Author: News Desk

കുവൈത്ത് സിറ്റി: ഭൂമിയിലെ ഏറ്റവും ചൂടേറിയ രാജ്യങ്ങളിലൊന്നായ കുവൈറ്റിലെ അപൂർവ ആലിപ്പഴ വീഴ്ച്ച എല്ലാവരേയും ആകർഷിച്ചു. 15 വർഷത്തിനിടെ ഇത്രയും വലിയ ആലിപ്പഴ വീഴ്ച്ച കണ്ടിട്ടില്ലെന്ന് കുവൈറ്റ് കാലാവസ്ഥാ വകുപ്പ് മുൻ ഡയറക്ടർ മുഹമ്മദ് കരം പറഞ്ഞു. ആലിപ്പഴത്തിലും മഞ്ഞിലും ഭാഗികമായി മൂടിയ തെക്കൻ റോഡുകളുടെ ചിത്രങ്ങളും വീഡിയോകളും പലരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. കുവൈറ്റ് സിറ്റിയിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള അൽ ഹൈമാൻ ജില്ലയിലാണ് ആലിപ്പഴ വീഴ്ച്ചയുണ്ടായത്. ചൊവ്വാഴ്ച മുതൽ 63 മില്ലീമീറ്റർ വരെ മഴ ലഭിച്ചെങ്കിലും കാലാവസ്ഥ തെളിഞ്ഞു വരുന്നതായി കുവൈറ്റ് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാലാവസ്ഥാ വ്യതിയാനം കാലാവസ്ഥാ രീതികളെ തടസ്സപ്പെടുത്തുന്നതിനാൽ ഈ പ്രതിഭാസം ആവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വകുപ്പ് അറിയിച്ചു. അതേസമയം വേനൽ ചൂട് കൂടുന്നതിനാൽ കാലാവസ്ഥാ വ്യതിയാനം ഗൾഫ് രാജ്യങ്ങളെ ജീവിത യോഗ്യമല്ലാതാക്കുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

Read More

ശബരിമല: മണ്ഡലകാല തീർത്ഥാടനത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത് മലയാളികൾ ഉൾപ്പെടെ 24 തീർത്ഥാടകർ. നിലയ്ക്കലിൽ നിന്ന് സന്നിധാനത്തേക്കുള്ള യാത്രയ്ക്കിടെയാണ് ഇവർ മരിച്ചത്. അപകടത്തിൽ രണ്ട് തീർഥാടകരും മരിച്ചു. ഹൃദയാഘാതം മൂലം മരിച്ച മറുനാട്ടുകാരായ ഭക്തർക്ക് മൃതദേഹം നാട്ടിലെത്തിക്കാൻ 50,000 രൂപയും മലയാളികൾക്ക് 30,000 രൂപയും നൽകും. തിരുവിതാംകൂർ ദേവസ്വം ബോർഡ് ശബരിമല തീർത്ഥാടകരെ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ ഇൻഷുർ ചെയ്തിട്ടുണ്ട്. അതനുസരിച്ച് പണം ലഭിക്കുമെന്ന് ദേവസ്വം ബോർഡ് ഭാരവാഹികൾ പറഞ്ഞു.

Read More

ന്യൂഡൽഹി: 2036ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ പരമാവധി ശ്രമിക്കുമെന്ന് കായിക മന്ത്രി അനുരാഗ് ഠാക്കൂർ. ഇന്ത്യ എല്ലാ മേഖലയിലും ഒരു ലോകശക്തിയായി മാറി, സ്പോർട്സിൽ അതാകുന്നതിൽ എന്താണു കുഴപ്പം? അനുരാഗ് ഠാക്കൂർ ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ആദ്യ ഘട്ടത്തിൽ 2036ലെ ഒളിമ്പിക്സിന് 10 നഗരങ്ങളെയാണ് പരിഗണിക്കുക. ഈ നഗരങ്ങളിലൊന്നിനെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) വേദിയായി തിരഞ്ഞെടുക്കും. പാരീസ്, ലോസ് ആഞ്ചലസ്, ബ്രിസ്ബെയ്ൻ എന്നിവിടങ്ങളെയാണ് അടുത്ത മൂന്ന് ഒളിമ്പിക്സിനുള്ള വേദികളായി നിശ്ചയിച്ചിരിക്കുന്നത്. തുടർന്ന് 2036ലെ ഒളിംപിക്സ് നടക്കും. 2036 ലോകകപ്പിന് ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, ഖത്തർ എന്നിവരാണ് രംഗത്തുള്ള മറ്റു രാജ്യങ്ങൾ. ജർമ്മനിയും താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ആഭ്യന്തര തലത്തിൽ എതിർപ്പ് ശക്തമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിനെ ഒളിമ്പിക്സ് വേദിയായി ഉയർത്തിക്കാട്ടുമെന്നാണ് കായിക മന്ത്രി നൽകുന്ന സൂചന. അങ്ങനെയെങ്കിൽ അഹമ്മദാബാദിലെ മൊട്ടേര സ്പോർട്സ് കോംപ്ലക്സ് ആയിരിക്കും പ്രധാന വേദി. 1951 ലും 1981 ലും…

