികിത്സാ ചെലവ് അനുവദിച്ചത്. ഇക്കാലയളവിൽ ചികിത്സാ ചെലവുകൾക്കായി 21,75,886 രൂപ അനുവദിച്ചു. ഇതിൽ 18 ലക്ഷം രൂപ ചട്ടങ്ങൾ ലംഘിച്ച് മെഡിക്കൽ അഡ്വാൻസായി അനുവദിച്ചു. 2021 ഒക്ടോബർ 27ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ശ്രീരാമകൃഷ്ണന്‍റെ ചികിത്സാച്ചെലവ് വഹിക്കാൻ തീരുമാനിച്ചുകൊണ്ട് ചട്ടങ്ങളിൽ ഇളവ് വരുത്തിയത്. എറണാകുളത്തെ സ്വകാര്യ…
ഡൽഹി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ രൂപയിൽ അന്താരാഷ്ട്ര വ്യാപാര ഇടപാടുകൾ ആരംഭിച്ചു. ചില റഷ്യൻ കമ്പനികൾ രൂപയുടെ വ്യാപാരം ആരംഭിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷം ജൂലൈയിൽ റിസർവ് ബാങ്ക് ഇത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇതുവരെ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) റഷ്യൻ ബിസിനസിനായി 17 വോസ്ട്രോ അക്കൗണ്ടുകൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. ശ്രീലങ്ക, മൗറീഷ്യസ് എന്നീ രാജ്യങ്ങളുമായും രൂപയുടെ ഇടപാടുകൾ അനുവദനീയമാണ്. എന്നാൽ ഈ രാജ്യങ്ങളുമായുള്ള വ്യാപാരം നിലവിൽ രൂപയിൽ ആരംഭിച്ചിട്ടില്ല. റഷ്യയിലേക്കുള്ള കയറ്റുമതി ഒക്ടോബറിൽ 16 ശതമാനം ഇടിഞ്ഞ് 1.6 ബില്യൺ ഡോളറിലെത്തി. രൂപയിലെ ഇടപാടുകളിലൂടെ പണം കൈമാറ്റം ചെയ്യുന്നതിലെ കാലതാമസം ഒഴിവാക്കാം. ഇത് കയറ്റുമതിയുടെ തോത് വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മ്യാൻമറും ബംഗ്ലാദേശും നേപ്പാളും ഉൾപ്പെടെ 30-35 രാജ്യങ്ങൾ രൂപയിൽ ഇടപാട് നടത്താൻ താൽപര്യം പ്രകടിപ്പിച്ചതായി ഈ മാസം ആദ്യം ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഡോളർ ക്ഷാമം നേരിടുന്ന ചെറിയ രാജ്യങ്ങൾ…
നമ്മെ വാത്സല്യത്തോടെയും ലാളനയോടെയും വളർത്തുന്ന മാതാപിതാക്കൾ തന്നെയായിരിക്കും കുട്ടിക്കാലത്തെ നമ്മുടെ ആദ്യ സുഹൃത്തുക്കൾ. വലിയ ഉയരങ്ങളിൽ മക്കൾ എത്തിയാലും രക്ഷിതാക്കൾക്ക് അവർ എപ്പോഴും കുട്ടികൾ തന്നെ. പ്രായമായ മാതാപിതാക്കളുടെ സന്തോഷം നഷ്ടപ്പെടാതെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. ഇത്തരത്തിൽ, വാക്കുകൾക്കതീതമായ ഒരമ്മയുടെയും മകന്റെയും സ്നേഹത്തിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ സജീവമായിരിക്കുന്നത്. 35 വർഷം രാജ്യത്തിനായി സേവനമനുഷ്ഠിച്ച് വിരമിക്കുന്ന മേജർ ജനറൽ രഞ്ജൻ മഹാജനും അമ്മയുമാണ് വീഡിയോയിൽ ഉള്ളത്. അടുത്തിടെയാണ് ഒരു മോട്ടിവേഷണൽ സ്പീക്കർ കൂടിയായ അദ്ദേഹം ജോലിയിൽ നിന്ന് വിരമിച്ചത്. വിരമിക്കുന്ന ദിവസം അദ്ദേഹം തന്റെ അവസാന സല്യൂട്ട് നൽകിയത് പ്രായമായ അമ്മയ്ക്കാണ്.
