Author: News Desk

ന്യൂഡല്‍ഹി: ഉസ്‌ബെകിസ്ഥാനില്‍ ഇന്ത്യൻ നിർമ്മിത ചുമ മരുന്ന് കഴിച്ച് 18 കുട്ടികൾ മരിച്ച സംഭവത്തിൽ കേന്ദ്ര സർക്കാർ അന്വേഷണം ആരംഭിച്ചു. നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയായ മാരിയൺ ബയോടെക്കിനെതിരെയാണ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനും (നോർത്ത് സോൺ) ഉത്തർപ്രദേശ് ഡ്രഗ്സ് കൺട്രോൾ ആൻഡ് ലൈസൻസിംഗ് അതോറിറ്റിയും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. പരിശോധനയ്ക്കായി മാരിയൺ ബയോടെക്കിൽ നിന്ന് ചുമ മരുന്നിന്‍റെ സാമ്പിളുകൾ ശേഖരിച്ചു. ചുമ മരുന്നിന്‍റെ ഉത്പാദനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. മരുന്നിന്‍റെ സാമ്പിളുകൾ ചണ്ഡിഗഡിലെ റീജിയണൽ ഡ്രഗ്സ് ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും പരിശോധനാ ഫലം ലഭിച്ചാലുടൻ സർക്കാർ നടപടികൾ സ്വീകരിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. ചൊവ്വാഴ്ച മുതൽ ഉസ്‌ബെകിസ്ഥാനുമായി ഇത് സംബന്ധിച്ച് ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More

യുഎഇ: ഇൻഫ്ലുവൻസ പോലുള്ള പകർച്ചവ്യാധികളിൽ നിന്നും സമൂഹത്തെ സംരക്ഷിക്കുന്നതിനുള്ള മാർഗമെന്ന നിലയിൽ, പുതുവത്സരാഘോഷ വേളയിൽ സുഖമില്ലെങ്കിൽ താമസക്കാരോടും സന്ദർശകരോടും വീട്ടിൽ തന്നെ തുടരാൻ ആഹ്വാനം ചെയ്ത് യുഎഇ ഡോക്ടർമാർ. ഫ്ലൂ സീസൺ തുടരുന്നതിനാൽ, മറ്റുള്ളവരെ സംരക്ഷിക്കുന്നത് ഒരു വ്യക്തിപരമായ ഉത്തരവാദിത്തമായി പരിഗണിക്കാനും തിരക്കേറിയ ഒത്തുചേരലുകളിൽ നിന്നും വേദികളിൽ നിന്നും വിട്ടുനിൽക്കാനും അവർ ആളുകളോട് അഭ്യർത്ഥിച്ചു. വൈറസ് ബാധയുണ്ടെന്ന് ആർക്കെങ്കിലും സംശയം തോന്നിയാൽ, വൈറസിന്‍റെ വ്യാപനവും മറ്റും കുറയ്ക്കുന്നതിന് അവർ പാർട്ടികളിലും ഒത്തുചേരലുകളിലും പങ്കെടുക്കുന്നത് സ്വയം ഒഴിവാക്കണം. ഈ വിധത്തിൽ, അണുബാധയുടെ അപകടസാധ്യത കുറയ്ക്കുന്നതിനും സുരക്ഷിതമായി ജീവിതം ആസ്വദിക്കുന്നതിനും പരസ്പരം സഹായിക്കാൻ കഴിയുമെന്നും ഡോക്ടർമാർ പറഞ്ഞു.

Read More

തിരുവനന്തപുരം: പുതുവത്സരാഘോഷ വേളയിൽ ക്രമസമാധാനം ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകി സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്. ഷോപ്പിംഗ് സെന്‍ററുകൾ, മാളുകൾ, പ്രധാന തെരുവുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിൽ പൊലീസ് പട്രോളിംഗും നിരീക്ഷണവും ശക്തമാക്കും. ആഘോഷങ്ങളോട് അനുബന്ധിച്ച് അയൽ സംസ്ഥാനങ്ങളിൽ നിന്ന് സ്പിരിറ്റ് കടത്താനുള്ള സാധ്യത കണക്കിലെടുത്ത് വാഹന പരിശോധന കർശനമാക്കും. ആഘോഷ സമയങ്ങളിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി ഉപയോഗം ഉണ്ടാകാനുള്ള സാധ്യതയ്ക്കെതിരെ ജാഗ്രത പുലർത്താനും സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശം നൽകിയിട്ടുണ്ട്.