Read More

ആലപ്പുഴ: അവ്യക്തമായ രീതിയിൽ കുറിപ്പടി എഴുതിയ ഡോക്ടറെ രോഗീപരിചരണച്ചുമതലയിൽ നിന്നു താൽക്കാലികമായി നീക്കി. ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദേശപ്രകാരമാണ് ആലപ്പുഴ ജനറൽ ആശുപത്രിയിലെ ഡോക്ടറെ തൽസ്ഥാനത്ത് നിന്ന് മാറ്റിയത്. ആശുപത്രിയിലെ പരാതി നിരീക്ഷണ സമിതിയുടെ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കും. പ്രാഥമിക റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫീസർ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് കൈമാറി. ഒ.പി.യിൽ ചികിത്സ തേടുന്ന രോഗികൾക്കുള്ള കുറിപ്പടിയിൽ വ്യക്തതയില്ലാത്ത രീതിയിലാണ് ഡോക്ടർ മരുന്ന് നിർദ്ദേശിക്കുന്നത്. മരുന്ന് മനസ്സിലാകാത്തതിനാൽ ആരോഗ്യപ്രവർത്തകർ സംശയം ചോദിച്ചപ്പോൾ അസഭ്യം പറഞ്ഞെന്നാണ് പരാതി. കൂടാതെ, ദൈവവചനങ്ങളും കുറിപ്പടിയിൽ എഴുതുന്നുണ്ട്. ആശുപത്രിയിലെ ചില ജീവനക്കാർ കുറിപ്പടി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതോടെയാണ് സംഭവം വിവാദമായത്. ഇതേതുടർന്നാണ് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്. ആരോഗ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. അന്വേഷണ സംഘം വ്യാഴാഴ്ച തെളിവെടുപ്പ് നടത്തും. ഇംഗ്ലീഷ് വലിയ അക്ഷരത്തിൽമാത്രമേ മരുന്നുകുറിക്കാവൂവെന്ന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ ഡോക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Read More

കൊച്ചി: സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച ഇലന്തൂർ നരബലി കേസിൽ ആദ്യ കുറ്റപത്രം കൊച്ചി സിറ്റി പൊലീസ് തയ്യാറാക്കി. മുഖ്യപ്രതി ഷാഫി ഉൾപ്പെടെ മൂന്ന് പ്രതികളുള്ള കേസിൽ 150 സാക്ഷികളാണുള്ളത്. ദൃക്സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും ആണ് അന്വേഷണ സംഘത്തിന്‍റെ പിടിവള്ളി. കേരള മനസാക്ഷിയെ ഞെട്ടിച്ച നരഹത്യയുമായി ബന്ധപ്പെട്ട് എറണാകുളത്തും കാലടിയിലുമായി രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇലന്തൂരിൽ തമിഴ്നാട് സ്വദേശിനിയായ പത്മയെ കൊലപ്പെടുത്തിയ കേസിലാണ് ആദ്യ കുറ്റപത്രം തയ്യാറാക്കിയത്.  സമ്പത്തിനും സമൃദ്ധിക്കും വേണ്ടി മനുഷ്യബലി നടത്താമെന്നും മനുഷ്യമാസം വിറ്റ് പണം സമ്പാദിക്കാമെന്നും പറഞ്ഞ് മറ്റ് രണ്ട് പ്രതികളെയും വിശ്വസിപ്പിച്ച മുഹമ്മദ് ഷാഫിയാണ് ഒന്നാം പ്രതി.  പരമ്പരാഗത ചികിത്സ നടത്തുന്ന ഇലന്തൂർ സ്വദേശി ഭഗവൽ സിംഗ്, ഭാര്യ ലൈല എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. കൊലപാതകം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, മൃതദേഹത്തോട് അനാദരവ്, മോഷണം എന്നീ കുറ്റങ്ങളാണ് അന്വേഷണ സംഘം പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. വിചാരണയിൽ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ അപൂർവങ്ങളിൽ…

