Author: News Desk

കണ്ണൂര്‍: ഡിവൈഎഫ്ഐ നേതാവ് എം.ഷാജർ ആകാശ് തില്ലങ്കേരിക്ക് ട്രോഫി നൽകിയ സംഭവത്തിൽ വീഴ്ചയുണ്ടായെന്ന് സിപിഎം പ്രാദേശിക നേതൃത്വം. പരിപാടി സംഘടിപ്പിച്ചവർക്ക് തെറ്റുപറ്റിയെന്ന് തില്ലങ്കേരി ലോക്കൽ കമ്മിറ്റി അറിയിച്ചു. കളങ്കിതരായവരും ഫോട്ടോ ഉപയോഗിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു. വീഴ്ച വരുത്തിയവർക്കെതിരെ പാർട്ടി നടപടിയെടുത്തതായും വാർത്താക്കുറിപ്പിൽ പറയുന്നു. എന്നാൽ ആർക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന കാര്യത്തിൽ വിശദീകരണമില്ല.

Read More

മഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ ക്രിസ്റ്റ്യാനോ ജൂനിയറും മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു. റൊണാൾഡോ യുണൈറ്റഡ് വിട്ടതിന് പിന്നാലെ മകനും ഇപ്പോൾ ഇംഗ്ലീഷ് ക്ലബ്ബിന്‍റെ യൂത്ത് അക്കാദമിയോട് വിടപറഞ്ഞിരിക്കുകയാണ്. ക്രിസ്റ്റ്യാനോ ജൂനിയർ റയൽ മാഡ്രിഡ് അക്കാദമിയുമായി പുതിയ കരാർ ഒപ്പുവെച്ചു. നേരത്തെ റയലിന്‍റെ അക്കാദമിയിൽ കളിച്ചിട്ടുള്ള ക്രിസ്റ്റ്യാനോ ജൂനിയർ 20 മത്സരങ്ങളിൽ നിന്ന് 50 ഗോളുകൾ നേടിയിട്ടുണ്ട്. റൊണാൾഡോ റയൽ മാഡ്രിഡ് വിട്ട് ഇറ്റാലിയൻ ക്ലബ് യുവന്‍റസിലേക്ക് ചേക്കേറിയതിനെ തുടർന്ന് 2018 ൽ ക്രിസ്റ്റ്യാനോ ജൂനിയർ റയലിന്‍റെ യൂത്ത് അക്കാദമി വിട്ടു. പിന്നീട് യുണൈറ്റഡിന്‍റെ അക്കാദമിയിൽ ചേർന്നു.

Read More

വത്തിക്കാന്‍: പോപ്പ് എമിരറ്റ്സ് ബെനഡിക്ട് പതിനാറാമന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ. ബുധനാഴ്ച വിശ്വാസികളെ അഭിസംബോധന ചെയ്യവെയാണ് ഫ്രാൻസിസ് മാർപാപ്പ തന്‍റെ മുൻഗാമിയുടെ ആരോഗ്യസ്ഥിതി അറിയിച്ചത്. ബെനഡിക്ട് പതിനാറാമൻ ഒൻപത് വർഷം മുൻപാണ് രാജിവച്ചത്. ബെനഡിക്ട് പതിനാറാമന് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്നും ഫ്രാൻസിസ് മാർപാപ്പ അഭ്യർത്ഥിച്ചു. പ്രായാധിക്യം കാരണം കഴിഞ്ഞ ഏതാനും മണിക്കൂറുകളായി അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണെന്ന് വത്തിക്കാൻ വക്താവ് സ്ഥിരീകരിച്ചു. ഡോക്ടർമാരുടെ ഒരു സംഘം അദ്ദേഹത്തെ നിരീക്ഷിച്ച് വരികയാണ്. ബുധനാഴ്ച വിശ്വാസികളെ അഭിസംബോധന ചെയ്ത ശേഷം ഫ്രാൻസിസ് മാർപാപ്പ ബെനഡിക്ട് പതിനാറാമനെ സന്ദർശിച്ചു.

