Author: News Desk

ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. ചുങ്കം കന്നിട്ട ബോട്ട് ജെട്ടിക്ക് സമീപം നിർത്തിയിട്ടിരുന്ന ഹൗസ് ബോട്ട് ആണ് മുങ്ങിയത്. ക്രിസ്മസ് അവധിക്കാലം ആഘോഷിക്കാൻ കേരളത്തിലെത്തിയ ആന്ധ്രാപ്രദേശിൽ നിന്നുള്ള നാലുപേരാണ് ഹൗസ്ബോട്ടിൽ ഉണ്ടായിരുന്നത്. ആന്ധ്രാപ്രദേശ് സ്വദേശി രാമചന്ദ്ര റെഡ്ഡിയാണ് മുങ്ങിമരിച്ചത്. ബോട്ടിലുണ്ടായിരുന്ന മറ്റ് മൂന്ന് ആന്ധ്രാ പൗരൻമാരെയും ഒരു ജീവനക്കാരനെയും മറ്റ് ഹൗസ് ബോട്ടുകളുടെ ജീവനക്കാർ മുങ്ങിത്താഴും മുമ്പ് പുറത്തെത്തിച്ചു. ഹൗസ് ബോട്ടിന്‍റെ അടിയിലെ പലക തകർന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കുതിരപ്പന്തി സ്വദേശി മിൽട്ടന്‍റെ ഉടമസ്ഥതയിലുള്ള വൈറ്റ് ഓർക്കിഡ് എന്ന ഹൗസ് ബോട്ടാണ് മുങ്ങിയത്. സംഭവസമയത്ത് സുനന്ദൻ എന്ന ഹൗസ് ബോട്ട് ജീവനക്കാരൻ ബോട്ടിലുണ്ടായിരുന്നു.

Read More

ന്യൂഡൽഹി: ഇന്ത്യൻ നിർമ്മിത ചുമ മരുന്ന് കഴിച്ചതിനെ തുടർന്ന് പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗാംബിയയിൽ 70 കുട്ടികൾ വൃക്ക തകരാറിലായി മരിച്ചെന്ന വിവാദങ്ങൾ കെട്ടടങ്ങും മുമ്പ് ഉസ്ബെക്കിസ്ഥാനിലും സമാനമായ മരണം. ഉത്തർപ്രദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മരിയോൺ ബയോടെക് നിർമ്മിച്ച ‘ഡോക്-1 മാക്സ്’ എന്ന ചുമ സിറപ്പും ഗുളികകളും കഴിച്ച് 18 കുട്ടികൾ മരിച്ചതായി ഉസ്ബെക്കിസ്ഥാൻ ആരോഗ്യ മന്ത്രാലയം. ഉസ്ബെക്കിസ്ഥാൻ സർക്കാരിന്റെ പരാതിയിൽ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അന്വേഷണം ആരംഭിച്ചു. പനിക്കും ചുമയ്ക്കും ഡോക്ടർ നിർദ്ദേശിച്ച ഡോക്-1 മാക്സ് കഴിച്ച കുട്ടികളെ കടുത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉസ്ബെക്കിസ്ഥാൻ ആരോഗ്യ മന്ത്രാലയത്തിന്‍റെ പ്രാഥമിക ലബോറട്ടറി പഠനങ്ങൾ കാണിക്കുന്നത് ഡോക് -1 മാക്സ് സിറപ്പിൽ ഗാംബിയയിലെ മരണങ്ങൾക്ക് കാരണമായ എഥിലീൻ ഗ്ലൈക്കോൾ എന്ന മാരകമായ രാസവസ്തു അടങ്ങിയിരിക്കുന്നു എന്നാണ്. മരിയോൺ ബയോടെക് വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