Read More

വാഷിങ്ടൻ: ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കാൻ അമേരിക്ക. രണ്ട് വയസിന് മുകളിലുള്ള എല്ലാ വിമാന യാത്രക്കാർക്കും ജനുവരി അഞ്ച് മുതൽ കോവിഡ് പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു. കൊവിഡ് നിയന്ത്രണങ്ങളിൽ ചൈന ഇളവ് വരുത്തിയതിന് പിന്നാലെയാണ് ഈ നീക്കം. കോവിഡ് സാഹചര്യത്തെക്കുറിച്ച് ചൈന വേണ്ടത്ര വിവരങ്ങൾ നൽകുന്നില്ലെന്നും യുഎസ് ആരോപിച്ചു. ഇന്ത്യയ്ക്കും ജപ്പാനും പിന്നാലെ ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് കോവിഡ് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അമേരിക്കയും നിർബന്ധമാക്കുകയാണ്. കോവിഡ് മഹാമാരി നിയന്ത്രണവിധേയമാണെന്നും ജനുവരി 8 മുതൽ ക്വാറന്‍റൈൻ ഒഴിവാക്കുമെന്നും ചൈന അറിയിച്ചു. കോവിഡിന്റെ കാര്യത്തിൽ പുതുവർഷത്തിന്‍റെ ആദ്യ ദിവസങ്ങൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായകമാണെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുൻ വർഷങ്ങളിലെ വ്യാപനത്തിന്‍റെ രീതി കണക്കിലെടുത്ത്, അടുത്ത 40 ദിവസത്തേക്ക് മുൻകരുതലുകൾ എടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ഇന്ത്യയിലെത്തിയവരിൽ നടത്തിയ 6,000 ആർടി-പിസിആർ പരിശോധനയിൽ 39 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

Read More

വാഷിങ്ടൺ: മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ട്വിറ്ററിന്‍റെ പ്രവർത്തനം നിലച്ചു. ഇതുമൂലം ആയിരക്കണക്കിന് ആളുകൾക്ക് സേവനം ലഭ്യമായില്ല. ഇത്തരം പിശകുകൾ ട്രാക്കുചെയ്യുന്ന ഡൗൺഡിറ്റൈക്ടർ.കോം എന്ന വെബ് സൈറ്റാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. മൊബൈൽ, ഡെസ്ക്ടോപ്പ് ഉപയോക്താക്കൾക്ക് ട്വിറ്ററിന്‍റെ സേവനം ലഭ്യമല്ലായിരുന്നു. അവർക്ക് ട്വിറ്ററിലേക്ക് സൈൻ-ഇൻ ചെയ്യാനോ നോട്ടിഫിക്കേഷൻ നോക്കാനോ കഴിഞ്ഞില്ല. ഏകദേശം 10,000 പേർക്ക് സൈറ്റിലേക്ക് പോകാൻ കഴിഞ്ഞില്ല. ഇവരുടെ അക്കൗണ്ടുകൾ ഓട്ടോമാറ്റിക്കായി ലോഗ് ഔട്ട് ആവുകയായിരുന്നു. ചിലർക്ക് ട്വിറ്ററിൽ നോട്ടിഫിക്കേഷൻ ലഭിച്ചില്ല. ട്വിറ്ററിന്‍റെ സെർവറുകളുടെ ശേഷി കഴിഞ്ഞതോടെയാണ് വീണ്ടും പ്രശ്നം ഉണ്ടായതെന്നാണ് സൂചന. എലോൺ മസ്ക് സിഇഒ ആയ ശേഷം ഇത് രണ്ടാം തവണയാണ് ട്വിറ്ററിന് ഇത്തരമൊരു പ്രശ്നം ഉണ്ടാകുന്നത്.

