- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
കീവ്: കീവ്, ഖാർകിവ് എന്നിവയുൾപ്പെടെയുള്ള പ്രധാന ഉക്രേനിയൻ നഗരങ്ങളിൽ റഷ്യൻ മിസൈൽ ആക്രമണം. 14 വയസുള്ള കുട്ടിയടക്കം മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. 120 ലധികം മിസൈലുകൾ റഷ്യ ഉക്രെയ്‌നിന് നേരെ തൊടുത്ത് വിട്ടതായി ഉക്രേനിയൻ പ്രസിഡൻഷ്യൽ ഉപദേഷ്ടാവ് മൈഖൈലോ പോഡോലിയാക് പറഞ്ഞു. നഗരത്തിന്റെ 90 ശതമാനവും വൈദ്യുതിയില്ലെന്നും വൈദ്യുത പൊതുഗതാഗതം പ്രവർത്തിക്കുന്നില്ലെന്നും എൽവിവ് മേയർ ആൻഡ്രി സഡോവി പറഞ്ഞു. ഉക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവിൽ നിരവധി സ്ഫോടനങ്ങൾ നടന്നതായി ഖാർകിവ് മേയർ വ്യക്തമാക്കി. പോളണ്ടിന്റെ അതിർത്തിക്കടുത്തുള്ള ലിവിവ് നഗരത്തിലും സ്ഫോടന ശബ്ദം കേട്ടതായി പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു. ചില റഷ്യൻ മിസൈലുകൾ ഉക്രെയ്ൻ തടഞ്ഞതായും റിപ്പോർട്ടുകളുണ്ട്. അഞ്ച് മിസൈലുകൾ കരിങ്കടലിന് മുകളിലൂടെ വെടിവെച്ചിട്ടതായി തെക്കൻ ഉക്രെയ്നിലെ മൈക്കോലൈവ് പ്രവിശ്യയുടെ ഗവർണർ അറിയിച്ചു. രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗത്ത് റഷ്യയുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന സുമി മേഖലയിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി ഉക്രേനിയൻ സൈന്യത്തിന്റെ കമാൻഡ് നോർത്ത് അറിയിച്ചു.
അബുദാബി: വാഹനമോടിക്കുമ്പോൾ ലൈസൻസ് പ്ലേറ്റ് അഥവാ നമ്പര്‍പ്ലേറ്റ് മനപ്പൂർവ്വം മറച്ചുവച്ചാൽ 400 ദിർഹം പിഴ ചുമത്തുമെന്ന മുന്നറിയിപ്പുമായി അബുദാബി പൊലീസ്. വാഹനമോടിക്കുമ്പോൾ ലൈസൻസ് പ്ലേറ്റുകൾ പൂർണ്ണമായും കാണുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും പൊലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. ഫെഡറൽ ട്രാഫിക് നിയമങ്ങൾ പ്രകാരം, ഈ വർഷം ആദ്യ ആറ് മാസത്തിനുള്ളിൽ ഇത്തരത്തിലുള്ള 4,200 വാഹനങ്ങൾക്ക് പിഴ ചുമത്തിയിരുന്നു. ലൈസൻസ് പ്ലേറ്റില്ലാതെ വാഹനമോടിക്കുന്നവർക്കെതിരെ വാഹനങ്ങൾ പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.
പ്ലാസ്റ്റിക് ഷെഡിൽ അന്തിയുറങ്ങിയിരുന്നതെല്ലാം റാണിമോൾക്ക് ഇനി ഓർമ്മ മാത്രം. സഹപാഠികൾ കൈകോർത്ത് നിർമ്മിച്ച് നൽകിയ അടച്ചുറപ്പുള്ള വീട്ടിൽ രണ്ട് പെൺമക്കളോടൊപ്പം റാണിമോൾക്കും, ഭർത്താവിനും കഴിയാം. പ്ലാസ്റ്റിക് ഷീറ്റും, ചാക്കുകളും ഉപയോഗിച്ച് മറച്ചാണ് ഈ നിർധനകുടുംബം കഴിഞ്ഞിരുന്നത്. സ്വന്തമായി അധ്വാനിച്ച് വീട് വെക്കാൻ ശ്രമിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധി തടസ്സമായി. ലൈഫ് പദ്ധതിയെ സമീപിച്ചപ്പോഴും നിരാശയായിരുന്നു ഫലം. സ്വരാജ് മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹയർ സെക്കന്ററി സ്കൂളിൽ 2003-2005 ലെ പ്ലസ്ടു ബാച്ചിൽ പഠിച്ചിരുന്ന സഹപാഠിയുടെ അവസ്ഥ സുഹൃത്തുക്കൾ അറിഞ്ഞതോടെ റാണിമോളുടെ വീടെന്ന സ്വപ്നം അവർ ഏറ്റെടുക്കുകയായിരുന്നു. വിദേശത്തുള്ള സുഹൃത്തുക്കളും, ഡിഗ്രിക്ക് ഒപ്പമുണ്ടായിരുന്ന കൂട്ടുകാരും ഉദ്യമത്തിൽ പങ്കുചേർന്നു. റാണിയെയും കുടുംബത്തെയും മറ്റൊരിടത്തേക്ക് മാറ്റി ഷെഡ് പൊളിച്ച് വീട് നിർമ്മാണം ആരംഭിച്ചു. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോൾ സുമനസ്സുകൾ തുടർനിർമാണത്തിനും, വീട്ടുപകരണങ്ങൾ വാങ്ങുന്നതിനും സഹായം നീട്ടി. 2 ബെഡ്റൂം, ഹാൾ, അടുക്കള, സിറ്റ്ഔട്ട്, എന്നിവയെല്ലാമുള്ള വീട്ടിൽ റാണി ഭർത്താവും, കുട്ടികളുമൊത്ത് ഉടനെ താമസമാരംഭിക്കും.