Read More

പമ്പ: ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടലിലൂടെ പമ്പയിലെ കയത്തിൽ അകപ്പെട്ട തീർത്ഥാടകർക്ക് പുതുജീവൻ. ശബരിമലയിൽ പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന ഇ.എൻ സുഭാഷ് ആണ് അന്നദാനപ്പന്തലിന് അരികിലെ കടവിൽ നിന്നും ഒഴുക്കിൽപ്പെട്ട 3 പേരെ സാഹസികമായി രക്ഷിച്ചത്. കയത്തിൽപ്പെട്ട രണ്ടുപേരെ രക്ഷിക്കാനെത്തിയ മറ്റൊരാളും അപകടത്തിൽപ്പെടുകയായിരുന്നു. സംഭവ സ്ഥലത്തുണ്ടായിരുന്ന സുഭാഷ് പഴ്‌സും, വയർലെസ് സെറ്റും സഹപ്രവർത്തകനെ ഏല്പിച്ച് സമയം പാഴാക്കാതെ നദിയിലേക്ക് ചാടി 3 പേരെയും രക്ഷിച്ചു. കർണ്ണാടകയിൽ നിന്നെത്തിയ ശ്രീധർ (32), ചന്ദു(23), ഗൗതം(20) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. പേരാമ്പ്ര എരവട്ടൂർ ഏരത്ത് മുക്കിൽ എരത്തോളി മിത്തൽ ആരാമം വീട്ടിൽ താമസിക്കുന്ന സുഭാഷ് 15 വർഷമായി കേരള പൊലീസിന്റെ ഭാഗമാണ്. നിലവിൽ വടകര പൊലീസ് കൺട്രോൾ റൂമിൽ സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥനാണ്. 3 ജീവനുകൾ രക്ഷിക്കാനായതിന്റെ സന്തോഷത്തോടെയാണ് 10 ദിവസത്തെ ഡ്യൂട്ടി പൂർത്തിയാക്കി അദ്ദേഹം മടങ്ങുന്നത്.

Read More

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിൽ മുൻ മുഖ്യമന്ത്രിയും തെലുങ്കുദേശം പാർട്ടി നേതാവുമായ എൻ ചന്ദ്രബാബു നായിഡുവിന്‍റെ റോഡ് ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ ഉൾപ്പെടെ എട്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. തിരക്കിനിടെ ഓടയിൽ വീണാണ് എട്ടുപേരും മരിച്ചതെന്നാണ് വിവരം. ബുധനാഴ്ച വൈകുന്നേരം നായിഡുവിന്‍റെ വാഹനവ്യൂഹം ഈ പ്രദേശത്തിലൂടെ കടന്നുപോകുന്നതിനിടെയാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെ തുടർന്ന് റോഡ് ഷോ റദ്ദാക്കിയ നായിഡു മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് മെച്ചപ്പെട്ട വൈദ്യസഹായം ഉറപ്പാക്കാൻ അദ്ദേഹം പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടു.

Read More

ന്യൂഡൽഹി: ചൈനയിൽ നിന്നും മറ്റ് 5 രാജ്യങ്ങളിൽ നിന്നും വരുന്ന യാത്രക്കാർക്ക് അടുത്തയാഴ്ച മുതൽ ആർടി-പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയേക്കും. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോങ്, തായ്ലൻഡ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്ന് എത്തുന്ന അന്താരാഷ്ട്ര യാത്രക്കാർ ‘എയർ സുവിധ’ ഫോം പൂരിപ്പിച്ച് 72 മണിക്കൂർ മുൻപുള്ള ആർടി-പിസിആർ പരിശോധനാ ഫലം കൈയിൽ കരുതണം. അടുത്തയാഴ്ച മുതൽ ഇത് നിർബന്ധമാക്കുമെന്നാണ് വിവരം. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ 6,000 പേരെ പരിശോധിച്ചതിൽ 39 അന്താരാഷ്ട്ര യാത്രക്കാർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ജനുവരിയിൽ ഇന്ത്യയിൽ കൊവിഡ് കേസുകളിൽ വർദ്ധനവിനുള്ള സാധ്യതയുമുണ്ട്. അടുത്ത 40 ദിവസം നിർണായകമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈനയും ദക്ഷിണ കൊറിയയും ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ജാഗ്രതാ നിർദേശം നൽകുകയും ഏത് സാഹചര്യവും നേരിടാൻ തയ്യാറാകാൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Read More

ന്യൂഡൽഹി: ചൈന ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുകയാണ്. ചൈനയിൽ പടരുന്ന വകഭേദങ്ങളിലൊന്നായ ബിഎഫ് 7 ഇന്ത്യയിലും റിപ്പോർട്ട് ചെയ്തതോടെ പ്രതിരോധ നടപടികൾ ഇവിടെയും ശക്തിപ്പെടുത്തുകയാണ്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ഒന്നല്ല, 4 വകഭേദങ്ങളാണ് ചൈനയിലെ കൊവിഡ് വർധനവിന് പിന്നിലെന്നും കേന്ദ്രസർക്കാരിന്റെ കൊവിഡ് പാനൽ തലവനായ എൻ.കെ അറോറ വ്യക്തമാക്കി. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അറോറ ഇക്കാര്യം വ്യക്തമാക്കിയത്. ചൈനയിലെ നിലവിലെ വ്യാപനത്തിന് പിന്നിൽ ബിഎഫ് 7 മാത്രമല്ലെന്നും ബി.എൻ, ബി.ക്യു, എസ്.വി.വി വകഭേദങ്ങളാണെന്നും അറോറ പറഞ്ഞു. ചൈനയിൽ കോവിഡ് കേസുകളിൽ 15 ശതമാനം മാത്രമാണ് ബിഎഫ് 7 വകഭേദം മൂലം റിപ്പോർട്ട് ചെയ്യപ്പെട്ടത്. അമ്പത് ശതമാനം ബിഎൻ, ബിക്യു ശ്രേണികളിൽ നിന്നുള്ളവരാണ്. 10 മുതൽ 15 ശതമാനം വരെ എസ്.വി.വി വേരിയന്‍റിൽ നിന്നുള്ളതാണെന്ന് അറോറ പറയുന്നു. ഇന്ത്യ അമിതമായി ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും അറോറ പറഞ്ഞു. ഒന്നും രണ്ടും മൂന്നും കോവിഡ് തരംഗങ്ങളിൽ നിന്നുള്ള വാക്സിനുകളിലൂടെയും തുടർച്ചയായ…