Read More

കോഴിക്കോട്: റേഷൻ കടകളിൽ പച്ചരിമാത്രം വിതരണം ചെയ്യുന്നതിനാൽ പൊതുവിപണിയിൽ പുഴുക്കലരിക്ക് ഡിമാൻഡ് വർധിച്ചു. വിലയും ഉയർന്നു. മലബാർ മേഖലയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന അരിയായ കുറുവ അരി ചെറുകിട വിപണിയിൽ 3 രൂപ വരെ വർധിച്ചു. 45-48 രൂപയാണ് കുറുവയുടെ ഇപ്പോഴത്തെ വില. വെള്ളക്കുറുവ, പൊന്നി എന്നിവയുടെ വില 40-45 രൂപ വരെയാണ്. വിപണിയിൽ ബോധനയ്ക്ക് വില കുറവാണ്. 35 മുതൽ 38 രൂപ വരെയാണ് ബോധനയുടെ വില. എന്നാൽ, ഇതിന് ഡിമാൻഡ് കുറവാണെന്ന് വ്യാപാരികൾ പറയുന്നു. നേരത്തെ ഉയർന്ന വിലയുണ്ടായിരുന്ന ജയ, മട്ട എന്നിവയ്ക്ക് 10 രൂപ കുറഞ്ഞു. വിളവെടുപ്പ് ആരംഭിച്ചതിനാലാണ് വിലകുറഞ്ഞത്. അതേസമയം, കുറുവ അരിയുടെ വിളവെടുപ്പ് ജനുവരിയിലാണ്. അതിനാൽ, വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് വ്യാപാരികൾ പറയുന്നു.

Read More

കൊച്ചി: ഗുരുവായൂരപ്പന് വിവിധ ബാങ്കുകളിലായി 1737.04 കോടി രൂപയുടെ നിക്ഷേപവും 271.05 ഏക്കർ ഭൂമിയും. എന്നാൽ സുരക്ഷാ കാരണങ്ങളാൽ രത്നം, സ്വർണം, വെള്ളി എന്നിവയുടെ മൂല്യം വെളിപ്പെടുത്താനാകില്ലെന്ന് ഗുരുവായൂർ ദേവസ്വം കോടതിയെ അറിയിച്ചു. എറണാകുളത്തെ പ്രോപ്പർ ചാനൽ എന്ന സംഘടനയുടെ പ്രസിഡന്‍റായ എം.കെ ഹരിദാസ് സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായാണ് ഇത് അറിയിച്ചത്. രത്നം, സ്വർണം, വെള്ളി തുടങ്ങിയ ആഭരണങ്ങളുടെ വിശദാംശങ്ങൾ നിഷേധിച്ചതിനെതിരെ ഹരിദാസ് അപ്പീൽ നൽകി. 2018 ലും 2019 ലും ഉണ്ടായ പ്രളയത്തിന് ശേഷം ഗുരുവായൂർ ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ 10 കോടി തിരികെ നൽകണമെന്ന ഹൈക്കോടതി ഉത്തരവ് ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന് ദേവസ്വം അറിയിച്ചു.

Read More

മുംബൈ: അമ്മ സോണിയാ ഗാന്ധിയുടെയും മുത്തശ്ശി ഇന്ദിരാ ഗാന്ധിയുടെയും ഗുണങ്ങൾ ഒത്തുചേർന്ന സ്ത്രീയെയാകും ജീവിത പങ്കാളിയായി തിരഞ്ഞെടുക്കുകയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ദിരാ ഗാന്ധി ജീവിത സ്നേഹവും മറ്റൊരു അമ്മയുമാണെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിൽ ഒരു അഭിമുഖത്തിനിടെയാണ് ജീവിത പങ്കാളിയെക്കുറിച്ചുള്ള തന്‍റെ സങ്കല്പം രാഹുൽ പങ്കുവച്ചത്.

Read More