കൊല്‍ക്കത്ത: മോഷണ സംഘത്തിന്റെ ആക്രമണത്തിനിടെ മോഷ്ടാക്കളുടെ വെടിയേറ്റ് മരിച്ച ജാർഖണ്ഡ് സിനിമാ നടി റിയ കുമാരിയുടെ (ഇഷ അല്‍യ) ഭർത്താവ് പ്രകാശ് കുമാർ അറസ്റ്റിൽ. പ്രകാശ് കുമാറിനും സഹോദരങ്ങൾക്കുമെതിരെ റിയയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നു. പ്രകാശ് കുമാറിന്‍റെ മൊഴിയിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയ പൊലീസ് കാർ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് പ്രകാശ്. റാഞ്ചിയിൽ നിന്ന് കൊൽക്കത്തയിലേക്ക് കാറിൽ നിർമ്മാതാവായ ഭർത്താവ് പ്രകാശ് കുമാറിനും അവരുടെ മൂന്ന് വയസുള്ള മകൾക്കും ഒപ്പം പോകവേ ഹൗറ ജില്ലയിലെ ദേശീയ പാതയിൽ രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. കാര്‍ നിര്‍ത്തി പ്രകാശ് പുറത്തിറങ്ങിയ തക്കം നോക്കി മൂന്നംഗ സംഘം മഹിശ്രേഖ പാലത്തിൽ ഓടിയെത്തി ആക്രമിക്കുകയും കൊള്ളയടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തന്നെ രക്ഷിക്കാൻ റിയ ഇടപെട്ടപ്പോൾ അക്രമികൾ വെടിയുതിർത്ത് രക്ഷപ്പെടുകയായിരുന്നുവെന്നാണ് പ്രകാശ് പോലീസിനോട് പറഞ്ഞു. റിയയെ…
ധാക്ക: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര 2-0ന് തോറ്റതിന് പിന്നാലെ ദക്ഷിണാഫ്രിക്കൻ പരിശീലകൻ റസ്സൽ ഡൊമിംഗോ (48) ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്‍റെ പരിശീലക സ്ഥാനം രാജിവച്ചു. മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരമായ ഡൊമിംഗോ അടുത്ത വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് വരെ കരാറുണ്ടായിരിക്കെയാണ് സ്ഥാനമൊഴിഞ്ഞത്. 2019 സെപ്റ്റംബറിൽ ഇംഗ്ലണ്ടിന്‍റെ സ്റ്റീവ് റോഡ്സിന് പകരക്കാരനായാണ് ഡൊമിംഗോ എത്തിയത്. ഡൊമിംഗോയ്ക്ക് കീഴിലാണ് ന്യൂസിലൻഡിലെ ടെസ്റ്റ് ജയം, ദക്ഷിണാഫ്രിക്കയിൽ ഏകദിന പരമ്പര ജയം തുടങ്ങിയ ചരിത്രനേട്ടങ്ങൾ ബംഗ്ലാദേശ് കൈവരിച്ചത്.