Read More

തിരുവനന്തപുരം: വർക്കലയിൽ പതിനേഴുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ഗോപുവിനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്താനായില്ല. നാട്ടുകാരുടെ പ്രതിഷേധവും സംഘർഷാവസ്ഥയും കാരണം പ്രതിയെ തിരികെ കൊണ്ടുപോയി. ആറ്റിങ്ങൽ എംഎൽഎ ഒ.എസ് അംബികയ്ക്കെതിരെയും നാട്ടുകാർ പ്രതിഷേധിച്ചു. സംഗീതയുടെ മൃതദേഹം സംസ്കരിച്ച ശേഷമാണ് എം.എൽ.എ എത്തിയത്. ഇതോടെയാണ് നാട്ടുകാർ പ്രതിഷേധിച്ചത്. എം.എൽ.എ.യുടെ വാഹനം നാട്ടുകാരും ബന്ധുക്കളും ഉൾപ്പെടെയുള്ളവർ അരമണിക്കൂറോളം വളഞ്ഞു. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയും വടശേരിക്കോണം സ്വദേശിനിയുമായ സംഗീതയാണ് മരിച്ചത്. പ്രണയബന്ധത്തിൽ നിന്ന് പിൻമാറിയതിലുള്ള വിദ്വേഷമാണ് സുഹൃത്തായ പള്ളിക്കൽ സ്വദേശി ഗോപുവിനെ കൊലപാതകത്തിലേക്ക് നയിച്ചത്. പുലർച്ചെ 1.30 ഓടെയാണ് ദാരുണമായ സംഭവം നടന്നത്.  പള്ളിക്കൽ സ്വദേശിയും ടാപ്പിംഗ് തൊഴിലാളിയുമായ ഗോപു സംഗീതയുടെ വീടിന് സമീപമെത്തി.  സംഗീതയെ അവളുടെ വീടിനടുത്തുള്ള ഇടവഴിയിലേക്ക് വിളിച്ചുവരുത്തി. കയ്യിലെ കത്തിയെടുത്ത് കഴുത്തറുത്തു. കഴുത്തിൽ ആഴത്തിലുള്ള മുറിവുണ്ടായിരുന്ന സംഗീത വീടിന്‍റെ മുന്നിലെത്തി വാതിലിൽ മുട്ടി. അയൽവാസികൾ ഓടിയെത്തി ആശുപത്രിയിൽ കൊണ്ടുപോകും മുമ്പ് ഗോപു രക്ഷപ്പെട്ടിരുന്നു. ആശുപത്രിയിലെത്തും മുമ്പേ സംഗീത മരിച്ചിരുന്നു. സംഗീതയുടെ…

Read More

തിരുവനന്തപുരം: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളുടെയും പ്രവർത്തകരുടെയും വീടുകളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) സംസ്ഥാന വ്യാപകമായ റെയ്ഡ്. പുലർച്ചെയാണ് എൻഐഎ സംഘം കേരളത്തിലെത്തിയത്. എറണാകുളത്ത് എട്ടിടത്തും ആലപ്പുഴയിൽ നാലിടത്തുമാണ് പരിശോധന നടത്തുന്നത്. തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളിലും പരിശോധന നടക്കുന്നുണ്ട്. സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന നിസാറിന്‍റെ പത്തനംതിട്ടയിലെ വീട്ടിലും പരിശോധന നടത്തി. ആലപ്പുഴയിൽ ചിന്തൂർ, വണ്ടാനം, വീയപുരം, ഓച്ചിറ എന്നിവിടങ്ങളിലും എറണാകുളം ജില്ലയിൽ ആലുവ, എടവനക്കാട്, വൈപ്പിൻ പ്രദേശങ്ങളിലുമാണ് പരിശോധന. രാവിലെ മുതൽ പ്രവർത്തകരുടെ സ്ഥാപനങ്ങളിലും പരിശോധന നടക്കുന്നുണ്ട്. പോപ്പുലർ ഫ്രണ്ടിന്‍റെ പ്രധാന സാമ്പത്തിക സ്രോതസ്സ് ഗൾഫ് രാജ്യങ്ങളാണെന്ന് എൻഐഎ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പോപ്പുലർ ഫ്രണ്ടിന്‍റെ നൂറിലധികം ബാങ്ക് അക്കൗണ്ടുകളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്നാണ് സൂചന. ഗൾഫ് രാജ്യങ്ങളിൽ മറ്റു പേരുകളിൽ സംഘടന രൂപീകരിച്ച് ഇതിലൂടെ പിരിച്ചെടുത്ത പണം നാട്ടിലേക്ക് കൊണ്ടുവരുന്നതായി കണ്ടെത്തി.

