- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
കോട്ടയം: സോളാർ കേസിൽ സിബിഐയുടെ ക്ലീൻ ചിറ്റ് ലഭിച്ചതിൽ പ്രതികരണവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. അന്വേഷണത്തിന്‍റെ ഫലത്തെക്കുറിച്ച് ഒരു ഘട്ടത്തിലും ആശങ്ക ഉണ്ടായിരുന്നില്ലെന്നും സത്യം മറച്ചുവയ്ക്കാൻ കഴിയില്ലെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്നും ഉമ്മൻചാണ്ടി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. പൊതുജീവിതം ജനങ്ങള്‍ക്കു മുന്നില്‍ ഒരു തുറന്ന പുസ്തകമായിരുന്നു. തന്‍റെ മനസാക്ഷിക്ക് അനുസൃതമല്ലാത്ത ഒരു കാര്യവും താൻ ചെയ്തിട്ടില്ലെന്നും ഒന്നും മറച്ചുവെക്കാൻ ശ്രമിച്ചിട്ടില്ലെന്നും ഉമ്മൻചാണ്ടി കുറിപ്പിൽ പറയുന്നു. ഉമ്മൻചാണ്ടി, ബിജെപി നേതാവ് എ.പി അബ്ദുള്ളക്കുട്ടി ഉൾപ്പെടെ എല്ലാ പ്രതികളെയും സോളാർ പീഡനക്കേസില്‍ സിബിഐ കുറ്റവിമുക്തരാക്കിയിരുന്നു.
ദോഹ: ലോകത്തിലെ ഏറ്റവും വേഗതയേറിയ മൊബൈൽ ഇന്‍റർനെറ്റ് രാജ്യമായി ഖത്തർ. 2022 നവംബറിൽ നേടിയ ശരാശരി ഡൗൺലോഡ് വേഗതയായ 176.18 എംബിപിഎസ് ഡൗൺലോഡ് വേഗതയും ശരാശരി അപ്ലോഡ് വേഗതയായ 25.13 എംബിപിഎസും ഖത്തറിനെ ഈ നേട്ടത്തിന് അർഹരാക്കി. 2022 നവംബറിലെ സ്പീഡ്ടെസ്റ്റ് ഗ്ലോബൽ ഇൻഡക്സ് റാങ്കിംഗ് റിപ്പോർട്ട് അനുസരിച്ച് ഖത്തർ മുൻ റിപ്പോർട്ടിനേക്കാൾ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി. കൂടാതെ ഖത്തർ തലസ്ഥാനമായ ദോഹ, പടിഞ്ഞാറൻ നഗരമായ അൽ റയ്യാൻ എന്നിവ ലോകത്തിലെ ഏറ്റവും ഉയർന്ന മൊബൈൽ ഇന്‍റർനെറ്റ് വേഗതയുള്ള രണ്ട് മികച്ച നഗരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2022 ഫിഫ ലോകകപ്പിനുള്ള തയ്യാറെടുപ്പിനായി സർക്കാർ അടുത്തിടെ അധിക 5 ജി സ്പെക്ട്രം അനുവദിച്ചതും ഖത്തറിലെ മൊബൈൽ നെറ്റ്‌വർക്കുകളുടെ നവീകരണവുമാണ് ശ്രദ്ധേയമായ സ്പീഡ് ടെസ്റ്റ് ഫലങ്ങൾക്ക് കാരണമായത്.
കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോൽസവത്തിൽ മാസ്ക്കും സാനിറ്റൈസറും നിർബന്ധമാക്കികൊണ്ട് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. മേളയിൽ പങ്കെടുക്കുന്ന എല്ലാവർക്കും മാസ്കും സാനിറ്റൈസറും ഉണ്ടെന്ന് ഉറപ്പാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി നിർദേശം നൽകി. ജനുവരി മൂന്നിന് രാവിലെ 8.30ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തും. രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ആദ്യ ദിനം 23 ഇനങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. ആദ്യ ദിവസം എല്ലാ വേദികളിലും രാവിലെ 11 മണിക്കും മറ്റ് ദിവസങ്ങളിൽ രാവിലെ 9 മണിക്കും മത്സരങ്ങൾ ആരംഭിക്കും. കോടതി അപ്പീൽ വിധി ഇല്ലാതെ 14,000 പേർ മേളയിൽ പങ്കെടുക്കും. സംസ്കൃതോത്സവം, അറബി കലോത്സവം എന്നിവയും ഇതോടൊപ്പം നടക്കും. എ ഗ്രേഡ് നേടുന്ന വിദ്യാർത്ഥികൾക്ക് 1,000 രൂപയുടെ ഒറ്റത്തവണ സ്കോളർഷിപ്പ് നൽകും. അടുത്ത തവണ തുക വർദ്ധിപ്പിക്കും. ജനുവരി രണ്ടിന് രജിസ്ട്രേഷൻ ആരംഭിക്കും. മോഡൽ സ്കൂളാണ് രജിസ്ട്രേഷൻ കേന്ദ്രം. ഓരോ ജില്ലയ്ക്കും ഒരു കൗണ്ടർ സ്ഥാപിക്കും. കലാകാരൻമാരുടെ യാത്രയ്ക്കായി 30 കലോൽസവ…
ഹൗറ: ജാർഖണ്ഡ് നടി റിയ കുമാരിയെ അക്രമികൾ വെടിവെച്ചു കൊലപ്പെടുത്തി. പശ്ചിമബംഗാളിലെ ഹൗറയിലാണ് നടി കൊല്ലപ്പെട്ടത്. ദേശീയ പാതയിൽ കവർച്ചാ ശ്രമം ചെറുക്കുന്നതിനിടെയാണ് നടിക്ക് വെടിയേറ്റതെന്നാണ് പൊലീസ് പറയുന്നത്. കുടുംബസമേതം കൊൽക്കത്തയിലേക്ക് കാറിൽ പോകുമ്പോഴായിരുന്നു സംഭവം. റിയ കുമാരിയും ഭർത്താവും നിർമ്മാതാവുമായ പ്രകാശ് കുമാറും അവരുടെ രണ്ട് വയസുള്ള മകളും കാറിലുണ്ടായിരുന്നു. വിശ്രമിക്കാനായി മഹിഷ്രേഖ പ്രദേശത്ത് കാർ നിർത്തി പുറത്തേക്ക് വരുമ്പോഴാണ് മൂന്നംഗ സംഘം കവർച്ചയ്ക്ക് ശ്രമിച്ചതെന്ന് ഭർത്താവ് പറഞ്ഞു. പ്രകാശ് കുമാർ ആക്രമിക്കപ്പെടുന്നത് കണ്ട റിയ തടയാൻ ശ്രമിക്കുന്നതിനിടെ വെടിയുതിർക്കുകയായിരുന്നു. റിയയ്ക്ക് വെടിയേറ്റതോടെ സംഘം ഓടി രക്ഷപ്പെട്ടു. പരിക്കേറ്റിട്ടും സഹായം അഭ്യർത്ഥിച്ച് പ്രകാശ് മൂന്ന് കിലോമീറ്ററോളം വണ്ടിയോടിച്ചു. ഒടുവിൽ നാട്ടുകാർ എത്തി റിയയെ എസ്‌സിസി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കാൻ സഹായിച്ചു. എന്നാൽ, ആശുപത്രിയിലെത്തിയപ്പോൾ തന്നെ റിയ മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണെന്നും റിയയുടെ ഭർത്താവിനെ ചോദ്യം ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. കാർ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതായി പോലീസ്…
ഭാരത് ജോഡോ യാത്രയിൽ രാഹുലിന് സുരക്ഷ ഒരുക്കുന്നതിൽ കേന്ദ്രം വീഴ്ച്ച വരുത്തിയെന്ന് കോൺഗ്രസ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സുരക്ഷയിൽ വീഴ്ചയുണ്ടായെന്ന് ആരോപിച്ച് കോണ്‍ഗ്രസ്. ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. രാഹുൽ ഗാന്ധിക്ക് മതിയായ സുരക്ഷ നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. ശനിയാഴ്ച ഡൽഹിയിൽ പ്രവേശിച്ചതു മുതൽ ഭാരത് ജോഡോ യാത്രയുടെ സുരക്ഷയിൽ നിരവധി വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്ന് കെസി വേണുഗോപാൽ കത്തിൽ ആരോപിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലും ഇസഡ് പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തിയിയിട്ടുള്ള രാഹുൽ ഗാന്ധിക്ക് മതിയായ സംരക്ഷണം നൽകുന്നതിലും ഡൽഹി പോലീസ് പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് കത്തിൽ പറയുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് ഡൽഹി പോലീസ് വരുന്നത്. ഡൽഹി പോലീസ് ആവശ്യമായ നടപടികൾ സ്വീകരിക്കാത്തതിനാൽ കോണ്‍ഗ്രസ് പ്രവർത്തകരും ജോഡോ യാത്രയിൽ പങ്കെടുത്തവരും രാഹുൽ ഗാന്ധിക്ക് സംരക്ഷണം നൽകിയെന്നും കത്തിൽ പറയുന്നു. ഡൽഹി പോലീസ് മൂകസാക്ഷികളായി നിൽക്കുകയാണെന്നും കത്തിൽ ആരോപിക്കുന്നു.