Read More

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുകയാണ്. ചൈനയിലടക്കം വ്യാപനത്തിന് കാരണമായ ബിഎഫ് 7 വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ, ജാഗ്രതാ സന്ദേശങ്ങൾക്കൊപ്പം വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുന്നവരും കുറവല്ല. അത്തരമൊരു വൈറൽ സന്ദേശത്തിൽ കേന്ദ്രസർക്കാർ വ്യക്തത വരുത്തി അധികം വൈകാതെ തന്നെ മറ്റൊരു വ്യാജസന്ദേശം കൂടി എത്തി. പിഐബി (പ്രസ് ഇൻഫർമേഷൻ ബ്യൂറോ) ട്വിറ്ററിൽ വൈറലായ വ്യാജ സന്ദേശവും അതിന്‍റെ യാഥാർത്ഥ്യവും പങ്കുവെച്ചിട്ടുണ്ട്. കോവിഡിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വിവരങ്ങൾ പങ്കുവയ്ക്കുന്നത് കുറ്റകരമാണെന്നായിരുന്നു സന്ദേശത്തിന്‍റെ ഉള്ളടക്കം. എല്ലാ ഗ്രൂപ്പ് അംഗങ്ങളും കേന്ദ്രസർക്കാരിന്റെ ഉത്തരവിനെക്കുറിച്ച് ബോധവാൻമാരാകണമെന്നും സർക്കാർ ഏജൻസികൾക്ക് മാത്രമേ കോവിഡുമായി ബന്ധപ്പെട്ട പോസ്റ്റുകൾ പങ്കിടാൻ കഴിയൂവെന്നും സന്ദേശത്തിൽ പറയുന്നു. തെറ്റായ സന്ദേശങ്ങളോ പോസ്റ്റുകളോ ഷെയർ ചെയ്താൽ ഗ്രൂപ്പ് അഡ്മിനും അംഗങ്ങൾക്കുമെതിരെ ഐടി ആക്ട് പ്രകാരം കേസെടുക്കുമെന്നും ജാഗ്രത പാലിക്കണമെന്നും പോസ്റ്റിൽ പറയുന്നു. എന്നാൽ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്കിംഗ് വിഭാഗം ഇത് ശരിയല്ലെന്ന് വ്യക്തമാക്കി. കോവിഡിനെക്കുറിച്ചുള്ള പോസ്റ്റുകൾ പങ്കിടുന്നത് കേന്ദ്ര സർക്കാർ…

Read More

തൃശൂർ: പെണ്‍കുട്ടിയെ പീഡിപ്പിച്ച പുരോഹിതന് ഏഴ് വർഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ചു. തൃശൂർ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ആമ്പല്ലൂർ സ്വദേശി രാജു കൊക്കനാണ് ശിക്ഷിക്കപ്പെട്ടത്. പെൺകുട്ടിയെ പ്രാർത്ഥനാ പരിശീലനത്തിന് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. പിഴയടച്ചില്ലെങ്കിൽ അഞ്ച് മാസം കൂടി ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും. പിഴ തുക അതിജീവിച്ചയാൾക്ക് നൽകണം. അറസ്റ്റിന് പിന്നാലെ വൈദികനെ സഭ സസ്പെൻഡ് ചെയ്തിരുന്നു. 2014ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Read More

ദുബായ്: ആളുമാറി അക്കൗണ്ടിലെത്തിയ പണം തിരികെ നൽകാൻ വിസമ്മതിച്ചതിന് ഒരു ഇന്ത്യക്കാരന് ഒരു മാസം തടവും പിഴയും വിധിച്ചു. അക്കൗണ്ടിലെത്തിയ 5.70 ലക്ഷം ദിർഹം(1.25 കോടി രൂപ) തിരികെ നൽകാത്തതിനാണ് ദുബായ് ക്രിമിനൽ കോടതി ശിക്ഷ വിധിച്ചത്. ശിക്ഷാകാലാവധി കഴിഞ്ഞാൽ ഇയാളെ നാടുകടത്തും. പ്രതിയുടെ പേര് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഒരു മെഡിക്കൽ ഉപകരണ വിതരണ കമ്പനിയിൽ നിന്നുള്ള പണം ഇയാളുടെ അക്കൗണ്ടിൽ എത്തി. പണം എവിടെ നിന്നാണ് വന്നതെന്ന് അറിയില്ലെന്നും ഇയാൾ കോടതിയെ അറിയിച്ചു. പണം ലഭിച്ചയുടൻ 52000 ദിർഹം വാടകയായും മറ്റ് ബില്ല് തുകകളായും ഉപയോഗിച്ചു. തുക തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് കമ്പനി അധികൃതർ ഇയാളെ ബന്ധപ്പെട്ടെങ്കിലും വിസമ്മതിച്ചു. പല തവണ ആവശ്യപ്പെട്ടെങ്കിലും തിരിച്ചയച്ചില്ല. ഈ കമ്പനിയിൽ നിന്നുള്ള അതേ പണമാണോ എന്ന് ഉറപ്പില്ലാത്തതിനാൽ പണം തിരികെ നൽകിയില്ലെന്ന് ഇയാൾ അവകാശപ്പെട്ടു. പണം അയയ്ക്കുന്ന സമയത്ത് ജീവനക്കാരന്‍റെ ഭാഗത്തുനിന്നുണ്ടായ പിഴവാണ് അക്കൗണ്ട് മാറ്റത്തിന് കാരണമെന്ന് കമ്പനി…