Read More

ന്യൂഡല്‍ഹി: ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ലോകത്ത് ഉത്പ്പാദിപ്പിക്കുന്ന ഭക്ഷണത്തിന്‍റെ അളവും കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവും തമ്മിൽ വലിയ അന്തരമുണ്ട്. ഐക്യരാഷ്ട്രസഭയുടെ എന്‍വയോണ്‍മെന്റ് പ്രോഗ്രാമിന്‍റെ 2021 ലെ ഭക്ഷ്യമാലിന്യ സൂചിക റിപ്പോർട്ട് അനുസരിച്ച് പ്രതിവർഷം 1 കോടി ടൺ ഭക്ഷ്യവസ്തുക്കൾ പാഴാകുന്നു. അതായത്, ഉത്പാദിപ്പിക്കപ്പെടുന്ന മൊത്തം ഭക്ഷണത്തിന്‍റെ മൂന്നിലൊന്ന് പാഴാക്കുകയോ മാലിന്യമായി സംസ്കരിക്കുകയോ ചെയ്യുന്നുവെന്നാണ് കണക്കുകൾ. കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ നഷ്ടം, മലിനീകരണം തുടങ്ങിയ പ്രകൃതി പ്രതിസന്ധികളെ മറികടക്കാൻ ഭക്ഷ്യവ്യവസ്ഥയിലെ പരിഷ്കാരം പ്രധാനമാണെന്ന് യു.എൻ.ഇ.പി റിപ്പോർട്ടിൽ പറയുന്നു. ആഗോള ഹരിതഗൃഹ വാതക ബഹിർഗമനത്തിന്‍റെ 8 മുതൽ 10 ശതമാനം വരെ മാലിന്യമായി വലിച്ചെറിയുന്ന ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. അതനുസരിച്ച്, വീടുകളിൽ നിന്നുള്ള ഭക്ഷ്യ മാലിന്യങ്ങൾ ഒരു ആഗോള വെല്ലുവിളിയായി മാറുകയാണ്. ഭക്ഷ്യോത്പ്പാദനവും ഉപഭോഗവും തമ്മിലുള്ള അന്തരം വർദ്ധിക്കുന്നതിന് കാരണം മാലിന്യങ്ങളുടെ അളവ് വർദ്ധിക്കുന്നതും അതിന്‍റെ പരിപാലനത്തിലെ പരാജയവുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. യു.എൻ.ഇ.പി.യുടെ ഈ ഭക്ഷ്യമാലിന്യ സൂചിക റിപ്പോർട്ട് ഭക്ഷ്യമാലിന്യത്തിന്‍റെ…

Read More

കൊല്‍ക്കത്ത: ഐഎസ്എല്ലിൽ എഫ്സി ഗോവയെ തോൽപ്പിച്ച് എടികെ മോഹൻ ബഗാൻ. ഹോം ഗ്രൗണ്ടായ സാൾട്ട് ലേക്കിൽ നടന്ന മത്സരത്തിൽ എടികെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വിജയിച്ചു. ദിമിത്രി പെട്രാറ്റോസ്, ഹ്യൂഗോ ബോമസ് എന്നിവര്‍ എടികെയ്ക്കായി സ്‌കോര്‍ ചെയ്തപ്പോള്‍ അന്‍വര്‍ അലിയാണ് ഗോവയുടെ ഏക ഗോള്‍ നേടിയത്. ജയത്തോടെ 12 കളികളിൽ നിന്ന് 23 പോയിന്‍റുമായി കേരള ബ്ലാസ്റ്റേഴ്സിനെ പിന്തള്ളി എടികെ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. 12 കളികളിൽ നിന്ന് 19 പോയിന്‍റുള്ള ഗോവ അഞ്ചാം സ്ഥാനത്താണ്.

Read More