Read More

മ​സ്ക​ത്ത്​: ന്യൂനമർദ്ദത്തെ തുടർന്ന് ഒമാന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയ്ക്ക് ബുധനാഴ്ച ശമനമായി. തലസ്ഥാന നഗരമായ മസ്കറ്റ് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ രാവിലെ മുതൽ തെളിഞ്ഞ കാലാവസ്ഥയാണ് അനുഭവപ്പെട്ടത്. എന്നിരുന്നാലും, വൈകുന്നേരം വീണ്ടും മഴ പെയ്യാൻ തുടങ്ങി. ചൊവ്വാഴ്ച പെയ്ത മഴയിൽ പലയിടത്തും വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. വാ​ദി​ക​ൾ മു​റി​ച്ച് ക​ട​ക്ക​രു​തെ​ന്നും മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​ട്ടു​ണ്ട്. നിർദേശം ലംഘിക്കുന്നവർക്ക് പിഴ ചുമത്തും. മസ്കറ്റ് ഗവർണറേറ്റിലെ സർക്കാർ, സ്വകാര്യ സ്കൂളുകൾക്ക് ബുധനാഴ്ച അവധിയായിരുന്നു. റോഡുകളിലെ വെള്ളക്കെട്ട് കാരണം പലർക്കും ഓഫീസുകളിലും മറ്റ് സ്ഥലങ്ങളിലും എത്താൻ കഴിഞ്ഞില്ല. വെള്ളം താഴ്ന്ന പ്രദേശങ്ങളിലെല്ലാം ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. മുനിസിപ്പാലിറ്റി ജീവനക്കാരുടെ നേതൃത്വത്തിൽ റോഡിലെ ചെളിയും കല്ലും നീക്കി ഗതാഗത യോഗ്യമാക്കി. റോയൽ ഒമാൻ പൊലീസും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയും സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണ്. കനത്ത മഴയെ തുടർന്ന് വാഹനത്തിന്‍റെ വേഗത നിയന്ത്രിക്കണമെന്ന്…

Read More

തിരുവനന്തപുരം: വരും വർഷങ്ങളിൽ കേരളത്തെ സമ്പൂർണ കാർബൺ ന്യൂട്രൽ സംസ്ഥാനമാക്കി മാറ്റുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് കൃഷിമന്ത്രി പി പ്രസാദ്. എനർജി മാനേജ്മെന്‍റ് സെന്‍റർ ‘കാർഷിക മേഖലയിലെ ഊർജ്ജ പരിവർത്തനം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദ്വിദിന ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കാലാവസ്ഥാ വ്യതിയാനവും പാരിസ്ഥിതിക പ്രതിഭാസങ്ങളും കെട്ടുകഥകളാണെന്ന ധാരണ നമുക്കുണ്ടായിരുന്നുവെന്നും പക്ഷേ, വെള്ളപ്പൊക്കവും ഓഖിയും നമുക്ക് പാഠമായെന്നും അദ്ദേഹം പറഞ്ഞു. കാർഷിക മേഖലയെ കാർബൺ ഡൈ ഓക്സൈഡിൽ നിന്നും മുക്തമാക്കുന്നതിലൂടെയും പരിസ്ഥിതി സൗഹൃദ ഊർജ്ജ ഉപഭോഗത്തിലൂടെയും കേരളം ഈ നേട്ടം കൈവരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ആദ്യ ഘട്ടത്തിൽ സംസ്ഥാന സർക്കാരിൻ്റെ കീഴിലുള്ള കാർഷിക ഫാമുകൾ കാർബൺ രഹിതമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. സമയ പരിധി നിശ്ചയിച്ച് കാർബൺ ബഹിർഗമനവും മലിനീകരണവും ഇല്ലാതാക്കാൻ അന്താരാഷ്ട്ര ഉച്ചകോടികളിൽ രാജ്യങ്ങൾ തമ്മിൽ ധാരണയായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, പുനരുപയോഗിക്കാവുന്ന സൗരോർജ്ജം ഉൾപ്പെടെയുള്ള ഊർജ്ജ സ്രോതസ്സുകൾ കാർഷിക മേഖലയിൽ ഉൾപ്പെടെ ഉപയോഗിക്കണമെന്നും പറഞ്ഞു. കാർഷിക ആവശ്യങ്ങൾക്കുള്ള…