മലപ്പുറം: അരിയിൽ ഷുക്കൂർ വധക്കേസിലെ പ്രതി പി ജയരാജനെ രക്ഷിക്കാൻ ദുർബല വകുപ്പുകൾ ചുമത്താൻ ഇടപെട്ടെന്ന ആരോപണം തള്ളി മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കണ്ണൂരിലെ അഭിഭാഷകന്‍റെ ആരോപണം വിചിത്രമാണ്. ആരോപണങ്ങൾക്ക് പിന്നിൽ മറ്റ് ചില ലക്ഷ്യങ്ങളുമുണ്ട്. മറ്റാരോ പറയിപ്പിച്ചതാണ്. പാർട്ടി ഇക്കാര്യം ചർച്ച ചെയ്തു. കെ.പി.സി.സി പ്രസിഡന്‍റിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ടതില്ല. ഇത് യു.ഡി.എഫിൽ ഉന്നയിക്കേണ്ട ആവശ്യമില്ല. കേസ് ഉപേക്ഷിക്കില്ല. ആരോപണത്തെ നിയമപരമായി നേരിടും. ഇതിന് പിന്നിലെ ഗൂഡാലോചന പുറത്തുവരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അരിയിൽ ഷുക്കൂർ വധക്കേസിൽ പി ജയരാജനെ രക്ഷിക്കാൻ പി കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന അഡ്വ ഹരീന്ദ്രന്‍റെ പ്രസ്താവന കളവാണെന്ന് അന്ന് അന്വേഷണച്ചുമതലയുണ്ടായിരുന്ന ഡിവൈഎസ്പി പി സുകുമാരൻ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഹരീന്ദ്രനുമായി ഞാൻ ഒരിക്കലും ബന്ധപ്പെട്ടിട്ടില്ല. പി.കെ. കുഞ്ഞാലിക്കുട്ടി കേസന്വേഷണത്തിൽ ഇടപെട്ടിട്ടില്ല. ടിപി ഹരീന്ദ്രന്‍റെ ആരോപണങ്ങൾക്ക് പിന്നിൽ ആരാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയുടെ ഡൽഹി പര്യടനത്തിനിടെ രാഹുൽ ഗാന്ധി നിരവധി തവണ സുരക്ഷാ പ്രോട്ടോക്കോൾ ലംഘിച്ചുവെന്ന് സിആർപിഎഫ്. ഡിസംബർ 24ന് രാഹുൽ ഗാന്ധിയുടെ യാത്രയ്ക്കിടെ സുരക്ഷയിൽ വീഴ്ചയുണ്ടായെന്ന കോൺഗ്രസിന്‍റെ ആരോപണത്തിന് മറുപടിയായാണ് പ്രതികരണം. സംസ്ഥാന പൊലീസുമായും മറ്റ് ഏജൻസികളുമായും ഏകോപിപ്പിച്ച് സിആർപിഎഫ് ആണ് രാഹുലിന്‍റെ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നത്. യാത്ര നടക്കുന്ന ദിവസം എല്ലാ സുരക്ഷാ മാർഗനിർദ്ദേശങ്ങളും കർശനമായി പാലിച്ചിട്ടുണ്ടെന്നും മതിയായ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചതായി ഡൽഹി പോലീസ് അറിയിച്ചിട്ടുണ്ടെന്നും സിആർപിഎഫ് അറിയിച്ചു. രാഹുൽ ഗാന്ധിയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഡൽഹി പോലീസ് പൂർണമായും പരാജയപ്പെട്ടുവെന്ന് ആരോപിച്ച് കെ സി വേണുഗോപാൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചതിന് പിന്നാലെയാണ് സിആർപിഎഫിന്‍റെ പ്രതികരണം. ഡിസംബർ 24ന് ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഡൽഹി പോലീസ് പൂർണ്ണമായും പരാജയപ്പെട്ടുവെന്നും കോൺഗ്രസ് പറഞ്ഞിരുന്നു. രാഹുലിന് ഇസഡ് പ്ലസ് സുരക്ഷയുണ്ട്. പഞ്ചാബിലെയും ജമ്മു കശ്മീരിലെയും സെൻസിറ്റീവ് സോണുകളിലേക്ക് യാത്ര പ്രവേശിക്കുമ്പോൾ രാഹുലിന് മതിയായ…