മുംബൈ: 10 വർഷത്തിനിടെ ആദ്യമായി ഒരു പാക്കിസ്ഥാൻ ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യാനൊരുങ്ങുന്നു. ‘ദി ലെജൻഡ് ഓഫ് മൗല ജത്’ ഡിസംബർ 30ന് മഹാരാഷ്ട്രയിൽ റിലീസ് ചെയ്യും. എന്നാൽ ചിത്രം പ്രദർശിപ്പിക്കുന്നതിനെ മഹാരാഷ്ട്ര നവനിർമ്മാൺ സേന എതിർത്തു. സീ സ്റ്റുഡിയോസ്, മൂവിടൈം സിനിമ, ഓഗസ്റ്റ് എന്‍റർടെയ്ൻമെന്‍റ്, തിലക് എന്‍റർടെയ്ൻമെന്‍റ് എന്നിവയുൾപ്പെടെ തിയേറ്റർ ഉടമകൾക്കും വിവിധ വിതരണ കമ്പനികൾക്കും ചിത്രം പ്രദർശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് എംഎൻഎസ് കത്തയച്ചിട്ടുണ്ട്. ചിത്രം ഡിസംബർ 30ന് റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു ദശാബ്ദത്തിനിടെ ഇന്ത്യയിൽ റിലീസ് ചെയ്യുന്ന ആദ്യ പാകിസ്ഥാൻ ചിത്രമാണിത്. പാകിസ്ഥാനിൽ നിർമ്മിച്ച് പാകിസ്ഥാൻ അഭിനേതാക്കൾ അഭിനയിച്ച ചിത്രമാണ് ‘ദി ലെജൻഡ് ഓഫ് മൗല ജത്’. ചിത്രം ഉടൻ മഹാരാഷ്ട്രയിൽ റിലീസ് ചെയ്യാൻ മനപ്പൂർവ്വം പദ്ധതിയിടുന്നുണ്ടെന്നും എംഎൻഎസ് ആരോപിച്ചു. “എങ്ങനെയാണ് പാകിസ്ഥാൻ ഇന്ത്യാ വിരുദ്ധ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് വിശദീകരിക്കേണ്ട ആവശ്യമില്ല. പാകിസ്താനിലെ തീവ്രവാദ പ്രവർത്തനങ്ങളിൽ സൈനികരും പോലീസും പൗരന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്. ഞങ്ങൾ കാലാകാലങ്ങളിൽ അതിനെതിരെ പ്രതിഷേധിക്കുന്നു.…
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് നോ ഫിഷിംഗ് സോൺ പ്രഖ്യാപിക്കാൻ സർക്കാർ പദ്ധതിയിടുന്നുവെന്ന ചില മാധ്യമങ്ങളിലെ വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് തുറമുഖ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന പ്രദേശത്ത് തടസ്സമില്ലാതെ മത്സ്യബന്ധനത്തിനുള്ള ചില ക്രമീകരണങ്ങളെക്കുറിച്ച് മാത്രമാണ് സർക്കാർ ആലോചിക്കുന്നത്. മത്സ്യത്തൊഴിലാളികളുമായി ചർച്ച നടത്തിയ ശേഷം മാത്രമേ ഇത് അംഗീകരിക്കുകയുള്ളൂവെന്ന് തുറമുഖ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. മറിച്ചുള്ള മുഴുവൻ പ്രചാരണങ്ങളും വസ്തുതാപരമായി തെറ്റാണെന്ന് മന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. 2024 ഓടെ വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം പൂർത്തിയാക്കുമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. സെപ്റ്റംബർ അവസാനത്തോടെ ആദ്യ കപ്പൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതിനായി കടലിലെ കല്ല് നിക്ഷേപം ഇരട്ടിയാക്കായിട്ടുണ്ട്.