Read More

തിരുവനന്തപുരം: കുറി തൊടുന്നവരെ മൃദുഹിന്ദുത്വമെന്ന് പറഞ്ഞ് അകറ്റി നിർത്തരുതെന്ന മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്‍റണിയുടെ പ്രസ്താവന തള്ളി രാജ്മോഹൻ ഉണ്ണിത്താൻ എം പി. വിയോജിപ്പ് വ്യക്തമാക്കിയ രാജ്മോഹൻ ഉണ്ണിത്താൻ കോൺഗ്രസ് ഒരു സാമുദായിക സംഘടനയല്ലെന്ന് ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ കോൺഗ്രസ് സംഘടനാ സംവിധാനത്തിനെതിരെയും അദ്ദേഹം തുറന്നടിച്ചു. കേരളത്തിലെ സംഘടനാ സംവിധാനം തികച്ചും നിഷ്ക്രിയമായ അവസ്ഥയിലാണ്. പാർലമെന്‍റ് തിരഞ്ഞെടുപ്പിന് മുമ്പ് പുനഃസംഘടന നടന്നില്ലെങ്കിൽ കനത്ത തിരിച്ചടിയുണ്ടാകും. എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്ന സംവിധാനമാണ് കോൺഗ്രസിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വോട്ടുബാങ്കിലെ ചോർച്ച കോൺഗ്രസ് തിരിച്ചറിയണമെന്ന് നേതൃത്വത്തെ ഓർമിപ്പിക്കുകയായിരുന്നു ആന്‍റണിയുടെ പ്രസംഗത്തിന്‍റെ ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ആന്‍റണിയുടെ പ്രസ്താവനയുടെ പൊരുൾ നേരത്തെ തന്നെ തിരിച്ചറിഞ്ഞതാണെന്നും സതീശൻ വ്യക്തമാക്കി. ആന്‍റണിയുടെ വാക്കുകളെ പിന്തുണച്ച് കെ മുരളീധരനും രംഗത്തെത്തിയിരുന്നു.

Read More

അബുദാബി: ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നീ വടക്കൻ എമിറേറ്റുകളിൽ മാർച്ച് അവസാനത്തോടെ നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പ്രാബല്യത്തിൽ വരും. 2023 മുതൽ എല്ലാവർക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുമെന്ന് സാമൂഹിക തൊഴിൽ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിലവിൽ അബുദാബി, ദുബായ് എമിറേറ്റ് വിസ ഉടമകൾക്ക് മാത്രമാണ് നിർബന്ധമെങ്കിലും രാജ്യത്തെ എല്ലാ പ്രധാന കമ്പനികളും ജീവനക്കാർക്ക് ഇൻഷുറൻസ് നൽകുന്നുണ്ട്. ചില കമ്പനികൾ ആശ്രിതർക്കും ഇൻഷുറൻസ് പരിരക്ഷ നൽകുന്നു. പുതിയ തീരുമാനത്തോടെ, പോളിസി എടുക്കാൻ വരുന്ന ആളുകളുടെ എണ്ണം വർദ്ധിച്ചുവെന്നും എല്ലാ കമ്പനികളുടെയും പ്രക്രിയ മാർച്ചോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഇൻഷുറൻസ് കമ്പനികൾ അറിയിച്ചു. ദുബായ്, അബുദാബി എമിറേറ്റുകളിൽ 650 ദിർഹം മുതൽ 3,000 ദിർഹം വരെ പ്രീമിയം വാഗ്ദാനം ചെയ്യുന്ന വ്യത്യസ്ത പ്ലാനുകൾ ഉണ്ടെങ്കിലും, വടക്കൻ എമിറേറ്റുകളിൽ പ്രീമിയം ആരംഭിക്കുന്നത് 400 ദിർഹം മുതലാണ്.