കംബോഡിയ: കംബോഡിയയിലെ കസിനോ ഹോട്ടലില്‍ തീപിടുത്തം. പ്രാദേശിക സമയം 11.30 ഓടെയുണ്ടായ അപകടത്തിൽ 10 പേരാണ് മരിച്ചത്. 30 ഓളം പേർക്ക് പരിക്കേറ്റു. തായ്ലൻഡ് അതിർത്തിക്കടുത്തുള്ള പൊയിപ്പറ്റിലെ കാസിനോ ഹോട്ടലായ ഗ്രാൻഡ് ഡയമണ്ട് സിറ്റിയിലാണ് തീപിടുത്തമുണ്ടായത്. ഹോട്ടലിന്‍റെ ഒന്നാം നിലയിലാണ് ആദ്യം തീപിടുത്തമുണ്ടായത്. തുടർന്ന് തീ മറ്റ് നിലകളിലേക്കും പടരുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനായി തായ്ലൻഡിൽ നിന്ന് അഗ്നിശമന സേനാംഗങ്ങളെ അയച്ചതായും പരിക്കേറ്റവരെ തായ്ലൻഡിലെ സാകായിയോ പ്രവിശ്യയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയതായും തായ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മുംബൈ: ജനുവരി 25ന് റിലീസിനൊരുങ്ങുന്ന ഷാരൂഖ് ഖാൻ ചിത്രമായ പത്താനിൽ മാറ്റങ്ങൾ വരുത്താൻ നിർദ്ദേശിച്ച് സെൻസർ ബോർഡ്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി) ആണ് ചിത്രത്തിന്‍റെ നിർമ്മാതാക്കൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ചിത്രത്തിന്‍റെ ചില ഭാഗങ്ങളിൽ ഗാനങ്ങളിൽ അടക്കം മാറ്റം വരുത്തി സിനിമ വീണ്ടും സര്‍ട്ടിഫിക്കേഷന് സമര്‍പ്പിക്കാന്‍ സിബിഎഫ്സി ചെയർമാൻ പ്രസൂൺ ജോഷി നിർദ്ദേശിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. സർട്ടിഫിക്കേഷനായി ചിത്രം അടുത്തിടെ സിബിഎഫ്സി കമ്മിറ്റിക്ക് മുന്നിൽ എത്തിയിരുന്നു. ബോർഡിന്‍റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് കൃത്യവും സമഗ്രവുമായ പരിശോധനയ്ക്ക് ശേഷമാണ് മാറ്റങ്ങൾ നിർദ്ദേശിച്ചതെന്നാണ് റിപ്പോർട്ടുകൾ.
കൊച്ചി: സംസ്ഥാന സ്കൂൾ കലോത്സവം ആർഭാടത്തിന്റെയും അനാരോഗ്യകരമായ മത്സരങ്ങളുടെയും വേദിയാക്കരുതെന്ന് ഹൈക്കോടതി. ദരിദ്രമായ ചുറ്റുപാടുകളിൽ നിന്ന് വരുന്ന കഴിവുള്ള കുട്ടികൾക്ക് ഇതിന്‍റെ ചെലവ് താങ്ങാൻ കഴിയില്ല. വിജയിക്കുന്നതിനേക്കാൾ പങ്കെടുക്കുന്നതാണ് പ്രധാനമെന്ന് തിരിച്ചറിയണം. പരാജയം അംഗീകരിക്കാൻ മാതാപിതാക്കൾ മക്കളെ ഒരുക്കുന്നില്ലെങ്കിൽ, കലോത്സവങ്ങൾ അവരെ വിഷാദത്തിലേക്ക് തളളിവിട്ടേക്കും. റവന്യൂ ജില്ലാ കലോൽസവത്തിന്‍റെ വിധി നിർണയത്തിനെതിരായ ഒരു കൂട്ടം ഹർജികൾ തള്ളവെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. കോഴിക്കോട് കലോത്സവത്തിനൊരുങ്ങുമ്പോൾ മാതാപിതാക്കൾക്ക് വൻ തുകയാണ് ചെലവഴിക്കേണ്ടി വരുന്നത്. ഒരു ഡാൻസ് ട്രൂപ്പിനെ സ്റ്റേജിൽ എത്തിക്കാൻ കുറഞ്ഞത് 5 ലക്ഷം രൂപയെങ്കിലും വേണ്ടിവരും. സ്റ്റേജിൽ വരുന്ന ഏറ്റവും ചെലവേറിയ ഇനങ്ങളിൽ ഒന്നാണ് ഗ്രൂപ്പ് ഡാൻസ്. സാധ്യമായ ഏറ്റവും കുറഞ്ഞ തലത്തിൽ ഒരു ടീമിനെ സ്റ്റേജിൽ എത്തിക്കാൻ കുറഞ്ഞത് 5 ലക്ഷം രൂപയെങ്കിലും ആവശ്യമാണ്. മുൻ വർഷത്തെ അപേക്ഷിച്ച് ചെലവ് നാലിലൊന്നായി വർദ്ധിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ഓരോ വർഷം കഴിയുന്തോറും കലോൽസവ വേദിയിൽ വീറും വാശിയും ആവേശവും കൂടുകയാണ്. എന്തിനും ഏതിനും…