Read More

തിരുവനന്തപുരം: സർവേ നമ്പർ ഉൾപ്പെടുത്തിയ ബഫർ സോൺ മാപ്പ് വനംവകുപ്പ് പ്രസിദ്ധീകരിച്ചു. ഇക്കാര്യത്തിൽ പരാതിയുണ്ടെങ്കിൽ ജനുവരി ഏഴിനകം ഫയൽ ചെയ്യാം. കരട് ഇന്നലെയാണ് പ്രസിദ്ധീകരിച്ചത്. എന്നാൽ കരട് ഭൂപടത്തിൽ പിശകുകളുണ്ടെന്ന് വിദഗ്ധ സമിതി തന്നെ കണ്ടെത്തി. ഇതേതുടർന്ന് സമിതി ഓൺലൈനായി യോഗം ചേർന്ന് പിശകുകൾ തിരുത്തി മാപ്പ് പ്രസിദ്ധീകരിക്കണമെന്ന് നിർദ്ദേശിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ സർവേ നമ്പറുകളുള്ള ഒരു ഭൂപടം പ്രസിദ്ധീകരിച്ചു. അതേസമയം ബഫർ സോണുമായി ബന്ധപ്പെട്ട് പരിശോധന നടത്താൻ നിയോഗിച്ച വിദഗ്ധ സമിതിയുടെ കാലാവധി സർക്കാർ നീട്ടി. 2023 ഫെബ്രുവരി 28 വരെയാണ് കാലാവധി നീട്ടിയത്. 2022 ഡിസംബർ വരെയായിരുന്നു സമിതിയുടെ കാലാവധി. ബഫർ സോണുകളിൽ നേരിട്ടുള്ള പരിശോധന പൂർത്തിയാകാത്ത സാഹചര്യത്തിലാണ് കാലാവധി നീട്ടിയത്. ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ അധ്യക്ഷനായ സമിതിയിൽ പരിസ്ഥിതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, പ്രിൻസിപ്പൽ ചീഫ് കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ്, പ്രിൻസിപ്പൽ ചീഫ് കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ്(വന്യജീവി)…

Read More

മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഒരു വർഷത്തിലേറെയായി ജയിലിൽ കഴിഞ്ഞ മഹാരാഷ്ട്ര മുൻ മന്ത്രി അനിൽ ദേശ്മുഖ് മുംബൈയിലെ ആർതർ റോഡ് ജയിലിൽ നിന്ന് മോചിതനായി. അദ്ദേഹത്തിന് എൻസിപി നേതാക്കളും അനുഭാവികളും ഊഷ്മളമായ സ്വീകരണം നൽകി. “ഒരു കുറ്റവും ചുമത്താതെയാണ് എന്നെ ജയിലിലടച്ചത്. എന്നാൽ ഒടുവിൽ എനിക്ക് കോടതിയിൽ നിന്ന് നീതി ലഭിച്ചു. രാജ്യത്തെ പുതിയ സർക്കാരിൽ എനിക്ക് വിശ്വാസമുണ്ട്. ഇന്ത്യൻ ഭരണഘടനയിൽ ഞാൻ വിശ്വസിക്കുന്നു” – ജയിൽ മോചിതനായ ശേഷം അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഡിസംബർ 12ന് ബോംബെ ഹൈക്കോടതി ദേശ്മുഖിന് ജാമ്യം അനുവദിച്ചെങ്കിലും സുപ്രീം കോടതിയിൽ ചോദ്യം ചെയ്യാൻ സിബിഐ സമയം ചോദിച്ചതിനെ തുടർന്ന് ജഡ്ജി ഉത്തരവ് 10 ദിവസത്തേക്ക് സ്റ്റേ ചെയ്യുകയായിരുന്നു. സിബിഐയാണ് സുപ്രീം കോടതിയെ സമീപിച്ചത്. കോടതി ശൈത്യകാല അവധിയിലായതിനാൽ ജനുവരിയിൽ കോടതി വീണ്ടും തുറന്ന ശേഷം മാത്രമേ അപ്പീൽ കേൾക്കാൻ കഴിയൂ. കള്ളപ്പണം ഇടപാട് ആരോപിച്ച് 2021 നവംബറിലാണ് ദേശ്മുഖിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി)…