ന്യൂഡല്‍ഹി: കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഉത്തരേന്ത്യയിലെ വിമാന സർവീസുകൾ അനിശ്ചിതത്തിൽ. കഴിഞ്ഞ മൂന്ന് ദിവസമായി കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ നിന്നു മാത്രം നൂറോളം വിമാനങ്ങൾ വൈകി. ചില വിമാനങ്ങൾ അടുത്തുള്ള വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്തു. പുതുവത്സരാഘോഷങ്ങളുടെയും ക്രിസ്മസ് അവധിദിനങ്ങളുടെയും പശ്ചാത്തലത്തിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിനുപുറമെയാണ് മൂടൽമഞ്ഞ് കാരണം വിമാനങ്ങൾ വൈകുന്നത്. ഇതു മൂലം യാത്രക്കാർക്ക് വളരെയധികം ബുദ്ധിമുട്ടും സൃഷ്ടിച്ചു. മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് കാഴ്ച മറയുന്നതും ചില വിമാനകമ്പനികള്‍ സി.എ.ടി. മൂന്ന് വിഭാഗത്തിലെ ജീവനക്കാരെ വിന്യസിക്കാത്തതുമാണ് സര്‍വീസുകള്‍ നിശ്ചലമാകാൻ കാരണം. കാഴ്ച വൈകല്യമുള്ളപ്പോൾ പോലും വിമാനങ്ങൾ സുരക്ഷിതമായി ലാൻഡ് ചെയ്യാൻ കഴിയുന്ന ഒരു സാങ്കേതികവിദ്യയാണ് സി.എ.ടി.
ആലപ്പുഴ: ജാതി സംവരണം അവസാനിപ്പിക്കണം എന്നാവർത്തിച്ച് എൻഎസ്എസ്. സമ്പന്നന്മാർ ജാതിയുടെ പേരിൽ ആനുകൂല്യം നേടുന്നുവെന്നും ഏത് ജാതിയിൽപ്പെട്ടവരായാലും പാവപ്പെട്ടവർക്ക് സംവരണം നൽകണമെന്നും ജി.സുകുമാരൻ നായർ പറഞ്ഞു. ഇപ്പോൾ സംവരണവിരോധികൾ എന്ന് വിളിക്കുന്നവർ ഭാവിയിൽ മാറ്റി പറയുമെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: ഇ പി ജയരാജന്‍ ഉൾപ്പെട്ട റിസോർട്ടിനെതിരായ പരാതി അന്വേഷണത്തിനായി സർക്കാർ അനുമതി തേടി വിജിലൻസ്. യൂത്ത് കോൺഗ്രസ് നേതാവ് നൽകിയ പരാതിയിലാണ് അനുമതി തേടിയത്. കുടുംബത്തിനു ഓഹരിയുള്ള റിസോർട്ടിനായി മുൻ വ്യവസായ മന്ത്രിയെന്ന നിലയിൽ ഇ പി ജയരാജൻ വഴിവിട്ട ഇടപെടലുകൾ നടത്തിയെന്നും അഴിമതി ഗൂഢാലോചനയും കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങളും അന്വേഷിക്കണമെന്നുമാണ് പരാതിയിലെ പ്രധാന ആവശ്യം. നിയമം ലംഘിച്ച് അനുമതി നൽകാൻ ആന്തൂർ നഗരസഭാ ചെയർപേഴ്സണും ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്നും പരാതിയിൽ ചേർത്തിട്ടുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജോസഫാണ് പരാതിക്കാരൻ.