Read More

തിരുവനന്തപുരം: ക്രിസ്മസ് ആഘോഷങ്ങളുടെ മറവിൽ അളവ്/തൂക്ക അഴിമതി നടത്തിയ 569 സ്ഥാപനങ്ങൾക്കെതിരെ കേസെടുത്ത് ലീഗൽ മെട്രോളജി വകുപ്പ്. ഡിസംബർ 19 മുതൽ 24 വരെ സംസ്ഥാനത്തെ 2,455 സ്ഥാപനങ്ങളിൽ വകുപ്പ് പരിശോധന നടത്തിയിരുന്നു. വിവിധതരം തട്ടിപ്പുകൾ നടത്തിയതിന് പരിശോധന നടത്തിയ നാലിലൊന്ന് സ്ഥാപനങ്ങൾക്കെതിരെയും ലീഗൽ മെട്രോളജി വകുപ്പ് കേസെടുത്തു. ഈ സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഇനത്തില്‍ 12,05,500 രൂപയും ഈടാക്കി. ക്രിസ്മസ് വിപണിയിലെ അളവ് / തൂക്ക ലംഘനങ്ങൾ തടയുന്നതിനും ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കുന്നതിനുമാണ് ലീഗൽ മെട്രോളജി വിഭാഗം മിന്നൽ പരിശോധന നടത്തിയത്. അളവ് തൂക്ക ഉപകരണം മുദ്ര പതിപ്പിക്കാത്തത് / രേഖ ഹാജരാക്കാത്തത്, അമിത വില ഈടാക്കൽ, വില തിരുത്തൽ, പാക്കർ രജിസ്ട്രേഷൻ ഇല്ലാത്തത്, അളവിൽ / തൂക്കത്തിൽ കുറവ്, സെക്ഷൻ 23 ന്‍റെ ലംഘനം ഉൾപ്പെടെ പരിശോധനയിൽ കണ്ടെത്തി.

Read More

കോട്ടയം: കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തണമെങ്കിൽ ഹിന്ദുക്കളുടെ പിന്തുണ ഉറപ്പാക്കണമെന്ന മുതിർന്ന നേതാവ് എ.കെ ആന്‍റണിയുടെ പരാമർശത്തെ പിന്തുണയ്ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. താൻ മുമ്പും നിയമസഭയിൽ ഇത് പറഞ്ഞിട്ടുണ്ടെന്നും കാവി ധരിച്ച് കുറി തൊടുന്നവരെല്ലാം ബി.ജെ.പിക്കാരല്ലെന്നും ബി.ജെ.പിയിലേക്ക് ആളുകളെ കൊണ്ടുവരാനുള്ള ഒരു പരിപാടിയല്ല തങ്ങൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ആന്‍റണിയുടെ പരാമർശത്തെ പിന്തുണച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ രംഗത്തെത്തിയിരുന്നു. ന്യൂനപക്ഷ പ്രീണനം, മൃദുഹിന്ദുത്വം തുടങ്ങിയ പ്രയോഗങ്ങളോട് യോജിക്കുന്നില്ലെന്നും ഹിന്ദുമതം വിഭാവനം ചെയ്യുന്ന വിശാല മനസ്കത ബി.ജെ.പിക്ക് ഇല്ലെന്നും മുരളീധരൻ പറഞ്ഞു.

Read More

കൊച്ചി: കൊച്ചിൻ കാർണിവലിനൊരുക്കിയ പപ്പാഞ്ഞിയെ ചൊല്ലി ബിജെപിയുടെ പ്രതിഷേധം. ഡിസംബര്‍ 31ന് കത്തിക്കാൻ ഒരുക്കിയ പപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖസാമ്യമുണ്ടെന്ന് ബിജെപി ആരോപിച്ചു. ഇത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നതിനായി മനപ്പൂര്‍വ്വം ചെയ്തതാണെന്ന് ബി.ജെ.പി. എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു പറഞ്ഞു. കൊച്ചിന്‍ കാര്‍ണിവലിനെ അലങ്കോലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. പ്രതിഷേധം രൂക്ഷമായതോടെ പപ്പാഞ്ഞിയുടെ നിര്‍മ്മാണം നിര്‍ത്തി. തുടർന്ന് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ മുഖം മാറ്റാമെന്ന് ധാരണയായതോടെ ബിജെപി പിന്‍വാങ്ങി. കൊച്ചിൻ കാർണിവൽ കമ്മിറ്റിക്ക് വേണ്ടി സ്വകാര്യ ഏജൻസിയാണ് അറുപത് അടി നീളമുള്ള ഭീമൻ പപ്പാഞ്ഞിയെ നിർമ്മിക്കുന്നത്. നിർമ്മാണം ഇപ്പോൾ അവസാന ഘട്ടത്തിലാണ്. കൊവിഡ് മഹാമാരിയെ കീഴടക്കിയ പപ്പാഞ്ഞിയെയാണ് ഇത്തവണ ഒരുക്കുന്നത്.

Read More