Read More

തിരുവനന്തപുരം: കൊച്ചി നഗരത്തിന് പിന്നാലെ തിരുവനന്തപുരത്തേക്കും ജിയോ ട്രൂ 5ജി സർവീസ് വരുന്നു. ബുധനാഴ്ച മുതൽ തിരുവനന്തപുരത്തെ ജിയോ ഉപയോക്താക്കൾക്ക് അധിക ചെലവില്ലാതെ 1 ജിബിപിഎസ്+ വേഗതയിൽ അൺലിമിറ്റഡ് ഡാറ്റ ഉപയോഗിക്കാനുള്ള ജിയോ വെൽക്കം ഓഫർ ലഭിക്കും. ജിയോ 6000 കോടി രൂപയാണ് 5ജി നെറ്റ് വർക്കിനായി കേരളത്തിൽ നിക്ഷേപിച്ചത്. 4ജി നെറ്റ് വർക്കിനെ ആശ്രയിക്കാത്ത 5 ജി നെറ്റ് വർക്ക് വിന്യസിച്ച ഏക കമ്പനിയാണ് ജിയോ. സ്റ്റാൻഡലോൺ 5 ജി ഉപയോഗിച്ച്, ലോ ലേറ്റൻസി കണക്റ്റിവിറ്റി, മെഷീൻ-ടു-മെഷീൻ കമ്മ്യൂണിക്കേഷൻ, 5 ജി വോയ്സ്, എഡ്ജ് കമ്പ്യൂട്ടിംഗ്, നെറ്റ്‌വര്‍ക്ക് സ്‌ലൈസിംഗ് തുടങ്ങിയ സേവനങ്ങളും ജിയോ വാഗ്ദാനം ചെയ്യും. ഉപഭോക്താക്കൾക്ക് 5 ജി സേവനങ്ങൾ ലഭിക്കുന്നതിന് അവരുടെ സിം കാർഡുകൾ മാറ്റേണ്ടതില്ല. 5ജിയെ പിന്തുണയ്ക്കുന്ന ഫോണിന് പോസ്റ്റ്പെയ്ഡ് കണക്ഷനോ 239 രൂപയോ അതിന് മുകളിലോ ഉള്ള അടിസ്ഥാന പ്രീപെയ്ഡ് റീചാർജോ ഉണ്ടായിരിക്കണം. കൂടാതെ ഉപഭോക്താവ് 5ജി കവറേജുള്ള സ്ഥലത്താണ് കൂടുതല്‍ സമയമെങ്കില്‍ ജിയോ…

Read More

ഡൽഹി: ജനുവരി പകുതിയോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അടുത്ത 40 ദിവസം നിർണായകമാണെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. വിദേശത്ത് നിന്ന് വരുന്നവരിൽ കോവിഡ് വർദ്ധിച്ചതാണ് ആശങ്കയ്ക്ക് പിന്നിലെ കാരണം. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വിദേശത്ത് നിന്നെത്തിയ 39 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇത് കണക്കിലെടുത്താണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നാളെ വിമാനത്താവളങ്ങൾ സന്ദർശിക്കും. കഴിഞ്ഞ കോവിഡ് തരംഗത്തിന്‍റെ മാതൃക കണക്കിലെടുത്താണ് പുതിയ വിലയിരുത്തൽ. നേരത്തെ, കിഴക്കൻ ഏഷ്യയിൽ പൊട്ടിപ്പുറപ്പെട്ട് 30 മുതൽ 35 ദിവസത്തിനുള്ളിൽ ഇന്ത്യയിൽ രോഗവ്യാപനം നടന്നിരുന്നു. പുതിയ കോവിഡ് തരംഗമുണ്ടായാലും മരണം, ആശുപത്രിവാസം തുടങ്ങിയ ഗുരുതര സാഹചര്യങ്ങൾ കുറവായിരിക്കുമെന്നാണ് മന്ത്രാലയം കരുതുന്നത്.

Read More