മലപ്പുറം: അരിയിൽ ഷുക്കൂർ വധക്കേസിലെ പ്രതിപ്പട്ടികയിൽ നിന്ന് പി.ജയരാജനെ ഒഴിവാക്കാൻ പി.കെ കുഞ്ഞാലിക്കുട്ടി ശ്രമിച്ചെന്ന ആരോപണം മുസ്ലിം ലീഗ് തള്ളി. ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിക്കെതിരായ അഭിഭാഷകന്‍റെ ആരോപണം വ്യാജമാണെന്നും ലീഗിനെയും നേതാക്കളെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. മുസ്ലിം ലീഗിനെയും നേതാക്കളെയും അപകീർത്തിപ്പെടുത്താനുള്ള ഗൂഡാലോചനയാണിതെന്നും ഗൂഢാലോചനയുടെ കേന്ദ്രം യു.ഡി.എഫിനകത്തോ പുറത്തോ ആണോ എന്നത് അന്വേഷണത്തിലൂടെ പുറത്തുവരേണ്ടതുണ്ടെന്നും പിഎംഎ സലാം പറഞ്ഞു. അരിയിൽ ഷുക്കൂർ വധക്കേസിൽ പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്താതിരിക്കാൻ പി.കെ. കുഞ്ഞാലിക്കുട്ടി പൊലീസിൽ സമ്മർദ്ദം ചെലുത്തിയെന്ന അഭിഭാഷകൻ ടി.പി ഹരീന്ദ്രന്‍റെ വെളിപ്പെടുത്തൽ ഗുരുതരമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ നേരത്തെ പറഞ്ഞിരുന്നു. ഹരീന്ദ്രനെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുമെന്നും സുധാകരൻ പറഞ്ഞിരുന്നു.
ദക്ഷിണേന്ത്യൻ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പൊന്നിയിൻ സെൽവൻ 2. മണിരത്നമാണ് രണ്ട് ഭാഗങ്ങളുള്ള ചിത്രം സംവിധാനം ചെയ്യുന്നത്. സെപ്റ്റംബറിൽ പുറത്തിറങ്ങിയ പൊന്നിയിൻ സെൽവൻ 1ന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. വൻ താരനിര അണിനിരന്ന ചിത്രം ബോക്സ് ഓഫീസിലും വൻ വിജയമായിരുന്നു. ആദ്യ ഭാഗം പുറത്തിറങ്ങി മൂന്ന് മാസത്തിന് ശേഷമാണ് ‘പൊന്നിയിൻ സെൽവൻ 2’ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത വർഷം ഏപ്രിൽ 28ന് ചിത്രം തിയേറ്ററുകളിലെത്തും. പൊന്നിയിൻ സെൽവന്‍റെ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് റിലീസ് വാർത്ത പങ്കുവച്ചത്. വിക്രം, ജയം രവി, കാർത്തി, ഐശ്വര്യ റായ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഒരു ഹ്രസ്വ വീഡിയോയും അവർ പുറത്തിറക്കിയിട്ടുണ്ട്. പ്രശസ്ത എഴുത്തുകാരൻ കൽക്കി എഴുതിയ ലോകപ്രശസ്ത ചരിത്ര നോവലിനെ ആസ്പദമാക്കി മണിരത്നം സംവിധാനം ചെയ്ത ചിത്രമാണ് പൊന്നിയിൻ സെൽവൻ. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്തത്. രണ്ടാം ഭാഗവും…
തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ ഉമ്മൻചാണ്ടിക്ക് ക്ലീൻ ചിറ്റ് നൽകിയതിനെതിരെ ഹർജി നൽകില്ലെന്നും ഉമ്മൻചാണ്ടിക്കെതിരെ ഇനി നിയമനടപടി സ്വീകരിക്കില്ലെന്നുമുള്ള നിലപാട് പരാതിക്കാരി മാറ്റി. രാവിലെ നിയമനടപടി സ്വീകരിക്കില്ലെന്ന് പറഞ്ഞ പരാതിക്കാരി ഉമ്മൻചാണ്ടിക്ക് സി.ബി.ഐയുടെ ക്ലീൻ ചിറ്റിനെതിരെ ഹർജി നൽകുമെന്ന് ഉച്ചയോടെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ആറ് കേസുകളിലും ഹർജി നൽകുമെന്നും നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുമെന്നും പരാതിക്കാരി പറഞ്ഞു. അബ്ദുള്ളക്കുട്ടിയെ വെള്ളപൂശാൻ ബാക്കിയുള്ള പ്രതികൾക്ക് സി.ബി.ഐ ക്ലീൻ ചിറ്റ് നൽകിയെന്നും പരാതിക്കാരി പറഞ്ഞു.
